വിധി തീർത്ത നൊമ്പരം💔(Part-1)
മൂന്ന് പിടി മണ്ണ് ആ ഖബറിന് മുകളിലേക്ക് ഇടുമ്പോഴും അവിടെ കൂടി നിന്നവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു. ആ ഗ്രാമത്തിന് ഏറെ നൊമ്പരം തീർത്ത ദിനം.😢ഉസ്താദിന്റെ ദുആ കഴിഞ്ഞതിന് ശേഷം എല്ലാവരും പല വഴിക്ക് തിരിഞ്ഞു.
അങ്ങാടിയിൽ എല്ലാവർക്കുമിടയിൽ ചർച്ചാവിഷയം അബ്ദുറഹ്മാൻ ഹാജിയുടെ പ്രതീക്ഷിക്കാത്ത മരണമായിരുന്നു.സ്വയം ആത്മഹത്യ ചെയ്തതാണ് എന്നാണ് റിപ്പോർട്ട് .അവരുടെ മരണ വാർത്ത ആ നാടിനെ തന്നെ പിടിച്ചു കുലുക്കിയിരുന്നു.😞
ഇരിക്കൂർ ഗ്രാമത്തിലെ അറിയപ്പെട്ട കുടുംബമായിരുന്നു കൊടപ്പനക്കൽ. കൊടപ്പനക്കൽ ആയിഷ മൻസിൽ ആറിയാത്തവരായിട്ടു ആരുമുണ്ടായിരുന്നില്ല .എന്ത് പ്രശ്നം വന്ന് എത്തിയാലും എല്ലാവരും ആയിഷ മൻസിലിലെകയിരുന്നു തിരിക്കൽ.അവിടുത്തെ ഗൃഹനാഥനായ അബ്ദുറഹ്മാൻ ഹാജിയുടെ അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉണ്ടാകും എന്നവർക്കറിയാമായിരുന്നു .😊അബ്ദുറഹ്മാൻ ഹാജിയുടെ വാക്കിനു മീതെ ശബ്‌ദിക്കാൻ ആരും തയ്യാറായിരുന്നില്ല.അത്രമേൽ ബഹുമാനവും സ്ഥാനവും ആ നാട്ടിലുള്ളവർ അദ്ദേഹത്തിന് നൽകിയിരുന്നു.പാവപ്പെട്ടവർക്കു ഒരു അത്താണിയായിരുന്നു ആ കുടുംബം . നീതിമാനായ സുൽത്താൻ ❣എന്നായിരുന്നു അദ്ദേഹത്തെ ആ നാട്ടിലുള്ളവർ വിശേഷിപ്പിച്ചിരുന്നത് .അദ്ദേഹത്തിന്റെ വേർപാട് ആ ഗ്രാമത്തിനെ കണ്ണീരിൽആഴ്ത്തി .
അബ്ദുറഹ്മാൻ ഹാജിയുടെ സ്വന്തം ആമി മോൾ 💓മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോയി എന്ന വാർത്ത കാട്ടു തീ പോലെ പടർന്നു എങ്കിലും കെട്ടവർക്കൊക്കെ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു.
അതിനും ഒരു കാരണമുണ്ട് . എല്ലാവര്ക്കും പ്രിയങ്കരിയായിരുന്നു അവൾ .*അബ്ദുറഹ്മാൻ ഹാജിയുടെയും ആയിഷുമ്മയുടെയും *ഒരേ ഒരു പെൺസന്തതി. രണ്ടു ആങ്ങളമാർ *ആഷിക് റഹ്മാന്റേയും ആഷിൽ റഹ്മാന്റേയും *സ്വന്തം പെങ്ങൾ .ദീനി വിദ്യാഭാസം സ്വീകരിച്ച അവൾ ...ദീനിന്റെ പാത തെരഞ്ഞെടുത്തു. 💞അറിവിന്റെ വെളിച്ചം മറ്റുള്ളവർക് പകർത്ന്ന് കൊടുക്കാനും അവൾ മറന്നില്ല .സ്വന്തം ശരീരത്തെ സംരക്ഷിക്കാൻ തന്റെ റബ്ബ് കല്പിച്ച പ്രകാരം പർദ്ദയും ഹിജാബും ധരിച്ചു നടക്കുന്ന അവളെ ഒരു അന്യ പുരുഷനും അത് വരെ കണ്ടിട്ടില്ലായിരുന്നു. സൗന്ദര്യം മാത്രമല്ല , സൽ സ്വഭാവം ഉം അവളിൽ വരച് കാട്ടിയിരുന്നു .ശാന്തമായ അവളുടെ സംസാരം ആരെയും ആകര്ഷിക്കുമായിരുന്നു.😊
നാട്ടിലെ അനാഥ കുഞ്ഞുങ്ങളുടെ ജീവനായ അവളിൽ നിന്നും ഇങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല . ജീവനേക്കാൾ ഏറെ സ്നേഹിച്ച തന്റെ മകളിൽ നിന്നും ഉണ്ടായ പ്രവർത്തിയിൽ ആ പിതാവ് ഹൃദയം പൊട്ടി ഈ പടച്ചവന്റെ വിളിക്ക് ഉത്തരം നൽകി .🙁
ഒരു പക്ഷം ആളുകൾ കുറ്റങ്ങളും കുറവുകളും എരുവും പുളിയും ചേർത്ത് പറഞ്ഞു കൊണ്ട് രസിക്കുന്നു.പരദൂഷണ കമ്മിറ്റി മുൻപന്തിയിൽ തന്നെയുണ്ട്.
"ഓളെ അഹങ്കാരം അല്ലാണ്ട് എന്ത് പറയാനാ...സ്വന്തം ബാപ്പാന്റെ ജീവിതം ഇല്ലാണ്ടാക്കി ഓൾക് എന്ത് സുഖമാണ് ഇനി കിട്ട ..."
"ഇപ്പോഴത്തെ കുട്യാളോട് പറഞ്ഞിട്ട് എന്ത് കാര്യം...20 വര്ഷം പോറ്റി വളർത്തിയ ഉമ്മാനേം ബാപ്പനേം കാട്ടി ഇന്നലെ കണ്ട ഒരുത്തനല്ലെ ഓൾക് വലുത് ...അനുഭവിക്കും "
"അല്ലേലും ഓൾക് കുറച്ചു അഹങ്കാരം കൂടുതലാണ്"
"ഓന്റെ ആവശ്യം കഴിഞ്ഞു ഓന് വലിച്ചെറിയുമ്പോ മനസ്സിലായിക്കോളും"
എന്നാൽ മറുഭാഗത് ,ആ കുടുംബത്തിന്റെ വിധിയോർത്തു അവരുടെ സങ്കടങ്ങളിൽ പങ്കുചേരുന്നു.
"എത്ര നല്ല സ്വഭാവമുള്ള കുട്ടി ആയിരുന്നു ...ഇങ്ങനെയൊക്കെ ആകും എന്ന് ഞമ്മള് ആരേലും വിചാരിച്ചോ "
"ഓളെ ഉമ്മ ഇത് എങ്ങനെ സഹിക്കും ...ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ പോയ മകൾ നൽകിയ വേദനം അതോടൊപ്പം ആ വർത്തയറിഞ്ഞു ഹൃദയം പൊട്ടി ഈ ലോകത്തോട് വിട പറഞ്ഞ തന്റെ പാതി"
" യാ അല്ലാഹു ആ കുടുംബത്തിന് നീ ക്ഷമ നൽകണേ"
അങ്ങനെ നീണ്ടു പോകുന്ന സംഭാഷണങ്ങൾ...
------------------------------------------------
(ആയിഷ മൻസിൽ )
"ന്റെ ആയിഷ ഒരു തുള്ളി വെള്ളം എങ്കിലും ഒന്ന് കുടിക്ക് .അന്റെ ഇരുപ്പ് കണ്ട് സഹിക്കുന്നില്ല .എന്തേലും കഴിക്ക് "
"വേണ്ട ഇത്താ "
"കുട്ടികളെ വളർത്തുമ്പോ നല്ല അടുക്കവും ചിട്ടയോടെയും വളർത്തണം.പ്രത്യേകിച്ച് പെൺ കുട്ടികളെ ....പർദ്ധയും മുഖമൂടിം ഇട്ട് ഇറങ്ങുമ്പോ ആരേലും കരുതിയോ ഉള്ളിൽ കള്ളത്തരം ആണ് മുഴുവൻ എന്ന്..വളർത്തു ദോഷം അല്ലാതെന്ത് "😏
"ആസിയ മിണ്ടാതിരിക്"
(ആ മാതാവിന്റെ ഹൃദയം പിടഞ്ഞു ....ഒരിക്കലും തന്റെ മകളിൽ നിന്നും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല ....തനിക് ഒരു തെറ്റ് പറ്റിയാൽ പോലും അത് ചൂണ്ടികാണിച്ചു തെറ്റ് തിരുത്തി തരുമായിരുന്നു ...ആ അവൾ തന്നെ തെറ്റിന്റെ പാതയിലൂടെ 😪ആ നിമിഷം വരെയും അവര്ക് നടന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു....
ഭർത്താവിന്റെ ഉമ്മയുടെ വേദനയിൽ പങ്കു ചേർന്നു കൊണ്ട് തൊട്ടടുത്തു തന്നെ ഹാദിയയും ഇരിക്കുന്നുണ്ട് ..അവരെ ആശ്വസിപ്പിക്കാൻ കഴിയാതെ ....😒
അപ്പോഴും ഹാദിയയുടെ മനസ്സിൽ ആമിയുടെ വാക്കുകൾ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു....അറിയാതെ മിഴികൾ നിറഞ്ഞു തുളുമ്പി ...അവളുമായി കൈ കോർത്ത് പിടിച്ച നടന്ന സുന്ദര നിമിഷങ്ങൾ അവളുടെ മനസ്സിലേക്കു കടന്നു വന്നു ...കുഞ്ഞു നാൾ മുതലേ ഒരുമിച്ചാണ് എല്ലാത്തിലും ...സന്തോഷമായാലും സംഘടമായാലും ഒന്നും തന്നെ പങ്കു വെക്കാത്തതായിട്ടു ഇല്ലായിരുന്നു ...അവസാനം സ്വന്തം സഹോദരനെ തന്റെ പാതിയാക്കി തന്നവൾ ...സ്വന്തം ജീവിതം പോലും മറ്റുള്ളവർക് വേണ്ടി ധാനം ചെയ്യാൻ തയ്യാറുള്ളവൾ ...അവൾ മിഴികൾ തുടച്ചു കൊണ്ട് എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു ....
തൊട്ടടുത്തു സ്വന്തം പാതിയുടെ വേർപാട് സഹിക്കാൻ കഴിയാതെ കണ്ണീർ പൊഴിക്കുന്ന മാതാവ് ....ജ്വലിക്കുന്ന മിഴികളോടെ എങ്ങോട്ടോ കണ്ണുകൾ പായിച്ചു തറച്ചു നിൽക്കുന്ന തന്റെ പാതിയായ ആശിക്ക ...ഓർമകളുടെ ഒഴുക്ക് ചാലിൽ അകപ്പെട്ട പരല്മീനുകളെ പോലെ ഓർത്തിരിക്കുന്ന അവളുടെ അനിയൻ ....
ഇതെല്ലാം കണ്ടു തന്റെ ആമിയെ കുറ്റം പറയുന്ന ഒരു കൂട്ടർ ...മറ്റൊരിടത്തു അവളുടെ സൽഗുണങ്ങൾ എറ്റു പറഞ്ഞു വിധിയെ പഴിക്കുന്നവർ ...എല്ലാ കാര്യങ്ങളും ചെയ്തു തീർക്കാൻ ഓടി നടക്കുന്ന ഹാഫിസ്കയും ...അബ്ദുറഹ്മാൻ ഹാജിയുടെ സഹോദരൻ അബ്ദുൽ മാലികിന്റെ ഒരേ ഒരു പുത്രൻ ഹാഫിസ് മാലിക് . പിതാവിന്റെ വേർപാട് സഹിക്കാൻ കഴിയാതെ നിൽക്കുന്ന സഹോദരങ്ങൾക് ആശ്വാസ വാക്കുകൾ പകരാനായി സഫ്‌വാനും ....അവരുടെ ഉറ്റ സുഹൃത് .
"ഹാദിയ ഇതെന്ത് ഇരുപ്പ വാ എണീക് ..പോകുന്നമ്പരൊക്കെ പോകട്ടെ ...നമ്മളെയൊന്നും വേണ്ടതോണ്ടല്ലേ അവൾ പോയത് "
(അതിന് ഉത്തരമായി മൗനം മാത്രം നൽകി )
------------------------------------------------
(എല്ലാ ചടങ്ങുകളും കഴിഞ്ഞപ്പോൾ ഹാഫിസ് ആഷിഖിന് അരികിലേക്കു വന്നു )
"ഡാ ആഷിക്കേ ...ഇങ്ങു വന്നേ ....ചടങ്ങുകളെല്ലാം കഴിഞ്ഞു ഇനിയെന്താ നിന്റെ തീരുമാനം "
"എന്ത് തീരുമാനം ?"
"അല്ല ബിസിനസ് "
"ഇപ്പൊ ഒരു വലിയ തലവേദനയിലാണ് ഇനി അതും കൂടെ കൊണ്ട് വരല്ലേ "
"ഏയ് കൂൾ ...ഞാനൊന്നു ചോദിച്ചതാ ...എന്ത് സഹായം വേണേലും എന്നോട് ചോദിക്കാൻ മടിക്കരുത് "
"നിന്നോട് ഒരുപാട് നന്ദിയുണ്ട് ...ഞാൻ തളർന്നപ്പോൾ ഇവിടെ ഓടി നടന്നു കാര്യങ്ങൾ നോക്കി തന്നതിന് "
"എന്താടാ ഇത് ...ഒരു ഉമ്മാന്റെ വയറ്റിൽ പിറന്നവരല്ല എങ്കിലും നമ്മളൊക്കെ സഹോദരങ്ങളല്ലേ ...എന്നാൽ ശരി ഞാൻ അങ്ങു നടക്കട്ടെ എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി اسلام عليكم ورحمة الله وبركاته"
"وعليكم السلام ورحمة الله وبركاته"
എന്നാൽ ആ കുടുംബത്തിന്റെ ഈ അവസ്ഥ കണ്ടു ആ രണ്ടു കണ്ണുകൾ സന്തോഷിച്ചു ,അയാൾ പതിയെ മൊഴിഞ്ഞു :
' *അമീന ബത്തൂൽ * കളി തുടങ്ങിയിട്ടേ ഉള്ളു ...Wait and see '😏
തുടരും...
(بنت عبد المجيد)
Bạn đang đọc truyện trên: AzTruyen.Top