47
Falak's pov:-
മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുന്നത് പോലെ കൺട്രോളില്ലാതെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
സങ്കടം സഹിക്ക വയ്യാതെ റൂമിലേക്ക് നടക്കാൻ തുടങ്ങിയ എന്റെ കണ്ണിൽപെട്ടത് ഞാൻ zaib ന് വേണ്ടി ഉണ്ടാക്കിയ ബിരിയാണിയും...
അത് കണ്ടതോടെ എന്റെ വയറ്റിൽ കോഴി മുതൽ എല്ലാം കൂവാൻ തുടങ്ങി. മസാലയെല്ലാം ചേർത്ത് ബിരിയാണിയുണ്ടാക്കിയതും ഉണ്ടാക്കുമ്പോൾ കിച്ചൺ മുഴുവൻ നിറഞ്ഞു നിന്നിരുന്ന മനം മയക്കുന്ന മണവും ഓർമ്മ വന്നപ്പോൾ വായയിൽ വെള്ളം വരാൻ തുടങ്ങി. അതിന് എന്നെ കുറ്റം പറയാൻ പറ്റില്ല, zaib നെ എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. വൈകീട്ട് കഴിച്ച ചായയും ഓംലെറ്റുമല്ലാതെ എന്റെ വയറ്റിൽ വേറെ ഒന്നുമില്ല...
എന്നിട്ട് ഈ ചെയ്ത ത്യാഗത്തിന് ഒരു ഫലവുമുണ്ടായില്ല.
ഇതെല്ലാം ആലോചിച്ചു കഴിഞ്ഞപ്പോഴാണ് ഒരു കാര്യം കത്തിയത്, ഫുഡിന്റെ കാര്യം മനസ്സിലേക്ക് കയറി വന്നപ്പോൾ zaib ന്റെ ദേഷ്യവും എന്റെ കരച്ചിലും എന്റെ മൈൻഡിന്നെ പോയിരുന്നു...
ഇനിയിപ്പോ എന്തായാലും കരച്ചിലൊക്കെ പോയ സ്ഥിതിക്ക് zaib ന് വേണ്ടെങ്കിൽ വേണ്ട, ഞാൻ വെറുതെയെന്തിനാ ഞാൻ കഷ്ട്ടപ്പെട്ടുണ്ടാക്കിയ ബിരിയാണിയോട് ദേഷ്യം കാണിക്കുന്നത്.
വേഗം ചെന്ന് കരഞ്ഞു കുളമായ മുഖവും കൈയും കഴുകി പ്ലേറ്റെടുത്ത് ബിരിയാണി വിളമ്പി.
ഓഹ്!!!! ഇതൊക്കെ കാണുമ്പോൾ തന്നെ വായയിൽ ടൈറ്റാനിക്ക് വരെ ഓടാൻ തുടങ്ങി... പ്ലേറ്റിലാക്കിയ ഉടനെ സമയമൊട്ടും കളയാതെ കഴിക്കാനും തുടങ്ങി. Zaib ചീത്ത പറഞ്ഞ സങ്കടം ഉള്ളിൽ എവിടെയോ ഉണ്ടായത് കൊണ്ടാണോ എന്നറിയില്ല വിചാരിച്ചത് പോലെ കഴിക്കാൻ പറ്റിയില്ല....
പ്ലേറ്റിലാക്കിയ പകുതിയിലേറെ ബിരിയാണി കളയേണ്ടി വന്നു. ടേബിളിൽ നിന്നും ഒന്നും മാറ്റി വെക്കാൻ പോലും സമയമില്ലാതെ ഞാൻ റൂമിൽ ചെന്ന് കിടന്നു. കിടന്നിട്ടെന്തോ ഉറങ്ങാൻ പറ്റുന്നില്ല, വയറിനൊരു വല്ലായ്മ്മ പോലെയൊക്കെ...
സാധാരണ സങ്കടം വരുമ്പോൾ തൊണ്ടയാ വേദനിക്കാറ്, ഇതിപ്പോ...
ആഹ് ദിലീപേട്ടൻ പാണ്ടിപ്പട സിനിമയിൽ പറഞ്ഞത് പോലെ 'ഉള്ളിൽക്കൂടെ കണക്ഷൻ പോയതായിരിക്കും'
ഉറക്കം കിട്ടാതെ വെറുതെ ബെഡിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടന്നപ്പോൾ അമ്മിയോടും ഉപ്പയോടും നച്ചൂനോടും സംസാരിക്കണമെന്ന് തോന്നി ഉടനെ ഫോണെടുത്ത് വിളിച്ചു. നച്ചൂനോട് ശഹബാസിന്റെ കാര്യം പറ്റിയാൽ പറയണമെന്നുണ്ടായിരുന്നു പക്ഷെ ഞാൻ നാട്ടിൽ ഉണ്ടായിരുന്ന സമയത്തുള്ള എന്റെ വലിയ വലിയ മണ്ടത്തരങ്ങളും കൊച്ചു കൊച്ചു വാശികളും തുടങ്ങി, പഴയ ഓരോ കാര്യങ്ങളും അമ്മിയും ഉപ്പയും പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ഇമോഷണലായി പിന്നെ നച്ചൂനോടു പോലും സംസാരിക്കാതെ അമ്മിനെയും ഉപ്പാനെയും സമാധാനിപ്പിക്കാൻ ഞാൻ രണ്ടു ചളിയടിച്ചു. എന്റെ ചളിയുടെ പവർ കൊണ്ടാണോ എന്നറിയില്ല അത്ര നേരവും എന്റെ മോളെ എന്ന് വിളിച്ച എന്റെ സ്വന്തം അമ്മി പൂരപ്പാട്ട് പാടി ഫോൺ വെച്ചു.
അവർ ഫോൺ വെച്ചിട്ടും എനിക്കുറക്കം വന്നില്ല. ഞാൻ അമ്മി പറഞ്ഞ ഓരോന്നും ആലോചിച്ചു കിടന്നു. അങ്ങനെ ആലോചനകൾക്കിടയിൽ എപ്പോഴോ zaib വന്നു പെട്ടു. നിക്കാഹ് മുതലുള്ള ഓരോന്നും വീണ്ടും ആലോചിച്ചു കിടന്നപ്പോൾ zaib ചീത്ത പറഞ്ഞത് വീണ്ടും മനസ്സിലേക്ക് വന്നു. ഇത്ര കാലത്തിനിടയ്ക്ക് അമ്മിയോ ഉപ്പായോ എന്നെയിങ്ങനെ ചീത്ത പറഞ്ഞിട്ടില്ല. എന്റെ ഓരോ കുരുത്തക്കേടിനും അവർ ചീത്ത പറയുമെങ്കിലും zaib പറയുമ്പോൾ അല്ലെങ്കിൽ zaib ന്റെ ഓരോ ആക്ഷനും എന്നെ മറ്റൊരു തരത്തിലാണ് ബാധിക്കുന്നത്. ചില സമയത്ത് ഒരുപാട് അറ്റാച്ച്മെന്റ് കാണിക്കും കുറച്ചു കഴിഞ്ഞാൽ എന്നോട് ദേശ്യപ്പെടും. ശെരിയാ എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ പുതപ്പ് കൊടുത്തില്ല, പക്ഷെ ഞാൻ കുറ്റ സമ്മതം നടത്തിയില്ലേ...
അപ്പോൾ എന്താ മനസ്സിലാക്കേണ്ടത്? എനിക്ക് കുറ്റബോധം തോന്നിയിട്ടല്ലേ ഞാനങ്ങനെ തുറന്നു പറഞ്ഞതെന്നല്ലെ...
അതൊക്കെ ആലോചിച്ചപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു തുളുമ്പാൻ തുടങ്ങി.
എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാൻ പറ്റാത്തൊരു സ്വഭാവമായിപ്പോയി zaib ന്റേത്. എല്ലാരോടും നല്ല പോലെ സംസാരിക്കും ചിരിക്കും, ആ നിഹ്മത്താക്ക് zaib നെ പറ്റി പറയാൻ എന്തൊക്കെയാ ഉള്ളത്, അവർക്ക് വരെ അറിയാം zaib നെ എന്നെക്കാളും...
എന്നോട് ഇത്ര കാലവും അതികം സംസാരിച്ചിട്ടില്ല, ഇപ്പോൾ കുറച്ചു സംസാരിച്ചു, ചിരിച്ചു, ഇതാ എല്ലാം ഇതോടെ പോയി....
വീണ്ടും എനിക്കറിയാവുന്ന zaib ആയിമാറി.
*****
Zaib's pov:-
കമ്പനിയിലെ പുതിയ ഓരോ പ്രശ്‌നങ്ങളും അത് കൂടുതൽ പ്രശ്നമാക്കിയ ജോലിക്കാരും കൂടെയായപ്പോൾ എന്റെ ഇന്നത്തെ ദിവസം കൂടുതൽ മെച്ചപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ. ശുഹൈബിനോടും കൂടെ വർക്ക് ചെയ്യുന്ന മറ്റുള്ളവരോടും ഒരുപാട് ദേശ്യപ്പെട്ടാണ് ഞാൻ തിരിച്ചു വന്നത്. കുട്ടൂസിനോടും ആ ദേഷ്യം കാണിച്ചാലോ എന്നോർത്താണ് ഡോർ തുറന്നു തന്ന അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ ഉപ്പാന്റെ റൂമിൽ കയറി വാതിലടച്ചത്. കുറച്ചു നേരം ഒറ്റയ്ക്കിരുന്നാൽ എല്ലാം ശെരിയാകും അല്ലെങ്കിൽ ചില സമയത്ത് എനിക്കെന്നെ തന്നെ കൺട്രോൾ ചെയ്യാൻ കഴിയില്ല.
പക്ഷെ 'എനിക്കുള്ളത് താ' എന്നും പറഞ്ഞ് എന്റെ ആ മൂഡിൽ കുട്ടൂസ് സംസാരിക്കാൻ വന്നപ്പോൾ എല്ലാം കൈ വിട്ട് പോയി. കുറെ നേരം ഒറ്റയ്ക്കിരുന്ന് മനസ്സൊന്ന് ശെരിയായപ്പോഴാണ് എന്തൊക്കെ വന്നാലും കുട്ടൂസിനോട് ദേശ്യപ്പെടാൻ പാടില്ലായിരുന്നെന്ന ബോധം വന്നത്. കമ്പനിയിലെ കാര്യങ്ങളൊന്നും അവൾക്കറിയില്ലല്ലോ അവരോടുള്ള ദേഷ്യം അവളോട് കാണിച്ചത് തീരെ ശെരിയായില്ല...
ഞാൻ ഉപ്പാന്റെ റൂമിൽ നിന്നിറങ്ങി, കുട്ടൂസിനെ ഹാളിലൊന്നും കാണാനില്ല, ഞങ്ങളുടെ റൂമിലാകും...
അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ഡോറിൽ തട്ടാതെ തന്നെ ഞാൻ അകത്തു കടന്നു. ബെഡിൽ തിരിഞ്ഞു കിടപ്പാണവൾ. ഞാൻ ശബ്ദമുണ്ടാക്കാതെ അടുത്തേക്ക് ചെന്നു ആൾ നല്ല ഉറക്കത്തിലാണ്..
അതോ എന്റെ കാൽ പെരുമാറ്റം കേട്ട് ഉറക്കം നടിക്കുകയാണോയെന്നും അറിയില്ല.
എന്തായാലും ഞാൻ ബെഡിൽ അവൾക്കരികിൽ ഇരുന്നു.
ഉറക്കമാണെങ്കിലും മുഖം കണ്ടാൽ മനസ്സിലാകും ഞാൻ ദേശ്യപ്പെട്ടത് കാരണം കുട്ടൂസ് കരഞ്ഞിട്ടുണ്ടെന്ന്...
അത് കണ്ടപ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. കുട്ടൂസിനറിയാത്ത അല്ലെങ്കിൽ അവൾക്കൊന്നും ചെയ്യാൻ കഴിയാത്ത കാര്യത്തിനാണ് ഞാനിന്നവളോട് ദേശ്യപ്പെട്ടത്. കുറച്ചു നേരം അവളെ നോക്കിയിരുന്ന് ഞാൻ എഴുന്നേറ്റ് ബെഡിൽ അലങ്കോലമായി കിടന്ന ബ്ലാന്കെറ്റ് എടുത്ത് കുട്ടൂസിന് പുതച്ചു കൊടുത്ത് അവളുടെ കവിളിൽ കിസ്സ് ചെയ്തു. അവളിനി ശെരിക്കും ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ എന്നൊന്നും ഞാനപ്പോൾ ആലോചിക്കാൻ നിന്നില്ല. അങ്ങനെ ചെയ്യാൻ തോന്നി, ചെയ്തു.
റൂമിന്റെ ഡോർ പാതി ചാരി പുറത്തേക്ക് കടന്ന എന്റെ ശ്രദ്ധ തിരിച്ചത് ഫോണിന്റെ റിങ്ങാണ്. പോക്കറ്റിൽ തിരുകി വെച്ച ഫോണെടുത്ത് നോക്കിയപ്പോൾ അങ്കിളിന്റെ നമ്പറും. അവിടെ നിന്ന് സംസാരിക്കാതെ കോൾ അറ്റൻഡ് ചെയ്തു കൊണ്ട് അപ്പാർട്മെന്റിൽ നിന്നും പുറത്തേക്കിറങ്ങി. അങ്കിളിനോട് സംസാരിച്ചു കൊണ്ട് വരാന്തയിലൂടെ നടന്നു. സമയം ഒരുപാടായത് കൊണ്ടാകാം പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ് അങ്കിൾ പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്തു. ഫോൺ വീണ്ടും ജീനിന്റെ പോക്കറ്റിൽ തിരുകി ഞാൻ വരാന്തയിലെ ബാൽക്കണിയിൽ ചെന്നിരുന്നു.
എന്നാലും എന്തായിരിക്കും അങ്കിളിപ്പോൾ ഇങ്ങനെയൊരു കാര്യം പറയാൻ??? ഇനി കുട്ടൂസ് വല്ലതും പറഞ്ഞു കാണുമോ??? കൂടുതലും ഞാനവളോട് ദേശ്യപ്പെട്ട കാര്യം അവൾ പറഞ്ഞിരിക്കാനാണ് സാധ്യത, അല്ലെങ്കിൽ നാളെ പറ്റുമെങ്കിൽ അവളെ കണ്ണൂരിലേക്ക് പറഞ്ഞു വിടാൻ അങ്കിൾ പറയില്ലല്ലോ...
ഞാൻ കുറച്ചു കൂടെ ശ്രദ്ധിക്കണമായിരുന്നു. എത്ര ശ്രമിച്ചാലുമെനിക്ക് കൺട്രോൾ ചെയ്യാൻ കഴിയാത്ത ഒന്നാണീ ദേഷ്യം. പക്ഷെ അതിനി കൺട്രോൾ ചെയ്യാതെ നിന്നാലും പ്രശ്‌നമാണ്.
നാളെ കുട്ടൂസ് തിരിച്ചു പോയാൽ ഞാൻ വീണ്ടും ഒറ്റയ്ക്കാകും. അവളില്ലെങ്കിൽ ആകെ മുഴുവൻ നിശ്ശബ്ദതയായിരിക്കും. ഒന്നും സംസാരിച്ചില്ലെങ്കിലും നാഴികയ്ക്ക് നാൽപതു വട്ടം വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും നിൽക്കും. വീടാകെ ഉണങ്ങിയത് പോലെ ഉണ്ടാകും.
"Zaib... നീ ഇത് വരെ കിടന്നില്ലേ???" എന്റെ ആലോചനകൾക്ക് വിരാമമിട്ട ചോദ്യം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. തിരിഞ്ഞു നോക്കുന്നതിന് മുൻപേ എനിക്കാ ശബ്ദത്തിന്റെ ഉടമയെ മനസ്സിലായി. വേറെയാരും എന്നെയിവിടെ അവനെപ്പോലെ വെറുപ്പിക്കാൻ വരില്ലല്ലോ....
ഓഹ്!!! അത് മറന്നു ആ കാര്യത്തിൽ ശഹബാസിന്റെ പെങ്ങളാണ് കുട്ടൂസ്....
"ഓഹ്, കുട്ടൂസിന്റെ ബിരിയാണിയും തട്ടി കാറ്റുകൊള്ളാൻ വന്ന് നില്പ്പാകും അല്ലെ...." മറുപടി പറയാത്ത എന്നെ നോക്കി അവൻ വീണ്ടും ചോദിച്ചു.
"ബിരിയാണിയോ????" ഇവനെത് ബിരിയാണിയുടെ കാര്യമാ പറയുന്നേ???....
"നീ വലുതായി അഭിനയിക്കല്ലേ... നിന്റെ wifeyy നിനക്കുണ്ടാക്കിയ അതെ ബിരിയാണിയുടെ കാര്യമാ ഞാൻ പറയുന്നേ...
പടച്ചോനെ... എന്റെ ആയുസ്സിന്റെ നീളം അല്ലെങ്കിൽ ഞാനിപ്പോ മയ്യിത്തായെനെ അല്ലാതെ എന്ത് പറയാൻ ഞാനൊന്ന് കൈയിടാൻ നോക്കിയപ്പോൾ കൊല്ലുമെന്നൊക്കെയാ നിന്റെ കുട്ടൂസ് ഭീക്ഷണിപ്പെടുത്തിയത്..." കുട്ടൂസ് എനിക്ക് വേണ്ടി ബിരിയാണി ഉണ്ടാക്കുകയോ??? ശഹബാസ് മറ്റെന്തോ പറയാൻ വാ തുറന്നതും ഞാനവനെ മൈൻഡ് ചെയ്യാതെ അവനെ അവിടെ പോസ്റ്റാക്കി അപ്പർട്മെന്റിന് നേരെ നടന്നു.
ശഹബാസ് പറഞ്ഞത് പോലെ ഹാളിലെ ടേബിളിൽ ബിരിയാണി മൂടി വെച്ചിട്ടുണ്ട്. അത് കൂടെ കണ്ടപ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ഞാൻ നേരെ റൂമിലേക്ക് ചെന്നു. കുട്ടൂസ് നല്ല ഉറക്കത്തിലാണ്. ഇനി ഉറക്കത്തിൽ നിന്നും വിളിച്ചിട്ട് ഉറക്കം പോയ ദേഷ്യത്തിന് എന്നെ കടിച്ചു കീറിയാലോ എന്ന പേടി കൊണ്ട് അവളെ വിളിച്ചെഴുന്നേല്പിക്കാതെ ഞാൻ വീണ്ടും ഹാളിലേക്ക് ചെന്നു. കിച്ചനിൽ നിന്നും കഴുകി വൃത്തിയാക്കി ഒരു പ്ലേറ്റ് എടുത്ത് കുറച്ചു ബിരിയാണി വിളമ്പി.
എന്നാലും ഇവളിതൊക്കെ ഉണ്ടാക്കാൻ എപ്പോൾ പഠിച്ചു??? എന്തായാലും മണമൊക്കെ കൊള്ളാം...
കുറച്ചെടുത്ത് വായിലിട്ടപ്പോൾ ആ പ്രശംസ ഞാൻ പിൻവലിച്ചു.
അവൾ ഉറങ്ങിയത് നന്നായെന്നും ഞാനവളോട് ദേശ്യപ്പെട്ടത് നന്നായെന്നും ആ നിമിഷമെനിക്ക് തോന്നി. പടച്ചോനെ ഇനി ഒരിക്കലും അവൾക്ക് ബിരിയാണി ഉണ്ടാക്കാൻ തോന്നരുതെ....
കാണുന്നതും മണത്തറിയുന്നതും വിശ്വസിക്കരുതെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി. കാണുന്ന മൊഞ്ചൊക്കെ തന്നെയുള്ളൂ കഴിക്കാൻ പറ്റില്ല അങ്ങനെ ഒരവസ്ഥയാ...
ഞാൻ അവൾക്കരികിൽ കിടന്നു. ചെറിയ കുട്ടിയെ പോലെ ബ്ലാന്കെറ്റും കെട്ടിപ്പിടിച്ചാണ് കുട്ടൂസിന്റെ കിടപ്പ്. അവളെ നോക്കി കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ കുട്ടൂസിന് മുന്പേ എഴുന്നേറ്റത് ഞാനാണ്. അതിന് മറ്റൊരു കാര്യം കൂടെയുണ്ട്, ഇന്നലത്തെ പോലെ അവൾ കുക്കിംഗ് ഏറ്റെടുക്കും മുൻപ് വായിൽ വെക്കാൻ കൊള്ളുന്ന വല്ലതും എനിക്കുണ്ടാക്കണം. ഒന്നും കഴിക്കാതെ കമ്പനിയിൽ പോകുന്നത് അത്ര സുഖമുള്ള കാര്യമല്ല.
എന്റെ കുക്കിങും കഴിക്കലും കഴിഞ്ഞപ്പോഴാണ് കുട്ടൂസ് എഴുന്നേറ്റ് വന്നത്. എന്നെ കണ്ടിട്ടും കാണാത്തത് പോലെ നടന്ന് കിച്ചനിൽ ചെന്ന് ഒരു കപ്പ് ചായയുമായി ഹാളിലേക്ക് വന്നു. എന്നെ ശ്രദ്ധിക്കാതെ നടന്നത് കണ്ടപ്പോഴെ എനിക്ക് മനസ്സിലായി ഇന്നലെ ഞാൻ ചൂടായതിന്റെ ദേഷ്യം കാണിക്കാനായിരിക്കുമെന്ന്... അത് കൊണ്ട് ആ ദേഷ്യം തീർക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
"കുട്ടൂസെ..." ഒരു പണിയുമില്ലാതെ വെറുതെങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കുട്ടൂസിനെ ഒന്ന് സംസാരിക്കാൻ കിട്ടാനായി വിളിച്ചു.
"....mmm" ആർക്കോ വേണ്ടി മൂളികൊണ്ട് അവൾ വെറുതെ ഹാളിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു.
കുട്ടൂസിന്റെ ഈ കളി കണ്ടപ്പോൾ എനിക്കോർമ്മ വന്നത് പണ്ടാരോ പറഞ്ഞ ഒരു ചൊല്ലാണ്, ഈ പട്ടിയില്ലേ... പട്ടി, അതിനാണെങ്കിൽ പോയിട്ട് വലിയ പണിയൊന്നും ഉണ്ടാകില്ല എന്നാലോ നില്ക്കാൻ ഒട്ടും സമയവും ഉണ്ടാകില്ല, വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കും.
"ഇന്നലെ ഞാൻ ഓഫീസിലെ കുറച്ച് കാര്യങ്ങൾ കൊണ്ട്... കുട്ടൂസിനറിയാലോ ഞാൻ റീസൈൻ ചെയ്യുന്ന കാര്യം. അത് കാരണം ഞാൻ വിചാരിക്കുന്ന പോലെയല്ല ഓഫീസിലെ കാര്യങ്ങൾ... ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥയാ..." ഇതെല്ലാം കുട്ടൂസ് കേൾക്കുന്നുണ്ടോ എന്നറിയാൻ ഞാനവളെ നോക്കി. എന്റെ ഭാഗ്യത്തിന് അവളിപ്പോൾ ഒരു ഭാഗത്തു നിൽക്കുന്നുണ്ട്. ഇനി നോക്കുകയാണെങ്കിൽ ഒരു സ്ഥാനത്തേക്ക് നോക്കിയാൽ മതിയല്ലോ അല്ലെങ്കിൽ അവളോടുന്നതിനൊപ്പം എന്റെ കണ്ണും ഓടണ്ടേ....
"ആ പ്രഷറിൽ നിൽക്കുമ്പോൾ..." ഞാൻ പറഞ്ഞു മുഴുവനാക്കും മുൻപ് കുട്ടൂസ് ഇടയ്ക്കു കയറി. "അതായിരുന്നോ പ്രശ്നം??? അപ്പൊ ഞാൻ പുതപ്പ് തരാതിരുന്നത് പറഞ്ഞതല്ലേ???" കുട്ടൂസിന്റെ സംശയം കേട്ട് ശെരിക്കും വണ്ടറടിച്ച് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ... ഇതും ആലോചിച്ചാണല്ലോ പടച്ചോനെ ഇന്നലെ ഇവള് കരഞ്ഞത്....
ഇതിനെയൊക്കെ ഞാൻ എന്താ ചെയ്യേണ്ടതെന്റെ ഉപ്പാ......
എന്നെ സമാധാനത്തോടെ നോക്കി നിൽക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. പക്ഷെ ആ ചിരി അവളിന്ന് കണ്ണൂരിലേക്ക് തിരികെ പോകുമെന്നാലോചിച്ചപ്പോൾ മാഴ്ഞ്ഞു പോയി. ഞാൻ അവൾക്കരികിലേക്ക് ചെന്നു.
"ഞാൻ വരുമ്പോയേക്ക് റെഡിയായി നിൽക്കണം. ഇന്നലെ അങ്കിൾ വിളിച്ചിരുന്നു കുട്ടൂസിനോട് കണ്ണൂരിലേക്ക് വരാൻ പറഞ്ഞ് എനിക്കിപ്പോൾ ലീവ് കിട്ടാത്തത് കൊണ്ട് കുട്ടൂസ് ഒറ്റയ്ക്ക് പോകേണ്ടി വരും" അവൾക്കറിയാത്ത കാര്യമല്ലെങ്കിലും ഞാൻ പറയണ്ടേ എന്ന് കരുതി പറഞ്ഞു. കുട്ടൂസ് എന്തോ പറയാൻ തുടങ്ങിയതും ഞാൻ കേൾക്കാൻ നിൽക്കാതെ അവളുടെ കൈ പിടിച്ച് എന്നിലേക്കടുപ്പിച്ച് നെറ്റിയിൽ കിസ്സ് ചെയ്തു. പിന്നെ ഒന്നും പറയാതെ ലാപ്പിന്റെ ബാഗും എടുത്ത് ഞാൻ അപ്പാർട്മെന്റിൽ നിന്നും ഇറങ്ങി.
എനിക്കു പിന്നിലായി ഡോർ അടഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. കിസ്സ് ചെയ്തിട്ട് അവളൊന്നും പറഞ്ഞില്ല...
ഇനി അവളെപ്പോഴാ തിരിച്ചു വരുകയെന്ന് പോലും എനിക്കറിയില്ല....
കമ്പനിയിലേക്കുള്ള ഡ്രൈവ് മുഴുവൻ കുട്ടൂസ് തന്നെയായിരുന്നു മനസ്സിൽ...
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top