28
Bismi's pov
താത്ത നല്ല ഹാപ്പിയിൽ ആണ്. ഞങ്ങൾ താഴെ പോയി.അവർ ഒക്കെ ഹാളിൽ ഇരിക്കുന്നു. അപ്പോൾ ഒരു കൈ ഉയർന്ന ഞങ്ങൾക്ക് നേരെ ചെറുക്കൻ ആണ്. ഞാനും ജുമായും തിരിച്ചു കയ്യ് കാണിച്ചു. ഞങ്ങൾ കമ്പനി ആണ്.
താത്തയുടെ കോളേജിൽ സീനിയർ ആയിരുന്നു. അവർ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. ഇവിടെ ഞാൻ ഉള്ളപ്പോൾ ഒക്കെ വന്നിട്ടുണ്ട്. ഞാനും ജുമയുമായി നല്ല കമ്പനിയും ആണ്.
കാക ആണ് ഈ പ്രോപ്പസൽ താത്തയോട് പറഞ്ഞെ. താത്താക്ക് എതിർപ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വീട്ടിൽ പറഞ്ഞു. രണ്ട് പേർക്കും ജോബ് ഉണ്ട്. പിന്നെ വീട്ടുകാർക്കും പരസ്പരം അറിയാം. അതിനാൽ ആർക്കും വിരോധം ഇല്ലായിരുന്നു.
ഞങ്ങൾ തത്തയെ വിളിക്കാൻ മുകളിലേക്ക് പോയി. താത്ത താഴെ വന്നു. അപ്പോൾ എന്റെ ഫോൺ ൽ ഒരു നോട്ടിഫിക്കേഷൻ വന്നു.
ഞാൻ ഫോൺ എടുത്തു. ഇൻസ്റ്റയിൽ ആണ്. ലി ആണല്ലോ. ലി എന്താ ഇപ്പോൾ മെസ്സേജ് ഇടുന്നെ.
ഞാൻ അല്പം മാറി നിന്നു എന്നിട്ട് ഓപ്പൺ ആക്കി.
---
Hi
---
ഇതെന്താ പതിവില്ലാതെ ഒരു hi.
ഞാനും ഒന്ന് തിരിച്ചിട്ടു.
"എടാ ഇങ്ങ് വന്നേ..."ജുമാ എന്റെ അടുത്ത് വന്നു പറഞ്ഞു.
"എടാ ഒരു മിനിറ്റ്... " ലി എന്തിനാകും മെസ്സേജ് ഇട്ടത്. ഞാൻ അത് ആലോചിച്ച നില്കുവായിരുന്നു.
അപ്പോൾ അതാ ടൈപ്പിംഗ് കാണിച്ചു.
---
ജുമാന വിളിക്കയല്ലേ..
ഹാ.. അത് കുഴപ്പമില്ല
വെയിറ്റ്......
അതെങ്ങനെ മനസിലായി എന്നെ ജുമാ വിളിക്കുവാണെന്ന് 😳😳
😉
---
ഞാൻ ജുമാനായ അംബുധത്തോടെ നോക്കി," എന്താ സംഭവം? "
"അങ്ങോട്ട് നോക്ക് " അവൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച പറഞ്ഞു.
"അവിടെ ആരാ..."ഞാൻ അങ്ങോട്ട് നോക്കാതെ അവളെ തന്നെ നോക്കി ചോദിച്ചു.
"Your ലി..."അവൾ പറഞ്ഞു.
"Huh..."ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ, അവിടെ സെറ്റിയിൽ ലി ഇരിക്കുന്നു. ലി എന്നെ നോക്കി ചിരിച്ചു.
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു.എന്നിട്ട് insta എടുത്ത് മെസ്സേജ് ഇട്ടു.
---
ഇവിടെ ഇങ്ങനെ
റിയാദ് എന്റെ ഫ്രണ്ട് ആണ്.
ഓഹ്... അങ്ങനെ
അങ്ങന
😁
പക്ഷെ ചെറുക്കൻ വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ടൈമിൽ ഞാൻ മുകളിൽ നിന്ന് നോക്കിയതാണല്ലോ. അപ്പോൾ ഇല്ലായിരുന്നു.
ഞാൻ ആണ് വണ്ടി ഓടിച്ചത്.
ഓഹ്
അതായിരിക്കാം കാണാതെ
അതെ
---
"നീ എന്താ ഫോൺ ൽ കുത്തികൊണ്ട് നില്കുന്നെ "ജുമാന പെട്ടെന്ന് ചോദിച്ചു.
ഞാൻ സൗണ്ട് കേട്ടപോൾ പെട്ടെന്ന് ഫോൺ താഴ്ത്തി.
"നീയായിരുന്നോ പേടിച് പോയി..."ഞാൻ ഒരു ദീർക്ക ശ്വാസം എടുത്തു.
"എന്താ ഫോൺ ൽ കളി..."
"ലി ആയിരുന്നു..."ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
"കൊള്ളാലോ... കണ്ണ് മുന്നിൽ നിന്നിട്ട് ചാറ്റ് ചെയ്ത് കളിക്കുന്നോ... നേരിട്ട് ചെന്നങ് സംസാരിച്ചൂടെ....."അവൾ കണ്ണ് ഇറുക്കി ചോദിച്ചു.
"ബെസ്റ്റ് നേരിട്ട് അതും ഈ ഞാൻ ഒറ്റക്.... ഒരു പ്രാവശ്യം പോകെണ്ട ആവശ്യം മാത്രേ വരുവോള്.... ഞാൻ എല്ലാം കുളമാക്കും...."ഞാൻ അത് പറഞ്ഞു ചിരിച്ചു.
"ഹാ ബെസ്റ്റ്... പിന്നെ എന്നും ഇങ്ങനെ ദൂര നിന്ന് നോക്കികൊണ്ട് ഇരുന്നാൽ മതിയോ..... ദേ നോക്കി, ലി ടാ കാര്യത്തിൽ, ലി ടാ പെങ്ങള കെട്ടിച് വിട്ടു പിന്നെ ലി ക്ക് നല്ല ജോലിയും ഉണ്ട്. അവർ ലി ക്ക് എന്തയാലും ഒരു പെങ്കൊച്ചിനെ പെട്ടെന്ന് തന്നെ നോക്കും....."ജുമാ എന്നെ പേടിപ്പിച്ചു.
"അങ്ങനെ ഒക്കെ സംഭവിക്കോ...?" ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു.
"പിന്നെ സംഭവിച്ചാൽ എന്താ.... ലി ഇപ്പോൾ കെട്ടരുത് എന്നൊന്നും ഇല്ലാലോ.."അവൾ ചോദിച്ചു
"ഇല്ല...."
"അപ്പോൾ മോൾ പെട്ടെന്നു കാര്യങ്ങൾ പറയാൻ നോക്കണം. വല്ലതും നടക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ...." അവൾ പറഞ്ഞു.
"ഇനി ഞാൻ പറഞ്ഞിട്ട് ലി ക്ക് എന്നോട് ഒന്നും ഇല്ലങ്കിലോ... പിന്നെ എങ്ങനെ ഫേസ് ചെയ്യും...."ഞാൻ ചോദിച്ചു.
"ഇനി വല്ലോം ഉണ്ടെങ്കിലോ...."
"അതെങ്ങനെ പറയാൻ പറ്റും.... ജസ്റ്റ് ചാറ്റുന്നു ഇന്ന് കരുതി അവര്ക് നമ്മളെ ഇഷ്ടമാണ് എന്നൊന്നും ഉറപ്പിക്കാൻ പറ്റില്ലല്ലോ..."ഞാൻ പറഞ്ഞു. അപ്പോൾ ആണ് അവളുടെ മുഖം മാറിയത് ഞാൻ ശ്രെദിച്ചേ.
"ഷിറ്റ് ഷിറ്റ് ഷിറ്റ്..... ഞാൻ അത് ഉദ്ദേശിച്ചല്ല..."ഞാൻ അവളെ നോക്കി പറഞ്ഞു.
അവൾ മുഖത്തു ഒരു ചിരി വരുത്തി,"എനിക്ക് അറിയാം..."
ഷിറ്റ്.... എനിക്ക് എന്തിന്റെ കേട് ആയിരുന്നു.അവൾ എല്ലാം മറന്ന് ഇരിക്കുവായിരുന്നു.ഞാൻ ഫോൺ എടുത്തു ലോക്ക് മാറ്റി...😳😳😳
Omg!!!!!..... ഇത്....
ഞാൻ പെട്ടെന്നു ജുമയെ നോക്കി, "ജുമാ...."
"എന്ത് പറ്റി...."
"ഇത് നോക്ക് "ഞാൻ ഫോൺ എടുത്ത് കാണിച്ചു....
---
അതെ
😘💋❤️
(Seen )
---
"നൈസ്... ഇത് seen ആയല്ലോ... ഡിലീറ്റ് ആക്കാൻ നോക്ക്.."ജുമാ പറഞ്ഞു.
ഞാൻ പെട്ടെന്നു ഡിലീറ്റ് ആക്കി.
"ഇനി ഞാൻ ലി യെ എങ്ങനെ ഫേസ് ചെയ്യും..."ഞാൻ ജുമയെ നോക്കി.
അവൾ കഷ്ടപ്പെട്ട് ചിരി പിടിച്ചു വെച്ച നിൽകുവാ എന്ന് അവളുടെ ഫേസ് കണ്ടപ്പോൾ മനസിലായി.
ലി ക്ക് മെസ്സേജ് ഇടം. കൈ തട്ടി വന്നെയാ എന്ന് പറയാം.
---
സോറി.... കൈതട്ടി വന്നെയാ... അറിഞ്ഞോണ്ട് അല്ല..
---
ഞാൻ ചാറ്റിൽ നിന്ന് ഇറങ്ങി. ഷെയ്യ് ലി ഓഫ്‌ലൈൻ ആയി.ലി എന്നെപ്പറ്റി എന്ത് കരുതി കാണും.... ഷെയ്യ്യ്യ്.
പുല്ല് ഇനി അങ്ങോട്ട് നോക്കാൻ കൂടി പറ്റില്ല. അവർ ഒക്കെ ഇനി ഇപ്പോൾ പോകോ എന്തോ.
"എന്തായി...."അവൾ ചിരിച്ചോണ്ട് ചോദിച്ചു.
ഞാൻ നല്ല ദേഷ്യത്തിൽ അവളെ നോക്കി. എന്നിട്ട് ചാറ്റ് കാണിച്ച.
അവൾ ഇരുന്ന് ചിരിക്കാൻ തുടങ്ങി. ഞാൻ അവളെയും വിളിച്ചു റൂമിലേക്ക് പോയി.
അവൾ ഭയങ്കരയിട്ട് ചിരിക്കാൻ തുടങ്ങി. അവൾ ബെഡിൽ കിടന്ന് വരെ ചിരിക്കുന്നു.
ഞാൻ തെക്കുവടക്ക് നടക്കാൻ തുടങ്ങി.ഇത് ഇനി ഇപ്പോൾ ആണോ എന്തോ ചിരി നിർത്തുന്നെ ഞാൻ ജുമയെ നോക്കി.
"ലി..... ക... ക... കണ്ടോ..."ചിരിയുടെ ഇടയിൽ അവൾ ചോദിച്ചു.
"ഇല്ല..."ഞാൻ നല്ല irritated ആയി പറഞ്ഞു.
അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി.
"നിങ്ങൾ ഇവിടെ നില്കുവാനോ... താഴെ വരാൻ പറഞ്ഞു "സന റിയാദ് കാക്കട തതാടാ മോൾ വന്നു പറഞ്ഞു.
"മോൾ പൊക്കോ... ഞങ്ങൾ വന്നോളാം..."ഞാൻ അവളെ താഴേക്ക് പറഞ്ഞയച്ചു.
ഇവിടെ ഒരുത്തി കഷ്ടപ്പെട്ട് ചിരി നിർത്തി ഇരിക്കുന്നു. ഞാൻ പുച്ഛത്തോടെ അവളെ നോക്കി, "അത്രക്ക് ചിരിക്കാൻ ആയിട്ടൊന്നും ഇവിടെ ഒന്നും നടന്നിലല്ലയോ...."
"ഇനി ഇതിൽ കൂടുതൽ എന്ത് നടക്കണം. അതല്ല ഞാൻ ആലോചിക്കുന്നെ. ഇവർ... ഇത് കഴിഞ്ഞ് അങ്ങ് പോയിരുന്നേൽ... ലി ചാറ്റ് പിന്നെ കണ്ടാലും വിഷയം ഇല്ല...." അവൾ പറഞ്ഞു.
"നീ എന്താ ഉദ്ദേശിക്കുന്നെ...."ഞാൻ നല്ല ഞെട്ടലോടെ അവളെ നോക്കി.
"ഇന്ന് എവിടെ ബിരിയാണിയും കാര്യങ്ങൾ ഒക്കെ വെച്ചത് പിന്നെ എന്തിനാ എന്ന മോൾ കരുതിയെ...."അവൾ അത് ചോദിച്ചു ചിരിച്ചു.
"നന്നായി.... ഞാൻ താഴേക്ക് വരുന്നില്ല.." ഞാൻ ബെഡ് ൽ ഇരുന്നു.
"നിങ്ങൾ എന്താ ഇവിടെ ഇരിക്കുന്നെ. താഴേക്ക് വന്നേ... അവർ അന്നെഷിക്കുന്നു...."ഇപ്പ്രാവശ്യം വന്നത് ഫർസാന താത്തയാണ്.
ഇനി പോകതിരിക്കാൻ പറ്റില്ല, ഞാൻ ജുമയെ നോക്കി. അവൾ എന്നെ നോക്കി അവളുടെ 32 പല്ലും കാണിച്ചു.
എന്നിട്ട് എണിറ്റു താഴേക്ക് പോകൻ.
"ദുഷ്ഠതി.......🥺"
അവൾ എന്നെയും വലിച്ചു താഴേക്ക് സ്റ്റെപ് ഇറങ്ങി.
Alif's pov
റിയാദ് വന്നേ പറ്റു എന്ന് പറഞ്ഞാണ് എന്നെ കൂടെ കൂട്ടിയെ. പക്ഷെ അവിടെ ഞാൻ ബിസ്മിയെ കാണും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.
ഞാനും റിയാദും അവന്റെ ഉമ്മയും പിന്നെ തത്തയും താത്തയുടെ മോളും ഉണ്ടായിരുന്നു വണ്ടിയിൽ.
ഞാൻ ആയിരുന്നു വണ്ടി ഓടിച്ചത്. അവർ ഒക്കെ വണ്ടിയിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ വണ്ടി ഒതുക്കി പാർക്ക് ചെയ്തിട്ട് അകത്തേക്ക് കേറി. അപ്പോൾ ആണ് പരിചയമുള്ള രണ്ട് മുഖം ആരെയോ നോക്കി കയ്യ് കാണിക്കുന്നത് കണ്ടേ.
ബിസ്മിയും ജുമാനായും... അപ്പോൾ ആണ് ഞാൻ പെണ്ണിന്റെ വാപ്പയേം ഉമ്മയെയും ശ്രെദിച്ചേ.... ഇത് ജുമാനടാ പേരെന്റ്സ് അല്ലെ. ഓ അപ്പോൾ ജുമാനയുടെ താത്ത ആണ് ഫർസാന.
ഞാൻ അവരോടൊപ്പം ചെന്ന് ഇരുന്നു.ബിസ്മിയെ അവിടെ നോക്കിട്ട് കണ്ടില്ല. ചിലപ്പോൾ ഫർസാനയെ വിളിക്കാൻ പോയി കാണും. ജുമാനയുടെ വാപ്പ എന്നെ മുൻപ് കല്യാണത്തിന് കണ്ടിട്ടുണ്ട്.
"ഇത് അലിഫ് അല്ലെ..."ജുമാനയുടെ വാപ്പ,റാഫി പറഞ്ഞു.
ഞാൻ അവരെ നോക്കി ചിരിച്ചു, അപ്പോൾ റിയാദ് എങ്ങനെ അറിയാം എന്ന് ചോദിച്ഛ്, അവന് പറഞ്ഞു കൊടുത്തു. അവന് ആലിയയുടെ കല്യാണത്തിന് വരാൻ പറ്റിയില്ലായിരുന്നു.
ഞാൻ ബിസ്മിയെ നോക്കി. അവൾ എന്നെ കണ്ടിട്ടില്ല. ഞാൻ ഫോൺ എടുത്ത് ഒരു hi ഇട്ടു അവൾക്ക്.
അവൾ ഫോൺ എടുത്തു. എന്റെ മെസ്സേജ് ആണെന്ന് അറിഞ്ഞോണ്ട് ആണോ എന്തോ മുഖത്തു ഒരു പുഞ്ചിരി വന്നു. അവൾ അപ്പുറത്തോട്ട് മാറുന്ന കണ്ടു. അപ്പോൾ ആണ് ജുമാന എന്നെ നോക്കുന്നത് കണ്ടേ. ഞാൻ അവളെ നോക്കി ചിരിച്ചു. അവൾ ബിസ്മിയുടെ പുറകെ പോയി.
ബിസ്മിയോട് പറയാൻ ആകും. അത് എനിക്ക് ഉറപ്പായിരുന്നു. അത് പോലെ തന്നെ ബിസ്മി ചാറ്റിൽ തിരിച്ചു ചോദിച്ചതും ഇങ്ങനെ അറിഞ്ഞു എന്ന്.
😳😳... ഇതെന്താ ഇങ്ങനെ ഒരു മെസ്സേജ്... ഞാൻ നേരെ ബിസ്മിയെ നോക്കി... അവിടെ കാണാൻ ഇല്ല....
കയ്യ് തട്ടി വന്നയവും.. അല്ലാതെ അവൾ ഇങ്ങനെ അയക്കില്ല ഉറപ്പാണ്. ഇനി ശ്ശേരിക്കും അയച്ച ആവോ... ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്തു.
അപ്പോൾ റിയാദ് എന്നെ തട്ടി. ഞാൻ കുറച്ചു നേരമായി ഫോൺ ൽ തന്നെ അല്ലെ. ഇൻസ്റ്റയിൽ നിന്ന് ഇറങ്ങി ഞാൻ ലോക്ക് ഇട്ടു ഫോൺ ന്.
പിന്നെ അവർ പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ടു ഇടക്കിടെ ബിസ്മിയെ അവിടെ അന്നെഷിച്ചു. അപ്പോൾ ബിസ്മി ജുമയെ വലിച്ചോട് മുകളിക്ക് പോകുന്നതഗ് കണ്ടു.
ഞാൻ ഫോൺ ഒന്ന് എടുത്ത് നോട്ടിഫിക്കേഷൻ നോക്കി, കയ്യ് തട്ടി വന്നെയാ എന്ന് അവൾ മെസ്സേജ് ഇട്ടേക്കുന്നു.
കുഴപ്പമില്ല എന്ന് പറയാം. ഞാൻ ചാറ്റ് ഓപ്പൺ ആക്കാം എന്ന് കരുതിയത് ആണ് പെട്ടെന്നു..... വെയിറ്റ് അ മിനിറ്റ്.... ഇത് ഇപ്പോൾ നോക്കണ്ട....😜.
"ജുമാനായും ബിസ്മിയും എവിടെ..."റിയാദ് ചോദിക്കുന്നത് കേട്ടു.
"മുകളിൽ പോയി കാണും എന്ന് തോനുന്നു..."ജുമാനയുടെ ഉമ്മ, സുൽഫത്ത് പറഞ്ഞു.
റിയാദ് സനയോട് അവരെ വിളിക്കാൻ പറഞ്ഞു മുകളിലേക്ക് വിട്ടു.
അപ്പോൾ അവർ കഴിക്കാൻ വിളിച്ചു. ഞങ്ങൾ ഡേയ്നിംഗ് ടേബിളിലേക്ക് പോയി. കയ്യ് കഴുകി ഇരുന്നു.
ഞാൻ ഇരിക്കുന്ന സ്റ്റലതു നിന്ന് നോക്കിയാൽ സ്റ്റൈറിൽ നിന്ന് ഇറങ്ങി വരുന്നത് കാണാൻ പറ്റും.
"ഹാ രണ്ടും വന്നോ "റിയാദ് അവരോട് ചോദിച്ചു.
ജുമാന മുൻപേ ഉണ്ട്. ബിസ്മി പുറകെ വരുവാണ്. അവൾ എന്നെ നോക്കുന്നെ ഇല്ല. ആ ചാറ്റിന്റെ ചമ്മലിലിൽ ആണെന്ന് തോനുന്നു 😅.
അവർ രണ്ടും നേരെ അടുക്കളയിയിലേക്ക് വലിഞ്ഞു.
"അങ്ങനെ അങ്ങ് പോയാലോ.. രണ്ടും..."രണ്ട് പാതി വഴിയിൽ നിന്നു.
"വന്നു വിളമ്പി തന്നെ, ഞങ്ങൾ ഗസ്റ്റ് അല്ലെ "റിയാദ് പറഞ്ഞു.
"അയ്യടാ.... വിളമ്പാനൊന്നും പറ്റില്ല... വേണോങ്കിൽ എടുത്ത് കഴിച്ചാൽ മതി.."ജുമാന വിട്ട് കൊടുത്തില്ല.
"ഷെയ്യ് അങ്ങനെ പറയല്ലേ.... ഒന്നുല്ലേലും നിന്റെ താത്തയെ കെട്ടുന്ന ആളല്ലേ..."റിയാദ് പറഞ്ഞു.
"അയിന്...."അവളും വിട്ട് കൊടുത്തില്ല.
"ചെന്ന് വിളമ്പി കൊടുക്ക്..."സുല്ഫത് ആന്റി അവരോടായി പറഞ്ഞു.
"പാവമല്ലേ ഞാൻ...."റിയാദ് അവസാനത്തെ അടവ് എടുത്ത്.
"ഓക്കേ ഓക്കേ...."ജുമാന അത് പറഞ്ഞു. കറി ഒഴിച്ച് കൊടുത്തു.
"അല്ല ഈ ബിസ്മിക്ക് എന്ത് പറ്റി.... മിണ്ടാതെ നിൽക്കുന്നു... ഇങ്ങനെ അല്ലാലോ..."റിയാദ് പറഞ്ഞു.
"അവൾക് ചെറിയ ഷോക്ക് അടിച്ചതാ..."ജുമാന എന്നെ ഒന്ന് നോക്കിട്ട് പറഞ്ഞു.
"ഷോക്ക് ഓഊ...."സുല്ഫത് ആന്റി അവളുടെ അടുത്ത് എത്തി.
"അവൾ കളിക്ക് പറഞ്ഞയ...."ബിസ്മി ആന്റിയെ നോക്കി പറഞ്ഞു.
"ഏയ്യ് കളിക്ക് ഒന്നുമല്ല... എന്തോ ഷോക്ക് അടിച്ചിട്ടുണ്ട്. അല്ല.. നീ എന്താ അവിടെ തന്നെ നില്കുന്നെ പോയി അച്ചാർ എടുത്തിട്ട് വാ .."റിയാദ് പറഞ്ഞു.
അവൾ പയ്യെ അടുക്കളയിലേക്ക് പോയിട്ട് അച്ചറുമായി വന്നു. എല്ലാർക്കും ഇട്ട് കൊടുക്കാൻ തുടങ്ങി.
"ദാ എവിടെ ഒരാൾക്ക് കൊടുത്തില്ല..."തിരിച്ചു അടുക്കളയിലേക്ക് പോകൻ പോയ അവളെ വിളിച്ചു റിയാദ് പറഞ്ഞു. അപ്പോൾ ആണ് ഞാനും ശ്രെദിച്ചേ. അവൾ എനിക്ക് അച്ചാർ തന്നില്ല.
അവൾ തിരിഞ്ഞ് റിയാദിനെ 'ആർക് കൊടുത്തില്ല 'എന്ന ഭാവത്തിൽ നോക്കി.
"ഇവന് ഉണ്ട് കൊടുക്കാൻ "റിയാദ് എന്നെ കാണിച്ച പറഞ്ഞു.
അവൾ എന്നെ നോക്കി. ഞാനും അവളെ നോക്കി. അവൾ പെട്ടെന്നു കണ്ണ് മാറ്റി. എനിക്ക് അച്ചാർ വെച്ച തന്നിട്ട്. പെട്ടെന്ന് അടുക്കളയിലേക്ക് വലിഞ്ഞു.
"അതിനിടെൽ വലിഞ്ഞോ പപ്പടം ആര് കൊണ്ട് തരും....."റിയാദ് ചോദിച്ചു.
അവൾ അതും എനിക്ക് തരാൻ വിട്ട് പോയി.റിയാദ് അതും പറഞ്ഞു വീണ്ടും അവളെ വിളിച്ചു.
"ഇവന് എന്റെ ഫാമിലി അല്ലെങ്കിലും എന്റെ ഫ്രണ്ട് ആണ്... ഇവനും കൊടുക്കാം.."റിയാദ് അവളെ നോക്കി പറഞ്ഞു.
അവൾ റിയാദിനെ നന്നായി മനസിൽ ചിത്ത വിളിക്കുന്നുണ്ട് എന്ന് ആ മുഖം കണ്ടപ്പോൾ മനസിലായി. ഞാൻ മനസിൽ ചിരിച്ചോണ്ട് ഇരുന്നു.
"എന്താടാ... അവൾ നിനക്ക് മാത്രം എല്ലാം തരാൻ മറക്കുന്നെ...."റിയാദ് എന്നോട് പയ്യെ ചോദിച്ചു.
"എനിക്ക് എങ്ങനെ അറിയാം..."ഞാൻ കഴിക്കാൻ തുടങ്ങി.
"നിന്റെ പെങ്ങൾ കെട്ടിക്കുന്നത് ഫർസനയുടെ കസിനെ അല്ലെ... അത്... ബിയാമിടാ കാക... അപ്പോൾ മറ്റേ ബിസ്മി... ഇതാണോ....."അവന് ഒരു സർപ്രൈസ് ഫേസ് ഇട്ട് ചോദിച്ചു.
ഞാൻ ചിരിച്ചു.
"ഓഹ് അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ...."അവന് പയ്യ പറഞ്ഞു.
"അല്ല.. ഇപ്പോൾ എന്താ വിഷയം..."അവന് ചോദിച്ചു.
"അവൾ കയ്യ് തട്ടി ഒരു മെസ്സേജ് വന്നു."ഞാൻ പറഞ്ഞു.
"എന്ത് മെസ്സേജ്.." അവന് എന്നെ നോക്കി.
Bismi's pov
ഈ റിയാദ് കാക ക്ക് എന്താണ്. എങ്ങനേലും ലി ടാ മുന്നിൽ നിന്ന് രക്ഷപെടാമ എന്ന് കരുതിയപ്പോൾ. വിളിച്ചു ഓരോ പണി തരുവാണല്ലോ.
ഞാൻ ജുമാനയുടെ അടുക്കലേക്ക് ചെന്നു. ജുമ്മ മുഖം നല്ല തെളിച്ചതിൽ ആണ്. എങ്ങനെ തെളിയാത്തെ ഇരീക്കും. ഉള്ളിൽ ചിരിച്ചോണ്ട് ഇരിക്കയല്ലേ.
"അങ്ങോട്ട് ഒന്ന് നോക്കിയേ..."അവൾ എന്നെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.
റിയാദ് കാക്കയും ലി യും സംസാരിക്കുന്നു. ഞാൻ ജുമയെ നോക്കി.
"എന്നെ പറ്റി ആയിരിക്കോ..."
"അതിൽ വല്ല സംശയവും ഉണ്ടോ..."അവൾ പയ്യ പറഞ്ഞു.
പുല്ല്.... എത് നേരത്താണോ....
ഞാൻ പയ്യ തല ഉയർത്തി അവരെ നോക്കി. റിയാദ് കാക എന്നെ നോക്കുന്നു. ഞാൻ ഒരു ചിരി പാർസൽ ആക്കി.
"പണി വരുന്നുണ്ട് മോളെ...നീ ശെരിക്കും പെട്ട് "ജുമാ പയ്യെ ചെവിയിൽ പറഞ്ഞു.
--------
അങ്ങനെ അടുത്ത പാർട്ടുമായി ഞാൻ എത്തി ചേർന്നിരിക്കുന്നു😁😁.
പാവം ബിമി ടാ മോശം ടൈം ആണെന്ന് തോനുന്നു.😅😅. എന്തയാലും ജുമാ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. ജുമാ മാത്രം അല്ല ലി യും 😉.
ഈ പാർട്ട് നിങ്ങൾക് ഇഷ്ടമായി കാണും എന്ന് കരുതുന്നു 😌😌.
വോട്ട് ഉം കമന്റ് ഉം മറക്കണ്ട 😋😋.ലാസ്റ്റ് പാർട്ടിൽ ആർക്കും കംമെന്റിനു റിപ്ലൈ ഇടാൻ പറ്റിയില്ല സോറി 🙁.
അപ്പോൾ അടുത്ത പാർട്രിൽ കാണാം അത് വരെ ടാറ്റാ bei bei
Bạn đang đọc truyện trên: AzTruyen.Top