38
Bismi's pov
എല്ലാം വഴികളും അടഞ്ഞു എന്ന് കരുതി വിഷമിച്ചു ഇരുന്ന ടൈം ൽ ആണ് ആലി താത്ത റൂമിയിലെക്ക് വന്നത്. ഞാൻ കരയുവാരുന്നു... ശബ്ദം ഒന്നും ഉണ്ടാക്കിയില്ല എങ്കിലും എന്റർ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടാരുന്നു.
താത്ത എന്റെ അടുക്കൽ ഇരുന്നു. താത്തയെ കണ്ടപ്പോൾ കണ്ണ് തുടക്കുന്നതിനെ പറ്റി കൂടാ ഞാൻ ആലോചിച്ചില്ല... എന്തോ എനിക്ക് വയ്യ എന്ന മട്ട് ആരുന്നു.
"നീ ഇവിടെ വെറുതെ ഇരുന്ന് കരഞ്ഞിട്ട് കാര്യം ഇല്ല..."
"പിന്നെ എന്താ ചെയ്യുക... അവർ ഉറപ്പിച്ചാൽ... എനിക്ക് കെട്ടണ്ട അവനെ.."
"ഞാൻ ശെരിക്കും ഒരു കാര്യം പറയാൻ ആണ് വന്നത്..." താത്ത പറഞ്ഞു നിർത്തി.ഞാൻ തിരിഞ്ഞ് താത്തയെ നോക്കി.
"നാളെ ഫയാസ് ന്റെ വീട്ടുകാർ ഇവിടെ വരുന്നുണ്ട് "... What....?!!
"Huh..... അവരെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുക്കുന്നെ.... അവർ എന്തിനാ വരുന്നേ...."
"വലിയ മാമ പറയുന്ന കേട്ടതാണ്... അത് പറയാൻ കൂടാ ആണ് വലിയ മാമ ഇന്ന് വന്നത്..."താത്ത പറഞ്ഞു.
"പക്ഷെ ഇതുവരെ കാര്യങ്ങൾ ഒന്നും കറക്റ്റ് ഓക്കേ ആയില്ലല്ലോ... പിന്നെ എന്തിനാ വരുന്നേ.... താല്പര്യം ഉണ്ട് എന്ന് കൂടാ ഇവിടെ നിന്ന് പറഞ്ഞിട്ടില്ല " പടച്ചോനെ എല്ലാം നന്നായി മുറുകുന്നത് പോലെ.
"വലിയ മാമ ടാ ഏതോ ഒരു അകന്ന റിലേറ്റീവ് ആണ് അവർ പഴേ ബന്ധം പുതുക്കാൻ വേണ്ടി ആണ് ഈ മാര്യേജ് "
" അതിനെ എന്റെ ജീവിതം തന്നെ വേണം എന്നുണ്ടോ... ബന്ധം പുതുക്കാൻ അയാളുടെ രണ്ടാമത്തെ മോനെ കൊണ്ട് അവിടെ ഉള്ള ആരേലും കെട്ടിക്ക് "... ഓരോന്ന് ഇറങ്ങിക്കോളും... ബന്ധം പുതുക്കാൻ ആണ് പോലും...താത്ത കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
"എടാ..ഫയാസ് ന്റെ കേസ് എങ്ങനെ ആണ്. അവന് നിന്നെ വല്ലോം ഇഷ്ടമാണോ...?"താത്ത ചോദിച്ചു.
"അല്ല... അവന് വേറെ ഒരു കുട്ടിയെ ഇഷ്ടമാണ്... അന്ന് പറഞ്ഞതാ.. പിന്നെ അവന് എന്റെ ഓഫീസിൽ ആണ് " ഞാൻ രണ്ടാമത്തേത് അല്പം കുറഞ്ഞ ശബ്ദത്തിൽ ആണ് പറഞ്ഞത്.
"നിന്റെ ഓഫീസിൽ ആണോ..." താത്ത എടുത്ത് ചോദിച്ചു.ഞാൻ തല കുലിക്കി.
"അപ്പോൾ നിന്റെൽ അവന്റെ നമ്പർ ഉണ്ടോ... എന്തായാലും അവനും താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് രണ്ട് പേരും ചേർന്ന് എന്തേലും ചെയ്യണം "താത്ത പറഞ്ഞത് ശെരി ആണല്ലോ... ഫയാസ്...അവനെ വിളിക്കാം.
"ഫയാസ് നെ വിളിക്കാം അല്ലെ ആദ്യം..."ഞാൻ പറഞ്ഞു.
"Ys... നിന്റെൽ അവന്റെ നമ്പർ ഉണ്ടോ..."
"ഇല്ല... ഞാൻ നോക്കി..."
"എവിടെ നിന്നെങ്കിലും കിട്ടാൻ വഴി ഉണ്ടോ... പരിചയം ഉള്ള വേറെ ആരെങ്കിലും " താത്ത അത് പറഞ്ഞപ്പോൾ എന്റെ മനസിൽ ആദ്യം വന്നത് mr ലി ആണ്. ലി വിചാരിച്ചാൽ ചിലപ്പോൾ നമ്പർ കിട്ടും.
ഞാൻ താതയെ നോക്കി തലകുലുക്കി.. "ലി ക്ക് അറിയാൻ ചാൻസ് ഉണ്ട് അല്ലേൽ... ലി ക്ക് പരിചയം ഉള്ള ആരേലും "
"എങ്കിൽ വിളിക്ക് ചോദിക്ക്... പിന്നെ.... ഈ ലി ആരാണ്..."...അപ്പോള എനിക്ക് ശെരിക്കും ബോധം വന്നത്
".. ലി... ലിയോ.... ആര്.."ഞാൻ അല്പം ഉരുണ്ട് കളിച്ചു.
"നീ ഇപ്പോൾ പറഞ്ഞു... ലി ക്ക് അറിയാമായിരിക്കും എന്ന്..."പെട്ട് എന്ത് പറയും
"ഓഹ്... അത്... അത്പിന്നെ... (ഞാൻ തൊണ്ടേ ഒക്കെ ഒന്ന് ക്ലിയർ ആക്കി )..." താത്ത എന്നെ വല്ലാതെ നോക്കുന്നുണ്ട്. എന്തോ ഒരു സംശയം പോലെ.
ഞാൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു." താത്തായുടെ ബ്രദർ... "കഷ്ടപ്പെട്ട് ഞാൻ പറഞ്ഞു.
താത്ത ആദ്യം ഒന്ന് ഞെട്ടി പിന്നെ ചിരിച്ചു.. എനിക്ക് വല്ലാത്ത ചമ്മൽ തോന്നി... ഷെയ്യ്.
"അതെന്താ... ലി എന്ന് പറയുന്നേ "
"അത് പിന്നെ.... പേര് ഒന്നും അങ്ങനെ പറയാൻ പറ്റില്ലാലോ... ജുമാ യുമായി സംസാരിക്കുമ്പോൾ.... So ഇത്... ഇതാകുമ്പോൾ... വലിയ കുഴപ്പമില്ല..."ഞാൻ പറഞ്ഞു നിർത്തി.
"എന്തയാലും കൊള്ളാം... കാക്കക്ക് അറിയോ ഈ നെയിം നെ പറ്റി "ഞാൻ അതെ എന്ന അർത്ഥത്തിൽ തല കുലിക്കി.
"എന്നിട്ട് ഒന്നും പറഞ്ഞില്ലേ.... എങ്ങനെയാ അറിഞ്ഞേ...."
"അത് മുൻപ്... അറിയാതെ ഞാൻ ലി എന്ന് വിളിച്ചു... But ഇന്നാണ് ആ നെയിം ലി ക്ക് അറിയാം എന്ന് പറഞ്ഞത് "താത്ത ചിരിച്ചു.. ഞാനും.
"അത് പോട്ടെ നീ പെട്ടെന്നു വിളിക്ക്... നമ്പർ കിട്ടുമോ എന്ന് നോക്ക്. ഫയാസ് നെ ഇന്ന് വിളിച്ചിട്ട് കാര്യം ഇല്ല... നാളെ അവർ എന്തായാലും ഇവിടെ എത്തും... രാവിലെ എങ്കിലും വിളിക്കണം "താത്ത അത് പറഞ്ഞു. ഞാൻ ലി യെ വിളിക്കാൻ ഫോൺ എടുത്തപ്പോഴേക്കും താത്ത റൂമിൽ നിന്ന് പുറത്ത് പോയി.
ഞാൻ ലി ക്ക് dial ചെയ്തു..
"ഹലോ "
"ലിയുടെ കയ്യിൽ ഫയാസ് ന്റെ നമ്പർ ഉണ്ടോ...."
കുറച്ചു നേരത്തേക്ക് വല്ലാത്ത സൈലെൻസ് ആരുന്നു... ലി പോയോ..
"ഹലോ... ഹലോ..."
ഒന്നും കേൾക്കുന്നില്ല
"ഹലോ...."
"അവന്റെ നമ്പർ ചോദിക്കാൻ ആണോ എന്നെ വിളിച്ചത്..."
Huh ലി ക്ക് എന്ത് പറ്റി.
"അതെ എന്തെ..."ഞാൻ ചോദിച്ചു..
പെട്ടെന്നു കാൾ കട്ട് ആയി.
ഞാൻ ഫോൺ സ്ക്രീൻ ൽ നോക്കി. ഇതെന്ത്പറ്റി. നെറ്റ് വർക്ക് പ്രോബ്ലം ആണോ. റേഞ്ച് ഒക്കെ ഉണ്ടല്ലോ... ചിലപ്പോൾ ലി യുടെ കയ്യ് തട്ടി കട്ട് ആയതാവും... ഞാൻ ഒന്നൂടെ ട്രൈ ചെയ്ത്..
റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല... ലി എന്താ എടുക്കാത്തത്. ഞാൻ കട്ട് ആക്കിയിട്ടു ഒന്നൂടെ വിളിച്ചു. ഫയാസ് ന്റെ നമ്പർ കിട്ടിയെ തിരു.
മൂന്നാമത്തെ പ്രവശ്യത്തെ കാൾ ൽ ലി എടുത്തു
"ഫയാസ് ന്റെ നമ്പർ ചോദിക്കാൻ ആണേൽ വിളിക്കണം എന്ന് ഇല്ല "അതും പറഞ്ഞു ലി കാൾ കട്ട് ആക്കി. എന്നെ ഒന്നും സംസാരിക്കാൻ കൂടാ സമ്മതിച്ചില്ല.
ലി എന്താ ഇങ്ങനെ കാണിക്കുന്നത്. ആവശ്യം ആയിട്ടല്ലേ അല്ലാതെ എനിക്ക് അവനെ വിളിച്ചു കൊഴഞ്ഞോണ്ട് ഇരിക്കാൻ ഉള്ള അത്യർത്തി കൊണ്ട് ഒന്നും അല്ലല്ലോ .... എനിക്ക് നല്ല ദേഷ്യം വന്നു.
ഇനി എന്ത് ചെയ്യും... വേറെ ഏതേലും വഴി കണ്ട് പിടിക്കണം... ഞാൻ ആലോചിക്കാൻ തുടങ്ങി..... Ys... അന്ന് ലി എനിക്ക് ഒരാളുടെ നമ്പർ തന്നില്ലേ.... അയാളെ വിളിച്ചു ഫയ്സ് ന്റെ നമ്പർ ചോദിക്കാം... ഞാൻ ഫോൺ എടുത്തു...
ഏയ്യ് വെയിറ്റ് വെയിറ്റ്... അത് ശെരി ആവില്ല... വേറെ എന്തേലും വഴി നോക്ക്. രാത്രി ആയി സമയം..... വെയിറ്റ്... അന്ന് ഞാൻ ഫായാസ് ന ഒരു document മെയിൽ അയച്ചാരുന്നു... അവന്റെ മെയിൽ ഐഡി എന്റ ഉണ്ട്... മെയിൽ ചെയ്യാം... അതെ ഉള്ളു ഇപ്പോൾ വഴി.
ഞാൻ ഫോൺ ൽ ജിമെയിൽ ഓപ്പൺ ആക്കി അവന് ഒരു മെയിൽ അയച്ചു
-----
From:[email protected]
Sub :Really important
Hi,
അത്യാവശ്യം ആയി ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. ഈ മെയിൽ കാണുമ്പോൾ എന്റെ നമ്പർ ൽ ഒരു വാട്സ്ആപ്പ് മെസ്സേജ് ഇടണം. അത്യാവശ്യം ആണ്. ഞാൻ എന്റെ നമ്പർ ഇതിൽ ഇട്ടേക്കാം. 91275***** ഇതാണ് എന്റെ നമ്പർ മറക്കരുത്. അത്യാവശ്യം ആയത് കൊണ്ട് ആണ്.
Bismi
-----
ഞാൻ മെയിൽ sent കൊടുത്തു. എന്നിട്ട് ഫോൺ മാറ്റി വെച്ചു. എന്നാലും ലി എന്താ അങ്ങനെ പറഞ്ഞത്... മനസ് ൽ വല്ലാത്ത അസ്സസ്ഥത. ഞാൻ ഒരു ദീർക്ക നിശ്വാസം വിട്ടു.... ലി യെ തന്നെ ഓർമ വന്നു...എന്തോ പെട്ടെന്ന് എനിക്ക് ലി യെ കാണണം എന്ന് തോന്നി.
ഞാൻ വാട്സ്ആപ്പ് ൽ Dp ഉണ്ടോ എന്ന് നോക്കി. Dp ഇല്ല.. മാറ്റിയിരിക്കുകയാണ്. ഇനി എവിടെ ഫോട്ടോ.. ക്ക്... യസ് കാക്കയുടെ കല്യാണ ഫോട്ടോ യിൽ കാണും ഞാൻ അതിന്റെ ഗൂഗിൾ ഡ്രൈവ് ന്റെ link സേവ് ചെയ്ത് വെച്ചിരുന്നു. അതിലൂടെ ഡ്രൈവ് ൽ കേറി... ആലി തതാടാ ഫാമിലിയുടെ pic ൽ ലി ഉണ്ട്..
ഞാൻ അത് നോക്കി കുറച്ചു നേരം ഇരുന്നു ...
"ബിസ്മി, കഴിക്കാൻ വാ "ഉമ്മ വിളിച്ചു. എനിക്ക് എന്തോ ഭക്ഷണം കഴിച്ചാൽ ഇറങ്ങും എന്ന് തോന്നുന്നില്ല. ഞാൻ ഫോൺ ലോക്ക് ഇട്ട് അങ്ങോട്ട് മാറ്റി വെച്ച.
"എനിക്ക് വേണ്ട ഉമ്മ, വിശപ്പില്ല "എന്ന് പറഞ്ഞിട്ട് അകത്തു കയറി.
ഉമ്മ റൂമിലേക്ക് വന്നു. എന്താ കഴിക്കാത്തത് എന്ന് ചോദിച്ചു. ഓരോന്ന് പറഞ്ഞു ഞാൻ ഉമ്മയെ പറഞ്ഞു വിട്ട്.
ഫോൺ വീണ്ടും എടുത്ത്. സൂം ചെയ്ത ലി യുടെ pic ആണ്. ഞാൻ ബാക്കി ൽ ഇറങ്ങി... മെയിൽ വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തു...
ഇല്ല വന്നിട്ടില്ല.... ഫയാസ് ഇനി ഇപ്പോൾ ആണോ എന്തോ ഇത് കാണുന്നെ... അപ്പോഴാണ് ജുമയോട് ഫയ്സ് ന്റെ വീട്ടുകാറ് വരുന്ന കാര്യം പറഞ്ഞില്ലാലോ എന്ന് ഞാൻ ഓർത്തത്... ഞാൻ ജുമയെ കാൾ ചെയ്തു.
"ഇപ്പോൾ എന്താ..."ഹലോ കൂടാ പറയുന്നതിന് മുന്നേ അവൾ ചോദിച്ചു.
"വിഷയം അല്പം സീരിയസ് ആണ്. നാളെ ഫയ്സ് ന്റെ ഫാമിലി വീട്ടിൽ വരുന്നു എന്ന് "
"What... പെട്ടെന്നു എന്ത് സംഭവിച്ചു. അന്ന് തന്നെ ഏറക്കുറെ എല്ലാം solve ആയത് അല്ലെ..."
"വലിയുപ്പ ആണ് എല്ലാത്തിനും വിഷയം... എന്ത് ചെയ്യാൻ ആണ്.."
"നീ വിട്ടിൽ സംസാരിച്ചില്ലേ..."
"സംസാരിച്ചു... എനിക്ക് ഇപ്പോൾ മാര്യേജ് വേണ്ട ഇന്നും പറഞ്ഞു..."
"എന്നിട്ടാണോ അവർ വരുന്നേ...."
" സംഭവം ഞാൻ ഇന്നാണ് ഉമ്മയോടും ഉപ്പയോടും പറയുന്നത് വൈകിട്ട് ആണ് വലിയുപ്പ വന്നത്... വലിയുപ്പാടാ പ്ലാൻ ആകും... വലിയുപ്പാടാ വരവിന്റെ യഥാർത്ഥ ഉദ്ദേശം നാളെ അവർ വരും എന്നത് പറയാൻ ആയിരുന്നു..."
"വലിയുമ്മ പറഞ്ഞോ അവർ നാളെ വരും എന്ന്.."
"ഇല്ല... ആലി താത്താ ആണ് പറഞ്ഞത്...വലിയുപ്പ പറഞ്ഞു എന്ന് "
" എന്നിട്ട് ഫയാസ് ഒന്നും പറഞ്ഞില്ലേ... നിങ്ങൾ അന്ന് സംസാരിച്ചത് അല്ലെ... പിന്നെ അവന് ഹന്ന യെ അല്ലെ ഇഷ്ടം.. "
"അതെ. പിന്നെ ഫയാസ് ന്റെ നമ്പർ എന്റ ഇല്ല .. അവന്റ എന്റെ നമ്പർ ഉണ്ടോ എന്ന് എനിക്ക് അറിയില്ല..."
"നീ ആരോടേലും ചോദിച്ചോ.. നിന്റെൽ ഹന്ന യുടെ നമ്പർ വല്ലതും ഉണ്ടോ..."
"ഹാന്നാടാ നമ്പർ ഇല്ല.. ഞാൻ ലിയേ വിളിച്ചിരുന്നു... പക്ഷെ എന്തോ... ലി പറഞ്ഞു ഫയ്സ് ന്റെ നമ്പർ ചോദിക്കാൻ ലി യെ വിളിക്കണ്ട എന്ന് "
"Huh "
"എനിക്ക് അറിയില്ല അവിടെ എന്താ പ്രശ്നം എന്ന്. Already ഒരു പ്രശ്നം ഉണ്ട് അതിന്റെ ഇടാക്ക് അയാൾ ഒരുമാതിരി.... ഒള്ള മൂഡ് ഒക്കെ കളഞ്ഞു "
"ഹാ പോട്ടെ... ഇനി എന്ത് ചെയ്യും... ഫയാസ് നെ കോൺടാക്ട് ചെയ്യണ്ടേ..."
"എന്റ അവന്റെ മെയിൽ ഐഡി ഉണ്ടാരുന്നു... ഞാൻ ഒരു മെയിൽ ഇട്ടിട്ടുണ്ട്. എന്റെ നമ്പർ കൂടാ അതിൽ ടൈപ്പ് ചെയ്തു.. . വൈട്സാപ്പ് മെസ്സേജ്....... വെയിറ്റ്... ഞാൻ അവനോട് വാട്സ്ആപ്പ് ൽ മെസ്സേജ് ഇടാൻ ആണ് പറഞ്ഞെ... എന്നിട് എന്റെ വാട്സ്ആപ്പ് ൽ ചെക്ക് ചെയ്തില്ല മെസ്സേജ് വന്നോ എന്ന്...."
"പോയി നോക്ക് "
ഞാൻ പെട്ടെന്നു വൈട്സാപ്പ് ഓപ്പൺ ആക്കി. ഇല്ല പുതിയ നമ്പർ ൽ നിന്ന് ഒന്നും ഒരു മെസ്സേജ് ഉം വന്നിട്ടില്ല.
"എന്തായി വന്നോ "ജുമാ ചോദിച്ചു.
"ഇല്ല.."
"അവന് മെസ്സേജ് ഇടും... നീ സമാധാനം ആയി ഇരിക്ക... എല്ലാം ഓക്കേ ആകും "
"ഹാ... ശെരി എന്ന " ഞാൻ കാൾ കട്ട് ആക്കി..
രാത്രി ഉറങ്ങാൻ ആയി കിടന്നു. പക്ഷെ ഉറക്കം വരുന്നില്ല... തിരിഞ്ഞും മറിഞ്ഞും കിടന്നു.... നാളത്തെ കാര്യം ഓർത്തിട്ടാണ്.... ഞാൻ അവസാനം എണിറ്റു... എന്തേലും. കാണാം എന്ന ആലോചിച്ചു.. പുതിയ ഒരു k drama എടുത്തു... ഇതാകുമ്പോൾ... വേറെ ഒന്നും ആലോചിക്കേണ്ട മനസും relax ആകും.
സീരീസ് കണ്ട് കണ്ട് എപ്പോഴോ കണ്ണ് അടഞ്ഞു ഇടക് ഉണർന്ന് ഞാൻ സീരീസ് നിർതിയിട്ട് കിടന്ന് ഉറങ്ങി.
---
ഇപ്പോൾ സമയം ഒരു 11 ആയി അവർ ഉടനെ എത്തും എന്നാണ് പറഞ്ഞത്. ഉമ്മ രാവിലെ റൂമിൽ വന്നിരുന്നു.ഇന്നലെ ആലി താത്ത പറയുന്നത് ഉമ്മ കേട്ടിരുന്നു അതാണ് രാത്രി ഉമ്മ ഒന്നൂടെ പറയാത്തത്.
രാവിലെ വന്നു എന്നെ സമാധാനിപ്പിച്ചു. Just അവർ വരുന്നു എന്നെ ഉള്ളു. പിന്നെ വലിയുപ്പ പറഞ്ഞത് കൊണ്ട്.. അവരോട് വരാൻ പറഞ്ഞത് കൊണ്ടുമാണ് ഇന്ന് ഇത് വേണ്ട എന്ന് പറയാൻ പറ്റാത്തത് എന്ന് പറഞ്ഞു.
എങ്കിലും എന്റെ കാര്യത്തിൽ എന്റെ സ്വന്തം ഉപ്പയും ഉമ്മയെക്കാളും തീരുമാനം എടുക്കാൻ ഉള്ള അധികാരം വലിയുപ്പാക് ആണോ... അല്ല..
പുറത്ത് വണ്ടി വന്നു... കുറെ ആൾക്കാരുടെ ബഹളം കേട്ടു. ഫയാസ് ന്റെ കുടുംബത്തിൽ നിന്ന് സ്ത്രീകൾ ആണ് വരുന്നത്. എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. എന്തോ എനിക്ക് ഇപ്പോൾ ലി യെ കാണാം എന്ന് തോന്നി.. ഞാൻ പെട്ടെന്നു ഫോൺ എടുത്തു.. അലി താത്ത റൂമിൽ ഉണ്ട്... പക്ഷെ എന്റെ അടുത്ത് അല്ല... ഞാൻ ലി യെ കാൾ ചെയ്തു... റിങ്ങിങ് പോകുന്നുണ്ട്...
പെട്ടെന്ന് റൂമിലേക്ക് കുറച്ചു സ്ത്രീകൾ കടന്ന് വന്നു. ഞാൻ ഫോൺ ചെവിയിൽ നിന്ന് താഴ്ത്തി വെച്ച...
"ബിസ്മിയ്യ്...."അതിന്റെ ഇടയിൽ നിന്ന് നല്ല പരിചയം ഉള്ള ഒരു ശബ്ദം ഉയർന്ന വന്നു. ശബ്ദം കേട്ടപ്പോൾ ആളെ മനസിലായി എങ്കിലും കുറച്ചൂടെ ഉറപ്പിക്കാൻ ആയി ഞാൻ ആളെ ആ കൂട്ടത്തിനിടയിൽ തിരഞ്ഞു....
പടച്ചോനെ.... അമാനാ...10 വരെ എന്റെ ക്ലാസ്സിൽ പഠിച്ച കുട്ടി... എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് വേണേൽ പറയാം.... ബെസ്റ്റ് ഫ്രണ്ട് ൽ നിന്ന് സ്റ്റാറ്റസ് viewer ആയി മാറിയ സുഹൃത് എന്ന് പറയുന്നത് ആകും കൂടുതൽ നല്ലത്... എന്തായാലും... എല്ലാം ശുഭം.
Alif's pov
"ലിയുടെ കയ്യിൽ ഫയാസ് ന്റെ നമ്പർ ഉണ്ടോ...."...
അവളുടെ ആ ചോദ്യം കേട്ടപ്പോൾ ദേഷ്യത്തിന് അപ്പുറം ആയി വന്നത്... വിഷമം ആയിരുന്നു... അവൾ എന്താ ഇങ്ങനെ...
ആദ്യമായിട്ടാ അവൾ എന്നെ വിളിക്കുന്നത് എന്നിട്ട് ചോദിച്ചത് ആരെ പറ്റിയാണ് ആ ഫയാസ് നെ പറ്റി.. എനിക്ക് അത് ഒട്ടും ഇഷ്ടമായില്ല...
ഞാൻ കാൾ കട്ട് ആക്കി. ചിലപ്പോൾ ഞാൻ ദേഷ്യപ്പെടും... ഞാൻ കരുതി ചിലപ്പോൾ കാൾ കട്ട് ആക്കുമ്പോൾ അവൾക് കാര്യം മാസിലാകും... എനിക്ക് ഫയ്സ് ന്റെ കാര്യത്തിൽ താല്പര്യം ഇല്ല... എന്നത്.
ദാ വിളിക്കുന്നു പിന്നേം.... ഞാൻ എടുത്തില്ല... പിന്നേം അവൾ വിളിച്ചു... അവസാനം ഞാൻ എടുത്തു, ഫയ്സ് ന്റെ നമ്പർ ന വേണ്ടി ആണെന്ൽ വിളിക്കണ്ട എന്ന് പറഞ്ഞു കാൾ കട്ട് ആക്കി. പിന്നെ അവൾ വിളിച്ചില്ല...
പക്ഷെ അവൾ എന്നെ വിളിക്കും എന്ന ഞാൻ കരുതിയത്. ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്തു... അവൾ വിളിക്കോ എന്ന്... അവൾ വിളിച്ചില്ല.
വൈട്സാപ്പ് ൽ നോക്കാം... അവിടെ നോക്കി ഓഫ്ലൈൻ ആണ്. വൈകിട്ട് കേറിയത് ആണ് പിന്നെ കേറീട്ടില്ല...
ഇവൾ എന്താ വിളിക്കാതെ... അറ്റ്ലീസ്റ്റ് ഒരു മെസ്സേജ് എങ്കിലും ഇടരുന്നു.. ഞാൻ ഇൻസ്റ്റയിൽ നോക്കി അവിടേം ഇല്ല.... എന്തായാലും ഞാൻ upset ആണ് എന്ന് അവളെ അറിയിക്കണം.
ഞാൻ എന്റെ dp റിമോവ് ആക്കി... എന്നിട്ട് ശോകം സ്റ്റാറ്റസ് ഇടാൻ പറ്റിയ വീഡിയോ നോക്കി പോയി. ഞാൻ ഇതിന് മുന്നേ ഇങ്ങനെ ഒന്നും ഇട്ടിട്ടില്ല... So വീഡിയോ ഒക്കെ കണ്ടെത്താൻ അല്പം ടൈം പിടിക്കും...
കഷ്ടപ്പെട്ട് ഒന്ന കണ്ടുപിടിച്ചു...വീഡിയോ കണ്ടെത്തുന്ന ഇടക്ക് എന്തോ ഹൃദയത്തിൽ എന്തോ പോലെ,....ആരേലും എന്നെ പറ്റി ആലോചിക്കുന്നത് ആണോ... നിനക്ക് വട്ട് ആണോ.? .. ഞാൻ എന്നോട് തന്നെ ചോദിച്ചു.
എന്തായാലും സ്റ്റാറ്റസ് ഇടം.സ്റ്റാറ്റസ് privacy യിൽ only ഷെയർ with ൽ അവളെ മാത്രം ആക്കി സ്റ്റാറ്റസ് ഇട്ടു... അവൾക്ക് മാത്രേ കാണാൻ പറ്റു...
എന്തായാലും ഇതിന് റിപ്ലൈ വരും... ഇത് അല്പം കൂടിയ effect ഉള്ള വീഡിയോ ആണ്.
ഞാൻ ഒന്നൂടാ അവൾ ഓൺലൈൻ വല്ലോം വന്നോ എന്ന് നോക്കി... ഇപ്പോൾ ഓഫ്ലൈൻ ആണ്.. പക്ഷെ നേരത്തെ വന്നിരുന്നു... എന്നിട്ടും ഇവൾ എന്താ മെസ്സേജ് ഇടാതെ....
ഞാൻ നൈറ്റ് 11 വരെ അവളുടെ മെസ്സേജ് നായി വെയിറ്റ് ചെയ്തു... അവൾ മെസ്സേജ് ഇടും എന്ന് തോന്നുന്നില്ല... സ്റ്റാറ്റസ് ഉം കണ്ടിട്ടില്ല.
ഫോൺ അണച്ചു വെച്ചിട്ട് ഞാൻ പോയി കിടന്ന് ഉറങ്ങി.
രാവിലേ എടുത്ത് നോക്കി... അവൾ രാത്രി 12 ന ഓൺലൈൻ വന്നിരുന്നു... പക്ഷെ എനിക്ക് മെസ്സേജ് ഉം ഇട്ടിട്ടില്ല എന്റെ സ്റ്റാറ്റസ് ഉം കണ്ടില്ല
സൺഡേ അല്ലെ... കുട്ടിക്കാരെ ഒക്കെ പോയി കാണാം എന്ന് കരുതി... വെയിറ്റ്... ആലിയയെ പോയി കണ്ടാലോ... അത് വഴി ബിസ്മി യെയും കാണാം... എന്റെ dp മാറ്റലും.. സ്റ്റാറ്റസ് ഉം വർക്ക് ആകും എന്ന് തോന്നുന്നില്ല.... നേരിട്ട് കണ്ടിട്ട് മൈൻഡ് ചെയ്യാതെ നിൽക്കാം... അപ്പോൾ ഓക്കേ ആകും.. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി.
ഞാൻ റെഡി ആക്കാൻ പോയി. ഉമ്മയോട് ആലിയയെ കാണാൻ പോകുകയാ എന്ന് പറഞ്ഞു... അപ്പോഴേക്കും ക്കും എന്തൊക്കെയോ അവിടെ കൊണ്ട് പോകണം എന്ന് പറഞ്ഞു ഉമ്മ കെട്ടിപ്പറക്കാൻ തുടങ്ങി...
ഞാൻ റെഡി ആയി വന്നു. ഉമ്മാടെ സാദനങ്ങൾ എടുപ്പ് ഇതുവരെ കഴിഞ്ഞില്ല. പെട്ടെന്നു എനിക്ക് കാൾ വന്നു
ഞാൻ ഫോൺ എടുത്തു ആരാ എന്ന് നോക്കി... ബിസ്മി ആണല്ലോ...
അപ്പോൾ പോകേണ്ടി വരും എന്ന് തോന്നുന്നില്ല... അതിന് മുന്നേ എല്ലാം സെറ്റ് ആയി... കാൾ എടുക്കാതെ ഇരുന്നാലോ.... അല്ലേൽ വേണ്ട പാവം അല്ലെ.... എടുക്കാം... ഞാൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു..
"ബിസ്മിയീ...."ഇതാരാ... ആരോ ബിസ്മിയെ വിളിക്കുന്നത് ആണ് കേട്ടത് .. പിന്നെ എന്തോ നല്ല ആലപ്പും ബഹളവും കൂടാ ഉണ്ട്... എന്താ സംഭവിക്കുന്നെ.... ഞാൻ ഒന്നോടാ വിളിച്ചത് ആരാ എന്ന് നോക്കി... ബിസ്മി തന്നെ ആണ്.
എന്താ സംഭവിക്കുന്നെ... ഹലോ പറയണോ... വേണ്ട കുറച്ചു വവൈറ്റ് ചെയ്യാം...
"പെൺകൊച്ചു കൊള്ളാം അല്ലെ... ഫയ്സ് ന നന്നായി ചേരും.......
--------
ഹെലൂയ്... എല്ലാർക്കും സുഖമാണോ.. 😁😁.
അങ്ങനെ അടുത്ത പാർട്ടും എഴുതി. ഈ പാർട്ട് എല്ലാർക്കും ഇഷ്ടം ആയി എന്ന് കരുതുന്നു.😌
അതെ എനിക്ക് ഒരു ഡൌട്ട്.. നമ്മുടെ ഈ story ഇപ്പോൾ നല്ല ഫാസ്റ്റ് ആയിട്ടാണോ പോകുന്നത്...? 🤔
ബിസ്മി നല്ല ഒരു കുരുക്കിൽ ആണ് പെട്ടിരിക്കുന്നത്... ഫയ്സ് നെ പറ്റി കുറച്ചു പേര് സംശയങ്ങൾ പറഞ്ഞിരുന്നു. അവന് ഇതുവരെ ബിസ്മി ക്ക് മറുപടി ഇട്ടില്ല... എന്താണോ എന്തോ 🤷♀️.
'Vote ' ഉം 'Inline comments 'ഉം മറക്കണ്ട... പിന്നെ ഈ story നിങ്ങളുടെ ഫ്രണ്ട്സ് ന ഒക്കെ ഷെയർ ചെയ്യണേ...
ആൻഡ് ഒരു ഗുഡ് ന്യൂസ് ഉണ്ട്... അങ്ങനെ നമ്മുടെ സ്റ്റോറി യ്ക്ക് 1k + വോട്ട് ആയി 🥳🥳🥳🥳.
അപ്പോൾ ശെരി അടുത്ത പാർട്ട് ൽ കാണാം...
Bạn đang đọc truyện trên: AzTruyen.Top