36
Zaib's pov:-
ഷുഹൈബിന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ കുട്ടൂസിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു, അത്ര നേരവും ഉണ്ടായിരുന്ന സന്തോഷമെല്ലാം ആ മുഖത്ത് നിന്നും മാഴ്ഞ്ഞു പോയിരുന്നു. പക്ഷെ എനിക്കവളെ അവിടെ നിർത്തി പോകാൻ കഴിയില്ലല്ലോ.....
കാറിൽ കയറിയത് മുതൽ കുട്ടൂസ് ഈ രണ്ടു ദിവസമായി എനിക്കൊപ്പം ഉള്ളത് പോലെയായി. വിൻഡോയിലൂടെ അവള് പുറത്തേക്ക് നോക്കിയുള്ള ഇരിപ്പ് തന്നെ...
ഞങ്ങൾ തമ്മിൽ ഒന്നും സംസാരിക്കുന്നേയില്ല....
പാർട്ടിക്കിടയിൽ ഞാനും ഷുഹൈബും മാത്രമായപ്പോൾ അവനെന്നോട് നാദിയ pregnent ആണെന്ന കാര്യം പറഞ്ഞു. അവർക്കിടയിലേക്ക് ഒരു കുഞ്ഞു വരുന്നതിന്റെ ത്രില്ലിലാണ് അവൻ. കോളേജ് ടൈം മുതലുള്ള പ്രണയം. ഇന്നേ വരെ അതിന്റെ ഒരംശം പോലും രണ്ടു പേർക്കും കുറഞ്ഞിട്ടില്ല.
ഷുഹൈബ് അവരുടെ ലൈഫിലെ ഓരോ കാര്യങ്ങളും പറയുന്നത് കേൾക്കുമ്പോൾ ശഹബാസ് പറഞ്ഞ കാര്യം ഓർമ്മ വന്നു. വിവാഹ ജീവിതത്തിലും പ്രണയം അത്യാവശ്യമാണെന്നത്. അതാണ് ആ ബന്ധം ദൃഢമാക്കാൻ സഹായിക്കുന്നതെന്ന്....
കുട്ടൂസ്.....
കുട്ടൂസിനെന്നെ ശെരിക്കും ഇഷ്ട്ടമാണോ???
ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല...
ഇനി ചോദിക്കുകയാണെങ്കിൽ അവള് പറയുന്ന മറുപടി ഞാൻ ആഗ്രഹിക്കുന്നതല്ലെങ്കിലോ???
അത് പോലെ എനിക്കോ???
ഞാൻ ശെരിക്കും ഹസ്ബന്റ് എന്ന നിലയിൽ എന്താ ചെയ്തിട്ടുള്ളത്?...
എനിക്കറിയാം പെർഫെക്റ്റ് ഹസ്ബന്റ് ആകാനൊന്നും എനിക്ക് കഴിഞ്ഞെന്ന് വരില്ല. പക്ഷെ കുട്ടൂസ്....
She deserve more...
പടച്ചവൻ എനിക്ക് വിധിച്ചത് കുട്ടൂസ് ആണെങ്കിൽ ഈ ബന്ധം മുറിയാതെ സൂക്ഷിക്കേണ്ടത് എന്റെ കടമയാണ്. എന്റെ വൈഫ് എന്ന നിലയിൽ അവൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഞാനാണ്. അവളുടെ past, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഞാനായിരിക്കണം അവളുടെ future...
അതിന് ഞാനിനി ഒരു പെർഫെക്റ്റ് ഹസ്ബെന്റ് ആകണം എന്നുണ്ടെങ്കിൽ, അങ്ങനെ ശ്രമിക്കാനും ഞാൻ തയ്യാറാണ്.
എനിക്കറിയാം ഞാൻ ഒരുപാട് പിന്നിലാണെന്ന്, വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് എനിക്ക് അത്ര വലിയ ഐഡിയ ഒന്നുമില്ല. എന്റെ ഉപ്പാനേം ഉമ്മാനേം ഒരുമിച്ച് കണ്ടത് പോലും എന്റെ ഓർമ്മയിലില്ല.....
പിന്നെ ഒരൊറ്റ മാർഗ്ഗമേയുള്ളൂ പെൺകുട്ടികളെ കുറിച്ച് പഠിക്കാൻ....
"ശഹബാസ്"
ഈ മേഖലയിൽ മൂപ്പർക്ക് നല്ല വിവരമാണെന്ന കാര്യം അന്ന് ക്ലാസ് എടുത്ത് തന്നപ്പോൾ തോന്നിയിരുന്നു. ഇനി അവനെ പിടിക്കണം.........
പ്രത്യേകിച്ച് കുട്ടൂസും അവനും നല്ല ഫ്രണ്ട്സാണ്. അങ്ങനെയാകുമ്പോൾ കുട്ടൂസിനെ കൂടുതൽ മനസ്സിലാക്കാനും എനിക്ക് പറ്റും.
എന്നെ ആലോചനകളിൽ നിന്നും ഉണർത്തിയത് കുട്ടൂസിന്റെ സംസാരമാണ്. അപ്പോഴാണ് അത്ര നേരവും ഞാൻ ഡ്രൈവിങ്ങിൽ ആയിരുന്നെന്ന ബോധം വന്നത്. പടച്ചോന്റെ കാവൽ കൊണ്ട് ആക്സിഡന്റ് ഒന്നും ഉണ്ടായില്ല. അല്ലെങ്കിൽ എന്റെ പ്ലാനിങ് ഒക്കെ അങ്ങ് പടച്ചോന്റെ അടുത്ത് ചെന്നിട്ട് ചെയ്യേണ്ടി വന്നേനെ....
ഞാൻ കുട്ടൂസിനെ നോക്കിയപ്പോൾ അവള് എന്നെ നോക്കുക പോലും ചെയ്യാതെ ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിൽ കൂടുതലും നാദിയയെയും ശുഹൈബിനെയും കുറിച്ചായിരുന്നു. എന്നോടിത് വരെ കുട്ടൂസ് ഇത്ര ഫ്രീയായിട്ട് സംസാരിച്ചിട്ടില്ല. ഇനി ഞാൻ എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്തിട്ട് അവള് സംസാരം നിർത്തണ്ട എന്ന് കരുതി ഞാനായിട്ട് വാ തുറന്നില്ല.
അവൾക്ക് നാദിയയെ നല്ല പോലെ ഇഷ്ടമായെന്ന് തോന്നുന്നു. ഞാൻ എല്ലാം കേട്ട് ചിരിയോടെ ഡ്രൈവിംങ് തുടർന്നു. കാർ അപ്പാർട്മെന്റിന്റെ പാർക്കിങ്ങിൽ എത്തിയപ്പോൾ അവൾ സംസാരവും നിർത്തി. ഇത്ര പെട്ടെന്ന് എത്തേണ്ടിയിരുന്നില്ല എന്ന് തോന്നിയത് അപ്പോഴാണ്. ഇനി വീണ്ടും അവൾ പഴയ പോലെ ആയാലോ???....
കാറിൽ നിന്നിറങ്ങിയ ശേഷം കുട്ടൂസ് ഒരു കൈ കൊണ്ട് ഗൗൺ കൂട്ടിപ്പിടിച്ച് കാലിൽ കിടന്ന ഹീൽസ് അഴിച്ച് കയ്യിൽ പിടിച്ച് ഞാനൊരാൾ കൂടെയുണ്ടെന്ന ശ്രദ്ധ പോലുമില്ലാതെ എലിവേറ്ററിന് നേരെ നടന്നു. ഗൗൺ പൊക്കി പിടിച്ചത് കാരണം കുട്ടൂസിന്റെ കാല് നന്നായി കാണാമായിരുന്നു.
കാലിൽ ഹീൽസ് യൂസ് ചെയ്ത ഭാഗത്ത് മുഴുവൻ റെഡ് കളറായി മാറിയിട്ടുണ്ട്. വെറുതെയല്ല കുട്ടൂസ് ഹീൽസ് അഴിച്ച് കയ്യിൽ പിടിച്ചത്. ഇങ്ങനെയൊക്കെയാകുമെങ്കിൽ ഇതൊക്കെ എന്തിനാണാവോ ഇടുന്നത്.....
അതികം ആലോചിക്കാൻ സമയം കിട്ടിയില്ല, കുട്ടൂസ് നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാനവളെ ബ്രൈഡൽ സ്റ്റൈലിൽ എടുത്തു. ചെയ്തു കഴിഞ്ഞ ശേഷമാണ് ചെയ്തത് ശേരിയാണോ എന്ന് ഞാൻ ആലോചിക്കുന്നത്....
കഴിഞ്ഞിട്ട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ...
ഞാൻ ഒന്നും അറിയാത്ത മട്ടിൽ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച് ലിഫ്റ്റിൽ കയറി. ഹീൽസ് എന്റെ ദേഹത്ത് തട്ടാതിരിക്കാൻ കുട്ടൂസ് നീട്ടി പിടിച്ചിട്ടുണ്ട്. അവളുടെ മറ്റേ കൈ ആണെങ്കിൽ എന്റെ ഷർട്ടിലും പിടി മുറുക്കിയിട്ടുണ്ട്.
കുട്ടൂസിനെ നോക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് ലിഫ്റ്റ് ഞങ്ങളുടെ ഫ്ലോറിൽ എത്തുന്നതും കാത്തു നിന്നു. ഞങ്ങളുടെ ഫ്ലോറിൽ ലിഫ്റ്റ് എത്തി ഡോർ ഓപ്പണായതും മുന്നിൽ ശഹബാസിനെ കണ്ടപ്പോൾ 'നിനക്ക് ഈ പാതിരാത്രി എന്താ പരിപാടി?? ഉറക്കമൊന്നും ഇല്ലേ' എന്ന് ചോദിക്കാനാ തോന്നിയത്.
"Bad timing അല്ലെ zaib" എന്നെയും കുട്ടൂസിനെയും നോക്കി അവന്റെ ഒരുമാതിരി ആക്കി ചിരി കണ്ടപ്പോൾ 'നിനക്കുള്ളത് ഞാൻ പിന്നെത്തരാം' എന്ന മട്ടിൽ അവനെ നോക്കി ഞാൻ റൂമിന് നേരെ നടന്നു. ഡോർ ഓപ്പൺ ചെയ്യാൻ വേണ്ടി കുട്ടൂസിനെ നോക്കിയപ്പോൾ ആള് നല്ല ഉറക്കത്തിലാണ്.....
ഇത്ര പെട്ടെന്ന് ഉറങ്ങിയോ???
ചെറിയ കുട്ടിയെ പോലെ അവൾ ഉറങ്ങുന്നത് കണ്ടപ്പോൾ എഴുന്നേല്പിക്കാനും തോന്നിയില്ല, സമയം അത്ര മാത്രം ആയിട്ടുണ്ടല്ലോ....
ലോക്കിന്റെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക എന്നത് വലിയൊരു ടാസ്‌ക്കായിരുന്നു.
കുറച്ചു നേരം കഷ്ട്ടപ്പെട്ടിട്ടാണ് ഡോർ ഓപ്പണാക്കാൻ കഴിഞ്ഞത്. അകത്തേക്ക് കയറിയതെ ഓർമ്മയുള്ളൂ എന്തോ ഒന്ന് എന്റെ കാലിന്റെ പിന്നിൽ വന്ന് വീണു. ശബ്ദം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടിയെങ്കിലും അത് കുട്ടൂസിന്റെ ഹീൽസ് പിടി വിട്ട് വീണതാണെന്ന് മനസ്സിലായപ്പോൾ റൂമിലേക്ക് നടന്നു.
കുട്ടൂസിനെ ബെഡിൽ കിടത്തി ഷെൽഫിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് അവളുടെ കാലിൽ oinment തേച്ച് കൊടുത്തു. കുട്ടൂസ് അപ്പോഴും നല്ല ഉറക്കമാണ്. ഞാൻ എഴുന്നേറ്റ് ഫ്രഷായി വന്നു. ബെഡിന്റെ പകുതി ഭാഗവും അവള് കയ്യടക്കിയിരുന്നു. അത് കണ്ടപ്പോൾ റീസെപ്ഷന്റെ അന്നത്തെ കാര്യമാണ് ഓർമ്മ വന്നത്. അതെ അവസ്ഥയാകുമോ എനിക്കിന്നും എന്നാലോചിച്ച് ഞാൻ ലാപ്പ് എടുത്ത് ചെയറിൽ വന്നിരുന്നു.
കുറെ മെയിൽസ് വായിച്ച് മടി പിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കുട്ടൂസിനെ വെറുതെ നോക്കി. ആളാണെങ്കിൽ നല്ല ഉറക്കത്തിലാണ്. എങ്ങനെയാണാവോ ഈ ഗൗണും ഹിജാബും എല്ലാം കൊണ്ടും അവളിത്ര സുഖ സുന്ദരമായി ഉറങ്ങുന്നത്. എനിക്കാണെങ്കിൽ അവളെ കണ്ടിട്ട് തന്നെ ചൂടെടുക്കുന്നു.
ഞാൻ എഴുന്നേറ്റ് കുട്ടൂസിന്റെ അടുത്ത് ചെന്നിരുന്നു. ഹിജാബ് അഴിച്ചു കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയാകുമ്പോൾ അവൾക്ക് നന്നായി ഉറങ്ങാലോ....
അല്ല, അവൾക്ക് ഇപ്പോഴും ഉറക്കത്തിന് വലിയ മാറ്റമൊന്നും ഇല്ല....
എത്ര നോക്കിയിട്ടും ഇതേവിടെന്ന് തുടങ്ങണം എന്നത് വലിയൊരു ടാസ്‌ക് തന്നെയായിരുന്നു എനിക്ക്. കുറച്ചു നേരം ഹിജാബ് മുഴുവനായി ഒന്ന് നോക്കിയപ്പോൾ ഒരു പിൻ കണ്ടു, അവിടെ വെച്ച് തുടങ്ങാം എന്ന നിലയിൽ അത് അഴിച്ചു. എന്നിട്ടും ഹിജാബ് അതെ പോലെ തന്നെയുണ്ട്.
ഇനിയിപ്പോൾ എങ്ങനെയാണാവോ????
എവിടെയെങ്കിലും ഒരു പിൻ കാണാൻ വേണ്ടിയുള്ള തിരച്ചിലായിരുന്നു പിന്നീട്. ആ തിരച്ചിലിനിടയിൽ കൈയിൽ എന്തോ കൊണ്ടപ്പോൾ ഞാൻ കൈ വലിച്ചു. എന്റെ വിരല് കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി.
"ബ്ലഡ്"
അതെങ്ങനെ??? ഞാൻ വീണ്ടും അവളുടെ ഹിജാബിലേക്ക് നോക്കി. കുട്ടൂസിന്റെ വൈറ്റ് ഹിജാബിൽ ഞാൻ നേരത്തെ തൊട്ട ഭാഗത്തു മാത്രം റെഡ് സ്റ്റെയിൻ. ഞാൻ സൂക്ഷ്മമായി ഒന്ന് നീരീക്ഷിച്ചപ്പോഴാണ് അത് കണ്ടത്. വൈറ്റ് ചെറിയ മുത്ത്. അത് ചെറുതായി വലിച്ചു നോക്കിയപ്പോൾ അതൊരു മൊട്ടു സൂചിയായിരുന്നെന്ന സത്യം ഞാൻ മനസ്സിലാക്കി.
കുട്ടൂസിന്റെ ഹിജാബിന്റെ പല ഭാഗത്തും ഇത് പോലെ വൈറ്റ് മുത്തുകൾ ഉണ്ട്. ഞാനതെല്ലാം സൂക്ഷിച്ച് വലിച്ചെടുത്തു. എണ്ണി നോക്കിയാൽ ഒരാറേഴെണ്ണം കാണും.
കാലിൽ ഈർക്കിലും തലയിൽ മൊട്ടു സൂചിയും.....
നല്ലതാ....
ശെരിക്കും ഇവരേയൊക്കെ സമ്മതിക്കണം.
കുട്ടൂസിന്റെ മുഖത്ത് നിന്നും ഹിജാബ് അഴിച്ചു മാറ്റി. പൂർണ്ണമായും മാറ്റാൻ വേണ്ടി എന്റെ ഒരു കൈ കൊണ്ട് കുട്ടൂസിന്റെ തല പതിയെ പൊക്കി, മറ്റേ കൈകൊണ്ട് ഹിജാബ് എടുക്കുക അതായിരുന്നു എന്റെ പ്ലാൻ.
അതിനായി ഞാൻ കുട്ടൂസിന്റെ തല പതിയെ പൊക്കി, പക്ഷെ കുട്ടൂസ് അപ്പോഴേക്കും കിടക്കുന്നതിന്റെ പൊസിഷൻ മാറ്റി. എന്നാലും എങ്ങനെയായിരിക്കും ഒരാൾക്ക് ഇങ്ങനെ ഉറങ്ങാൻ കഴിയുന്നത്???
ഹിജാബ് പതിയെ എടുത്ത് മാറ്റി കുട്ടൂസിനെ പഴയ പോലെ കിടത്താൻ തുടങ്ങിയതും അവള് വീണ്ടും പൊസിഷൻ മാറ്റി. അതെ എനിക്കോർമ്മയുള്ളൂ അവളുടെ പൊസിഷൻ മാറ്റം കാരണം ഞാൻ സ്ലിപ്പായി അവളുടെ മേലേക്ക് വീണു. വെറും വീണു എന്ന് പറഞ്ഞാൽ ശെരിയാകില്ല, കൃത്യമായി പറഞ്ഞാൽ ബോധമില്ലാതെ കിടക്കുന്ന കുട്ടൂസിന്റെ ദേഹത്തായിരുന്നു എന്റെ പകുതിയിലേറെ വെയ്റ്റ്. പിന്നെ....
പിന്നെ....
പിന്നെ പറയുകയാണെങ്കിൽ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിന്റെ കോർണറിൽ ചെറുതായൊന്ന് തട്ടി. ചെറുതായിട്ട് എന്ന് പറഞ്ഞാൽ വളരെ ചെറുതായിട്ട്. സ്ലിപ്പാകുമെന്ന് പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ ആകെയുള്ള സമാധാനം കുട്ടൂസ് ഉറങ്ങുകയാണെന്നതായിരുന്നു. അല്ലെങ്കിൽ ഞാൻ നാണം കെട്ടേനെ....
അവളെന്ത് കരുതും അവളുറങ്ങിക്കിടക്കുമ്പോൾ.....
ഞാൻ കിട്ടിയ ചാൻസ് മുതലാക്കിയെന്നല്ലേ കരുതുക.
ച്ഛെ!!! അതോടെ ഉള്ള വിലയും കൂടെ പോയേനെ....
ഞാൻ മുഖമുയർത്തി കുട്ടൂസിനെ നോക്കി.
അടിപൊളി!!!! ഇത്ര നേരം ബോധമില്ലാതെ ഉറങ്ങിക്കിടന്ന അവള് ഇപ്പോൾ രണ്ടു കണ്ണും വെട്ടി തുറന്ന് എന്നെ നോക്കിക്കിടപ്പാണ്......
(തുടരും...)
Finally ഞാൻ zaib നെയും കുട്ടൂസിനെയും കണ്ട് പിടിച്ചേ😂😂😂
(Danish Taimoor as Arham Shahzaib)
(Name അറിയില്ല, ഈ pic കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് കുട്ടൂസിനെയാണ്)
നിങ്ങൾക്ക് വേറെ suggestions ഉണ്ടെങ്കിൽ പറയാംട്ടോ😇😇
Bạn đang đọc truyện trên: AzTruyen.Top