51

Falak's pov:-

എനിക്കിന്ന് zaib നെ കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ട്. ഇടക്കിടക്ക് അങ്ങനെ തോന്നാറുണ്ടെങ്കിലും ഇത് അത് പോലെയല്ല. എങ്ങനെ തോന്നി zaibന് ആ അയലയോട് എനിക്ക് കുക്കിംഗ് അറിയില്ലെന്ന് പറയാൻ....

പണ്ടേങ്ങാണ്ടോ ആരോ ഉറക്കത്തിൽ മരിച്ചു പോയെന്നും പറഞ്ഞ് ഉറങ്ങാൻ സമ്മതിക്കാതിരിക്കുക അതാ zaib ന്റെ സ്വഭാവം. ഞാനുണ്ടാക്കിയ ബിരിയാണിയോ ഫ്രൈഡ് റൈസോ ഒന്ന് കഴിച്ചു നോക്കണമായിരുന്നു അപ്പൊ അറിയാം എന്റെ കുക്കിംഗ് സ്കില്ല്.

അവളുടെ മുന്നിൽ എന്നെ കൊച്ചാക്കിയതും പോര, എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് zaib നോട്.

Zaib എനിക്ക് കുക്കിംഗ് അറിയില്ലെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു, ഓഹ് എന്നും പറഞ്ഞ് അവൾ വേഗം വിഷയം മാറ്റി എന്റെ zaib നെയും കൊണ്ട് പോയി. ഈ 'ഓഹ്' പറഞ്ഞ ലവളില്ലെ അവളുടെ കുക്കിംഗ് എങ്ങനെയാണെന്ന് നമുക്കറിയാഞ്ഞിട്ടല്ലേ. ഈ ജോലിയെന്നും പറഞ്ഞ് ഓടി നടക്കുന്നതിനിടയ്ക്ക് കിച്ചനൊക്കെ കണ്ടിട്ടുണ്ടോ എന്ന് പോലും പറയാൻ പറ്റില്ല, പിന്നെയാ ഞാൻ...

ഇനി അവൾക്ക് നന്നായി കുക്കിംഗ് അറിയാമെങ്കിലോ???

നന്നായിപ്പോയി!!!! അതിന് ഞാനെന്ത് ചെയ്യണം....
അല്ല പിന്നെ വെറുതെ ദേഷ്യം വരുന്നുണ്ട്.

ആരെയെങ്കിക്കും മുന്നിൽ കിട്ടിയാൽ ഈ ദേഷ്യം ഒന്ന് തീർക്കായിരുന്നു. അല്ലെങ്കിലും എനിക്ക് പണ്ടേ ഉള്ള ഒരു വൃത്തികെട്ട അസുഖമാണ് അത്. വല്ലോരോടുള്ള ദേഷ്യം മുന്നിൽ കിട്ടുന്നവരോട് തീർക്കുക. പക്ഷെ അങ്ങനെയാരെയും ഇപ്പോൾ കിട്ടാനില്ലല്ലോ....

ശഹബാസാണെങ്കിൽ ആവശ്യമുള്ള സമയത്ത് വരികയുമില്ല, ഇതിപ്പോൾ ഞാനെന്നോട് തന്നെ ദേശ്യപ്പെട്ട് തീർക്കേണ്ടി വരും....

******

പട്ടി ചന്തയ്ക്ക് പോയ അവസ്ഥയായിരുന്നു zaib നും അയലയ്ക്കുമൊപ്പം ഡിന്നർ കഴിക്കാൻ പുറത്തു പോയ എന്റെ അവസ്ഥ. വെറുതെ ചുറ്റും നോക്കി ഇരിക്കുക. ഇടക്ക് പ്ലേറ്റിൽ നിന്നും വല്ലതും എടുത്ത് കഴിക്കുക ഇതൊക്കെ തന്നെ....

ഏത് സമായത്താണോ ഇവർക്കൊപ്പം ഇറങ്ങി പുറപ്പെടാൻ തോന്നിയത്....

ഫുഡ് കഴിക്കാൻ ആയത് കൊണ്ട് മാത്രമാണ് ഞാൻ zaibനും അയലയ്ക്കുമൊപ്പം വന്നത് തന്നെ...
ഫുഡ് എന്നോട് എന്ത് തെറ്റാ ചെയ്തത് എന്ന് വെച്ച്. എന്നിട്ടിപ്പോൾ കണ്ടില്ലേ വന്നത് മുതൽ അവളിങ്ങനെ ചിലച്ചോണ്ടിരിപ്പാണ്. അവളെ കുറ്റം പറയാനും പറ്റില്ല, എല്ലാം കേൾക്കാനും തലയാട്ടാനും മൂളാനും കൂടെ വേറെ ഒരാളിരുപ്പുണ്ടല്ലോ...

ഞാനെന്നൊരാൾ കൂടെ വന്നിട്ടുണ്ടെന്ന ബോധം രണ്ടു പേർക്കും ഉണ്ടായാൽ വലിയ അത്ഭുതമെന്ന് പറയാം. എന്റെ മുന്നിൽ ഫുഡ് ഉള്ളത് കൊണ്ട് മാത്രം ഒന്നും ശ്രദ്ധിക്കാതെ ഞാനിരുന്നു. അവരിങ്ങനെ പരസ്പ്പരം ഞാനവിടെ ഇല്ലാത്തത് പോലെ സംസാരിക്കുന്നത് കണ്ടിട്ട് ദേഷ്യവും വരുന്നുണ്ട്.

*******

Zaib's pov:-

ഈ പെണ്ണുങ്ങൾക്ക് എത്ര കാലം കഴിഞ്ഞാലും എല്ലാം കൃത്യമായി ഓർമ്മയുണ്ടാകും എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് എന്റെ മുന്നിലിരിക്കുന്ന Ayleen. പണ്ട് കോളേജിൽ നടന്ന എല്ലാ കാര്യങ്ങളും എണ്ണിയെണ്ണി പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇടക്കിടക്ക് അവൾ സംസാരം നിർത്തുമ്പോൾ പ്ലേറ്റിൽ നിന്നും ഞാൻ വല്ലതും കഴിക്കാൻ തുടങ്ങുമ്പോയേക്കും അവള് വീണ്ടും തുടങ്ങും വല്ലതും പറയാൻ.

അവളെയും കുറ്റം പറയാൻ പറ്റില്ല മീറ്റിങ് നല്ല പോലെ നടന്നതും കാര്യങ്ങളെല്ലാം അവളുദ്ദേശിച്ചത് പോലെ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നടന്നതിന്റെയും ത്രില്ലിലാണവൾ. നാളെ തിരിച്ചു പോവുകയാണ്. എല്ലാം അവളാഗ്രഹിച്ചത് പോലെ നടന്നാൽ മതിയായിരുന്നു.

ഇടയ്ക്കിടയ്ക്ക് അവളോട് സംസാരിക്കുന്നതിനിടയ്ക്ക് ഞാൻ കുട്ടൂസിനെ നോക്കുമ്പോയെല്ലാം ഫുഡിനോട് എന്തോ ദേഷ്യം ഉള്ളത് പോലെയൊരു ഇരിപ്പാണ്. എനിക്ക് മനസ്സിലാവാത്തത് കുട്ടൂസിന്റെ ഈ സ്വഭാവത്തിൽ വന്ന മാറ്റമാണ്. എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെയാണ് പെരുമാറ്റം, കുട്ടൂസിനോട് സംസാരിക്കാമെന്ന് വെച്ചാൽ അതിനും കഴിയുന്നില്ല.

"Arham, നീ ഈ ലോകത്ത് തന്നെയാണോ???" കാര്യമായി എന്തോ Ayleen പറഞ്ഞിട്ടുണ്ട്, കുട്ടൂസ് തലയിൽ കയറിയത് കാരണം ഞാനത് ശ്രദ്ധിച്ചതുമില്ല.

"Sorry, എന്താ പറഞ്ഞെ???..." Ayleen വീണ്ടും ഓരോന്നും കമ്പനിയെ കുറിച്ചും മറ്റും സംസാരിക്കാൻ തുടങ്ങി.

സംസാരത്തിനിടയ്ക്ക് വീണ്ടും എന്റെ കണ്ണുകൾ കുട്ടൂസിന് നേരെ നീങ്ങിയപ്പോഴാണ് ഞാനാ കാഴ്ച്ഛ കണ്ടത്, കഴിച്ച പ്ലേറ്റ് സൈഡിലേക്ക് മാറ്റി വെച്ച് ടേബിളിൽ തലയും വെച്ച് ആള് നല്ല ഉറക്കത്തിലാണ്.

എന്നാലും ഇത്രയും ശബ്ദമുള്ള പരിസരം ഉണ്ടായിട്ടും കുട്ടൂസ് എങ്ങനെ ഉറങ്ങി. അല്ലെങ്കിലും അവളിങ്ങനെ ഉറങ്ങുന്നത് വലിയ അത്ഭുതമുള്ള കാര്യമല്ലല്ലോ...

"Falak ശെരിക്കും ചെറിയ കുട്ടിയെ പോലെയാ അല്ലെ Arham..." ഞാൻ Ayleen നെ നോക്കി ചിരിച്ചു കൊണ്ട് കുട്ടൂസിന് നേരെ തിരിഞ്ഞു. ഈ ഉറക്കത്തിൽ നിന്നും എങ്ങനെയാ അവളെ എഴുന്നേല്പിക്കുക...

പതിയെ അവളുടെ ഷോൾഡറിൽ തട്ടി നോക്കി, നോ രക്ഷ. ആള് അങ്ങനെയെന്നും എഴുന്നേൽക്കുന്ന മട്ടില്ല. ഇനി ഒരൊറ്റ വഴിയുള്ളൂ ആളെ പൊക്കിയെടുത്ത് കൊണ്ട് പോകുക. ഇതിപ്പോൾ ആദ്യമായല്ലല്ലോ...

ഞാൻ Ayleen നെ നോക്കി, അവളെന്നെ നോക്കി ചിരിക്കുകയാണ്. പക്ഷേ ആ ചിരിയിൽ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്. ഞാനും തിരിച്ചൊരു ചിരി പാസ്സാക്കി.

Ayleen ന്റെ റൂമും ഞങ്ങളുടെ അപ്പാർട്മെന്റും രണ്ടും രണ്ടു വഴിക്കായിരുന്നത് കാരണം ഞാൻ ഒരുപാടു നിര്ബന്ധിച്ചിട്ടും Ayleen കാബ് വിളിച്ച് പൊയ്ക്കൊളാമെന്ന് പറഞ്ഞു. എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചുറപ്പിച്ച ഇവരുടെ തീരുമാനം മാറ്റാൻ എനിക്ക് കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഞാനും പിന്നെയൊന്നും പറയാൻ നിന്നില്ല.

Ayleen പോയ ശേഷം ഞാൻ കാറിൽ കയറി. കുട്ടൂസ് നല്ല ഉറക്കം തന്നെ...

സീറ്റ് ബെൽറ്റ് ഒന്നുള്ളത് കൊണ്ട് മാത്രം സിറ്റിയിലെ ട്രാഫിക്കിൽ പെട്ട് ഞാനോരോ തവണ ബ്രേക്ക് പിടിക്കുമ്പോഴും കുട്ടൂസിന് ഒന്നും പറ്റാത്തത്. എന്നാലും ഞാനാലോചിക്കുന്നത് ഉറക്കത്തിൽ ഓരോ ബുദ്ധിമുട്ട് വരുമ്പോഴും നമ്മളെല്ലാം എഴുന്നേൽക്കാറില്ലേ ഇവൾക്ക് അങ്ങനെയും ഇല്ലേ....

അപ്പാർട്മെന്റിലെ പാർക്കിങ്ങിൽ കാർ നിർത്തി. കുട്ടൂസ് ഉറക്കം തന്നെയായത് കൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി കുട്ടൂസിന്റെ സൈഡിലെ ഡോർ തുറന്ന് സീറ്റ്ബെൽറ്റ് അഴിച്ചു. അഴിക്കേണ്ട താമസം ഇത്രയും നേരം അവളെ വീഴാതെ പിടിച്ചു വെച്ച സീറ്റ് ബെൽട്ടിന്റെ അഭാവത്തിൽ കുട്ടൂസ് ഡ്രൈവിംഗ് സീറ്റിന് മേലേക്ക് വീഴാൻ തുടങ്ങിയതും ഞാൻ എന്റെ കൈ കൊണ്ട് സപ്പോർട്ട് ചെയ്ത് പിടിച്ചതും അവൾ കണ്ണു തുറന്നതും ഒരുമിച്ചായിരുന്നു.

ഉറക്കത്തിൽ കുട്ടൂസിന് ഇങ്ങനെയൊരു സ്വഭാവം ഉള്ളത് അറിയാവുന്നത് കൊണ്ട് അവള് വീണ്ടും ഉറങ്ങുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഇത്തവണ അങ്ങനെയായിരുന്നില്ല, അവൾ ഉണ്ട കണ്ണും വെട്ടി തുറന്ന് കുറച്ചു നേരം എന്നെ തന്നെ നോക്കിയിരുന്നു. പിന്നെയാണ് അവളുടെ ശ്രദ്ധ അവളെ പിടിച്ച എന്റെ കൈകളിലേക്ക് മാറിയത്, ഉടനെ അവൾ എന്റെ കൈ തട്ടി മാറ്റി ചുറ്റും നോക്കി.

"എനിക്ക് ഇറങ്ങണം..." അപ്പാർട്മെന്റിലെ പാർക്കിങ്ങിലാണെന്ന ബോധം വന്നപ്പോൾ അവൾ പറഞ്ഞു. ഞാൻ മാറി കൊടുക്കേണ്ട താമസം അവൾ കാറിൽ നിന്നിറങ്ങി എലിവേറ്ററിന് നേരെ നടന്നു. കാറിന്റെ ഡോർ ലോക്ക് ചെയ്ത് ഞാനും നടന്നു. ഞാൻ എത്തുമ്പോയേക്ക് എലിവേറ്ററിന്റെ ഡോർ ക്ലോസ് ആയിരുന്നു. 3rd ഫ്ലോർ കഴിഞ്ഞിട്ടുമുണ്ട്.

എന്താ കുട്ടൂസിന്റെ പ്രശ്‌നം???....

എലിവേറ്ററിന്റെ കാൾ ബട്ടൺ പ്രസ്സ് ചെയ്ത് വെയിറ്റ് ചെയ്യാൻ തുടങ്ങി 10th ഫ്ലൂറിലെത്തി തിരിച്ചു വരുന്നത് വരെ ഇനി ഇതേ നിൽപ്പ് തുടരണം.

4th ഫ്ലോർ...

5th ഫ്ലോർ...

6th ഫ്ലോർ...

7th ഫ്ലോർ...

8th ഫ്ലോർ...

ഡിങ്!!!!!!

വലിയൊരു ശബ്ദത്തോടെ അപ്പാർട്മെന്റ് മുഴുവനായുള്ള പവർ ഓഫായി.

കുട്ടൂസ്....

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ എലിവേറ്ററിന് നേരെ നോക്കി സ്തംപിച്ചു നിന്നു.  കുട്ടൂസ് ഇപ്പോഴും ലിഫ്റ്റിനുള്ളിലാണെന്ന ബോധം വന്നപ്പോൾ പോക്കറ്റിൽ നിന്നും ഫോണെടുത്ത് സെക്യൂരിറ്റിയുടെ റൂമിന് നേരെ നടന്നു. പാർക്കിംഗ് ഏരിയ മുഴുവൻ ഇരുട്ടാണ്.

അല്ലെങ്കിൽ ഏത് സമയവും വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സെക്യൂരിറ്റിയെ ഇന്ന് എവിടെയും കാണാനില്ല. ഓരോ സെക്കന്റ് കൂടുംതോറും എന്റെ ഉള്ളിലാകെ ടെൻഷൻ കൂടുന്നത് കാരണം ഒന്നും കൃത്യമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുന്നില്ല.

ഇവിടെ താമസം തുടങ്ങിയിട്ട് ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പവർ ഓഫാകാണെങ്കിൽ തന്നെ ജനറേറ്റർ ഉള്ളത് കാരണം ഇത് വരെ ഇങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. അതും ഇന്ന് കൃത്യമായി കുട്ടൂസ് മാത്രം എലിവേറ്ററിൽ ഉള്ളപ്പോൾ തന്നെ...

എന്റെയുള്ളിൽ അത്ര നേരവും എന്ത് ഫീലിങ്ങാണ് ഉണ്ടായിരുന്നത് എന്നറിയില്ല, പക്ഷെ ആ സമയം, സെക്യൂരിറ്റിയെ കണ്ട സമയം എല്ലാം കൂടെ ദേഷ്യമായി പുറത്തേക്ക് വന്നു. അയാൾക്കും പവർ ഓഫായി ഇത്ര നേരമായിട്ടും ജനറേറ്റർ വർക്കാവാത്തത്തിന്റെ കാരണം അറിയില്ല. പക്ഷെ ഞാനതൊന്നും കേൾക്കാൻ നിൽക്കാതെ അയാളെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കു മുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊന്നിനും അയാൾക്കും കഴിഞ്ഞില്ല.

അയാൾ ആരെയൊക്കെയോ വിളിച്ച് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ മനസ്സ് മുഴുവൻ കുട്ടൂസാണ്... എന്നാലും ഇത്രയും ആൾക്കാർ, ഞാനുൾപ്പടെ ഇവിടെ ഉണ്ടായിട്ട് കുട്ടൂസിന് മാത്രമെന്താ ഇതൊക്കെ സംഭവിച്ചെ....

അത്ര ചൂടുള്ള ക്ലൈമറ്റെല്ലെങ്കിലും ഞാനാകെ നിന്ന് വിയർക്കാൻ തുടങ്ങി. ഇതിന് മുൻപ് പല തവണ ഞാനീ ഫീലിങ് അനുഭവിച്ചിട്ടുണ്ട്, നെഞ്ചിൽ എന്തോ തുളച്ചു കയറുന്നത് പോലെയുള്ള അവസ്ഥ, മുൻപ് ഞാൻ അനുഭവിച്ചതാണ്....
ഉപ്പ കാരണം...

ആലോചനകൾ അറ്റമില്ലാതെ അവിടെ വരെ പോകാൻ തുടങ്ങിയപ്പോൾ തൊണ്ട വരളുന്നത് പോലെ തോന്നി. കുട്ടൂസ്,
ഒറ്റയ്ക്ക്,
എങ്ങനെ,
അവൾക്കെന്തെങ്കിലും???
ഒന്നും ചിന്തിക്കാൻ പറ്റുന്നില്ല, ആകെ ഭ്രാന്ത് പിടിച്ചത് പോലെയോരവസ്ഥ.

പെട്ടെന്ന് വലിയ ശബ്ദത്തോടെ പവർ വന്നു. ഇത്ര നേരം ഇല്ലാതിരുന്ന വെളിച്ചം പെട്ടെന്ന് വന്നപ്പോൾ കണ്ണു തുറക്കാൻ ഞാൻ പ്രയാസപ്പെട്ടു.

"Sir, we have not seen any problems, it look like someone has deliberately..." ഞാൻ നേരത്തെ കണ്ടിട്ടില്ലാത്ത ഒരാളാണ് എന്നോട് സംസാരിച്ചത്, പക്ഷെ അയാൾ പറയുന്നതൊന്നും കേൾക്കാനുള്ള ഒരു മനസ്സികവസ്ഥയിലായിരുന്നില്ല ഞാൻ. അയാൾ എന്തൊക്കെയോ എന്നോട് പറഞ്ഞു. കൂടെ രണ്ടു മൂന്ന് പേരുണ്ട്, സെക്യൂരിറ്റി ഉൾപ്പടെ...

എനിക്ക് ഇതൊന്നും കേൾക്കാനിപ്പോൾ സമയമില്ല. പക്ഷെ എന്റെ കാലുകളാണെങ്കിൽ മുന്നോട്ട് ചലിക്കാൻ സമ്മതിക്കുന്നുമില്ല, ഫോൺ കയ്യിൽ മുറുകെ പിടിച്ച് എലിവേറ്ററിന് നേരെ നോക്കി. എലിവേറ്റർ വീണ്ടും മൂവ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

കുട്ടൂസ്....

ഫോൺ കൈ വേദനിക്കുന്നത്രയും ബലത്തിൽ മുറുകെ പിടിച്ച് ഞാൻ എലിവേറ്ററിന്റെ നേരെ ഓടി,
'9th ഫ്ലോർ'
എലിവേറ്റർ തിരിച്ചു വരുന്നത് വരെ കാത്ത് നില്ക്കാൻ കഴിയാത്തത് കാരണം ഞാൻ സ്റ്റെയറിന് നേരെ ഓടി.

ഞാൻ കാരണം കുട്ടൂസിന് എന്തെങ്കിലും സംഭവിച്ചാൽ...

ഇല്ല, ഒന്നും ഉണ്ടാകില്ല...

കാലുകൾ എന്റെ മനസ്സുപോലെ വീക്കായിരുന്നു. എങ്ങനെയോ ഒരു വിധം ഓടിക്കയറി 10th ഫ്ലൂറിലെത്തി.
കിതച്ചുകൊണ്ട് എലിവേറ്ററിന് നേരെ നടന്ന ഞാൻ കുട്ടൂസിനെയും ശഹബാസിനെയും കണ്ട് അവിടെ നിശ്ചലനായി നിന്നു. കുട്ടൂസ് ശഹബാസിന്റെ ഷോൾഡറിൽ ചാരി കിടപ്പാണ്. ശഹബാസിന്റെ കൈ അവളെ ചുറ്റിപ്പിടിച്ചിട്ടുമുണ്ട്.

'ആളെ പറയാൻ പറ്റില്ല. ഇതൊരു നല്ല സമയമല്ല പ്രത്യേകിച്ച് നിന്നോട്....
പക്ഷെ ഒരു കാര്യം ഉറപ്പിക്കാം love comes at most unexpected time' അന്ന് കൊച്ചിയിൽ വെച്ച് ശഹബാസ് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിലേക്ക് കയറി വന്നു.

ഞാനെന്തിനാ അതൊക്കെ ഇപ്പോൾ ഓർക്കുന്നത്.

"Zaib!!!..." ശഹബാസ് എന്റെ പേര് വിളിച്ചതും കുട്ടൂസ് തലയുയർത്തി എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കരഞ്ഞത് കൊണ്ടാകാം മുഖമാകെ ചുവപ്പ് നിറം പടർന്നിട്ടുണ്ട്.

എന്നെ കണ്ടതും കുട്ടൂസ് ശഹബാസിന്റെ പിടി വിട്ട് എനിക്കരികിലേക്ക് ഓടിവന്ന് എന്റെ നെഞ്ചിൽ മുഖം താഴ്ത്തി എന്നെ മുറുകെ പിടിച്ച് കരഞ്ഞു. എന്റെ കൈകളും കുട്ടൂസിന്റെ പ്രവർത്തി അനുകരിച്ചെങ്കിലും എന്റെ കണ്ണുകൾ അപ്പോഴും ശഹബാസിന് നേരെയായിരുന്നു.
















(തുടരും...)


Bạn đang đọc truyện trên: AzTruyen.Top