14
"ഏഹ്???" Zaib പറഞ്ഞത് നന്നായി കേട്ടെങ്കിലും എന്നിൽ നിന്നും വന്ന പ്രതികരണം ഇതായിരുന്നു.
"ഹാ..." ഞാൻ അവനെ നോക്കി.
എനിക്ക് ഡോർ തുറന്നു തന്ന് zaib പുറത്തേക്ക് പോയി. ഞാൻ എന്റെ കൈകിട്ട് ഒരു നുള്ളു വെച്ചു. അല്ല, ഇത് സത്യമാണോ സ്വപ്നമാണോ എന്നറിയേണ്ടേ....
റൂമിലേക്ക് കയറാതെ ഞാൻ ശഹബാസിന് നേരെ നോക്കി.
"താങ്ക്സ്" ചുണ്ടുകൾ മെല്ലെ അനക്കി അതികം ശബ്ദമില്ലാതെ പറഞ്ഞു.
അവൻ മറുപടിയായി ചിരിച്ചു.
ശഹബാസ് zaib നോട് സംസാരിച്ചു കാണും അല്ലാതെ അവനിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകാൻ തീരെ ചാൻസില്ല. ശഹബാസിനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് കയറി.
●●●
പാക്ക് ചെയ്ത ബാഗും പിടിച്ച് ഞാൻ എന്റെ പ്രതിരൂപം മിററിലൂടെ നോക്കി.
"ഒടുക്കത്തെ ഗ്ലാമറാ... ഇനിയെങ്കിലും മിററിനെ വെറുതെ വിട്ടൂടെ..." നവാൽ മുറിയിലേക്ക് കയറി വന്ന് നേരെ ബെഡിലേക്ക് വീണു.
"അത് നീ പറയാതെ തന്നെ അറിയാം..." മറുപടി കേൾക്കേണ്ട താമസം അവൾ ചുമയഭിനയിച്ച് എന്നെ നോക്കി. "പിന്നെ മിറർ നോക്കാനുള്ളതാ അല്ലാതെ ഷോയ്ക്ക് വെക്കാനുള്ളതല്ല"
"ആണോ, ആഹാ... ഇതൊരു പുതിയ അറിവാണല്ലോ"
"എന്നാ ഓർത്ത് വെച്ചോ, ആവശ്യം വരും"
ഡോർ തുറക്കുന്ന ശബ്ദം ഞങ്ങളുടെ രണ്ടു പേരുടെയും ശ്രദ്ധ തിരിച്ചു. ഉപ്പ അകത്തേക്ക് കയറിയ ഉടനെ ബാഗുമായി നിക്കുന്ന എന്നെയും ശേഷം ബെഡിൽ കിടക്കുന്ന നവാലിനെയും നോക്കി.
"നാളെ രാവിലെ 6.30 നാ ട്രെയിൻ. ഇവിടെന്ന് അര മണിക്കൂർ യാത്രയുണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്"
ഞാൻ ഉപ്പാനെ ഒന്ന് നോക്കുകപോലും ചെയ്യാതെ തല താഴ്ത്തി നിന്ന് പറയുന്നതെല്ലാം കേട്ടു.
"Zaib റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടും"
"വേണ്ട, ഉപ്പ വന്നാൽ മതി" ഉപ്പ zaib ന്റെ പേരു പറഞ്ഞപ്പോഴെ അങ്ങനെ പറയാനാണ് തോന്നിയത്.
ഇങ്ങനെയൊക്കെയായിട്ട് zaib ന്റെ കൂടെ യാത്ര...
അത് പറ്റില്ല....
"പരിചയമില്ലാത്ത ഞങ്ങളെക്കാൾ നല്ലത് അതല്ലേ" ഉപ്പ എന്റെ അടുത്തേക്ക് വന്നു.
"ശഹബാസിന് പരിചയം ഉണ്ടല്ലോ..." ഞാൻ ഉപ്പാന്റെ മുഖത്തേക്ക് നോക്കി.
പെട്ടെന്നെന്റെ പ്രതികരണം മാറിയത് കൊണ്ടാണോ അതോ ഞാൻ ശഹബാസിന്റെ പേര് പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല ഉപ്പാന്റെ മുഖഭാവം മാറി.
"കുട്ടൂസിന് ഉപ്പനോട് എന്തേലും പറയണമെന്നുണ്ടോ???" ആ ചോദ്യം കേട്ട ഉടനെ ഞാൻ മുഖം തിരിച്ചു.
"എന്റെ പാക്കിങ് കഴിഞ്ഞിട്ടില്ല... ടൈം വല്ലാതെ പോകുന്നു" ഞാൻ വേഗം ബാഗ് എടുത്ത് തുറന്ന് എന്തൊക്കെയോ തിരയുന്നത് പോലെ അഭിനയിച്ചു.
"ഇത്താത്ത ഇത് വരെ പാക്കിങ് ചെയ്ത് കഴിഞ്ഞില്ലേ... ബാഗ് പിടിച്ച് നിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയത് കണ്ടപ്പോൾ ഞാൻ കരുതി ഇനി ട്രെയിൻ വന്നാ മതിയെന്ന്" നവാൽ ഇടയ്ക്കു കയറി.
സാധാരണ അവൾ ഇടക്ക് കയറുമ്പോൾ ദേഷ്യം വരുമെങ്കിലും ഉപ്പാന്റെ സംസാരത്തിൽ നിന്നും രക്ഷപെടാൻ അവളിലേക്ക് തിരിഞ്ഞു.
"ഇതിലെ യൂറോ ഉണ്ട് അതാ എപ്പോഴും ബാഗും പിടിച്ച് നിൽക്കുന്നത്"
"ആഹാ... കണ്ടാലും പറയും"
"അതല്ലേ ഞാൻ പറഞ്ഞെ"
ഒരു മിനിട്ടു പോലും വൈകാൻ സമ്മതിക്കാതെ നവാൽ പറയുന്നതിനനുസ്സരിച്ച് ഞാൻ മറുപടി കൊടുത്തു. എന്നോട് ചുമ്മാ തല്ല് കൂടാനുള്ള താല്പര്യം അവളുടെ ശ്രദ്ധ ഉപ്പയിൽ നിന്നുമകറ്റി.
ഉപ്പ പോയോ എന്നറിയാൻ തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു എങ്കിലും ഉപ്പ പോയിട്ടില്ലെങ്കിൽ എന്തെങ്കിലും ചോദിച്ചാലോ എന്നതായിരുന്നു എന്റെ പ്രശ്‌നം.
എന്നാലും എത്രയെന്ന് വെച്ചിട്ടാ ഉപ്പനോട് സംസാരിക്കാതിരിക്കുന്നത്....
വീണ്ടും ഡോർ തുറക്കുന്ന ശബ്ദം ഞെട്ടലോടെ എന്റെ ശ്രദ്ധ തിരിച്ചു. ഇത്തവണ അമ്മിയായിരുന്നു.
"അറക്കലെ ബീവിമാർക്ക് ഭക്ഷണം കഴിക്കാനെങ്കിലും റൂമിന് പുറത്തിറങ്ങാൻ പറ്റുമോ???" അമ്മിയുടെ കണ്ണുകൾ എന്റെ ബാഗിലും ബെഡിൽ കിടക്കുന്ന നവാലിലുമായിരുന്നു.
അമ്മി പറഞ്ഞിട്ടും അവൾക്ക് യാതൊരു കുലുക്കവും ഇല്ലാത്തത് കണ്ട് കയ്യിലുള്ള പത്തിരി കുഴലുമായി അമ്മി ബെഡിനടുത്തേക്ക് നടന്നു. അവിടെ അധിക നേരം നിന്നാൽ വേറെ പണി എനിക്കിട്ട് കിട്ടുമെന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് ഞാൻ വേഗം പുറത്തേക്ക് നടന്നു.
അമ്മിയും നവാലും എന്തൊക്കെയോ പിറുപിറുക്കന്നത് കേൾക്കാമായിരുന്നു പാതി അടഞ്ഞ ഡോറിനുള്ളിലൂടെ...
ഇതൊരു സ്ഥിരം കാര്യമാണെന്നതോർത്തപ്പോൾ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. പുഞ്ചിരിയോടെ നോക്കിയത് ശഹബാസിന്റെ മുഖത്തേക്കും
അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ ചിരി അല്പം കൂടി, എന്നാൽ അടുത്ത് നിൽക്കുന്നയാളെ കണ്ടപ്പോൾ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് അലിഞ്ഞില്ലാതെയായി.
Zaib നെ കണ്ടതും ഞാൻ തല താഴ്ത്തി കിച്ചനിലേക്ക് നടന്നു. ഭക്ഷണം വിളമ്പാൻ അമ്മിയെ സഹായിച്ചെങ്കിലും ടേബിളിൽ കൊണ്ട് വെക്കാൻ നവാലിനെ ഏൽപ്പിച്ചു.
"ഇതാ നിങ്ങളുടെയൊക്കെ കുഴപ്പം, എന്തേലും ഒരു പണിയെടുത്താൽ അത് മുഴുവനാക്കാൻ പത്താള് വേണം..." അമ്മി അപ്പോഴേക്കും സ്വന്തം പണി തുടങ്ങിയിരുന്നു.
പിന്നെ എപ്പോഴും കേൾക്കുന്നതായത് കൊണ്ട് എനിക്ക് വലിയ കാര്യമായൊന്നും തോന്നിയില്ല.
അമ്മി ഞങ്ങളെ ചീത്ത പറയുന്നത് കേട്ടാണ് ഉപ്പ അങ്ങോട്ട് വന്നത്. ഉപ്പ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
"വാ ഇന്ന് ഉപ്പാന്റെ കൂടെയിരുന്ന് കഴിക്കാം" ഉപ്പ എന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു. രണ്ടു മൂന്ന് സ്റ്റെപ് ഉപ്പക്കൊപ്പം മുന്നോട്ട് വെച്ചെങ്കിലും പെട്ടെന്ന് ബോധം വന്നത് പോലെ ഞാൻ നിന്നു.
"ഞാൻ അമ്മീന്റെ കൂടെ കഴിച്ചോളാം..." ഉപ്പാന്റെ കയ്യിൽ നിന്നും ഞാൻ കൈ പിൻവലിച്ചു.
"എന്നാ എല്ലാർക്കും ഒരുമിച്ച് കഴിക്കാം എന്തിനാ രണ്ടു വിഭാഗമായി കഴിക്കുന്നത്??" ഉപ്പ അമ്മീനെ നോക്കി പറഞ്ഞു.
ഇവിടെ വന്ന ശേഷം അങ്ങനെയാണ് കയിക്കാറ്, ആദ്യം ഉപ്പയും Zaibഉം കഴിക്കും എന്നിട്ടെ ഞങ്ങൾ മൂന്നു പേരും കഴിക്കൂ...
പിന്നെ ഇന്ന് മാത്രം എന്താ പ്രത്യേകത????
"അങ്ങനെ വേണ്ട... ഉപ്പ കഴിച്ചിട്ട് ഞങ്ങള് കഴിച്ചോളാം"
നാളെ പോകുകയാണ്... ഉപ്പാന്റെ കൂടെ ഇരിക്കണം എന്നുണ്ട്,
പക്ഷെ zaib...
അവന്റെ കൂടെ ഒരേ ടേബിളിൽ എന്നെ കൊണ്ട് പറ്റില്ല...
"ഉപ്പ പറഞ്ഞതാ നല്ലത് നമ്മളല്ലേ ഉള്ളൂ എന്തിനാ രണ്ട് തവണയൊക്കെയാക്കി....
ഇതാകുമ്പോൾ പെട്ടെന്ന് കഴിഞ്ഞില്ലേ" അമ്മി ഉപ്പാന്റെ അഭിപ്രായത്തിനോട് യോജിച്ച് ഞങ്ങൾക്കുള്ള പ്ലേറ്റും കഴുകി ഹാളിലേക്ക് നടന്നു.
അമ്മി പോയി സെക്കന്റുകൾ കഴിഞ്ഞില്ല നവാലും കൂടെ പോയി. ഉപ്പ എന്നെയും നോക്കി നിൽക്കുകയായിരുന്നു. ഞാൻ ഉപ്പാനെ നോക്കി ചിരി അഭിനയിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു.
Zaib ന് നേരെ ഓപ്പോസിറ്റുള്ള ചെയറിൽ ഞാൻ ഇരുന്നു. അമ്മി എന്റെ പ്ലേറ്റിലേക്ക് ഇട്ടു തന്ന ചപ്പാത്തിയോട് എന്തോ ദേഷ്യം ഉള്ളത് പോലെ അതുമായി മൽപ്പിടുത്തം നടത്തി ഞാൻ ഇരുന്നെന്നല്ലാതെ ഒന്നും കഴിച്ചില്ല.
അത്രയും നേരം ഉണ്ടായിരുന്ന വിശപ്പ് zaib ന്റെ മുന്നിലാണ് ഞാൻ ഇരിക്കുന്നത് എന്ന ബോധം തലയിൽ കയറി കൂടിയിരുന്നപ്പോൾ എവിടേക്കോ ഇറങ്ങിപ്പോയി.
വയറു നിറഞ്ഞെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ എന്നെ കണ്ട് വാ പൊളിച്ചിരിക്കുകയായിരുന്നു നവാൽ. സാധാരണ വയർ വേണ്ടെന്ന് പറഞ്ഞാലും എന്റെ വായും കൈയും അത് അത്ര പെട്ടെന്ന് സമ്മതിച്ച് തരാറില്ല.
വേഗം കൈ കഴുകി ചെന്ന് കിടന്നു. വയറിനുള്ളിൽ നിന്ന് ഏതൊക്കെയോ ഭാഷയിൽ വിശപ്പെന്നെ ചീത്തപറഞ്ഞു കൊണ്ടിരുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഉപ്പ മുറിയിലേക്ക് വന്നപ്പോൾ ഞാൻ ഉറക്കം നടിച്ചു കിടന്നു. എന്നെ എഴുന്നേല്പിക്കണ്ട എന്ന് കരുതി ശബ്ദമില്ലാതെ എന്റെ അടുത്ത് വന്നിരുന്നു. കുറച്ചു നേരം എന്നെ നോക്കിയിരുന്ന് നെറ്റിയിൽ ഉമ്മ തന്നു.
ഉറക്കം നടിച്ച് കിടക്കുക എന്നത് വല്ലാത്തൊരു ടാസ്‌ക്കാണ്... ഉപ്പ പെട്ടന്ന് തന്നെ റൂമിൽ നിന്ന് പോയാൽ മതിയായിരുന്നു എന്നതായിരുന്നു എന്റെ പ്രാർത്ഥന...
"കുട്ടൂസ് ഉറങ്ങിയിട്ടില്ല ഉറക്കം നടിക്കുകയാണെന്ന് ഉപ്പാക്ക് അറിയാം, ഉപ്പ ഒന്നും ചോദിക്കാനും പറയാനും പോകുന്നില്ല കുട്ടൂസ് ഉപ്പനോട് സംസാരിക്കുന്നത് വരെ..." ഉപ്പ എഴുന്നേറ്റ ഉടനെ ഞാൻ കണ്ണ് തുറന്നു. എന്നെ നോക്കി പുഞ്ചിരിയോടെ ഉപ്പ പുറത്തേക്കിറങ്ങി.
അല്ലെങ്കിലും ഞാൻ ആരെയാ പറ്റിക്കാൻ നോക്കിയത്??? എന്നെ ആരെക്കാളും അറിയുന്ന ഉപ്പനെയോ??? ഉപ്പാനോട് സംസാരിക്കണം....
ഇപ്പൊ വേണ്ട, ഞാൻ പോയിട്ട് ഫോണിലൂടെ സംസാരിക്കാം...
എന്തൊക്കെയോ മനസ്സിൽ ഉള്ളത് കൊണ്ടാണോ വയർ അപ്പോഴും നിർത്താതെ ചീത്ത പറയുന്നത് കൊണ്ടാണോ എനിക്ക് ഉറക്കം വന്നില്ല. പുതപ്പ് മാറ്റി ഞാൻ എഴുന്നേറ്റിരുന്നു.
അമ്മിയും നവാലും നല്ല ഉറക്കത്തിലാണ്. ഉപ്പ പിന്നെ zaib ന്റെ കൂടെ കുഞ്ഞിപ്പാന്റെ റൂമിലാണ് കിടക്കുന്നത്. ഞാൻ എഴുന്നേറ്റ് കിച്ചനിലേക്ക് നടന്നു.
ഇനി ഒന്നും കഴിക്കാതെ എന്നെക്കൊണ്ട് കഴിയില്ല. ആരും ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാതിരിക്കാൻ ശബ്ദമൊന്നും ഉണ്ടാക്കാതെ ഞാൻ നടന്നു.
കിച്ചനിൽ എത്തിയപ്പോയാണെങ്കിൽ എല്ലാം അടിച്ചു തെളിച്ച് ക്ലീനാക്കി വെച്ചിട്ടുണ്ട്. ബാക്കി വല്ലതും ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. കാണുന്ന പത്രങ്ങളെല്ലാം തുറന്ന് നോക്കി, എന്തേലും കിട്ടിയാൽ മതി എന്ന അവസ്ഥയായിരുന്നു.
ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ഭാഗ്യത്തിന് ബ്രെഡും ജാമുമുണ്ട്.
ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നല്ലേ...
അതെങ്കിലത് എന്ന് വെച്ച് കഴിക്കാൻ തുടങ്ങി.
അപ്പോഴാണെലോ... ഒടുക്കത്തെ തണുപ്പും. പിന്നെ ആ സമയത്ത് അതൊക്കെ ആര് ശ്രദ്ധിക്കാൻ....
ആരോ അടുക്കളയിലേക്ക് നടന്നു വരുന്നതിന്റെ കാൽ പെരുമാറ്റം കേട്ടപ്പോൾ കഴിക്കുന്നത് നിർത്താനും ഒളിച്ചു നിൽക്കാനുമാണ് ആദ്യം തോന്നിയത്.
"ഞാൻ കള്ളനൊന്നുമല്ലല്ലോ??? പാതിരാത്രി വിശക്കുന്നത് ഒരു കുറ്റവുമല്ല, പിന്നെന്തിനാ ഒളിക്കുന്നത്" സ്വയം പറഞ്ഞു കൊണ്ട് ഞാനെന്റെ പരിപാടി തുടർന്നു.
കിച്ചനിലേക്ക് വന്ന ആളെ കണ്ട് വായിലുള്ള ബ്രഡ് ഇറക്കണോ അതോ തുപ്പികളയണോ എന്ന അവസ്ഥയിൽ ഞാൻ നിന്നു. Zaib കയ്യിലുള്ള ബോട്ടിലും പിടിച്ച് എന്നെ എന്തോ അത്ഭുത ജീവിയെ നോക്കുന്നത് പോലെ നോക്കി.
എന്തോ ഓർമ്മ വന്നത് പോലെ ഞാൻ എന്റെ മുഖം കൈ കൊണ്ട് തുടച്ചു. മുഖത്തെല്ലാം ബ്രെഡിന്റെ അംശം ഉണ്ടാകുമെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പാണ്. അത്രക്ക് അടുക്കത്തോടെയും ഒത്തുക്കത്തോടെയുമാണ് ഞാൻ കഴിച്ചത്.
Zaib തലതാഴ്ത്തി തറയിലേക്കും ബോട്ടിലിലേക്കും നോക്കി. എനിക്ക് അൺകംഫർട്ടബിളായി ഫീൽ ചെയ്യേണ്ട എന്ന് കരുത്തിയായിരിക്കും തല താഴ്ത്തിയത്....
അല്ല, അങ്ങനെ വരാൻ വഴി ഇല്ല. എന്തൊക്കെ ആയാലും എന്റെ മുന്നിൽ നിൽക്കുന്നത് zaib അല്ലെ....
അവൻ ബോട്ടിലിൽ വെള്ളം നിറച്ച് എന്നെ നോക്കി ബോട്ടിൽ ഉഴർത്തിക്കാണിച്ചു.
"ബോട്ടിലിൽ വെള്ളം നിറയ്ക്കുന്നത് ഞാൻ കണ്ടതാണല്ലോ പിന്നെ ഇതിന്റെ ആവശ്യം ഉണ്ടോ??" എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഞാൻ അവനെ നോക്കി തലയാട്ടി.
Zaib കിച്ചനിൽ നിന്നും പോയപ്പോൾ അത് വരെ തോന്നാത്ത ചമ്മൽ എവിടുന്നോ വിരുന്നു വന്നു. അതോടെ ബാക്കിയുള്ള ബ്രഡ് ഫ്രിഡ്‌ജിൽ തന്നെ വെച്ചു.
പുറത്ത് നിന്നും എന്തൊക്കെയോ ശബ്ദം കേട്ടപ്പോൾ മുഖം കഴുകാനൊന്നും നിക്കാതെ മുഖം തുടച്ച് ഹാളിലേക്ക് ചെന്നു. അമ്മിയും നവാലും എഴുന്നേറ്റിട്ടുണ്ട്.
ഞാൻ ബ്രഡ് കഴിച്ചതും വലിയ തെറ്റായിപ്പോയോ???...
ചീത്തകേൾക്കാൻ തയ്യാറായി ഞാൻ അമ്മിയുടെ അടുത്തേക്ക് ചെന്നു. അമ്മിയുടെ മുഖത്ത് പരിഭ്രമമാണ് കാണാൻ പറ്റിയത്. ഞാൻ എന്തെങ്കിലും ചോദിക്കും മുൻപ് zaib കുഞ്ഞിപ്പാനെ എടുത്ത് ഹാളിലേക്ക് വന്നു, കൂടെ ഉപ്പയും.
ആ കാഴ്ച്ചകൊണ്ട് ഏകദേശം എല്ലാം മനസ്സിലായി. ശഹബാസും സഫിയാന്റിയും വൈകാതെ അവിടെയെത്തി. ഉപ്പയും zaib ഉം ശഹബാസും അവന്റെ ഉപ്പയും ചേർന്ന് കുഞ്ഞിപ്പാനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ശഹബാസ് തിരികെ ഫ്ലാറ്റിലേക്ക് വന്നു. സഫിയാന്റിയോട് ഫ്ലാറ്റിൽ ഞങ്ങൾക്കൊപ്പം നില്ക്കാൻ പറഞ്ഞ് കാറിന്റെ കീ എടുത്ത് ഷഹബാസ് പുറത്തേക്ക് നടന്നു.
"ഞാനും വരുന്നു" ഷഹബാസ് ഉൾപ്പടെ ആരും എന്താണ് പറയുന്നത് എന്ന് കേൾക്കാൻ നിൽക്കാതെ ഞാൻ ശഹബാസിനൊപ്പം നടന്നു.
ഹോസ്പിറ്റലിൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു എല്ലാരും. എന്താ ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്ന ഉപ്പയും ശഹബാസിന്റെ ഉപ്പയും.
കരഞ്ഞു കലങ്ങിയ കണ്ണോടെ ഇരിക്കുന്ന zaib, അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ നിക്കുന്ന ശഹബാസ്, അവർക്കിടയിൽ ഞാനും...
ഡോക്ടർ ഐസിയുവിന് പുറത്ത് വന്നു, പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല അവരിൽ നിന്നും ലഭിച്ചത്.
"ഞങ്ങൾ പരമാവതി ശ്രമിച്ചു കഴിഞ്ഞതാണ്... ഇങ്ങനെ ഒരു ദിവസത്തെ പറ്റി ഞാൻ നേരത്തെ സൂചിപ്പിച്ചതുമാണ്. ഇനി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല... എല്ലാം ദൈവത്തിന്റെ കയ്യിലാണ് " ഡോക്ടർ നടന്നകന്നപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ zaib ലായിരുന്നു.
ഞാൻ ഉപ്പാന്റെ നേരെ നടന്നു. ശഹബാസിന്റെ ഉപ്പയുമായി എന്തോ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഉപ്പ.
എന്റെ സാന്നിധ്യം മനസ്സിലാക്കിയത് കൊണ്ടാകാം സംസാരം നിർത്തി തിരിഞ്ഞു നോക്കി.
പറയുന്നത് ശേരിയാണോ, ഈ സമയത്ത് പറയാൻ പറ്റുമോ എന്നുറപ്പില്ലെങ്കിലും ഞാൻ ഉപ്പാന്റെ മുഖത്തേക്ക് ധൈര്യം സംഭരിച്ച് നോക്കി.
"ഈ നിക്കാഹ് പെട്ടെന്ന് നടത്താൻ പറ്റുമോ??? പറ്റുമെങ്കിൽ നാളെത്തന്നെ"
എന്നെ ഞെട്ടലോടെ നോക്കുന്ന ഉപ്പാനെയും ശഹബാസിന്റെ ഉപ്പാനെയും മറുപടിയ്ക്കായി ഞാൻ നോക്കി.
(തുടരും...)
ഈ chapter വായിക്കുമ്പോൾ ചില doubts ഒക്കെ ഉണ്ടാകാൻ ചാൻസ് ഉണ്ട്. അതൊക്കെ അടുത്ത chapterൽ clear ആകും....
Bạn đang đọc truyện trên: AzTruyen.Top