55

Zaib's pov :-

കുട്ടൂസിന്റെ പ്രവർത്തികളിലെല്ലാം എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത്. വെറുതെ ചിരിക്കുന്നു. ചില സമയത്ത് എന്തൊക്കെയോ ആലോചിച്ച് ഏതോ ലോകത്തുമാണ്.

കുളി കഴിഞ്ഞ് ഹാളിലേക്ക് വന്നപ്പോൾ ടേബിളിൽ ഭക്ഷണമൊക്കെ കുട്ടൂസ് നിരത്തി വെച്ചിട്ടുണ്ട്. എത്രയൊക്കെ ഹൊറിബിൾ കുക്ക് ആണെന്ന് പറഞ്ഞാലും കുട്ടൂസ് എനിക്ക് വേണ്ടി കുക്ക് ചെയ്യുന്നത് എന്തോ എനിക്കിഷ്ട്ടമാണ്.

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ കുട്ടൂസിനോട് ചോദിക്കണമെന്നുണ്ടായിരുന്നു എവിടെ പോയതാണെന്ന്... പക്ഷെ ഞാൻ അങ്ങനെ ചോദിച്ചാൽ അവൾ എന്ത് കരുതും എന്നായിരുന്നു എന്റെ ചിന്ത. പിന്നെ രണ്ടും കൽപ്പിച്ച് ചോദിക്കാമെന്ന് വെച്ചപ്പോൾ ആ സമയത്ത് കൃത്യം ഏതോ മഹാപാപി കോളിങ് ബെല്ലടിച്ചു. അതോടെ സംസാരിക്കാൻ വാ തുറന്ന ഞാൻ അത് പോലെ അടച്ചു.

കുട്ടൂസാണ് ഡോർ തുറന്നത്. ശബ്ദം കെട്ടപ്പോൾ മനസ്സിലായി ശഹബാസാണെന്ന്...
പക്ഷേ എന്റെ ശ്രദ്ധ പിടിച്ചത് ശഹബാസിന്റെ വാക്കുകളാണ്.

ശെരിയാണ് കുട്ടൂസിനെ കാണാൻ നല്ല മൊഞ്ചുണ്ട്, അതിങ്ങനെ അവൻ പറയേണ്ട ആവശ്യമുണ്ടോ???

ഇനി കുട്ടൂസിന് അങ്ങനെ പറയുന്നതൊക്കെ ഇഷ്ടമാണോ???

കുട്ടൂസിനെ കണ്ട സമയത്ത് അങ്ങനെയാണോ ഞാൻ പറയേണ്ടിയിരുന്നത്???

ഹേയ്, കുട്ടൂസിന് അങ്ങനെ പറയണമെന്നൊന്നും ഉണ്ടായിരിക്കില്ല. എന്റെ കുട്ടൂസല്ലേ അവൾക്ക് അങ്ങനെയുള്ള കോംപ്ലിമെന്റ്സ് ഒന്നും ഇഷ്ടമല്ല.

ഇനി അങ്ങനെയല്ലെങ്കിലോ???

ഞാൻ കുട്ടൂസിന്റെ മറുപടി കേൾക്കാൻ കാതോർത്തിരുന്നു. പക്ഷെ ഒന്നും കേൾക്കാതിരുന്നപ്പോൾ വീണ്ടും ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു.

ശഹബാസ് എന്നും വരാറുള്ളത് പോലെ അകത്തേക്ക് കയറി വന്ന് കുട്ടൂസ് അവൾക്ക് കഴിക്കാൻ വേണ്ടി എടുത്ത് വെച്ച പ്ലേറ്റിൽ ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അവനിന്ന് അവളുടെ കൈയ്യിൽ നിന്നും നന്നായി കേൾക്കും. പക്ഷെ കുട്ടൂസ് ഒന്നും പറഞ്ഞില്ല. അതെന്നെ കൂടുതൽ അതിശയിപ്പിക്കുകയാണുണ്ടായത്. കുട്ടൂസ് എന്തെങ്കിലും തിരിച്ചു പറയേണ്ട സമയം കഴിഞ്ഞു.

ശഹബാസ് വീണ്ടും ഭക്ഷണത്തെക്കുറിച്ച് കമന്റടിച്ചു. ഇവന് വാ അടച്ചിരുന്നൂടെ എന്നാ എനിക്ക് ചോദിയ്ക്കാൻ തോന്നിയത്. അതിന് പിറകെ വന്ന അവന്റെ വാക്കുകൾ എന്നെ കഴിക്കുന്നതിൽ നിന്നും ശ്രദ്ധ തിരിച്ചു. ശഹബാസ് കുട്ടൂസിനെ കുക്ക് ചെയ്യാൻ പഠിപ്പിച്ചത് പോലെയാണ് അവൻ സംസാരിക്കുന്നത്. ഞാൻ അവരെ നോക്കിയപ്പോൾ കുട്ടൂസിന്റെ ശ്രദ്ധ മുഴുവൻ ശഹബാസിലാണ്. കുട്ടൂസും ശഹബാസും എങ്ങനെയായിരുന്നുവെന്ന് എനിക്കറിയാം. അവൻ എല്ലാവരോടും നന്നായി സംസാരിക്കും കുട്ടൂസും മോശമല്ല. അവർ തമ്മിൽ ഫ്രണ്ട്സാകാൻ അധിക സമയവും വേണ്ടി വന്നില്ല. പക്ഷെ ഇന്നലെ എന്തൊക്കെയോ ചിന്തകൾ എന്റെ മനസ്സിലേക്ക് വന്നിരുന്നു. അത് പോലെ വീണ്ടുമിന്ന് എന്തൊക്കെയോ....

ഞാൻ ചുമച്ചുകൊണ്ട് ശഹബാസിന്റെയും കുട്ടൂസിന്റെയും ശ്രദ്ധ പിടിച്ചു പറ്റി. മുഴുവൻ കഴിച്ചു കഴിഞ്ഞില്ലെങ്കിലും ഞാൻ എഴുന്നേറ്റു. കുട്ടൂസിന്റെ കുക്കിങ്ങിൽ ഒരുപാടു ഇമ്പ്രൂവ്മെന്റ് വന്നിട്ടുണ്ട്. പക്ഷെ എന്തോ ഒന്നും പറയാൻ തോന്നിയില്ല.

"കുട്ടൂസ് കഴിക്കുന്നില്ലേ???" ശഹബാസ് ചോദിച്ചപ്പോഴാണ് ഇത്ര നേരവും അവിടെ ഇരുന്നു എന്നല്ലാതെ അവളൊന്നും കഴിച്ചിട്ടില്ലെന്ന ഓർമ്മ വന്നത്. ഞാനത് പോലും ശ്രദ്ധിച്ചില്ല. എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.

"എനിക്ക് വിശപ്പില്ല..." കുട്ടൂസിന് ഇന്ന് എന്തോ പറ്റിയിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇതാ അവൾ കഴിക്കാതെ നിക്കാറില്ല. ഇന്നിപ്പോൾ എന്താണാവോ പറ്റിയത്???

"അല്ലെങ്കിലും അത് അങ്ങനെയാ...
സ്വന്തം കുക്കിങ്ങിനെ കുറിച്ച് ബോധമുള്ളവർ അവരുണ്ടാക്കിയത് കഴിക്കില്ല...

നീ കഴിക്കുന്നില്ലെങ്കിൽ ആ ചിക്കൻ പീസ് കൂടെ ഞാനെടുത്തോട്ടെ..." അത് കേൾക്കേണ്ട താമസം ഞാൻ കരുതിയത് കുട്ടൂസ് വല്ലതും പറയുമെന്നാണ് എന്നാൽ എന്നെ ഞെട്ടിച്ചത് കുട്ടൂസ് അതിന് മറുപടിയായി ചിരിച്ചതാണ്. എന്തോ കുട്ടൂസ് മുഴുവൻ അറ്റെൻഷനും അവന് നൽകുന്നത് എനിക്ക് ഇഷ്ടമാകുന്നില്ല. ഇത് വരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ എന്തെക്കെയോ ചിന്തകൾ ആകെ എന്റെ തലയിൽ കയറികൂടിയിട്ടുണ്ട്.

"ശഹബാസ് കഴിച്ചിട്ട് പുറത്തേക്ക് വാ...
എനിക്ക് പേർസണലായി സംസാരിക്കാനുണ്ട്" മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ ലാപ്പുമെടുത്ത് പുറത്തേക്കിറങ്ങി.

പുറത്തിറങ്ങിയിട്ട് ഉള്ള സമാധാനവും പോയി. 'ആളെ പറയാൻ പറ്റില്ല. ഇതൊരു നല്ല സമയമല്ല പ്രത്യേകിച്ച് നിന്നോട്...
പക്ഷെ ഒരു കാര്യം ഉറപ്പിക്കാം love comes at most unexpected time' വീണ്ടും ശഹബാസിന്റെ ആ വാക്കുകളാണ് മനസ്സിലേക്ക് വന്നത്. അവൻ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഞാൻ അതിന്റെ മുകളിൽ ഇങ്ങനെ പ്രഷർ കൊടുക്കുന്നത് എന്തിനാ???

ഹേയ്, കുട്ടൂസ്...
അങ്ങനെ ഒന്നും അല്ല...
കുട്ടൂസിന് അങ്ങനെയല്ല...
അതെനിക്ക് ഉറപ്പാണ്...

ശഹബാസ്???

"വീട്ടീന്ന് കഴിച്ചു വന്നത് കാരണം വിചാരിച്ചത് പോലെ ഒന്നും കഴിക്കാൻ പറ്റിയില്ല" ശഹബാസിന്റെ ശബ്ദം കേട്ട ഉടനെ ഞാൻ അവന് നേരെ തിരിഞ്ഞു.

"നീയന്ന് കൊച്ചിയിൽ വെച്ച് പറഞ്ഞില്ലേ 'love comes at most unexpected time' എന്ന് അത് കൊണ്ട് നീ എന്താ ഉദ്ദേശിച്ചേ??? അതെന്താ ആ അവളെക്കുറിച്ച് എന്നോട് പറയാൻ പറ്റാത്തത്???" ശഹബാസ് എന്നെ കുറച്ചു നേരം അങ്ങനെ തന്നെ നോക്കി നിന്നു. ഇവനിങ്ങനെ മറുപടി പറയാൻ കൂടുതൽ സമയമെടുക്കുന്നത് എനിക്കെന്തോ ഇഷ്ട്ടപ്പെടുന്നുമില്ല.

"ശഹബാസ്???"

"നീ എന്നെ തല്ലരുത്...
അത് നിന്റെ കുട്ടൂസിനോട് പറഞ്ഞപ്പോൾ എന്നെ തല്ലിയില്ലെന്നെയുള്ളൂ... പിന്നെ എന്നെ കാണുമ്പോയെല്ലാം മുങ്ങി നടപ്പായിരുന്നു." 'നിന്റെ കുട്ടൂസ്' അവൻ അത്ര പറഞ്ഞിട്ടും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ആ ചെറിയ ഭാഗമാണ്. അതെന്തോ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി.

ഇത് ഞാനല്ല, എനിക്ക് അങ്ങനെയാണ് തോന്നുന്നത്. കുട്ടൂസ് എന്റെ ജീവിതത്തിൽ വന്ന ശേഷം ഞാൻ പഴയ ഞാനല്ല, ഒരുപാട് മാറിയിട്ടുണ്ട്. അതിലെ ഏറ്റവും വലിയ ഉദാഹരണമാണ് 'നിന്റെ കുട്ടൂസ്' എന്ന് ശഹബാസ് പറഞ്ഞപ്പോൾ എന്റെ മുഖത്തുണ്ടായ ഈ ചിരി.

"എനിക്കറിയില്ല എന്താണ് അവളെ ഇഷ്ടപ്പെടാൻ കാരണമെന്ന് പക്ഷെ എന്തോ എനിക്കിഷ്ട്ടമായി. നിന്നോട് പറഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കും എന്നറിയില്ല അതാ..." അതോടെ എന്റെ കണ്ട്രോൾ മുഴുവൻ പോയി.

"ഒന്നുമില്ലേലും ഇപ്പോൾ അവൾ നിന്റെ സിസ്റ്ററായി വരില്ലേ???" സിസ്റ്ററോ??? ഇവനെന്താ ഈ പറയുന്നത്??? എന്റെ സിസ്റ്ററായോ????

"എന്റെ സിസ്റ്ററോ???" ഞാനറിയാതെ തന്നെ ആ വാക്കുകൾ എന്റെ നാവിൽ നിന്നും വീണു.

"ഹാ... കുട്ടൂസ് നിന്റെ വൈഫാകുമ്പോൾ കുട്ടൂസിന്റെ സിസ്റ്റർ നിന്റെയും സിസ്റ്ററല്ലേ..." കുട്ടൂസിന്റെ സിസ്റ്റർ??? നവാലോ???

അത് കേട്ടപ്പോഴാ എനിക്ക് സമാധാനമായത്. എന്തൊക്കെയോ ചിന്തിച്ച് കൂട്ടിയതിന് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി.

"നിന്നോട് പറയാതിരുന്നത് നിനക്കത് ഇഷ്ടമായില്ലെങ്കിലോ എന്ന് വെച്ചാ... ഒന്നുമില്ലെങ്കിലും അവൾ നിന്റെ കൂടെ സിസ്റ്ററല്ലേ" ഞാനെന്തിനാ എതിർപ്പ് പറയുന്നത് നവാലിന് ഇഷ്ട്ടമാണെങ്കിൽ എനിക്ക് അവിടെ എന്ത് പ്രസക്തി???

ഫലീലിന് നിഹ്‌മത്തായെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ശഹബാസ് ഒന്നും പറഞ്ഞില്ലല്ലോ??? പിന്നെ ഇവിടെ ഞാനെന്ത് പറയാൻ??? ഞാൻ നല്ലത് പോലെ നവാലിനോട് സംസാരിച്ചിട്ട് പോലുമില്ല പിന്നെയല്ലേ അവളുടെ പ്രണയത്തിലും വിവാഹത്തിലും തലയിടാൻ പോകുന്നത്.

പിന്നെ ശഹബാസിനെ ഇഷ്ടപ്പെടാതിരിക്കാൻ ഞാനൊന്നും കാണുന്നുമില്ല. അവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ ഞാൻ ഒന്നും പറയാനും പോകുന്നില്ല.

"Zaib, എനിക്ക് നിന്നോട് എപ്പോഴും അസൂയ തോന്നാറുണ്ട്. ആദ്യമൊക്കെ നിനക്ക് കുഞ്ഞിപ്പാനോടുള്ള സ്നേഹം കാണുമ്പോഴായിരുന്നു. ഇപ്പോൾ കുട്ടൂസ് കാരണമാ..." ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. ഇത്ര നേരവും ഉണ്ടായിരുന്ന സമാധാനം എല്ലാം കൂടെ കളയാനാണോ ഇവന്റെ പ്ലാൻ???

"എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും നവാൽ ഇത് വരെ പച്ചക്കൊടി കാണിച്ചിട്ടില്ല. കുട്ടൂസിനോട് ഹെല്പ് ചെയ്യാൻ പറഞ്ഞപ്പോൾ ആളാദ്യം മുങ്ങി നടപ്പായിരുന്നു പിന്നെ ഞാനവളെ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു." എന്ത് ഹെൽപ്പ്??? ഞാൻ ചോദിക്കുന്നതിന് മുൻപ് തന്നെ അവൻ ബാക്കി പറയാൻ തുടങ്ങി.

"കുട്ടൂസിനെ കുക്കിംഗ് പഠിപ്പിക്കാമെന്നും നിന്റെ ഇഷ്ടങ്ങളും നിന്നെ കുറിച്ചും പറഞ്ഞു കൊടുക്കണമെന്നായിരുന്നു ഡീൽ. കുഞ്ഞിപ്പാ പറഞ്ഞത് പോലെ കുട്ടൂസ് നല്ല സ്നേഹമുള്ളവളാ പക്ഷെ അവളുടെ സ്നേഹ പ്രകടനം അത് അവളുടെ സ്വന്തം സ്‌റ്റൈലിലാണെന്ന് മാത്രം" എന്റെ കുട്ടൂസിനെ പറ്റി അവൻ പറയാതെ തന്നെ ആ കാര്യങ്ങളൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു ഡീലിന്റെ കാര്യം ഞാനാദ്യമായാ അറിയുന്നത്.

"ഇൻഷാ അല്ലാഹ്, നവാൽ സമ്മതിച്ചാൽ ഇങ്ങനെയൊരു ലൈഫ് എനിക്കും ഉണ്ടാകും.... അവൾ സമ്മതിച്ചാൽ..." അവനത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.

"ഞാൻ പോകട്ടെ എനിക്ക് ചെറിയ പണിയുണ്ട്. എന്റെ നമ്പർ നവാൽ ബ്ലോക്ക് ചെയ്തിരുന്നു. അതിപ്പോൾ അവൾ അൺബ്ലോക്ക് ചെയ്തിട്ടുണ്ട്. അവളിനി ബ്ലോക്ക് ചെയ്യുന്നത് വരെ ഞാനവളെ മെസ്സേജ് അയച്ചു വെറുപ്പിക്കട്ടെ....

എന്റെയൊരു മനസമാധാനത്തിന്..." അതും പറഞ്ഞ് ശഹബാസ് പോയി. ഞാൻ ലാപ്പും തുറന്ന് കുറച്ചു നേരം അവിടെയിരുന്നു.

നിക്കാഹ് കഴിഞ്ഞ ശേഷമുള്ള ഓരോ കാര്യങ്ങളും മനസ്സിലേക്ക് കടന്നു വന്നു. കുട്ടൂസിന്റെ ഓരോ മണ്ടത്തരങ്ങളും അവളുമായി ഞാൻ സംസാരിച്ച നിമിഷങ്ങളും അങ്ങനെ എനിക്കേറെ പ്രിയപ്പെട്ട നിമിഷങ്ങൾ. എന്തൊക്കെ പറഞ്ഞാലും ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വരുമ്പോൾ കാത്തിരിക്കാൻ ഒരാളുള്ളത് വല്ലാത്തൊരു ഫീലിങ്ങാണ്.

കുറച്ചു നേരം അങ്ങനെയിരുന്ന് ഞാൻ എഴുന്നേറ്റ് ഫ്ലാറ്റിലേക്ക് നടന്നു. ഡോർ തുറന്ന് അകത്തേക്ക് കടന്ന് ചുറ്റുമൊന്ന് നിരീക്ഷിച്ചു. ഞാൻ അടുക്കത്തോടെയും ഒതുക്കത്തോടെയും കൊണ്ടു നടന്ന അവസ്ഥയല്ല ഇപ്പോൾ, കുട്ടൂസിന്റെ ഷാൾ ചെയറിൽ കിടപ്പാണ്. ടീപോയിൽ വെക്കാറുള്ള പേപ്പർ പാതി തുറന്ന മട്ടിൽ സോഫയിലാണ്. എല്ലാം അതിന്റെ യഥാ സ്ഥാനത്ത് അല്ലെങ്കിലും എന്തോ ഇവിടെയാകെ ജീവൻ വെച്ചത് ഇപ്പോഴാണ്.

റൂമിലേക്ക് ചെന്നപ്പോൾ കുട്ടൂസ് ഉറക്കത്തിലാണ്. ലാപ്പ് ബെഡ് സൈഡിലെ ടേബിളിൽ വെച്ചു. കുട്ടൂസിന്റെ പുതപ്പ് വേറെ ഭാഗത്തും കുട്ടൂസ് വേറെ ഭാഗത്തുമാണ് കിടക്കുന്നത്. ഞാനത്തെടുത്ത് കുട്ടൂസിനെ പുതപ്പിച്ച് അടുത്ത് കിടന്നു. അവളെ നോക്കി കിടന്ന് തട്ടത്തിനുള്ളിലൂടെ അവളുടെ മുടിഴിയകൾ തൊട്ട് തലോടി. ഉറക്കത്തിൽ കുട്ടൂസ് എനിക്കരികിലേക്ക് നീങ്ങി തല എന്റെ കൈക്ക് മേലെ വെച്ച് കിടന്നു. ഞാനവളെ ചേർത്തു പിടിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.


(തുടരും...)

Bạn đang đọc truyện trên: AzTruyen.Top