43
Bismi's pov
ഫോൺ എടുത്ത് നോക്കിയപ്പോൾ ലിയുടെ misscall പിന്നെ മെസ്സേജ് ഉം. എന്തായി എന്ന് അറിയാൻ ആവും.
ഇപ്പോൾ തിരിച്ചു വിളിക്കണ്ട പണി ആവും കുറച്ചു കഴിയട്ടെ .നേരത്തെ കഴിഞ്ഞതിന്റെ ബാക്കി ഉണ്ട്, അതൊക്കെ കഴിഞ്ഞ് ലി യെ ഇൻഫോം ചെയ്യാം.
"ബിസ്മി...."ഉമ്മ ആണ് വിളിക്കുന്നെ. ഞാൻ ഫോൺ സൈലന്റ് ആണോ എന്ന് ഉറപ്പ് വർത്തിയിട്ട് പോക്കറ്റിൽ ഇട്ടു. എന്ത് നടക്കും എന്ന് ഒരു ഉറപ്പും ഇല്ല. ഇറങ്ങി ഓടേണ്ടി വന്നാലും ഫോൺ കയ്യിൽ ഉണ്ടേൽ ഒരു ധൈര്യം ആണ്.
ഞാൻ ഉള്ള ധൈര്യാം സംഭരിച്ചു ഹാളിലേക്ക് പോയി, ഉമ്മയും ഉപ്പയും ആലി തത്തയും ഉണ്ട്. മൂന്നു പേരും കൂടാ എന്താണാവോ പ്ലാൻ...
"ഇരി..."ഉപ്പ ആണ്. ഒരു വിളറിയ ചിരിയോടെ കൂടാ ഞാൻ വാതിലിന്റെ അടുത്ത് ഉള്ള സീറ്റ് ൽ ഇരുന്നു. സേഫ്റ്ററി ഫസ്റ്റ്.
"കുറച്ചു മുന്നേ എന്താരുന്നു ഇവിടെ?"ഉപ്പ ആണ്.
"അത് പിന്നെ.... വലിയുപ്പ.. നേരെയും പോകില്ല കുറുകയും പോകില്ല.... വേറെ എന്ത് ചെയ്യും..."
"എന്നും പറഞ്ഞു ഇങ്ങനെ ആണോ മുതിർന്നവരോട് സംസാരിക്കുന്നെ?"ഉമ്മ ആണ്
"അവർക്ക് നമ്മുടെ വാക്കോ തീരുമാണോ അറിയണ്ട എന്ന് പറഞ്ഞാൽ .."
"എല്ലാരേം മുന്നിൽ വെച്ച ഇങ്ങനെ ഒക്കെ പറയാൻ ആണ് പ്ലാൻ എങ്കിൽ നമ്മളോട് കൂടാ ആലോചിക്കാരുന്നു "
"നമ്മൾ ഇത്ര ഒന്നും പ്ലാൻ ആക്കിയത് അല്ല.... ആ ടൈം ൽ വന്നത് പറഞ്ഞു..."
"എന്ത് പറയുന്നതിന് മുന്നേയും മുന്നിൽ ഇരിക്കുന്നത് ആരാ എന്ന് കൂടാ നോക്കണം "ഉമ്മ ആണ്.
"അവർക്ക് നമ്മളെ നോക്കണ്ടല്ലോ..."
ഞാൻ ദൂരേക്ക് നോക്കി.
"എന്തായാലും കഴിഞ്ഞത് കഴിഞ്ഞു."ങേ, ഞാൻ ഉമ്മയെ നോക്കി. എന്താ ഇപ്പോൾ സംഭവിക്കുന്നെ.
"സ്വന്തം ആവശ്യങ്ങൾ ആരുടേം മുന്നിൽ പറയാൻ പറ്റണം... കാര്യങ്ങൾ ഒക്കെ നമുക്ക് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല "ഉപ്പ പറഞ്ഞു നിർത്തി.
"ശെരിക്കും...."ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു.
"ഇതും പറഞ്ഞു.... മുതിർന്നവരോട് ഇങ്ങനെ വല്ലോം പെരുമാറാൻ നിന്നാൽ "
"ഏയ്യ് ആവശ്യമില്ലാത്ത ഞാൻ ഒന്നും പറയില്ല..."ഉമ്മയും ഉപ്പയും ആക്കി തല കുലുക്കി.
"പോയി റെഡി ആവു, ജുമാനയുടെ അവിടെ പോകണ്ടേ "പറഞ്ഞ കേട്ട താമസം തലയും കുലുക്കി ഞാൻ റൂമിലേക്ക് ഓടി.
ഭാഗ്യം, കാര്യങ്ങൾ ഇങ്ങനെ തിരിയും എന്ന് ഞാൻ ഒട്ടും പ്രേതിഷിച്ചില്ല. ഭാഗ്യം എന്തായാലും. എല്ലാം നന്നായി കഴിഞ്ഞു.
-----
Alif's pov
"Lets breakup "ബിസ്മി ഫോൺൽ പറഞ്ഞു.
"What?" ഞാൻ തിരിച്ചു ചോദിച്ചു.
"ഇന്നത്ത പ്ലാൻ ഫുൾ ഫ്ലോപ്പ് ആയി, ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞു. ഇനി എന്നെ വിളിക്കരുത് "ബിസ്മി അതും പറഞ്ഞു ഫോൺ കട്ട് ആക്കി.
"NO......."
പെട്ടെന്നു ഞെട്ടി ഞാൻ ഉണർന്നു. ബിമിയെ വിളിച്ചു നോക്കിട്ട് കിടന്നത്, ഉറങ്ങി പോയി. അവിടെ എന്തായോ എന്തോ?. എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല. ഒരു ലൈവ് കാൾ നോക്കിയതാ but നടന്നില്ല....
ഒന്നൂടാ ഫോൺ എടുത്ത് അവളെ കാൾ ചെയ്തു., huh.... കാൾ എന്താ പോകാതെ.. അവൾ എന്നെ ബ്ലോക്ക് ആക്കിയോ?
കട്ട് ചെയ്തിട്ട് ഒന്നൂടാ ട്രൈ ചെയ്തു. ഭാഗ്യം പോകുന്നുണ്ട്. നെറ്റ്വർക്ക് പ്രോബ്ലം ആയത് ആവണം.
ഇവൾ എടുക്കുന്നില്ലല്ലോ.... എന്താ എടുക്കാതെ... മെസ്സേജ് ഇടം. കാൾ കട്ട് ആക്കി ഞാൻ വാട്സ്ആപ്പ് എടുത്തു, അവൾടെ ചാറ്റ് ഓപ്പൺ ആക്കി,..... വെയിറ്റ്... മെസ്സേജ് ഇടേണ്ട.. അവൾ വിളിക്കും അല്ലേൽ മെസ്സേജ് ഇടും... കുറച്ചു നേരം കൂടാ വെയിറ്റ് ചെയ്യാം
ഉടനെ തന്നെ അവൾടെ കാൾ വന്നു
"ഹലോ..."
"ഹലോ "
" എന്തായി "
"Success...."
"ശെരിക്കും..... അവിടെ മാമിയുടെയും മാമടേം റിയാക്ഷൻ എങ്ങനെ ആരുന്നു "
"ഞാനും ഫയസും പറഞ്ഞത് കാര്യം ആയത് കൊണ്ടും,അവർക്ക് കാര്യങ്ങൾ കുറച്ചൊക്കെ നേരത്തെ അറിയാവുന്നത് കൊണ്ടും എല്ലാം സെറ്റ് ആയി "
"ഭാഗ്യം..."
"യെസ്..."
കുറച്ചു നേരത്തേക്ക് ഫുൾ സൈലെൻസ് ആരുന്നു.
"ബിസ്മി... "
"ഹാ...."
"ഇന്നലെത്തത്...."
"ഇന്നലത്തെത് വിട്ടേക്ക്.... അത് ഇനി വേണ്ട. രണ്ട് പേരുടെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്..."
" ഞാനും അതാ പറയാൻ വന്നേ. കുഞ്ഞു കുഞ്ഞു വിഷയത്തിൽ അടി ഉണ്ടാക്കേണ്ട ഇനി. വെറുതെ ടൈം നശിപ്പിക്കുവല്ലേ ചെയ്യുന്നേ... "
"ഇനി.. വേറെ ഒരു പ്രോബ്ലെവും ഇല്ല. ഫയ്സ് ന്റെ കാര്യം ഒക്കെ കഴിഞ്ഞില്ലേ... ഫുൾ ഫ്രീ ആയി "
"ഐ ആം happy "
"നാളെ കാണില്ലേ അവിടെ "
"വരും. "
"അപ്പോൾ നാളെ കാണാം..."എന്നെ വിളിക്കുന്നു ഇവിടെ.
"ഹാ... ഗുഡ് നൈറ്റ് "
"ഗുഡ് നൈറ്റ് "
അവൾ ഫോൺ കട്ട് ആക്കി. ഇപ്പോൾ എന്തോ ഒരു സമാധാനം. എന്തായാലും അടുത്ത പ്രശ്നം വരുന്നതിന് മുന്നേ കാര്യങ്ങൾ ഒക്കെ ഒന്ന് സെറ്റ് ആക്കണം.
Bismi's pov
ജുമട വീട്ടിൽ വന്നിട്ട് ആണ് ലിയേ വിളിച്ചത്. ഇന്നലത്തെത് ഇനി വേണ്ട എന്ന് ഞാനും തീരുമാനിച്ചു. അതാ നല്ലത്.... പിന്നെ ഇന്നലെ ഒക്കെ ഫുൾ സ്ട്രെസ് അല്ലാരുന്നോ.... ഇപ്പോൾ ആണ് കുറച്ചു സമാധാനം ആയത്. ഇന്ന് ഇനി നന്നായി കിടന്ന് ഉറങ്ങണം.
----
രാവിലെ ഫുൾ പണി ആരുന്നു. ആൾകാർ ഒക്കെ വരുന്ന അല്ലെ അത്കൊണ്ട് എല്ലാം ഒതുക്കി പറക്കി വെച്ച.ആരൊക്കെയാ ഉള്ളത് എന്നൊന്നും അറിയില്ല, സാധനങ്ങൾ ഒക്കെ സുരക്ഷിതമായ സ്ഥാലങ്ങളിൽ വെക്കണം. എല്ലാം കഴിഞ്ഞ് ഡ്രസ്സ് ഉം മാറി സെറ്റ് ആയി നിന്നു. തത്തയും ഒരുങ്ങി പൊളി ആയി.
റിലേറ്റീവ് ഒക്കെ വന്നു തുടങ്ങി, ഞങ്ങൾ വെള്ളം കൊടുക്കാൻ ഒക്കെ ആയി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവസാനം അവർ എത്തി. അവർ അകത്തേക്ക് കേറി.
ഞാനും ജുമായും സ്റ്റെപ് ന്റെ അവിടെ നിൽക്കുവാരുന്നു. സന, റിയാദ് കാക്കട തതാടാ മോൾ ഞങ്ങളുടെ അടുത്ത് വന്നു, തത്തയും. ഞങ്ങൾ താത്തയോട് സംസാരിച്ചു. താത്ത അകത്തേക്ക് പോയപ്പോൾ ജുമാ എന്നെ തട്ടി. ഞാൻ അവളെ നോക്കിയപ്പോൾ, അവൾ കണ്ണ് കൊണ്ട് വാതിലിന്റെ അവിടേക്ക് നോക്കാൻ പറഞ്ഞു.
ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞു, ഒരു പുഞ്ചിരി മുഖത്തു വന്നു, ലി ആരുന്നു.
Actually എൻഗേജ്മെന്റ് എന്നൊക്കെ പറഞ്ഞാലും, ശെരിക്കും ഇത് നമ്മൾ movie ലൊക്കെ കാണുന്ന പോലെ അല്ല. ചെറുക്കന്റെ വീട്ടിൽ നിന്ന് ആളുകൾ വരും, ഡ്രസ്സ് ഉം കുറച്ചു ജ്വൽസ് ഉം കൊണ്ട് ആണ് വരുന്നേ അത് പെണ്ണിന് ഇട്ട് കൊടുക്കും അതാണ് ചടങ്ങ്. ഒരു ഇതിന് വേണ്ടി എൻഗേജ്മെന്റ് എന്ന് പറയുന്നു എന്നെ ഉള്ളു.
ഡ്രസ്സ് അവർ താത്താക്ക് കൊടുത്തു, താത്ത ഡ്രസ്സ് മാറി വന്നു. ഞങ്ങൾ അപ്പോഴും അവിടെ തന്നെ ഓരോന്നും പറഞ്ഞു നിൽക്കുവാരുന്നു. ലി റിയാദ് കാക്കട അടുക്കൽ ആരുന്നു.
പെട്ടെന്ന് എനിക്ക് ഒരു കാൾ വന്നു, ഐഡി നോക്കിയപ്പോൾ അമാന ആണ്. ഇവൾ എന്താ വിളിക്കുന്നെ.... ഇന്നലെത്തിനെ പറ്റി ചോദിക്കാൻ ആവും.
ഞാൻ ഫോൺ കാൾ ഐഡി ജുമയെ കാണിച്ചിട്ട് മുകളിലേക്ക് പോയി,
"ഹലോ "
"ഹലോ ബിസ്മി "
"ഹടാ പറ.."
"എടാ ഞാൻ അറിഞ്ഞത് ഒക്കെ ശെരി ആണോ "
"എന്ത്.... നീ കാര്യം പറ "
"ഫയാസ് കാക ഹന്നായെ രജിസ്റ്റർ മാര്യേജ് ചെയ്തോ..."
"ഹാ ചെയ്ത്...."
"നീ ആണോ സാക്ഷി ഒപ്പിട്ടത് ..."
"അതെ...."
"നീ എന്ത് പണിയ കാണിച്ചേ, ആ ഒരു പ്രേവർത്തി കാരണം എന്തൊക്കെ ഉണ്ടായി എന്ന് നിനക്ക് അറിയോ...."
"എനിക്ക് ശെരി എന്ന് തോന്നിയത് ഞാൻ ചെയ്തു...."
"ശെരി.... എന്ത് ശെരി എന്നാണ്. വീട്ടുകാരുടെ ഇഷ്ടമില്ലാത്ത കെട്ടുന്നത് ആണോ ശെരി...."
"ഫയാസ് ന്റെ ഇഷ്ടമില്ലാതെ അവന്റെ മാര്യേജ് ആലോചിക്കുന്നത് ശെരി ആണ് എന്നാണോ നീ പറഞ്ഞു വരുന്നത്...."
"എടാ നമ്മുടെ വീട്ടുകാർ നമ്മുടെ നല്ലതിന് വേണ്ടി അല്ലെ ചെയ്യുന്നേ... അവർ മോശമായി ഒരു തീരുമാനം എടുക്കോ...."
"എന്റേം സംശയം അതാണ്. ഫയാസ് വെക്തമായി പറഞ്ഞതാണ് അവന് ഹനയെ ഇഷ്ടമാണ് എന്ന്...ഹനാക്കും അവനെ ഇഷ്ടമാണ്. രണ്ട് പേർക്കും ജോബ് ഉണ്ട് പിന്നെ എന്താ പ്രശ്നം "
"Love മാര്യേജ് ശെരി അല്ല.... അത് അതികം കാലം തുടരില്ല "
"സീരിയസ്ലി..... നീ എന്താ ഈ പറയുന്നേ "
"എടാ... എനിക്ക് അനുഭവം ഉള്ളതാണ്... നിനക്ക് അറിയാലോ എന്റെ മാതാപിതാക്കൾ .. അവരുടെ ലൗ മാര്യേജ് ആരുന്നു... എന്നിട്ട് എന്തായി, രണ്ടും ഇപ്പോൾ രണ്ട് വഴിക്ക് അല്ലെ "
"എടാ ഒന്ന് രണ്ടെണ്ണം ശെരി ആയില്ല എന്ന് കരുതി എല്ലാം ശെരി ആവാതെ ഇരിക്കോ. എങ്കിൽ നീ തന്നെ ഒന്ന് ആലോചിച് നോക്ക്, എത്ര അറേഞ്ച് മാര്യേജ് ഡിവോഴ്സ് ൽ അവസാനിക്കുന്നു. അപ്പോൾ അതോ "
"എനിക്ക് അറിയില്ല, പക്ഷെ അവരുടെ ആ രജിസ്റ്റർ മാര്യേജ് കാരണം ഇവിടെ കുറെ പ്രേശ്നങ്ങൾ ഉണ്ടായി "
"പ്രേശ്നങ്ങൾ?"
"കാക വീട്ടിൽ നിന്ന് ഇറങ്ങി പോയി. ഇനി വീട്ടിൽ കേറ്റില്ല എന്നാണ് കാക്കട ഉമ്മ പറയുന്നത്. ഇനി വീട്ടിലേക്ക് വരില്ല എന്നും കാക്കയും പറഞ്ഞു "
"ഇനി ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്.."
"നീ ഇനി എന്ത് ചെയ്യാൻ. ഉള്ളതെല്ലാം ഒപ്പിച് വെച്ചില്ലേ...?"
"നിന്റെ തലക്ക് ഓളം ആണോ.... ഒട്ടും ഇഷ്ടമല്ലാത്ത മാര്യേജ് ന് സമ്മധിക്കനം എന്നാണോ നീ പറഞ്ഞു വരുന്നത് "
"വീട്ടുകാർക്ക് വേണ്ടി കുറച്ചു ത്യാഗങ്ങൾ ഒക്കെ ചെയ്യാം..."
"ഈ സെയിം വീട്ടുകാർക് തിരിച്ചു ത്യാഗം ചെയ്യാൻ പറ്റില്ലേ...."
"അവർ ഇനി എന്ത് ചെയ്യണം എന്ന...."
"എടാ അമനാ... ഞാൻ ഇപ്പോൾ വേറെ സ്റ്റലതു നിൽക്കുവാണ്.. നീ എന്റെ മൂഡ് കളയല്ല "
"അതാ... എല്ലാം ഒപ്പിച് വെച്ച വേറെ ഒരു വീടിന്റെ സമാധാനം കളഞ്ഞിട്ട് നീ നിന്റെ മൂഡ് നോക്കുന്നോ, ഹൌ സെൽഫിഷ് you are "
"What..." ഞാൻ ഫോൺ കട്ട് ആക്കി.
അവൾ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ. ഞാൻ കാരണം അവിടത്തെ സമാധാനം പോയെന്നോ. അവൾക് ഒരു ബോധവും ഇല്ലേ. ഞാൻ സാക്ഷി ആയി ഒപ്പിട്ടില്ലേൽ വേറെ ആരേലും ഇടും.... പിന്നെ മാര്യേജ് അവരുടെ ഇഷ്ടം ആരുന്നു.
"എന്താടാ "ജുമാ എന്റെ തോളിൽ തട്ടി.
"ആ അമനാ.... അവൾ ഇപ്പോൾ പറയുവാ. അവരുടെ വീട്ടിൽ എല്ലാം സമാധാനവും പോയി, അതിന് കാരണകാരി ഞാൻ ആണെന്ന് "
"What...???" പുറകിൽ നിന്നാണ് സൗണ്ട് കേട്ടെ ഞങ്ങൾ തിരിഞ്ഞ് നോക്കി. ലി ആരുന്നു.
"അവൾക് ശെരിക്കും ബോധം ഉണ്ടോ....എന്താ പറയുന്നത് എന്ന് ഒരു വെളിവും ഇല്ല....."അപ്പോഴേക്കും എനിക്ക് അവളുടെ കാൾ വന്നു.
ഞാൻ കട്ട് ആക്കി. അവൾ വീണ്ടും വിളിച്ചു.
"എന്റ താ ഞാൻ സംസാരിക്കാം..."ലി കയ്യ് നീട്ടി.
"വേണ്ട.... ഇത് ഞാൻ deal ചെയ്യാം അതാ നല്ലത് "ഞാൻ ലി യെ നോക്കി പറഞ്ഞു.
അടുത്ത കാൾ വന്നപ്പോൾ ഞാൻ ഫോൺ എടുത്തു.
"നീ എന്താ പാതി വഴിക്ക് കട്ട് ആക്കിയത്. സത്യം കേൾക്കാൻ പറ്റുന്നില്ലേ..."
"അമാന.... അമാന നിനക്ക് ഈ പ്രേശ്നങ്ങൾ എന്റെ തലയിൽ വെച്ച സംസാരിച്ചാൽ സമാധാനം കിട്ടുമെങ്കിൽ ഞാൻ പിന്നെ വിളിക്കാം.... പിന്നീട് .... നീ ഒരു 6 മാസം കഴിഞ്ഞ് ഫയാസ് ന്റെ വീട്ടിൽ ചെന്ന് നോക്ക്. അന്ന് നിനക്ക് എല്ലാം മനസിലാവും.... നിന്നെ പറഞ്ഞു മനസിലാക്കിപ്പിക്കാൻ എനിക്ക് അറിയില്ല... Bie.. എന്നെ വിളിക്കരുത് ഇനി " ഞാൻ കട്ട് ആക്കി. എന്നിട്ട് അവളെ ബ്ലോക്ക് ആക്കി.
കുറച്ചു നേരത്തേക്ക് ഫുൾ സൈലെൻസ് ആരുന്നു.
"ഞാൻ വരാം "ജുമാന അത് പറഞ്ഞു ലി യെയും നോക്കിട്ട് പോയി.ഞങ്ങൾ ഇപ്പോൾ ടെറസ് ൽ ആണ്.
"Are you ഓക്കേ?" ലി ചോദിച്ചു.ഞാൻ തിരിഞ്ഞ് ദൂരേക്ക് നോക്കി.
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
Alif's pov
ഡ്രസ്സ് കൊടുപ്പ് ഒക്കെ കഴിഞ്ഞ് ബിസ്മി യെ നോക്കിയപ്പോൾ അവളെ കണ്ടില്ല. അവിടെ ചുറ്റും ഒന്ന് കറങ്ങി നോക്കി, തഴ ഒന്നും ഇല്ല. അപ്പോൾ മുകളിൽ കാണും എന്ന് മനസിലായി. ടെറസ് ൽ എത്തിയപ്പോൾ ജുമാനട സൗണ്ട് കേട്ടു. സൈഡിലേക്ക് നോക്കിയപ്പോൾ ബിസ്മിയും ജുമാനായും അവിടെ നിൽക്കുന്നു.
ആ അമനാ പറഞ്ഞു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഇരച് കേറി. ആ കുട്ടി എന്ത് അറിഞ്ഞിട്ട ഇവളുടെ മുകളിൽ എല്ലാം കെട്ടി വെക്കുന്നെ.
ജുമാ അവിടെ നിന്ന് പോയി.ഞങ്ങള്ക് സ്പേസ് തരാൻ വേണ്ടി ആണ് എന്ന്, പോകുവാ എന്ന് ബിസ്മിയോട് പറഞ്ഞിട്ട് അവൾ എന്നെ നോക്കിയത് കണ്ടപ്പോൾ മനസിലായി.
"Are you ഓക്കേ " എന്ന് ചോദിച്ചതും അവൾ തിരിഞ്ഞു ദൂരേക്ക് നോക്കി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല.
"നിനക്ക് എന്നോട് എന്ത് വേണേലും പറയാം... അറിയാല്ലോ..."ഞാൻ പതുക്കെ അവളുടെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു. അവൾ പെട്ടെന്നു മറ്റേ കയ്യ് കൊണ്ട് കണ്ണ് തുടച്ചു.എന്നിട്ട് എനിക്ക് നേരെ തിരിഞ്ഞു.
"എനിക്ക് കുറച്ചു നേരം ഒറ്റക് ഇരിക്കണം "ഞാൻ തല കുലുക്കി എന്നിട്ട് അവിടെ നിന്ന് പോയി.
അവൾക് എന്നോട് അത്ര comfortable കിട്ടീട്ടില്ല....അവൾക് വിഷമം ആയിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. അപ്പോഴേക്കും ഫോൺ ൽ ഒരു നോട്ടിഫിക്കേഷൻ വന്നു.
ഞാൻ ഫോൺ എടുത്തു, വാട്സ്ആപ്പ് ൽ ആണ്.
------
Thank you so much
എനിക്ക് പ്രേശ്നങ്ങൾ വരുമ്പോൾ ഒറ്റക് ഇരിക്കണം എന്നലെ ശെരി ആകു.
പണ്ട് തൊട്ടേ അങ്ങനെ ആണ്
കുറച്ചു നേരം കഴിയുമ്പോൾ ഓക്കേ ആവും
പിന്നെ കാണാം.
കണ്ടിട്ടേ പോകാവൂ 😊
-----
സത്യം പറയാലോ, അവൾടെ ആ മെസ്സേജ് കണ്ടപ്പോൾ.... എനിക്ക്... എനിക്ക് നല്ല സന്ദോഷം ആയി... ഞാൻ എന്താ ഇപ്പോൾ ഫീൽ ചെയ്യുന്നത് എന്ന് എനിക്ക് പറയാൻ അറിയില്ല .....
ഞാൻ താഴേക്ക് നടന്നു, വഴിക്ക് വെച്ച ജുമാനയെ കണ്ടു.
"ബിമി...?"
"മുകളിൽ.... ഒറ്റക്ക് ഇരിക്കണം എന്ന് പറഞ്ഞു..."
"ഹാ..."ഞാൻ താഴേക്ക് നടന്നു.
----------------
Hi... എല്ലാരും ഈ സ്റ്റോറി മറന്നില്ല എന്ന് കരുതുന്നു. 🙂.
കുറച്ചു ലേറ്റ് ആയി എന്ന് അറിയാം. എന്ത് ചെയ്യാനാണ് എഴുതാൻ എടുത്ത് വെച്ചാലും ഒന്നും കിട്ടിയില്ല... 🤕.
ഈ പാർട്ട് നിങ്ങൾക് ഇഷ്ടമായി എന്ന് കരുതുന്നു.
ഇപ്പോൾ എന്തായാലും അവരുടെ പ്രേശ്നങ്ങൾ ഒക്കെ solve ആയി. പക്ഷെ ഒരു പ്രശ്നം കൂടാ ഉണ്ട്... ഇവരുടെ കെട്ട്. അത് ഇനി എങ്ങനെ ആണോ എന്തോ!
അപ്പോൾ ശെരി അടുത്ത പാർട്ടിൽ കാണാം... Bie
വെയിറ്റ്!!! ഒരു കാര്യം പറയാൻ വിട്ടു. ഞാൻ actually പുതിയ ഒരു ബുക്ക് തുടങ്ങി "Amusement ഉണ്ടാക്കിയ കുറച്ചു നിമിഷങ്ങൾ ❤️ "നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കരുതുന്നു.
എന്റെ പ്രൊഫൈൽ ൽ ആദ്യം അതാണ് കിടക്കുന്നെ.
സ്റ്റോറി അല്ല, എന്റർ ലൈഫ് ൽ നടന്ന കുറച്ചു നിമിഷങ്ങൾ ആണ്.
വായിക്കാൻ മറക്കല്ലേ.... ഇഷ്ടയാൽ കമന്റ് ഉം ഇടണം 😁.
അപ്പോൾ ശെരി അടുത്ത പാർട്ട് ൽ കാണാം.... Bie 👋👋
Insta ഐഡി : @4hanna__
Bạn đang đọc truyện trên: AzTruyen.Top