39
Alif's pov
"പെൺകൊച്ചു കൊള്ളാം അല്ലെ... ഫയ്സ് ന നന്നായി ചേരും......." Huh... ഫയാസ്.. എന്താ അവിടെ സംഭവിക്കുന്നെ... എനിക്ക് ഒന്നും മനസിലാകുന്നില്ല.
ഞാൻ കാൾ കട്ട് ആക്കി.... ഏതൊക്കെയോ ശെരി അല്ല എന്നൊരു തോന്നൽ... ബിസ്മിയെ വിളിച്ചു നോക്കണോ.... വേണ്ട... അവിടെ ആളുകൾ ഒക്കെ ഉള്ളതല്ലേ... വിളിച്ചാൽ ശെരി ആവില്ല.... സൊ... ഹാ.. ആലിയ യെ വിളിക്കാം.
ഞാൻ അവൾക് dial ചെയ്തു... ഇവൾ എന്താ എടുക്കാതെ... ഞാൻ ഒന്നൂടാ ട്രൈ ചെയ്തു.
"ഹലോ "
" അവിടെ എന്താ നടക്കുന്നത് " അവൾ എടുത്തപാടെ ഞാൻ ചോദിച്ചു.
"എന്ത്.."
"ഫയാസ് ന്റെ വീട്ടുകാർ വന്നോ... ബിസ്മി... അവൾ എവിടെ..."
" ഹാ... അവിടെന്ന് കുറച്ചു സ്ത്രീകൾ വന്നു.... അവൾ ഇന്നലെ പറഞ്ഞില്ലേ "
"അവർ എന്തിനാ വന്നേ... അന്ന് പറഞ്ഞു solve ആയത് അല്ലെ "
"അന്ന് പറഞ്ഞതൊക്കെ ആണ് പക്ഷെ വലിയ മാമ ആണ് സീൻ... ബിസ്മി പറഞ്ഞില്ലേ ഇന്നലെ "
" അങ്ങേർക്കു അയാളുടെ വീട്ടിലുള്ളോരുടെ കാര്യം നോക്കിയാൽ പോരെ..."
"ഞാൻ ചോദിക്കുന്നതിനു എന്താ മറുപടി പറയാതെ ..."
"എന്ത് ."
"ഇന്നലെ അവൾ പറഞ്ഞില്ലേ അവർ ഇന്ന് വരുന്ന കാര്യവും... പിന്നെ ഫയ്സ് ന്റെ നമ്പർ...."
"ഫയ്സ് ന്റെ നമ്പർ ...?"
"അവൾ വിളിച്ചില്ലേ ... വിളിക്കാം എന്നല്ലേ അവൾ പറഞ്ഞെ... Dial ഉം ചെയ്തതാണല്ലോ..."
" ഫയാസ് നെ എന്തിന് വിളിക്കുന്നെ... "
"നല്ല ചോദ്യം കാര്യങ്ങൾ മുറുകുകയാണ്... അവനെ കൂടാ വിളിച്ചാൽ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കാൻ പറ്റു..."
"ഹാ..."ഇന്നലെ അവൾ അതിനാണല്ലേ വിളിച്ചേ... എനിക്ക് എന്നോട് ലജ്ജ തോന്നി. ഞാൻ എന്താ കാണിച്ചേ അവളോട്. പാവം.
"ഇന്നലെ കാൾ എടുത്തില്ലേ... അതോ ഫയാസ് ന്റെ പേര് കേട്ടതും കട്ട് ആക്കിയോ..."ആലിയ യുടെ ആ ചോദ്യത്തിന് എനിക്ക് ശെരിക്കും മറുപടി ഇല്ല.... ഞാൻ ഒന്നും മിണ്ടിയില്ല.
"ഒന്നുമിലെല്ലും അവളോട് കാര്യങ്ങൾ ചോദിക്കരുന്നു "ഇതും പറഞ്ഞു അവൾ കാൾ കട്ട് ആക്കി.
എന്ത് ചെയ്യും.
"എല്ലാം ആയി..." ഉമ്മയുടെ ശബ്ദം കെട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഉമ്മ ഒരു സഞ്ചി നിറയെ സാധനങ്ങൾ കൊണ്ട് വന്നു വെച്ചേക്കുന്നു. ആലിയാടാ അവിടെ കൊടുക്കാൻ... ഞാൻ ഇനി എങ്ങനെ അവളുടെ മുഖത്തു നോക്കും.
"നിങ്ങൾ കൂടാ വരി..."ഉമ്മ എന്നെ നോക്കി.
"ഞാൻ മാത്രം പോയാൽ... എന്തോ പോലെ നിങ്ങൾ കൂടാ വാ... ഉപ്പയാ കൂടെ വിളിക്കി...എല്ലാർക്കും കൂടാ പോയിട്ട് വരാം "എനിക്ക് ഒറ്റക് അവിടെ ചെന്ന് കേറാൻ പറ്റും എന്ന് തോന്നുന്നില്ല.ഉമ്മയും ഉപ്പയും ഉണ്ടേൽ ഓക്കേ ആവും.
"ഉപ്പയോട് ചോദിച്ചു നോക്കട്ടെ..."അതും പറഞ്ഞു ഉമ്മ ഉപ്പട അടുക്കലേക്ക് പോയി.
......
ബിസ്മിടാ വീടിന്റെ മുന്നിൽ എത്തി ഉമ്മയും ഉപ്പയും അകത്തു കയറിയാരുന്നു ഞാൻ വണ്ടി park ചെയ്യാൻ പോയി.
പയ്യെ അകത്തേക്ക് കേറി. ആലിയ ഹാളിൽ ഉണ്ട് ഉപ്പയുമായി സംസാരിക്കുന്നു. എന്നെ കണ്ടതും അവൾ ചിരിച് കാണിച്ചു. ഞാനും ചിരിച്ചു.
അകത്തു കേറീട്ടു ചുറ്റും നോക്കി.ബിസ്മി ടാ ഒരനക്കവും ഇല്ലാലോ.. ഞാൻ അവിടെ സോഫയിൽ ഇരുന്നു.
ബിസ്മി ടാ ഉമ്മ വെള്ളം കൊണ്ട് തന്നു.
"ബിസ്മി എവിടെ..."ഉമ്മ ചോദിക്കുന്ന കേട്ടു, ഞാനും ശ്രെധിച്ചു.
"അവൾ അനിയാത്തിട വീട്ടിൽ പോയി.. നിങ്ങൾ എത്തുന്നതിനു കുറച്ചു മുൻപ് ആണ് ഇറങ്ങിയേ "അവൾടെ ഉമ്മ പറഞ്ഞു. അപ്പോൾ ആൾ ഇവിടെ ഇല്ല അല്ലെ.
"വെറുതെ പോയതോ...?"
"അവിടെ അടുത്ത് ആണ് ജോബ് ചെയ്യുന്നേ. അവിടെന്ന് പോകൻ എളുപ്പമാണ് "
------
Bismi's pov
ഇന്നലെ മൊത്തോം ശോകം ഡേ ആരുന്നു. ഫയ്സ് ന്റെ വീട്ടികരുടെ അലപ്പും ബെഹളവും അതിന്റെ ഇടക്ക് അമാനയും ഒരുപക്ഷെ അവളെ ഞാൻ വേറെ എവിടെ എങ്കിലും വെച്ച ആണ് കണ്ടിരുന്നേൽ ആഘോഷം ആക്കേണ്ട കാര്യമായിരുന്നു പക്ഷെ.... അതൊക്കെ പോട്ടെ അവൾ ഫയ്സ് ന്റെ കസിൻ ആണ്. ഫയ്സ് ന്റെ വാപ്പാടാ കുടുംബത്തിൽ അവൾ മാത്രേ ഉള്ളു ഗേൾ ആയി. അതൊക്കെ കഴിഞ്ഞ് അവർ പോയപ്പോൾ തന്നെ ഞാൻ ജുമട അവിടേക്ക് പോകൻ ഉള്ള തയാറെടുപ്പ് എടുത്തു... വീട് എത്തി രാത്രി ഉമ്മ വിളിച്ചപ്പോൾ ആണ് അറിഞ്ഞേ ലി ഒക്കെ അവിടെ ചെന്നിരുന്നു എന്ന്.
ഇന്നലെ മൊത്തത്തിൽ ബോർ മൂഡ് ആരുന്നോണ്ട് ഞാൻ ഇൻസ്റ്റയിൽ ഉം വാട്സാപ്പ് ലും കേറാൻ നിന്നില്ല. ഇടക്കിടെ ഇത് പോലെ ബ്രേക്ക് എടുക്കാറുണ്ട്.
രാവിലെ ആയപ്പോഴേ ഇറങ്ങി ഓഫീസ് ലേക്ക്. ലി യെ ഫേസ് ചെയ്യാൻ വയ്യ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... എങ്കിലും എനിക്ക് എന്തോ പോലെ തോന്നി.
ഓഫീസിൽ എത്തി ക്യാബിൻ ൽ കേറിയപ്പോൾ എന്റെ ഡസ്ക് ൽ പതിവില്ലാത്ത ഒരു ഫ്ലവർ ബോക്കെ ഇരിക്കുന്നു. ഇതാരാ ഇവിടെ വെച്ചത്. ഞാൻ അടുത്ത് ചെന്ന് എടുത്ത് നോക്കി മണപ്പിച്ചു... വൗ... നല്ല മണം.
ഇനി വല്ല നോട്ട് ഉം കാണോ... ഈ movie ളൊക്കെ ഉള്ളത് പോലെ... ഞാൻ അതിന്റെ അടിയിലും ഇടയിലും ഒക്കെ നോക്കി ഇല്ല. എന്നാലും ആരായിരിക്കും ഇത് വെച്ചത്. ലി ആയിരിക്കോ.... അതും ആലോചിച് ഞാൻ ഇരുന്നു.
"ആഹാ പൂ ഒക്കെ കിട്ടിയല്ലോ "തല ഉയർത്തി നോക്കിയപ്പോൾ വാദിക്കൽ ഫയാസ് ചിരിച്ചോണ്ട് നില്കുന്നു.
"ഗുഡ് മോർണിങ് "അതും പറഞ്ഞു ചിരിച്ചോണ്ട് അയാൾ അകത്തേക്ക് പോയി.
"ഫയാസ്..."ഞാൻ അവനെ വിളിച്ചു. ഓഫീസ് ടൈം ആയിട്ടില്ല അത് കഴിഞ്ഞ് സർ എന്ന് വിളിച്ചാൽ പോരെ.
"യസ് "അവന് തിരിഞ്ഞു. മുഖത്തു ഒരു സീരിയസ്നെസ്സ് ഒക്കെ ഉണ്ട്.
"എന്താ ഇന്നലെ സംഭവിച്ചേ..."ഇനിയും കാത്തിരിക്കാൻ പറ്റില്ല... ഇന്ന് തന്നെ എല്ലാം ക്ലിയർ ആക്കണം.
"ഇന്നലെ എന്ത് സംഭവിച്ചു?" ഒരു പിരികം പൊക്കി ചോദ്യം ഭാവത്തിൽ അവന് ചോദിച്ചു.
"നിനക്ക് അറിയില്ലേ ഇന്നലെ എന്താ സംഭവിച്ചെന്ന്..."ശെരിക്കും ഇവൻ അറിയാത്തത് ആണോ അതോ ഇവൻ ഇനി അഭിനയിക്കുവാനോ.
"അറിയതോണ്ട അല്ലെ ചോദിച്ചേ. ഇന്നലെ എന്ത് സംഭവിച്ചു എന്നാണ് "അവന് നല്ല സീരിയസ് ആണ്.
"നിന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് ആൾ വന്നതിനെ പറ്റി ആണ് ചോദിക്കുന്നെ "
"എന്റെ വീട്ടീന്നോ..."
"നീ ഒന്നും അറിഞ്ഞില്ലേ...?"ഇവൻ അറിയാതെ ആണോ കാര്യങ്ങൾ നടക്കുന്നെ.
"ഇല്ല... ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ അല്ല.."
"Huh "ഇവന് എന്താ പറയുന്നേ. എനിക്ക് ഒന്നും മനസിലാക്കുന്നില്ല.
"ഇന്നലെ ആരൊക്കെ വന്നു എന്ന് . "
"കുറെ മാമി മാർക്ക് ഒക്കെ വന്നു പിന്നെ അമനാ യും ഉണ്ടാരുന്നു "
"ഞാൻ വെക്തമായി വീട്ടിൽ പറഞ്ഞതാണ് ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന്..."
"പിന്നെ അവർ എന്തിനാ ഇന്നലെ എന്റെ വീട്ടിൽ വന്നേ.... നീ വീട്ടികാരോട് സംസാരിക്കണം കാര്യങ്ങൾ ഒക്കെ."
"എടാ ഞാൻ അന്ന് തന്നെ കൃത്യമായി പറഞ്ഞതാ..."
"എന്നിട്ടും പിന്നെ എന്താ ഇങ്ങനെ... നീ അറിഞ്ഞില്ല ഇന്നും പറയുന്നു... എന്താ ശെരിക്കും സംഭവിക്കുന്നെ "
"Excuse me "അപ്പോഴേക്കും ആരുടെയോ ശബ്ദം പുറത്ത് നിന്ന് കേട്ടു. ഞങ്ങൾ പരസ്പരം മുഖത്തു നോക്കി. ഫയ്സ് അവന്റെ ക്യാബിൻ ലേക്ക് പോയി. ഞാൻ വന്ന ആൾ ആരാ എന്ന് നോക്കി.
രാവിലത്തെ ബ്രേക്ക് ൽ കാന്റീൻ ൽ പോയി കോഫി കുടിക്കാം എന്ന് പ്ലാൻ ഇട്ടു. ഫയ്സ് പറയുന്നത് ഒന്നും എനിക്ക് മനസിലാകുന്നില്ല. എന്താ ശെരിക്കും നടക്കുന്നെ. അവന് താല്പര്യം ഇല്ല എന്ന് പറഞ്ഞു എന്ന് എന്നിട്ടും വീട്ടുകാർ എന്താ ഇങ്ങനെ. പിന്നെ ഇന്നലെ നടന്നതിനെ പറ്റി ഒന്നും അവൻ അറിഞ്ഞില്ല എന്നും.
"ഹെലോ... എന്താണ്... ഭയകര ആലോചന ആണെന്ന് തോനുന്നു "ശബ്ദം കെട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഹന്ന ആണ്.
"ഒന്നൂല്ല just... ഇങ്ങനെ..., നീ ഇരി" അവൾ അടുത്ത് ഇരുന്നു. ഞാൻ ഒന്ന് ചിരിച് കാണിച്ചു.
"എന്തെടാ..."എന്റെ മുഖം കണ്ടിട്ടാവും അവൾ അവളുടെ കൈ എന്റെ കയ്യുടെ മുകളിൽ വെച്ചു.
എനിക്ക് അവളോട് പറയണം എന്ന് ഉണ്ടാരുന്നു.പക്ഷെ ഹാന്നയോട് ഞാൻ പറയുന്നതിലും നല്ലത് ഫയാസ് പറയുന്നതാകും.ആരോടേലും ഇത് ഒന്ന് പറയണം എന്ന് ഉണ്ടാരുന്നു എങ്കിലും വേണ്ട.. ജുമാ ക്ലാസ്സിൽ ആയിരിക്കും. ഇന്ന് എന്തൊക്കെയോ ടെസ്റ്റ് ഒക്കെ ഉണ്ടെന്നും പറഞ്ഞിരുന്നു.
"ഇല്ലടാ അത്ര വിഷയം ആയിട്ടൊന്നുല്ല... ഞാൻ പറയാം... ഓക്കേ "അവൾടെ കയ്യ് മുറുക്വ പിടിച്ചു ഞാൻ പറഞ്ഞു. അവൾ തല കുലുക്കി.
അല്പം കഴിഞ്ഞ്, അവൾ എന്നെ തട്ടി വിളിച്ചു എന്നിട്ട് ബാക്കിലോട്ട് നോക്കാൻ പറഞ്ഞു. എന്റെ ബാക്കി വശത്തേക്ക്.
തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിക്കുന്നു ലി. ഇതിന്റെ കൂടാ കുറവ് ഉണ്ടാരുന്നുള്ളു.
എന്നെ കണ്ടതും ലി ചിരിച്ചു. ഞാനും ഒന്ന് ചിരിച് കാണിച്ചു എന്നിട്ട് തിരിഞ്ഞ്
ഫോൺ ൽ നോക്കി.
ഹന്ന എന്നെ ഒന്നൂടാ തട്ടി തിരിഞ്ഞ് നോക്കാൻ പറഞ്ഞു. ഇങ്ങേർ...
"ശനിയാഴ്ച നീ മെയിൽ അയച്ചിരുന്നോ "ഞാൻ തിരിഞ്ഞ് ലി യെ നോക്കുന്നതിന് മുന്നേ ഫയാസ് ന്റെ ശബ്ദം കേട്ടു.
അവന് ഞങ്ങളുടെ അടുത്ത കസേരയിൽ ഇരിപ്പായി.
"മെയിൽ ഓ "ഹന്ന ഫയ്സ് നെയും എന്നെയും നോക്കി.
"ഒരു വർക്ക് ന്റെ മെയിൽ ഇവൾ ശനി അയച്ചിരുന്നു അതാ.."ഫയ്സ് ഹാന്നയോട് പറഞ്ഞു. ഇവൻ എന്തിനാ കള്ളം പറയുന്നേ. ഞാൻ ഫയ്സ് നെ നോക്കി. ഫയാസ് എന്നെ നോക്കിട്ട് 'no' എന്ന അർത്ഥത്തിൽ തല ആട്ടി.
"അവധി ദിവസം ഞാൻ offical മെയിൽ ഐഡി നോക്കാറില്ല... തലവേദന ആണ്... അതാ നിന്റെ കാണാതെ "ഫയ്സ് എന്നെ നോക്കി പറഞ്ഞു. ഞാൻ തലയാട്ടി.
"ബിസ്മി..."അപ്പോഴേക്കും ലി ഞങളുടെ അടുത്ത് എത്തിയിരുന്നു. ഞാൻ തിരിഞ്ഞ് ലി യെ നോക്കി ചിരിച്ചു.ലി കുറച്ചു നേരം നിന്നിട്ട് അവിടെ ഇരുന്നു.
"ഹന്ന... നിന്റെ നമ്പർ പറഞ്ഞെ... ഫയ്സ്, നിന്റെയും പറ..."ഇവരുടെ നമ്പർ വാങ്ങണം എന്ന് ഉറപ്പിച്ചതാ ഇപ്പോൾ ലിയേ കണ്ടപ്പോൾ ആണ് ഓർമ വന്നേ.
ഹന്ന നമ്പർ പറഞ്ഞു തന്നെ. ഫയ്സ് യും. ലി ഒന്നും മിണ്ടിയില്ല ഇത്രേം നേരം.
"സമയം ആയി പോകാം..."അതും പറഞ്ഞു ഹന്ന എണിറ്റു. ഫയ്സ് ഉം കൂടെ എണിറ്റു അവർ നടന്നു. ഞാൻ എണീറ്റതും ലി കയ്യിൽ പിടിച്ചു. ഞാൻ തിരിഞ്ഞ് ലി യെ നോക്കി.
"... സോറി..."ലി പറഞ്ഞു.
ഞാൻ അവിടെ ഇരുന്നു എന്നിട്ട് തിരിഞ്ഞ് ലി യെ നോക്കി.
".... നിന്റെ അവിടെ എന്താ നടക്കുന്നെ എന്ന് ഞാൻ അറിഞ്ഞില്ലല്ലോ... പിന്നെ പെട്ടെന്നു ഫയ്സ് ന്റെ നമ്പർ ചോദിച്ചപ്പോൾ...."ലി തുടർന്ന്.
"സ്വയം ന്യായികരിക്കുവാണോ..?"ഞാൻ ചോദിച്ചു.
"തെറ്റ് രണ്ട് പേരുടെ ഭാഗത്തും ഉണ്ട്.. എന്താ നടക്കുന്നെ എന്ന് നിനക്ക് പറയാരുന്നു...."
"അതിന് പറയാൻ എനിക്ക് ഒരു അവസരം എങ്കിലും തന്നോ... പിന്നെ അത്ര അത്യാവശ്യം ആയതിനാൽ ആണ് വിളിച്ച ഉടനെ അവന്റെ നമ്പർ ചോദിച്ചത് അല്ലാതെ വേറെ ഒന്നിനും അല്ല..."എനിക്ക് എന്തോ വിഷമം ആയി. ഞാൻ എണിറ്റു പോയി. ഇപ്രാവശ്യം ലി തടഞ്ഞില്ല.
തിരിച്ചു കേബിനിൽ വന്നു ഇരുന്നപ്പോൾ തൊട്ട്. ഫയ്സ് നെ പറ്റി ആരുന്നു ചിന്ത. എങ്ങനെ സത്യാവസ്ഥ അറിയും ഫയ്സ് നെ പറ്റി. അവന് എന്താ ഹാന്നയോട് എന്റെ വീട്ടിൽ നടന്ന കാര്യം പറയാതെ.. മെയിൽ ന്റെ കേസ് ൽ എന്തിന് കള്ളം പറഞ്ഞു. ഇനി ശെരിക്കും അവന് ഞാൻ കരുതുന്ന പോലെ ആയിരിക്കില്ലേ?.
അമനയോട് അവനെ പറ്റി അന്നെഷിച്ചാലോ... വേണ്ട ചിലപ്പോൾ പണി പാലിന് വെള്ളത്തിൽ കിട്ടും. ഞാൻ ഇന്റെരെസ്റ്റഡ് ആണ് എന്ന് അവൾ കരുതും. അവളോട് കാര്യം പറഞ്ഞാലോ.... മനസിലാകുമായിരിക്കോ... പക്ഷെ എന്നാലും ഒരു പേടി...
അപ്പോൾ ആണ് എന്റെ ശ്രെദ്ധ പൂ ബോക്കെ യിലേക്ക് തിരിഞ്ഞേ... എന്നാലും ഇതാരായിരിക്കും ഇവിടെ വെച്ചേ... ഒരു നോട്ട് കൂടാ വെച്ചിട്ടില്ല... വെച്ചിരുന്നേൽ... ഇനി വേറെ എവിടേലും നോട്ട് കാണോ... ഞാൻ അവിടെ ചുറ്റിലും നോക്കി. ടേബിൾ ൽ പെൺസ്റ്റൻഡ് nt side ൽ ആയി ഒരു കുഞ്ഞു പാക്കറ്റ്. ഞാൻ അത് എടുത്തു. ഇതെന്താ സംഭവം... വല്ല ബോംബ് ഉം ആവുമോ.... ഏയ്യ് ഇല്ല..
ഞാൻ തുറന്നു വൗ.... ഡയറി മിൽക്ക് സിൽക്ക് ..... അത് തിരിച്ചു നോക്കിയപ്പോൾ ഒരു നോട്ട് അതിൽ ഒട്ടിച്ച വെച്ചേക്കുന്നു. ഞാൻ അത് നോക്കി.
Sorry!! 🙁🙁🙁
Mr. Li
അപ്പോൾ ഇത് ലിയുടെ ആരുന്നോ. എനിക്ക് വല്ലാത്ത സന്ദോഷം വന്നു. ഇത് ഞാൻ ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. ഞാൻ പെട്ടെന്നു തന്നെ ബോങ്കെ യും ഡയറി മിൽക്കും അടുത്ത് വെച്ചിട് ഒരു pic എടുത്തു എന്നിട്ട് ലി ക്ക് സെന്റി
(Picture)
താങ്ക്സ് ❤️❤️
ലി ഓഫ്ലൈൻ ആണ്.ലാസ്റ്റ് seen ഉം ഇല്ല. ഓഫ് ആക്കിയോ... ആക്കി കാണും. ഞാൻ ഫോൺ താഴ്ത്തി വെച്ചിട്ട് ഡയറി മിൽക്ക് നോക്കി ഇരുന്നു
------
"എടാ.. എനിക്ക് എന്തോ ഫയ്സ് ന്റെ കാര്യത്തിൽ വല്ലാത്ത സംശയം "ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ജുമയോട് പറഞ്ഞപ്പോൾ ഉള്ള അവളുടെ പ്രീതികരണം ആണ്.
"എനിക്കും എന്തൊക്കെയോ ഒരു പന്തിക്കേട് തോനുന്നു..."ഞാനും സമ്മതിച്ചു.
"സത്യാവസ്ഥ ഇനി ഇങ്ങനെ അറിയും... അമാനാ യോട് ചോദിച്ചു നോക്കിയാലോ .."ജുമാ ചോദിച്ചു.
"ഞാൻ ഇന്റെരെസ്റ്റഡ് ആണ് എന്ന് കരുതില്ലേ...."
" അതും ശെരി ആണ്... ഇനി വേറെ എന്താ വഴി... നീ ഫയ്സ് ന്റെ കാര്യം ലി യോട് പറഞ്ഞോ...? "
"ഇല്ല "
"എന്താ പറയാതെ.... പറഞ്ഞേക്ക്... ഇല്ലേൽ പിന്നെ പ്രശ്നം വശ്ലാകും... ഇപ്പോൾ തന്നെ കണ്ടില്ലേ... "അവൾ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഡയറിമിൽക്ക് നെ പറ്റി ആലോചിച്ചേ.
"എടാ വെയിറ്റ്..." ഞാൻ അതും പറഞ്ഞു അഗതി റൂമിലേക്ക് പോയി.ഓഫീസിൽ വെച്ച പൊട്ടിച്ചപ്പോൾ രണ്ട് പീസ് മാത്രേ കഴിച്ചോളൂ... ഞാൻ ബാഗ് ൾ നിന്ന് ഡയറി മിൽക്ക് എടുത്ത് അവളുടെ അടുക്കൽ ചെന്ന് എന്നിട്ട് കാണിച്ചു.
"ഇതെവിടെന്ന് "അവൾ എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച..
"അതൊക്കെ ഉണ്ട്... ശെരിക്കും ഇത് മാത്രം അല്ല ഒരു പൂ ബൊക്കയും ഉണ്ട്... അത് വീട്ടിൽ കൊണ്ട് വരാൻ പറ്റില്ലാലോ "
"ബോക്കെയോ..."അവൾ ഡയറി മിൽക്ക് ലെ ഒരു ബിറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. ഞാൻ തലകുലുക്കി.
"ലി കേബിനിൽ വെച്ചിരുന്നു... കൂടാ ഒരു സോറി എന്ന് എഴുതിയ നോട്ട് ഉം "ഞാൻ ചിരിച് കാണിച്ചു.
"ഓഹോ... അപ്പോൾ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ .... ലി കൊള്ളാലോ .."ഞാൻ ചിരിച് കാണിച്ചു.
"എടാ പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട... ലി യോട് കാര്യങ്ങൾ പറഞ്ഞേക്ക് "ജുമാ ഓർമപ്പെടുത്തി.
"എടാ എന്നാലും നമുക്ക് കുറച്ചു വെയിറ്റ് ചെയ്യാം... ചിലപ്പോൾ നമ്മൾ അറിയാത്ത വല്ല സത്യവും ഫയാസ് ന പറയാൻ ഉണ്ടെങ്കിലോ..."
"ശെരി എന്തേലും നമ്മൾ അറിയാത്ത റീസൺ ഉണ്ട് എന്ന് ഇരിക്കട്ടെ പക്ഷെ അവന് എന്തിനാ അത് ഹന്ന യിൽ നിന്ന് ഒളിക്കുന്നെ... അതിന്റെ ആവശ്യം എന്താ..."ജുമാ പറയുന്നതിലും കാര്യം ഉണ്ട്.
-------
കുറച്ചു നന്നായി ലേറ്റ് ആയി എന്ന് അറിയാം but എന്ത് ചെയ്യണം കഴിഞ്ഞ പാർട്ട് എഴുതികൊണ്ട് ഇരുന്നപ്പോൾ ആണ് ആ മനോഹരമായ ന്യൂസ് അറിഞ്ഞേ. " എക്സാം ഡേറ്റ് വന്നു "
ഇനിയും ഉണ്ട് 3 എണ്ണം 🙁.
അപ്പോൾ എങ്ങനാ ഈ പാർട്ട് ഇഷ്ടമായോ. അത്ര കോമഡി ആയിട്ടൊന്നും ഇല്ല എന്ന് തോനുന്നു.
ഇന്നലെ എഴുതാൻ ഇരുന്നിട്ട് ഇത്ര നോക്കിട്ടും കിട്ടുന്നില്ലാരുന്നു... എന്തൊക്കെ ചെയ്തെന്ന് അറിയോ 😢
പെരുന്നാൾ വരുവല്ലേ advance ഈദ് മുബാറക് ❤️❤️ . പിന്നെ അന്ന് എന്റെ ഒരു ഫ്രണ്ട് ന്റെ bdy യും ആണ്. ആൾ ഈ സ്റ്റോറി യുടെ reader ഉം ആണ് 😁.
Advance happy birthday jesinijohnson ❤️
അപ്പോൾ ശെരി bye.. അടുത്ത പാർട്ട് ൽ കാണാം ഇന്ഷാ അല്ലാഹ്
ടാറ്റാ 👋👋
Bạn đang đọc truyện trên: AzTruyen.Top