21

Zaib ആണെങ്കിൽ കൈ എടുക്കുന്നുമില്ല ഞാനാണെങ്കിൽ കൈ തട്ടി മാറ്റാനും നിന്നില്ല അങ്ങനെ തന്നെ നിന്നു കുറച്ച് നേരം. Zaib ന്റെ ഷർട്ടിന്റെ ബട്ടന്റെ കളറും അതിന്റെ ഷേപ്പും സ്റ്റിച്ചിനെ കുറിച്ചും എന്ത് ചോദിച്ചാലും ഞാൻ കൃത്യമായി പറയും...
അല്ല വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് എന്റെ ശ്രദ്ധ അതിലായിരുന്നു.

കോളേജിലാണ് ആളുകൾ കാണും ഇതൊന്നും ആ സമയത്ത് എന്റെ ഓർമ്മയിൽ വന്നില്ല. എക്സാം ടൈമിലെ പോലെ എന്റെ തല മുഴുവൻ ശ്യൂന്യമായിരുന്നു [അല്ലെങ്കിൽ കാര്യമായിട്ട് വർക്ക് ചെയ്യുന്നത് പോലെ...;)]

പിന്നെയാണ് എനിക്ക് പ്രധാനപ്പെട്ടൊരു കാര്യം ഓർമ്മ വന്നത്. എന്റെ കൈ രണ്ടും zaib ന്റെ നെഞ്ചിൽ റെസ്റ്റ് ചെയ്യാണ്, zaib ന്റെ കൈകൾ രണ്ടും എന്നെ സപ്പോർട്ട് ചെയ്ത് പിടിച്ചിട്ടുണ്ട്......
അപ്പോഴെന്റെ സർട്ടിഫിക്കറ്റ് എവിടെ???
ഞങ്ങളുടെ രണ്ടുപേരുടെയും കൈയ്യിൽ ഇല്ലെങ്കിൽ അത് താഴെ വീണു കിടപ്പുണ്ടാകും...

പടച്ചോനെ...
പിന്നെ ഞാൻ സമയം കളഞ്ഞില്ല, zaib ന്റെ നെഞ്ചിൽ ചേർത്ത് പിടിച്ച കൈകൾ കൊണ്ട് അവനെ പിന്നിലേക്ക് തള്ളി. Zaib ന്റെ കൈകൾ എന്റെ ശരീരത്തിൽ നിന്നും വേർപ്പെട്ട ഉടനെ ഞാൻ തിരിഞ്ഞ് താഴേക്ക് നോക്കി.

അതാ താഴത്ത് കിടക്കുന്നുണ്ട് എന്റെ സർട്ടിഫിക്കറ്റ്...
അതും ഫയലിൽ നിന്ന് ചെറുതായി തല പൊക്കി നോക്കിയിട്ടുണ്ട്. Zaib കാണുന്നതിന് മുൻപ് ഞാൻ ഫയൽ കയ്യിലെടുത്ത് സർട്ടിഫിക്കറ്റ് നേരെയാക്കി.

Zaib ന്റെ ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അവനെന്നെ വല്ല വന്യ ജീവിയെയും നോക്കുന്നത് പോലെ നോക്കി നിൽപ്പായിരുന്നു.
ഞാൻ എന്തെങ്കിലും പറയണമോ വേണ്ടയോ എന്നാലോചിച്ച് നിന്നു. പിന്നെ പതിയെ ഫയൽ പൊക്കി പിടിച്ച് zaib നെ നോക്കി. ഞാൻ ഉദ്ദേശിച്ചത് ഇത് എടുക്കാൻ വേണ്ടിയാണ് ഞാൻ zaib നെ തള്ളിയത് എന്നായിരുന്നു. അത് മനസ്സിലാക്കിയ പോലെ zaib തലയാട്ടി.

ഈ സിറ്റുവേഷനെന്നെ ഓർമ്മ പെടുത്തിയത് ഇത് പോലെ സാമ്യമുള്ളൊരു രംഗമാണ്. പാതിരാത്രി ഞാൻ കിച്ചനിൽ നിന്നും ബ്രെഡും ജാമും കഴിക്കുന്നത് വെള്ളമെടുക്കാൻ വന്ന zaib കണ്ട സമയം. അന്ന് അവനൊന്നും ശ്രദ്ധിക്കുന്നില്ല വെള്ളമെടുക്കാൻ വന്നതാണ് എന്നറിയിക്കാൻ ബോട്ടിൽ പൊക്കി പിടിച്ച രംഗം...

അതൊന്നും ഓർത്തിരിൽക്കേണ്ട കാര്യമല്ല എന്നാലും അതൊക്കെ കൃത്യമായി എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. Zaib എന്നെ ചീത്ത പറഞ്ഞത് വരെ....

ഞങ്ങൾക്കിടയിൽ നീണ്ട മൗനമായിരുന്നു. വരാന്തയിലൂടെ നടക്കുമ്പോൾ കാണുന്നവരെല്ലാം എന്തോ ഭീകര ജീവിയെ കാണുന്നത് പോലെയാണ് ഞങ്ങളെ നോക്കുന്നത്. നോക്കുന്നത് മാത്രമാണെങ്കിൽ പോട്ടെയെന്ന് കരുതാം ഇതാണെങ്കിൽ അവരുടെ അടക്കം പറച്ചിലാണ് സഹിക്കാൻ കഴിയാത്തത്. അതോടെ ഒരു കാര്യം മനസ്സിലായി ബെക്കയും അങ്കിയും എല്ലാവരെയും എല്ലാം അറിയിച്ചിട്ടുണ്ടെന്ന്.

അവരെക്കൊണ്ട് കഴിയുന്ന സഹായം അവര് ചെയ്ത് തന്നു [വല്യ ഉപകാരം...]

എല്ലാവരുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ വല്ലവരുടെയും ചെക്കന്റെ കൂടെയാണ് നടക്കുന്നതെന്ന്...
ഞാൻ എന്റെ ചെക്കൻ..... അല്ല എന്റെ ഹസ്ബന്റിന്റെ കൂടെയല്ലേ നടക്കുന്നത്.
ഞങ്ങൾ നടക്കുന്നതിനൊപ്പം ഒരുപാട് കണ്ണുകൾ ഞങ്ങളെ പിന്തുടർന്നു.

അതൊന്നുമല്ല എന്നെ ബാധിച്ചത്, zaib എനിക്ക് വേണ്ടിയല്ലേ ഇവിടെ വരെ വന്നത്. അതിപ്പോ ഉപ്പ തന്ന പണിയായാലും zaib വന്നില്ലേ...
വന്ന സ്ഥിതിക്ക് ഞാൻ വല്ല താങ്ക്സും പറയണോ????

വേണ്ട, ചിലപ്പോ അത് പറഞ്ഞിട്ട് എന്നോട് എന്തേലും ചോദിച്ചാലോ സസ്പെന്ഷനെ കുറിച്ച്. എന്റെ ഇങ്ങനെയുള്ള സ്വഭാവമൊന്നും zaib ന് ഇഷ്ട്ടമാകാൻ വഴിയില്ല. പക്ഷെ എത്ര നേരം ഇങ്ങനെ ഒന്നും സംസാരിക്കാതെ നടക്കും??? ഇതിനും ഒരവസാനം വേണ്ടേ....

"ശഹബാസ് ഇവിടെ അടുത്താണ് വർക്ക് ചെയ്യുന്നത്. അവന്റെ വർക്കിങ് ടൈം കഴിയാൻ ലേറ്റ് ആകും. അത് കഴിഞ്ഞ് പോയാൽ മതിയെന്നാണ് പറഞ്ഞത്" എന്റെ ഭാഗ്യത്തിന് സംസാരത്തിന് തുടക്കം കുറിച്ചത് zaib ആണ്. അവനും തോന്നിയിരിക്കാം എത്ര നേരം ഇങ്ങനെ ഒന്നും മിണ്ടാതെ നടക്കുമെന്ന്.

പക്ഷെ അതല്ല zaib സംസാരിച്ച സ്ഥിതിക്ക് ഇനി ഞാൻ വല്ലതും പറയണ്ടേ...
നല്ല ട്യൂബ് ലൈറ്റായത് കൊണ്ട് കുറച്ച് നേരം ഞാൻ ഒന്നും മിണ്ടിയില്ല [എന്ത് പറയുമെന്നാലോചിക്കുന്ന തിരക്കിലായിരുന്നു...]

"എന്നാൽ നീ... അല്ല zaib..." സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ എല്ലാം തുലച്ചു.
ഞാനിപ്പോ എന്താ വിളിക്കാ??? പേരു വിളിച്ചാ പോരെ... അതൊക്കെ എന്ത് ആലോചിക്കാനാ... അതൊക്കെ മതി.

"ഞാൻ എന്നാൽ പൊയ്‌ക്കോളാം. ഈ സമയത്ത് ട്രെയിനുണ്ട്. ഇപ്പോൾ പോയാൽ ലേറ്റാകാതെ വീട്ടിലെത്താം. നിനക്ക്... അല്ല zaib ന് ശഹബാസിനെ കണ്ടിട്ട് പോയാൽ മതിയല്ലോ..." ഞാൻ പറഞ്ഞ് വന്നത് കറക്ട്ടാണോ എന്നറിയില്ല. എന്നാൽ ഉദ്ദേശിച്ചത് zaib ന് ശഹബാസിനെ കണ്ടിട്ട് പോയാൽമതിയല്ലോ, ഒറ്റയ്ക്ക് പോയി ശീലം ഉള്ളത് കൊണ്ട് എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാനൊന്നും വരണ്ട എന്നാണ്. അതൊക്കെ കുറച്ച് കൂടുതലാകും.

"അല്ല ഞാൻ..." zaib പറയാൻ തുടങ്ങിയതും ഞാൻ ഇടയ്ക്കുകയറി.
"ഞാൻ സാധാരണ ഒറ്റയ്ക്ക് തന്നെയാ പോകാറ് zaib ബുദ്ധിമുട്ടണം എന്നില്ല. പിന്നെ ഒറ്റയ്ക്ക് പോകുന്നതിനോടാ എനിക്കിഷ്ട്ടം. ഇവിടെ നിന്ന് ഒരു ഓട്ടോ കയറിയാൽ റെയിൽവേ സ്റ്റേഷനിലെത്താം. അതത്ര വലിയ പണിയൊന്നുമല്ല."

Zaib ഒന്നും മിണ്ടിയില്ല. ഇതൊക്കെ എന്റെ ഉപ്പ ചെയ്ത പണിയായിരിക്കും. പറഞ്ഞിട്ടുണ്ടാകും zaib നോട് എന്നെ റെയിൽവേയിൽ കൊണ്ട് വിടാനോ ട്രെയിൻ കയറ്റാനോ....
ഞാനെന്താ ചെറിയ കുട്ടിയോ??? എനിക്കറിയാം ഒറ്റയ്ക്ക് പോകാൻ. ഉപ്പ എന്നെ zaib ന്റെ മുന്നിൽ നാണം കെടുത്താനുള്ള പരിപാടിയാണ്. Zaib എന്താ എന്നെ കുറിച്ച് വിചാരിക്കുക ഞാനൊരു പേടി തൊണ്ടിയാണെന്നോ....

അങ്ങനെ എന്റെ ഉപ്പാന്റെ പ്ലാൻ നടക്കാൻ ഞാൻ സമ്മതിക്കില്ല. ഞാനാരാ മോൾ....

"എന്റെ ഹോസ്റ്റൽ ഇവിടെ അടുത്താ ഞാൻ പൊയ്‌ക്കോളാം..... ഒറ്റയ്ക്ക്" മറുപടിയായി zaib തലയാട്ടി.
"Zaib പൊയ്ക്കോ... ഞാൻ പൊയ്‌ക്കോളാം" zaib ഒന്നും പറഞ്ഞില്ല, രണ്ട് കൈകളും ജീനിന്റെ പോക്കറ്റിൽ തിരുകി എന്നെനോക്കി തിരിഞ്ഞ് ഗേറ്റിന് നേരെ നടന്നു.

****

ബാഗ് എല്ലാം ആദ്യമേ പായ്ക്ക് ചെയ്ത് വെച്ചത് കാരണം ആ പണി കുറഞ്ഞു കിട്ടി. പക്ഷെ അതിലും വലിയ പണി വേറെ ഒന്നായിരുന്നു. നിക്കാഹിനെ കുറിച്ച് ബെക്കയോടും അങ്കിയോടും പറയുക. അതും വള്ളിയും പുള്ളിയും കുത്തും കോമയും ഒഴിവാക്കാതെ വേണം എന്നാണ് അങ്കിയുടെ നിർദ്ദേശം.

ഞാനല്ലേ... പറയാൻ ഒരവസരം കിട്ടിയപ്പോൾ ഒന്നും വിടാതെ എല്ലാം പറഞ്ഞു. ശഹബാസിനെ കണ്ടത് വരെ...

"ഈ ശഹബാസ് ആളെങ്ങനെയാ..??? കാണാനൊക്കെ കൊള്ളാവോ???" അങ്കിയുടെ ചോദ്യം കേട്ടപ്പോൾ എനിക്കവളെ തല്ലി കൊല്ലാനാ തോന്നിയെ...

ഇത്ര വലിയ ആനക്കാര്യം പറഞ്ഞിട്ട് അവള് ചോദിക്കുന്നത് ശഹബാസിനെ കുറിച്ചാണ്. ഞാനവളെ ദേഷ്യത്തോടെ നോക്കി.

"അല്ല നിന്റെ zaib ആൾറെഡി ടേക്കൺ ആണല്ലോ... പിന്നെ പറഞ്ഞു വന്നത് വെച്ച് ഈ പറയുന്നയാൾ സിംഗിളാണല്ലോ... ഒന്ന് അറിഞ്ഞിരിക്കാം എന്ന് വെച്ചു"

"നീ ഒന്നും അറിഞ്ഞു വെക്കേണ്ട" ഞാൻ മുഖം തിരിച്ച് ബെക്കയെ നോക്കി. അവളെന്തോ ആലോചനയിലാണ്.
ഞാൻ വീണ്ടും അങ്കിയെ നോക്കി ഞാനിപ്പോൾ ശഹബാസിനെ കുറിച്ച് പറയും എന്ന് കരുതി കാത്തിരിക്കുകയാണാൾ...
പക്ഷെ ഞാൻ പറയില്ല. ഞാൻ നാവ് പുറത്തിട്ട് വാ കൊണ്ട് കോപ്രായം കാണിച്ചു.

"നീ ശെരിക്കും ഹാപ്പിയാണോ???" ബെക്കയുടെ പെട്ടന്നുള്ള ചോദ്യം കേട്ട് പുറത്തിട്ട നാവ് അകത്തിടാതെ അവളെ നോക്കി.

"നീ ഹാപ്പിയാണോന്ന്....???
ഈ നിക്കാഹ് എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യമൊന്നുമല്ലല്ലോ, നീ അവനെ നിക്കാഹ് ചെയ്തത് നിന്റെ ഇഷ്ട്ടം കൊണ്ടുമല്ല അവന്റെ ഉപ്പയുടെ അവസ്ഥ ആലോചിച്ചിട്ടാണ്. അതിന് ശേഷം ഈ നിക്കാഹ് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ???"

പുറത്തിട്ട നാവ് തിരികെ വായിലേക്കിട്ട് ഞാൻ കുറച്ച് നേരം ആലോചിച്ചു.

ശെരിക്കും റിഗ്രെറ്റ് ചെയ്തോ ഞാൻ???
അതിന് ഞങ്ങള് പിന്നെ കണ്ടത് ഇന്നല്ലേ... റിഗ്രെറ്റ് ചെയ്യാൻ മാത്രം എന്താ ഉള്ളത്???
ബെക്കയാണെങ്കിൽ ആ സമയം കൊണ്ട് എന്റെ മുഖഭാവം നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു.

ഞാൻ അവളെ നോക്കി ചിരിച്ചു.
"എന്റെ ഹാപ്പിനെസ്സിന് ഒരു കുഴപ്പവും ഇല്ലല്ലോ...
നിക്കാഹ് എന്റെ ഇഷ്ടത്തോടെയാണോ എന്ന് ചോദിച്ചാൽ... ആണ്...
ഞാനല്ലേ സമ്മതം പറഞ്ഞത്."

"ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്" എന്നെ മുഴുവനാക്കാൻ സമ്മതിക്കാതെ ബെക്ക ഇടക്ക് കയറി.

"എനിക്കറിയാം... പിന്നെ എന്റെ ഇഷ്ട്ടം....
എനിക്കറിയില്ല എന്താ എന്റെ ഇഷ്ട്ടമെന്ന്. അതറിയിക്കാൻ വേണ്ടിയായിരിക്കും പടച്ചോൻ ചിലപ്പോ എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു വിധി എഴുതിയത്. ശെരിക്കും സിനിമയിലൊക്കെയുള്ള ട്വിസ്റ്റ് പോലെ" ഞാൻ സ്വയം ചിരിച്ച് അവരെ നോക്കി. പക്ഷെ അവരുടെ മുഖത്ത് സീരിയസ് ഭാവമായിരുന്നു. ഞാൻ ചിരിച്ച സമയം തെറ്റിപ്പോയി, അതോടെ ഞാൻ ചിരി നിർത്തി.

"എന്തായാലും എന്റെ നിക്കാഹ് ഇങ്ങനെയൊക്കെ തന്നെയാണ് നടക്കാൻ പോകുന്നത്. ഒരു ദിവസം ആരെങ്കിലും കാണാൻ വരും. അവന്റെ മുന്നിൽ ചായയും കൊണ്ട് ഞാൻ ചെല്ലും. അവരുടെ ഫാമിലിയും എന്റെ ഫാമിലിയും കൂടെ തീരുമാനിച്ച് ഞങ്ങളുടെ നിക്കാഹ് നടക്കും അതും ഞാൻ ഒരു തവണ മാത്രം കണ്ടിട്ടുള്ള ഏതോ ഒരുവനുമായി...

Zaib നെയെനിക്ക് ഒരാഴ്ച്ചത്തെ പരിചയമില്ലേ???" അവസാനത്തേത് ഒരു ചോദ്യമായിരുന്നു. പക്ഷെ ആരും മറുപടി പറഞ്ഞില്ല. ഞാനെന്താ റേഡിയോയാണോ ഞാൻ മാത്രം അങ്ങോട്ട് സംസാരിക്കുക രണ്ടു പേരും പ്രതിമ പോലെ ഇരിക്കുക. ഈ കളിക്ക് ഞാനില്ല. ഞാനും നിർത്തി സംസാരം.

ഞാൻ ഒന്നും മിണ്ടതെയായപ്പോൾ ബെക്ക സംസാരത്തിന് തുടക്കം കുറിച്ചു.
"ഇനിയെന്താ പ്ലാൻ??? ഒരാഴ്ചത്തെ പരിചയം ഉണ്ടെങ്കിലും അത്ര നല്ല പരിചയമല്ലെന്ന് നീ പറഞ്ഞ കഥയിലൂടെ മനസ്സിലായി. ഇനി പറ നീയിനി അവന്റെ കൂടെയാണോ താമസിക്കാൻ പോകുന്നത്???"

ഞാൻ അവന്റെ കൂടെയോ??? എന്നാ പിന്നെ നല്ല കഥയായി. ബെക്കയുടെ ചോദ്യം എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്.

"ചിരിക്കാനായി ഞാൻ ഒന്നും പറഞ്ഞില്ല.
അവന്റെ ഉപ്പ മരിച്ച സ്ഥിതിക്ക് അവനിപ്പോൾ ഒറ്റയ്ക്കല്ലേ... നിന്നെ അവനൊപ്പം പറഞ്ഞു വിട്ടാലോ???"

"ഹേയ്!!!! അതിന് നിക്കാഹല്ലേ കഴിഞ്ഞുള്ളൂ വിവാഹം കഴിഞ്ഞില്ലല്ലോ"

"നിക്കാഹല്ലേ നിങ്ങൾക്ക് പ്രധാനം. നിക്കാഹ് കഴിഞ്ഞാൽ നീ അവന്റെ ഭാര്യയായി എന്നർത്ഥം. പിന്നെ ഉള്ളത് നാട്ടുകാർക്ക് ഫുഡ് കൊടുക്കുന്ന പരിപാടിയല്ലേ അതിപ്പോൾ ഒരു ചെറിയ റിസപ്ഷൻ വെച്ചാൽ പോരെ"

ബെക്ക പറഞ്ഞതും കാര്യമായിരുന്നു. ഇനി അങ്ങനെയെങ്ങാനും എന്നെ അവന്റെ കൂടെ പറഞ്ഞയക്കുമോ??? ഹേയ്, അങ്ങനെ ഉണ്ടാകാൻ വഴിയില്ല....
എന്നാലും അങ്ങനെ വല്ലതും സംഭവിച്ചാലോ???
Zaib ന്റെ കൂടെ ചെന്നൈയിൽ....
അതാലോചിക്കാൻ കൂടെ വയ്യ... ഞാനോരോന്നും ചിന്തിച്ച് എന്റെ കീഴ് ചുണ്ട് കടിച്ചു പറിച്ചു. അങ്കിയുടെ കൈ എന്റെ ചുണ്ടിൽ പതിച്ചപ്പോഴാണ് എനിക്ക് സ്ഥിരകാല ബോധം തിരികെ വന്നത്. സാധാരണ ഇത് അങ്കിയുടെ പ്രവർത്തിയാണ്.
പാവമെന്റെ ചുണ്ട് എന്ത് ചെയ്തു??? ഞാനതിനെ വെറുതെ വിട്ട് അവരെ നോക്കി.

"നീ എന്താ വിചാരിച്ചത് അവൻ നിന്നെ കെട്ടിക്കഴിഞ്ഞ് നിന്നെ വീട്ടിലിട്ട് പോകുമെന്നോ??? ഇന്ന് തന്നെ നോക്ക് നിന്റെ ഉപ്പാക്ക് പകരം വന്നതേ അവനാ... നിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഉപ്പാന്റെ സ്ഥാനം മാറി അവനായി. ഇതിലും വലിയ എക്സാമ്പിൾ എന്താ വേണ്ടത്"

അപ്പോഴാണ് ശെരിക്കും തലയിൽ ബൾബ് കത്തിയത്. കോൺട്രാക്ടർ അൻവർ അതായത് എന്റെ ഉപ്പ എനിക്കിട്ട് വലിയ പണി തന്നു കൊണ്ടിരിക്കാണ്...
ഇത്ര പെട്ടെന്ന് എനിക്കൊരു പ്രൊമോഷൻ കിട്ടുമെന്ന് ഞാൻ കരുതിയില്ല.

ഞാനെന്താ അത്ര വലിയ തലവേദനയാണോ എന്നെ പെട്ടെന്നങ്ങനെ ഒഴിവാക്കിക്കളയാൻ...
ഉപ്പാ... കാത്തിരുന്നോ ഞാനങ്ങോട്ട് വരുന്നുണ്ട്...





(തുടരും...)

Bạn đang đọc truyện trên: AzTruyen.Top