52
Falak's pov:-
കാറിൽ നിന്നിറങ്ങി ഞാൻ എലിവേറ്ററിന്റെ അടുത്തേക്ക് നടന്നു, Zaib കാറിന്റെ ഡോർ ലോക്ക് ചെയ്യുന്ന തിരക്കിലാണ്. പെട്ടെന്നെന്റെ തലയിൽ ബൾബ് കത്തി. എലിവേറ്ററിന്റെ കോൾ ബട്ടൺ പ്രസ്സ് ചെയ്യാതെ ഞാൻ സ്റ്റെയറിന് നേരെ നടന്നു. എന്നെ എലിവേറ്ററിന്റെ അടുത്ത് കാണാതെ വരുമ്പോൾ zaib തിരയില്ലേ??? ഇന്ന് എന്നെ പോസ്റ്റാക്കിയതിന് zaib ന് കൊടുക്കാൻ പറ്റിയ ശിക്ഷ ഇതാണ്. കുറെ തിരയട്ടെ ഞാൻ എവിടെ പോയെന്നും നോക്കി.
ഞാൻ ഓടി സ്റ്റെയർ കയറി. കാല് വേദനിക്കുന്നുണ്ടെങ്കിലും ഞാനതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല. 3rd ഫ്ലോർ എത്തിയപ്പോൾ എലിവേറ്റർ മൂവ് ചെയ്തതായി കാണിക്കാൻ തുടങ്ങി.
കണ്ടില്ലേ, ഇത്രയേയുള്ളൂ...
എന്നെ കാണാതെ വന്നപ്പോൾ ഒന്ന് വിളിച്ചു നോക്കുക പോലും ചെയ്തില്ല. ഇനി ഞാൻ സ്റ്റെയർ കയറുന്നത് കണ്ടിട്ടുണ്ടാകുമോ???
അങ്ങനെയാണെങ്കിൽ zaib ന് മുൻപ് ഞാൻ മുകളിലെത്തും.
പിന്നെ ഒന്നും നോക്കിയില്ല, സ്റ്റെയറിന്റെ മുകളിലൂടെ ഓരോട്ടം വെച്ചു. കുറച്ച് മുന്നോട്ട് എത്തിയപ്പോഴാണ് ഈ വാശി വേണ്ടായിരുന്നെന്ന ബോധം വന്നത്. കാലൊക്കെ വേദനിച്ചു തുടങ്ങി. ഞാനിപ്പോൾ 7th ഫ്ലോറിലെത്തി എലിവേറ്റർ 6th ഉം. അങ്ങനെ ഞാൻവിട്ട് കൊടുക്കില്ല. രണ്ടും കൽപ്പിച്ച് വീണ്ടും ഓടി. 9തിൽ എത്തിയതും കാലിനി മുന്നോട്ട് നടക്കാൻ പോലും സമ്മതിക്കില്ല എന്ന രീതിയിൽ വേദനിക്കാൻ തുടങ്ങി. കുറച്ചു കൂടെ ഉള്ളൂ പക്ഷെ കഴിയണ്ടേ....
ഞാൻ എലിവേറ്ററിന്റെ നേരെ നോക്കി. 8th ഫ്ലോർ. ഞാൻ നിൽക്കുന്നതിന്റെ ഒരു ഫ്ലോർ താഴെ....
ഞാനങ്ങനെ തോറ്റ് കൊടുക്കാൻ പോകുന്നില്ല. ഞാൻ വീണ്ടും സ്റ്റെയർ കയറാനായി നടന്നതും വലിയൊരു ശബ്ദം കേട്ടു. പിന്നെ ഒന്നും മനസ്സിലായില്ല ആകെ ഇരുട്ടായി.
പവർ കട്ടോ???
ചുറ്റും നോക്കിയപ്പോഴെ തല ചുറ്റുന്നത് പോലെ തോന്നി. ഒന്നും മനസ്സിലാക്കാൻ കഴിയാത്തത് പോലെ മുഴുവൻ ഇരുട്ട്. പ്രേതം മുതൽ ഇരുട്ടിൽ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും എന്റെ മനസ്സിലേക്ക് കടന്നു വന്നു. ZAib നൊപ്പം വന്നാൽ മതിയായിരുന്നു. എന്റെ വാശി അല്ലാതെ എന്ത്....
ZAib നെ കുറിച്ച് ആലോചിച്ചപ്പോഴാണ് zaib എലിവേറ്ററിൽ ആണെന്ന കാര്യം മനസിലേക്ക് വന്നത്. പവർ ഇല്ല, എലിവേറ്റർ സ്റ്റോപ്പായി, അതിനർത്ഥം zaib അതിനുള്ളിൽ കുടുങ്ങി എന്നല്ലേ???
എപ്പഴോ ഒരിക്കൽ കണ്ട ഒരു ഇംഗ്ലീഷ് മൂവിയാണ് അപ്പോൾ മനസിലേക്ക് കടന്ന് വന്നത്, എലിവേറ്ററിൽ കുടുങ്ങി ശ്വാസം കിട്ടാതെ മരിക്കുന്ന ഒരു കോ-സ്റ്റാർ, അത് കൂടെ ആയപ്പോൾ എനിക്കെന്താ ചെയ്യണ്ടത് എന്ന് മനസ്സിലായില്ല. കൈകളും കാലുകളും പ്രവർത്തിക്കും മുൻപ് കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
Zaib....
ഫോണിലെ ടോർച്ച് ഓൺ ചെയ്ത്, എലിവേറ്ററിലെ കോൾ ബട്ടൺ ഒരുപാട് നേരം പ്രസ്സ് ചെയ്തു. പവറില്ലാതെ ഒന്നും നടക്കില്ലെന്നറിയാം പക്ഷെ സഹായം ചോദിയ്ക്കാൻ പോലും അടുത്ത് ആരെയും കാണുന്നില്ല, കൈയും കാലുമാണെങ്കിൽ വിറയ്ക്കുന്നുമുണ്ട്.
Zaib ന് വല്ലതും സംഭവിച്ചാൽ ഞാനൊരിക്കലും എന്നോട് പൊറുക്കില്ല. എല്ലാം എന്റെ വാശി, അല്ലെങ്കിൽ ഞാനും zaib നൊപ്പം ഉണ്ടാകില്ലായിരുന്നോ....
ഇതിപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ....
കൈയിലുള്ള ഫോണിന് മുകളിൽ പ്രേഷറോടെ പിടിച്ചത് കാരണം കൈ വേദനിക്കാൻ തുടങ്ങി.
ആരെയും എവിടെയും കാണുന്നില്ല, ആരെയാ സഹായത്തിന് വിളിക്കുക??? പെട്ടെന്നാണ് ശഹബാസിന്റെ മുഖം മനസ്സിലേക്ക് വന്നത്. എനിക്കിവിടെ അറിയുന്നത് അവനെ മാത്രമല്ലെ....
വേഗം ഫോണിൽ അവന്റെ നമ്പർ തിരഞ്ഞു. കണ്ണ് നിറഞ്ഞത് കാരണം അവന്റെ നമ്പർ പോയിട്ട് ഒന്നും കൃത്യമായി കാണാൻ പറ്റുന്നില്ല.
എങ്ങനെയോ ഒരു വിധം ഞാൻ നമ്പർ കണ്ടു പിടിച്ച് അവനെ കോൾ ചെയ്തു.
"ഹെയ്... Zaib ന്റെ കുട്ടൂസെ..." അവന്റെ കളിയാക്കിയുള്ള സംസാരം കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
"ശഹ...ബാസ്... zaib..." എനിക്ക് പറഞ്ഞു മുഴുവനാക്കാൻ കഴിഞ്ഞില്ല.
"കുട്ടൂസെ... നീ കരയാണോ??? Zaib എന്തെങ്കിലും പറഞ്ഞോ???" ശഹബാസിന് കാണാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഞാൻ ഇല്ലെന്ന മട്ടിൽ തലയാട്ടി.
"കുട്ടൂസെ നീ വല്ലതും പറ..." എങ്ങനെയോ ഒരു വിധം കാര്യങ്ങൾ പറഞ്ഞു. അവൻ പെട്ടെന്ന് തന്നെ വരാമെന്ന് പറഞ്ഞപ്പോൾ ഞാൻ കോൾ കട്ട് ചെയ്ത് വീണ്ടും എലിവേറ്ററിന്റെ ബട്ടൺ അമർത്തികൊണ്ടിരുന്നു.
Zaib....
അതികം വൈകാതെ ശഹബാസ് അവിടേക്ക് വന്നു. ഇങ്ങനെ ഇത് വരെ പവർ കട്ടായ ചരിത്രം ഇല്ലെന്നും, ഇങ്ങനെ കട്ടാകുകയാണെങ്കിൽ ജനറേറ്റർ ഉള്ളത് കാരണം ആർക്കും ഇത് വരെ ബുദ്ധിമുട്ട് വന്നിട്ടില്ലെന്നും കൂട്ടി ചേർത്തു. അത് കൂടെ കേട്ടപ്പോൾ എന്റെ കരച്ചിലിന്റെ വേഗത കൂടി. അവനൊരുപാട് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും zaib നെ കാണാതെ എനിക്ക് സമാധാനമാകില്ലെന്ന് മനസ്സിലായപ്പോൾ അവൻ ഫോണെടുത്ത് ആരെക്കെയോ വിളിച്ചു.
"Zaib ന് ഒന്നും പറ്റില്ല കുട്ടൂസെ... നീയങ്ങനെ കരയാതെ..." zaib ന് ഒന്നും പറ്റില്ലെന്ന് എനിക്കറിയാം, അങ്ങനെ ഒന്നും പറ്റാൻ പാടില്ല. ഞാനിത് വരെ കുഞ്ഞിപ്പാക്ക് കൊടുത്ത വാക്ക് പാലിച്ചിട്ടില്ല. zaib ന് നല്ലൊരു വൈഫ് ആയി ജീവിച്ചിട്ടില്ല, എപ്പോഴും ഞാനും എന്റെ വാശിയും!!!!
ഞാനുണ്ടാക്കിയ നല്ല ഫുഡോന്നും zaib ന് കഴിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല, ഞങ്ങൾ ജീവിച്ച് തുടങ്ങിയിട്ടില്ല, പിന്നെ എങ്ങനാ zaib....
എന്റെ ദുആ പടച്ചോൻ കേട്ടത് കൊണ്ടാകാം അപാർട്മെന്റ് മുഴുവൻ വെളിച്ചം വന്നു. എലിവേറ്റർ മൂവ് ചെയ്യാനും തുടങ്ങി. ഞാൻ ശഹാബസിനെ പോലും ശ്രദ്ധിക്കാതെ ഞങ്ങളുടെ ഫ്ലൂറിലേക്ക് ഓടി.
Zaib, മാത്രമായിരുന്നു എന്റെ മനസ്സിൽ....
ഓടി കിതച്ച് എലിവേട്ടറിന് മുന്നിൽ എത്തി. എലിവേറ്റർ ഓപ്പണായി, പക്ഷെ zaib നെ കണ്ടില്ല, zaib എന്നല്ല എലിവേറ്ററിൽ ആരുമില്ല.
പിന്നെ zaib...
അത് കൂടെയായപ്പോൾ ഞാനാകെ തളർന്നു പോയി, Zaib എവിടെ???
ശഹബാസ് അപ്പോഴേക്കും അവിടെ എത്തിയിരുന്നു. ഞാൻ അവനെ ശ്രദ്ധിക്കാതെ എലിവേറ്ററിൽ കാല് കൊണ്ട് അടിച്ചു. എനിക്ക് വേദനിച്ചു എന്നല്ലാതെ ഒന്നും ഉണ്ടായില്ല.
"കുട്ടൂസെ..." ശഹബാസ് വിളിച്ചതും ഞാൻ പൊട്ടിക്കരഞ്ഞ് ശഹബാസ് എന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ സമാധാനിപ്പിക്കാൻ എന്നത് പോലെ എന്നെ ചേർത്ത് പിടിച്ച് ഓരോന്നും പറഞ്ഞു നോക്കി പക്ഷെ അതിനനുസരിച്ച് എന്റെ സങ്കടം ഇരട്ടിച്ചതെയുള്ളൂ....
"Zaib...!!!!!" ശഹബാസ് zaib ന്റെ പേര് വിളിച്ചതും ഞാൻ തലയുയർത്തി നോക്കി.
ആകെ വിയർത്ത് കുളിച്ച് കിതപ്പോടെ ഞങ്ങൾക്ക് മുന്നിൽ സ്റ്റേറ്റിയറിനടുത്ത് നിൽപ്പാണ് zaib. പക്ഷെ ആ മുഖത്തുള്ള ഭാവം മാത്രം എനിക്ക് മനസ്സിലായില്ല. ഞാൻ ശഹബാസിന്റെ കൈ തട്ടി മാറ്റി ഓടി ചെന്ന് zaib ന്റെ നെഞ്ചിൽ തലചാഴ്ച്ചു കിടന്ന് കരഞ്ഞു. Zaib നെ അടുത്ത് കണ്ടപ്പോഴാണ് സമാധാനമായത്. ഇത്ര കുറച്ചു നേരം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ ഒന്നും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ZAib ന്റെ കൈകളും എന്നെ ചേർത്ത് പിടിച്ചപ്പോൾ കാറിൽ നിന്നും ഇറങ്ങുന്നത് വരെ എന്റെയുള്ളിൽ ഉണ്ടായിരുന്ന എല്ലാ പരിഭവങ്ങളും അലിഞ്ഞില്ലാതെയായി.
"Are you okay???" Zaib ന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു. ഞാൻ പതിയെ തല കുലുക്കി.
"ഞാൻ കരുതി..." ഞാൻ തലയുയർത്തി zaib നെ നോക്കി. "It's okay..." zaib വീണ്ടും എന്നെ ചേർത്ത് പിടിച്ചു.
"മതി മതി, ബാക്കിയെല്ലാം ഉള്ളിൽ വെച്ചായിക്കോളൂ.... കല്യാണം കഴിയാത്ത പുര നിറഞ്ഞു നിൽക്കുന്ന ഞാനൊക്കെ ഇവിടെ ജീവിച്ചു പൊയ്ക്കോട്ടേ..." ശഹബാസ് ഞങ്ങളെ കളിയാക്കുന്ന രീതിയിൽ നോക്കി.
Zaib ഉം ഞാനും വിട്ട് നിന്നു.
"Zaib... നീയിനി ഇവളെ ചീത്ത പറയാനൊന്നും നിൽക്കേണ്ട..." ശഹബാസ് അത്രയും പറഞ്ഞ് എന്റെ അടുത്ത് വന്ന് കുനിഞ്ഞു നിന്ന് എനിക്ക് മാത്രം കേൾക്കാൻ കഴിയുന്ന മട്ടിൽ പറഞ്ഞു." ശെരിക്കും നിനക്ക് രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവാ..."
ഞാൻ ചിരിച്ചു. Zaib ന്റെ മുഖത്ത് ഭാവ മാറ്റമൊന്നുമില്ല. zaib ശഹബാസിനെ വല്ല അന്യ ജീവിയെയും നോക്കുന്നത് പോലെ നോക്കി നിൽപ്പാണ്. ഈ zaib ന് എന്ത് പറ്റി???
Zaib എന്നെ നോക്കി പിന്നിലൂടെ ചേർത്ത് പിടിച്ച് ഞങ്ങളുടെ അപ്പാർട്മെന്റിലേക്ക് നടന്നു. ഞാൻ ശഹബാസിനെ നോക്കി ചിരിച്ചെങ്കിലും zaib ഒന്നും പറയുകയോ ചിരിക്കുകയോ ചെയ്തില്ല.
ഞാനെന്തോ എലിവേറ്ററിൽ കുടുങ്ങിയത് പോലെയാണ് zaib എന്നോട് പെരുമാറുന്നത്. എനിക്ക് വെള്ളം എടുത്ത് തരുന്നു. ഇടയ്ക്കിടയ്ക്ക് മുടിയുടെ വിരലുകൾ ഓടിച്ച് വെറുതെ റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അങ്ങനെ എന്തൊക്കെയോ...
ഞാനാണെങ്കിൽ ബെഡിൽ വെറുതേയിരിപ്പാണ്.
"Zaib..." zaib നടത്തം അവസാനിപ്പിച്ച് എന്നെ നോക്കി.
"I'm sorry..." ഞങൾ രണ്ടു പോലും ഒരുമിച്ച് പറഞ്ഞു. എന്നോട് zaib എന്തിനാ സോറി പറയുന്നേ????
"അതിന് zaib ന്റെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ... ഞാനല്ലേ ദേഷ്യത്തിന്... പവർ പോയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു. ZAib എലിവേറ്ററിൽ ഒറ്റയ്ക്ക്... ഞാനെന്തൊക്കെയോ ആലോചിച്ച്...." എനിക്ക് ഓർക്കാൻ തന്നെ വയ്യ.
ZAib ന്റെ മുഖഭാവം പെട്ടെന്ന് മാറി.
"എന്താ പറഞ്ഞെ...???" Zaib ചോദിച്ചത് മുഴുവൻ പറയാനുള്ള അവശ്യമായി കാണിച്ച് ഞാനെല്ലാം zaib നോട് പറഞ്ഞു, ശഹബാസിനെ വിളിച്ചതും ടെൻഷനായതും എല്ലാം....
പറഞ്ഞു കഴിഞ്ഞപ്പോൾ zaib ന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പിന്നെ ഞാൻ പ്രതീക്ഷച്ചത് നടന്നു. Zaib എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അതിനിടയിലാണ് എനിക്ക് മനസ്സിലായത് zaib എലിവേറ്ററിൽ ഇല്ലായിരുന്നു എന്ന കാര്യം. Zaib ഉം എലിവേറ്ററിൽ ഇല്ല, ഞാനുമില്ല, വെറുതെയാണ് ഞങൾ രണ്ടു പേരും ടെൻഷനടിച്ചത്. ആദ്യമായിട്ടാണ് zaib വഴക്ക് പറഞ്ഞിട്ടും ഞാൻ ചിരിക്കുന്നത്. എന്താണെന്നറിയില്ല ഞാൻ ടെൻഷൻ അടിച്ചത് പോലെ എന്റെ കാര്യമാലോചിച്ച് zaib ഉം ടെന്ഷനായെന്നറിഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം.
വഴക്ക് പറഞ്ഞിട്ടും ഞാൻ ചിരിക്കുന്നത് കണ്ടിട്ടാകാം zaib വഴക്ക് പറയുന്നത് നിർത്തി.
"ഇനി ഇങ്ങനെ ഓരോന്നും ചെയ്യാൻ നിൽക്കരുത്." Zaib ന്റെ ശബ്ദത്തിൽ മുഴുവൻ ദേഷ്യമാണോ അതോ കെയറിങ്ങാണോ എന്നൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ തലകുലുക്കി.
"Zaib...."
"...mmm"
"ഞാൻ Ayleen നെ പോലെ തീരെ matured അല്ലാലെ..."
"കിടന്നോ..." കുറച്ചു നേരം ഒന്നും പറയാനില്ലാതെ പരസ്പരമുള്ള നോക്കിയിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് zaib പറഞ്ഞു.
അപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്, ഞാൻ വേഗം ബെഡിൽ നിന്നെഴുന്നേറ്റു.
"....ആയിട്ടില്ല" zaib എന്നെ ഒന്നും മനസ്സിലാകാത്തത് പോലെ നോക്കി.
"I want to cook something for you..." Zaib ന്റെ മുഖത്തുണ്ടായ എക്സ്‌പ്രേഷൻ മനസ്സിലായില്ലെങ്കിലും മറ്റൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ കിച്ചനിലേക്ക് നടന്നു.
നേരത്തെ എനിക്കുണ്ടായത് പോലെയൊരു റിഗ്രെറ്റ് ഇനി ഉണ്ടാകാൻ പാടില്ല.....
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top