22
Bismi's pov
ആലിയ തതാടാ വീട് എത്തി, ജുമാ ഇത് വരെ എന്നോട് മിണ്ടിട്ടില്ല. ആളു വല്ലാതെ sed ആയി. അവളെ പറഞ്ഞിട്ടും കാര്യമില്ല. ആ സന്ദർഭത്തിൽ എന്റെ തലയിൽ ഒന്നും പോയില്ല. ലി എന്നോട് അവളുടെ ക്രഷ് ആണോ നജി എന്ന് ചോദിച്ചപ്പോൾ അല്ല എന്ന് പറഞ്ഞാൽ മതി ആരുന്നു. ഞാൻ ആ ഞെട്ടലിൽ ആയിപോയി.ഇനി പറഞ്ഞിട്ട് കരയവും ഇല്ല.
വലിയ കമ്പനി അല്ല എന്ന ലി പറഞ്ഞത്, so നജിയോട് ലി ഒന്നും പറയില്ലായിരിക്കും. പറയാതിരുന്നാൽ മതി. അത് നജി അറിഞ്ഞാൽ പിന്നെ ജന്മത്തിൽ ജുമാ എന്നോട് മിണ്ടില്ല.
ഓരോ ക്രഷ് കാരണം എന്തെല്ലാം ആണ്. ഉഫ് !!!!
ഞാൻ നേരെ അകത്തേക്ക് നടന്നു. ജുമാ മുന്നേ പോകുന്നുണ്ട്. ഞാൻ അവളെ നോക്കി അവളുടെ പിന്നാലെ അകത്തേക്ക് കയറി.
"എന്ത് പറ്റി, രണ്ടും രണ്ടായിട്ടാണല്ലോ നടക്കണേ, അടി ആയോ " ഫർസാന, ജുമാടാ താത്ത ചോദിച്ചു.
ഞാൻ അതെ എന്ന മട്ടിൽ ഒരു വിളറിയ ചിരി അങ്ങ് പാർസൽ ആക്കി. ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.
നേരെ ആലിയ തതാടാ റൂമിലേക്ക് പോയി. ഉമ്മയൊക്കെ താത്തയുമായി ഒക്കെ എന്തൊക്കെയോ സംസാരിക്കുന്നു. ജുമാ അവിടെ ബെഡ്ന്റെ ഒരു സ്റ്റലതു ഇരുപ്പാണ്. ഫോൺ ഉള്ളോണ്ട് അതിൽ കുത്തി ഇരിക്കുന്നു.
ഞാൻ പയ്യൻ അവളുടെ അടുത്ത് പോയി,"ജുമാ...." ഞാൻ പയ്യെ വിളിച്ചു.
അവൾ മറുപടി കൂടി പറയാതെ എന്നിട്ട് പോയി. എനിക്ക് അത് വല്ലാതെ ഫീൽ ആയി. കണ്ണിൽ നിന്ന് കണ്ണീർ വരും എന്ന് വരെ തോന്നി.
ഞാൻ പയ്യൻ എന്നിട്ട് പുറത്തേക്ക് പോയി. എല്ലാം ഭാഗത്തും ഓരോരുത്തർ ആണ്. എനിക്ക് ഒറ്റക് ഇരിക്കണം, ഞാൻ ചുറ്റും നോക്കി. അപ്പുറത് വീടിന്റെ പുറത്ത് ആയി ആരും ഇല്ലാത്ത പ്ലസ് കണ്ടു ഞാൻ അങ്ങോട്ട് പോയി.
നല്ല സീനറി ആണ്. നല്ല പ്രകൃതി രമണീയമായ അന്തരീഷം. താഴെ ഫുൾ വയൽ ആണ്. ഞാൻ അത് നോക്കി നിന്ന്.കണ്ണിൽ നിന്ന് കണ്ണീർ വന്നു, so അത് തുടച്ചിട്ട്.
"നീ എന്താ ഇവിടെ നില്കുന്നെ? "ആരോ ബാക്കിൽ പറയുന്നത് കേട്ടു.
പടച്ചോനെ അത് എന്നോട് ആണല്ലോ, ഞാൻ അല്ലാതെ വേറെ ആരും ഇവിടെ ഇല്ല and.......ഇത് ലി യുടെ സൗണ്ട് അല്ലെ.
ഷെയ്യ് നാണക്കേട്, ലി കണ്ടോ എന്തോ ഞാൻ കണ്ണൊക്കെ തുടക്കുന്നത്. കണ്ടെങ്കിൽ പോയി... എല്ലാം പോയി.
ഞാൻ പയ്യെ തിരിഞ്ഞു ലി ye നോക്കി ഒന്ന് ചിരിച്ചു. "....അത്.... ഈ സീനറി... ഏത് കാണാൻ വന്നെയാ 😊"
"നീ എന്തിനാ കരഞ്ഞേ.... "ലി എന്നോട് ചോദിച്ചു.
പടച്ചോനെ, എന്താണോ ഇങ്ങേരു കാണല്ലേ എന്ന് കരുതിയത് അത് തന്നെ കണ്ടല്ലോ. ഇനി എന്ത് ചെയ്യും.
"ഏയ്യ്... ഇല്ല ഞാൻ കരഞ്ഞില്ല "ഞാൻ പറഞ്ഞു.
ലി നെറ്റി ചുളിച്ചു എന്നെ നോക്കി.
"....അത്... ക... കണ്ണിൽ പോടീ വീണു അങ്ങനെ കണ്ണീർ വന്നപ്പോൾ തുടച്ചയ "ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
ലി ഒന്നുടെ എന്നെ നോക്കി.
"ശെരിക്കും.... "ഞാൻ പറഞ്ഞു.
ലി 'sheri' എന്ന മട്ടിൽ തലയാട്ടി.
"അല്ല... കൂടാ ഒരാൾ എപ്പോളും കാണുമല്ലോ.... വന്നില്ലേ ഇന്ന്.. "ലി ചോദിച്ചു.
"വന്നു വന്നു..... അവൾ അപ്പുറത് ഇരിക്കുന്നു.... "ഞാൻ പറഞ്ഞു.
" എന്തെ... രണ്ടും അടി ആയോ... "ലി ചോദിച്ചു. ഞാൻ ഒന്ന് ഞെട്ടി.
ഇതെന്താ എപ്പോളും ഇങ്ങനെ, ലി ക്ക് എല്ലാം പെട്ടെന്ന് മനസിലാവും, അപ്പോൾ ആണ് ഞാൻ ആ സൈഡ്ൽ ജുമയെ കണ്ടത്. അവൾ നല്ല ദേഷ്യത്തിൽ എന്നെ നോകുന്നുണ്ട്.
പടച്ചോനെ, ഞാൻ പെട്ടല്ലോ, ചെകുത്താന്റേം കടലിന്റേം നടുവിൽ ആയല്ലോ. അല്ല ആരാ ഈ ചെഗുതൻ... ലി യോ ജുമായോ.... പുല്ല് അത് പിന്നെ ആലോചിക്കാം. ഇപ്പോൾ എന്തേലും മറുപടി പറയണ്ടേ... ആലോചിക്ക്..
"ഏയ്യ് അങ്ങനെ ഒന്നും ഇല്ല. അവൾ അവിടെ നിൽക്കുന്ന എന്ന് പറഞ്ഞു അത്രേ ഉള്ളു "ഞാൻ അല്പം കടുപ്പത്തിൽ പറഞ്ഞു.
"ശെരിക്കും? "ലി ഒന്നുടെ ചോദിച്ചു.
"യെസ്.... ഞാൻ എന്തിനാ കള്ളം പറയുന്നേ. ആൻഡ് ഇനി വല്ല പ്രേശ്നവും ഉണ്ടേൽ ഞങ്ങൾ സോൾവ് ആക്കും. "ഞാൻ പറഞ്ഞു.
ശേ ലാസ്റ്റ് ഡയലോഗ് അല്പം കൂടി പോയി, ലി ടാ മുഖം വല്ലാണ്ട് ആയി. ഞാൻ ജുമയെ നോക്കി. അവളുടെ മുഖത് ഒരു കള്ളച്ചിരി. അവൾ എന്നെ തന്നെ നോക്കികൊണ്ട് നിൽക്കുന്നു.
"അത്... actually പണ്ടേ അങ്ങനെ ആണ്. ഞാനും ജുമായും ആയുള്ള വിഷയം ഞങ്ങൾ തന്നെ സോൾവ് ചെയ്യും മാക്സിമം, വേറെ ആരേം ഇടയിൽ കേറ്റില്ല അതാ... ഞാൻ അങ്ങനെ... "ഞാൻ അല്പം സോഫ്റ്റ് ആയി പറഞ്ഞു.
"ഓ !!!" ലി പറഞ്ഞു.
ജുമാ അവിടെ ഭയങ്കര ചിരി. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.
"...ഞാൻ അങ്ങോട്ട് പോണ്... "ലി പറഞ്ഞു, എന്നിട്ട് അകത്തേക്ക് പോയി. ലി തിരിഞ്ഞപ്പോൾ ജുമാ സൈഡിൽ ഒളിച്ചു. ലി പോയപ്പോൾ ജുമാ എന്റെ അടുക്കലേക്ക് വന്നു.
ഞാൻ ഒന്നും മിണ്ടാതെ നിന്നു.
"ഓ my ഗോഡ് ! ഐ cant ബിലീവ് ദിസ്. ബിമി ആദ്യായി ലി യോട് rude ആയി സംസാരിച്ചു... "ഏത് പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി.
"അത്ര ഡ്രാമ വേണ്ട.... "ഞാൻ ദൂരേക്ക് നോക്കി.
അവൾ അവളുടെ കയ്യ് എന്റെ തോളിൽ ഇട്ട് "ഓക്കേ... ശെരി, നജി യെ പറ്റി നീ ലിയോട് പറഞ്ഞാട്ജിൽ ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു..."അവൾ ദൂരേക് നോക്കി പറഞ്ഞു.
"അതിന്റെ നിന്റെ ക്ഷമ ആർക്ക് വേണം "ഞാൻ പുച്ഛിച്ചു തള്ളി.
"എന്നാലും ബിമി നിന്റെ ഉള്ളിൽ ഇത്രേം ധൈര്യം ഉള്ളത് ഞാൻ അറിഞ്ഞില്ല "അവൾ പറഞ്ഞു.
" ഇതൊന്നും അല്ല, നിനക്ക് അറിയാഞ്ഞിട്ടാണ് "ഞാൻ പറഞ്ഞു, എന്നിട്ട് ഞങ്ങൾ രണ്ടും അകത്തേക്ക് പോയി.
Alif's pov
അവളെ അന്നെഷിച്ചു നടന്നപ്പോൾ ആണ് അവൾ പുറത്തേക്ക് പോകുന്നത് കണ്ടത്. കണ്ണ് നിറഞ്ഞ ഇരിക്കുന്ന പോലെ തോന്നി. ഞാൻ ബാക്കെ നടന്നു.
എന്റെ ഊഹം ശെരി ആയിരുന്നു, ജുമാനായും ആയി അടി ആയി. ഇനി ഇന്നലെ ക്രഷ് നെ പറ്റി പറഞ്ഞോണ്ട് ആവോ.... വെയിറ്റ് അങ്ങനെ ആണെങ്കിൽ ഞങ്ങൾ ചാറ്റുന്ന ഒക്കെ ജുമാരെടുത്തു ബിസ്മി പറയാറുണ്ട് എന്നല്ലേ.... നൈസ് !
അവൾ ലാസ്റ്റ്, ജുമനാടെ അവളുടെം കാര്യത്തിൽ വല്ല പ്രശ്നം ഉണ്ടേൽ അവർ സോൾവ് ചെയ്യും ഇന്ന് കടുപ്പിച്ച പറഞ്ഞപ്പോൾ, ചെറുതായിട്ട് ഒന്ന് പേടിച്ചു. ആദ്യായിട്ടാണ് അവൾ ഇത്ര കടുപ്പത്തോടെ സംസാരിക്കുന്നത്. But പെട്ടെന്ന് തന്നെ എന്റെ മുഖത്തെ expression കണ്ടിട്ടാവണം ആൾ അല്പം മയത്തിൽ അത് പറഞ്ഞു.
ഞാൻ അത് ചോദിക്കരുതാർന്നു. എന്തൊക്കെ ആയാലും, ഞാൻ അവളെ ഇപ്പോൾ അല്ലെ കാണുന്നെ ആൻഡ് നമ്മുടെ റിലേഷൻ തന്നെ ജസ്റ്റ് ഫ്രണ്ട്സ് എന്ന രീതിയിലും ആണ്. But അവൾക്ക് ജുമാനയോട് ഉള്ളതോ അവർ ചെറുതിലെ മുതൽ ഒരുമിച്ച് കളിച് വളർന്നവർ. ഇനി ഇപ്പോൾ എനിക്ക് പകരം വേറെ ആരായാലും ഇങ്ങനെ തന്നെ ആവും അവൾ പ്രീതികരിക്കുക.
ഞാൻ അവളോട് ബൈ പറഞ്ഞു അകത്തേക്ക് നടന്നു.ഇന്ന് ഫുഡ് ന്റെ കാര്യം ഒക്കെ ഒരു കാറ്ററിംഗ് കാരെ ഏല്പിച്ചു.കസിൻ, മൈസ തതാടാ ഹുസ്ബൻഡ് ൻ കാറ്ററിംഗ് വർക്ക് ആണ്. ഇന്നലേം മീനിങ്ന്നും അവർക്ക് വേറെ മുൻപേ പറഞ്ഞു ഉറപ്പിച്ച കോൺട്രാക്ട് ഉണ്ടാർന്നു. ഇന്ന് തന്നെ അവർ വരും എന്ന് ഉറപ്പില്ലായിരുന്നു. ഇന്ന് രാവിലെ ആണ് ഇക്ക വിളിച്ചിട്ട് പറഞ്ഞത്.
ഞാൻ നേരെ കബീർ ഒക്കെ ഇരിക്കുന്ന അവിടേക്ക് പോയി. കബീർ നല്ല ശോകം അടിച്ചു ഇരിപ്പാണ്.
"എന്താടാ... അവൾക് വേറെ ഉണ്ടെന്ന് പറഞ്ഞപ്പോളേക്കും നീ കളഞ്ഞോ അവളെ... "ഞാൻ കളിയാക്കി ചോദിച്ചു.
"കളഞ്ഞോ എന്നോ, നോ വേ. ഓൺ സൈഡ് അല്ലെ. So വിഷയം ഇല്ല. അങ്ങനെ ഒന്നും കളയാൻ ഉദ്ദേശം ഇല്ല മോനെ... "അവന് പറഞ്ഞു.
"അവൾക്ക് വേറെ ഉണ്ടെന്നോ... അതെന്താ സംഭവം "റയ്യാൻ ചോദിച്ചു.
"അത് ഇന്നലെ ഇവന് ബിസ്മിരെടുത്തു അവളെ പറ്റി ചോദിച്ചപ്പോൾ ബിസ്മി പറഞ്ഞതാ.. "കബീർ റായ്യനോട് പറഞ്ഞു.
"നീ അവളെ കളഞ്ഞില്ലേൽ പിന്നെ എന്താ ഇവിടെ ഇരിക്കുന്നെ. പോയി മുട്ടി നോക്കാതെ എന്തെ " നജീബ് ചോദിച്ചു.
"അവൾ ഇന്ന് വന്നില്ല... "കബീർ വിഷമത്തോടെ പറഞ്ഞു.
"ഓഹ് അതാണല്ലേ ആത്മാർത്ഥ പ്രണയ കാമുകൻ ഇബിടെ ഇങ്ങനെ ഇരിക്കണേ " ഷാഫി കളിയാക്കി.
"ആരാ പറഞ്ഞെ അവൾ വന്നില്ല എന്ന്. അവൾ വന്നല്ലോ, ഞാൻ കണ്ടതല്ലേ "ഞാൻ പറഞ്ഞു.
കബീർ ചാടി എണിറ്റു, "അവൾ വന്നോ, ഞാൻ അവർ ഒക്കെ വന്നപ്പോൾ നോക്കിയതാ കണ്ടില്ല. സാദാരണ ബിസ്മിതാ കൂടാ അല്ലെ, ബിസ്മി ഒറ്റക്കായിരുന്നു "അവന് പറഞ്ഞു.
"ഇല്ലടാ അവൾ വന്നു."ഞാൻ പറഞ്ഞു.
"എങ്കിൽ ഇവിടെ എന്തിനാ നില്കുന്നെ, ബാ പോകാം " അവന് പറഞ്ഞു.
ഞങ്ങൾ എല്ലാം താഴേക്ക് പോയി.
"ഇവിടെ അവൾ, നീയല്ലേ പറഞ്ഞെ അവൾ വന്നെന്ന്... "കബീർ എന്നോട് ദേഷ്യത്തോടെ ചോദിച്ചു.
"എടാ നീ കലിപ് അകതെ... ദേ... അവിടെ നോക്ക്. ബിസ്മിടാ അടുത്ത് നില്കുന്നു "ഞാൻ അവനോട് പറഞ്ഞു. ചൂടികാണിക്കാൻ പറ്റില്ലാലോ.
"എവിടെ.... അവിടെ ഇല്ലാലോ "അവന് പറഞ്ഞു.
"എടാ ബിസ്മിടാ ലെഫ്റ്റ് സൈഡ് ൽ നോക്ക് "ഞാൻ പറഞ്ഞു.
"ലെഫ്റ്റ് ൽ നില്കുന്നത് അവളുടെ മറ്റേ കസിൻ അല്ലെ "അവന് എന്നോട് പറഞ്ഞു.
ഞാൻ അവനെ നോക്കി "മറ്റേ കസിൻ ഓ. അപ്പോൾ ഇവളെ അല്ലെ നീ ഉദേശിച്ചേ "ഞാൻ ഒരു ഞെട്ടലോടെ അവനോട് ചോദിച്ചു.
"അല്ല... മറ്റേ കുട്ടി. ഇവളുടെ കൂടെ ഉള്ള "കബീർ പറഞ്ഞു.
ഞാൻ stuck ആയി നിന്നു, അപ്പോൾ ഞാൻ ചോദിച്ചത് ഇവളെ പറ്റി അല്ലെ, ഇനി മറ്റവളെ പറ്റി ചോദിക്കേണ്ടി വരുമല്ലോ.
"വെയിറ്റ്.... അപ്പോൾ നീ കരുതിയത്, ഞാൻ ഇവളുടെ കാര്യം ആണ് പറയുന്നത് എന്നാരുന്നോ? " കബീർ ചോദിച്ചു.
ഞാൻ തലകുലുക്കി.
"അപ്പോൾ നീ പറഞ്ഞ ക്രഷ്, ഈ കുട്ടിക്ക് ആണല്ലേ... "അവന്റെ മുഖം പ്രകാശിച്ചു.
ഞാൻ ബിസ്മിയെയും ജുമാനയെയും നോക്കി.എന്നിട്ട് കബീർ ൻ നോക്കി. അവൻ എന്നെ നോക്കി പല്ലിളിക്കുന്നു.
പടച്ചോനെ പെട്ടു, ഇനി ബിസ്മിരെടുത്തു മറ്റേ കുട്ടിട കാര്യം ചോദിക്കേണ്ടി വരുമല്ലോ, അല്ലാതെ ഇവന് എന്നെ വിടും എന്ന് തോന്നുന്നില്ല.
ഞാൻ വീണ്ടും പെട്ടു !!!
"മനസിലായി.... "ഞാൻ അവനെ നോക്കി തലയാട്ടി.
അവന് ഒന്നുടെ ചിരിച്ചിട്ട് അകത്തേക്ക് പോയി.
ഞാൻ ബിസ്മിയെ നോക്കി, അല്പം മുന്നേ ജുമാനയുടെ കാര്യത്തിൽ അവൾ കലിപ് ആയതാണ്. ഇനി ഞാൻ മറ്റേ കുട്ടിട കാര്യം ഇങ്ങനെ ചോദിക്കും.
എന്തായാലും ഒന്നുറപ്പായി, ഫിക്സ് ആവാതെ തന്നെ നമ്മൾ ബ്രേക്ക് അപ്പ് ആകും 😐!!!
Bismi's pov
ഇറങ്ങാറായി, താത്തയുടെ സാധനങ്ങൾ ഒക്കെ എടുത്തു. താത്ത എല്ലാരോടും യാത്ര ഒക്കെ പറയുന്നു. ഞാനും ജുമായും അതൊക്കെ നോക്കി ഓരോ കമന്റും അടിച്ചു അവിടെ നിന്നു അപ്പോൾ ആണ് ആരോ നോക്കുന്ന പോലെ തോന്നിയെ പയ്യെ തിരിഞ്ഞ് നോക്കിയപ്പോൾ ലി യും, ലി ടാ മറ്റേ ആക്സിഡന്റ് കസിനും.
ലി ടാ ഫേസ് എക്സ്പ്രഷൻ കണ്ട് ചിരി വന്നു, മറ്റേ കസിൻ എന്തോ ഒപ്പിച്ചു. ലി എന്തോ കാര്യത്തിൽ പെട്ടു എന്ന് തോനുന്നു. ഞാൻ പയ്യെ ജുമയെ വിളിച്ചു അത് കാണിച്ചു.
------
അവസാനം വീടെത്തി... സന്ദോഷം സമാധാനം. അങ്ങനെ എല്ലാം ചടങ്ങുകളും കഴിഞ്ഞു. എന്റെ റൂം എനിക്ക് തിരിച്ചു കിട്ടി. ഞാൻ എന്റെ ബെഡ് ൽ അങ്ങ് കിടന്നു. ഉറക്കം വരുന്നു. But എല്ലാം റിലേറ്റീവ്സും പോയിട്ടില്ല, so ഉറങ്ങാൻ പറ്റില്ല.
നാളെ ഇനി കോളേജിൽ പോണ്ടേ, ഉഫ് ലീവ് എടുക്കാം അതാ നല്ലത്. ഓക്കേ ഉറപ്പിച്ചു.
മറന്നു എന്ന് ഗ്രൂപ്പിൽ കേറിയില്ല.കല്യാണത്തിന് നടന്നത് ഒന്നും പറഞ്ഞിട്ടില്ല. ഇനി നേരിട്ട് കണ്ടിട്ട് വേണം എല്ലാം വിശദമായി പറയാൻ.
ജുമായും വീട്ടിൽ പോയി. എന്ന് തന്നെ ലീവ് എടുത്തു. അവർക്ക് അങ്ങനെ അതികം ലീവ് എടുത്തൂടെ പിന്നെ കാക്കട ആയോണ്ട് ആണ് എടുത്തത്.
നാളെ ഞാൻ എല്ലാം എന്ന് ഗ്രൂപ്പിൽ ഇട്ടിട്ട് ഞാൻ ഹാളിലേക്ക് നടന്നു. മിക്കപെരും പോയി. രണ്ട് മൂന്നു പേര് പോകൻ ഉള്ള തയാറെടുപ്പ് ആണ്.
ആലിയ തത്ത എവിടെ തത്തരടുത് പോകാം. ഞാൻ കാക്കച്ചിട റൂമിലേക്കു നടന്നു.
തതാടാ ഡ്രസ്സ് ഒക്കെ എടുത്ത് വെക്കുവാൻ.
"ഞാനും ഹെൽപ്പാം .. "ഞാൻ അതും പറഞ്ഞു അകത്തേക്ക് കേറി.
താത്ത എന്നെ നോക്കി ചിരിച്ചേ ഉള്ളു.
"കാക്കച്ചിയോ... "ഞാൻ ചോദിച്ചു.
"പുറത്തു ഉണ്ട് "താത്ത പറഞ്ഞു.
ഞാൻ ഓരോന്ന് എടുത്ത് കൊടുക്കാൻ തുടങ്ങി, താത്ത അത് അലമാരിയിൽ വെച്ചു.
എല്ലാം സെറ്റ് ആയി. ഞാനും തത്തയും അവിടെ ബെഡ് ൽ ഇരുന്നു.
"നീ ഏത് കോളേജിൽ ആണ്... ഞാൻ മറന്നു "താത്ത ചിരിച്ചോണ്ട് പറഞ്ഞു.
"SNV "ഞാൻ പറഞ്ഞു.
"ആഹാ.. എവിടെയാ കാക്കച്ചിയും പഠിച്ചേ... നീ കാക്കച്ചിയെ കണ്ടിട്ടുണ്ടോ "താത്ത എന്നോട് ചോദിച്ചു.
പെട്ടെന്ന് ഉള്ള ചോദിയം ആയോണ്ട് ഞാൻ അങ്ങ് ഞെട്ടി. എന്നാലും മുഖത്തു എക്സ്ട്രാ ആയി expression ഒന്നും ഇടേണ്ട ശ്രെമിച്ചു. അത് എത്രത്തോളം ഒത്തൊ എന്തോ.
"അത്ര പരിചയം ആയിട്ട് ഇല്ല. കണ്ടിട്ടുണ്ട്.. പിന്നെ സംസാരിച്ചിട്ടും ഉണ്ട് "ഞാൻ സത്യസന്ധമായി ആയി പറഞ്ഞു.
"ഓ... അതിന് ശേഷം അന്ന് നിങ്ങൾ വീട്ടിൽ വന്നപ്പോൾ ആണോ കണ്ടേ " താത്ത ചോദിച്ചു.
"അതെ..."ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. അന്ന് ഞാൻ ഒരിക്കലും ലി യെ അവിടെ പ്രേതിഷിച്ചിരുന്നില്ല. അവിടെ എന്നല്ല. പിന്നെ ലൈഫിൽ ലി യെ ഞാൻ കാണും എന്ന് ഒരിക്കലും കരുതിയത് പോലും ഇല്ല.
"അന്ന് നിങ്ങൾ രണ്ട് പേരുടേം മുഖത്തു ഒരു ഞെട്ടൽ കണ്ടു "താത്ത ചിരിച്ചോണ്ട് പറഞ്ഞു.
ഞാൻ ഞെട്ടി തത്തയെ നോക്കി, അപ്പോൾ അന്നേ എല്ലാം കണ്ടല്ലേ. ഇനി കല്യാണ തലേന്ന് പൊറോട്ട തന്നപ്പോൾ ഉള്ള സീൻ കണ്ടോ എന്തോ. എങ്കിൽ നന്നായി. ഇനി ഇത് കാക്കച്ചിയോട് വല്ലോം പറഞ്ഞാൽ..... വൗ..... നൈസ്.... എന്റെ കാര്യത്തിൽ തീരുമാനം ആയി.
ഇപ്പോൾ തന്നെ എല്ലാം അങ്ങ് തുറന്ന് പറഞ്ഞാലോ.... വേണ്ട... ഇനി താത്താക്ക് ഒന്നും തോന്നിയില്ലേൽ... വെറുതെ ഞാൻ തന്നെ പണി ഇരന്നു വാങ്ങും
-------------------
ഒരു വലിയ പാർട്ട് ആണ്. ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു 😁.പിന്നെ നമ്മുടെ ജുമായും ബിമിയും കൂട്ടായി.
ആലിയ താത്താക്ക് എന്തൊക്കെയോ ഡൌട്ട്ടും അടിച്ചു ഇന്നും തോനുന്നു. എന്താവോ എന്തോ 🙄.
നജി -ജുമാ -കബീർ love triangle പ്രെഡിശിച്ചവരോട് സോറി 😁 ഞാൻ അങ്ങനെ ചിന്തിച് കൂടി ഇല്ലാരുന്നു.... 🤭🤭.
Vote ന്റെ കാര്യവും പിന്നെ ഇൻലിനെ കമന്റ്സ് ഉം കൂടാ share ഉം മറക്കണ്ട 😇.
അടുത്ത പാർട്ട് നോക്കട്ടെ പെട്ടെന്ന് പോസ്റ്റാൻ ശ്രെമിക്കാം 😊😊😊.
Bạn đang đọc truyện trên: AzTruyen.Top