7
"വേണോ? " ഞാൻ ചോദിച്ചു.
" പിന്നെ വേണ്ടേ, നീ ഇങ്ങ് വന്നേ " അവൾ എഴുന്നേറ്റു എന്റെ കയ്യിൽ പിടിച്ചു.
ഞാൻ അവളോട് ഒപ്പം പോയി.
"Balcony ൽ നിന്നുള്ള pic ആണ്. So ആൾ balcony ൽ കാണും. ബാ നമുക്ക് അങ്ങോട്ട് പോകാം " ജുമാ പറഞ്ഞു എന്നെ balcony ലേക്കുള്ള സ്റ്റെപ് ന്റെ അടുത്തേക്ക് വലിച്ചു.
" എടാ വേണോ. അങ്ങേര് നമ്മളെ കണ്ടാലോ. എനിക്കാനെൽ സംസാരിക്കാൻ വായിൽ ഒന്നും വരില്ല. സൗണ്ട് കൂടി " ഞാൻ അവളെ പിടിച്ചു നിർതിയിട്ട് പറഞ്ഞു. ഞങ്ങൾ ഇപ്പോൾ സ്റ്റെപ് ൽ ആണ് നിക്കുന്നെ.
"അതിന് ആരാ അയാളോട് സംസാരിക്കാൻ പോകുന്നെ. നമ്മൾ balcony ൽ പോകുന്നു. അവിടെ ഉണ്ടോ എന്ന് നോക്കുന്നു, തിരികെ പോരുന്നു " അവൾ പറഞ്ഞു.
"എടാ... നമ്മൾ അന്നെഷിക്കുന്ന സമയം അങ്ങേര് നമ്മളെ കണ്ടാൽ...... " ഞാൻ ചോദിച്ചു.
"ഓക്കേ. ഫൈൻ... ബാ തിരികെ പോകാം" അവൾ പറഞ്ഞു.
ഞാൻ എന്റെ 100 watt സ്മൈലി കൊടുത്തു അവൾക്ക്. അവളുടെ കയ്യ് പിടിച്ചു ഞാൻ ഹാൾ ലേക്ക് നടക്കാൻ തുടങ്ങി...
"ബിസ്മി..... " പടച്ചോനെ അത് ലി യുടെ സൗണ്ട് ആണല്ലോ, പെട്ടെന്നാ തോന്നുന്നേ.
ഞാനും ജുമാ യും പയ്യെ സൗണ്ട് വന്നു സ്ഥലത്തെക്ക് നോക്കി. അത് ശെരിക്കും mr. ലി ആയിരിന്നു.
ഞാൻ നോക്കി ഒന്ന് ചിരിച്ചു.അങ്ങേര് ഞങ്ങളുടെ അടുത്തേക്ക് വന്നു.ഞാൻ ജുമായുടെ കയ്യ് മുറുകെ പിടിച്ചു.
ഇനി അങ്ങേര് നമ്മൾ പറഞ്ഞതൊക്കെ കേട്ടോ എന്തോ.
"ഇവിടെ..... "mr.ലി ചോദിച്ചു.
നല്ല ബെസ്റ്റ് ചോദിയം. കല്യാണത്തിന് പിന്നെ എന്തിനാ വരുന്നേ.
"പെണ്ണ് ഉമ്മാടെ കസിൻ ടെ മോൾ ആണ് "ഞാൻ പറഞ്ഞു.
"ഓ ! ചെറുക്കൻ എന്റെ കൂട്ടുകാരൻ ആണ്. നിനക്കറിയില്ലേ നമ്മുടെ കോളേജിൽ ആയിരുന്നു, അജ്മൽ പിന്നെ ഫാത്തിമ "mr. ലി പറഞ്ഞു.
അജ്മൽ..ഫാത്തിമ . അതാരാ.... അയ്യോ അത് നമ്മുടെ കോളേജിലെ couples അല്ലായിരുന്നോ. ആ ഫാത്തിമ ആണോ ഇത്. മേക്കപ്പ് കാരണം കണ്ടപരിചയം പോലും തോന്നിയില്ല.
"വേറെ ആരും ഇല്ലേ...? " mr. ലി ചോദിച്ചു.
"ഉമ്മയും ഉപ്പയും ഉണ്ട്. കാക്കച്ചി വന്നില്ല. കാക്കാടാ ഫ്രണ്ട് ന്റെ കല്യാണം. അവിടെ പോയി " ഞാൻ പറഞ്ഞു.
എങ്കിലും എന്റെ മനസ്സിൽ നിന്ന് അജ്മൽ ഉം ഫാത്തിമ യും പോയില്ല. ഞാൻ അവരെ കുറിച് ആലോജിച് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് എനിക്ക് ബോധം ഉദിചെ. ജുമാ എന്റെ കയ്യ് ഒന്ന് ഇറുക്കിയിരുന്നു.
"ഇത് എന്റെ കസിൻ ആണ്. ജുമാന. ഉമ്മാടെ അനിയത്തിയുടെ മോൾ ആണ്. "
ഞാൻ അവർ രണ്ട് പേരയും പരിചയപ്പെടുത്തി.
അവർ പരസ്പരം നോക്കി ചിരിച്ചു.
"ഒറ്റക്കെ ഉള്ളോ? " ഞാൻ ചോദിച്ചു.
"അല്ല ഫ്രണ്ട്സ് ഒക്കെ ഉണ്ട് "mr. ലി പറഞ്ഞു.
ഫ്രണ്ട്സ് നെ ആരാ ചോദിച്ചേ?
" വീട്ടിൽ നിന്ന് ആരും ഇല്ല. ഞാൻ മാത്രേ ഉള്ളു "എന്തോ ഞാൻ മനസിൽ പറഞ്ഞത് അങ്ങേര് കേട്ട പോലെ മറുപടി പറഞ്ഞു.
ഞാൻ ഒന്ന് പുഞ്ചിരിച്ചു. ഇനി എന്ത് പറയും. സാദാരണ ഞാൻ സുഖാണോ എന്നാ ചോദിക്കർ, ഭാഗ്യ അത്യാവശ്യത്തിനു ബോധം ഉണ്ടായിരുന്നത് കൊണ്ട് ചോദിച്ചില്ല. പക്ഷെ.
"ഫുഡ് കഴിച്ചോ.... " നല്ല ബെസ്റ്റ് ചോദ്യം ഞാൻ ചോദിച്ചു.
"സമയം 11 അല്ലെ ആയുള്ളൂ " mr. ലി വാച്ച് ൽ നോക്കി പറഞ്ഞു. ഹ്മ്മ് കൊള്ളാം നല്ല വാച്ച് ആണ്.
"ശെരി, ഉമ്മ അന്നെഷിക്കും.... "അതും പറഞ്ഞു ഞാൻ ജുമാ യെ വിളിച്ചോണ്ട് അവിടെന്ന് സ്ഥാലം കാലി ആക്കി.
ഞാൻ എന്റെ കയ്യ് പൊക്കി ജുമയെ കാണിച്ചു. കയ്യ് നന്നായി വിറക്കുന്നുണ്ട്.
അവൾ അത് കണ്ട് ചിരിച്ചു.
"നീ ചിരിക്കണ്ട, mal ന്റെ മുന്നിൽ ആണെൽ നിന്റെയും അവസ്ഥാ ഇതായിരിക്കും. " ഞാൻ പറഞ്ഞു.
"പക്ഷെ ഞാൻ ഒരിക്കലും,.... കല്യാണം കൂടി തുടങാതെ.... ഫുഡ് കഴിച്ചോ എന്ന്.... ചോദിക്കില്ല "അവൾ അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി.
ഞാൻ ദൂരെക്ക് നോക്കി. പുല്ല് വേണ്ടിയിരുന്നില്ല. അങ്ങേർക്കു മനസിലായി കാണും ഞാൻ വളരെ nervous ആണെന്ന്. ഞാൻ അപ്പോഴേ ഇവളെടുത്ത് പറഞ്ഞത് ആണ്. വേണ്ടാന്ന്.
ഞാൻ എന്റെ ഫോൺ എടുത്തു. ലോക്ക് എടുക്കുന്നതിനു മുന്നേ ഫോൺ ൽ എന്റെ മുഖം നോക്കി. Mr. ലി balcony ൽ ഉണ്ട്. അങ്ങേരുടെ reflection കാണാം.
'Wait..... അങ്ങേര് ആരെയാണ് നോക്കുന്നത്...... ഒന്ന് തിരിഞ്ഞു നോക്കിയാലോ..... വേണോ... വേണ്ടേ.... നോക്കുന്നെൽ ഇപ്പോൾ നോക്കണം..
രണ്ടും കല്പിച്ചു ഞാൻ തിരിഞ്ഞു നോക്കി. അങ്ങേര് ഓൺ ഞെട്ടിയ രീതി ഉണ്ട്. ഞാൻ പുഞ്ചിരിച്ചു. അങ്ങേരും ചിരിച്ചു. ഞാൻ തിരിഞ്ഞു. ആയ ചമ്മൽ ഒക്കെ മാറി ഇപ്പോൾ.
"എന്ത് പറ്റി. മുഖത്ത് പെട്ടന്ന് ഒരു പുഞ്ചിരി "ജുമാ ചോദിച്ചു.
"ഒന്നുല്ല.... "ഇതും പറഞ്ഞു ഞാൻ സ്റ്റേജ് ലേക്ക് നോക്കി. ചെറുക്കൻ വന്നിട്ടുണ്ട്. കല്യാണം ഇപ്പോൾ തുടങ്ങും.
--------------------
ഇഷ്ടമാകും എന്ന് കരുതുന്നു.ഇഷ്ടയാൽ vote ഇടണം.
Bạn đang đọc truyện trên: AzTruyen.Top