39

Falak's pov:-

എന്നെ കണ്ടതും ഞാൻ നേരത്തെ ഫലീലിന്റെ വൈഫായിരിക്കുമെന്ന് ഊഹിച്ചയാൾ എന്റെ അടുത്തേക്ക് വന്നു. ബ്ലാക്ക് പർദ്ദയിലേക്ക് ഗ്രീൻ കളർ ഹിജാബ്, അതായിരുന്നു വേഷം. പ്രസരിപ്പുള്ള പുഞ്ചിരി ആ മുഖത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്.

"ഇതാണല്ലേ എന്റെ zaibന്റെ ഫലക്ക്" അവർ എന്റെ കയ്യിൽ പിടിച്ചു.

എന്റെ zaib ഓ....
അതെന്താ അങ്ങനെ പറഞ്ഞത്???

ഞാൻ അവരെ സംശയത്തോടെ നോക്കി.

"ഫോട്ടോയിൽ കാണുന്നതിനെക്കാൾ മൊഞ്ചുണ്ട് നേരിട്ട് കാണാൻ..." കഷ്ട്ടപ്പെട്ടാണെങ്കിലും ഞാൻ മറുപടിയായി ചിരിച്ചു.

എന്നാലും എന്റെ zaib എന്ന് പറഞ്ഞത് എന്തിനാ???

"എന്നെ മനസ്സിലായില്ലലെ" പിന്നെ മനസ്സിലാകാൻ വലിയ സെലിബ്രിറ്റിയല്ലേ...

"ഞാൻ ശഹബാസിന്റെ ഇത്തായാ, നിഹ്‌മ"
ശഹബാസിന്റെ ഇത്തായോ???? അവരെന്തിനാ എന്റെ zaib എന്ന് പറഞ്ഞത്???

Zaib ഉം ഫലീലും ഞങ്ങൾക്കടുത്ത് എത്തിയത് ഞാൻ അറിഞ്ഞതെ ഇല്ലായിരുന്നു.

"Zaib, ഇവരെ ഇവിടെ നിർത്തി സംസാരിക്കാൻ അനുവദിക്കുകയാണെങ്കിൽ നമ്മള് രണ്ടാളും പോസ്റ്റടിച്ച് നിൽക്കേണ്ടി വരും. ഫലക്കിന്റെ കാര്യം എനിക്കറിയില്ല, പക്ഷെ എനിക്കെന്റെ ബീവീനെ നന്നായി അറിയാം" ഫലീൽ തമാശ രൂപേണ പറഞ്ഞു കൊണ്ട് തന്റെ രണ്ടു കൈകളും ശഹബാസിന്റെ ഇത്താന്റെ ഷോൾഡറിൽ വെച്ചു.

"ഇതൊക്കെ പറയുന്നത് ഇത്രയും നേരം എന്നെ പോസ്റ്റാക്കി നിർത്തിയ ആളാണെന്ന ഓർമ്മ വേണം." ശഹബാസിന്റെ ഇത്താത്ത ഫലീലിന്റെ കൈ ഷോൾഡറിൽ നിന്നും തമാശ രൂപേണ തട്ടി മാറ്റി.

അവരുടെ കളിയൊക്കെ കണ്ടിട്ട് എനിക്കെന്തോ ഇഷ്ട്ടപ്പെട്ടില്ല. ഞാൻ വെറുതെ zaib നെ നോക്കി. അതാ അവരെയും നോക്കി മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചോണ്ടിരിക്കുന്നു. ഞാൻ ഇതൊന്നും കണ്ടില്ല എന്ന ഭാവത്തിൽ മുഖം തിരിച്ച് നിന്നു.

പിന്നെ ഞങ്ങൾക്കൊപ്പം അവരും ഉണ്ടായിരുന്നു. നിഹ്‌മ, ശഹബാസിന്റെ ഇത്താക്ക് കാണുന്ന ഷോപ്പിലെല്ലാം കയറണം. എന്നാൽ ഒറ്റക്ക് കേറിയാൽ പോരെ അത് പറ്റില്ല എന്നേം വലിച്ച് തന്നെ കയറണം. എന്നാലോ കാണുന്നതോന്നും അതിന് പറ്റില്ല. ഒരുപാട് നേരം കാണുന്നതെല്ലാം നോക്കി നടന്ന് അവസാനം ഒന്നും വാങ്ങാതെ ഞങ്ങൾ ഫുഡ് കോർട്ടിലേക്ക് വിട്ടു.
മാളിലെ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം.

"ഇക്കാക്ക് ലീവില്ലായിരുന്നു അതാ റീസെപ്ഷന് വരാൻ പറ്റാതിരുന്നത്..." നിഹ്‌മ എനിക്കരികിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.

അതിന് ഞാനെന്തെങ്കിലും ചോദിച്ചോ??? ഇത്ര നേരവും എന്നെ കിടന്ന് ഓടിച്ചിട്ട് ഇപ്പോഴാ ഈ കാര്യങ്ങളെല്ലാം പറയുന്നത്.

"ഓഹ്!!" ഒരു ചിരി പാസ്സാക്കി ഞാൻ zaib ന് നേരെ നോക്കി. Zaib ഉം ഫലീലും കുറെ നേരമായി സംസാരം തുടങ്ങിയിട്ട്. ഇവർക്കെന്താണാവോ ഇത്ര മാത്രം പറയാൻ ഉള്ളത്. Zaib ന് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയാമോ???

"അതിനെന്താ ഇനിയും വീട്ടിലേക്ക് വരാല്ലോ..." ഞാൻ വീണ്ടും നിഹ്‌മയെ നോക്കി.

"ഇൻഷാ അല്ലാഹ് ഒരു ദിവസം വരും. ഇക്കാന്റെ ലീവ് നോക്കട്ടെ... നല്ല കണ്ണൂർ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കി വെക്കണേ... ഞാനിത് വരെ കണ്ണൂരിലെ ഫുഡ് ഒന്നും കഴിച്ചിട്ടില്ല."

അടിപൊളി!!!! ഞാൻ ഉണ്ടാക്കിയത് കഴിക്കാനാണേൽ വേഗം വന്നേക്ക്....

"അതിനെന്താ....." പടച്ചോനെ ഫലീലിന് ലീവ് ഇപ്പോഴൊന്നും കിട്ടല്ലെ....

എന്റെ ഭാഗ്യത്തിന് അപ്പോഴേക്കും ഫുഡ് വന്നു. പിന്നെ എന്റെ ശ്രദ്ധ മുഴുവൻ അതിലായി. Zaib നോട് ദേഷ്യം ഉണ്ടെന്ന് കരുതി പാവം ഫുഡിനോട് അത് കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ...

ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിഹ്‌മ തന്റെ നാടിനെ കുറിച്ചും ഇപ്പോൾ താമസിക്കുന്ന അപ്പാർട്മെന്റിനെ കുറിച്ചുമെല്ലാം വാ തോരാതെ സംസാരിച്ചു. ഇടയ്ക്കിടക്ക് മറുപടി പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ചത് ഫുഡിലായിരുന്നു. പിന്നെപ്പിന്നെ എന്നോട് മാത്രമായി ഉണ്ടായിരുന്ന സംസാരം zaib നോടും ഫലീലിനോടും കൂടിയായി.

ചെറുപ്പത്തിലേ zaibന്റെ മണ്ടത്തരങ്ങളും സ്വഭാവങ്ങളും അങ്ങനെ ഓരോന്നും നിഹ്‌മ വിളിച്ച് പറയാൻ തുടങ്ങി. കൂടെ ഓരോന്നും പറയാൻ ഫലീലും കൂടി. ഫലീലിനെങ്ങനെയാ ഈ കാര്യങ്ങളൊക്കെ അറിയുന്നത് എന്നതായിരുന്നു അതൊക്കെ കേട്ടപ്പോൾ എനിക്കുണ്ടായ സംശയം. പിന്നെ അതിനുള്ള ഉത്തരം കിട്ടി.

Zaib ന്റെ അപ്പാർട്മെന്റിന് ഓപ്പോസിറ്റ് ഉള്ള അപാർട്മെന്റിലാണ് ഫലീൽ താമസിച്ചിരുന്നത്. നിഹ്‌മയുടെയും ഫലീലിന്റെയും ലവ് മാര്യേജെന്നാണോ അറേഞ്ച് മാര്യേജ് എന്നാണോ പറയേണ്ടതെന്നറിയില്ല. ഫലീലിനെക്കാൾ മൂന്ന് വയസ്സ് മുതിർന്നത് നിഹ്‌മയാണ്. ഫലീലിന് പണ്ട് മുതലേ നിഹ്‌മയെ ഇഷ്ടമായിരുന്നു. പക്ഷെ വയസ്സ് കാരണം ഫലീൽ അത് പറഞ്ഞില്ല. പിന്നെ സ്കൂളിൽ വെച്ച് zaib ന്റെ വായിൽ നിന്നും ആ കാര്യം നിഹ്‌മ അറിഞ്ഞു. അതോടെ നിഹ്‌മയ്ക്കും ഇഷ്ട്ടാണെന്ന കാര്യം zaib ന് മനസ്സിലായി. പിന്നെ അവർക്കിടയിലെ ഹംസമായിരുന്നു zaib.

Zaib നെ അങ്ങനെ ഉപമിച്ചപ്പോൾ എനിക്ക് ചിരി വന്നു. നിഹ്‌മയ്ക്ക് വിവാഹലോചനയൊക്കെ വന്ന് തുടങ്ങിയപ്പോൾ ഫലീലിന്റെ വീട്ടുകാർ ആലോചനയുമായെത്തി. എതിർക്കാൻ വയസ്സ് ഒരു പ്രശ്‌നമായി ആർക്കും തോന്നിയില്ല. അങ്ങനെ വിവാഹവും കഴിഞ്ഞു.

ഇപ്പോയല്ലേ മനസ്സിലായത് ശഹബാസിന് ഈ പ്രേമത്തിന്റെ അസുഖം എവിടെ നിന്നാണ് കിട്ടിയതെന്ന്....

Zaib ന്റെ ബിഗ് സിസ്റ്റർ ആൻഡ് ബോഡിഗാർഡ് അതായിരുന്നു സ്കൂളിൽ നിഹ്‌മ. ശഹബാസ് എങ്ങനെയാണോ അങ്ങനെയാണ് zaib എന്നും പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.

ഞാൻ zaib നെ ഇത്ര ഹാപ്പിയായിട്ടും ഇങ്ങനെ വാ തോരാതെ സംസാരിച്ചും ആദ്യമായാണ് കാണുന്നത്. Zaib ന്റെ ഓരോ പ്രവർത്തിയും കണ്ട് ഞാൻ ചുമ്മാ നോക്കിയിരുന്നു. പിന്നെയാണ് എനിക്ക് ഓർമ്മ വന്നത് zaib നോടുള്ള ദേഷ്യത്തിന്റെ കാര്യം. അതോടെ ഞാൻ മുഖം തിരിച്ചു.

****

തിരിച്ച് വീട്ടിലെത്തിയപ്പോൾ വല്ലാതെ വൈകിയിരുന്നു. Zaib നെ മൈൻഡ് ചെയ്യാതെ ഞാൻ റൂമിലേക്ക് പോയി. ഫ്രഷായ ശേഷം ബെഡിലേക്ക് വീണു. ഉറക്കം വരാത്തത് കാരണം ഫോണിലും കുത്തിയിരുന്ന് സമയം കളയാൻ തന്നെ തീരുമാനിച്ചു.

Zaib റൂമിൽ ഉണ്ടായിട്ടും ഞാനൊന്ന് നോക്കുക പോലും ചെയ്തില്ല. ഫലീലിന്റെയും നിഹ്‌മയുടെയും കൂടെയുള്ള zaib അല്ല ഇപ്പോൾ... എനിക്കറിയുന്ന സംസാരിക്കാത്ത zaib ഇല്ലേ അങ്ങനെയായി...

ഞാൻ ബെക്കയെ വിളിച്ച് നോക്കി ബിസിയാണ്. ഇച്ഛായാനുമായി സംസാരിക്കുകയായിരിക്കും. കല്യാണം ഫിക്സ് ചെയ്ത വിവരം പറയാൻ വിളിച്ചതാ പിന്നെ എന്നെയൊന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല. പിന്നെ അങ്കി ആളെ വിളിച്ചാൽ ഈ സമയത്ത് കിട്ടില്ല ആള് നല്ല ഉറക്കത്തിലായിരിക്കും.

പിന്നെയുള്ള ഏക ആശ്വാസം യു ട്യൂബാണ്. ഹെഡ്സെറ്റും കുത്തി വെച്ച് ഓരോ വീഡിയോയും കണ്ടിരിക്കുമ്പോഴാണ് വാണിംഗ് മെസ്സേജ് വന്നത്. നാളെ നെറ്റ് ഓഫർ തീരും എന്ന് പറഞ്ഞുള്ള മെസ്സേജ്. നെറ്റും കൂടെ തീർന്നാൽ ഇവിടെത്തെ എന്റെ അവസ്ഥ പറയുകയും വേണ്ട. ഞാൻ വേഗം ഉപ്പാക്ക് കോൾ ചെയ്തു. കുറെ നേരം ഫോൺ റിങ് ചെയ്ത ശേഷമാണ് ഉപ്പ എടുത്തത്.

"ഇങ്ങള് ഇത്ര നേരം എന്തെടുക്കായിരുന്ന് ഉപ്പാ...." ഉപ്പ ഫോണെടുക്കാൻ വൈകിയതിന്റെ ഇറിറ്റേഷൻ എന്റെ ശബ്ദത്തിൽ നല്ലോണം ഉണ്ടായിരുന്നു.

"ഞാനിവിടെ ഡാൻസ് കളിക്കായിരുന്നു. എന്തെ.... നിനക്ക് പറ്റിയില്ലേ....
പാതിരാത്രി മനുഷ്യനെ ഉറക്കത്തിന്ന് എണീപ്പിച്ചിട്ട് ചോദിക്കുന്ന ചോദ്യം കൊള്ളാം..." ഞാൻ ക്ലോക്കിലേക്ക് നോക്കി 10.55

"പാതിരാത്രി ഒന്നും ആയിട്ടില്ല. ഉപ്പ നേരത്തെ കിടന്നത് എന്റെ കുഴപ്പാണോ???"

"ആ നല്ല മൂടിലാണല്ലോ... എന്താ ഇത്രയ്ക്കങ്ങ് ദേഷ്യംവരാൻ"

"എനിക്ക് ദേഷ്യമൊന്നും വരണില്ല"

"ശേരിയാ ദേഷ്യം വരേണ്ടത് എനിക്കാണല്ലോ എന്റെ ഉറക്കമല്ലേ പോയത്"

"നല്ല കാര്യമായിപ്പോയി"

"വിളിച്ച കാര്യം പറ കുട്ടൂസെ..."

"എന്റെ ഫോണിലെ നെറ്റ് തീർന്ന് നാളെ റീചാർജ് ചെയ്ത് തരണം"

"നിന്റെ കെട്ടിയോനോട് പോയിപ്പറ... വേറൊന്നും പറയാൻ ഇല്ലെങ്കിൽ ഞാൻ വെക്കട്ടെ... നിന്നെ പോലെയല്ല നാളെ നേരത്തെ എണീക്കാനുള്ളതാ..."

"അപ്പോ എന്റെ നെറ്റിന്റെ കാര്യം???"

"ഞാൻ പറഞ്ഞില്ലേ നിന്റെ കെട്ടിയോനോട് പറയാൻ.... എനിക്ക് വേറെ പണിയില്ലല്ലോ" ഉപ്പ ഇങ്ങനെ പറയും എന്ന് ഞാൻ വിചാരിച്ചതെയില്ല.

"ഉപ്പാ...!!!!"

"ഇപ്പൊ തന്നെ ഓന്റെ പൈസ കളയാൻ പെണ്ണിന് മടിയാ കെട്ടിച്ചയച്ചതും പോര ഇനിയും ഉപ്പാനെ തന്നെ വാരിക്കോ...

അതെ ഇവിടെത്തെ റേഷൻ കാർഡിന്ന് നിന്റെ പേര് വെട്ടി കുട്ടൂസെ..." ഉപ്പാന്റെ ചളി കേൾക്കാൻ പറ്റിയ മൂടല്ലായിരുന്നു എനിക്ക്.

"നല്ല കാര്യയിപ്പോയി ചളിക്കാതെ നെറ്റ് ചെയ്യണേ... ഞാൻ വെക്കാ...."

"ഇനി എന്ത് വേണേലും നിന്റെ കെട്ടിയോനോട് പറ... പിന്നെ ഒരുകാര്യം കൂടെ നിന്റെ കയ്യിലുള്ള എടിഎം ഇനി വർക്കാകില്ല അതിലെ ക്യാഷ് ഞാനെടുത്തു." അത് കൂടെ കേട്ടപ്പോൾ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി. അക്കൗണ്ടിൽ ഒന്നും ഇല്ലെങ്കിൽ ഹോസ്റ്റലിൽ പോയാൽ ഞാനെന്ത് ചെയ്യും.

"ഉപ്പാ!!!!!" ഞാൻ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു. പക്ഷേ കാര്യം ഉണ്ടായില്ല. ഉപ്പ അപ്പോഴേക്കും ഫോൺ വെച്ചിരുന്നു. ഫോൺ ദേഷ്യത്തോടെ ടേബിളിൽ വെച്ച് തിരിഞ്ഞു നോക്കിയതും എന്നെ അന്തം വിട്ട് നോക്കി നിൽക്കുന്ന zaib നെയാണ് കണ്ടത്.

പടച്ചോനെ....
ഞാൻ പറഞ്ഞത് സൗണ്ട് കൂടിയിട്ടൊന്നുമില്ലല്ലോ????

ഉണ്ടോ???

Zaib.....

ഞാൻ വേഗം ഒന്നും സംഭവിക്കാത്തത് പോലെ തിരിഞ്ഞു കിടന്ന് എന്നെ മുഴുവനായി പുതപ്പ് കൊണ്ട് മൂടി.

പടച്ചോനെ zaib ഒന്നും കേട്ടിട്ടുണ്ടാകരുതെ....

അതിക നേരം കഴിഞ്ഞില്ല റൂമിലെ ലൈറ്റ് ഓഫായി. ചുറ്റും മഞ്ഞ കളർ ഡിം ലൈറ്റ് മാത്രം പരന്നു നിന്നു. കുറെ നേരം കിടന്നിട്ടും ഉറക്കം വന്നില്ല. Zaib ന്റെ അനക്കമൊന്നുമില്ല, ഉറങ്ങിയോ എന്നറിയാൻ ഞാൻ മെല്ലെ പുതപ്പ് മാറ്റി നോക്കി. ബെഡിൽ നല്ല സുഖസുന്ദരമായി കിടന്നുറങ്ങുന്നു. പുതപ്പ് മുഴുവൻ ഞാൻ ഉപയോഗിക്കുന്നത് കാരണം zaib ന് ഇല്ലായിരുന്നു.

അങ്ങനെ zaib കിടക്കുന്നത് കണ്ടപ്പോൾ എന്തോ തോന്നി. നല്ല തണുപ്പുണ്ട് എങ്ങനെയാ പുതപ്പില്ലാതെ കിടക്കുക...
ഞാൻ പുതപ്പിന്റെ കുറച്ച് ഭാഗമെടുത്ത് zaib ന് പുതച്ച് കൊടുക്കാൻ തുടങ്ങിയതും zaib നോട് ദേഷ്യത്തിലാണെന്ന കാര്യം ഓർമ്മ വന്നു. ഉടനെ ഞാൻ പുതപ്പ് വലിച്ച് ഒറ്റയ്ക്ക് പുതച്ചു.

കുറച്ച് തണുപ്പൊക്കെ സഹിക്കുന്നത് നല്ലതാ...

ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു. ഓരോന്നും ആലോചിച്ച് എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല എഴുന്നേറ്റപ്പോൾ zaib അടുത്തില്ല. അതിൽ വലിയ അത്ഭുതമൊന്നുമില്ലല്ലോ...
എന്നും ഇങ്ങനെ തന്നെയാണല്ലോ...

ഫ്രഷായി നിസ്‌ക്കാരവും കഴിഞ്ഞ് ഞാൻ റൂമിൽ നിന്നിറങ്ങിയപ്പോൾ zaib നെ ഹാളിലും കാണാനില്ല.

ഇന്നും ഒന്നും പറയാതെ പോയി....

ഞാൻ വേഗം വല്ല ലേറ്ററും ഉണ്ടോ എന്നറിയാൻ ഹാൾ മുഴുവൻ തപ്പി നോക്കി പക്ഷെ കണ്ടില്ല.

അതെന്താ ലെറ്റർ എഴുതി വെക്കാതെ പോയത്??? അങ്ങനെ വരാൻ വഴിയില്ലല്ലോ....

റൂമിൽ ഉണ്ടെങ്കിലോ എന്നറിയാൻ എന്റെ തിരച്ചിൽ റൂമിലേക്ക് മാറ്റി. വലിയ കാര്യമൊന്നും ഉണ്ടായില്ല. എന്നാലും അരിച്ചു പെറുക്കാൻ തീരുമാനിച്ചു. ഡ്രെസ്സിങ് ടേബിളിലും കണ്ടില്ല. ഇനി തിരയാൻ ആകെ ഒരൊറ്റ സ്ഥലമുള്ളൂ ഡ്രെസ്സിങ് ടേബിളിന്റെ ഷെൽഫ്...

അതിലൊന്നും ലെറ്റർ ഉണ്ടാകില്ലെന്നറിയാം എന്നാലും....

കുന്തം പോയാൽ കുടത്തിലും തപ്പണമെന്നല്ലേ...

അതിന് കുന്തമൊന്നും പോയില്ലല്ലോ...

എന്നാലും വെറുതെ ഷെൽഫ് തുറന്ന് നോക്കി, അതിലും ഇല്ല. ഷെൽഫ് അടക്കാൻ തുടങ്ങിയപ്പോഴാണ് ഒരു ബോക്സ് കണ്ടത്. ഇങ്ങനെയൊരു ബോക്സ് ഞാൻ ഇവിടെ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് എന്റെയൊരു നിഗമനം....

പിന്നെ ഇത് ഇവിടെന്ന് വന്നു????

ഞാനാ ബോക്സ് പുറത്തെടുത്തു. അതെന്താണെന്ന് എനിക്കും അറിയേണ്ടേ....

ബോക്സ് തുറന്നപ്പോൾ എനിക്ക് സന്തോഷവും ഒരുപോലെ കുറ്റ ബോധവും തോന്നി. ഞാൻ മാളിൽ വെച്ച് കണ്ട ബ്രേസ്‌ലേറ്റായിരുന്നു അതിൽ. പക്ഷെ ബ്രേസ്‌ലേറ്റ് വാങ്ങിത്തരാത്തതിന്റെ ദേഷ്യത്തിലല്ലേ ഞാനിന്നലെ zaib ന് പുതപ്പ് കൊടുക്കാതിരുന്നത്.

ശ്ശെ!!!! ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. കൈയിൽ ബോക്സും പിടിച്ച് മിററിലെ എന്റെ പ്രതിച്ഛായ നോക്കി ചീത്ത പറഞ്ഞു.




















(തുടരും...)

Bạn đang đọc truyện trên: AzTruyen.Top