45

Falak's pov:-

തലയ്ക്ക് അടിയേറ്റത് പോലെ നിൽക്കുന്ന zaibനെയും നോക്കി ഞാൻ അങ്ങനെ തന്നെ നിന്നു. പക്ഷെ എന്നെ ഞെട്ടിച്ചതും zaib തന്നെയായിരുന്നു, അടിയിൽ പിടിച്ച പാത്രത്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി zaib നിർത്താതെ ചിരിച്ചു.

ഈ zaibന് പെട്ടെന്നെന്താണാവോ പറ്റിയത്??? ആവശ്യത്തിൽ കൂടുതൽ ഇന്ന് ചിരിക്കുന്നുണ്ട്.

"എന്റെ കുക്കിംഗ് അപാരതയുടെ ലിസ്റ്റിലേക്ക് ഇതാ ഒന്ന് കൂടെ കൂടി..." zaib തന്റെ മുടി കൈ കൊണ്ട് ശെരിയാക്കികൊണ്ട് പറഞ്ഞു. ഞാൻ ഒന്നും പറയാതെ zaib നെ നോക്കി തലയാട്ടി.

കുക്കിംഗ് ഫ്ലോപ്പ് ആയ സ്ഥിതിക്ക് ഇനിയും കുക്ക് ചെയ്യാൻ zaib താല്പര്യം കാണിച്ചില്ല. പിന്നെ എന്റെ കുക്കിങ്ങിനെ കുറിച്ചുള്ള അഭിപ്രായം ഇപ്പോഴും മാറാത്ത സ്ഥിതിക്ക് എന്നെകൊണ്ട് ആ റിസ്ക് ഏറ്റെടുക്കാൻ zaib സമ്മതിച്ചതുമില്ല. പിന്നെയുള്ള ഏക വഴി എന്നത് ഓർഡർ ചെയ്യുക എന്നതായിരുന്നു. പണ്ടത്തെ പോലെ ആ കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലാത്തത് കൊണ്ട് ഓർഡർ ചെയ്ത് അര മണിക്കൂറിനുള്ളിൽ ഫുഡ് ഞങ്ങളുടെ അപ്പാർട്മെന്റിൽ എത്തി.

എന്തോ രാവിലെ കഴിച്ചതൊക്കെ പെട്ടെന്ന് ദഹിച്ചു പോയെന്ന് തോന്നുന്നു. ഫുഡ് കിട്ടേണ്ട താമസം ഞാനും zaib ഉം കഴിക്കാനിരുന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാനിടക്കിടെ zaib നെ നോക്കിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം zaib ന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി നിറഞ്ഞിരുന്നു.

എന്നാലും zaib ന് പെട്ടെന്ന് എന്താ പറ്റിയെ??? ഇങ്ങനെ അല്ലല്ലോ എന്റെ zaib...

ഇനി ഇത് വേറെ വല്ലതിന്റെയും ലക്ഷണമാണോ???

ഓരോന്നും ആലോചിച്ച് ഫുഡ് കഴിക്കുന്നതിലുള്ള എന്റെ കോൺസെൻട്രഷൻ തെറ്റുന്നത് കാരണം ആ ആലോചനകൾക്ക് തല്ക്കാലം വിരാമമിട്ട് എന്റെ ഡ്യൂട്ടി ഞാൻ കൃത്യമായി ചെയ്തു.

കഴിച്ചു കഴിഞ്ഞ് ഞാൻ പാത്രങ്ങളൊക്കെ കഴുകി ഹാളിലേക്ക് വരുമ്പോൾ zaib ലാപ്പിൽ കുത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ശബ്ദമുണ്ടാക്കാതെ zaib ന് ഓപ്പോസിറ്റായിട്ടുള്ള സോഫയിൽ ചെന്നിരുന്നു. Zaib ന്റെ മുഴുവൻ കോൺസെൻട്രഷൻ ലാപ്പിലാണ് മുഖമാണെങ്കിൽ സീരിയസ് മോഡിലും. ഇപ്പോൾ കണ്ടാൽ ആരും പറയില്ല കുറച്ചു മുൻപ് വരെ ചിരിച്ചോണ്ടിരുന്ന അതെ ആളാണ് ഇതെന്ന്...

Zaib കുത്തിക്കൊണ്ടിരിക്കുന്നത് എനിക്കൊന്നും കാണാനും പറ്റുന്നില്ല. കണ്ടാൽ എനിക്കൊന്നും മനസ്സിലാകാനും പോകുന്നില്ല അത് കൊണ്ട് ഞാൻ വെറുതെ വർക്ക് ചെയ്യുമ്പോൾ zaib ന്റെ മുഖത്ത് മാറിമറിയുന്ന എക്സ്‌പ്രേഷനും ലാപ്പിൽ വർക്ക് ചെയ്യുമ്പോൾ കൈകളുടെ അതെ വേഗത്തിൽ ചലിക്കുന്ന കണ്ണും...
അങ്ങനെ zaib ന്റെ ഓരോ നീക്കങ്ങളും വെറുതെ നോക്കിയിരുന്നു.

"ബ്രേസ്ലെറ്റ് നന്നായി ചേരുന്നുണ്ടായിരുന്നു..."

"എഹ്ഹ്???!!!!!" വിചാരിക്കാതെ പെട്ടെന്ന് zaib പറഞ്ഞപ്പോൾ എന്റെ ഭാഗത്തു നിന്നും വന്ന മറുപടി അതായിരുന്നു. ഞാൻ zaib ന് നേരെ നോക്കി zaib അപ്പോഴും ലാപ്പിലേക്ക് തന്നെ നോക്കിയിരിപ്പാണ്.

"ബ്രേസ്ലെറ്റ് നന്നായി ചേരുന്നുണ്ടെന്ന്..." zaib ലാപ്പിൽ നിന്നും തല പൊക്കി വലം കൈകൊണ്ട് താടിക്ക് സപ്പോർട്ട് നല്കിക്കൊണ്ടെന്നെ നോക്കി.

Zaib ന്റെ ഭാഗത്തു നിന്ന് പെട്ടെന്നങ്ങനെയൊരു കോംപ്ലിമെന്റ് പ്രതീക്ഷിക്കാത്തത് കൊണ്ട് എന്ത് മറുപടിപറയണമെന്നറിയാതെ ഞാൻ zaib നെ നോക്കി. പക്ഷെ ആ നോട്ടം അധിക നേരം തുടരാൻ കഴിഞ്ഞില്ല zaib എന്നെ തന്നെ നോക്കിയിരിക്കുന്നത് കാരണം നമ്മുടെ സ്ഥിരം ഫീലിങ്ങില്ലേ അതങ്ങ് കയറി വന്നു അതോടെ ഞാൻ മുഖം തിരിച്ചു.

പക്ഷെ ഇങ്ങനെയൊരു കോംപ്ലിമെന്റ് പറഞ്ഞിട്ടും ഞാനൊന്നും മറുപടി പറയാത്തത് ശേരിയല്ലല്ലോ??? പക്ഷെ വെറുതെ മറുപടി പറഞ്ഞിട്ടും കാര്യമില്ലല്ലോ... ആ ബ്രേസ്ലെറ്റ് കാണാനില്ല, എവിടെ കൊണ്ട് വെച്ചെന്നും എനിക്കോർമ്മയില്ല, ഇനി zaib ചോദിച്ചാൽ ഞാനെന്താ പറയാ???

ഞാൻ മെല്ലെ ഇടംകണ്ണിട്ട് zaib നെ നോക്കി zaib അപ്പോഴും എന്നെ തന്നെ നോക്കിയിരിപ്പാണ്.

"Umm.... ബ്രേസ്ലെറ്റ്..." ഞാനെന്താ പറയാൻ തുടങ്ങിയത് എന്നൊന്നും വലിയ പിടുത്തമില്ലെങ്കിലും വെറുതെ വായിൽ കിട്ടിയത് പറഞ്ഞൊപ്പിക്കാമെന്ന് വെച്ചപ്പോൾ zaib ലാപ്പ് അടച്ച് സോഫയിൽ നിന്നെഴുന്നേറ്റു.

Zaib ഇതെവിടെ പോകാ...???!!!

Zaib ഞാനിരിക്കുന്ന സോഫയുടെ അടുത്തേക്ക് വന്ന് എനിക്കരികിലിരുന്ന് പോക്കറ്റിൽ നിന്നും ബ്രേസ്ലെറ്റ് എടുത്ത് എന്റെ കയ്യിൽ കെട്ടി തന്നു. Zaib ന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത പ്രതികരണമായത് കൊണ്ട് അണ്ടി വിഴുങ്ങിയ അണ്ണാനെ പോലെ ഞാൻ zaib നെയും നോക്കിയിരുന്നു.

ഇതൊക്കെ സത്യമാണോ????!!!! അതോ ഞാനിപ്പഴും കിടന്നുറങ്ങാണോ????!!!

ഹേയ്!!! ഇതൊന്നും സത്യമാവാൻ ചാൻസില്ല, ഇതൊക്കെ സ്വപ്നം തന്നെയായിരിക്കും....
അല്ലാതെ...

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കൈകൾ അപ്പോഴും zaib ന്റെ കൈക്കുള്ളിലാണ്. ആ ബോധം വന്നപ്പോൾ വീണ്ടും എന്റെ അടിവയറ്റിൽ ആ സ്ഥിരം ഫീലിങ് വന്നു. ഉടനെ ഞാൻ കൈ പിൻവലിച്ചു.

"Ummm... താങ്ക്സ്" എന്നാലും എന്തായിരിക്കും zaib ന്റെ പ്രെസെൻസ് എന്നെ ഇത്ര എഫക്റ്റ് ചെയ്യുന്നേ???....

Zaib ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. zaib രണ്ടു കൈകളും കൂട്ടിപ്പിടിച്ച് സോഫയിൽ മുന്നോട്ട് നീങ്ങിയിരിപ്പാണ്. അങ്ങനെ zaib നെ ഇടംകണ്ണിട്ട് നോക്കിയിരുന്നപ്പോഴാണ് മനസ്സിലേക്ക് കുറ്റ ബോധം കടന്നു വന്നത്...

എനിക്ക് ഈ ബ്രേസ്ലെറ്റ് സർപ്രൈസായി വാങ്ങി തന്ന zaib നോടല്ലേ പുതപ്പ് കൊടുക്കാതെ ഞാൻ പ്രതികാരം ചെയ്തത്???!!!!! ശെരിക്കും ഞാനെത്ര ചൈൽഡിഷായാ കാര്യങ്ങളൊക്കെ ചെയ്യുന്നത്. ആരെങ്കിലും അങ്ങനെയൊക്കെ ചെയ്യുമോ???

ശെരിക്കും എല്ലാ തെറ്റുകളും എന്റെ ഭാഗത്താ... zaib എന്നോട് ചോദിച്ചതാണല്ലോ ഞാനല്ലേ കുറച്ചു വെയിറ്റിരിക്കട്ടെയെന്നും വെച്ച് വേണ്ടെന്ന് പറഞ്ഞത്. എന്റെ ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും ഞാൻ പറയാതെ zaib ന് എന്തായാലും അറിയാൻ പറ്റില്ല. എന്നിട്ട് അവസാനം ഞാനെല്ലാ ദേഷ്യവും തീർത്തത് zaib ന് നേരെയും....

അതൊക്കെ അറിഞ്ഞാൽ zaib എന്നെ കുറിച്ച് എന്ത് കരുതുമോ എന്തോ??? അങ്ങനെ നോക്കുമ്പോൾ ഞാൻ ഒരു സോറി പറയണ്ടേ????

വേണോ???

ഹെയ്... അതിന്റെ ആവശ്യമില്ല...

എന്നാലും....

"MMmm.... സോറി" പെട്ടെന്ന് കേട്ടപ്പോൾ zaib കാര്യം മനസ്സിലാകാതെയെന്നെ നോക്കി.

"... അത്... അന്ന് ബ്രേസ്ലെറ്റ് ഇഷ്ട്ടപ്പെട്ടോ എന്ന് ചോദിച്ചില്ലേ അന്ന് ശെരിക്കും ഞാൻ ഇഷ്ട്ടപ്പെട്ടിട്ടും കുറച്ച് വൈറ്റിട്ട് പറഞ്ഞതാ ഇഷ്ട്ടായില്ലാന്ന്..." ഇതൊക്കെ എനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന മട്ടിലിരിപ്പാണ് zaib.

"അന്ന്... കിടക്കുമ്പോൾ എന്നെ ബ്രേസ്ലെറ്റ് വാങ്ങാൻ നിർബന്ധിക്കാത്തതിന്റെ ദേഷ്യത്തിലാ അന്ന് ഞാൻ zaib ന് പുതപ്പ് തരാതിരുന്നത്. അത് കൊണ്ടാ zaib ന് പനി വന്നത്..." zaib ന്റെ മുഖത്തെ എക്സ്‌പ്രേഷൻ എന്താണെന്നറിയാൻ ചമ്മലോടെ കുറച്ചു കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും zaib ന്റെ മുഖത്തേക്ക് നോക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും zaib ന്റെ മുഖത്തെ ഭാവത്തിന്റെ അർത്ഥം മാത്രം എനിക്ക് പിടി കിട്ടിയില്ല.

********

Zaib's pov:-

കുട്ടൂസിന്റെ കുറ്റ സമ്മതം കേട്ട് തരിച്ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ... അല്ലാതെ ഇതിനൊക്കെ ഞാനെന്ത് മറുപടി പറയാൻ??? വിവരമുള്ള ആരെങ്കിലും ചെയ്യുന്ന കാര്യമാണോ അവള് ചെയ്തത്??? എന്നിട്ട് അവള് പുതപ്പ് തരാത്തത് കൊണ്ടാണ് എനിക്ക് പനി പിടിച്ചതെന്നും വിശ്വസിച്ചിട്ടുണ്ട്. ഇതിനോടൊക്കെ ഞാനെന്ത് പറയാനാ...

ശഹബാസ് പറഞ്ഞു തന്ന കാര്യങ്ങൾ  വെച്ച് ഒരു നല്ല ഹസ്ബന്റാകാൻ നോക്കിയ ഞാനാ കണ്ടില്ലേ കേൾക്കുന്നത് ഒരൊന്നൊന്നര കുറ്റ സമ്മതം ആയിപ്പോയി....

ഇവള് ശെരിക്കും Bsc. Electronics തന്നെയാണോ പഠിക്കുന്നത്??? ബുദ്ധി വളർച്ച ഇപ്പോഴും അങ്ങ് LKG എത്തിയിട്ടുള്ളൂ...

കുട്ടൂസിന്റെ മുഖമാണെങ്കിൽ ഞാനെന്ത് മറുപടി പറയും എന്നറിയാനുള്ള ആകാംഷ കൊണ്ട് മൂടിയിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ ഞാനെന്ത് പറയും എന്ന എന്റെ ബുദ്ധിമുട്ട് ആരറിയാൻ...

എന്റെ ശ്രദ്ധ തിരിച്ചത് എന്റെ ഫോണിന്റെ നിർത്താതെയുള്ള റിങ്ങാണ്. ടീപോയ്ക്ക് മുകളിലായത് കൊണ്ട് വേഗം ഫോൺ എടുത്തു. സ്‌ക്രീനിൽ കമ്പനിയിലെ നമ്പർ കണ്ടപ്പോൾ ഫോണുമായി ഞാൻ കുട്ടൂസിനരികിൽ നിന്നും മാറി നിന്നു.

******

Falak's pov:-

Zaib എന്തെങ്കിലും പറയും എന്ന് കരുതി കാത്തിരുന്നത് വെറുതെയായി ഫോൺ വന്നപ്പോൾ ഫോണുമായി റൂമിലേക്ക് കയറിയതാ നേരം ഒരുപാടായി ഇത് വരെ പുറത്തേക്ക് വന്നിട്ടില്ല. ഇങ്ങനെ മാറി നിന്ന് സംസാരിക്കാൻ മാത്രം ഇതാരാണാവോ??? എത്ര അർജന്റ് കോളാണെങ്കിലും ഒന്നെന്നോട് എന്തെങ്കിലും പറഞ്ഞിട്ട് പൊയ്ക്കൂടേ zaib ന്റെ മുഖം കണ്ടിട്ട് എന്നോട് ദേഷ്യമാണോ അല്ലെ എന്നൊന്നും മനസ്സിലാക്കാനും പറ്റുന്നില്ല.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഷർട്ടിന്റെ കൈ ശെരിയാക്കിക്കൊണ്ട് zaib റൂമിന് പുറത്തേക്കിറങ്ങി. അപ്പോഴും കോൾ ചെയ്യുകയാണ്. രണ്ടു കൈകളും ബിസിയായത് കൊണ്ട് ഫോൺ ഷോൾഡർ കൊണ്ട് സപ്പോർട്ട് ചെയ്ത് പിടിച്ചിരിക്കുകയാണ്.

Zaib ഇതിപ്പോൾ എവിടെ പോകുന്നു എന്ന മട്ടിൽ ഞാൻ zaib നെ നോക്കി. പക്ഷെ zaib എന്നെ നോക്കുക പോലും ചെയ്തില്ല, ലാപ്പിന് മുന്നിൽ വന്നിരുന്ന് കുറച്ചു നേരം എന്തൊക്കെയോ കുത്തിക്കൊണ്ടിരുന്നു. അപ്പോഴും ഫോണിൽ സംസാരം തുടർന്നു. Zaib ഫോണിൽ സംസാരിക്കുന്നതോന്നും എനിക്ക് മനസ്സിലായില്ല. ലാപ്പിൽ കുത്തിക്കളിച്ച ശേഷം zaib എഴുന്നേറ്റ് ഡോറിന് നേരെ നടന്നു.

"അർജന്റായി കമ്പനി വരെ പോകണം... ചിലപ്പോൾ ഞാൻ വരാൻ വൈകും" എന്റെ മറുപടി കാത്തു നിൽക്കാതെ zaib ഡോർ തുറന്ന് പുറത്തേക്ക് നടന്നു.

വലിയ കാര്യം!!!! എത്ര അർജന്റ് ആണെങ്കിലും ഇതിൽ കൂടുതലെന്തെങ്കിലും പറയാമായിരുന്നു....

Zaib വരുന്നത് വരെ വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് ഫോണിൽ കുത്തി കളിച്ച് സമയം ചിലവഴിച്ചു. കുറെ നേരം അങ്ങനെ ഇരുന്നപ്പോൾ എനിക്ക് ബോറടിക്കാൻ തുടങ്ങി. അതോടെ ഫോണെടുത്ത് വെച്ചു. ഇവിടെ വന്ന ശേഷം പഠിക്കാനുള്ള ബോധം വരാത്തത് കൊണ്ട് വെറുതെ ഞാനെങ്ങാനും പഠിച്ചു പോയാലോ എന്നറിയാൻ ബുക്കെടുത്ത് മുന്നിൽ വെച്ചു.

ആദ്യത്തെ ചാപ്റ്ററിൽ നിന്ന് എല്ലാ തവണയും പഠിക്കാൻ തുടങ്ങുന്നത് കൊണ്ട് ഒരു ചേഞ്ചിന് വേണ്ടി ഞാൻ അവസാനം തൊട്ട് തുടങ്ങാൻ തീരുമാനിച്ചു. പക്ഷെ ഞാൻ വിചാരിച്ചത് പോലെയൊരു ചാപ്റ്ററല്ലായിരുന്നു അത് തീരെ ഇന്റെരെസ്റ്റ് ഇല്ലാത്ത ചാപ്റ്റർ. അത് കൊണ്ട് റാൻഡമായി ഏതെങ്കിലും ചാപ്റ്റർ പഠിക്കാൻ വേണ്ടി കണ്ണടച്ച് ഒരു പേജ് തുറന്നു. ആ പേജിലായിരുന്നു ഞാനന്ന് zaib എഴുതിയ ലെറ്റർ വെച്ചത്. അത് കണ്ടതോടെ പഠിക്കാനുള്ള ചിന്തയൊക്കെ എവിടേക്കോ പോയി. ഞാൻ ബുക്ക് അടച്ചു വെച്ച് ആ ലെറ്റർ വായിച്ചു. വായിക്കാൻ മാത്രം ഒന്നുമില്ലെങ്കിലും അത് കാണുമ്പോൾ എനിക്ക് ചിരി വരും. അത് ബുക്കിൽ തന്നെ തിരികെ വെച്ച് ഞാൻ എന്റെ കയ്യിലെ ബ്രേസ്ലൈറ്റും നോക്കി ചിരിച്ചു.

Zaibന് ഇന്നെന്തൊരു മാറ്റമാ...
അല്ല, ഈ നല്ല മൂഡ് ഞാനിന്ന് കുറ്റ സമ്മതം നടത്തി കുളമാക്കിയോ??? ശ്ശെ!!! പറയേണ്ടിയിരുന്നില്ല....

പെട്ടെന്ന് തലയിൽ ബൾബ് കത്തിയപ്പോൾ ഞാൻ ബുക്ക് പഴയ പോലെ ബാഗിലാക്കി വെച്ച് കിച്ചനിലേക്ക് നടന്നു. Zaib ന്റെ മൂഡ് ശെരിയാക്കാൻ നല്ലൊരു ഐഡിയ എന്റെ കയ്യിലുണ്ട്...
Zaib നെ കൊണ്ട് ഇന്ന് ഞാനെന്റെ കുക്കിംഗ് ബെറ്റർ അല്ല നല്ലതാണെന്ന് പറയിപ്പിക്കും....





(തുടരും...)

Bạn đang đọc truyện trên: AzTruyen.Top