21
ചാറ്റിംഗ് - bold&italic
ചാറ്റിന് ഇടയിലെ ആലോചന - italic & center alignment
Bismi's pov
ലി യോട് നെജിയെ പറ്റി ചോദിക്കാൻ ജുമാ എന്നെ തള്ളി വിട്ടു.
പടച്ചോനെ, എന്തോന്ന് എന്ന് പറഞ്ഞു ചോദിക്കും, ഒരു ഐഡിയ ഉം കിട്ടുന്നില്ലല്ലോ .
ഞാൻ പയ്യെ ലി യുടെ അടുത്തേക്ക് നടന്നു . പെട്ടെന്ന് എന്തോ എന്റെ പ്രാർത്ഥന പടച്ചോൻ കേട്ട പോലെ, ലി ടാ ഉപ്പ വന്നു ലിയേ വിളിച്ചോണ്ട് പോയി.
ഞാൻ ഫുൾ watt ചിരിയോടെ ജുമയെ നോക്കി.
അവൾ എന്നെ ന്യൂട്രൽ face നോക്കി.
ഞാൻ അവളുടെ അടുത്തേക്ക് വന്നു. "പോട്ടെടാ സാരോല്ല, നമുക്ക് ഇനിം അവസരം വരില്ലേ. അപ്പോൾ ചോദിക്കാം"ഞാൻ അവളെ ആശ്വസിപ്പിച്ച പറഞ്ഞു.
"അവസരം വന്നിട്ട് കാര്യമില്ലലോ നീ വല്ലോം മിണ്ടണ്ടേ, ഇപ്പോൾ നോക്കിയാലും ഒരു ചിരി മാത്രം " അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു.
എന്തോ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി, എന്തൊക്കെ വന്നാലും ലി യോട് നജി യെ പറ്റി ചോദിക്കണം ഞാൻ ഉറപ്പിച്ചു.
Alif's pov
കബീർ ന്റെ യാചന എന്ന് വേണേൽ പറയാം, ഞാൻ ബിസ്മി ടാ ഫ്രണ്ട് നെ പറ്റി ചോദിച്ചു അവനോട് പറയാതെ എന്നെ വിടില്ല എന്ന അവസ്ഥയിൽ ആണ്. ശെരി എങ്കിൽ ചോദിക്കാം but ഇങ്ങനെ പെട്ടെന്ന്ന് കേറി, നിന്റെ ഫ്രണ്ട് എന്തിനാ പഠിക്കുന്നെ എന്നൊക്കെ ചോദിക്കുക.
ഞാൻ തിരിഞ്ഞ് അവളെ നോക്കി, അവളുടെ ഫ്രണ്ട്‌സ് എന്തൊക്കെയോ പറയുന്നു അവളോട്, അവൾ തിരിഞ്ഞ് എന്നെ നോക്കുന്ന രീതി ആയപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞു.
കബീർ ആണേൽ അപ്പുറത് മാറി നിൽപ്പുണ്ട്.ബിസ്മി എന്റെ അടുക്കലേക്ക് വരുവാ എന്ന് അവന് സിഗ്നൽ തന്നു. പടച്ചോനെ.... !!!!
"അലി....., എടാ അങ്ങോട്ട് പോയെ ഷിഹാബികക്ക് നിന്നെ കൊണ്ട് ആവശ്യം ഉണ്ട് " പെട്ടെന്ന് എവിടെന്നോ ഉപ്പ എന്റെ മുന്നിൽ എത്തി.
ശിഹാബ് ഉപ്പാടെ കാക ആണ്. അവർ മൊത്തോം അഞ്ചു പേരാണ് രണ്ട് ആണും മൂന്നു പെണ്ണും. ഉപ്പ മൂന്നാമത്തെ ആണ്.
ഞാൻ വലിയുപ്പയെ അന്നെഷിച്ചു പോയി. ബിസ്മിയോട് പിന്നെ ഒരിക്കൽ സംസാരിക്കാം. ഇനി നാളെ അവർ അവിടെ വരുമല്ലോ.
'ശെരിക്കും, നാളെ നീ ഫ്രീ ആയിരിക്കുമോ അവളോട് സംസാരിക്കാൻ 'എന്റെ മനസ് എന്നോട് ചോദിച്ചു. അതും ശെരിയാ 😒.
Bismi's pov
വൈകിട്ട് ഒക്കെ ആയപ്പോൾ എല്ലാരും പിരിഞ്ഞു പോകൻ തുടങ്ങി. കാക്കയും ഇത്തയും, ഇത്താടാ വീട്ടിൽ പോയി, ഇവിടെ ഒക്കെ അങ്ങനെ ആണ് കല്യാണത്തിന്റെ അന്ന് ചെറുക്കൻ പെണ്ണിന്റെ വീട്ടിൽ ആണ് കിടക്കുന്നെ, പിറ്റേന്ന് ചെറുക്കന്റെ വീട്ടിൽ നിന്ന് ആൾ വരും അവരെ വിളിക്കാൻ.
നാസിയ യും പോയി,അവൾക്ക് നാളെ കോളേജിൽ എന്തോ പ്രോഗ്രാം. പോയെ തിരു എന്ന അവസ്ഥയാണ് അതാ പോയത്.
രാത്രി ഒക്കെ ആയപ്പോൾ ആരിഫ് കാക്കയും, ആഷിഖ് പിന്നെ ഫർഹാനും ഫാരിസും പിന്നെ കാക്കച്ചിടെ കുറച്ചു ഫ്രണ്ട്സും ആലിയ തതാടാ വീട്ടിൽ പോയി.
ആരിഫ് കാക്കയും ആഷിഖ് ഉം കൊച്ചുപ്പാടാ മക്കൾ ആണ്. ഫർഹാനും ഫാരിഴും വേറെ കൊച്ചുപ്പാടാ മക്കളും.
അവരൊക്കർ പോയ ശേഷം ഞാൻ ജുമയേം കൂടി ടെറസ് ൽ പോയി.
നെജി യെ പറ്റി ചോദിച്ചില്ല എന്ന വിഷമത്തിൽ പിണങ്ങി നില്കുവാൻ ജുമാ.
ഇത്ര വളർന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.വാശിയും പിണക്കവും ഉഫ്.
"ജുമാ.... ജുമാ..... "വൈകിട്ട് മുതൽ അവൾ ഒരു സൈലന്റ് ട്രീറ്റ്മെന്റ് ആണ്.
"ഓക്കേ ഫൈൻ.....നിനക്ക് ഞാൻ ലി യോട് ചോദിക്കണം അത്രേ അല്ലെ ഉള്ളു. അത് കണ്ട് തന്നെ ചോദിക്കണം എന്ന് ഉണ്ടോ " ഞാൻ അവളോട് ചോദിച്ചു.
അവൾ പെട്ടെന്ന് എന്നെ നോക്കി, ഒരു കള്ളച്ചിരിയോടെ "ചാറ്റുമോ....? " അവൾ ചോദിച്ചു.
"നോക്കട്ടെ...ഓൺലൈൻ വന്നാൽ ചോദിക്കാം" ഞാൻ പറഞ്ഞു.
"Love you മോളു " അത് പറഞ്ഞു അവൾ ഒരു ഫ്ലൈ കിസ്സ് തന്നു.
"ഫോൺ എട്.... "അവൾ പറഞ്ഞു.
"ഇപ്പോളാ.....🙄? " ഞാൻ ഒരു ചെറിയ ഞെട്ടളോട് അവളോട് ചോദിച്ചു.
"പിന്നല്ലാണ്ട്... പിന്നെ എപ്പോൾ ചോദിക്കാം എന്നാണ്.... നീ ചോദിക്കാം എന്ന് പറഞ്ഞതാ..... "അവൾ വിഷമിച്ചു നിൽക്കുന്ന expression ഇട്ടു.
"സച് ആ ഡ്രാമക്വീൻ... "ഇതും പറഞ്ഞു ഞാൻ ഫോൺ എടുത്ത്. അവളെ സമാധാനിപ്പിക്കാൻ ആയിട്ടാണ് മെസ്സേജ് ഇടാം എന്നൊക്കെ പറഞ്ഞത്. എന്നാലും ഉള്ളിൽ എന്തോ പോലെ ഒരു ചെറിയ പേടി.
ഞാൻ insta എടുത്തു, ലി ഓഫ്‌ലൈൻ ആണ്. "നോക്ക് ലി ഓഫ്‌ലൈൻ ആണ് "ഞാൻ അവളെ കാണിച്ചു.
"എന്നാലും നീ മെസ്സേജ് ഇഡ്.... "അവൾ പറഞ്ഞു.
"എന്തെന്ന് ഇടും... "ഞാൻ അവളോട് ചോദിച്ചു.
"ഒരു hi ഇടണം.... അപ്പോൾ റിപ്ലൈ ഇടും സിമ്പിൾ... അപ്പോൾ അങ്ങ് ചോദിക്കണം "അവൾ ചിരിച് കൊണ്ട് പറഞ്ഞു.
"ആഹാ... പറഞ്ഞപ്പോൾ എന്ത് സിമ്പിൾ.... എടാ എന്നാലും... "ഞാൻ വീണ്ടും അവളെ നോക്കി.
അവൾ പെട്ടെന്നു എന്റെ ഫോൺ പിടിച്ചു വാങ്ങി എന്നിട്ട് ലി ടാ ചാറ്റ് സെക്ഷൻ എടുത്തിട്ട് hi ഇട്ടു.
"എന്താടി കാണിച്ചേ... "ഞാൻ പെട്ടെന്നു ആ ഫോൺ അവളിൽ നിന്ന് വാങ്ങി.
"നീയായിട്ട് മെസ്സേജ് ഇടും എന്ന് എനിക്ക് തോന്നുന്നില്ല... പിന്നെ ഒരു കാര്യം കൂടി. ഇത് എനിക്ക് വേണ്ടി മാത്രം അല്ല... നിനക്ക് കൂടി ആയിട്ടാണ്. നിനക്ക് അല്ലെ വിഷമം ലി യോട് ചാറ്റാൻ ടോപ്പിക്ക് ഇല്ല എന്ന്. ഈൗ ടോപ്പിക്ക് ൽ പിടിച്ചു അങ്ങ് കേറിക്കോളണം ഓക്കേ "അവൾ അതും പറഞ്ഞു താഴേക്ക് പോയി.
കുഞ്ഞുമ്മ അവളെ നേരത്തെ വിളിച്ചിരുന്നു. ചാറ്റ് ചെയ്യാം എന്ന് പറഞ്ഞു ഇരുന്നോണ്ട് പോയില്ല.
ഡിലീറ്റ് ആക്കിയാലോ, ഞാൻ ആലോചിച്ചു. അല്ലേൽ വേണ്ട കിടക്കട്ടെ.ഞാൻ ഇൻസ്റ്റയിൽ explore നോക്കികൊണ്ട് ഇരുന്നു. ഇടക്ക് ലി യെ ചെക്ക് ചെയ്യും ഓൺലൈൻ വന്നിട്ടില്ല.
ബിസി ആകും അതാ. ആരിഫ് കാകയൊക്കെ തിരിച്ചു വന്നു.ഇന്ന് ആൾക്കാരുടെ എണ്ണം അല്പം കുറവ് ഉണ്ട്. പക്ഷെ നമ്മൾ റൂഫിൽ കിടക്കാം എന്ന് തന്നെ പ്ലാൻ ഇട്ടു.
നൈറ്റ് ഫുഡ് ഒക്കെ കഴിഞ്ഞ്. ഞാനും ജുമായും കുറെ നേരം ഓരോന്നും പറഞ്ഞു ഇരുന്നു. അവൾക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞു അവൾ കിടന്നു. എന്താണോ എന്തോ എനിക്ക് ഉറക്കം വന്നില്ല. ഞാൻ ഫോൺ എടുത്ത് വീണ്ടും കുത്തികൊണ്ട് ഇരുന്നു.
പെട്ടെന്നു ഒരു നോട്ടിഫിക്കേഷൻ പോപ്പ് ചെയ്ത് വന്നു, പടച്ചോനെ ലി hi ഇട്ടേക്കുന്നു. ഞാൻ തിരിഞ്ഞ് ജുമയെ നോക്കി. ജുമാ കട്ട ഉറക്കം. വിളിച്ചിട്ടും കാര്യമില്ല. ഞാൻ സമയം നോക്കി. 10:39 ആയി. ഓൺലൈൻ ഉണ്ടായിട്ടും ചാറ്റ് ഓപ്പൺ ആക്കാതെ ഇരുന്നാൽ എന്തോ കരുതും. ഞാൻ അവോയ്ഡ് ചെയ്യുന്ന എന്ന് കരുതില്ലേ.
ഞാൻ ലാസ്റ്റ് റിപ്ലൈ ഇടം എന്ന് കരുതി. But എന്ത് ഇടും..... ഞാൻ ചാറ്റ് ഓപ്പൺ ആക്കി.
Today 8:00 PM
Hi
Today 10:38 PM
Hi
ഉറങ്ങിയില്ലേ
ഉറങ്ങിയെങ്കിൽ ഞാൻ ഇവിടെ ഓൺലൈൻ കാണോ 🙄
Shey, ഞാൻ എന്ത് മണ്ടി ആണ്. ഞാൻ സ്വയം തലക്ക് അടിച്ചു. ഇനി എന്ത് പറയും.
😅
ഞാൻ ഒരു ചിരിടാ സ്മൈലി ഇട്ടു,ഇത്പോലുള്ള സ്മൈലി ഉള്ളത് കാര്യായി 😇
നജ്മൽ നെ അറിയോ?
ഞാൻ ഡയറക്റ്റ് അങ്ങ് ചോദിച്ചു. പടച്ചോനെ വല്ലോം വിചാരിക്കോ എന്തോ. Seen ആയി but ടൈപ്പിംഗ് കൂടാ കാണിക്കുന്നില്ലല്ലോ.
നെറ്റ് വിഷയം
ഏത് നജ്മൽ.
അയ്യോ, ഇനി ഇങ്ങനെ പറഞ്ഞു കൊടുക്കും. ജുമാ ഉറക്കവുമായി. എനിക്ക് നജ്മൽ നെ പറ്റി അറിയാം but specific ആയിട്ടല്ലാതെ എല്ലാം കേറി ഞാൻ പറഞ്ഞാൽ പിടക്കോഴി ആണെന്ന് കരുതൂ. Omg ടൈം പോകുന്നു.
ഓഹ്
നജ്മൽ SNC കോളേജിൽ ആണ് പഠിക്കുന്നെ. ഇന്ന് അടുക്കളക്ക് കണ്ടു. എന്റെ റിലേറ്റീവ് അല്ല അതാ ചോദിച്ചേ
ഞാൻ എന്താ ഇങ്ങനെ. ഇത്രേം വലിച്ചു നീട്ടി. SNC മാത്രം പറഞ്ഞാൽ പോരെ.
ഓഹ് അവനോ. അവന് എന്റെ cousin ന്റെ cousin ആണ്. അത്ര കമ്പനി ഒന്നുമല്ല.
നിനക്ക് അറിയോ അവനെ.
എനിക്ക് അറിയില്ല. എന്റെ cousin അറിയാം അതാ ചോദിച്ചേ. ജുമാനക്ക്
നിന്റെ കൂടെ എപ്പോളും നടക്കുന്ന കുട്ടി അല്ലെ.
ഹാ അതെ അവൾ തന്നെ. ഇന്ന് കണ്ടപ്പോൾ ചോദിച്ചു നോക്കാൻ പറഞ്ഞു. റിയലിറ്റീവ്സ് ആണോ എന്ന്.
ഹാ. വലിയമ്മാടെ അനിയത്തിയുടെ മോന് ആണ്. വാപ്പാടാ കാക്കട വൈഫ്, വല്യമ്മ.
ഓഹ് !
ഫുഡ് ഒക്കെ കഴിഞ്ഞോ
ഹാ, അവിടയോ
കഴിഞ്ഞു
ജുമാന SNC ൽ ആണോ പഠിക്കുന്നെ.
അല്ല അവൾ അന്ന് കണ്ടില്ലേ ഹോസ്പിറ്റൽ അവിടെ ബസ്‌സി നഴ്സിംഗ് ആണ്. തേർഡ് ഇയർ.
പിന്നെ നജ്മൽ നെ ഇങ്ങനെ അറിയാം
അവർ സെയിം സ്കൂൾ ആയിരുന്നു. അവളുടെ സീനിയർ ആയിരുന്നു.അങ്ങനെ അറിയാം.
അവളുടെ ക്രഷ് ആണോ
😳😲 ലി ക്ക് എങ്ങനെ അത് മനസിലായി. ഞാൻ ഇനി എന്ത് പറയും യെസ് എന്നോ നോ എന്നോ. പടച്ചോനെ സെറ്റ് ആയി പെട്ടു.
ആണല്ലേ
അതൊക്കെ നോർമൽ തിങ് ആണ്
നോർമൽ തിങ് ആണോ
അതെ, പ്രായത്തിന്റെ ആണ്.
ഓഹ് !!!
എന്റെ മനസിൽ ബൾബ് മിന്നി. വെയിറ്റ്, നോർമൽ തിങ് ഓ അതിന് അർത്ഥം ലി ക്ക് കുറെ ക്രഷ് പണ്ട് ഉണ്ടായിരുന്നു എന്നാണോ. ഹൌ dare. ഇയാൾക്ക് ഇങ്ങനെ കണ്ട പെൺപുള്ളർ നോക്കാൻ തോന്നി....yuck ലി ഞാൻ ഉദ്ദേശിച്ച ആൾ അല്ല. ബ്ലോക്ക് ആക്കിയാലോ.
എനിക്ക് ഇഷ്ട്ടംപോലെ ഉണ്ടാരുന്നു എന്നല്ല കേട്ടോ.അത് എന്റെ പ്രായം ഒക്കെ ആകുമ്പോൾ നിനക്കും അങ്ങനെ തോന്നും അതാ പറഞ്ഞേ.
ഓഹ് അങ്ങനെ, പറഞ്ഞത് കാര്യമായി, ഇല്ലേൽ ഇപ്പോൾ ഞാൻ ബ്ലോക്കിയേനെ
ഹാ 😊
ഉറങ്ങണ്ടേ, രാത്രി ആയി
ഹാ ഉറങ്ങണം. ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്.
ഞാൻ ഇൻസ്റ്റയിൽ നിന്ന് പുറത്ത് ഇറങ്ങി. അങ്ങനെ ലി ടാ റിലേറ്റീവ് ആണ് നജ്മൽ എന്ന് മനസിലായി. ലി ടാ വലിയമ്മാടെ അണിയാത്തിട മോന് ആണെന്ന്.
ആക്ച്വലി ഇത് അറിഞ്ഞിട്ട് ജുമാ എന്ത് ചെയ്യും.ലി ടാ ബെന്തു ആയാൽ വല്ല സ്പെഷ്യലും ഉണ്ടോ.... ഓഹ് ചിലപ്പോൾ നാളെ കാണാൻ പറ്റുമോ എന്ന് അറിയാൻ ആകും. ലിടാ cousin ന്റെ cousin അല്ലെ so നാളെ കാണാൻ ചാൻസ് കുറവ് ആണ്.
Alif's Pov
അളിയന്റെ cousin ഉം ഫ്രണ്ട്സും ഒക്കെ പോയിക്കഴിഞ്ഞ ആണ് ഇന്നത്തെ ഡേ കാര്യമായി ഫോൺ എടുത്തേ, അപ്പോൾ അതാ ബിസ്മി ടാ മെസ്സേജ്. Hi ഇട്ടേക്കുന്നു.
ഞാൻ പയ്യെ ടെറസിലേക്ക് പോയി. തിരിച്ചു hi ഇട്ടു. എന്തായാലും ബിസ്മി എങ്ങോട്ട് ചാറ്റാൻ വന്ന അല്ലെ so ചോദിച്ചേക്കാം എന്ന് കരുതിയപ്പോൾ ആണ്, നജ്മൽനെ പറ്റി അവൾ എങ്ങോട് ചോദിക്കുന്നെ. എനിക്ക് അവനെ അത്ര അറിയില്ല.
കസിൻ ന്റെ കസിൻ ആണെന്ന് പറഞ്ഞു, അവളുടെ കസിൻ ന്റെ ക്രഷ് ആണ് പോലും. അപ്പോൾ കബീർ, പാവം അവന്റെ ആത്മാർത്ഥ പ്രണയം വീണ്ടും തകർന്നു.
ക്രഷ് ഒക്കെ നോർമൽ തിങ് ആണ് എന്ന് ഒരു ആ ഫോര്മാലിറ്റി മാറാൻ ആണ് പറഞ്ഞെ അപ്പോൾ ആണ്, അവൾ എന്നെ പറ്റി തെറ്റധരിച്ചാലോ എന്ന് ഓർത്തെ അപ്പോൾ തന്നെ മെസ്സേജ് ഇട്ടു. അവൾ "ohh" ഇട്ടപ്പോൾ ആണ് സമാധാനം ആയെ.
അവൾ ഓഫ്‌ലൈൻ ആയ ശേഷം ഞാൻ explore നോക്കുവർന്നു കബീർ ഓടികൊണ്ട് വന്നു.
"ബിസ്മിയോടാണോ ചാറ്റുന്നെ.... "അവന് വന്നപാടെ ചോദിച്ചു.
ഞാൻ ഫോൺ സ്ക്രീൻ അവനെ കാണിച്ചു.
"ഓഹ് ട്രോൾ വായന..... നീ ചോദിച്ചോ അവളോട് "അവന് വളരെ പ്രേതിക്ഷയോടെ ചോദിച്ചു.
ഞാൻ ഒരു ഗൗരവം ഫേസ് ഇട്ട് തല കുലുക്കി.
"എന്ത് പറഞ്ഞു ബിസ്മി... പറ "അവന് ചോദിച്ചു.
"അത്.... "ഞാൻ അല്പം ജാട ഇട്ടു.
"പെട്ടെന്നു പറ.... "അവന് പറഞ്ഞു.
ജാട കാണിക്കാൻ കിട്ടുന്ന അവസരം പാഴാക്കല്ല് "അവൾ..... ആ.... പറഞ്ഞത്... "ഞാൻ നന്നായി ലാഗ് ആക്കി.
"ടാ പുല്ലേ പറഞ്ഞില്ലേൽ നോക്കിക്കോ ബിസ്മിയോട് നിനക്ക് വേറെ ലൈൻ ഉണ്ടെന്ന് പറയും "അവന് ഭീഷണിയോട് പറഞ്ഞു.
"വേണ്ട ഞാൻ പറയാം... "
"അങ്ങനെ വഴിക്ക് വാ.. "അവന് ചിരിച്ചോണ്ട് പറഞ്ഞു.
"നീ നോക്കിട്ട് കാര്യമില്ല, അവൾക്ക് വേറെ ഒരാളെ ഇഷ്ടമാ "ഞാൻ വല്യ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു.
"ആര... "അവന് ഞെട്ടലോടെ ചോദിച്ചു.
"ശിഫ വലിയമ്മാടെ അണിയാത്തിട മോന് നജ്മൽ നെ "ഞാൻ പറഞ്ഞു.
"അവനാ.... അവർ സെയിം കോളേജിൽ ആണോ " അവന് ചോദിച്ചു.
"മുൻപ് അവളുടെ സീനിയർ ആയിരുന്നെന്ന്... "ഞാൻ പറഞ്ഞു.
"നീ തള്ളുന്നത് ഒന്നുമല്ലലോ... "അവന് ചോദിച്ചു.
"ഞാൻ എന്തിന് തള്ളണം. നിനക്ക് ഞാൻ ചാറ്റ് കാണിച്ച തരാം... "ഞാൻ ഫോൺ എടുത്ത് ചാറ്റ് സെക്ഷൻ എടുത്തിട്ട് അവന് കാണിച്ച കൊടുത്തു.
"ഇപ്പോൾ വിശ്വാസം ആയോ " ഞാൻ ചോദിച്ചു.
അവന് തല കുലുക്കി എന്നിട്ട് താഴേക്ക് പോയി.
അവന് ശെരിക്കും സീരിയസ് ആയിരുന്നോ. അവന്റെ ആ ഫേസ് expression കണ്ടിട്ട് അങ്ങനെ തോന്നി. പാവം.
Bismi's pov
ഇന്നും രാവിലെ നേരത്തെ എഴുന്നേക്കേണ്ടി വന്നു , രാവിലെ ഒരു 11 ഒക്കെ ആകുമ്പോൾ പോകാം എന്നാണ് പ്ലാൻ ഇട്ടേക്കുന്നത്. പെണ്ണിനേം ചെറുക്കനേം വിളിക്കാൻ.
ഇപ്പോൾ ടൈം 8 ആയി, ഞാൻ രണ്ട് ചായയുമായി ടെറസ് ൽ പോയി. ജുമാ പല്ല് തേക്കാൻ പോയിരുന്നു.
"എന്തായി ലി മെസ്സേജ് ഇട്ടോ " അവൾ ചായ യുടെ അല്പം കുടിച്ചിട്ട് ചോദിച്ചു.
"നീ ഉറങ്ങിയ ശേഷം ഓൺലൈൻ വന്നു " ഞാൻ പറഞ്ഞു.
"എന്നിട്ട് നീ ചോദിച്ചോ നജിയെ പറ്റി " അവൾ പയ്യെ ചോദിച്ചു.
ഞാൻ തലകുലുക്കി.
"എന്ത് പറഞ്ഞു? " അവൾ ചോദിച്ചു.
"ലി ടാ കസിൻ ന്റെ കസിൻ ആണെന്ന്. So ഇന്ന് കാണാൻ ചാൻസ് കുറവാ "ഞാൻ പറഞ്ഞു.
"ഓ.... " അവൾ ചായ കുടിക്കാൻ തുടങ്ങി.
"എടാ പിന്നെ.... " ഞാൻ അവളെ നോക്കി.
"എന്തെ... "അവൾ അത് പറഞ്ഞിട്ട് ചായ കുടിച്ചു.
"ലി ക്ക് മനസിലായി, നജി നിന്റെ ക്രഷ് ആണെന്ന് " ഞാൻ ഒരു കണ്ടു അടച്ചു അവളെ നോക്കി.
അവൾ കുടിച്ചോണ്ട് ഇരുന്ന ചായ മൊത്തോം നിലത്തു തുപ്പി, "വാട്ട് !!!??.... എങ്ങനെ .... നീ പറഞ്ഞോ "അവൾ ദേഷ്യത്തോടെ എന്നെ നോക്കി.
ഞാൻ അല്ല എന്നർത്ഥത്തിൽ തല ആട്ടി " ലി ക്ക് മനസിലായി " ഞാൻ പറഞ്ഞു.
"എങ്ങനെ.... " അവൾ എന്നെ ദേഷ്യത്തോടെ നോക്കി.
"ആ അറിയില്ല....ഞാൻ വേണേൽ ചാറ്റ് കാണിച്ച തരാം"അതും പറഞ്ഞു ഞാൻ എന്റെ ഫോൺ എടുത്ത് കാണിച്ചു.
അവൾ ചാറ്റ് മൊത്തോം നോക്കി "നീ എന്നെ നാണംകെടുത്തിയെ അടങ്ങു അല്ലെ " അവൾ ദേഷ്യത്തീടെ ചോദിച്ചു.
"എടാ അത്... " ഞാൻ പറയാൻ തുടങ്ങി.
"വേണ്ട... ഒന്നും പറയണ്ട... ഞാൻ ഇനി അങ്ങേരുടെ മുഖത് ഇങ്ങനെ നോക്കും. അങ്ങേര് ഇത് ചെന്ന് നജി രടുത്ത പറഞ്ഞാലോ... "അവൾ ദേഷ്യത്തിൽ താഴെ പോയി.
ഞാൻ അവൾ പോകുന്നത് നോക്കി
---------
പാവം ബിമി അല്ലെ 🙁, ജുമാ അവളോട് പിണങ്ങി😒. അവർ പെട്ടെന്നു പിണക്കം മറ്റുമാരിക്കും.
ഒരു വലിയ പാർട്ട് ആണ്, ഇഷ്ടമായി ഇന്ന് വിശ്വസിക്കുന്നു. രണ്ട് ദിവസായി പോസ്റ്റണം എന്ന് കരുതി നടന്നില്ല, എന്നോട് ഒന്നും തോന്നല്ലേ😜.
പറയാൻ വിട്ടു, ഏവർക്കും ഓണാശംസകൾ. അല്പം താമസിച്ചു എന്നാലും നാളെ കൂടി ടൈം ഇല്ലേ 😁.
Vote ഇടാനും ഇൻലിനെ കമന്റ്സ് ഇടാനും മറക്കല്ലേ😌 പിന്നെ ഷെയർ ഉം 😁.
ചോദിക്കാൻ വിട്ടു, പുതിയ കവർ ഇഷ്ടയോ നിങ്ങൾക്ക്. പഴേത് ആണോ ഇതാണോ ഇഷ്ടയെ
അടുത്ത പാർട്ട് ഉടനെ പോസ്റ്റാണ് നോക്കാം 🥰🥰
Bạn đang đọc truyện trên: AzTruyen.Top