വിധി തീർത്ത നൊമ്പരം💔(Part-2)
*വിധി തീർത്ത നൊമ്പരം💔*
(Part-2)
ചുറ്റും ഇരുട്ട് പടർന്നു പന്തലിച്ചു നിൽക്കുന്നു...
അവൾ പതിയെ തന്റെ മിഴികൾ തുറന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി. ഇന്നലെ അവൾ നടന്നതൊക്കെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. സ്വബോധം വന്നതും അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. കണ്ണു നീർ തുള്ളികൾ ഓരോന്നായി നിലം പതിച്ചു. യാ അല്ലാഹ്...😰
തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി. ഒന്ന് എണീക്കാൻ ഒരു ശ്രമം നടത്തി എങ്കിലും പരാജയപ്പെട്ടു. ശരീരം തളരുന്നത് പോലെ. 😰
അൽപ സമയം കൂടി അങ്ങനെ തന്നെ ഇരുന്നു. പെട്ടെന്നാണ് ഇരുട്ടിനെ മുറിച്ചെടുത്തു കൊണ്ട് ആ മുറിയിൽ വെളിച്ചം പടർന്നത്. ആ മുറിയിലെ ജനാല ആരോ തുറന്ന് അതിലൂടെ ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബ്രെഡും എറിഞ്ഞു തന്നു. തിരികെ ഒന്നും മിണ്ടാതെ അയാൾ നടന്നകന്നു.
അവൾ പതുക്കെ കൈ എത്തിച്ചു കൊണ്ട് ബ്രെഡും വെള്ളവും എടുത്തു.
കുപ്പി തുറന്നു കുറച്ച് വെള്ളം എടുത്തു കുടിച്ചു. അൽഹംദുലില്ലാഹ്... അവൾ പടച്ചവനെ സ്തുതിച്ചു. 💕
പെട്ടെന്നാണ് ആ മുറിയിൽ വീണ്ടും വെളിച്ചം പടർത്തി കൊണ്ട് മുറിയുടെ വാതിൽ ആരോ തുറന്നത്.
മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവളുടെ മിഴികൾ ചുവന്നു. വെറുപ്പോടെ അവൾ മുഖം തിരിച്ചു. 😡
അയാൾ അവൾക്കരികിൽ നടന്നു വന്നു കൊണ്ട് അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു. അയാൾ ഒരു പരിഹാസത്തോടെ പതിയെ മൊഴിഞ്ഞു. 😏
"എന്തു പറ്റി മോളെ ക്ഷീണമൊക്കെ മാറീയോ!?"
"..."
"നോക്കി പേടിപ്പിക്കേണ്ട... നീ എന്റെ മറ്റൊരു മുഖം കാണാൻ പോകുന്നെ ഉള്ളു... 😏"
"..."
"എന്താടി നിന്റെ നാവ് ഇറങ്ങി പോയോ..."
"പടച്ചവനെ പേടിയില്ലാത്തവരോട് പ്രസംഗിച്ചിട്ട് എന്തു കാര്യം 😏"
"ഡീ !!! ഇപ്പോഴും നിന്റെ നാവിന്റെ നീളമൊന്നും കുറഞ്ഞിട്ടില്ലാലേ... ഇനി നിനക്ക് ഇവിടെ നിന്നും ഒരു രക്ഷയില്ല..."
"...😏"
"അത് മനസ്സിലായിട്ടും എന്താടി നിനക്ക് ഒരു കുലുക്കവുമില്ലാത്തത് "
"പടച്ചവനെ മാത്രം പേടിച്ചാൽ പോരെ... അവന്റെ സൃഷ്ടികളെ പേടിക്കണം എന്നില്ല... അവന്റെ കാവൽ ഉണ്ടെങ്കിൽ നാം ഒരിക്കലും തളരേണ്ടതില്ലല്ലോ...☝🏻
പടച്ചവന്റെ കാവൽ ഉള്ളത് കൊണ്ട് മാത്രമാ നിങ്ങളിപ്പോഴും എന്നെ ഒന്നും ചെയ്യാത്തത്... നിങ്ങൾ ഇനി എന്നെ ഒന്നും ചെയ്യാൻ പോകുന്നുമില്ല..." 😏
"ഡീ ! നിർത്തടി !!! ഇനി ഒരക്ഷരം മിണ്ടരുത്... ഇന്ന് രാത്രി ഞാൻ നിന്നെ കയറ്റി വിടും... അങ്ങു ബാംഗ്ലൂരിലേക്ക്... അവിടെ നിന്നെ വില പേഷി വാങ്ങാൻ ഒരുപാട് പേരുണ്ടാകും... അതിന് മുന്നേ ഞാൻ നിന്നെ ഒന്ന് അനുഭവിക്കും "
"😏...ഒരു ചതിയനെ ആണല്ലോ ഞാൻ ഇത്രയും കാലം വിശ്വസിച്ചു പോയത് ...ഒരു കാഫിറിന്റെ അടയാളമാണ് വഞ്ചന എന്നത് എന്ന് മുത്തു 💚നബി ﷺ പഠിപ്പിച്ചിട്ടുണ്ട് ..."
( അവളുടെ ഇരുപ്പ് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം ഇരച്ചു കയറി. തട്ടം കൊണ്ട് മറച്ച അവളുടെ മുഖത്തു അയാൾ ആഞ്ഞടിച്ചു.
മുഖത്തു നിന്നും നിഖാബ് ഊരിയെടുക്കാൻ അയാൾ ഒരു ശ്രമം നടത്തിയപ്പോൾ അവൾ അയാളുടെ ബലിഷ്ട്ടമേറിയ കൈകളിൽ ശക്തിയോടെ തട്ടി. അയാൾ വേദനയോടെ തന്റെ കൈ പിൻവലിച്ചു. ദേഷ്യം കൊണ്ട് അയാൾ വിറച്ചു . അവിടെ നിന്നും അയാൾ ദേഷ്യത്തോടെ നടന്നു നീങ്ങി . വാതിൽ കൊട്ടിയടച്ചു.)
(അവൾ ചുമരിലേക്ക് ചാരി ഇരുന്നു ..കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും അവളുടെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു ...
ഓർമകളുടെ പുസ്തകത്തിന്റെ താളുകൾ അവൾ മറിച്ചു നോക്കി. തന്റെ ഉപ്പ, ഉമ്മ, ഇക്കാക്ക , സ്വന്തം കൂട്ടുക്കാരി ...എല്ലാം എല്ലാം, മിഴികൾ തുടച്ചു നീക്കി .
സുബ്ഹ് നമസ്കാരം ഖളാഅ് ആയ കാര്യം അപ്പോഴാണ് അവൾക്ക് ഓർമ വന്നത്. ചിന്തകൾക്കെല്ലാം വിരാമം ഇട്ടു കൊണ്ട് അവൾ വേഗം എണീറ്റ് ചുറ്റും ഒന്ന് കണ്ണോടിച്ചു.
അപ്പോഴാണ് അവൾ അവിടെ തന്നെ കൊണ്ട് വരുമ്പോൾ കെട്ടി ഇടാനായി അവർ ഉപയോഗിച്ച ഷാൾ അവൾ കണ്ടത് . അവൾ അതെടുത്തു നിലത്തു വിരിച്ചു. കുടിക്കാൻ തന്ന വെള്ളകുപ്പിയിൽ നിന്നും വെള്ളമെടുത്തു വുളുഅ് ചെയ്തു.
അത്യാവശ്യത്തിന് വെള്ളം അതിൽ ഉണ്ടായിരുന്നു. വസ്ത്രത്തിലും നിസ്കരിക്കുന്ന സ്ഥലത്തും നജസുകളൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അവൾ ഖളാആയ സുബ്ഹ് നമസ്കാരം നിസ്കരിച്ചു .
ശേഷം റബ്ബിലേക് ഇരുകരങ്ങൾ നീട്ടി കൊണ്ട് മനമുരുകി ദുആ ചെയ്തു .
' റഹ്മാനും റഹീമുമായ എന്റെ രക്ഷിതാവേ..നീ അല്ലാതെ ആരാധനക്ക് മറ്റൊരു അർഹനില്ല. നിനക്കു മാത്രം ഞാൻ ആരാധന ചെയ്യുന്നു. നിന്നോട് മാത്രം ഞാൻ സഹായത്തെ തേടുന്നു. യാ അല്ലാഹ് ഏത് വിഷമ ഘട്ടങ്ങളും മുറിച്ചു കടക്കാനുള്ള ക്ഷമ നീ നൽകണേ ... നിന്റെ കാവൽ നീ എനിക്ക് നൽകണേ... ശൈതാനിന്റെ ഷറിൽ നിന്നും നീ എന്നെ രക്ഷപ്പെടുത്തണേ നാഥാ... നിന്റെ സഹായം എനിക്ക് മേൽ നൽകണേ നാഥാ...'
ശേഷം അവൾ സ്വലാത്തിനെ കൂട്ടു പിടിച്ചു ...💚
(ഇതേ സമയം പുറത്തു ...)
"ഇന്ന് രാത്രി തന്നെ ഞാൻ അവരുടെ കയ്യിൽ അവളെ എത്തിക്കാം എന്ന് ഉറപ്പ് കൊടുത്തതാണ്. അറിയാമല്ലോ 5,00,000 ലക്ഷത്തിന്റെ ഡീൽ ആണ്. ഡാനിഷ് നിന്നെ എനിക്ക് അത്രമേൽ വിശ്വാസം ഉള്ളത് കൊണ്ടാണ് ഈ കാര്യം നിന്നെ തന്നെ ഏല്പിച്ചത്"
"മ്മ്...അതൊക്കെ ഞാൻ ഏറ്റു"
തുടരും...
Bạn đang đọc truyện trên: AzTruyen.Top