35
Juma's pov
ബിമിടാ കാര്യത്തിൽ ഒട്ടും ഒരു സമാധാനം ഇല്ല, അവസാനം ഒരു പ്ലാൻ ഇട്ടു. അവൾ അര മണിക്കൂർ മുന്നേ ഇറങ്ങാം എന്ന് പറഞ്ഞതല്ലേ. പെട്ടെന്ന് ബസ് കിട്ടിയില്ലേൽ ലി യുമായി മീറ്റ് ചെയ്യാൻ ചാൻസ് കൂടുതൽ ആണ്. So അതിന് മുന്നേ അവളെ രക്ഷിക്കണം. ഉച്ചക്ക് കണ്ടത് പോട്ടെ വിഷയം ഇല്ല.
കുറെ നേരം ആലോചിച്ചപ്പോൾ ആണ് ഐഡിയ കിട്ടിയത്. ലാസ്റ്റ് പീരിയഡ് കട്ട് ആക്കാം എന്നാക്കി. ഹാദി കൂടാ വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഹാദി കോളേജിൽ ൽ സ്കൂട്ടിൽ ആണ് വരുന്നേ,... ഞങ്ങൾ രണ്ടും ഒരുമിച്ച് അവളുടെ വീട്ടിൽ എത്തി, അവിടെന്ന് വല്യ ദൂരം ഇല്ല, പിന്നെ ബിമി ടാ ഓഫീസ് ന്റെ ഏറക്കുറെ അടുത്തും ആണ്.അങ്ങനെ വരുമ്പോൾ ഹദിയെ വീട്ടിൽ ആക്കിട്ട് ബിമി യെ പിക്ക് ചെയ്യണം. എന്നിട്ട് ഹാദി ടാ അവിടെ പോകണം വണ്ടി കൊടുക്കാൻ. നാളെ സെക്കന്റ് saturday ആണ് അല്ലാരുന്നേൽ കോളേജിൽ ൽ ചെന്ന മതിയാരുന്നു.
ഓഫീസ് എത്തിയതും ടൈം നോക്കി, ഒരു 4:35 ആയി. അവൾ ഇറങ്ങിയോ എന്തോ. ഫോൺ ചെയ്യാം.
ഫോൺ കാൾ കഴിഞ്ഞ് അതികം കഴിയും മുന്നേ അവൾ ഇറങ്ങി വന്നു. ഞാൻ അവളെ ഒന്ന് സൂക്ഷിച് നോക്കി. മുഖത്തു വല്ലാത്ത ഒരു ചിരി ഉണ്ട്. Blush ചെയ്യുന്ന പോലെ. എന്തേലും പ്രേതേകിച് സംഭവിച്ചു കാണുമോ... ഇനി ലി യെ കണ്ടോ.... നോ ആവില്ല എങ്കിൽ ഈ ഫേസ് എക്സ്പ്രഷൻ ആകില്ല.... ഇനി ചിലപ്പോൾ... ലി പോസിറ്റീവായി വല്ല.....
"എന്താ സംഭവം...."അവൾ എന്നെ നോക്കി
"എന്ത്..."മുഖത്തെ ചിരി മറക്കാൻ ശ്രെമിക്കുന്ന പോലെ പക്ഷെ നടക്കുന്നില്ല.
"മുഖത്തെ ഈ 100 watt ലൈറ്റ് " അവൾ പല്ല് 32 കാണിച്ച ചിരിച്ചു,
"പറയാം...." എന്നിട്ട് വണ്ടിയിൽ കയറാൻ ഒരുങ്ങി. ഞാൻ അവൾടെ കയ്യിൽ പിടിച്ചു നിർത്തി.
"ശെരിക്കും...."എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയില്ല. ലി ക്ക് അവളെ ഇഷ്ടമായിരുന്നോ....
അവൾ ചിരിച്ചു..., എന്നിട്ട് വണ്ടിയുടെ പുറകിൽ കേറി.
നാളെ പുറത്ത് പോകാം അപ്പോൾ ഹദിക്ക് വണ്ടി കൊടുക്കാം എന്ന് ബിമി പറഞ്ഞു, ഹദിയോട് അക്കാര്യം പറഞ്ഞിട്ട് നേരെ വീട്ടിലേക്ക് തിരിച്ചു, ചിരിയുടെ പിന്നെലെ രഹസ്യം അവൾ മൊത്തോം പറഞ്ഞില്ല.
വീട്ടിൽ എത്തിയതും, ഞാൻ അവളെ എന്റെ റൂമിൽ കൊണ്ട് പോയി ബെഡ് ഇൽ ഇരുത്തി ചോദിച്ചു..
എന്തയാലും അത് നന്നായി, ഭാഗ്യം അവൾക്ക് എന്റെ അവസ്ഥ വന്നില്ലന്നോ.... അപ്പോൾ ബിമി പറഞ്ഞ സംശയങ്ങൾ ഒക്കെ സത്യമായിരുന്നല്ലേ.... അന്ന് റിലേറ്റീവ് ന്റെ കല്യാണത്തിന് ലി അവളെ നോക്കി എന്ന് പറഞ്ഞത്, പിന്നെ വാഹിദ് കാക ടാ കല്യാണ തലേന്ന്, പിന്നെ ഓഫീസിൽ ജോബ്.... എല്ലാം..
എന്തയാലും അവര്ക് പരസ്പരം ഇഷ്ടമാണ് എന്ന് ഉറപ്പായി. ഇനി വീട്ടുകാരെ സമ്മതിപ്പിക്കണം. ശെരിക് പറഞ്ഞാൽ ഇനി ആണ് പാട്. ഇത്രേം നാൾ, ലി ക്ക് ഇഷ്ടമാണോ എന്ന് അറിയതോണ്ടാ വല്യ പ്രേതീക്ഷ ഇല്ലായിരുന്നു. ഇനി നല്ല പ്രേതിക്ഷ ആകും. വീട്ടുകാർ സമ്മതിക്കും വരെ അത് വെക്കുന്നത് നല്ലതല്ല.
വീട്ടുകാർക്ക് ഒക്കെ ആണേലും ചില നാട്ടുകാർ ഉണ്ടല്ലോ, അവർ മുടക്കാൻ നോക്കും. അതും ഒരു ബന്ധം ഉള്ളത് കൊണ്ട് തന്നെ.
പക്ഷെ ഇത് ഇന്ന് അവളോട് പറഞ്ഞാൽ, അവൾക് നല്ല സങ്കടം ആകും. നാളെ സമാധാനത്തിൽ പറഞ്ഞു മനസിലാക്കണം. അവളുടെ വീട്ടിൽ ഒരു ആലോചന വന്നതാണ്.
Bismi's pov
എനിക്ക് എപ്പോളും വിശ്വസിക്കാൻ പറ്റിയിട്ടില്ല, ശെരിക്കും ലി ക്ക് എന്നെ ഇഷ്ടമാണ് എന്നത്.... ഞാൻ എന്റെ favourite തലയണ എടുത്ത് കെട്ടി പിടിച്ചു.
ഇപ്പോൾ തൊട്ടായിരിക്കും ലി ക്ക് ഇഷ്ടം തോണിയെ,..... കാക ടാ കല്യാണത്തിന് ശേഷം ആകുമോ അതോ മുൻപേ ഉണ്ടായിരുന്ന കാണോ.... എന്തയാലും എല്ലാം വിശദമായി ചോദിക്കണം.... പക്ഷെ ഇങ്ങനെ ചോദിക്കും, ശെരിക്ക് പറഞ്ഞാൽ ഇപ്പോളും ആ ചമ്മൽ ഉണ്ട്.
' ബ്ലും '....ഫോൺ ലെ നോട്ടിഫിക്കേഷൻ, ഞാൻ പെട്ടെന്നു ഫോൺ എടുത്ത് നോക്കി, ഏതോ ഒരു വാട്സ്ആപ്പ് മെസ്സേജ്.... ഈ ലി എന്താ മെസ്സേജ് അയക്കാതെ..... ഞാൻ അയക്കണോ ഇനി അങ്ങോട്ട്..... ലി ക്ക് അയക്കാമായിരുന്നു. ഞാൻ നിരാശയോടെ ഫോൺ ബെഡ് ൽ ഇട്ടു. ഒരു ദീര്കാശ്വാസം ഇട്ടു. അപ്പോൾ ലി യെ ഓർമ വന്നു. വൈകിട്ട് ലിഫ്റ്റ് ൽ നടന്നതും....എനിക്ക് എന്തോ പോലെ തോനുന്നു.... ഞാൻ മുഖം പൊത്തി.
വീണ്ടും ഒന്നൂടെ ഫോൺ നോക്കി, ഇല്ല ലി ഒരു മെസ്സേജ് കൂടാ ഇട്ടിട്ടില്ല, ഇനി വൈകിട്ട് നടന്നത് എന്നെ പറ്റിക്കാൻ ശ്രെമിച്ചത് ആകുമോ... എനിക്ക് വിഷമം വരുന്നു. ഞാൻ ഫോൺ യുമായി ജുമട റൂമിൽ പോയി.
"ജുമാ....." ഞാൻ ആവളെ പോയി കെട്ടിപിടിച്ചു, അവൾ അവൾടെ ടേബിൾ വൃത്തി ആക്കുവായിരുന്നു.
"എന്ത് പറ്റി.... ചിരി ഒക്കെ മാഞ്ഞല്ലോ "അവൾ എന്നെ വിടുവിച്ചിട്ട് മുഖത്തു നോക്കി.
"ലി ഒരു മെസ്സേജ് പോലും അയച്ചില്ല..."ഞാൻ ബെഡ് ഇരുന്നു.
"അതെന്താ... അയക്ക...., നീ അതിന് ബ്ലോക്ക് മാറ്റിയിരുന്നോ ലിയുടെ..."omg.... ഷെയ്യ് ഞാൻ അത് മറന്ന്.
"മറന്ന് പോയി.."ഞാൻ പെട്ടെന്നു ഫോൺ എടുത്ത് എല്ലാം സ്ഥാലത്തും ബ്ലോക്ക് മാറ്റി. ശെടാ... ബ്ലോക്ക് ആക്കി വെച്ചിട് ആണ് മെസ്സേജ് അയക്കുന്നില്ലന്നോ എന്ന് പറഞ്ഞ വിഷമിച്ചേ.... ഞാൻ ജുമയെ നോക്കി ചിരിച് കാണിച്ചു.
"ജുമനാ... ബിസ്മി...."താഴെ കുഞ്ഞുമ്മ വിളിക്കുന്നു. ഞങ്ങൾ താഴെ ഹാളിൽ പോയി.
"ആഹാ രണ്ട് പേരും എത്തിയോ.... രാവിലെ അയാൾ ഇറങ്ങി പോകും, പിന്നെ വൈകിട്ട് ആണ് വരുന്നേ എന്നിട്ടോ ഫുൾ ടൈം റൂമിലും... കാണാൻ കൂടാ ഇല്ല... വന്നിട്ടില്ല ചായ കുടിക്കാൻ വിളിച്ചത് "കുഞ്ഞുമ്മ നമ്മളെ കളിയാക്കി.
ഞങ്ങൾ ഇരുന്നു, ചായോടൊപ്പം Hide & seek ന്റെ ബിസ്ക്കറ് ഉം ഉണ്ട്. അതിൽ മുക്കി മുക്കി തിന്നാൻ തുടങ്ങി.
"അടുത്ത ഞാറാഴ്ച, ഫർഹാന ടാ വലയിടക്കം വെക്കാം എന്ന് അവർ പറഞ്ഞു... എന്തയാലും എല്ലാവർക്കും അറിയാലോ പരസ്പരസം... പിന്നെ അടുത്ത മാസം രണ്ടാമത്തെ സൺഡേ മാര്യേജ് ഉം " കുഞ്ഞുമ്മ പറഞ്ഞു നിർത്തി.
അങ്ങനെ അടുത്ത ഫാമിലി ഫങ്ക്ഷന് ആയി.
"ഡ്രസ്സ് ഒക്കെ എടുക്കണ്ടേ?"ജുമാ ആണ്.
"നാളെ വലിയമ്മ വരാം എന്ന് പറഞ്ഞിട്ടുണ്ട്, നാളെ പോയി എടുക്കാം. നാളെ അല്ലെ നിങ്ങളും ഫ്രീ ഉള്ളു "താത്ത പറഞ്ഞു.ശെരിയാ അടുത്ത saturday ലീവ് കിട്ടില്ല എനിക്ക് പിന്നെ ഇവൾക്ക് ഫുൾ ലീവ് കിട്ടാൻ വളരെ മുദ്ധിമുട്ടും ആണ്.
ചായ കുടി ഒക്കെ കഴിഞ്ഞ്, നേരെ റൂമിലേക്ക് പോയി. ഫോൺ ചാർജ് കുട്ടി ഇട്ടേക്കുവായിരുന്നു എടുത്ത് നോക്കിയപ്പോൾ ലി യുടെ മെസ്സേജ്.
ഞാൻ ജുമട റൂമിലേക്ക് ഓടി, "ജുമാ... മെസ്സേജ് വന്നു "
അവൾ അവളുടെ കയ്യ് രണ്ടും നടുവിൽ വെച്ചിട്ട് എന്നെ നോക്കി, "അല്ല എന്താ നിന്റെ ഉദ്ദേശം.... ഇത്രേ നേരം മെസ്സേജ് വന്നില്ല എന്ന പരാതി ആയിരുന്നു.. ഇപ്പോൾ വന്നപ്പോളോ.... ദേ നോക്ക് ഇനി, ലി ടെ മെസ്സേജ് വന്നു എന്ന് പറഞ്ഞു ഇങ്ങോട്ട് കേറരുത്. ഇത്രേം നാൾ ഓക്ക്, but ഇപ്പോൾ അങ്ങനെ അല്ല.... "ജുമാ അതുംപറഞ്ഞ എന്നെ പുറത്ത് ആക്കി വാതിൽ അടച്ചു.
ജുമായും എന്നെ കൈ വിട്ടു, ഇനി ഞാൻ ഒറ്റക് ലിയേ നേരിടണം... ഞാൻ ഒരു ദീർക്കാനിശ്വാസം എടുത്ത്.... പുല്ല്... ഇത് ഇപ്പോൾ നേരെ ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥ ആയല്ലോ.... ഓടി കേറി വന്നോളും മനസിൽ... Mr. ലി.
ഞാൻ മെസ്സേജ് ഓപ്പൺ ആക്കി
-----
ബ്ലോക്ക് മാറ്റിയോ
എന്തിനാരുന്നു ബ്ലോക്ക്
അത് പിന്നെ... അറിയാതെ
😂😂
😁😁
But ഇന്നലെ നീ വിളിച്ചത് അല്ലെ എന്നിട്ടും ബ്ലോക്ക് ആക്കിയോ
ആക്കിയരിക്കും 😁
നല്ല ആളാ
ഇനി ഞാൻ എന്ത് ഇടും... ഫുൾ ബ്ലാങ്ക് ആയല്ലോ. എനിക്ക് ഒന്നും കിട്ടുന്നില്ല... എപ്പോളും ചിരിക്കുന്ന emoji ഇടാനും പറ്റില്ലോ...
ഞാൻ അതിൽ നിന്ന് പുറത്ത് ഇറങ്ങി.
------
വളരെ ചെറിയ അപ്ഡേറ്റ് ആണെന്ന് അറിയാം. So സോറി.... 🙃
എനിക്ക് ഇന്ന് അപ്ഡേറ്റ് ഇടണം എന്ന് ഉണ്ടാരുന്നു.
ഞാൻ ഇത് എഴുതി വെച്ചിട്ട് കുറെ ഡേയ്സ് ആയി. But ബാക്കി എഴുതാതെ ഇങ്ങനെ ഇടും എന്ന് കരുതി ആണ് അപ്ഡേറ്റ് ചെയ്യാതെ. But ഇന്ന്... എനിക്ക് ഇത് അപ്ഡേറ്റ് ചെയ്യണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.. ❤️❤️❤️❤️
Bạn đang đọc truyện trên: AzTruyen.Top