18
Ali's pov
രണ്ട് ആഴ്ച ആണ് ലീവ് കിട്ടിയത്. കല്യാണം വിളിയുടെ തിരക്കാണ് വീട്ടിൽ. ആദ്യത്തെ കല്യാണം അല്ലെ അപ്പോൾ എല്ലാരേം വിളിക്കണം.
ഇന്നത്തെ കല്യാണം വിളി ഒക്കെ കഴിഞ്ഞ് ഫോൺ എടുത്ത് insta നോക്കുവായിരുന്നു. കോളേജിൽ പഠിച്ച ജൂനിയർസ് ഒക്കെ ആർട്സ് ഡേ യുടെ പോസ്റ്റർ story ഇട്ടേക്കുന്നു.
ആർട്സ് ഡേ ഒക്കെ ആയി. കോളേജ് ലൈഫ് ഒക്കെ പൊളി ആയിരുന്നു. ഒരിക്കൽ കൂടി അവിടെ പഴേത് പോലെ പഠിക്കാൻ പറ്റിയിരുന്നേൽ ഇത്ര നന്നായിരുന്നേനെ, ഞാൻ വെറുതെ പഴെയ ഓർമ്മകൾ അയവിറക്കി.
ആഹാ ബിസ്മി യും ഇട്ടിട്ടുണ്ടല്ലോ story, അവളോട് ചോദിക്കാം. ഞാൻ അവളുടെ story ക്ക് റിപ്ലൈ ഇട്ടു. പ്രേതേകിച് ഒന്നും ആലോചിച്ചില്ല.
വരുന്ന ചൊവ്വ, ബുധൻ ആണ് പരിപാടി, അവൾ വരുന്നോ എന്ന് ചോദിച്ചു. ഈ ചോദ്യം ഞാൻ ഒരിക്കലും പ്രേതിഷിച്ചില്ല.
എന്തോ അവൾ അങ്ങനെ ചോദിച്ചപ്പോൾ ഒരു പക്ഷെ പോയാലോ എന്നൊരു ആഗ്രഹം ഉള്ളിൽ. റാഫി യെ ഒന്ന് വിളിച്ചു നോക്കാം അവന് ഉണ്ടേൽ പോകാം. അവളെ കാണേം ചെയ്യാം😌
"നടക്കില്ല ടാ, അതും ടുസ്ഡേ ആൻഡ് വെഡ്നെസ്ഡേ ഒരിക്കലും ഇല്ല, നീ വേറെ ആളെ നോക്ക് " കാര്യം അവതരിച്ചപ്പോൾ റാഫിയുടെ റെസ്പോണ്ട്, ശെടാ ഇവൻ ഇതെന്താ.
ഇനി വേറെ ആരെ വിളിക്കും... ഞാൻ രണ്ട് മൂന്നു പേരെ വിളിച്ചു നോക്കി, എല്ലാരും ബിസി ആണ്. ഷെയ്യ് പോകൻ പറ്റില്ല.
ഹാ ഇനി വേറെ എന്നെകിലും പോകാം, അവളെ കല്യാണത്തിന് കാണാം.
എനിക്ക് വരാൻ പറ്റില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. പിന്നെ തോന്നി വേണ്ട.
രാത്രി ഏറെ വൈകി. ഞാൻ കിടന്നു. രാവിലെ പതിവ് പോലെ കല്യാണം വിളിക്ക് വേണ്ടി ഇറങ്ങി.
Bismi's pov
'ഏത് ഡ്രസ്സ് ഇടും. കൊള്ളാവുന്ന ഒന്ന് ഇടണം. എന്ന് ലി ചിലപ്പോൾ വരും ' ഞാൻ വെറുതെ ചിരിച്ചു അപ്പോൾ ആണ് പരിസര ബോധം ഉണ്ടായേ... മോളുസ്റ്റ് beware, ഞാൻ എന്നോട് പറഞ്ഞു.
എന്നിട്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ടോപ് ഉം പലാസോ പാന്റ് ഉം ഇട്ടു. കഴിഞ്ഞ പെരുന്നാളിന് എടുത്ത ആണ്. അന്നല്ലാതെ പിന്നെ ഒന്നോ രണ്ടോ പ്രാവശ്യം ആണ് ഇട്ടതും. വേറെ ഏതേലും സ്പെഷ്യൽ day ൽ ഇടാം എന്ന് കരുതി വെച്ചിരിക്കുവായിരുന്നു.
കോളേജിൽ ൽ എത്തി, പതിവ് പോലെ പാത്തു, നന്ദു, ദിവ് ഉണ്ടായിരുന്നു. എന്നെ കാത്ത് നിൽപ്പാണ്. ഒരു കാര്യം പറയാൻ വിട്ടു. ഞാൻ ഒരു ലേറ്റ് comer ആണ്. പക്ഷെ അത് സ്കൂൾ ലും കോളേജ് ലും പിന്നെ ട്യൂഷനിലും മാത്രം എന്നെ ഉള്ളു 😌.എന്താ എന്തോ അതങ്ങനെ...
അവർ ഒരു കള്ളചിരിയിൽ ആണ് നില്കുന്നെ. ഹ്മ്മ് മനസിലായി... ഇനി കളിയാക്കാൻ തുടങ്ങും. പക്ഷെ അതൊക്കെ ഒരു രസമാ 😁😁.
"അപ്പോൾ എങ്ങനാ, ലി എപ്പോളാ വരണേ " പാത്തു ആണ് ചോദിച്ചേ.
"എനിക്ക് ഇങ്ങനെ അറിയാം " ഞാൻ വല്യ താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.
"നിന്നോട് ഒന്നും പറഞ്ഞില്ലേ, അങ്ങനെ വരാൻ വഴിയില്ലലോ " ദിവ് 'അയ്യോ പാവം ' എന്ന face വെച്ച പറഞ്ഞു.
ഞാൻ അവളെ തറപ്പിച്ചു നോക്കി.
"അല്ല... അന്ന് എത്രയോ പേര് ആ പോസ്റ്റർ ഇട്ടു, എന്റെ ഒക്കെ കണ്ടിട്ടാണോ നിന്റേത് കണ്ടേ, പിന്നെ നിന്നോട് മാത്രം ചോദിച്ചോണ്ട് ഞാൻ കരുതി " ദിവ് ഒരു കള്ള ചിരിയിൽ പറഞ്ഞു.
"ഏഹ്..... " ഞാൻ പല്ല് കടിച്ചു.
"വാ പ്രോഗ്രാം തുടങ്ങാറായി "നന്ദു പറഞ്ഞു.
"വേണ്ട, ഇനി ഒരു രണ്ട് മണിക്കൂറത്തെക്ക് പ്രേസംഗം ആവും എനികൊങ്ങും വയ്യ, ആ HOD ടെ തള്ളും കേട്ട് ഇരിക്കാൻ. നമുക്ക് കാന്റീൻ ൽ പോകാം "പാത്തു അതും പറഞ്ഞു ക്യാന്റീനിലേക്ക് നീങ്ങി.
അവൾ പറഞ്ഞതിലും കാര്യമുണ്ട്, ഞങ്ങൾ പുറകെ പോയി.
----
'എന്നാലും ഇത് ഒട്ടും ശെരി ആയില്ല, അങ്ങേര് വരുന്നില്ലേൽ അത് അങ്ങേർക്ക് പറയാമായിരുന്നു 'എനിക്ക് ഉള്ള ദേഷ്യം എല്ലാം കേറി വന്നു.
ആർട്സ് ഡേ പ്രോഗ്രാം കഴിഞ്ഞു ഈ രണ്ട് ദിവസവും അങ്ങേരുടെ പോടീ പോലും കണ്ടില്ല.
എനിക്ക് എന്തോ വല്ലാണ്ട് ദേഷ്യവും സങ്കടവും ഒക്കെ വന്നു.
ഞാൻ ജുമുഅക്ക് മെസ്സേജ് ഇട്ടു.
ജുമാ
ജുമാ
ജുമാ
എന്താടി
മറ്റേ പ്രാന്തൻ വന്നില്ല 😠
ഇത് പ്രാന്തൻ 🤔
Mr.ലി...... എനിക്ക് ദേഷ്യം വരുന്നു.
അന്ന് ഞാൻ വരുന്നോ എന്ന ചോദിച്ചതാ.
അപ്പോൾ പറഞ്ഞു നോക്കട്ടെ എന്ന
വരുന്നില്ലേൽ അത് അങ്ങേർക്ക് പറഞ്ഞൂടെ.
അങ്ങേരുടെ വായിൽ എന്താ പഴം തിരുകി വെച്ചിരിക്കുന്ന. Oops വാ അല്ല കയ്യിൽ എന്താ അനക്കാൻ പറ്റാത്ത രീതിയിൽ ആയിരിക്കുവാനോ...
എനിക്ക് നല്ല ദേഷ്യം വരുന്നു, ചീത്ത വിളിക്കാൻ തോന്നുന്നില്ല അല്ലേൽ.... 😡😡😡😤😤
നീ അവിടെ ഉണ്ടോ, seen ആവുന്നുണ്ടല്ലോ പിന്നെ എന്താ റിപ്ലൈ ഇടാതെ.
ജുമാ
പറ കേൾക്കുന്നുണ്ട്
എന്റെ ഇല്ല മൂടും ഓഫ് ആയി. മൂന്നു ദിവസം കഴിയുമ്പോൾ മാര്യേജ് ആണ്. ഇങ്ങേരു കാരണം ഉള്ള മൂഡ് എല്ലാം പോയി. സ്റ്റുപ്പിഡ് ഫെല്ലോ 😤
കഴിഞ്ഞോ
ഹ കഴിഞ്ഞു..
നല്ലത്
എന്നാലും അങ്ങേര്, അങ്ങേർക്ക് atlest ഒരു മെസ്സേജ് ഇടാരുന്നു . നോക്കിക്കോ ഒരിക്കൽ ഞാനും അങ്ങേരെ ഇത് പോലെ പറ്റിക്കും അപ്പോൾ അറിയും😒
കഴിഞ്ഞില്ലേ.. 🙄
കഴിഞ്ഞു.. അല്ല നീ എന്നാ ഇനി എങ്ങോട്ട് വരുന്നേ. ഞാൻ വരണോ വിളിക്കാൻ. ഇന്ന് ബുധൻ ആണ്. നാളെ ഇവിടെ എത്തിക്കോളണം പറഞ്ഞിട്ടുണ്ട്. ഇനി വിളിച്ചില്ല കേട്ടില്ല എന്നൊന്നും പറയരുത്.😏
യെസ് ബോസ്സ് 😋
😅😅
എല്ലാം മൂടും പോയി അതാ...
അത് പിന്നെ അറിയാലോ
ഹാ, നാളെ വരില്ലേ
നാളെ കോളേജിൽ പോയിട്ട് നേരെ അങ്ങോട്ട് വരും.
🤩🤩🤩
😇😇😇
എന്നെ ഫുഡാൻ വിളിക്കുന്നു
ടാറ്റാ
ടാറ്റാ
അല്പം ആശ്വാസം കിട്ടിയ പോലെ. എന്നാലും mr. ലി ഇയാൾ.... പിന്നെ അയാൾ ഒന്നും പറഞ്ഞില്ല, വരുമെന്ന്. ഞാൻ വെറുതെ വരുമെന്ന് കരുതിയതാ. 🤭🤭..പാവം അങ്ങേരെ കുറെ ചിത്ത വിളിച്ചു മനസിൽ.
------
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം വീണ്ടും വന്നു 😇😇
എന്താണോ എന്തോ vote ഒക്കെ വളരെ കുറവാ 😪. വായനക്കാരും😟
നിങ്ങൾ എനിക്ക് ഒരു ഹെല്പ് ചെയ്യോ, ഇത് ഒന്ന് ഷെയർ ചെയ്യോ... 🥺🥺🥺
പിന്നെ vote ഇടാൻ മറക്കരുതേ കൂടെ കമന്റ് ഉം, 😌
Bạn đang đọc truyện trên: AzTruyen.Top