36 (Double update 1)

︎♡︎♡︎

ന്റെ ആദ്യത്തെ ഡബിൾ അപ്ഡേറ്റ് ആണ്. രണ്ട് പാർട്ട്‌ ഉം വായിക്കണേ.

♥︎♥︎♥︎

Bismi's pov

നാളെ ഇനി ഡ്രസ്സ്‌ എടുക്കാൻ പോണം. ലാസ്റ്റ് ഡ്രസ്സ്‌ എടുത്തത് കാക്കട കല്യാണത്തിന് ആണ്. എപ്പറവശ്യവും ലാസ്റ്റ് എടുത്ത പോലെ ഒരുപോലത്തെ ഡ്രസ്സ്‌ എടുക്കാം അപ്പോൾ സൂപ്പർ ആയിരിക്കും.

സൺ‌ഡേ വീട്ടിൽ പോകാം എന്ന് പ്ലാൻ ഇട്ടായ ഇനി നാളെ ഉമ്മ ഒക്കെ വന്നിട്ട് പോകുമ്പോൾ അവരോടൊപ്പം പോകാം.

ഞാൻ ഫോൺ എടുത്തു, ഇൻസ്റ്റയിൽ കേറണോ... കേറാം... ഷെയ്യ് ഞാൻ എന്തിനാ എപ്പോളും ഇങ്ങനെ പേടിക്കുന്നെ... ലി എന്നെ പിടിച്ചു തിന്നുക കൂടി ഇല്ല... ഞാൻ insta ഓപ്പൺ ആക്കി.

സമയം 10 കഴിഞ്ഞു. ലാസ്റ്റ് ഒരു korean drama കണ്ടിരുന്നു അതിന്റെ പറ്റി നോക്കാം. The King eternal monarch. സൂപ്പർ സീരീസ് ആയിരുന്നു. ഞാൻ ഇൻസ്റ്റയിൽ #thekingeternalmonarchost എന്ന് അടിച്ചു. ഇതിൽ കൂടുതൽ lee min ho ടെ വീഡിയോസ് ആണല്ലോ... അവസാനം ഒരു വീഡിയോ കിട്ടി. വൗ സൂപ്പർ... Insta story ഇടാം .... ഞാൻ അത് ഇട്ട്. എന്നിട്ട് ആ വീഡിയോ ഒന്നൂടെ കണ്ടോണ്ട് ഇരുന്നു....

കുറെ കഴിഞ്ഞ് നോക്കിയപ്പോൾ ഇൻസ്‌ട്ടിൽ മെസ്സേജ് വന്നേക്കുന്നു.... വെയിറ്റ് ലി ആണോ... ഞാൻ മെസ്സേജ് സെക്ഷൻ എടുത്ത് നോക്കി.... Omo..... ലി തന്നെ...

മുൻപൊക്കെ ഞെട്ടുമ്പോൾ omg എന്നാരുന്നു പറഞ്ഞിരുന്നേ ഇപ്പോൾ k drama കണ്ട് കണ്ട് omo എന്ന വരാറ്.

ഓപ്പൺ ആക്കണോ... എന്താടി നിന്റെ പ്രശ്നം... ഇത്ര നാൾ എന്ന് പറഞ്ഞ ഇങ്ങനെ പേടിച്... ഓരോരുത്തരെ വിളിച്ചു.... പേടിക്കുന്നെ ഓപ്പൺ ചെയ്യ് ഫേസ് ചെയ്യ് അപ്പോൾ എല്ലാം ശെരി ആകും.

ഞാൻ ധൈര്യാം സംഭരിച്ചു ഓപ്പൺ ആക്കി.

-------

ഇതാണോ വൈകിട്ട് പറഞ്ഞ ആൾ

ഞാൻ ഇട്ട story ക്ക് റിപ്ലൈ ആയി ഇട്ടേക്കുവാൻ. എനിക്ക് എന്തോ ചീയ ചമ്മൽ.

അല്ല ഇത് lee min ho ആണ്. ഇങ്ങേർ പൊളി ആണ്. സൂപ്പർ ആക്ടിങ് ആണ്. ഇങ്ങേരുടെ കുറേ സീരീസ് ഞാൻ കണ്ടു

വെയിറ്റ്... ഇതൊക്കെ ഞാൻ എന്തിനാ ഇവിടെ പറയണേ. എനിക്ക് കാര്യമായി എന്തോ പട്ടിട്ടുണ്ട് എന്ന് തോനുന്നു

ആവോ അറിയില്ല. ഞാൻ സീരീസ് കാണാറില്ല

ഹാ... ഒരു സീരീസ് ഉം കണ്ടിട്ടില്ലേ

ചിലതൊക്കെ കണ്ട് but കുറവാ

ഹാ.... ഞാൻ korean സീരീസ് കുറെ ഇരുന്ന് കണ്ട്... പൊളി ആണ്

ഹാ

😁

നാളെ എന്താ പരിപാടി അവധി അല്ലെ.

അടുത്ത സൺ‌ഡേ ഫർസാന തതാടാ വലയിടക്കം അല്ലെ so നാളെ ഡ്രസ്സ്‌ എടുക്കാൻ പോണ്

അടുത്ത സൺ‌ഡേ ആണോ

അതെ.... റിയാദ് കാക
പറഞ്ഞില്ലേ.

അവന് ഇപ്പോൾ ഇതൊക്കെ പറയാൻ എവിടെന്ന നേരം. ഇപ്പോൾ നോക്കിയാലും ഫർസാന യെ വിളിച്ചു സംസാരിച്ചോണ്ട് ഇരിക്കുന്ന കാണാം.

എന്നോട് സംസാരിക്കാർ കൂടെ ഇല്ലേ

😂😂

നിനക്ക് ചിരി വരുന്നോ. ഇവിടെ അകെ സംസാരിക്കാൻ അവന് ആണ് ഉള്ളത്. അവന് കൂടാ പണി മുടക്കുവാണേൽ എന്ത് ചെയ്യണം

എന്തോ എവിടെയോ തകരർ പോലെ. ലി എന്താ അങ്ങനെ പറയുന്നേ. സംസാരിക്കാൻ ആരുമില്ല എന്ന അർത്ഥത്തിൽ

അതും ശെരിയാ

🙂

നൈസ് ഇനി എന്താ പറയുക.ഞാൻ സംസാരിക്കാം എന്ന് റിപ്ലൈ ഇടാൻ ആയിരിക്കോ ലി ഇങ്ങനെ പറയുന്നേ.
അങ്ങനെ പറയണോ. ചീസി ആയ വേർഡ് അല്ലെ അത്.

പോയോ

ഇല്ല

റിപ്ലൈ ഒന്നും കണ്ടില്ല

ആലോചിക്കുവാരുന്നു

എന്ത് റിപ്ലൈ ഇടം എന്നോ

😁

കൊള്ളാം

😁

ആ emoji അല്ലാതെ കീബോർഡ് ൽ വേറെയും ലെറ്റേഴ്സ് ഉണ്ട് കേട്ടോ

അറിയാം

അറിയാരുന്നു അല്ലെ എന്നിട്ട്. അത് അതികം ഉപയോഗിച്ച കണ്ടില്ല.

എനിക്ക് എന്താ പറയേണ്ടേ എന്ന് അറിയില്ല അതാ... Emoji ഇടുന്നെ.

നൈസ്..... അത് പോട്ടെ. പിന്നെ നിനക്ക് ഫയാസ് നെ നേരത്തെ അറിയാവോ. അവന് നിന്നെ നന്നായി അറിയാവുന്ന പോലെ ആണല്ലോ സംസാരിക്കുന്നെ.

ഹാ അറിയാം...

വെയിറ്റ് അന്ന് പെണ്ണ് കാണാൻ വന്ന കാര്യം കൂടാ പറഞ്ഞില്ലാലോ. അത് പറയണോ... പറയാം അല്ലെ

ഓഫീസിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ എവിടെ പെണ്ണ് കാണാൻ ഒരു കൂട്ടരും വന്നിരുന്നു

അറിഞ്ഞു

അറിഞ്ഞോ എങ്ങനെ.

ആലിയ പറഞ്ഞു. അല്ലാതെ വേറെ ആരും പറയാൻ ഇല്ലാലോ😒

ഓ... 🙂. അപ്പോൾ അന്ന് വന്നത് ഫയ്സ് ആരുന്നു. നമ്മൾ അന്ന് തന്നെ നല്ല കമ്പനി ആയി

അവനാണോ വന്നേ

അതെ... പാവമാ...

അതെങ്ങനെ പാവം ആയി. എന്തെകിലും നല്ല നിലക്ക് സംസാരിച്ചാൽ എല്ലാരും പാവം ആകുമോ.

ലി ഇതേതാ ഇങ്ങനെ സംസാരിക്കുന്നെ...

അപ്പോൾ നന്നായി സംസാരിക്കുവർ ഒക്കെവ നല്ലവർ അല്ലെ 🤔

അരാ ഇതൊക്കെ നിന്റടുത് പറഞ്ഞു തന്നെ. ഒരിക്കലും അല്ല...

ഓ... Bie 👋

പോകുന്നോ.... 🙄

ഇപ്പോൾ അല്ലെ പറഞ്ഞെ നന്നായി സംസാരിക്കുന്നവർ ഒക്കെ നല്ലവറല്ല എന്ന്.... Bie

------------

ഞാൻ ഇൻസ്റ്റയിൽ നിന്ന് ഇറങ്ങി. ലി എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ... എനിക്ക് ആണേൽ ഇങ്ങനെ സംസാരിക്കുന്ന ഒട്ടും ഇഷ്ടമല്ല ഞാൻ ഫോൺ ഓഫ്‌ ആക്കി.

ജുമട റൂമിലേക്ക് പോയി, ജുമ്മ ഫോൺ ൽ കുത്തി ഇരിക്കുന്നു. ഞാൻ വാതിൽ തുറന്ന് അവളുടെ അടുത്ത് ചെന്ന് കിടന്നു.

"എന്ത് പറ്റി?"

"ഒന്നൂല്ല.... ഞാൻ ഇന്ന് ഇവിടെ കിടക്കാം "അതും പറഞ്ഞു ഞാൻ മുണ്ടും മുടി അപ്പുറത്തെ വശം ചരിഞ്ഞു കിടന്ന്.

======

"എടാ... ഇത് എടുക്കാം "ഞാൻ ഒരു ഇളം പിങ്ക് ഷോർട് ടോപ് എടുത്ത് ജുമയെ കാണിച്ചു.

ഉമ്മയൊക്കെ രാവിലെ തന്നെ എത്തി. ആലിയ തത്തയും ഉണ്ടായിരുന്നു. രാവിലത്തെ പണി ഒക്കെ കഴിഞ്ഞ് ഒരു 11 ഒക്കെ ആയപ്പോൾ നമ്മൾ ഇറങ്ങി. ഫർസാന താത്ത വണ്ടി ഓടിച്ചു. ഞാനും ജുമായയും ഫർസാന തത്തയും പിന്നെ ഉമ്മയും കുഞ്ഞുമ്മയും ആലിതത്തയും ഉണ്ട്.

"കൊള്ളാം... ഇത് പോലെ ഒന്ന് കൂടാ ഉണ്ടോ എന്ന് നോക്കാം "അത് പറഞ്ഞു ജുമാ അവിടെ മൊത്തോം നോക്കാൻ തുടങ്ങി.

എനിക്ക് ഈ ടോപ് നന്നായി ഇഷ്ട്ടായി. എന്റെ favourite കളർ എന്താ എന്ന് എനിക്ക് ഇത് വരെ അറിയില്ല പക്ഷെ ഇപ്പോൾ തോനുന്നു ചിലപ്പോൾ പിങ്ക് ആകും എന്ന്.

"എടാ... ഇതിന്റെ ഒരു പീസ് കൂടാ ഉണ്ട് "ജുമാ അത് പോലെ വേറൊരു ഡ്രസ്സ്‌ എടുത്ത് പൊക്കി കാണിച്ചു.

ഭാഗ്യം... ലാസ്റ്റ് നോക്കിയ രണ്ട് മൂന്നു ഡ്രസ്സ്‌ ന ഇത് പോലെ ഇല്ലായിരുന്നു. "നമുക്ക് അപ്പോൾ ഇത് ഫിക്സ് ആക്കാം "ഞാൻ പറഞ്ഞു.അവൾ തല കുലുക്കി.

നമ്മൾ തിരിഞ്ഞ് താത്ത ഒക്കെ നിൽക്കുന്ന സ്ഥാലത്തേക്ക് പോയി. അവരൊക്കെ അപ്പുറത്തെ ഭാഗത്തു ആണ്. ഫർസാന താത്താക്ക് ഡ്രസ്സ്‌ select ആയി. ഇപ്പോൾ ഉമ്മക്കും കുഞ്ഞുമ്മക്കും ഡ്രസ്സ്‌ നോക്കുവാൻ ആലിത്താത്തയും ഫർസാന തത്തയും.

അവർ ലേറ്റ് ആകും എന്ന് മനസിലായപ്പോൾ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. എന്തോ നല്ല മൂഡ് ഓഫ്‌. ഐസ് ക്രീം കഴിക്കാം എന്ന് പറഞ്ഞു ഞാൻ ജുമയേം കൂടി ഐസ്ക്രീം കോർണർ ലേക്ക് പോയി.

"ഒരു pista പിന്നെ ഒരു ചോക്ലേറ്റ് flavour " അതും വാങ്ങി നമ്മൾ ഒരിപ്പുറപ്പിച്ചു.

"എന്ത് പറ്റി... ഇന്നലെ നല്ല മൂഡ് ഓഫ്‌ ആണല്ലോ..."ജുമാ ചോദിച്ചു.

"അറിയില്ല...."ഞാൻ അതും പറഞ്ഞു ഒരു കുഞ്ഞു കരണ്ടി ഐസ്ക്രീം വായിൽ വെച്ചു. എന്നെ ആരോ നോക്കുന്ന പോലെ തോന്നി, ഞാൻ തിരിഞ്ഞ് വലത് ഭാഗത്തേക്ക്‌ നോക്കി.

അവിടെ നിന്ന് ആളെ കണ്ടു.ഏതോ ഒരുത്തൻ.... But... എവിടെയോ കണ്ട നല്ല പരിചയം ഉണ്ട്. ഇതാരാണപ്പാ.... എന്നെ നോക്കിയത് അല്ലെ ഞാനും തിരിച്ചു തുറിച്ചു നോക്കി...

അയാൾക് എന്തോ പോലെ തോന്നി തല തിരിച്ചു. പിന്നല്ല എന്നോടാ കളി.

"നീ ആരെയാ നോക്കുന്നെ "ജുമാ ചോദിച്ചു.

"ദേ അവിടെ... ആരാണോ എന്തോ പക്ഷെ കണ്ട് നല്ല പരിചയം...എന്നെ നോക്കുവാരുന്നു ഇത്രേ നേരം "ഞാൻ അയാളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.

ജുമാ തിരിഞ്ഞ് അയാളെ നോക്കി."അറിയാൻ വയ്യ... എനിക്കും എവിടെയൊക്കെയോ കണ്ട പരിചയം ഉണ്ട്.... ചിലപ്പോൾ വല്ല റിലേറ്റീവ്സ് ഉം ആകും "ജുമാ പറഞ്ഞു എന്നിട്ട് തിരിഞ്ഞ് ഐസ് ക്രീം കുടിക്കാൻ തുടങ്ങി.

ഹാ അതും ശെരിയാ... ഞാനും തിരിഞ്ഞു ഐസ് ക്രീം കുടിച്ചു.

"ഇന്നലെ ലി യോട് upset ആയോ..."പെട്ടെന്നു ജുമാ ചോദിച്ചു.

ഞാൻ അവളെ നോക്കി. ചിരിച്ചു..."ഇന്നലെ എന്തോ നൈറ്റ്‌ മൂഡ് ഓഫ്‌ ആരുന്നു... ഞാൻ ചാറ്റ് നിർത്തി പോയി "

"ഓ...." അവൾ തല കുലുക്കി. ഞാൻ ഒരു ദീർക്നിശ്വാസം ഇട്ടു..  Aashhh..... പുല്ല്.... വന്നു വന്നു ദീർക്കാനിശ്വാസം വരെ ഇടാൻ പറ്റണ്ടേ ആയി. ഞാൻ തയിൽ കയ്യ് വെച്ചു.

ഐസ്ക്രീം കുടി കഴിഞ്ഞ് ഞങ്ങൾ ഉമ്മാടെ അവിടേക്ക് പോയി.

എന്തോ ചിലപ്പോൾ കുറെ drama ഒക്കെ കാണുന്നത് കൊണ്ട് ആവാം. ലി അവിടെ വന്നു കാണും എന്ന് ഇടക്കിടെ തോന്നും. ഞാൻ തിരിഞ്ഞ് നോക്കാറും ഉണ്ട്... But അവിടെ എങ്ങും ഇല്ല. അല്ലേൽ തന്നെ അയാൾ എന്തിന് ഇവിടെ വരണം.... ഞങ്ങൾ എത് ഷോപ്പ് ലാണ് വന്നേ എന്ന് അറിയില്ലല്ലോ.....

പക്ഷെ ആലിതതാ പറഞ്ഞു കാണുമല്ലോ. അന്ന് പെണ്ണ് കാണാൻ വന്നതൊക്കെ പറഞ്ഞത് അല്ലെ. ആ അറിയില്.

'ചോദിയും വന്നില്ല തിയും വന്നില്ല ' കിലുക്കം സിനിമയിലെ ഡയലോഗ് പോലെ ആയി. വൈകിട്ട് ഒക്കെ ആയപ്പോൾ വീട് എത്തി.എന്റെ വീട് ... ലി യും വന്നില്ല.

ഞാൻ ഫോൺ എടുത്തു. ഇന്നല്ലേ ഓഫ്‌ ആക്കി വെച്ചിട് രാവിലെ എടുത്ത് സൈലന്റ് ആക്കി.നെറ്റ് ഉം ഓഫ്‌ ആക്കിയിരുന്നു. ഇപ്പോൾ ഇടയ്ക്കിടെ ഞാൻ നെറ്റ് ഓഫ്‌ ആക്കി ഇടും അപ്പോൾ ഒരു സമാധാനം ആണ്.

നെറ്റ് ഓൺ ആക്കിയപ്പോൾ തുരുത്തുരാ മെസ്സേജ് വരുന്നു. ഇതെന്താ ഇത്ര മെസ്സേജ് കൾ ഞാൻ ആകെ കുറച്ചു hours അല്ലെ ഓഫ്‌ ആക്കി ഇട്ടോളൂ.

നമ്മുടെ ഗ്രൂപ്പിൽ ആണല്ലോ അനക്കം. ഞാൻ കേറി നോക്കി. എന്താ സംഭവം.
പ്രേതേകിച് ഒന്നൂല്ല.... അനക്കം ഒന്നും ഇല്ലാത്തോണ്ട് ദിവ് ഏതോ ഒരു വീഡിയോ ഇട്ടതാ.... ഒരു ട്രോൾ വീഡിയോ....

-------

ദിവ്

Video - 2:43
പുള്ളരെ
ഇത് കണ്ടോ
😂😂
ചിരിച് ചിരിച് ചത്തു

നന്ദു
ഇവൻ മറ്റേ രാജ കുടുംബം അല്ലെ
😂😂😂😂

------

ഞാൻ വീഡിയോ ഓപ്പൺ ആക്കി നോക്കി. മൊത്തോം കോമഡി തന്നെ... പിന്നെ അതിനെ പറ്റിയുള്ള ചർച്ച ആരുന്നു താഴോട്ട്.

അതിൽ നിന്ന് ഇറങ്ങി ബാക്കി മെസ്സേജ് ഒക്കെ നോക്കി റിപ്ലൈ ഇട്ട് വരുവാരുന്നു. പെട്ടെന്നു ഏതോ ഒരു പുതിയ ചാറ്റ് ൽ ഓപ്പൺ ആയി.

------

ഹലോ...
അവിടെ ഉണ്ടോ..

Huh.. ഇതാരാ എന്ന് ആലോചിച് മുകളിൽ നെയിം നോക്കിയപ്പോൾ.... ആഹാ.... ഇത് ഞാൻ ഒട്ടും പ്രേതിഷിച്ചില്ല.... ഇൻസ്റ്റയിൽ കാണാതൊണ്ട ഇവിടെ വന്നതകും

ഹാ ഉണ്ട്

ഓഫ്‌ലൈൻ ആരുന്നു പെട്ടെന്നു ഓൺലൈൻ വന്നു ബ്ലൂ ടിക്ക് ഉം വീണു. എനിക്ക് ചിരി വന്നു. ഫോൺ തന്നെ ആരുന്നു കക്ഷി.

കാണാനില്ലോ

ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്

ഇന്ന് ഡ്രസ്സ്‌ എടുക്കാൻ പോയോ

ഹാ പോയി.

എന്നിട്ട് ഐസ് ക്രീം ഉം കഴിച്ചു
അല്ലെ.

യസ്.
അതെങ്ങനെ മനസിലായി

അല്ല നീ മിക്കപ്പോഴും കഴിക്കുന്ന അല്ലെ

എന്നാലും. അവിടെ വന്നോ

ഇല്ലില്ല വന്നില്ല

ശെരിക്കും..🙄

യസ്... ഇന്ന് റാഫി വന്നിരുന്നു. അവനുമായി പുറത്ത് പോയി

എന്താ പരിപാടി

വീട് എത്തിട്ടോ കുറച്ചു ആയതേ ഉള്ളു. ഞാൻ എപ്പോഴാ ഫോൺ എടുത്തേ.. ഇതിലെ മെസ്സേജ് ഒക്കെ നോക്കുവായിരുന്നു.


പെട്ടെന്നു വീടിന്റെ കാളിങ് ബെൽ കേട്ടു. ഇതാരാ ഇപ്പോൾ വന്നത്.ഞാൻ പുറത്ത് ഇറങ്ങിയില്ല... ഉപ്പ ഇറങ്ങി എന്ന് തോനുന്നു. ഞാൻ അടുത്ത് കിടന്ന ഒരു ശൗൽ എടുത്ത് തലയിൽ ഇട്ടു. പുറത്ത് ഇറങ്ങേണ്ടി വരും ചിലപ്പം. എന്തായാലും  ആരാ വന്നേ എന്ന് നോക്കാം.

ഞാൻ ജന്നലിൽ കൂടാ പയ്യെ എത്തി നോക്കി. ഇവിടെ നിന്ന് നോക്കിയാൽ എനിക്ക് പുറത്ത് ആരാ വന്നത് എന്ന് കാണാം.

ഓഹ് വലിയുപ്പ ആയിരുന്നോ.... വെയിറ്റ്... ഇനി മറ്റേ ഫയാസ് ന്റെ കാര്യം കൊണ്ട് വരുന്നേ ആണോ എന്തോ... ഇങ്ങേരെ ഞാൻ തന്നെ തട്ടും... പിന്നെ വലിയുപ്പയുടെ കഥക... വലിയുപ്പാടാ കാധക എന്ന് വിളികേൾക്കാൻ താല്പര്യം ഇല്ലാത്തോണ്ട് വിട്ട് കളയുന്നു.

എന്നാലും എന്തിനാ വന്നത് എന്ന് അറിയണ്ടേ. ഞാൻ ഫോൺ ലോക്ക് ആക്കി അവിടെ വെച്ചിട്... റൂമിന്റെ വാതിലിന്റെ അവിടെ പതുങ്ങി നിന്നു. അവർ എന്താ പറയുന്നത് എന്ന് കേൾക്കാം.

"അവര്ക് നല്ല താല്പര്യം ആണ്... നിങ്ങൾ കൂടാ പറഞ്ഞാൽ മതി..."വലിയുപ്പ ആണ്. ഇങ്ങേർക്ക് ഇതെന്താ... ആദ്യമേ പറഞ്ഞതെല്ലേ... ഇപ്പോൾ വേണ്ട എന്ന്.

"അവൾ ഇപ്പോൾ വർക്ക്‌ ന പോയി തുടങ്ങിയതല്ലേ ഉള്ളു..."ഉപ്പ പറഞ്ഞു. ഉപ്പട മൂത്ത സഹോദരൻ ആയോണ്ടാണ് ഈ രീതിയിൽ പറയുന്നേ.

"അവൾ വർക്ക്‌ ന പോകുവാണോ?... എവിടെ ആണ്?..."ഇങ്ങേർക്ക് ഇതെന്തൊക്കെ അറിയണം.

"സിറ്റിയിൽ ആണ്... അവിടെ ഒരു xyyx ൽ ആണ്.."

"സിറ്റിയുലോ.... അപ്പോൾ എ lന്നും പോയി വരുമോ..."

"അല്ല.... ഐഷ ടാ അനിയത്തി സുല്ഫത്തിന്റെ അവിടെ ആണ്..."

"എന്നാലും അത്ര ദൂര നിനക്കുന്നത് നല്ലതല്ല.... ഒന്നാമത് പെങ്കൊച്ചും ആണ് "എന്താ പെങ്കൊച്ചിനെ ആരേലും പിടിച്ചു വിഴുങ്ങുമോ... എന്തൊക്കെ കേൾക്കണം

ഉപ്പ ഒന്ന് ചിരിച്ചതെ ഉള്ളു.

"പിന്നെ ഫയാസ് നു അവിടെ സിറ്റിയിൽ ൽ ആണ് ജോബ്... അവന് അവിടെ ഒരു അപർത്മെന്റ്റ് എടുത്തിട്ടിട്ടുണ്ട്... ഇവൾക്ക് ഇനി ജോബ് ആണ് പ്രേശ്നമെങ്കിൽ അവിടെ നിന്ന് പോയി വരുമല്ലോ..."എനിക്ക് എല്ലാം പ്രശ്നം ആണ് എങ്കിലോ. അല്ല ഞാൻ ഇപ്പോൾ ജുമട വീട്ടിൽ നിന്നാൽ എന്താ കുഴപ്പം.

"അവന് അവിടെ എവിടെയാ..."ഉപ്പ എന്താ ഇന്റെരെസ്റ്റഡ് ആയ പോലെ ചോദിക്കുന്നെ.

"🎶🎶...enne mattum love you pann bujji.... 🎶🎶"

ഞാൻ പെട്ടെന്നു തിരിഞ്ഞ്, കാൾ വന്നെയാ,ഫോൺ ൽ ലോക്ക് ബട്ടൺ ക്ലിക്ക് ചെയ്ത്. ഹോ... ജീവൻ പോയി... ഞാൻ ഹൃദയത്തിൽ കയ്യ് വെച്ച... പുല്ല് ഏതവനാണോ എന്തോ ഇപ്പോൾ വിളിക്കുന്നെ.... അല്ലേലും അങ്ങനെ ആണ്.. വെറുതെ ഇരിക്കുമ്പോൾ ആർക്കും വിളിക്കണ്ട.

ഞാൻ ഫോൺ എടുത്തപ്പോളേക്കും കാൾ കട്ട്‌ ആയി. ലോക്ക് മാറ്റി കേറി നോക്കുന്ന മടി കാരണം ഞാൻ വീണ്ടും ചെവി കോർത്തു. അവിടെ അനക്കം ഒന്നൂല്ല.... പുല്ല് ഞാൻ ഇവിടെ ഉണ്ടെന്ന് മനസിലായി കാണും....

എന്നെ ഇപ്പോൾ ഫോൺ വിളിച്ച ആളോട് നല്ല കലി തോന്നി. ഏതവണൻ എന്ന് അറിയാൻ ഓപ്പൺ ആക്കി..... ഉഫ് ഈൗ പ്രാന്തൻ ആയിരുന്നു.... ഇങ്ങേരുടെ കാര്യത്തിൽ എപ്പോളും ടൈം വളരെ കോമഡി ആണ്.....

ലാസ്റ്റ് ടൈം തന്നെ പാതിരാതിരി അല്ലെ ഞാൻ കേറി വിളിച്ചത്. ഞാൻ വാട്സ്ആപ്പ് ൽ കേറി.... ഒരു ലോഡ് മെസ്സേജ്.

-----

വീട് എത്തിട്ടോ കുറച്ചു ആയതേ ഉള്ളു. ഞാൻ എപ്പോഴാ ഫോൺ എടുത്തേ.. ഇതിലെ മെസ്സേജ് ഒക്കെ നോക്കുവായിരുന്നു.

ആഹാ..

ആലിയായും ഉണ്ടാരുന്നോ

ആരൊക്കെ പോയി

പോയോ

ഹെലോ

ഹോയ്

ഞാൻ എങ്ങും പോയില്ല

ഇവിടെ വലിയുപ്പ വന്നു
മറ്റേ ആലോചന കൊണ്ട് വന്നത് ഇവർ ആണ്

എന്താ സംസാരിക്കുന്നെണ് കേൾക്കാൻ പോയതാ

കറക്റ്റ് ടൈം ന കേറി വിളിച്ചേക്കുന്നു

സോറി

അതിപ്പിന്നെ ഇന്നലെയും പെട്ടെന്നു ചാറ്റ് നിർത്തി പോയില്ലേ
എപ്പോഴും പോയപ്പോൾ...

എനിക്ക് ചിരി വന്നു. പാവം. ഞാൻ എന്തിനാ ലിയുടെ മുകളിൽ എല്ലാം തീർക്കുന്നെ

ആക്ച്വലി സോറി, ഇന്നലെ നൈറ്റ്‌ മൂഡ് ഓഫ്‌ ആരുന്നു അതാ

ഇന്നലത്തെ ലിഫ്റ്റ് ലെ സംഭവം കൊണ്ട് ആണോ

Omo... ഞാൻ മറന്ന് ഇരിക്കുവാരുന്നു. നശിപ്പിച്ചു... എന്ത് പറയും

ഏയ്യ് അത് സാദാരണ ആയി ഉള്ളതാ

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

എന്താ

Mr. ലി ആരാ
                                                                                                 

---------

വോട്ട് ഉം കമന്റ്‌ ഉം ഇടാൻ മറക്കണ്ട പിന്നെ അടുത്ത അപ്ഡേറ്റ് ഉം നോക്കണേ... ഇന്ന് ഡബിൾ ആ ഡബിൾ 😁😁😁

Bạn đang đọc truyện trên: AzTruyen.Top