54
Zaib's pov:-
റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിലുടനീളം ഞാൻ അയ്‌ലീനോട് ഒരുപാട് തവണ ചോദിച്ചെങ്കിലും അവൾ കുട്ടൂസുമായി എന്താണ് സംസാരിച്ചത് എന്ന് മാത്രം എന്നോട് പറഞ്ഞില്ല. ഓഫീസിലെത്തിയിട്ടും എന്റെ മനസ്സു നിറയെ ആ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
അയ്‌ലീൻ എന്ത് പറഞ്ഞിട്ടാ കുട്ടൂസിന് അവളോടുള്ള ദേഷ്യം മാറിയത്???
രാവിലെ അയ്‌ലീനെ യാത്രയഴക്കുമ്പോൾ കുട്ടൂസിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കുട്ടൂസിന് അയ്‌ലീനെ പറഞ്ഞയക്കാൻ ഇഷ്ട്ടമില്ലാത്തത് പോലെയാണ് പെരുമാറിയത്. കുട്ടൂസിനെ ഇങ്ങനെ മാറ്റാൻ മാത്രം എന്തായിരിക്കും അവൾ പറഞ്ഞത്???
ഞാൻ വീണ്ടും ചുവരിലെ ക്ലോക്കിലേക്ക് നോക്കി. ഓഫീസ് ടൈം കഴിയാൻ ഇനിയും സമയമുണ്ട്. പക്ഷെ എനിക്കാണെങ്കിൽ അതെന്താണെന്നറിയാത്തത് കൊണ്ട് ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധിക്കാനും തോന്നുന്നില്ല. അയ്‌ലീൻ പറഞ്ഞത് വെച്ച് Aslan ന്റെ കമ്പനി ഈ കമ്പനി ടേക്ക് ഓവർ ചെയ്യുകയാണെങ്കിൽ ഇവിടുത്തെ ജീവനക്കാർക്ക് അത് ഏറ്റവും വലിയ ഗുണമായേനെ...
എല്ലാവര്ക്കും നല്ലൊരു സാലറി ഓഫർ ചെയ്യാൻ ഇന്നത്തെ അവസ്ഥ വെച്ച് Aslan കഴിയും. അയ്‌ലീൻ പറഞ്ഞ പ്ലാനുകളും എനിക്കിഷ്ടപ്പെട്ടു. പക്ഷെ എല്ലാം ശെരിയാവുന്നത് വരെ ഈ കമ്പനി എന്റെ ഉത്തരവാദിത്തമാണ്. ഞാൻ മുന്നിലുള്ള ഫയലുകളിലൂടെ കണ്ണോടിച്ചു.
അഞ്ചു മിനിറ്റ് മുഴുവനായില്ല ഞാൻ വീണ്ടും ക്ലോക്കിലേക്ക് നോക്കി. വീണ്ടും മനസ്സിനെ വർക്കിലേക്ക് തിരിക്കാൻ ശ്രമിച്ചു കൊണ്ട് ഫയലിലേക്ക് തിരിഞ്ഞു.
●●●
സാധാരണയിലും ദൂരം കമ്പനിയിൽ നിന്നും അപ്പാർട്മെന്റിലേക്ക് ഉള്ളത് പോലെ ഇന്നെനിക്ക് തോന്നി. ചെന്നൈ ട്രാഫിക്കിൽ അങ്ങനെ തോന്നിയാൽ അത്ഭുതപ്പെടാൻ മാത്രമില്ല. എന്നാലും പെട്ടെന്ന് വീട്ടിലെത്താൻ ശ്രമിക്കുമ്പോൾ ഇതൊരു വലിയ തലവേദനയാണ്.
അപാർട്മെന്റിന്റെ പാർക്കിങ്ങിൽ കാർ നിർത്തി സെക്യൂരിറ്റിയെ വിഷ് ചെയ്ത് എലിവേറ്ററിന് നേരെ നടന്നു. പരിചയമുള്ളതും പരിചയമില്ലാത്തതുമായ ഒന്ന് രണ്ടു പേർ പരിചയഭാവേന പുഞ്ചിരിച്ചു, മറുപടിയായി ഞാനും.
കോളിങ് ബെല്ലിൽ അമർത്തി കുട്ടൂസ് ഡോർ തുറക്കുന്നതിനായി കാത്തുനിന്നു. എന്നാലും അയ്‌ലീൻ എന്തായിരിക്കും കുട്ടൂസിനോട് പറഞ്ഞിട്ടുണ്ടാകുക.
എന്നത്തേതിലും സമയമെടുത്തിട്ടാണ് കുട്ടൂസ് ഡോർ തുറന്നത്. ഡോർ തുറന്നു തന്ന കുട്ടൂസിനെ കണ്ട് ഞാൻ കണ്ണും മിഴിച്ച് നോക്കി നിന്നു.
ഇവളിപ്പോൾ എവിടെ പോകാ???
കുട്ടൂസ് എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ നിന്നും ലാപ്പിന്റെ ബാഗ് വാങ്ങി അകത്തേക്ക് നടന്നു.
എന്നാലും കുട്ടൂസ് ഈ സമയത്ത് എങ്ങോട്ടാ??? എവിടെയും പോകുന്ന കാര്യം പറഞ്ഞില്ലല്ലോ???
അകത്തേക്ക് കടക്കാതെ ഞാൻ അവിടെ തന്നെ നിന്നു.
എന്നെ അകത്തേക്ക് കാണാതെ വന്നപ്പോൾ കുട്ടൂസ് പാതി വഴിയിൽ നടത്തം അവസാനിപ്പിച്ച് തിരിഞ്ഞ് സംശയത്തോടെ എന്നെ നോക്കി. ഒന്നും പറയാതെ ഞാൻ അകത്തേക്ക് കടന്ന് ഡോർ ലോക്ക് ചെയ്തു.
ഇനി കുട്ടൂസ് തിരിച്ച് പോകാണോ??? എക്സാമിന്റെ കാര്യം പറഞ്ഞിരുന്നല്ലോ, അതിന്റെ ഡേറ്റ് വന്നു കാണും. അല്ലെങ്കിൽ വീട്ടിലേക്കാണോ??? അയ്‌ലീൻ വന്ന ശേഷം അവൾ പോകുന്നില്ലായെന്നാണ് ഞാൻ കരുതിയത്...
എന്നിട്ടെന്താ എന്നോട് ഒന്നും പറയാതിരുന്നത്???
അല്ലെങ്കിലും ഞങ്ങളെപ്പോഴാ എല്ലാം പരസ്പരം തുറന്നു പറയാൻ തുടങ്ങിയത്???
"Zaib???" കുട്ടൂസിന്റെ ശബ്ദമാണ് എന്നെ ആലോചനകളിൽ നിന്നുമുണർത്തിയത്. എനിക്ക് മുന്നിൽ ചായയുമായി നിൽപ്പാണവൾ. തല്ക്കാലം ആലോചനകൾക്ക് വിരാമമിട്ട് ഞാൻ ചായ വാങ്ങി കുടിച്ചു. കുടിച്ചു എന്ന് പറയാലോ നാവ് പൊള്ളിയപ്പോഴാണ് ചായയ്ക്ക് ചൂടുണ്ടെന്നുള്ള കാര്യം ഞാനറിഞ്ഞത്. അല്ലെങ്കിലും എന്തേലും ആലോചിച്ച് ചായ കുടിച്ചാൽ ഇങ്ങനെയിരിക്കും.
വായിലുള്ളത് എങ്ങനെയോ കുടിച്ച് ഗ്ലാസ് ടേബിളിൽ വേഗത്തിൽ വെച്ച് തലയ്ക്ക് കൈ കൊടുത്ത് ഞാൻ കുട്ടൂസിനെ നോക്കി. എന്റെ വെപ്രാളം കണ്ടിട്ട് എന്ത് ചെയ്യണം എന്നറിയാതെ എന്നെ മിഴിച്ച് നോക്കുകയാണവൾ.
●●●●
Falak's pov:
തിരികെ വന്നത് മുതൽ zaib ന് എന്തോ ഒരു പ്രശ്നം ഉള്ളത് പോലെ, എന്തോ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെയാണ് എന്നെ നോക്കിയത് തന്നെ...
ഇത്ര നേരവും കണ്ണാടിക്കു മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും ഒരുങ്ങിയതെല്ലാം വെറുതെയായി. അയ്‌ലീൻ പറഞ്ഞതൊന്നും ഏൽക്കുന്നില്ലല്ലോ....
ആദ്യ സ്റ്റെപ്പ് പാളിയ സ്ഥിതിക്ക് അടുത്തത് നോക്കാം...
Zaib കുളി കഴിഞ്ഞു വന്ന ഉടനെ ഞാൻ ഭക്ഷണം വിളമ്പി വെച്ചു. zaibനെ കാണുമ്പോയെല്ലാം ചിരിക്കാനും മറന്നില്ല. zaib ഇരിക്കാൻ കാത്തു നിന്നത് പോലെ ഞാൻ ഓടി ചെന്ന് ഭക്ഷണം വിളമ്പി പ്ലേറ്റിലാക്കി നൽകി. അപ്പോഴും ഞാൻ വിചാരിച്ചത് പോലൊരു പ്രതികരമായിരുന്നില്ല zaib ന്റെ ഭാഗത്തു നിന്നും. എന്തെങ്കിലും ആകട്ടെ ആദ്യം ഭക്ഷണം കഴിക്കട്ടെ എന്നിട്ട് ആലോചിക്കാമെന്ന് വെച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നില്ല അപ്പോഴേക്കും കോളിങ് ബെല്ലിന്റെ ശബ്ദം കാതിലെത്തി.
ഏത് കാലമാടാനാണോ എന്നും മനസ്സിൽ പിറുപിറുത്ത് ചെയറിൽ നിന്നെഴുന്നേറ്റു. Zaib എന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം ഒരു ചിരി പാസ്സാക്കി ഡോറിന് നേരെ നടന്നു. കാലമാടനെന്ന് ഞാൻ വിളിച്ചത് തെറ്റിയില്ല, ഡോർ തുറന്നപ്പോൾ മുപ്പത്തി രണ്ടു പല്ലും കാണിച്ച് ചിരിച്ചു നിൽക്കുന്ന ശഹബാസിനെയാണ് ഞാൻ കണ്ടത്.
"കുട്ടൂസിന്ന് അടിപൊളിയായിട്ടുണ്ടല്ലോ..." ശഹബാസ് പറഞ്ഞ ഉടനെ ഞാൻ തിരിഞ്ഞ് zaib നെ നോക്കി. Zaib ന്റെ മുഴുവൻ ശ്രദ്ധയും ഫുഡിലാണ്.
ZAib എന്നെ ശ്രദ്ധിക്കാത്ത ദേഷ്യം തീർക്കാൻ ശഹബാസിന് മറുപടിയായി ഞാൻ ദേഷ്യത്തോടെ നോക്കി. അവൻ ഇളിഞ്ഞ ചിരി പാസ്സാക്കി എന്നെയും അകത്തേക്ക് ഏന്തി വലിഞ്ഞ് zaib നെയും നോക്കി.
"ഞാൻ അകത്തേക്ക് വന്നോട്ടെ..." എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ശഹബാസ് അകത്തേക്ക് കയറി നേരെ ടേബിളിൽ ചെന്നിരുന്നു. ആർക്കുമെന്താ എന്നെ തീരെ വിലയില്ലാത്തത്???
"ആഹാ... ഇതൊക്കെ കണ്ടിട്ട് വിശന്നിട്ട് വയ്യ" ടേബിളിൽ നിരത്തി വെച്ച ഭക്ഷണം നോക്കി ശഹബാസ് തന്റെ വയർ തടവി. പിന്നെ ഒന്നും നോക്കിയില്ല അവൻ എനിക്ക് കഴിക്കാൻ ഞാനെടുത്ത് വെച്ച പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി ഒന്നും നോക്കാതെ മട-മടാന്ന് കഴിക്കാൻ തുടങ്ങി.
"കുട്ടൂസെ... നിന്റെ കുക്കിങ്ങിന് ഒരു മാറ്റവും വന്നിട്ടില്ലല്ലോ... ഇവനെ സമ്മതിക്കണം" ശഹബാസ് zaib നെ നോക്കി പറഞ്ഞു. "എന്നെപ്പോലെ ഇത്ര നല്ല കുക്കിംഗ് ടീച്ചർ ഉണ്ടായിട്ട് പോലും നീ നന്നാവാൻ പോണില്ലല്ലോ... ഒരു ടീച്ചറെന്ന നിലയിൽ എനിക്കിത് മോശമാണ്" ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നതും പോര എന്നെ കുറ്റം പറയുകയും ചെയ്യുന്നു. ഇവനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട്. പക്ഷെ ഇവന്റെ ഭാഗ്യത്തിന് ഞാനിനി വെറുതെ വഴക്കു കൂടില്ല zaib ന് നല്ല വൈഫ് ആകുമെന്ന് എനിക്ക് തന്നെ വാക്കു കൊടുത്തു പോയി. നന്നാവാൻ തീരുമാനിച്ച അന്ന് തന്നെ എല്ലാം കുളമാക്കുന്നത് ശെരിയല്ലല്ലോ...
രണ്ടു ദിവസം കഴിയട്ടെ എല്ലാം ശെരിയാക്കാം...
"കുക്കിംഗ് ശെരിയാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്, ബഹുമാനപ്പെട്ട ടീച്ചർക്ക് സമാധാനിക്കാം..." കളിയാക്കുന്ന രീതിയിൽ പറഞ്ഞ് ഞാൻ അടുത്തുള്ള ചെയറിൽ ഇരുന്നു. എന്നിട്ടും എന്റെ ശ്രദ്ധ മുഴുവൻ കുറ്റം പറഞ്ഞ് എല്ലാം വലിച്ചു വാരി തിന്നുന്ന ഈ കാലമാടന്റെ നേരെ തന്നെയായിരുന്നു.
Zaib ന്റെ ഭാഗത്തു നിന്നും ചുമക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ തലതിരിച്ച് zaib നെ നോക്കി. ZAib കഴിക്കുന്നത് നിർത്തി എഴുന്നേറ്റു. അപ്പോഴാണ് ഞാൻ zaib ന്റെ പ്ലേറ്റിലേക്ക് നോക്കുന്നത്. കഴിച്ചോ എന്ന് ചോദിച്ചാൽ പറയാൻ മാത്രം ഒന്നും കഴിച്ചിട്ടില്ല. ഇത്ര നേരവും പ്ലേറ്റും പിടിച്ച് ഇരുന്നു എന്നല്ലാതെ...
ഞാൻ ഉണ്ടാക്കിയത് ഇഷ്ടമായില്ലെന്ന് തോന്നുന്നു. എന്നാൽ പിന്നെ അങ്ങനെ പറഞ്ഞൂടെ...
ഇഷ്ടമായില്ലെങ്കിൽ അങ്ങനെ പറയാറുണ്ടല്ലോ...
ഇത് എന്തോ ഒന്നും കഴിക്കാതെ ഒന്നും പറയാതെ എഴുന്നേറ്റിട്ട്...
അയ്‌ലീൻ പറഞ്ഞതൊക്കെ വെറുതെയാ എനിക്ക് തോന്നുന്നില്ല ഈ Zaib ന് എന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടെന്ന്...
അങ്ങനെയാണെങ്കിൽ ഇഷ്ടമായില്ലെങ്കിലും ഈ കാലമാടാൻ തിന്നുന്നില്ലേ അത് പോലെ ഞാൻ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ എന്നെങ്കിലും വെച്ച് കഴിക്കാൻ ശ്രമിച്ചൂടെ???
ഇന്നത്തെ എന്റെ എല്ലാ പ്ലാനും പൊളിഞ്ഞു. ഞാനിനി പ്ലാനൊന്നും ചെയ്യാനില്ല. എനിക്ക് വയ്യ ഒന്നിനും...
"കുട്ടൂസ് കഴിക്കുന്നില്ലേ???"
"എനിക്ക് വിശപ്പില്ല" ശഹബാസിന് ചോദിക്കാനുണ്ടായ മനസ്സു പോലും zaib ഉണ്ടായില്ലല്ലോ...
എനിക്ക് നല്ല സങ്കടം വന്നു.
"അല്ലെങ്കിലും അത് അങ്ങനെയാ... സ്വന്തം കുക്കിങ്ങിനെ കുറിച്ച് ബോധമുള്ളവർ അവരുണ്ടാക്കിയത് കഴിക്കില്ല..." അവൻ ഒറ്റയ്ക്ക് ചിരിച്ചു. അവൻ എന്തൊക്കെ പറഞ്ഞാലും ആ കാര്യങ്ങളാണ് എന്റെ ചിന്തകൾ zaibൽ നിന്നും വേർതിരിച്ചത്.
"നീ കഴിക്കുന്നില്ലെങ്കിൽ ആ ചിക്കൻ പീസ് കൂടെ ഞാൻ എടുത്തോട്ടെ..." ഇത്ര നേരവും ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ നിഷ്കളങ്കമായ മുഖഭാവത്തോടെ ശഹബാസ് ചോദിച്ചപ്പോൾ ചിരിക്കാതിരിക്കാൻ എനിക്കായില്ല.
"ശഹബാസ് കഴിച്ചിട്ട് പുറത്തേക്ക് വാ...
എനിക്ക് പേർസണലായി സംസാരിക്കാനുണ്ട്" Zaib ന്റെ ശബ്ദമാണ് എന്റെ ചിരി നിർത്തിയത്. ശഹബാസ് എന്തെങ്കിലും പറയും മുൻപ് zaib ലാപ്പുമായി പുറത്തേക്ക് നടന്നു.
സംശയത്തോടെ എന്നതാണെന്നറിയാൻ ഞാൻ ശഹബാസിനെ നോക്കി. എന്റെ അതെ ഭാവമായിരുന്നു അവന്റെ മുഖത്ത്. പിന്നെ അധിക നേരം ഒന്നും സംസാരിക്കാൻ നിൽക്കാതെ അവൻ വീണ്ടും ഭക്ഷണത്തിലേക്ക് തിരിഞ്ഞു.
ഭക്ഷണം കഴിച്ച ഉടനെ അവൻ പുറത്തേക്ക് പോയി. ടേബിലും കിച്ചനും വൃത്തിയാക്കി ഞാൻ റൂമിലേക്കും നടന്നു. Zaib ന്റെ സംസാരമൊക്കെ കഴിഞ്ഞ് എപ്പോ വേണമെങ്കിലും വന്നോട്ടെ എനിക്ക് കാത്തിരിക്കാൻ വട്ടൊന്നുമില്ല.
കിടക്കുന്നതിന് മുൻപ് ഫോണിൽ കുത്തി നോക്കാമെന്ന് വെച്ചപ്പോൾ ബെക്കയുടെയും അങ്കിയുടെയും ഒരുപാടു മെസ്സേജുകൾ വന്ന് കിടപ്പുണ്ട്. നാളെ തിരിച്ച് കോളേജിലേക്ക് പോകണമെന്ന് എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട്...
എന്തോ മെസ്സേജ് ഒന്നും തുറന്ന് നോക്കാൻ തോന്നിയില്ല. ഫോൺ ടേബിളിൽ വെച്ച് ഞാൻ കട്ടിലിലേക്ക് വീണു.
ZAib നോട് പോകുന്ന കാര്യം പറഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കുമ്പോൾ zaib ന്റെ വർക്കിനെ കുറിച്ച് ചോദിക്കണമെന്നും കരുതിയതാണ്. അതിനെ കുറിച്ച് ഒന്നും അറിഞ്ഞിട്ടല്ല, വെറുതെ എന്തെങ്കിലും സംസാരിക്കാൻ വേണ്ടി. ആ സമയത്ത് തിരികെ കോളേജിൽ പോകുന്ന കാര്യം പറയാമെന്നും വെച്ചതാണ് ഒന്നും നടന്നില്ല.
അല്ലെങ്കിലും എന്തിനാ ഇപ്പോൾ പറയുന്നത്??? ഞാനൊരാൾ ഇവിടെ ഉള്ളത് പോലെയല്ലല്ലോ zaib പെരുമാറിയത്. ഞാനൊന്നും പറയാൻ പോകുന്നില്ല.
ഒന്നും....
പോകുന്നതിൽ എനിക്ക് സങ്കടവുമില്ല...
ഒട്ടും സങ്കടമില്ല...
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top