8
നാട്ടിൽ വന്നതിന് രണ്ട് ഉണ്ട് ഉദ്ദേശം. ഒന്ന് ആലിയയെ കാണാൻ വരുന്ന ആളെ കാണുക. രണ്ട് അജ്മൽന്റെ കല്യാണം. അവന് എന്റെ ഒപ്പം പഠിച്ചത് ആണ്. ഒരു കിടിലൻ love മാര്യേജ്.
കൂട്ടുകാരുമായി കുറെ സംസാരിച്ചു. കുറെ പേരെ കണ്ടിട്ട് ഒരുപാട് നാൾ ആയി.
Instagram ൽ ഒരു 'സ്റ്റോറി ' ഇടാം ഇന്ന് കരുതി ഞാൻ സ്റ്റേജ് ന്റെ ഫോട്ടോ എടുത്തു. ഇപ്പോഴത്തെ trend ഇതാണ്.
എന്നിട്ട് ഞാൻ റാഫി യുമായി സംസാരിക്കുകയായിരുന്നു. റാഫിക്ക് പെട്ടെന്ന് ഒരു കാൾ വന്നു. അവന് അത് attenend ചെയ്യാൻ പോയി.
ഞാൻ ഫോൺ എടുത്തു, instagram എടുത്തു. എത്രെ പേര് എന്റെ story കണ്ടു ഇന്ന് നോക്കണം.
ആഹാ ബിസ്മിയും കണ്ടല്ലോ.ആൾ online ൽ ഉണ്ട്. ഒരു മെസ്സേജ് ഇട്ടാലോ. വേണ്ട ശേ നാണക്കേട് ആകും.
ഞാൻ ബാൽക്കണി യിൽ നിന്ന് താഴേക്ക് നോക്കി.
"എടാ അജ്മൽ വരാറായി. നമുക്ക് അങ്ങോട്ട് പോകാം "രാഹുൽ വിളിച്ചു.
ഞാൻ അവരോട് പോകാൻ പറഞ്ഞു. റാഫി ഫോൺ വിളി നിർത്തിയിട്ടില്ല.
ഞാൻ പയ്യെ നടക്കാം ഇന്ന് കരുതി. അപ്പോൾ ആണ് പരിചയം ഉള്ള സൗണ്ട് കേട്ടത്
".......കണ്ടാൽ... " ബിസ്മി യുടെ സൗണ്ട് പോലെ, ഞാൻ താഴേക്ക് നോക്കി.
ബിസ്മി യാണ് അത്. കൂടെ വേറെ ആരോ ഉണ്ട്. അവർ പോകൻ തുടങ്ങുന്നു.
"ബിസ്മി..... " ഞാൻ വിളിച്ചു.
അവർ തിരിഞ്ഞു. ബിസ്മി എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും ചിരിച്ചു. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.
ബെസ്റ്റ്, ഇനി എന്താ ചോദിക്കുക. ധൈര്യത്തോടെ വിളിച്ചു but..
"ഇവിടെ..... "വേറെ എന്താ ഇപ്പോൾ ചോദിക്കുക.
അവൾ എന്തക്കയോ റിലേഷൻ ഒക്കെ പറഞ്ഞു തന്നു. ഞാൻ അവളുടെ കയ്യ് നോക്കി. ആ കുട്ടിയെ അവൾ മുറുകെ പിടിച്ചിട്ടുണ്ട്.
അവൾ പറഞ്ഞു തീർന്നപ്പോൾ ഞാൻ ചെറുക്കനുമായി എന്റെ റിലേഷൻ പറഞ്ഞു. അവൾക്ക് അജ്മൽ നെ അറിയാം എന്നാ തോന്നുന്നേ.
വാഹിദ് വന്നിട്ടുണ്ടെങ്കിൽ ഒന്ന് കാണണം."വേറെ ആരും ഇല്ലേ? " ഞാൻ ചോദിച്ചു.
ഞാൻ വാഹിദ്നെയാണ് ഉദേശിച്ചത് ഇന്ന് അവൾക്ക് മനസിലായി. അതിനാൽ അവൾ കാക ഇല്ല ഇന്ന് പ്രേതേകം എടുത്തു പറഞ്ഞു.
ഇത് പറഞ്ഞ ശേഷം, അവൾ എന്തോ ഗാടാമായി ആലോചിക്കുന്നത് പോലെ തോന്നി.
പെട്ടെന്ന് അവൾ ഞെട്ടി ഉണർന്ന പോലെ, അടുത്ത് നിന്ന കുട്ടിയെ എനിക്ക് പരിചയപെടുത്തി. അവളുടെ കസിൻ ആണെന്ന്.
അടുത്ത് വന്ന അവളുടെ ചോദിയം ശെരിക്കും എനിക്ക് ഇഷ്ടപ്പെട്ടു "ഫുഡ് കഴിച്ചോ "ശെരിയാ കല്യാണത്തിന് പൊതുവെ മലയാളികൾ വരുന്നത് ഫുഡ് കഴിക്കാൻ ആണ്. അതാവാം അവൾ അങ്ങനെ ചോദിച്ചേ. പക്ഷെ ചോദിച്ച സമയം.
ഞാൻ വച്ചിലേക്ക് നോക്കി, "സമയം 11 ആയല്ലേ ഉള്ളു " അവൾ ഒന്ന് ചമ്മിയ ഭാവം ഉണ്ട്.
"ഉമ്മ അന്നെഷിക്കും" ഇതും പറഞ്ഞു അവൾ ജുമാന യെയും കൂട്ടി അകത്തേക്ക് ഓടി.
ഞാൻ ചിരിച്ചു. റാഫി ഇത് വരെ ഇറങ്ങി വന്നില്ല. ഞാൻ മുകളിലെക്ക് നടന്നു. റാഫി എപ്പോഴും ഫോൺ ൽ ആണ്.
അവന് 5 മിനിറ്റ് കാണിച്ചിട്ട് സംസാരം തുടർന്നു. ഞാൻ മുകളിൽ നിന്ന് താഴേക്ക് നോക്കി. ബിസ്മിയും ജുമാന യും താഴെ ഉണ്ട്. ജുമാന നല്ല ചിരിയിൽ ആണ്. ബിസ്മി യെ കളിആക്കി ആണ് എന്ന് തോനുന്നു.
പെട്ടെന്നു ബിസ്മി തിരിഞ്ഞ് എന്നെ നോക്കി. ഞാൻ ഒന്ന് ഞെട്ടി, എങ്കിലും ഞെട്ടൽ ഞാൻ മുഖത്തു കാട്ടാതെ ഇരിക്കാൻ ശ്രെദ്ധിച്ചു.
അവൾ എന്നെ നോക്കി ചിരിച്ചു. അവളുടെ ചിരി കാണാൻ നല്ല രസമാണ്. ഞാൻ തിരികെ ചിരിച്ചു.
റാഫി ഫോൺ വിളി കഴിഞ്ഞു വന്നു. ചെറുക്കൻ വന്നിട്ടുണ്ട്. നമ്മൾ രണ്ട് പേരും കൂടെ താഴേക്ക് പോയി.
"ആരാ കുറെ നേരം ആയല്ലോ? " ഞാൻ റാഫിയോട് ചോദിച്ചു.
"പറയാം...... "അവന് അതല്ലാതെ വേറൊന്നും പറഞ്ഞില്ല. ആൾ അല്പം നീഗുടത type അന്ന്. ഒരു കാര്യം ഫുൾ ആയി അറിയാതെ അവന് ഒന്നും പറയില്ല. പിന്നെ പറയാം എന്ന് അവന് പറഞ്ഞാൽ, അവന് അത് പറഞ്ഞിരിക്കും.
കല്യാണം ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ രാത്രി 8 ആയി. ഇനി നാളെ രാവിലെ എവിടുന്ന് തിരിക്കണം എങ്കിലേ രാവിലെ ജോലിക്ക് കേറാൻ പറ്റു.
ഇനി രണ്ട് ആഴ്ച കഴിഞ്ഞാലേ തിരികെ വരാൻ പറ്റു. 2ആം ശനി യും നാലാം ശനിയും ആണ് അവധി ഞായർ കൂടാതെ. രണ്ട് ദിവസം അവധി കിട്ടിയാൽ മാത്രമേ നാട്ടിൽ വന്നിട്ട് കാര്യമുള്ളൂ.
ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്തു. ഉമ്മയും ആലിയയും സഹായിച്ചു. പിന്നീട് ഫുഡ് കഴിച്ചു. ഉറങ്ങുന്നതിനു മുന്നേ ഫോൺ യൂസ് ചെയ്യണം എന്ന് കരുതിയത് ആണ്. പക്ഷെ നല്ല ഷീണം ഉണ്ടായിരുന്നത് കൊണ്ട്. കേറി കിടന്ന് ഉറങ്ങി.
-------------
ചെറുതാണ് എന്നാലും, ഇഷ്ടമാകും എന്ന് കരുതുന്നു. ഇഷ്ടായാൽ vote ഇടണം.
Bạn đang đọc truyện trên: AzTruyen.Top