57
Epilogue
Months later:-
ഓറഞ്ച് ജ്യൂസ് ഗ്ലാസ്സിലേക്ക് പകർന്ന് ഞാൻ കിച്ചനിൽ നിന്നും ഹാളിലേക്ക് നടന്നു. ടാബിളിൽ നിവർത്തി വെച്ച ബുക്കിൽ തലവെച്ച് കിടപ്പാണ് കുട്ടൂസ്.
ഞാൻ ഒരഞ്ചു മിനിട്ടിലേക്ക് മാറി നിന്നതെയുള്ളൂ അപ്പോഴേക്കും കണ്ടില്ലേ ഇതാണ് പഠിക്കാൻ ഇരുത്തിയാലുള്ള അവസ്ഥ. കൂടെ പഠിച്ച എല്ലാവരും പാസ്സായി പോയി, ഇപ്പോഴും സപ്പ്ളി അടിച്ചിരിക്കുന്നതിന്റെ അഹങ്കാരം ഒന്നും അവൾക്കില്ല. ജ്യൂസ് ടേബിളിൽ വെച്ച് ഞാൻ കുട്ടൂസിനെ തട്ടി വിളിച്ചു. എവിടെ, ആര് എഴുന്നേൽക്കാൻ...
"കുട്ടൂസെ കളിക്കല്ലേ എനിക്കറിയാം ഉറങ്ങിയിട്ടില്ലാന്ന്,
എഴുന്നേറ്റ് ജ്യൂസ് കുടിച്ചെ..."
"ജ്യൂസ് ഞാൻ കുടിക്കാം പക്ഷെ ഇനിയും പഠിക്കാൻ പറയരുത്, എനിക്കിനി വയ്യ. എക്സാമിന് ഇനിയും ഒരുപാടില്ലേ..." അവൾ തലപൊക്കാതെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"എല്ലാ തവണയും സമയം ഒരുപാട് ഉള്ളത് കൊണ്ടാണല്ലോ ഇപ്പോഴും പാസ്സാകാത്തത്..."
കുട്ടൂസ് തലയുയർത്തി എന്നെ ദേഷ്യത്തോടെ നോക്കി.
"ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ, നിങ്ങടെ അബ്ബക്ക് എന്നോട് ഭയങ്കര സ്നേഹമാണെന്ന് മനസ്സിലായല്ലോ. കണ്ടോ ഈ അവസ്ഥയിലും എന്നെ ഇങ്ങനെ പഠിക്കാൻ പറഞ്ഞ് വെറുപ്പിക്കുകയാ. ഇതിനൊക്കെ പ്രതികാരം ചെയ്യണം." കുട്ടൂസ് തന്റെ നിറ വയർ തൊട്ട് കൊണ്ട് ഞാൻ കേൾക്കാൻ പാകത്തിലുള്ള ശബ്ദത്തിൽ പറഞ്ഞു.
ഈയിടെയായി പഠിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ഏറ്റവും വലിയ അടവാണിത്.
"സാരമില്ല, അവർ പുറത്തെത്തുന്നത് വരെ എന്റെ ജീവന് ഭീക്ഷണി ഇല്ലല്ലോ, അത് വരെ ഞാൻ അവരുടെ ഉമ്മാനെ പഠിപ്പിച്ച് വെറുപ്പിച്ചു ജീവിച്ചോട്ടെ..." കുട്ടൂസ് ടേബിളിൽ നിന്നും ജ്യൂസ് എടുത്ത് കുടിച്ചു.
"Zaib, നോക്ക് നോക്ക് ദേ, എന്നെയിപ്പോൾ ചവിട്ടി" ഞാൻ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കൈയും നെഞ്ചിന് മീതെ കെട്ടിവെച്ച് അവളെ നോക്കി.
"ഏറ്റില്ലലെ..."
"ഇടക്ക് ഡയലോഗ് മാറ്റ്..."
"ശെരിക്കും എനിക്ക് വയ്യാഞ്ഞിട്ടാ. ഈ സമയത്ത് റെസ്റ്റാണ് വേണ്ടത്. അല്ലാതെ പഠിപ്പല്ല." കുട്ടൂസ് പഠിക്കില്ലെന്ന് തീരുമാനിച്ചാൽ പിന്നെ നമ്മളെക്കൊണ്ട് ആ തീരുമാനം മാറ്റാൻ കഴിയില്ല.
"എനിക്ക് നല്ല ക്ഷീണം ഉണ്ട്, ഞാനൊന്ന് കിടന്നോട്ടെ...." അവളുടെ സംസാരം കേട്ടാൽ തോന്നും ബുക്കിന്റെ മുന്നിൽ തന്നെയാണ് ഇരുപത്തിനാലു മണിക്കൂറുമെന്ന്. കുറച്ചു നേരമായിട്ടുള്ളൂ ബുക്കുമായി ഇരുന്നിട്ട്. പഠിക്കാൻ ഉണർവ് വരാൻ ഓറഞ്ച് ജ്യൂസ് വേണമെന്ന് പറഞ്ഞു. അത് കൊണ്ട് വന്നപ്പോൾ ഉള്ള ഉണർവ് കൂടെ പോയി. ഇങ്ങനെ പോയാൽ അങ്കിളിന് എന്നോട് നല്ല മതിപ്പായിരിക്കും എന്തായാലും എന്റെ കൂടെ കൂടിയപ്പോൾ സപ്പ്ളിയുടെ എണ്ണം കൂടിയിട്ടുണ്ട്.
"ശെരി, പോയി റെസ്റ്റെടുത്തോ..." കുട്ടൂസ് സ്വർഗം കിട്ടിയത് പോലെ ബുക്ക് മടക്കി വെച്ച് എഴുന്നേറ്റു.
"നച്ചൂ എവിടെ???" റൂമിലേക്ക് കയറുന്നതിന് മുൻപ് ചുറ്റും നിരീക്ഷിച്ചു കൊണ്ട് കുട്ടൂസ് ചോദിച്ചു.
"ശഹബാസ് എവിടെ ഉണ്ടോ അവിടെ ഉണ്ടാകും"
"അമ്മി ഇവളെ എന്നെ നോക്കാൻ പറഞ്ഞു വിട്ടതാണോ അതോ അവനെ നോക്കാൻ പറഞ്ഞു വിട്ടതാണോ???
ഏത് സമയവും ഈ രണ്ടിനും സംസാരം തന്നെയാ. ഇങ്ങനെ പറഞ്ഞാൽ കെട്ടി കഴിഞ്ഞാൽ ഇവരെന്ത് പറയും എന്തെങ്കിലും ബാക്കി വേണ്ടേ...." കുട്ടൂസ് പറയുന്നത് കേട്ട് നിന്നെന്നല്ലാതെ ഞാനൊന്നും പറയാൻ പോയില്ല. ഞാൻ എന്തെങ്കിലും പറയാൻ പോയാൽ അതെനിക്കിട്ട് തിരികെ പണി തരും. ഞാനിപ്പോൾ കുട്ടൂസിന്റെ ഭാഗം കൂടി പറഞ്ഞാൽ അവൾ പെട്ടെന്ന് അവരുടെ ഭാഗം നിന്ന് എന്നെ ചീത്ത പറയും, എന്തോ ഇത്ര നേരവും ഞാനാണ് അവരെകുറിച്ച് പറഞ്ഞതെന്നത് പോലെ...
തിരിച്ചാണെങ്കിൽ കുട്ടൂസിനൊപ്പം നിന്നില്ല എന്നും പറഞ്ഞ് ഇന്ന് മുഴുവൻ മുഖം വീർപ്പിച്ച് നടക്കും. അതിലും നല്ലത് ഒന്നും മിണ്ടാത്തതാണ്.
"ZAib... വേഗം കിസ്സ് താ, ഞാൻ കിടന്ന് ഉറങ്ങട്ടെ...." ഇത് മറ്റൊരു കഥയാണ്. Ayleen ന്റെ ടിപ്സിൽ പെടും. കുറച്ചു റൊമാന്റിക് ആകാൻ പറഞ്ഞതാ, ഓവർ ആക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. പിന്നെ എന്റെ കുട്ടൂസല്ലേ പറഞ്ഞാൽ കുളമാക്കി കയ്യിൽ തന്നിരിക്കും. റൊമാന്റിക് ആയാണ് അവൾ ചോദിക്കുന്നതെന്നാണ് അവളുടെ വിചാരം, എന്നാലെനിക്ക് എപ്പോഴും എന്തോ കാര്യം ചെയ്യാൻ ഓർഡർ ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. പിന്നെ ഞാനാ കാര്യം പറഞ്ഞാൽ ചിലപ്പോൾ ഇവിടെ കിടന്ന് കരയും, പ്രേത്യേകിച്ച് ഈ സമയത്ത്. അത് കൊണ്ട് ചിരി വരുമെങ്കിലും കഷ്ട്ടപ്പെട്ട് സഹിച്ചു കൂടെ നിൽക്കും. ഇത് പോലെ ഒരുപാട് റൊമാന്റിക് ഐറ്റംസ് ഉണ്ട് കുട്ടൂസിന്റെ കയ്യിൽ. അതിനെ കുറിച്ചൊന്നും പറയാത്തതാ നല്ലത്.
ദിവസവും ഓഫീസിൽ നിന്ന് തിരിച്ചു വന്നാൽ കുട്ടൂസുമായി അന്നത്തെ ദിവസത്തെ എല്ലാം സംസാരിക്കണം, പ്രത്യേകിച്ച് ഒന്നും നടന്നില്ലെങ്കിലും. ഞാനെത്ര ക്ഷീണത്തിൽ ആണെങ്കിലും, എന്നാലേ എനിക്ക് ഒരു തുള്ളി വെള്ളം കുടിക്കാൻ പറ്റൂ...
ഇതിനെല്ലാം Ayleen നെ പറഞ്ഞാൽ മതിയല്ലോ communication കുറവാണെന്ന് പറഞ്ഞ് അന്നവൾ ക്ലാസ് എടുത്ത ശേഷം എന്റെ ചെവിക്ക് റെസ്റ്റുണ്ടായിട്ടില്ല. ഇനി അവളും ഇങ്ങനെ തന്നെയാണോ??? അങ്ങനെയാണെങ്കിൽ Aslan നും എന്നെ പോലെ കഷ്ട്ടപ്പെടുന്നുണ്ടാകും
എന്നോർക്കുമ്പോൾ എന്തോ സമാധാനം....
******
(5months later:-
കുട്ടൂസിന്റെ കോളേജിന് മുൻപിൽ Ayanനെയും Aymenനെയും Ahyanനെയും നോക്കി ഇരിപ്പാണ് ഞാനും അങ്കിളും. കുട്ടൂസ് എക്സാമിന് പോയിട്ട് സമയം രണ്ടു മണിക്കൂർ കഴിഞ്ഞു. ഈ മൂന്നംഗ സംഘത്തിനെ നോക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. അര മണിക്കൂർ കൂടെ കഴിഞ്ഞാലേ കുട്ടൂസിന്റെ എക്സാം കഴിയൂ, അത് വരെ ഞാൻ ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു.
Ahyan കരഞ്ഞ് ഒന്ന് നിർത്താൻ കാത്തു നിൽക്കുകയായിരിക്കും Ayan തുടങ്ങാൻ പിന്നെ Aymen ന്റെ കാര്യം പറയുകയും വേണ്ട. എങ്ങനെയോ ഒരു വിധം അര മണിക്കൂർ തള്ളി നീക്കിയെന്ന് പറയാം. എക്സാം കഴിഞ്ഞ് ഓരോരുത്തരായി പുറത്തേക്ക് വരാൻ തുടങ്ങി.
കുട്ടൂസ് വേഗം കാറിനടുത്തേക്ക് വന്ന് മൂന്നെണ്ണത്തിനെയും മാറി മാറി നോക്കി. ഇത്ര വരെ കരഞ്ഞ എന്റെ സ്വന്തം പീക്കിരികൾ കുട്ടൂസ് വന്ന ശേഷം വാ തുറന്നിട്ടില്ല.
"കുട്ടൂസെ... ഇത്തവണയെങ്കിലും പാസ്സാകോ???" ഈ മൂവർ സംഗം വന്നതിന് ശേഷം കുട്ടൂസിന് എന്നെ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയം ഉണ്ടായിട്ടില്ല, ഇങ്ങനെയെങ്കിലും ഞാനെന്നൊരു രൂപം ഇവിടെ ഉണ്ടെന്ന് അവളൊന്ന് അറിയട്ടെ...
"ആഹ്, ഒരു വരുത്തുകൂടെ വരേണ്ടി വരും..." ഇത് ഞാൻ കഴിഞ്ഞ തവണയും കേട്ടതാ, പക്ഷേ ഞാൻ വിശ്വസിച്ചില്ല, ഈ കാര്യത്തിൽ കുട്ടൂസിനെ വിശ്വസിക്കാമെന്ന് കഴിഞ്ഞ തവണത്തെ റിസൾട്ട് കാണിച്ചു തന്നതാണ്. വെറുതെ കുട്ടൂസിനെ ഞാൻ തെറ്റിദ്ധരിച്ചു. അത് കൊണ്ട് ഒരു തവണ കൂടെ വരേണ്ടി വരും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും വരേണ്ടി വരും.
അങ്കിളാണെങ്കിൽ ഞാനിതൊക്കെ കുറെ കേട്ടതാ എന്ന ഭാവത്തിൽ നിൽപ്പാണ്. കുട്ടൂസിനെ പാസ്സാക്കിയെ അടങ്ങൂ എന്നത് എന്റെ നടക്കാത്ത സ്വപ്നമായി മാറുമോ എന്നാണ് ഇപ്പോഴെന്റെ പേടി.
*******
(4years later:-
ആകെ മൊത്തം മൈലാഞ്ചി കല്യാണത്തിന്റെ തിരക്കും ആരവവുമാണ് കുട്ടൂസിന്റെ വീട്ടിൽ. എല്ലാവരും മൈലാഞ്ചി ഇടുന്ന തിരക്കിലാണ്. പിന്നെ കുട്ടൂസിന്റെ കാര്യം മാത്രം പറയേണ്ടതില്ലല്ലോ. അവളുടെ കൈ കണ്ടാൽ തോന്നും കല്യാണം അവളുടേതാണെന്ന്.
എല്ലാവരുടെയും കൈ അങ്ങനെ തന്നെയാണ്. ശഹബാസിന് പെണ്ണിനെ മാറിപോകാതിരുന്നാൽ മതിയായിരുന്നു.
കുട്ടൂസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് Ayleen ഉം Aslan ഉം അവരുടെ മകളും വന്നിട്ടുണ്ട്. ഇപ്പോൾ അവര് എന്നേക്കാൾ വലിയ കമ്പനിയല്ലേ....
മൂന്നംഗ സംഘത്തിനെ എന്നെ ഏല്പിച്ചാണ് കുട്ടൂസ് മൈലാഞ്ചിയിടാൻ പോയത്. പടച്ചോനറിയാം അവരൊക്കെ എവിടാണെന്ന്.
അവരെയൊന്നും പിടിച്ചാൽ കിട്ടില്ല, പ്രത്യേകിച്ച് ഇങ്ങനെ ഒരു പരിപാടി നടക്കുമ്പോൾ.
ഹാളിലെ സോഫയിൽ അങ്കിളിനോടും കുട്ടൂസിന്റെ മൂത്തപ്പമാരോടും സംസാരിച്ച് ഞാനിരുന്നു. അവരിൽ നിന്നും ശ്രദ്ധ തിരിച്ചത് കുട്ടൂസിന്റെ ഉറക്കെയുള്ള ശബ്ദമാണ്.
"Aymen... അമ്മി മൈലാഞ്ചി ഇടുന്നത് കണ്ടില്ലേ, അബ്ബാനോട് പറ"
"വേണ്ട, കുട്ടൂസ് മതി..." സന്തോഷം!!!!! സമാധാനം!!!! ഈ ചെക്കനെനിക്ക് പണി വാങ്ങിത്തരും. ഞാൻ കുട്ടൂസെന്ന് വിളിക്കുന്നത് കാരണം മൂന്നും അവളെ അതാണ് വിളിക്കാറ്. അമ്മിയെന്ന് വിളിക്കുന്നത് വളരെ കുറവാണ്. പ്രത്യേകിച്ച് ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ വായിൽ നിന്ന് കുട്ടൂസെന്നെ വീഴൂ...
ഇവരിങ്ങനെ വിളിക്കാൻ കാരണം ഞാനാണെന്നും പറഞ്ഞ് എന്റെ ചെവിക്ക് സ്വൈര്യം തരാറില്ല, ഇനി ഇന്നത്തെക്കുള്ളതുമായി.
"Aymen... എന്റെ മൈലാഞ്ചി,...." സംഭവം നടക്കുന്നതെന്താണെന്ന് കാണാൻ കഴിയുന്നില്ലെങ്കിലും ശബ്ദം കൊണ്ട് Aymen നന്നായി കുട്ടൂസിനെ ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. ഇവനെനിക്കിട്ട് പണി തന്നെ അടങ്ങൂ...
"മതി കുട്ടൂസെ, അവൻ ചെറുതല്ലേ... നീയൊക്കെ എങ്ങനെയായിരുന്നെന്ന് നിന്റെ അമ്മിയോട് ചോദിച്ച് നോക്ക്..." പറഞ്ഞ ആളാരാണെന്ന് അറിയില്ലെങ്കിലും വളരെ സന്തോഷമായി എനിക്ക്.
"നിന്റെതല്ലേ ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചാൽ മതി, നിന്റെ കുരുത്തക്കേട് മുഴുവൻ നീ അങ്ങോട്ടും കൊടുത്തിട്ടുണ്ടാകും." എനിക്കിട്ട് പണ്ട് മുതലേ പണി തരുന്ന മൂത്തമ്മയുടെ വാക്കുകളാണെന്ന് തോന്നുന്നു, ശബ്ദം കേട്ടിട്ട് അങ്ങനെ തോന്നുന്നു.
എന്റെ കൂടെ ഇരിക്കുന്നവരെല്ലാം എന്നെ നോക്കി ചിരിക്കുകയായിരുന്നു, അങ്കിൾ ഉൾപ്പടെ. ഇത്ര കാലമായിട്ടും എന്റെ കുട്ടൂസിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല. ഈ സോഫയിൽ പണ്ട് ആദ്യമായി ഞാൻ കണ്ണൂരിൽ വന്ന സമയത്ത് ഇരിക്കുമ്പോൾ എല്ലാവരും കുട്ടൂസിനെ കുറിച്ച് എന്ത് പറഞ്ഞോ, കുട്ടൂസ് എങ്ങനെയായിരുന്നോ വർഷങ്ങൾ കഴിഞ്ഞിട്ടും മൂന്ന് മക്കളുടെ ഉമ്മയായിട്ടും ഒരു മാറ്റവും വന്നിട്ടില്ല. അത് പോലെ തന്നെ കുട്ടൂസിന്റെ കുക്കിങ്ങിനും മാറ്റമൊന്നും വന്നിട്ടില്ല. സാധാരണ കുക്കിംഗ് പിന്നെയും സഹിക്കാം, കുട്ടൂസിന്റെ സ്പെഷ്യൽ ഐറ്റംസ്, പടച്ചോനാണെ സഹിക്കാൻ കഴിയില്ല. അങ്ങനെ വല്ലതും ഉണ്ടാക്കുന്ന ദിവസം ഞാനും മൂവർ സംഘവും തമ്മിൽ യുദ്ധമാണ്. അവര് പോലും കഴിക്കില്ല. എന്തെങ്കിലും പറഞ്ഞാൽ അത് മതി അന്ന് മുഴുവൻ മുഖം വീർപ്പിച്ച് പിണങ്ങിയിരിക്കാൻ.
കുട്ടൂസ് Aymenന്റെ കൈ പിടിച്ച് 'എനിക്കുള്ളത് പിന്നെത്തരാം' എന്ന മട്ടിൽ നോക്കിക്കൊണ്ട് ഞങ്ങൾക്കരികിലൂടെ മുന്നോട്ട് നടന്നു. അവളിങ്ങനെ കെയർ ലെസ്സായി നടക്കുമ്പോൾ പേടി എനിക്കാ... കുട്ടൂസിന്റെ വയറ്റിൽ കിടക്കുന്ന മൂപ്പർക്ക് ഇവിടെ നടക്കുന്ന വല്ലതും അറിയോ???
"അല്ല അളിയാ... ഇതിലെങ്ങാനും നിർത്താൻ വല്ല പ്ലാനും ഉണ്ടോ??? അല്ലെങ്കിൽ നമുക്കൊരു നഴ്സറി തുടങ്ങാം..." സഹീർ അവന്റെ ഒരു വയസ്സ് പ്രായമുള്ള മകളെ തോളിൽ കിടത്തിയുറക്കിക്കൊണ്ട് എന്റെ നെഞ്ചിലോട്ട് കയറാനായി വന്നു.
"ആഹ്, നീയായിരുന്നല്ലേ നഴ്സറി തുടങ്ങുന്നയാള് പറഞ്ഞത് നന്നായി ഞാനും zaib ഉം അങ്ങനെ ഒരാളെ കിട്ടാനായി തിരഞ്ഞു നടക്കായിരുന്നു." എന്റെ കുട്ടൂസെ നിന്റെ വാ ഒന്ന് അടക്കി വെച്ചൂടെ...
ചില സമയത്ത് അവളുടെ ഓരോ കളികൾ കാണുമ്പോൾ എനിക്ക് തോന്നും എനിക്ക് മക്കള് മൂന്നല്ല നാലാണെന്ന്, അല്ല പറഞ്ഞു വരുമ്പോൾ നാലാമതൊരാൾ ഉണ്ടല്ലേ...
എന്തൊക്കെ പറഞ്ഞാലും ഇവരെ മൂന്ന് പേരെയും എങ്ങനെയെങ്കിലും മെരുക്കിയെടുക്കാം, എന്റെ മയ്യിത്തും കൊണ്ടേ പോകൂ എന്ന വാശിയിൽ ഉള്ളത് കുട്ടൂസാണ്. ചില സമയത്ത് അവളും മൂവർ സംഘവും ചെറിയ കാരണം പറഞ്ഞ് വാശി പിടിക്കുന്നത് കാണണം. ചെറുതല്ലേ എന്ന് പറഞ്ഞ് അവർക്കൊപ്പം നിന്നാൽ ഞാൻ തീർന്ന്, അവൾക്കൊപ്പം നിന്നാൽ പിന്നെ മൂവരും എന്റെ മേൽ കയറി മറിഞ്ഞ് എനിക്കിട്ട് പണി തരും. എന്തായാലും ഇങ്ങനെ പോകാനാ എന്റെ വിധി. ഇനി വരാനിരിക്കുന്നത് എങ്ങനെയാണെന്ന് കണ്ടറിയേണ്ടി വരും.
*****
കല്യാണം റാഹത്തായി നടന്നു. രണ്ടു പെൺമക്കളെയും നല്ല രീതിയിൽ കെട്ടിച്ചയച്ചതിന്റെ സംതൃപ്തി അങ്കിളിന്റെ മുഖത്ത് നിറഞ്ഞിരുന്നു.
ഇവനിങ്ങുള്ള ഫാമിലി ഫോട്ടോ ഷൂട്ടിന് വേണ്ടി മൂവർ സംഘത്തിനെ ഒരുക്കുന്നത് എന്റെ ഡ്യൂട്ടിയായിരുന്നു.
കുട്ടൂസിന് ഒരുപാട് നേരം ഒരുങ്ങാൻ ആവശ്യമുള്ളത് കൊണ്ട് മൂവരെയും ഞാനങ് ഏറ്റെടുത്തു. എന്നിട്ടെന്താ ഒന്നിനെ പിടിച്ച് കൊണ്ടു വരുമ്പോൾ മറ്റ് രണ്ടെണ്ണത്തിനെയും കാണില്ല. പിന്നെ അവരെ കണ്ടു പിടിച്ച് വരുംമ്പോയേക്ക് നേരത്തെയുള്ള കക്ഷിയെ കാണില്ല. അങ്ങനെ ഒരു വിധത്തിൽ ഒരുക്കി കഴിഞ്ഞപ്പോഴേക്കും ഏകദേശം എല്ലാവരുടെയും ഫോട്ടോ ഷൂട്ട് കഴിഞ്ഞിരുന്നു.
പിന്നെ ശഹബാസിനെയും നാവാലിനെയും തിരിഞ്ഞും മറിഞ്ഞുമുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു ഫോട്ടോഗ്രാഫർ.
അവരുടെ ഊയം കഴിയുന്നത് വരെ കാത്തിരിക്കുന്ന സമയത്ത് അയ്ലീൻ dephne യെയും കൊണ്ട് അവിടേക്ക് വന്നത്. കുറെ തവണ കണ്ടെങ്കിലും സംസാരിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങളുടെ ഊഴം വരുന്നതിന് മുൻപ് സംസാരിച്ചേക്കാം എന്ന് കരുതി പോയ ഞാൻ ഒന്ന് പറഞ്ഞ് രണ്ടാമത്തെ അവളുടെ ഡയലോഗ് കേട്ട് പോകേണ്ടായിരുന്നെന്നോർത്തു പോയി.
"ഞാൻ കുറച്ച് റൊമാന്റിക് ആവാൻ പറഞ്ഞെന്ന് കരുതി നിങ്ങളിതൊരു മത്സരമാക്കിയെടുക്കുമെന്ന് കരുതിയില്ലാട്ടോ" ഇതിനൊക്കെ ഞാനെന്ത് പറയാനാ എന്ന് വെച്ച് ഇളിച്ചു കൊണ്ട് നിന്നു. ഭാഗ്യത്തിന് അതെ സമയത്ത് ഫോട്ടോഗ്രാഫർ വിളിച്ചത് കാരണം വേഗം അവിടെ നിന്നും തടി തപ്പി.
കുട്ടൂസിന് വയർ എല്ലാ ആംഗിളിൽ നിന്നും കിട്ടണം എന്നും പറഞ്ഞ് ആ ഫോട്ടോഗ്രാഫറെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കുറെ ഫോട്ടോയിൽ ഞങ്ങൾ മാത്രമായിരുന്നു.
കുറെയെണ്ണത്തിൽ മൂവർ സംഘം മാത്രം. ചില ഫോട്ടോയിൽ ഞങ്ങൾക്കൊപ്പം മൂവരും ഉണ്ട്. ചിലതിൽ ഒന്നിനെ കാണില്ല അങ്ങനെ അങ്ങനെ...
ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ ഫോട്ടോഗ്രാഫർ എന്നെ ആക്കിയ രീതിയിൽ നോക്കിയത് പോലെ എനിക്ക് തോന്നി. ഇനിയത് എല്ലാവരുടെ ഭാഗത്തു നിന്നും അങ്ങനെയൊരു സ്വീകരണം കിട്ടുന്നത് കൊണ്ടാണോ എന്നറിയില്ല.
കുട്ടൂസിന്റെ രണ്ടുറക്കം കഴിഞ്ഞിട്ടുണ്ട്. ഞാനിപ്പോഴും മൂവർ സംഗവുമായി മല്ലിടുകയാണ്. ഇവർക്കൊന്നും ഉറക്കെന്ന് പറഞ്ഞ സാധനം ഇല്ല. എനിക്കാണെങ്കിൽ ഉറക്കം വരുന്നുണ്ട്, ഇവരാണെങ്കിൽ ഇപ്പോൾ ഉറങ്ങുന്ന മട്ടുമില്ല. അല്ലെങ്കിലും ഈ റൂം എന്നെ സംബന്ധിച്ചിടത്തോളം നല്ല ഭാഗ്യമുള്ള റൂമാണ്. ഇവിടെ വന്നിട്ട് ഞാൻ സമാധാനത്തോടെ ഉറങ്ങിയ ചരിത്രമില്ല. ഞങ്ങളുടെ റീസെപ്ഷന്റെ അന്ന് കുട്ടൂസ് കാരണം കിടക്കാൻ കഴിഞ്ഞില്ല, ഇന്ന് ശഹബാസിന്റെ റീസെപ്ഷന്റെ ദിവസം ഈ മൂവർ സംഘം കാരണം കിടക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഇനി വരാനിരിക്കുന്നത് ഇതിലും ഭീകരനോ ഭീകരിയോ ആണെന്ന് ആർക്കറിയാം. എന്തായാലും നാളെയുടെ കാര്യം നാളെ പറയാനല്ലേ കഴിയൂ...
എന്തൊക്കെയായാലും ഈ അനുഭവങ്ങൾക്ക് പ്രത്യേകത എപ്പോഴും കൂടുതലാ... എന്തൊക്കെ പറഞ്ഞാലും കുട്ടൂസിന്റെ പിണക്കമില്ലാത്ത ദിവസവും ഈ മൂവർ സംഘവുമായി മല്ലിടാത്ത ദിവസവും ഒരു ദിവസമായി കാണാൻ എനിക്ക് കഴിയില്ല. ഞാൻ ഒരുപാട് മാറി. കുട്ടൂസിനെ എന്റുപ്പ എനിക്ക് വേണ്ടി തിരഞ്ഞെടുക്കാൻ കാരണം ഇപ്പോഴും അറിയില്ല, പക്ഷെ ഉപ്പാന്റെ ആ തീരുമാനമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്.
എന്റെ മുഖത്തിനിട്ട് അടി കിട്ടിയപ്പോയാണ് മൂവർ സംഘത്തോട് കളിച്ചു നിൽക്കുകയായിരുന്ന ഞാൻ കളി നിർത്തി കുട്ടൂസ് ഉറങ്ങുന്നതും നോക്കിയിരിക്കുകയായിരുന്നെന്ന ബോധം വന്നത്. ഞാൻ കളി നിർത്തിയത്തിന്റെ ദേഷ്യമാണ് അവരിപ്പോൾ മുഖത്തേക്ക് എറിഞ്ഞു തീർത്തത്.
ഞാൻ വീണ്ടും അവർക്കൊപ്പം കളിക്കാൻ ചെന്നു.
"അബ്ബാനോട് കുറച്ചു സ്നേഹമുണ്ടെങ്കിൽ ഉറങ്ങ് മക്കളെ..." എന്നെ മൈൻഡ് ചെയ്യാതെ കളിയിൽ ഏർപ്പെട്ട് നിൽക്കുന്ന അവരെ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
ഇനി എന്തൊക്കെ ഞാൻ കാണാൻ കിടക്കുന്നു.....
The End
എവിടെ ചെന്ന് അവസാനിക്കും എന്നൊന്നും അറിയാതെ തുടങ്ങിയ story യാണ്. ഇത് വരെയുള്ള എല്ലാവരുടെ സപ്പോർട്ടിനും വലിയ thanks ഉണ്ട്ട്ടോ😊😊😊
Story യുടെ ending ഉം ഇഷ്ടമായെന്ന് കരുതുന്നു.....
01/10/19
മുൻപ് അപ്ഡേറ്റ് ചെയ്ത chapter തന്നെയാണ്. വാട്ട്പാഡിലെ ചില പ്രോബ്ലെംസ് കാരണം അത് വായിക്കാൻ കഴിയാത്തത് കൊണ്ട് മുൻപ് എഴുതിയത് ഡിലീറ്റ് ചെയ്ത് വീണ്ടും അപ്ഡേറ്റ് ചെയ്യുകയാണ്.
Bạn đang đọc truyện trên: AzTruyen.Top