40
Bismi's pov
ജുമയോട് സംസാരിച്ച ഒക്കെ കഴിഞ്ഞ് നേരെ ഫുഡ് കഴിക്കാൻ പോയി.... ഇവിടെ ഒക്കെ രാത്രി 8 ഒക്കെ കഴിയുമ്പോൾ കഴിക്കും എന്റെ വീട്ടിൽ ഇതിലും ലേറ്റ് ആകും.
തിരിച്ചു റൂമിൽ ചെന്നിട്ടാണ് ഫോൺ എടുത്തേ... ലി മെസ്സേജ് ഇട്ടിട്ടുണ്ടോ... ഇല്ല.... ഇങ്ങേർ ഇതെവിടെ പോയേക്കുവാ. ഉച്ചക്ക് ഇട്ട pic ഉം seen ആയിട്ടില്ല.
വാട്സ്ആപ്പ് ൽ നിന്ന് ഇൻസ്റ്റയിൽ കേറി.ആക്റ്റീവ് സ്റ്റാറ്റസ് ഓഫ് ആണ്. ഓൺലൈൻ ആണോ എന്ന് അറിയത്തില്ല... എന്ത് ചെയ്യും... ഇനി മനപൂർവം ഓഫ് ആക്കി വെച്ചേക്കുവാനോ... എങ്ങനെ അറിയും...
ഞാൻ ഗാഢമായി ഇരുന്ന് ആലോചിച്ചു. Insta സ്റ്റോറി ഇടം... ചിലപ്പോൾ റിപ്ലൈ ഇട്ടാലോ.... എന്നാലും എന്ത് ഇടും... ആദ്യം പോസ്റ്റ് ഒക്കെ നോക്കാം നല്ല എന്തേലും കിട്ടും... കുറച്ചു നേരം insta ഫീഡ് നോക്കിട്ടും ഒന്നും കിട്ടിയില്ല.
ഞാൻ ഒരു പോസ്റ്റ് അങ്ങ് ഷെയർ ആക്കി. എന്നിട്ട് വെയിറ്റ് ചെയ്ത്.... നോ രെക്ഷ... സമയം 9 ആണ്.. വിളിച്ചാലോ...
ഞാൻ ഫോൺ ൽ dial എടുത്തു, 'aliya's ബ്രദർ '. പേര് മാറ്റണം. അലിഫ് എന്ന് തന്നെ ഇടം. ഞാൻ നെയിം മാറ്റി അലിഫ് എന്നാക്കി.
എന്നിട്ട് dial ചെയ്ത് ചെവിയിൽ വെച്ച.
എന്തോ... വല്ലാണ്ട് ഹൃദയം ഇടിക്കുന്നു... ഇത് ഫസ്റ്റ് ടൈം അല്ലെ.... Actually അല്ല പക്ഷെ എങ്കിലും.. ലാസ്റ്റ് രണ്ട് തവണ വിളിച്ചത് പോലെ അല്ലാലോ ഇപ്പോൾ.... ബെൽ അടിക്കുന്നുണ്ട് പക്ഷെ എടുക്കുന്നില്ല..
ഇതെന്താ എടുക്കാതെ... കാൾ തീർന്നു കട്ട് ആയി. ലി എന്താ ഫോൺ എടുക്കാതെ.... എനിക്ക് എന്തോ ചെറിയ ടെൻഷൻ പോലെ തോന്നി...
ഒന്നൂടാ ട്രൈ ചെയ്യണോ... അതോ വെയിറ്റ് ചെയ്താൽ മതി ആവോ...
സമയം ലേറ്റ് ആയില്ലലോ.... ഒന്നൂടാ വിളിക്കാം ഞാൻ വീണ്ടും ട്രൈ ചെയ്തു... എടുക്കുന്നില്ല... ഇതെന്താ എടുക്കാതെ...
ഞാൻ നേരെ ജുമട റൂമിലേക്ക് പോയി... പയ്യെ വാതിൽ തുറന്ന് നോക്കിയപ്പോൾ അവൾ എന്തൊക്കെയോ ഇരുന്ന് എഴുതുന്നു. അവൾ എഴുതട്ടെ... ഞാൻ തിരിച്ചു റൂമിൽ വന്നു... എന്ത് ചെയ്യും.. ഐഡിയ...റിയാദ് കാകയെ വിളിക്കാം.. അവർ ഒരു വീട്ടിൽ അല്ലെ..
ഞാൻ റിയാദ് കാകയെ dial ചെയ്തു. എടുത്ത ഉടനെ ലി യെ പറ്റി ചോദിക്കണ്ട... നാണക്കേട് ആണ്.വേറെ എന്ത് ചോദിക്കാം.. സുഖമാണോ എന്ന് ചോദിച്ചാലോ... സൺഡേ അവരുടെ എൻഗേജ്മെന്റ് അല്ലെ.. അതിനെ പറ്റി ചോദിക്കാം.. അല്ലേൽ.. വേറെ..
"ഹലോ..."
"ഹലോ കാക... ലി അവിടെ ഉണ്ടോ?"
"Huh..."
Aishhhhh... നശിപ്പിച്ചു... ലി യെ പറ്റി ആദ്യം തന്നെ ചോദിക്കണ്ട എന്ന് കരുതിയിട്ടില്ല അങ്ങേര പറ്റി തന്നെ... ഞാൻ തലേൽ കയ്യ് വെച്ച... പുല്ല്..
"ലി യോ...?" റിയാദ് കാക ചോദിച്ചു.
"ആര് ലി...?"
"Huh... നീ അല്ലെ ഇപ്പോൾ ചോദിച്ചേ ലി എവിടെ ഉണ്ടോ എന്ന്...."
"ഞാനോ...?"
"എന്താടി... കിളി പോയോ... അലിഫ് കാരണം...."
പോയി... പോയി... പോയി.... എല്ലാം നാശമായി.... ലി യെ ആണ് ഞാൻ ഉദേശിച്ചേ എന്ന് മനസിലായി എന്നെ എന്ത് ചെയ്യണം... നശിപ്പിച്ചു......
റിയാദ് കാക ചിരിക്കാം തുടങ്ങി.. ഞാൻ മിണ്ടിയില്ല... അല്പം ഉണ്ടാരുന്ന ആ ഒരിതും പോയി കിട്ടി...
"അവനെ വിളിച്ചിട്ട് കിട്ടുന്നില്ലേ...?"ഞാൻ വീണ്ടും മിണ്ടിയില്ല..
"ഹലോ... ബിസ്മി... പോയോ..."
"ഇല്ലാ ഇവിടെ ഉണ്ട്..."ഞാൻ പയ്യെ പറഞ്ഞു.
"അവന് റൂമിൽ കിടന്ന് ഉറങ്ങുന്നു. ഇന്ന് എന്താന്തോ ഇത്ര നേരത്തെ കേറി കിടന്നത്..."
"ഉറങ്ങുന്നോ....?" എനിക്ക് എല്ലാം ദേഷ്യവും കേറി വന്നു...
"ഓഫീസ് വർക്ക് അല്ലെ ഷീണം കാണും...."കാക എന്തോ എന്റെ ശബ്ദത്തിലെ മാറ്റം കെട്ട് സവദാനത്തിൽ പറഞ്ഞു.
"കൊള്ളാം... എന്തായാലും... എങ്കിൽ ശെരി കാക.. ഗുഡ് നൈറ്റ് "
"അത് കൊള്ളാം... അവനെ പറ്റി അറിഞ്ഞാൽ മതിയ അപ്പോൾ... ഒന്ന് സുഖമാണോ എന്നേലും ചോദിക്കടി "
"സുഖമാണോ...?"
"നല്ല സുഖം..."
"അപ്പോൾ ഓക്കേ, ഗുഡ് നൈറ്റ്.."
"താങ്ക്സ്... എന്തായാലും രണ്ടുപേരും കണക്ക് തന്നെ..."എനിക്ക് അത് കേട്ടപ്പോൾ ചിരി വന്നു.
"ആവശ്യത്തിന് ആയെങ്കിൽ ശെരി... Bie "
"എന്നാലും പാവം ഫർഹാന ഇങ്ങനെ നിങ്ങളെ ഒക്കെ സഹിക്കുന്നു..."
"ഓഹ് !..അല്ലേലും നിങ്ങൾക്ക് നിങ്ങടെ.. Fiance അല്ലെ വലുത്..."
"ആടി തന്നെ..."
"അവസാനം വരേം കണ്ട മതി..."
"ശെരി എങ്കിൽ... ഗുഡ് നൈറ്റ് "
"ഗുഡ് നൈറ്റ് "
കാൾ കട്ട് ആക്കിയിട്ട് ഞാൻ ചിരിച്ചു. റിയാദ് കകയോട് എന്തോ ഒരു പ്രതേക കംഫർട് ആണ്.
ഇനി എന്തിനാ ഞാൻ ഓൺലൈൻ ഇരിക്കുന്നെ. ഫോൺ ൽ നെറ്റ് ഓഫ് ആക്കി ഞാൻ കിടന്നു.
----
"ബിസ്മി...." രാവിലെ ഓഫീസിൽ എത്തിയ ഉടനെ ഫയാസ് എന്റെ അടുക്കൽ വന്നു.
ഞാൻ അവനെ നോക്കി.
"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..."ഞാൻ ഓക്കേ എന്ന അർത്ഥത്തിൽ തല കുലുക്കി. അവനായിട്ട് പറയുന്നതാ നല്ലത്.
"എപ്പോൾ...?"ഞാൻ ചോദിച്ചു.
"എത്രേം പെട്ടെന്ന് "
"ഒരു മിനിറ്റ്..."ഞാൻ ഫയ്സ് ന്റെ schedule ഒക്കെ ഒന്ന് നോക്കി എന്നിട്ട് എന്റേതും നോക്കി. ഇന്ന് അതികം വർക്ക് ഇല്ല.
"രാവിലെ 10 അര ഒക്കെ കഴിയുമ്പോൾ ഫ്രീ ആണ്.... വേറെ ഇടക്ക് വർക്ക് വന്നിലേൽ.. "
"അപ്പോൾ പുറത്ത് പോകാം..."
"പുറത്ത്...? "ഞാൻ ചോദ്യഭാവത്തിൽ ചോദിച്ചു.
"ഇവിടെ വേണ്ട... ഓഫീസ് ന്റെ ഓപ്പോസിറ്റ side ൽ ഒരു കോഫി ഷോപ്പ് ഉണ്ട് അവിടെ പോകാം "ഞാൻ തല കുലുക്കി. ഫയാസ് അകത്തേക്ക് പോയി.
എന്താ പറയാൻ ഉള്ളത് എന്ന് കേൾക്കാം എന്നിട്ട് ബാക്കി ചിന്തിക്കാം അതാ നല്ലത്.
---
"എന്ത് കുടിക്കുന്നു ..."ഫയാസ് ചോദിച്ചു.വേറെ വർക്ക് ഒന്നും വരത്തോണ്ട് നമ്മൾ 10 അര ഒക്കെ കഴിഞ്ഞ് ഇവിടെ വന്നു.
"ഒരു കോഫി മതി..."
"രണ്ട് കോഫി..."ഫയാസ് പറഞ്ഞു.
"എന്താ പറയാൻ ഉള്ളത്.."ഞാൻ ചോദിച്ചു.
ഫയ്സ് ഒരു ദീർക്കാനിശ്വാസം എടുത്ത്. എനിക്ക് അത് കണ്ടപ്പോൾ ലി യെ ഓർമ വന്നു കൂടാ ചിരിയും.
"എന്താ ചിരിക്കൂന്നേ..."
"എനിക്ക് വേറെ ഒരാളെ ഓർമ വന്നതാ... അത് പോട്ടെ... നീ പറ "
"ഹാ.... എടാ കാര്യങ്ങൾ കുറച്ചു കോംപ്ലക്കേറ്റഡ് ആണ്..."
"എന്ത്..."
"മറ്റേ പ്രൊപോസൽ..."
"Huh... തെളിച്ചു പറ..."
"അന്ന് ഞാൻ പറഞ്ഞതാ എനിക്ക് താല്പര്യം ഇല്ല എന്നത് അവർ അത് അംഗീകരിക്കുകയും ചെയ്തായ..."
"നീ അത് പറഞ്ഞതാ..."ലി തല കുലുക്കി.
"ഞാൻ ഇവിടെ അടുത്ത് ഒരു അപർത്മെന്റ്റ് എടുത്തിട്ടുണ്ട് അവിടെ ആണ് താമസം. വീട്ടിൽ നിന്ന് ദൂരം ഉള്ളോണ്ട്... അന്ന് ഇവിടെ വന്നേനെ ശേഷം ഞാൻ വീട്ടിൽ പോയിട്ടില്ലാരുന്നു അതാ അവർ പിന്നീട് നിന്റെ അവിടെ വന്നത് ഞാൻ അറിയാത്തത് "ഫയ്സ് ഒന്ന് നിർത്തി... ഞാൻ മിണ്ടാതെ കേട്ടു.
അപ്പോളേക്കും നമ്മുടെ കോഫി വന്നു. ഫയ്സ് തുടർന്ന് " എന്റേം ഹന്ന യുടേം കേസ് വീട്ടിൽ അറിഞ്ഞു... അവര്ക് പ്രണയ വിവാഹത്തിൽ ഒരു താല്പര്യവും ഇല്ല. പ്രണയ വിവാഹം എല്ലാം തോൽവി ആണ് എന്നാണ് അഭിപ്രായം... അത് കൊണ്ട് ആണ് ഞാൻ നിന്റെ കാര്യത്തിൽ 'No 'പറഞ്ഞത് എന്ന് അവർ കരുതി വെച്ചേക്കുന്നേ... അതാ.. അവർ ഞാൻ 'No ' പറഞ്ഞിട്ടും നിന്റെ അവിടെ വന്നേ.ഒരു മയത്തിൽ ഹാന്നായുട കേസ് വീട്ടിൽ അവതരിപ്പിക്കാം എന്ന് കരുതിയതാ. ഇപ്പോൾ എല്ലാം കുളമായി " ഫയ്സ് നിർത്തി.നന്നായി.
"നിനക്ക് മാത്രേ ഇനി എന്തേലും ചെയ്യാൻ പറ്റു... നീ 'No ' പറയണം."
"ഞാൻ പറഞ്ഞതാ... എന്താ റീസൺ എന്ന് ചോദിക്കുവാ.. ടൈം വേണം എന്ന് പറഞ്ഞിട്ടും അവര്ക് മനസിലാകുന്നില്ല.... വീട്ടുകാർക് മനസിലായാലും വലിയപ്പാ ആണ് സീൻ " ഞാൻ കോഫി എടുത്ത് കുടിച്,... തലവേദന എടുക്കുന്നില്ല പുല്ല്.
"നീ അന്ന് പറഞ്ഞില്ലേ നിനക്ക് ഒരാളെ ഇഷ്ടമാണ് എന്ന്... അതോ... അത് വീട്ടിൽ പറഞ്ഞോ... ആരാണോ അവനോട് പറഞ്ഞോ "ഞാൻ ഫയ്സ് നെ നോക്കി.. അത് വീട്ടിൽ പറയുന്ന കാര്യം... എന്തോ എനിക്ക് ഇപ്പോൾ അത് പറയാൻ തോന്നുന്നില്ല..
"നിന്റെ വീട്ടിൽ എങ്ങനാ love മാര്യേജ് സപ്പോർട്ട് ആണോ... അത് അല്ലേൽ കൂടി ആലോചന കൊണ്ട് വരാൻ പറഞ്ഞാൽ arrianged മാര്യേജ് ആയി നടത്താലോ..."എനിക്ക് എന്ത് പറയണം എന്ന് അറിയില്ല.ഞാൻ താഴേക്ക് നോക്കി ഇരുന്നു.
"ബിസ്മി..."ഫയാസ് എന്നെ വിളിച്ചു. ഞാൻ അവനെ നോക്കി.
"ആളോട് പറഞ്ഞു.."മറുപടി എന്നോണം ഞാൻ പറഞ്ഞു
"എന്ത് പറഞ്ഞു മറുപടി ആയി. ആയാളും ഓക്കേ ആണോ..."
ഞാൻ തല കുലുക്കി...
"അത് നന്നായി... നീ എന്തയാലും no പറ.. എനിക്കും താല്പര്യം ഇല്ല എന്ന് വീട്ടിൽ പറ... ഞാൻ വേണേൽ വന്നു പറയാം... എന്നിട്ട് അവന്റെ ആലോചന കൊണ്ട് വരാൻ പറ പ്രോബ്ലം solve..."
"പ്രോബ്ലം solve അല്ല.... ആലോചന കൊണ്ട് വരുന്നതിൽ complication ഉണ്ട്..."
"എന്ത് complication...?"
"അലിഫ് നെ അറിയില്ലേ നമ്മുടെ ഓഫീസ് ലെ... He is the one..."
"അവനാണോ.."
ഞാൻ തല കുലുക്കി.
"അലിഫ് ന്റെ സിസ്റ്റർ നെ ആണ് എന്റെ കാക്കച്ചി (bro) മാര്യേജ് ചെയ്തത്. "ഞാൻ നിർത്തി.
ഫയാസ് എന്നെ ഒന്ന് നോക്കി."ഒരു വീട്ടിൽ നിന്ന് തന്നെ രണ്ട് മാര്യേജ്...അത് ആണോ വിഷയം .."
ഞാൻ തല കുലുക്കി.
"രണ്ട് മാര്യേജ് ഒരേ വീട്ടിൽ നിന്നൊക്കെ നടക്കുന്ന സാദാരണ കാര്യം തന്നെയാ പക്ഷെ... ഇത് ആയോണ്ട് ആലോചന കൊണ്ട് വരണമെങ്കിൽ കൂടിയും അലിഫ് ൻ വീട്ടുകാരെ convince ചെയ്യണം.. ഒരേ വീട്ടിൽ നിന്ന് നോക്കുന്ന കേസ്..അവർ അംഗീകരയ്ക്കോ എന്നത് ആണ്. പുറത്ത് നിന്ന് ബ്രോക്കർ വഴിയും ഒന്നും ചെയ്യാൻ പറ്റില്ല "
"നീ ഈ കാര്യം അവനോട് സംസാരിച്ചോ...?"ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തല ആട്ടി.
"ഒരു വീക്ക് കൂടി ആയില്ല അതിനിടക് മാര്യേജ് നെ പറ്റി സംസാരിക്കാനോ.."ഞാൻ അവനെ നോക്കി.
"എടാ ഇപ്പോൾ സിറ്റുവേഷൻ ഇങ്ങനെ ആയോണ്ട് അല്ലെ..."
"എനിക്ക് ഇതിനെ പറ്റി ചിന്തിക്കാൻ സമയം വേണം..." എന്തോ.. ലി യെ പറ്റി ഇപ്പോൾ വീട്ടിൽ പറയുന്നത് ശെരി ആകും എന്ന് തോന്നുന്നില്ല... എന്തോ ഒരു പേടി പോലെ ഒക്കെ.
"ഒകെ... "
"നീ എന്തിനാ ഹന്ന യോട് പറയാതെ.."
"ഞാൻ ഇന്നലെ അവളോട് എല്ലാം പറഞ്ഞു.." ഞാൻ അവനെ നോക്കി.
"രാവിലെ കള്ളം പറഞ്ഞ കേസ് അല്ലെ നീ പറയുന്നേ..."അതെ എന്ന അർത്ഥത്തിൽ ഞാൻ തല കുലുക്കി.
"കാര്യങ്ങൾ കുറച്ചൂടെ വെക്തമായി അറിഞ്ഞിട്ട് പറയാം എന്ന് കരുതി.ഇന്നലെ വീട്ടിൽ വിളിച്ചു സംസാരിച്ചപ്പോൾ ആണ് കാര്യങ്ങൾ അറിഞ്ഞേ.. ഹാന്നാടാ കേസ് അവർ അറിഞ്ഞതും. ഇന്നലെ നൈറ്റ് തന്നെ എല്ലാം ഞാൻ പറഞ്ഞു അവളോട്.."ഞാൻ പുഞ്ചിരിച്ചു. നമ്മൾ രണ്ടും പേർക്കും ഒരു പോലത്തെ സ്വഭാവം ആണ് എന്ന് തോനുന്നു.
"അപ്പോൾ പോകാം... കാര്യങ്ങൾ ഒക്കെ കുറച്ചൂടെ ക്ലിയർ ആയി... നീ എന്തായാലും കാര്യങ്ങൾ ഒക്കെ ഒന്ന് ആലോചിക്ക്.."ഞാൻ തല കുലുക്കി.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ഓഫീസിൽ നമ്മുടെ സെക്ഷൻ ലേക്ക് നടന്നപ്പോൾ പ്യൂൺ വന്നു,
"മാം, ഫയ്സ് സർ ൻ അന്നെഷിച്ചു ആൾ ഉണ്ട് കേബിനിൽ..."ഞാൻ തല കുലുക്കി. നമ്മൾ സംസാരിച്ചത് ലി യോടും ഹാന്നായോടും പറയാം എന്ന് പ്ലാൻ ഇട്ട്. അങ്ങനെ ഹനയെ യും ലി യെയും നമ്മുടെ ക്യാബിൻ ലേക്ക് വരാൻ പറഞ്ഞു.
"ഹന്ന യും അലിഫ് ഉം ക്യാബിൻ ൽ വന്നു "ഞാൻ തിരിഞ്ഞ് ഫയ്സ് നോട് പറഞ്ഞു അവന് തല കുലുക്കി. ഞങ്ങൾ ക്യാബിൻ ലേക്ക് പോയി.
വാതിൽ തുറന്നതും "സർപ്രൈസ്....." പടച്ചോനെ... ഇതെന്താ...ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആൾ എന്റെ മുന്നിൽ നില്ക്കുന്നു.
അമാന... നൈസ്.... ഞാൻ തിരിഞ്ഞ് ഫയ്സ് നെ നോക്കി. അവനും ഞെട്ടി എന്നെ നോക്കി. എല്ലാം തീർന്നു...ഇതിന്റേം കൂടാ കുറവ് ഉണ്ടാരുന്നുള്ളു.
"നിങ്ങൾ രണ്ടും ഒരു ഓഫീസ് ൽ ആരുന്നോ.... പൊളി... എവിടെ പോയിരിക്കുവാരുന്നു.... ഓഹ് ഓഫീസ് റൊമാൻസ്.... അല്ലെ... കൊള്ളാം "അവൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി.
വാ തുറന്ന് ഇരിക്കുവാണേലും ഞാനും ഫയാസ് ഉം സൈലന്റ് ആരുന്നു. എന്തോ ഒന്നും പുറത്ത് വരുന്നില്ല...
"ബിസ്മി..."അതും പറഞ്ഞു അവൾ എന്നെ വലിച്ചു അവിടെ ഉള്ള സോഫയിൽ ഇരുന്നു.
"കാക (bro) ഇരിക്കുലെ...."അവൾ പറഞ്ഞ കെട്ട് ഫയ്സ് അടുത്തുള്ള സീറ്റ് ൽ ഇരുന്നു, നമുക്ക് ഓപ്പോസിറ് ആയിട്ട്.
"ബിസ്മി... ശെരിക് പറയാലോ.. ഞാൻ ഇത് ഒട്ടും പ്രേതിഷിച്ചില്ല..."
"ഞാനും.."ഞാൻ നിസ്സഹായതയോടെ പറഞ്ഞു.
"എനിക്ക് അറിയാം... ആരും പ്രേധിഷിക്കാത്തപ്പോൾ സർപ്രൈസ് കൊടുക്കുന്നത് ആണ് എനിക്ക് ഇഷ്ടം..." ഇത് വല്ലാത്തത് സർപ്രൈസ് ആയിപോയി.അവൾ നല്ല happy ആയി പറയുവാ.. ഞാൻ നിസ്സഹായതയോടെ ഫയാസ് നെ നോക്കി.
അപ്പോളേക്കും വാതിൽ തുറന്നു. സൗണ്ട് കെട്ട് നോക്കിയപ്പോൾ ഹന്ന യും ലി യും ... നൈസ് ടൈമിംഗ്.
"ഹന്ന!!... നീയും ഇവിടെ ആരുന്നോ വർക്ക് ചെയ്യുന്നേ..."അമാന ഹനയെ നോക്കി പറഞ്ഞു. അവളുടെ ശബ്ദത്തിൽ എന്തോ ഒരു താല്പര്യമില്ലായിമ പോലെ തോന്നി.
ഫയ്സ് വഴി ഹനയെ അമാന കണ്ടിട്ടുണ്ട്. അവരുടെ റിലേഷൻഷിപ് ഇവൾക്ക് അറിയാം എന്ന് തോനുന്നു. അവളുടെ ശബ്ദത്തിൽ നിന്ന് എനിക്ക് അങ്ങനെ തോന്നി.
ഇതിന്റെ ഒക്കെ ഇടക്ക് ലി യുടെ മുഖം കണ്ടപ്പോൾ ആണ് എനിക്ക് ശെരിക്കും ചിരി വന്നത്.' ഏതോ പുതിയ ലോകത്തു എത്തിപ്പെട്ടു എന്ന നിലക്കുള്ള എക്സ്പ്രഷൻ ആരുന്നു.'
"ഹന്ന യുടെ പുറകിൽ ആരാ.?." അമാന ചോദിച്ചു.
"എന്റെ ഫ്രണ്ട് ആണ്.."ഞാൻ പെട്ടെന്ന് പറഞ്ഞു. ലി എന്നെ സൂക്ഷിച് നോക്കി.
"ഇതാരാ..."ലി ചോദിച്ചു.
"ഫയ്സ് ന്റെ കസിൻ.."ചുറ്റും നടക്കുന്നതിനെ പറ്റി ഒരു ഐഡിയ കൊടുക്കുന്ന രീതിയിൽ ഞാൻ പറഞ്ഞു. ലി ക്ക് എന്തെക്കെയോ മനസിലായി. ഞാൻ തല കുലുക്കി കാണിച്ചു.. 'അത് തന്നെ... ലി കറക്റ്റ് ആണ് ചിന്തിക്കുന്നെ..'
"എന്തായാലും എല്ലാരും ഉള്ളത് നല്ലതാ.. ഞാൻ വേറെ ഒരു കാര്യം കൂടാ പറയാൻ ആണ് വന്നത്... Offical ആയി നിങ്ങൾ അത് ഇന്ന് വൈകിട്ട് അറിയൂ..."എന്തോ മനസിൽ വെച്ച പോലെ അമാന പറഞ്ഞൂ. എനിക്ക് എന്തോ പന്തിക്കേട് തോന്നി... എനിക്ക് മാത്രം അല്ല ബാക്കി എല്ലാർക്കും.
"എന്ത്.. കാര്യം "ഫയ്സ് ചോദിച്ചു.
അമാന അവളുടെ 32 പല്ലും പുറത്ത് കാണിച്ചു....
"നിങ്ങളുടെ രണ്ട് പേരുടേം എൻഗേജ്മെന്റ്.."
"What...???! " ഞങ്ങൾ നാൾ പേരും ഒരുമിച്ച് പറഞ്ഞു.ഞാനും ഫയസും ചാടി എണിറ്റു.
"എൻഗേജ്മെന്റ് ഓ .... ആരുടെ... ഐ മീൻ.. നമ്മളോട് പോലും ആലോചിക്കാതെയോ..?" ഇവർ ഇതെന്താ ഇങ്ങനെ...
"വീട്ടിൽ ഇന്ന് കാക്കട( ഫയാസ് ) ഉമ്മ പറയുന്ന കേട്ടദാ ... വരുന്നതിന്റെ അടുത്ത സൺഡേ വെക്കാം എന്ന് "...വെച്ചത് തന്നെ..എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്.
ഞാൻ പയ്യെ തിരിഞ്ഞ് ലി യെ നോക്കി. ലി വേറെ എവിടേക്കോ നോക്കുവാ. മുഖത്തു നല്ല ദേഷ്യം ഉണ്ട്.
"ഞാൻ പോണ്.."ലി പറഞ്ഞു.ഞാൻ ലി യെ നിസ്സഹായദായോടെ നോക്കി. ലി ഒന്നും പറഞ്ഞില്ല അവിടെ നിന്ന് പോയി.
അമാന എന്റെ കയ്യിൽ പിടിച്ചു, ".. ഞാൻ ഇത്ര happy ആണ് എന്ന് നിനക്ക് അറിയോ... അതും നീ തന്നെ കാക്കട ( ഫയാസ് ) വൈഫ് ആയി വരുന്നത്..."ഞാൻ ഹനയെ നോക്കി.
"ഞാനും അങ്ങോട്ട്.."അവൾ അതും പറഞ്ഞു പോയി..
"അമാന... ഒരു മിനിറ്റ് "ഞാൻ അത് പറഞ്ഞു അവളുടെ കയ്യ് എന്നിൽ നിന്ന് വീടിവിച്ചു."എനിക്ക് ഒരു വർക്ക് ഉണ്ടാരുന്നു ഇപ്പോൾ... അത്യാവശ്യം ആണ്.." അവൾ തല കുലുക്കി. ഞാൻ കേബിനിൽ നിന്ന് പുറത്ത് ഇറങ്ങി.
ഹന്ന ലിഫ്റ്റ്ലേക്ക് നടക്കുവാ. ഹാന്നയോട് കാര്യങ്ങൾ ഒക്കെ ഫയാസ് പറയും.. പിന്നെ കുറച്ചൊക്കെ അവൾക് അറിയേം ചെയ്യാം but ലി അങ്ങനെ അല്ല..
ഞാൻ ലി യുടെ ഓഫീസലേക്ക് നടന്നു.
"ബിസ്മി..."ആരോ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞ് നോക്കി. അവിടെ ഉള്ള ഒരു സ്റ്റാഫ് ആണ് അംന.
"Congragulations..."
"Huh... എന്തിന് "
"നിന്റെം ഫയാസ് സർ ന്റേം മാര്യേജ് ഫിക്സ് ആയി എന്ന് കേട്ടു..."ഞാൻ അവരെ നോക്കി... ഇവർ ഇങ്ങനെ അറിഞ്ഞു...
------
വീണ്ടും കുറെ നാളുകൾക്കു ശേഷം🙂സത്യം പറയാലോ ഇന്നലെ തൊട്ട് ഇരിക്കുവാ...🤧🤕
എക്സാം എല്ലാം കഴിഞ്ഞു 😌
എല്ലാർക്കും ഇഷ്ട്ടായി എന്ന് കരുതുന്നു. കോമഡി ആയിട്ട് ഉണ്ടോ എന്തോ... എല്ലാം ഫുൾ സീരിയസ് ആയ പോലെ..🙁
അലിഫ് ന്റെ pov ഇട്ടിട്ട് തോനെ ആയി അടുത്ത പാർട്ടിൽ അത് ഇടാൻ നോക്കാം.
സ്റ്റോറി ഇഷ്ടയാൽ നിങ്ങളുടെ ഫ്രണ്ട്സ് ൻ ഒക്കെ ഷെയർ ചെയ്യണേ😁😌
വോട്ട് ഉം inline comments ഉം മറക്കണ്ട 😁😁
അപ്പോൾ ശെരി അടുത്ത പാർട്ട് ൽ കാണാം. Bie 👋👋👋
Bạn đang đọc truyện trên: AzTruyen.Top