30

ബിസ്മി 's pov

എന്തോ വല്ലാത്ത ടെൻഷൻ. ഞാൻ ഇപ്പോൾ ഓഫീസ് ൽ എത്തി. 10 മണിക്ക് ആണ് എന്ന പറഞ്ഞെ അങ്ങനെ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങി. ഒരു ഒമ്പത് അര ഒക്കെ ആയപ്പോൾ ഞാൻ എവിടെ എത്തി.

ലി മെസ്സേജ്  ഇട്ടിരുന്നു എത്തിയോ എന്ന് ചോദിച്ചു.ഞാൻ തിരിച റിപ്ലൈ ഇട്ടു. ആൾക് ഇന്ന് ഉച്ചക്ക് ശേഷം ആണ് ഡ്യൂട്ടി. എന്തോ അങ്ങനെ ആണെന്ന് പറഞ്ഞു.

പറ്റുമെങ്കിൽ ലി കൂടാ വരാം എന്ന് പറഞ്ഞു. ഇപ്പോൾ 10 ആയി. ഇതുവരെ ലി യെ കണ്ടില്ല. എനിക്ക് ആണെന്ന് ടെൻഷൻ ഉം ആകുന്നു. കൊണ്ട് വന്ന വെള്ളം ഇപ്പോൾ നാലാമത്തെയോ അഞ്ചാമത്തെയോ തവണ ആണ് കുടിക്കുന്നെ.

ഇനി കുടിച്ചാൽ പണി ആകും. വാഷിംറൂം ൽ പോകൻ തോന്നും.
രണ്ട് മൂന്നു പേര് ഉണ്ട് ഇന്റർവ്യൂ ക്ക്. ഞാൻ അവരെ ഒക്കെ നോക്കി ചിരിച്ചു.

പെട്ടെന്നു എന്റെ ഫോൺ ബെൽ അടിച്ചു, ശേ mute ആക്കാൻ മറന്ന്. പെട്ടെന്നു തന്നെ ഫോൺ എടുത്ത് ലോക്ക് ബട്ടൺ ൽ ഞെക്കി എന്നിട്ടാണോ അര വിളിച്ചേ എന്ന് നോക്കിയത് തന്നെ.

ജുമാ ആണ്.

"ഹലോ "

"എടാ എന്തായി... എപ്പോൾ എത്തി നീ "

"കുറച്ചു നേരം ആയി..."

"കുറെ പേര് ഉണ്ടോ...."

"രണ്ട് മൂന്നു പേര് ഉണ്ട്..."

"ലി വന്നോ...., അടുത്ത് ഉണ്ടോ..."

"വന്നില്ല....."

"Huh..... മെസ്സേജ്  ഉം ഇട്ടില്ലേ "

"മെസ്സേജ്  ഇട്ടിരുന്നു, വരാൻ പറ്റുമെങ്കിൽ വരാം എന്ന് പറഞ്ഞു..."

"ഓ... ശെരി എങ്കിൽ. കഴിഞ്ഞിട്ട് മെസ്സേജ്  ഇടണേ... "

"വൊക്കെ.... Bye "

ഫോൺ വെച്ച. ഈ ലി എന്താ വരാതെ. ലി വന്നിരുന്നേൽ ഒരു ധൈര്യം ആയേനെ.

ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒന്നുടെ ഒന്ന് നോക്കി. ഇല്ല ലി വന്നിട്ടില്ല.

"ബിസ്മിയ...." ശോ അവിടെ എന്നെ വിളിക്കുന്നു. ഞാൻ എണിറ്റു അകത്തേക്ക് പോയി.

-----

പുറത്തിറങ്ങിയപ്പോൾ ദേണ്ടേ നില്കുന്നു ലി. ഞാൻ ഒന്ന് ചിരിച് കാണിച്ചു.

"എന്തായി...."കണ്ടപാടെ ലിയുടെ ചോദ്യം.

"അറിയില്ല... "ഞാൻ പറഞ്ഞു.

എനിക്ക് എന്തോ വല്ലാത്ത ടെൻഷൻ. ലി ക്ക് കുറച്ചൂടെ മുന്നേ വരാരുന്നു. ഞാൻ കേറുന്നതിന് മുന്നേ. അവിടെ ഞാൻ കുറച്ചു കുളമാക്കി. എന്താവോ എന്തോ.

"ഒരു മിനിറ്റ്... നീ എവിടെ ഇരിക്ക് "ഇതും പറഞ്ഞു ലി അപ്പുറത്തേക്ക് പോയി. ഞാൻ ജുമാ ക്ക് ഇന്റർവ്യൂ കഴിഞ്ഞ് എന്ന് പറഞ്ഞു മെസ്സേജ്  ഇട്ടു.

കുറച്ചു കഴിഞ്ഞ് ലി വന്നു. ലി ഇവിടത്തെ സ്റ്റാഫ്‌ അല്ലെ അപ്പോൾ ലി ക്ക് അറിയാൻ പറ്റുമല്ലോ... ചാൻസ് ഇല്ലാതില്ലാതില്ല. ചിലപ്പോൾ അത് അന്നെഷിക്കാൻ പോയതാവും. ഞാൻ നല്ല പ്രേതിക്ഷ ഉള്ള മുഖത്തോടെ ലിയേ നോക്കി.

ലി എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. എന്തോ അലട്ടുന്ന പോലെ ലിയുട  മുഖം...ഞാൻ കുളമാക്കി എന്ന തോന്നുന്നേ.

ലി എന്റെ അടുത്ത് വന്നു ഇരുന്നു.

"ഞാൻ കുളമാക്കിയോ..."പയ്യെ ഞാൻ ചോദിച്ചു.

"ശെരിക്കും... ഈ vaccancy ക്ക് നിന്റെ ക്വാളിഫിക്കേഷൻ കുറവ് ആണ്..."ലി പറഞ്ഞു നിർത്തി.

"ഓഹ്...."അപ്പോൾ എല്ലാം ഓക്കേ ആയി. ഇനി എന്തിനാ ഇവിടെ നില്കുന്നെ... വീട്ടിൽ പോകല്ലോ, ഞാൻ എണീറ്റു.

"എവിടെ പോകുന്നു..."ലി സംശയത്തോടെ ചോദിച്ചു.

"വീട്ടിൽ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ..." ഞാൻ പറഞ്ഞു.

"വെയിറ്റ്... പോകണ്ട.... ചിലപ്പോൾ നിനക്ക് വേറെ പോസ്റ്റ്‌ കിട്ടുമോ എന്ന് നോക്കാം..."ലി പറഞ്ഞു നിർത്തി.

വേറെ പോസ്റ്റോ... ലി എന്താ ഉദ്ദേശിക്കുന്നെ.എനിക്ക് ഒന്നും മനസിലാകുന്നില്ല.

"ഈ ഇന്റർവ്യൂ അവർ രണ്ട് പോസ്റ്റ്‌ ലേക്കുള്ള സ്റ്റാഫ്‌ നെ തിരഞ്ഞെടുക്കാനാണ് നടത്തുന്നത്. പക്ഷെ ആദ്യത്തെ പോസ്റ്റ്‌ മാത്രമേ പബ്ലിസിറ്റി ചെയ്തിട്ടുള്ളു. ആദ്യത്തെ പോസ്റ്റിൽ തിരഞ്ഞെടുത്ത ശേഷം അവർ രണ്ടുമത്തെ പോസ്റ്റ്‌ ൻ വേണ്ടിയുള്ള ആളെ തിരഞ്ഞെടുക്കും..." എന്റെ സംശയം കണ്ടിട്ടാവണം.. ലി പറഞ്ഞു.

അത് കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം പോലെ തോന്നി. അത് കിട്ടിയിരുന്നേൽ കൊള്ളായിരുന്നു. ഞാൻ മനസിൽ കൊണ്ട് പ്രാർത്ഥിച്ചു.

പെട്ടെന്നു ഫോൺ വൈബ്രേറ്റ് ചെയ്തു, ജുമാ ആണ്... ഇന്റർവ്യൂ കഴിഞ്ഞ് എന്ന് പറഞ്ഞില്ലേ അപ്പോൾ എന്തോ ആയി എന്നറിയാൻ വിളിക്കുന്ന ആകും.എന്തായാലും ഈ രണ്ടാമത്തെ പോസ്റ്റ്‌ ന്റെ കാര്യം അറിഞ്ഞിട്ട് അവളോട് സംസാരിക്കാം.

ഞാൻ കാൾ കട്ട്‌ ആക്കി. അവൾക് മെസ്സേജ്  ഇട്ടു.

എടാ ഞാൻ വിളിക്കാം... There is something more

ഓക്കേ

ഞാൻ ഫോൺ ലോക്ക് ഇട്ടു.

"ജുമാന യ...."ലി ചോദിച്ചു.

ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

അപ്പോഴേക്കും അവിടേക്ക് ഒരാൾ വന്നു, ലി അയാളെ കണ്ടതും എണിറ്റു.

ഞാൻ എണിക്കണോ... അതോ വേണ്ടേ... എണിക്കണോ.... വേണ്ടേ... പുല്ല് കൺഫ്യൂഷൻ ആയി... ആലോചിച് ആലോചിച് ഇരുന്നപ്പോപേഴെക്കും അയാൾ തിരിച്ചു പോയി. ഞാൻ എണീറ്റതുമില്ല.

ഞാൻ ലിയേ നോക്കി.

"Congratulations...."ലി പറഞ്ഞു.

"ശെരിക്കും..."ഞാൻ ലി യെ നോക്കി. ഗോഡ്... Its its true ഹാപ്പിനെസ്സ്. എനിക്ക് വല്ലാണ്ട് സന്ദോഷം ആയി.

ഭാഗ്യം.... ഒരു ജോബ് ആയല്ലോ..ഏറ്റവും സ്പെഷ്യൽ അത് മാത്രം അല്ല... ലി ഉള്ള ഓഫീസ് ൽ തന്നെ ജോബ് കിട്ടിയില്ലേ 😁.

ഞാൻ ഓരോന്ന് ആലോചിച് പല്ല്കാണിച്ചോണ്ട് ഇരുന്നു. ആരോ എന്നെ നോക്കുന്നപോലെ തോന്നി തിരിഞ്ഞപ്പോൾ ലി എന്തോ പോലെ നോക്കുന്നു.

Huh... അപ്പോഴേ ഞാൻ വാ അടച്ചു നോർമൽ പോലെ ആയി. എന്നിട് ലി യെ നോക്കി ഒരു ചിരി പാർസൽ ആക്കി. ലി യും ചിരിച്ചു.

Omg ജുമാ... അവളെ വിളിക്കണ്ടേ... വേണ്ട.... അവൾക് ഒരു സർപ്രൈസ് കൊടുക്കാം 😜.

അവളുടെ എക്സ്പ്രഷൻ എന്താന്ന് അറിയാലോ. ഞാൻ ഫോൺ എടുത്ത് ജുമാ യെ dial ചെയ്തു.

" എടാ എന്തായി.... " എടുത്തപാടെ അവൾ ചോദിച്ചു.

"എടാ.. കയ്യിന്ന് പോയി... ഞാൻ കുളമാക്കി "

"നന്നായി..... ഹാ പോട്ടെ. നീ ഇവിടെ അല്ലെ വരുന്നേ "

" ഹാ.... പിന്നെ എടാ..... നല്ല ബോർ മൂഡ് നമുക്ക് കറങ്ങാൻ പോയാലോ... നിനക്ക് നേരത്തെ ഇറങ്ങാൻ പറ്റോ "

"ഉറപ്പായി പറയാൻ പറ്റില്ലടാ... ചിലപ്പോൾ പണി കിട്ടാൻ ചാൻസ് ഉണ്ട്..."

"ഓഹ് എങ്കിൽ ഞാൻ വീട്ടിലേക്ക് പോകാം.. നിനക്ക് ഫ്രീ ആകുമ്പോൾ മറ്റോ പോകാം... അല്ലെ "

" യുപ്. ഞാൻ പറഞ്ഞില്ലേ മറ്റേ ലങ്ങേര്.. കട്ട കലിപ് ആണ്. എന്തേലും പണി തരാതെ വിടില്ല "

" ഓക്കേ ടാ.... " ഞാൻ ഫോൺ കട്ട്‌ ആക്കി തിരിഞ്ഞതും ലി നോക്കികൊണ്ട് നില്കുന്നു.

"അവൾ ബിസി...."ഇത് ഇപ്പോൾ എന്തിനാ ഞാൻ ഇങ്ങനെ പറഞ്ഞത്.

ലീ തലയാട്ടി.

"എനിക് കിട്ടി എന്ന് ഉറപ്പാണോ..."ഞാൻ ഒരു സംശയനിവാരണം നടത്തി.

"നിനക്ക് offical മെയിൽ വരും... "

ഞാൻ തലയിട്ടി. അല്ല ഇനി എന്തിനാ ഇവിടെ നില്കുന്നെ പോകമല്ലോ. ഞാൻ എണിറ്റു.

ഞാൻ എണീറ്റ കണ്ട് ലിയും എണിറ്റു.

"വീട്ടിലോട്ട...?"

"അതെ "അല്ലാണ്ട് ഞാൻ എവിടെ പോകാനാ.

ലി വാച്ചിൽ നോക്കി,ഇതെന്താ വാച്ചിൽ നോക്കുന്നെ, ഞാനും നോക്കി... ഓ ടൈം 12 അര കഴിഞ്ഞു.

"എപ്പോളാ ഷിഫ്റ്റ്‌ "പെട്ടെന്നു എങ്ങനെ bye പറഞ്ഞു പോകും.

"1 അരക്ക് കേറണം..."

"വീട്ടിൽ പോകുന്നോ അതോ..."

"ഇല്ല പോയാലും തിരിച്ചു എത്തുമ്പോൾ ലേറ്റ് ആകും "

"അപ്പോൾ ലഞ്ച് "

"ഇവിടെ കാന്റീൻ ൽ നിന്ന് കഴിക്കാം "

" " ഞാൻ തലകുലുക്കി. എന്തോ ലഞ്ച് എന്ന് പറഞ്ഞപ്പോൾ വിശക്കുന്നു.

"ഉച്ച ആയില്ലേ നമുക്ക് കാന്റീൻ ൽ നിന്ന് കഴിക്കാം. കഴിച്ചിട്ട് പോയാൽ പോരെ...."

omg... ഇത്... ലി ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു. എന്ത് പറയും. ഞാൻ stuck ആയി. എടി, റെസ്പോണ്ട് ചെയ്യാൻ.

"ഹാ കഴിക്കാം "പെട്ടെന്നു എവിടെന്നോ ബോധം vanna പോലെ ഞാൻ പറഞ്ഞു.

ലി ഇങ്ങനെ unexpected ആയിട്ടൊക്കെ ചോദിച്ചാൽ ഞാൻ stuck അവത്തെ ഒള്ളു.

ലി മുൻപേ നടക്കാൻ തുടങ്ങി, ഞാൻ പിറകയേയും.

കാന്റീൻ ൽ ആദ്യം പൈസ അടച്ചു കൂപ്പൻ വാങ്ങണം. ഞാൻ എന്റെ ബാഗ് ഒക്കെ തുറന്ന് പൈസ എടുത്തപ്പോളേക്കും ലി രണ്ട് കൂപ്പണും ആയി എത്തി.

ഞാൻ ഫുഡ്‌ ന്റെ പൈസ ലി ക്ക് നേരെ നീട്ടി.

"എന്തായാലും ജോബ് കിട്ടിയതെല്ലേ so എന്റെ വക ഫുഡ്‌ "പൈസ വാങ്ങില്ല എന്ന് തോന്നിയതോണ്ട് വെറുതെ വെച്ച കാച്ചി.

"ട്രീറ്റ്‌ പിന്നീട് ഒരിക്കൽ തന്നാൽ മതി. ഇന്ന് ഇപ്പോൾ ഞാൻ വാങ്ങിയില്ലേ "ലി അതും പറഞ്ഞു കൂപ്പണ് കൊടുക്കാൻ ഉള്ള സ്ഥാലതേക്ക് നീങ്ങി. ഞാൻ ലിയുടെ പുറകെയും.

-------

ആദ്യം തന്നെ ഒരു ബിഗ് സോറി 😢. രണ്ട് മാസം ആയി 😣. എന്താണോ എന്തോ എഴുതാൻ ഒട്ടും മൂഡ് ഇല്ലായിയുന്നു😔. ഇനി എനിക്ക് വല്ല writer ബ്ലോക്ക്‌ ഉം വന്നയാണോ 😳🤧🤧

അടുത്ത പാർട്ട്‌ എന്ന എന്ന് ഉറപ്പില്ല എന്നാലും നേരത്തെ പോസ്റ്റാണ് ശ്രെമിക്കാം.

ഇഷ്ടയാൽ. വോട്ട് ഇടാൻ മറക്കണ്ട.

Bạn đang đọc truyện trên: AzTruyen.Top