56

Falak's pov:-

എഴുന്നേൽക്കുമ്പോൾ ബെഡിൽ ഞാൻ ഒറ്റയ്ക്കാണ്. അല്ലെങ്കിലും ഇത് ആദ്യമായല്ലല്ലോ...
പക്ഷെ എന്തോ ഇന്ന് തിരികെ പോകുന്നത് ഓർക്കുമ്പോൾ...
'എക്സാം എഴുതാനുള്ള മടി അല്ലാതെന്ത്??? അത് തന്നെയാ...' അതും പറഞ്ഞു ബെഡിൽ നിന്നെഴുന്നേറ്റു.

ഹാളിൽ zaib നെ കാണാതെ വന്നപ്പോൾ പോയെന്നാണ് കരുതിയത് കിച്ചനിൽ നിന്നും ശബ്ദം കേട്ടപ്പോൾ ഇവിടെ തന്നെ ഉണ്ടെന്ന് മനസ്സിലായി. പോകുന്ന കാര്യം എങ്ങനെ പറയും എന്നതായി അടുത്ത ചിന്ത.

പറയുന്നതിന് ഇങ്ങനെ ആലോചിക്കാൻ മാത്രം എന്താ ഉള്ളത്??? നേരെ ചെന്ന് പറയണം. അല്ല പിന്നെ...

എന്തോ തിരക്കിട്ട കുക്കിങ്ങിലായിരുന്നു zaib. എന്റെ പ്രസെൻസ് അറിയിക്കാൻ ചുമച്ചു കൊണ്ട് ഞാൻ കിച്ചനിലേക്ക് കയറി. എന്നെ കണ്ടതും zaib ഒരു പുഞ്ചിരി പാസ്സാക്കി കുക്കിങ്ങിലേക്ക് തിരിഞ്ഞു. Zaib ചിരിച്ചത് കണ്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ഞാൻ മാത്രമേയുള്ളൂ ഇവിടെ...
എന്നോട് തന്നെയാണോ ചിരിച്ചത്???

ഇന്നലെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ, ഞാനൊരാൾ ഇവിടെ ഉള്ളത് പോലും കാണാത്തത് പോലെയല്ലേ പെരുമാറിയത്. എന്നിട്ടിപ്പൊ വെറുതെ ചിരിക്കുന്നു...
ഇതിന് ഓന്തിന്റെ സ്വഭാവമാണ് എപ്പോഴാ സ്വഭാവം മാറുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല.

"ഞാനിന്ന് തിരിച്ച് പോകാ..." zaib കുക്കിംഗ് നിർത്തി എന്നല്ലാതെ തിരിഞ്ഞു നോക്കിയില്ല.

"രണ്ടു ദിവസം കഴിഞ്ഞാൽ എക്സാം തുടങ്ങും. ഇന്ന് തിരികെ പോകണം." Zaib തിരിഞ്ഞെന്നെ നോക്കി എന്തോ പറയാനായി വാ തുറന്നതും ഞാൻ ഇടയ്ക്കു കയറി.

"പാക്കിങ്ങ് ചെയ്യാനുണ്ട് ഒന്നും കഴിഞ്ഞിട്ടില്ല" അതും പറഞ്ഞ് ഞാൻ വേഗം കിച്ചനിൽ നിന്നും പുറത്തിറങ്ങി.

പാക്ക് ചെയ്യുമ്പോയെല്ലാം എന്റെ കണ്ണുകൾ ഇടയ്ക്കിടക്ക് ഡോറിന് നേരെ ചെല്ലും എന്നല്ലാതെ zaib ന്റെ പൊടി പോലും റൂമിനടുത്ത് കണ്ടില്ല.

എന്നാലും എന്തായിരിക്കും zaib പറയാൻ പോയത്??? ഇടയ്ക്ക് കയറി എല്ലാം കുളമാക്കി.

"ട്രെയിനിന്റെ സമയം അറിയുമോ???" Zaib ന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. രണ്ടു കൈകളും നെഞ്ചിനു മീതെ കെട്ടി വെച്ച് ഡോറിനടുത്ത് ചാരി നിൽക്കുകയാണ് zaib.

"...ഉം രാത്രി എട്ടിനാ ട്രെയിൻ. രാവിലെ ഷൊർണ്ണൂർ എത്തും. അവിടുന്ന് ആലുവയിലേക്ക് ട്രെയിൻ കിട്ടും"

"രാത്രി ഒറ്റയ്ക്കണോ ട്രെയിനിൽ പോകുന്നേ??? എന്താ എന്നോട് നേരത്തെ പറയാതിരുന്നത്??? ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാമായിരുന്നു. രാത്രി ഒറ്റയ്ക്ക് ബുക്ക് ചെയ്യാതെ പോകുന്നത് ശെരിയല്ല. ഞാൻ ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമോയെന്ന് നോക്കട്ടെ" എനിക്ക് എന്തെങ്കിലും പറയാൻ സമയം തരാതെ zaib വന്നത് പോലെ റൂമിൽ നിന്നും പുറത്തിറങ്ങി.

എല്ലാം ഞാൻ അങ്ങോട്ട് പറയാൻ നിൽക്കണോ എന്റെ കാര്യങ്ങൾ ഇങ്ങോട്ടും അന്വേഷിക്കാം...
ഇന്നലെ ഞാൻ പറയാൻ വിചാരിച്ചതല്ലേ എന്നിട്ട് എല്ലാം കുളമാക്കിയത് ഞാനല്ലല്ലോ എന്നിട്ട് ഇപ്പോയെല്ലാം എന്റെ തെറ്റ്. പാക്ക് ചെയ്യുന്നത് മതിയാക്കി ഞാൻ കട്ടിലിൽ ഇരുന്നു.

കുറച്ചു കഴിഞ്ഞ് zaib റൂമിലേക്ക് വന്നു.

"10 മണിക്ക് ചെന്നൈ-ഷൊർണ്ണൂർ സൂപ്പർ ഫാസ്റ്റ് ഉണ്ട്. എട്ട്, എട്ടരയാകുമ്പോൾ അവിടെയെത്തും. ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്"

"ഉം..."

"പോകുന്നതിന് മുൻപ് ഷോപ്പിങ് അങ്ങനെയെന്തെങ്കിലുമുണ്ടോ??? എന്തെങ്കിലും വാങ്ങാനോ???" അങ്ങനെ ഒന്നും ഇല്ലായിരുന്നു. പിന്നെ zaib ചോദിച്ച സ്ഥിതിക്ക് ഇല്ലെന്ന് പറയുന്നത് എങ്ങനാ...

"ആഹ്, എനിക്ക് ചെറിയൊരു ഷോപ്പിങ് ഉണ്ടായിരുന്നു"

"ബ്രേക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ് റെഡിയായിക്കോ നമുക്ക് പോകാം..." എഹ്ഹ്!!! Zaib എന്റെ കൂടെ വരുമോ??? ഇന്ന് വർക്കിന് പോകേണ്ടേ??? ഞാൻ പോകുകയല്ലേ എന്ന് കരുതി എനിക്ക് വേണ്ടി ലീവ് എടുക്കുകയായിരിക്കും. ഇനി ഇത് എങ്ങനെയെങ്കിലും പോയി കിട്ടട്ടെ എന്ന് വെച്ചാണെങ്കിലോ????

"ബ്രേക്ഫാസ്റ്റ്???" Zaib ന്റെ ശബ്ദം കേട്ടപ്പോൾ സംശയത്തോടെ നോക്കി ഞാൻ ബെഡിൽ നിന്നെഴുന്നേറ്റ് ഹാളിലേക്ക് നടന്നു.

●●●

ഏത് ഡ്രസ്സ് ഇടണം എന്നതായിരുന്നു ഏറ്റവും വലിയ ടാസ്‌ക്ക്. ഞങ്ങൾ അങ്ങനെ ഒരുമിച്ച് പുറത്ത് പോയത് കുറവല്ലേ...
Zaib ന്റെ ഫ്രൻഡിന്റെ വീട്ടിൽ പാർട്ടിക്ക് പോയിട്ടുണ്ട്. പിന്നെ മാളിൽ പോയിട്ടുണ്ട്. ഡിന്നറിനും പോയിട്ടുണ്ട്. പക്ഷെ ഈ സമയത്തൊന്നും ഞങ്ങൾ ഒറ്റയ്ക്കായിരുന്നില്ലല്ലോ...

മാളിൽ പോയപ്പോഴാണ് ശഹബാസിന്റെ ഇത്തയെയും ഹസ്‌ബെന്റിനെയും കണ്ടത്. തിരിച്ചു വരുന്നത് വരെ അവരുണ്ടായിരുന്നു കൂടെ...
പിന്നെ അയ്‌ലീന്റെ കൂടെ ഡിന്നർ...
ഇന്ന് ഞങ്ങൾ ഒറ്റയ്ക്കാണ്. ഇനി ആരെങ്കിലും പാതി വഴിയിൽ വെച്ച് കയറിക്കൂടുമോ എന്നറിയില്ല.

രണ്ടും കൽപ്പിച്ച് കണ്ണടച്ച് എടുത്ത് വെച്ച ഡ്രെസ്സിൽ നിന്നും ഒന്ന് സെലക്ട് ചെയ്തു. രണ്ടാമതൊന്ന് ചിന്തിക്കാൻ നിൽക്കാതെ വേഗം റെഡിയായി.

എന്താ വാങ്ങേണ്ടതെന്ന് എനിക്ക് പോലും നിശ്ചയം ഇല്ലാതിരുന്നത് കൊണ്ട് മാളിലെ കാണുന്ന ഷോപ്പിലെല്ലാം ഞാൻ കയറിയിറങ്ങി. ZAib ചോദിച്ചാൽ ഞാൻ ഉദ്ദേശിച്ചത് അവിടെയില്ലെന്നും പറഞ്ഞ് വേറെ ഒന്നും കേൾക്കാൻ നിൽക്കാതെ അടുത്ത ഷോപ്പിലേക്ക് കയറും. ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് മാത്രം എന്റെ ഭാഗ്യത്തിന് zaib ചോദിച്ചില്ല. ചോദിച്ചാൽ എന്താ പറയേണ്ടതെന്നും എനിക്കറിയില്ല.

●●●

Zaib's pov:-

കാണുന്ന ഷോപ്പിലെല്ലാം കയറിയിറങ്ങുക എന്നല്ലാതെ കുട്ടൂസ് ഒന്നും വാങ്ങിയില്ല. എന്തെങ്കിലും ചോദിച്ചാൽ അവൾ ഉദ്ദേശിച്ചത് അവിടെയില്ലെന്ന് പറയും. അവളെന്താ ഉദ്ദേശിച്ചതെന്ന് മാത്രം ഞാൻ ചോദിച്ചില്ല. അത് കിട്ടിക്കഴിഞ്ഞാൽ തിരികെ പോകേണ്ടി വരുമല്ലോ വൈകുന്നതിനനുസരിച്ച് അത്ര സമയവും കുട്ടൂസിന്റെ കൂടെ ചിലവിടാമല്ലോ....

ഇന്നിനി അവൾ പോയാൽ എന്നാ വരുക എന്നൊന്നും അറിയില്ല. ഇങ്ങോട്ട് തന്നെ വരുമോയെന്നും അറിയില്ല. കുട്ടൂസ് പോയി കഴിഞ്ഞാൽ വീണ്ടും ഞാൻ തനിച്ചാകും. വീടിനുണ്ടായിരുന്ന ഉണർവും പോകും.

കുറെ നേരം മാളിൽ ചിലവഴിച്ചിട്ടും രണ്ടു മൂന്ന് പാക്ക് ചിപ്സും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്. ബസ്സിലിരിന്ന് കഴിക്കാമെന്ന് പറഞ്ഞെങ്കിലും തിരികെ അപ്പാർട്മെന്റിൽ എത്തുന്നതിന് മുൻപ് അതിൽ പകുതിയും കാലിയായി. ചിരി അടക്കിപ്പിടിച്ച് കുട്ടൂസിന്റെ ഓരോ പ്രവർത്തികളും നോക്കി നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

സമയം പെട്ടെന്ന് പോകരുതെന്ന് കരുതുമ്പോൾ സൂപ്പർ ഫാസ്റ്റിന്റെ വേഗത്തിലാണ് മൂപ്പരോടുന്നത്. അധിക സമയം റൂമിൽ നിന്നില്ല അപ്പോഴേക്കും കുട്ടൂസിന് പോകാനുള്ള സമയമായി. പത്തു മണിക്കാണ് ബസ്സെങ്കിലും കുറച്ചു നേരത്തെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു.

തീരുമാനം മാത്രമേ നടന്നിരുന്നുള്ളൂ ഓരോ തവണ ഡോർ ലോക്ക് ചെയ്ത് പുറത്തിറങ്ങുമ്പോഴും ഓരോന്നും എടുക്കാൻ മറന്നെന്നും പറഞ്ഞ് കുട്ടൂസ് വീണ്ടും അകത്ത് കയറും. എന്നാൽ തിരികെ വരുമ്പോൾ കയ്യിൽ എന്തെങ്കിലും വേണ്ടേ അതുമില്ല. തോന്നിയതാണ് ബാഗിൽ തന്നെ ഉണ്ടെന്ന് തോന്നുന്നുവെന്നും പറയും. രണ്ടു മൂന്ന് തവണ എനിക്കതൊരു പ്രശ്‌നമായി തോന്നിയില്ല. വീണ്ടും അത് തന്നെ തുടർന്നപ്പോൾ കീ കുട്ടൂസിന്റെ കയ്യിൽ കൊടുത്ത് ഞാൻ എലിവേറ്ററിന് നേരെ നടന്നു.

അപ്പാർട്മെന്റിൽ നിന്നും അധിക ദൂരമില്ലെങ്കിലും ഞാൻ കുറച്ച് വളഞ്ഞ വഴിയാണ് സ്റ്റാൻഡിലേക്ക് തിരഞ്ഞെടുത്തത്. ഞാൻ ഡ്രൈവ് ചെയ്യുമ്പോഴും കുട്ടൂസ് ഇടയ്ക്കിടക്ക് എന്നെ തന്നെ നോക്കുന്നുണ്ട്. അവൾക്കെന്തോ പറയാനുള്ളത് പോലെയെനിക്ക് തോന്നി. പക്ഷെ ഇത്ര നേരമായിട്ടും കൈയിലുള്ള ചിപ്‌സ് തിന്നുക എന്നല്ലാതെ വേറെയൊന്നിനും അവൾ വാ തുറന്നിട്ടില്ല.
എനിക്കും കുട്ടൂസിനോട് സംസാരിക്കണം എന്നുണ്ടായിരുന്നു. അയ്‌ലീൻ പറഞ്ഞത് പോലെ പറയാനുള്ളത് പറയണം അല്ലാതെ മനസ്സിൽ കൊണ്ട് നടക്കാനുള്ളതല്ല.

"ഫലക്ക്..."  "Zaib ന് എപ്പോഴെങ്കിലും എന്നെ കെട്ടേണ്ടായിരുന്നെന്ന് തോന്നിയിട്ടുണ്ടോ???" കുട്ടൂസിന്റെ ഭാഗത്തു നിന്നും ഞാൻ പ്രതീക്ഷിക്കാത്തൊരു ചോദ്യമായിരുന്നു അത്. "അല്ലെങ്കിൽ വേണ്ട അതിന് മറുപടി പറയണ്ട" കുട്ടൂസ് വീണ്ടും ശ്രദ്ധ മുഴുവൻ ചിപ്സിന് നേരെ വിട്ടു.

"ചിപ്സ് വേണോ???" അവളുടെ ശ്രദ്ധ മാറിയിട്ടും ഞാനവളെ തന്നെ നോക്കുന്നത് കൊണ്ടാകാം കുട്ടൂസ് ചിപ്സ് എനിക്ക് നേരെ നീട്ടി. ഞാൻ ഒന്നും പറയാതെ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു. എന്നാലും കുട്ടൂസ് എന്തായിരിക്കും അങ്ങനെ ചോദിച്ചത്??? ഇനി അവൾക്ക് അങ്ങനെ വല്ലതും തോന്നിയിട്ടുണ്ടോ???

"കുട്ടൂസിനോ???"

"ഹുഹ്???" എനിക്ക് നേരെ തിരിഞ്ഞ കുട്ടൂസിന്റെ മുഖം കണ്ടപ്പോൾ അത്രയും നേരം എന്നിലുണ്ടായ ടെൻഷൻ എങ്ങോട്ടോ പോയി. ചെറിയ കുട്ടികളെക്കാൾ കഷ്ട്ടമാണ് കുട്ടൂസ് ചിപ്സ് തിന്നുന്നത് കാണാൻ. തട്ടത്തിലും മുഖത്തും ഡ്രെസ്സിലും എല്ലാമുണ്ട് അതിന്റെ അംശങ്ങൾ.

"കുട്ടൂസിനങ്ങനെ തോന്നിയിട്ടുണ്ടോ???" ചോദിച്ച ഉടനെ അത് വേണ്ടായിരുന്നെന്ന് തോന്നി. പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ...
ഞാൻ മറുപടിയ്ക്കായ് കാത്തിരുന്നു. ഞാൻ എന്നിൽ നിന്നും വിട്ടു പോയെന്ന് കരുതിയ ടെൻഷൻ വീണ്ടും കേറി വന്നു.

"ബസ്സ്റ്റാൻഡ് എത്തി" കുട്ടൂസ് എന്തോ പറയാൻ വാ തുറന്നതും ഞാൻ വേഗം വിഷയം മാറ്റി.

"ഓഹ്..." വിചാരിച്ചത് പോലെ കുട്ടൂസിന്റെ ശ്രദ്ധ എന്റെ ചോദ്യത്തിൽ നിന്നും വിട്ടു. കാർ പാർക്ക് ചെയ്ത് ഞങ്ങൾ കാറിൽ നിന്നിറങ്ങി. കുട്ടൂസിന്റെ ബാഗുകൾ എടുത്ത് ബസ്സ്സ്റ്റാൻഡിന്റെ അകത്തേക്ക് നടന്നു. ബസ്സ് വരാൻ ഇനിയും സമയമുണ്ട്. ഞങ്ങൾ റെസ്റ്റിങ് ഏരിയയിൽ ചെന്നിരുന്നു. എന്താണെന്നറിയില്ല ഓരോ മിനിറ്റ് കൂടും തോറും വല്ലാത്ത ടെന്ഷനായിരുന്നു.

"Zaib..." കുട്ടൂസിന്റെ ശബ്ദം കേട്ട ഉടനെ ഞാൻ അവളെ നോക്കി.

"ചിപ്സ് തീർന്നു. ഒന്നൂടെ വാങ്ങിക്കോ???" കുട്ടൂസ് എന്തോ കാര്യമായി പറയാനാണ് വിളിച്ചതെന്നാണ് ഞാൻ കരുതിയത്. അവളുടെ ആവശ്യം കേട്ടപ്പോൾ ഞാൻ അടുത്തുള്ള കടയിലേക്കും അവളുടെ മുഖത്തേക്കും നോക്കി എഴുന്നേറ്റ് നടന്നു. ചിപ്സിന്റെ കൂടെ ഒരു ബോട്ടിൽ മിനറൽ വാട്ടർ കൂടെ വാങ്ങിച്ചു. ഇതിന് ദാഹമൊന്നും ഇല്ലേ പടച്ചോനെ???

കുറച്ചു നേരം പോലും അവിടെ ഇരുന്നില്ല അപ്പോഴേക്കും ബസ്സ് വന്നു. കുട്ടൂസ് എഴുന്നേറ്റ് ബാഗുമെടുത്ത് ബസ്സ് കയറാൻ തയ്യാറെടുപ്പ് തുടങ്ങി.

"ഒരിക്കൽ പോലും ഞാനങ്ങനെ ചിന്തിച്ചിട്ടില്ല." പെട്ടെന്ന് ഞാനങ്ങനെ പറഞ്ഞപ്പോൾ കുട്ടൂസ് എനിക്ക് നേരെ തിരിഞ്ഞു.

"യു ആർ ടൂ നോയ്സി, ടൂ ക്ലമ്പ്സി ഇതിന് മുൻപ് എനിക്കങ്ങനെയൊന്നും ഇഷ്ടമല്ലായിരുന്നു. പക്ഷെ സത്യം പറഞ്ഞാൽ ഇപ്പോഴാണ് വീടിന് അതിനൊരു ജീവനുണ്ടായത്. എന്റെ ലൈഫിനും..." വായും പൊളിച്ച് രണ്ടു കണ്ണും മിഴിച്ച് എന്നെ നോക്കി നിൽപ്പാണ് കുട്ടൂസ്

"കുട്ടൂസിന്റെ സ്വഭാവത്തിൽ പകുതിയിലേറെ എനിക്കിഷ്ടമല്ലാത്തതാണ് പക്ഷെ അതൊന്നും ഇപ്പോഴെന്നെ വെറുപ്പിക്കാറില്ല. എന്തോ അതെല്ലാം എനിക്കിപ്പോൾ അക്‌സെപ്റ്റബിളാണ്. ഞാൻ ഇപ്പൊയെന്താ പറയുന്നത് എന്ന് തന്നെ എനിക്കറിയില്ല. ഞാനിങ്ങനെ എല്ലാം തുറന്ന് പറയുന്ന കൂട്ടത്തിലല്ല അത് കൊണ്ട്..." ഞാൻ എന്തൊക്കെയാണ് പറയുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാകാതെ കൈകൾ മുടിയ്ക്കിടയിലൂടെ കടത്തി കുട്ടൂസിനെ നോക്കി. കുട്ടൂസിന്റെ മുഖഭാവത്തിന് യാതൊരു മാറ്റവുമില്ല.

"ഈ പറയുന്ന ഞാനും അത്ര പെർഫെക്റ്റ് ഒന്നുമല്ല, പക്ഷെ ഞാൻ ട്രൈ ചെയ്യാം നല്ലൊരു ഹസ്ബന്റാകാൻ... ഞാൻ ട്രൈ ചെയ്യുന്നുണ്ട് എത്രത്തോളം സക്സസ് ആകുന്നുണ്ടെന്ന് എനിക്കറിയില്ല..." ഞാൻ നേർവസ് ആയാണ് പറയുന്നതെങ്കിലും അങ്ങനെയല്ലെന്ന് കാണിക്കാൻ കുട്ടൂസിനെ നോക്കി ചിരിച്ചു.

"കുട്ടൂസെ... ഞാൻ... ഐ..."

"ഐ ലവ് യു" ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും  എനിക്കു മുൻപേ പെട്ടെന്ന് കുട്ടൂസ് പറഞ്ഞപ്പോൾ ഒന്നും പറയാൻ കഴിയാതെ ഞാൻ അവളെ നോക്കി. അതൊടെ എനിക്കുണ്ടായിരുന്ന കുറച്ചു ടെൻഷനും പോയിക്കിട്ടി. പിന്നെ ഞാൻ ഒന്നും നോക്കിയില്ല കുട്ടൂസിനെ എന്നിലേക്ക് ചേർത്തു പിടിച്ചു. അവളുടെ കൈകൾ ബാഗിൽ നിന്നും പിടിത്തം വിട്ട് എന്റെ ഷർട്ടിന് മേൽ പിടിത്തം മുറുക്കിയിരുന്നു.

ആ ചെറിയ മൂന്ന് വേർഡ് എന്നിലുണ്ടാക്കിയ സന്തോഷം വലുതായിരുന്നു. ഞാൻ തട്ടത്തിന് മുകളിലൂടെ അവളുടെ നെറ്റിയിൽ കിസ്സ് ചെയ്തു. അയ്‌ലീൻ പറഞ്ഞത് ശേരിയാ പറയേണ്ട കാര്യം പറയുന്നതും ആഗ്രഹിച്ച കാര്യം കേൾക്കുന്നതും വേറെയൊരു ഫീലിങ് തന്നെയാ...

"ഐ ലവ് യു" ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ ചേർത്ത് പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ഒരൊറ്റ പ്രാർത്ഥനയെ അപ്പോയെനിക്ക് ഉണ്ടായിരുന്നുള്ളൂ എന്റെ കൈ വിറയ്ക്കുന്നത് കുട്ടൂസ് ശ്രദ്ധിച്ച് കാണല്ലേയെന്ന്...

ഞാൻ കുട്ടൂസിനെ നോക്കിയപ്പോൾ അവളെന്തോ വിരലുകൊണ്ട് കണക്കു കൂട്ടുന്ന തിരക്കിലായിരുന്നു. ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവളെന്നെ നോക്കി ചിരിച്ചു.

"ഈ എക്സാം എഴുതിയില്ലെങ്കിൽ എത്ര സപ്ലി ഉണ്ടാകുമെന്ന് നോക്കിയതാ..." ഇപ്പോൾ തന്നെ താങ്ങാവുന്നതിലും സപ്ലി ഉണ്ടെന്നാ സഹീർ പറഞ്ഞത്. ഇനി അതിന്റെ മേലെ വേറെയും വേണ്ട...

"നടക്ക് ബസ്സ് അതിന്റെ പാട്ടിന് പോകും..."

"ശഹബാസിനെ പോലെയാ zaib ഇപ്പോൾ സംസാരിക്കുന്നത്" അതും പറഞ്ഞ് ബാഗുമെടുത്ത് കുട്ടൂസ് ബസ്സിന് നേരെ നടന്നു.  അവൾ പറഞ്ഞത് മനസ്സിലാകാതെ ബാഗുമായി ഞാനും നടന്നു.

ബാഗെല്ലാം എടുത്ത് വെച്ച് കുട്ടൂസ് സീറ്റിൽ ഇരുന്നു. അതിനടുത്തുള്ള സീറ്റിൽ ഞാനും ഇരുന്നു. കുട്ടൂസ് എന്നെ നോക്കി ചിരിച്ച ശേഷം പുറത്തേക്ക് നോക്കി ഉടനെ തിരിഞ്ഞ് എന്നെയും...

"Zaib, ബസ്സ് എടുക്കുന്നുണ്ട്... ഇറങ്ങുന്നില്ലേ..." ഞാൻ കുട്ടൂസ് പറയുന്നത് കേൾക്കാത്തത് പോലെയിരുന്നു. നേരത്തെ സീറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടൂസിന്റെ ഉറക്കത്തെ കുറിച്ച് അറിയുന്നത് കൊണ്ട് അടുത്തുള്ള സീറ്റിൽ ആരും ഇരിക്കേണ്ട എന്ന് കരുതി രണ്ടു സീറ്റും ബുക്ക് ചെയ്തത്. പക്ഷേ ബസ്സ് ആയത് കൊണ്ട് കണ്ടക്ടർ സീറ്റ് മാറ്റി കൊടുത്താലോ എന്നൊരു പേടി അതാ ഞാൻ ഇറങ്ങാത്തത്. അല്ലാതെ ഞാൻ ആദ്യമേ കുട്ടൂസിനൊപ്പം പോകുമെന്ന് പ്ലാൻ ചെയ്തിട്ടൊന്നുമില്ല.

കുറച്ചു നേരം കഴിഞ്ഞ് ഞാൻ കുട്ടൂസിനെ നോക്കുമ്പോൾ അവളെന്നെ നോക്കി വല്ലാത്തൊരു ചിരിയായിരുന്നു. ഞാനതങ് ശ്രദ്ധിക്കാത്തത് പോലെയിരുന്ന് ഇടതു കൈ കൊണ്ട് കുട്ടൂസിനെ എന്നിലേക്ക് ചേർത്തു പിടിച്ചു. കുട്ടൂസ് എന്റെ നെഞ്ചിൽ തലചായ്ച്ചിരുന്നു.

"Zaib... എനിക്കിപ്പോൾ എന്താ ഓർമ്മ വരുന്നേ എന്നറിയോ???" എനിക്ക് പറയാൻ അവസരം തരാതെ കുട്ടൂസ് തന്നെ തുടർന്നു.
"ഞാൻ കണ്ടൊരു സിനിമയിൽ ഇതേ പോലൊരു രംഗമുണ്ട്. നായികയെ ഒറ്റയ്ക്കയാക്കാതെ നായകനും ഇത് പോലെ കൂടെ ചെല്ലുന്ന രംഗം..." സാധാരണ സിനിമ രണ്ടു മണിക്കൂറല്ലേയുള്ളൂ പക്ഷെ ഞാൻ സിനിമയുടെ കഥ കേട്ടത് നാലഞ്ചു മണിക്കൂറിലേറെയാ... അതും ഒരു പോള കണ്ണടക്കാതെ...

ഒരു കാര്യം പറയാൻ തുടങ്ങിയാൽ പിന്നെ എന്തൊക്കെ സംഭവിച്ചാലും അത് നിർത്തുന്ന പരിപാടി കുട്ടൂസിനില്ല. പക്ഷെ എന്തോ ഈ യാത്ര പെട്ടെന്ന് അവസാനിക്കരുതെ എന്നായിരുന്നു എനിക്കാഗ്രഹം.
നാളെ തിരികെ ഒറ്റയ്ക്ക് കുട്ടൂസില്ലാതെ തിരിച്ചു വരുന്നത് ആലോചിച്ചപ്പോൾ കുട്ടൂസ് പറഞ്ഞത് പോലെ ഈ എക്സാം എഴുതിയില്ലെങ്കിൽ എത്ര സപ്ലി ഉണ്ടാകുമെന്ന കണക്കെടുത്ത് നോക്കാൻ ഞാനും മറന്നില്ല.



Bạn đang đọc truyện trên: AzTruyen.Top