31
Bismi's pov
ഭക്ഷണം ഒക്കെ കഴിഞ്ഞു ലിയോട് ബയ് പറഞ്ഞ ഇറങ്ങിയപ്പോൾ ആണ് ഒരു കാൾ വന്നത്. എടുത്തു നോക്കിയപ്പോൾ ആലിത്താത്ത.
താത്ത എന്താ ഇപ്പോൾ വിളിക്കുന്നെ.ഞാൻ ഫോൺ എടുത്തു .
"ഹലോ "
"നീ ഇന്ന് വീട്ടിൽ വരുമോ "
"ഹാ വരും എന്തേ "
"ഇവിടെ വീട്ടിൽ കുറച്ച കാര്യങ്ങൾ ഉണ്ട് "
"എന്ത് കാര്യം ..."
താത്ത പറയാൻ തുടങ്ങുന്നതിന് മുന്നേ എനിക് ഉമ്മയുടെ കാൾ വന്നു.
"താത്ത ഉമ്മ വിളിക്കുന്നു "
"നീ കാൾ ഇടുതോ ഞാൻ ഫോൺ cut ആക്കുന്നു "
ഇത് പറഞ്ഞ താത്ത വെച്ചു . ഞാൻ ഉമ്മയുടെ കാൾ എടുത്തു.
"ഹലോ ..."
"നീ ഇന്ന് വരില്ലേ ..."
"ഹാ വരും "
"Interview കഴിഞ്ഞോ"
"കഴിഞ്ഞു..."
"എങ്കിൽ നേരെ ഇങ് വാ "
"പക്ഷെ എന്ടെ ഡ്രസ് ഒക്കെ അവിടെ
.."
"അത് പിന്നെ എടുക്കാം , നീ വീട്ടിൽ വാ "
"എന്താ ഉമ്മ ഇപ്പോൾ പെട്ടെന്ന് "
"നിന്നെ കാണാൻ ഒരാൾ വരുന്നു "
"What......ഞാൻ പറഞ്ഞ അല്ലെ ഇപ്പോൾ വേണ്ട എന്ന് "
"ഇപ്പോൾ തന്നെ കെട്ടാൻ ഒന്നും അല്ല. Just ഒരു ഫോമലിറ്റി.നിന്റെ വലിയപ്പ കൊണ്ട് വന്നയ ...നിനക്കു അറിയാലോ ...പെട്ടെന്നു പറഞ്ഞപ്പോൾ ഉപ്പാക് നോ പറയാൻ പറ്റിയില്ല "
"എന്നാലും..."
"ഞാൻ പറഞ്ഞില്ലേ, just ഒന്ന് നിന്നാൽ മതി "
"ഹാ...."
"പെട്ടെന്ന് എത്തണം, വൈകിട്ട് ആണ് അവർ വരുന്നേ "
"ഹാ വരാം "
ഞാൻ ഫോൺ വെച്ചു.
ഈ വലിയുപ്പാക്ക് എന്തിന്റെ കാര്യം ഉണ്ടായിട്ടല്ല. ഓരോന്ന് ഇറങ്ങിക്കോളും മറ്റുള്ളവർക്ക് സമാധാനം നഷ്ടപ്പെടുത്തികൊടുക്കാം. പുല്ല്... ഏതവനാണോ എന്തോ വരുന്നേ.
എന്തായാലും എനിക്ക് എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം. So ഞാൻ അതിൽ ഉറച്ച നില്കും.
പോകതെ ഇരുന്നാലോ.... വേണ്ട.... ഉപ്പാക്ക് ആണ് അത് നാണക്കേട് ആകുന്നത്. സാദാരണ ഉപ്പ അങ്ങനെ ഫോഴ്സ് ചെയ്യുന്ന അല്ല, അതാ ഉമ്മയെ കൊണ്ട് വിളിപ്പിച്ചേ.
ഞാൻ ബസ് ൽ കേറി. വീട്ടിലേക്ക് ടിക്കറ്റ് എടുത്തു.
ജുമുഅക്ക് മെസ്സേജ് ഇടണ്ടേ. ഞാൻ വയികിട്ടു കാണാം എന്നല്ലേ പറഞ്ഞെ. വരാൻ പറ്റില്ല എന്ന് പറയാം.
-----
എടാ... ഞാൻ വീട്ടിൽ പോകുവാ
There is something... ഞാൻ മെസ്സേജ് ഇടം.
-----
വീട് എത്തി, ഉമ്മ ഹാളിൽ തന്നെ ഉണ്ടായിരുന്നു, സമയം ഒരു 2:30 ഒക്കെ ആയി.
"നീ വന്നോ, അവർ ഒരു 3 ഒക്കെ കഴിയുമ്പോൾ എത്തും, നീ ചെന്ന് റെഡി ആക "ഉമ്മ അതുംപറഞ്ഞ എന്നെ എന്റെ റൂമിലേക്ക് വിട്ടു.
ആലി താത്ത അവിടെ ഹാളിൽ ഉണ്ടായിരുന്നു. താത്ത എന്നെ നോക്കി. ഞാൻ നോക്കി.
ഒരു ചുരിതർ എടുത്ത് ഇട്ടു,ഇഷ്ടമല്ല എന്ന് ആക്കാം ഉപ്പ എന്തായാലും ഫോഴ്സ് ചെയ്യില്ല.
ഞാൻ ഫോൺ എടുത്തു, ജുമുഅക്ക് വിശദമായി മെസ്സേജ് ഇടാം, അപ്പോളേക്കും ഡോർ ൽ ആരോ തട്ടി. ഞാൻ പോയി കതക് തുറന്നു. ആലി താത്ത ആണ്. ഞാൻ അകത്തേക്ക് കേറി.
"നീ ടെൻഷൻ അകണ്ട ഓക്കേ "താത്ത പറഞ്ഞു.
ഞാൻ തത്തയെ നോക്കി ചിരിച്ചു.ഞാൻ ലി യെ പറ്റി പറഞ്ഞില്ലെങ്കിലും താത്താക്ക് കാര്യങ്ങൾ ഒക്കെ ഇറക്കുറെ അറിയാം. അത് കൊണ്ടാണ് അറിഞ്ഞ ഉടനെ എന്നെ വിളിച്ചത്.
അവർ വന്നു.ചെറുക്കൻ കാണാൻ ഒക്കെ കുഴപ്പമില്ല. നമ്മൾ പരസ്പരം ഒന്ന് നോക്കി ചിരിച്ചു.
"അവർ വല്ലോം സംസാരിക്കട്ടെ..."അതിൽ ഇരുന്ന ഒരാൾ പറഞ്ഞു.
ഞാനും ആയാലും കൂടാ അല്പം അങ്ങോട്ട് മാറി.
"എനിക്ക് ഒരു കാര്യം...."ഞങ്ങൾ രണ്ടും ഒരുമിച്ച് ഒരേ സമയം പറഞ്ഞു.
എന്നിട്ട് പരസ്പരം നോക്കി ചിരിച്ചു.
"Forced ആണോ "എന്നോട് ചോദിച്ചു.
"ഏറക്കുറെ but സ്വന്തം വീട്ടുകാരിൽ നിന്ന് അല്ല.... എങ്ങനാ? "ഞാൻ അങ്ങോട്ട് ചോദിച്ചു.
"എന്റെയും അവസ്ഥ അങ്ങനെ ഒക്കെ തന്നെയാ "അയാൾ എന്നോട് പറഞ്ഞു.
"ഒരേ വള്ളത്തില യാത്രകാർ അല്ലെ "ഞാൻ ചിരിച്ചു ആയാളും. എന്തോ ഇയാളെ ആദ്യായിട് കാണുവാ, സംസാരിക്കുവാ എന്ന ഒരു ഫീൽ ഇല്ല. എന്തോ ഒരു കംഫര്ട്ടബിള് ഉണ്ട്.
"ഭാവി ആണോ അതോ.... എന്തേലും..."
"രണ്ടും ഉണ്ടെന്ന് കൂട്ടിക്കോ.... "
"എന്റേം അവസ്ഥ അതാ. വീട്ടിൽ പറയാൻ ഒരു സാഹചര്യം കിട്ടിയില്ല. അതിന് മുന്നേ അവർ ഇങ്ങോട്ട് ഇറങ്ങി..."
"പെട്ടെന്നു പറയുന്ന ആകും നല്ലത് അല്ലേൽ വേറെ കുറെ പേരെ കാണേണ്ടി വരും..."
"ഈ പോക്ക് പോകുവാണേൽ ഞാൻ പലരീതിയിലെ കുറെ ചായ കുടിക്കും. "
ഞങ്ങൾ ചിരിച്ചു.
"സാഹചയം ഒത്തു വന്നില്ലേ..?"എന്നോട് ചോദിച്ചു. ഇത് ഇപ്പോൾ ഇങ്ങനെ പറയും😅. എന്റെ അവസ്ഥ നല്ല കോമഡി അല്ലെ.
"അങ്ങനെ ചോദിച്ചാൽ..... അങ്ങനെ ആണ് എന്ന് പറയാം.."
"ആയിക്കോട്ടെ.... അല്ലേലും ഇതൊക്കെ അല്പം പഴഞ്ചൻ ഏർപ്പാട് അല്ലെ, ഒരു ചായ കുടി, അല്പം വർത്താനം പറച്ചിൽ പിന്നെ കെട്ട് "
"അതെന്നെ... കാലം മാറി എന്നിട്ടും സമൃദ്ധയം എപ്പോഴും ഇത് തന്നെ...."അപ്പോഴാ അവിടെ അവർ നമ്മളെ നോക്കുന്ന കണ്ടേ. നമുക്ക് സംസാരിക്കൻ അനുവദിച്ച സമയം കഴിഞ്ഞു എന്ന സൂചന.
"അവിടെ അവർക്ക് ദൃതി ആയി.."അവരെ നോക്കാതെ ഞാൻ പറഞ്ഞു.
"അവിടെ നിന്ന് നോക്കുന്നുണ്ടോ... അപ്പോൾ ശെരി....നമുക്ക് എവിടേലും വെച്ച കാണാം "
അയാൾ അവരുടെ അടുത്തേക്ക് നടന്നു, ഞാനും പിറകെ വിട്ടു. കുറച്ചു കഴിഞ്ഞ് അവർ ഇറങ്ങി.
വെയിറ്റ് ഇത്രേ നേരം നല്ല കംഫര്ട്ടബിള് ആയി സംസാരിച്ചു but അയാളുടെ പേര് എന്താ എന്ന് ചോദിച്ചില്ല 😬😬.
എന്തിനാ പേര്.എന്തായാലും അറിഞ്ഞിട്ടും അറിയാതെ ഇരുന്നിട്ടും വല്യ കാര്യമില്ല, ഞാൻ ഫോൺ എടുത്തു.
ജുമട വക കുറെ മെസ്സേജ് ഉണ്ട്.
------
😒
😒
😒
😒
😒
😒
😒
😒
😒
😒
😒
😒
😒
😒
😒
😒
😒
ഇത് എത്രഎണ്ണം
നീ ഒന്നും പറയണ്ട
ഓൺലൈൻ ഉണ്ടാരുന്നോ
ഇല്ലായിരുന്നു, ഇത് എന്റെ പ്രേതം ആണ് 😬
കലിപ് ആണല്ലോ
😏
ഇന്ന് എവിടെ എനിക്ക് ഒരു പ്രൊപോസൽ വന്നു 😬. ഉമ്മ അത് കൊണ്ട് നേരത്തെ ഇങ്ങ വരാൻ പറഞ്ഞു.
പ്രൊപോസലോ
യുപ്, but വിഷയം അല്ല. അങ്ങേർക്ക് വേറെ ലൈൻ ഉണ്ട്.
Huh
അവർ ഇന്ന് വൈകിട്ട് വന്നു. അയാളുടേം forced ആണെന്ന്.
നിങ്ങൾ സംസാരിച്ചോ
ഹാ
എന്താ അയാളുടെ പേര്
ആ ഞാൻ അതൊന്നും ചോദിച്ചില്ല. പേര് അറിഞ്ഞിട്ട് വല്യ കാര്യം ഒന്നും ഉണ്ടാവാൻ പോകുന്നില്ലല്ലോ so
ഹാ
ലിയോട് പറഞ്ഞോ
ഇല്ല... എന്തിന് പറയണം 😏
അടി വല്ലോം ആയോ
😬😬😬😬
😏😏😏😏
ഇത് വല്യ വിഷയം ഒന്നും അല്ല ആൻഡ് ലി യുടേതിൽ ഒന്നും ആയില്ലല്ലോ
ഹാ അതും ശെരി ആണ്.
നിനക്ക് ഇന്ന് ജോയിൻ ചെയ്യണം.
മെയിൽ വരും എന്ന ലി പറഞ്ഞെ, ഞാൻ നോക്കിയിട്ട് വരാം.
ഓക്കേ
----
വൈകിട്ടത്തെ പ്രോഗ്രാം ന്റെ ഇടയിൽ മെയിൽ ന്റെ കാര്യം മറന്നേ പോയി. ഞാൻ മെയിൽ ഓപ്പൺ ആക്കി, ഹാ ഒരു പുതിയ മെയിൽ വന്നിട്ടുണ്ട്.
ബുധൻ ജോയിൻ ചെയ്യാൻ ആണ് പറയുന്നത്.അപ്പോൾ നാളെ അങ്ങ് പോകാം. പക്ഷെ ഞാൻ ആലോചിക്കുന്നത് വേറെ വല്ല ഹോസ്റ്റൽ ഉം നോക്കിയാലോ എന്നാണ്.ഓഫീസ് നോട് അല്പം അടുത്ത് ആയിട്ട്. ജുമട അവിടെ നിന്ന് ദൂരം ഉണ്ട്.
ഓഫീസ്ന്റെ അടുത്ത് നിന്ന് ജുമാട കോളേജിൽ ലേക്കും ദൂരം കുറവ് ആണ്. നമുക്ക് വേണേൽ ഒരുമിച്ച് താമസിക്കുകയും ചെയ്യാം.
എന്തായാലും ഓഫീസ് ൽ പോയിട്ട് അന്നെഷിക്കാം. ജുമയോടും പറയാം.
'എന്തായി'
നോട്ടിഫിക്കേഷൻ വന്നു, ജുമാ ആണ്.
ഞാൻ ഓപ്പൺ ആക്കി.
------
എ
ന്തായി
എടാ ബുധൻ ആണ് ജോയിൻ ചെയ്യേണ്ട.
ഹാ
എടാ നമുക്ക് ഒരുമിച്ച് വേറെ ഹോസ്റ്റൽ വല്ലോം നോക്കിയാലോ അല്ലേൽ വല്ല അപ്പാർട്മെന്റ് ഉം കിട്ടോ എന്ന്.
അപ്പാർട്മെന് ഒക്കെ നല്ല ചിലവ് ആകില്ലേ
അറിയില്ല
എന്തായാലും നീ ആദ്യം ഓഫീസിൽ പോയി നോക്ക്.
ഹാ 😁😁
നാളെ കാണാം bie
Bie
----
അവൾ പോയി.ഉമ്മയോട് പറയണ്ടേ, ഞാൻ ഉമ്മാടെ റൂമിലേക്ക് വിട്ടു.
"കാകാക്ക് ഇത് നടത്തണം എന്ന് ആണ്..."ഉപ്പ ആണല്ലോ, ഇവർ എന്താ സംസാരിക്കുന്നെ, കേട്ടിട്ടുണ്ട് പോകാം.
"നിങ്ങൾക് പറഞ്ഞൂടെ അവൾക് ഇഷ്ടമല്ല എന്ന്. അവളും അത് പറഞ്ഞ അല്ലെ..." Omg ഇന്നത്തെ സംഭവത്തെ കുറിച് ആണ്.
"ഞാൻ സൂചന നൽകിട്ടുണ്ട്..."ഈ ഉപ്പാക് നേരിട്ട് അങ്ങ് പറയരുതോ😒. കാക ആണ് പോലും, അനിയനെ മനസിലാക്കാൻ പറ്റിയില്ലേൽ പിന്നെ കാക എന്ന് പറഞ്ഞു നടക്കുന്ന എന്തിനാ
"ആദ്യമേ പറയുന്നതാ നല്ലത്,പിന്നെ അവര്ക് വല്യ താല്പര്യം ആയി വരുന്നതിന് മുന്നേ" പോയിന്റ് ആണ് ഉമ്മ പറയുന്നത്. പിന്നെ അയാൾക് വേറെ ഉള്ളോണ്ട് ഒരു ആശ്വാസവും ഉണ്ട്. പക്ഷെ അത് വീട്ടിൽ സമ്മതിച്ചില്ലേൽ ആണ്.
മതി, ഇനി കേൾക്കുന്നത് നല്ലതല്ല, ഞാൻ റൂമിലേക്ക് കേറി,അവർ രണ്ടും എന്നെ നോക്കി.
"ബുധൻ ജോയിൻ ചെയ്യണം, മെയിൽ വന്നിട്ടുണ്ട് " ഞാൻ പറഞ്ഞു നിർത്തി.
"നല്ല ദൂരം ഇല്ലേ....."ഉപ്പ ആണ്.
"ജുമട അവിടെ നിൽകാം " ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
"അവൾക് പഠിക്കാൻ ഒക്കെ ഉള്ളയാ, രണ്ടും കൂടാ ഒരിടത് അയാൾ ഒന്നും നടക്കില്ല " ഉമ്മ ആണ് ഇപ്പ്രാവശ്യം.
"അങ്ങനെ ഒന്നും ഇല്ല. അവൾ അവൾക് ഉള്ള പഠിക്കും, ഞാൻ എന്റേത് നോക്കും അത്രേ ഉള്ളു " ഞാൻ വിട്ട് കൊടുത്തില്ല.
"അവിടെ നിന്നും ദൂരം അല്ലെ " ഉപ്പ ആണ്.
"ആദ്യം ഓഫീസിൽ പോയി നോക്കട്ടെ, വേറെ വല്ല തും ശെരി ആകുവാണേൽ താമസം അങ്ങോട്ട് മാറ്റം " ഞാൻ പറഞ്ഞു.
"ഒറ്റക്കോ.... അതൊന്നും വേണ്ട...." ശെടാ തുടങ്ങി
"ഒറ്റക്കല്ല, ജുമായ കൂടാ കൂട്ടാം. നമ്മൾ ഒരുമിച്ച്..."
അവർ ഒക്കെ ആയി എന്ന് തോന്നിയപ്പോൾ ഞാൻ തിരിച്ചു റൂമിലേക്ക് പോയി.
ഇനി ഡ്രസ്സ് ഒക്കെ എടുത്ത് വെക്കണം. നാളെ വാപ്പ കൂടാ വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഒറ്റക്ക് പോകാം എന്ന് പറഞ്ഞയ but കേൾക്കൂല, വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഇത്ര പ്രാവശ്യം ഞാൻ ഒറ്റക് പോയിട്ടുണ്ട്.
Alif's pov
രാവിലെ അവൾ ഓഫീസിൽ എത്തുന്നതിനു മുന്നേ എത്തണം എന്നൊക്കെ കരുതിയതാ പക്ഷെ ട്രാഫിക്. ഏതോ വണ്ടി വഴിയിൽ ആയി. എന്തയാലും അവൾ ഇറങ്ങുന്നതിനു മുന്നേ അവിടെ എത്താൻ പറ്റി.
ആദ്യം അവൾ fail ആയി എന്ന് അറിഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു ഒരു വിഷമം പോലെ ആയിരുന്നു ഇഷ്ടപെട്ട എന്തോ നഷ്ടമായ പോലെ . But പിന്നെ മറ്റേ പോസ്റ്റ് കിട്ടി എന്നായപ്പോൾ.... ആ നഷ്ടപെട്ടത് തിരിച്ചു കിട്ടിയ പോലെ ആയി 😁.
അവൾ നല്ല ഹാപ്പി ആയിരുന്നു. അവൾക് ജോബ് വാങ്ങണം എന്നത് വലിയ ആഗ്രഹം ആണെന്ന് തോനുന്നു.
ഇനി എന്തിനാ നിൽക്കുന്ന എന്ന് അവസ്ഥ വന്നു അവൾ പോകൻ തയാറായപ്പോൾ പെട്ടെന്നു എവിടെന്നോ വന്ന ബുദ്ധി ആണ്.ഫുഡ് കഴിച്ചിട്ട് പൊക്കൂടെ എന്ന് ചോദിച്ചത്.
അവളുടേത് അവൾ ഇടും എന്ന് അറിയാരുന്നു, എന്തായാലും അവൾക് ഇവിടെ അതികം പരിചയമില്ലാത്തോണ്ട് എല്ലാം കണ്ടിട്ട് ഒക്കെ പൈസ എടുത്ത് വന്നപ്പോഴൊക്കേം ഞാൻ രണ്ട് കൂപ്പൻ വാങ്ങി.
അവളോട് പിന്നീട് ഒരിക്കൽ ചിലവ് ചെയ്യാൻ പറഞ്ഞു..
അവൾ ഇറങ്ങിയ ശേഷം ഞാൻ ഓഫീസലേക്ക് പോയി.ഫോൺ സൈലന്റ് ആയിരുന്നു.
വർക്ക് ടൈം ഒക്കെ കഴിഞ്ഞ് നോക്കിയപ്പോൾ ആലിയ യുടെ മിസ്സ്കാൾ കിടക്കുന്നു.
തിരിച്ചു വിളിച്ചിട്ട് അവൾ എടുത്തതും ഇല്ല.എന്തിനായിരിക്കാം വിളിച്ച.
ഞാൻ വാട്സ്ആപ്പ്ൽ ഒരു മെസ്സേജ് ഇട്ടിട്ട് വീട്ടിലേക്ക് തിരിച്ചു.
വീടെത്തി കുറച്ചു കലാപരിപാടികൾ ഒക്കെ കഴിഞ്ഞപ്പോൾ ആണ് ആലിയാടാ മെസ്സേജ് ശ്രെദിച്ചേ.
----
ബിസ്മിയെ കാണാൻ ഇന്ന് ഒരു കൂട്ടരും വന്നിരുന്നു
Whatt
എന്നിട്ടോ
അവൾക് ഇഷ്ടമല്ല എന്ന് പറഞ്ഞു. മാമി മാമയും അവളുടെ ഇഷ്ടം നോക്കുകയാണ്
ഭാഗ്യം
പക്ഷെ അവളുടെ വലിയ ഉപ്പ അല്പം വിഷയം ആണ്
കാര്യങ്ങൾ പെട്ടെന്നു നോക്കിയാൽ... കൊള്ളാം
ഹാ
----
ഇത് പണി ആകുമല്ലോ. ഇനി കുറെ നാൾ വെയിറ്റ് ചെയ്ത ഇനിയും ആൾക്കാർ വരും.. ചിലപ്പോൾ അവൾ വേറെ ആരേലും കേട്ടും. Nooo,വീട്ടിൽ അവതരിപ്പിക്കണം. But അതിന് മുന്നേ അവളോട് പറയണ്ടേ.....
----------
ഹെലോ... സുഖമാണോ എല്ലാർക്കും..😁. ഇന്നലെ തൊട്ടേ എഴുതാൻ ആയി ഇരിക്കുവായിയിരുന്നു ഇപ്പോൾ ആണ് കഴിഞ്ഞേ 😌.
നമ്മുടെ story പുതിയ വഴിതിരിവിലേക്ക് പോകുവാൻ. കുറച്ചു പുതിയ കതപാത്രങ്ങളെ ഒക്കെ കേറ്റണം.
എന്തായാലും അവര്ക് പരസ്പരം ഇഷ്ടമായൊണ്ട് വലിയ വിഷയം കാണില്ലായിരിക്കാം അല്ലെ 🙄
നിങ്ങൾക് എന്ത് തോനുന്നു, ആരായിരിക്കും ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്😋.
അപ്പോൾ ശെരി അടുത്ത് പാർട്ട് ൽ കാണാം. വോട്ട് ഉം കമന്റ് ഉം മറക്കണ്ട 😁😁. ലാസ്റ്റ് പാർട്ട് ൽ ആർക്കും റിപ്ലൈ ഇട്ടില്ലായിരുന്നു, ഉടനെ ഇടുന്ന ആവും 🙃🙃
Bie , ടാറ്റാ 👋👋
Bạn đang đọc truyện trên: AzTruyen.Top