12
"പടച്ചോനെ, അത് കള്ളനല്ല..."ശഹബാസ് ചെവിക്കടുത്ത് വന്ന് ഉറക്കെ പറഞ്ഞു.
ചെവി പൊട്ടിപ്പോയെന്ന രീതിയിൽ ചെവിയിൽ കൈയും വെച്ച് ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.
"എന്തോ വല്ലാതെ മണക്കുന്നുണ്ടല്ലോ"
Zaib നെ നോക്കിയ ഉടനെ അവൻ എന്റെ മുഖത്ത് നോക്കി ചിരിച്ചു. ഞാൻ Zaib നെ നോക്കുന്നത് അവൻ ചിലപ്പോൾ ശ്രദ്ധിച്ചുകാണും. അതിനിപ്പോ എനിക്കെന്താ???
"അവനോട് കുളിക്കാൻ പറ ചിലപ്പോൾ അതിന്റെയായിരിക്കും".
Zaib നെ ചൂണ്ടി കാണിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
"നേരിട്ട് പറഞ്ഞേക്ക്," അതും പറഞ്ഞ് ഷഹബാസ് zaib നെ നോക്കി.
"Zaib... നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന്"
പെട്ടെന്നവൻ Zaib നെ വിളിക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. വിളി കേൾക്കേണ്ട താമസം ലാപ്പിലെ വർക്ക് തല്ക്കാലം നിർത്തി വെച്ച് Zaib ഞങ്ങളെ നോക്കി.
അനുസരണയില്ലാതെ പാറി കിടക്കുന്ന അവന്റെ മുടി ജനലിലൂടെ അകത്തേക്ക് കടന്ന കാറ്റിൽ നെറ്റിയിലേക്ക് പാറി വീണു,
അത് ഒതുക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ശഹബാസിനെ നോക്കി.
നേരത്തെ കണ്ടപ്പോൾ Zaibന്റെ മുടി ഇങ്ങനെയല്ലായിരുന്നു. നല്ല ഒതുക്കമൊക്കെ തോന്നിയിരുന്നു.
അത് ചിലപ്പോൾ ജെല്ലോക്കെ തേച്ചിട്ടാകും...
എന്നാലും ആ ചീത്ത കേൾക്കലിനിടയ്ക്ക് എനിക്കിതിനൊക്കെ എവിടെയായിരുന്നു സമയം???
കുഞ്ഞിപ്പയെ പോലെ അവനും വല്ല്യ നെറ്റിയാണ്, അവന്റെ മുടി നെറ്റിയിൽ കിടന്ന് ഡാൻസ് ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്. നല്ല കട്ടിയുള്ള പുരികമാണ്, പിന്നെ കണ്ണ്...
അത് പക്ഷേ ബ്ലാക്ക് ആണോ ബ്രൗൺ ആണോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്നില്ല.
പിന്നെ നോക്കുകയാണെങ്കിൽ....
ഷഹബാസ് എന്റെ ഷോൾഡറിൽ തട്ടി വിളിച്ചു. അതോടെ എന്റെ നിരീക്ഷണങ്ങൾക്ക് വിരാമമിണ്ടേണ്ടി വന്നു.
"എന്താ???". ഞാൻ ശഹബാസിന്റെ കൈ തട്ടിമാറ്റി.
ഷഹബാസ് കണ്ണുകൾ കൊണ്ട് Zaib നെ നോക്കാൻ ആവശ്യപ്പെട്ടു.
Zaib അപ്പോഴും ഞങ്ങളെ നോക്കിയിരിക്കുകയായിരുന്നു.
"എന്തേലും പറയാനുണ്ടോ???" Zaib ചോദിച്ചു.
ഞാൻ ഒന്നും പറയാതെ രണ്ടു കണ്ണും തള്ളി നിന്നു. മറുപടിയൊന്നും കിട്ടാതായപ്പോൾ Zaib തിരിഞ്ഞിരുന്ന് ലാപ്പിൽ വർക്ക് ചെയ്യാൻ തുടങ്ങി.
അവന്റെ ശ്രദ്ധ മറിയപ്പോയാണ് ശ്വാസം നേരെ വീണത്. പിന്നെ ഒട്ടും സമയം കളഞ്ഞില്ല ശഹബാസിനിട്ട് രണ്ടെണ്ണം കൊടുക്കാനായി കൈ പൊക്കിയതും കിച്ചനിന്റെ വാതിലിൽ ചാരി നിന്ന് അമ്മി എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു.
കൈ പെട്ടെന്ന് പിൻവലിച്ചാൽ പണി കിട്ടും അമ്മിയുടെ മുന്നിൽ വെച്ച രണ്ടെണ്ണം കൊടുത്താലും കിട്ടും, പിന്നെ എന്താ ചെയ്യുക എന്നാലോചിച്ച് ഒരു സെക്കന്റ് നേരത്തേക്ക് കൈ വാഴുവിൽ നിശ്ചലമാക്കി വെച്ച് ഞാൻ നിന്നു.
"പരിപാടി ഒക്കെ കഴിഞ്ഞിട്ട് കിച്ചനിലേക്ക് വാ ബാക്കി അവിടുന്ന് തരാം" എന്ന രീതിയിൽ അമ്മി എന്നെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
എന്റെ കയ്യിൽ നിന്ന് ഇപ്പൊ അടി കിട്ടും എന്ന് കരുതി അനുസരണയുള്ള കുട്ടിയായി ഷഹബാസ് കണ്ണടച്ചു നിൽക്കുന്നുണ്ടായിരുന്നു അപ്പോഴും.
എന്തായാലും പണി കിട്ടി, ആ ദേഷ്യത്തിൽ ഞാൻ രണ്ടു കാലുകളും തറയിലിട്ട് ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കി. ശഹബാസിനിട്ട് ഞാൻ രണ്ടെണ്ണം പൊട്ടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കാം അവൻ എന്നിൽ നിന്നും കുറച്ചകലം പാലിച്ചു നിന്നു,
അല്ലേലും അതാ അവന് നല്ലത്...
"ഷാ... ഇവിടെയിരുന്ന് എത്ര വേണമെങ്കിലും ശബ്ദം ഉണ്ടാക്കിക്കോ, എനിക്ക് ചെയ്ത് തീർക്കാൻ ഒരുപാട് വർക്കുണ്ട്. ദയവ് ചെയ്ത് ഡിസ്റ്റർബ് ചെയ്യരുത്." Zaib ലാപ്പ് എടുത്ത് എഴുന്നേറ്റു.
ഡിസ്റ്റർബ് ചെയ്യില്ല എന്ന രീതിയിൽ ഷഹബാസ് തലയാട്ടി.
ഉപ്പാന്റെ ഉറക്കെയുള്ള ശബ്ദമാണ് എല്ലാവരുടെയും ശ്രദ്ധ തിരിച്ചത്. വാതിലിനടുത്ത് എത്തിയ zaib ഞൊടിയിൽ തിരിഞ്ഞ് കുഞ്ഞിപ്പാന്റെ മുറിയിലേക്കോടി, കൂടെ ശഹബാസും. ഞാൻ ഒന്നും മനസ്സിലാകാതെ ഒരു നിമിഷം അങ്ങനെ നിന്നു.
മുറിയിലേക്ക് ചെന്നപ്പോൾ ആകെ ടെന്ഷനിൽ നിൽക്കുന്ന ഉപ്പയെയും അമ്മിയെയുമാണ് ആദ്യം കണ്ടത്. അവരെ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ടെന്ഷനായിരുന്നു. അവരുടെയൊക്കെ മുഖം കണ്ടാലറിയാം കുഞ്ഞിപ്പാക്ക് കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.
ഇല്ലാത്ത ധൈര്യം സംഭരിച്ച് ഞാൻ കട്ടിലിലേക്ക് നോക്കി. Zaib എന്തോ ഇഞ്ചക്ഷൻ നൽകുകയാണ് കുഞ്ഞിപ്പാക്ക്. ഷഹബാസ് അവനെ ഓരോന്നിനും സഹായിക്കുന്നുണ്ട്.
കുഞ്ഞിപ്പ അബോധാവസ്ഥയിലാണ്
മുഖമെല്ലാം വിളറി കിടക്കുന്നു
ചുണ്ടുകളാണേൽ നീലിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കുറച്ചു നേരം മുൻപ് ഞാൻ സംസാരിച്ച കുഞ്ഞിപ്പയെയല്ല ആ കിടക്കുന്നത്.
എന്നാലും പെട്ടെന്ന് എന്തായിരിക്കും സംഭവിച്ചത്???
അപ്പോഴേക്കും സഫിയാന്റി അവിടേക്ക് വന്നു. കൈയിൽ സ്‌റ്റേതെസ്കോപ്പും ബിപി നോക്കുന്ന മെഷീനും ഉണ്ടായിരുന്നു.
ഓഹ്!!! സഫിയാന്റി ഡോക്ടറായിരുന്നോ???....
സഫിയാന്റി ഒട്ടും സമയം കളയാതെ അബോധാവസ്ഥയിൽ കിടക്കുന്ന കുഞ്ഞിപ്പാന്റെ ബിപി ചെക്ക് ചെയ്തു.
"Zaib എന്താ പെട്ടെന്ന് പറ്റിയത്??? ബിപി വളരെ ഹൈ ലെവലാണ്". സഫിയാന്റി zaib നെ നോക്കി.
അവൻ ഒന്നും അറിയില്ലെന്ന് മറുപടി പറഞ്ഞ് ഉപ്പാനെ നോക്കി.
"എന്താ പറ്റിയത് എന്ന് എനിക്കും അറിയില്ല. ഞാൻ വരുന്നത് വരെ കുട്ടൂസിനോട് സംസാരിച്ച് ഇരിക്കായിരുന്നു. കുട്ടൂസ് പോയ ശേഷം എന്നോട് ഒന്നും സംസാരിക്കാതെ ഓരോന്നും ആലോചിച്ച് ഇരുന്നതായിരുന്നു ഇത്ര നേരവും, പെട്ടെന്നാ ശ്വാസം കിട്ടാതെ..." ഉപ്പാനെ മുഴുവനാക്കാൻ സമ്മതിക്കാതെ സഫിയാന്റി ഇടയ്ക്കുകയറി.
"ഇഞ്ചക്ഷൻ കൊടുത്തില്ലേ zaib, ശേരിയായിക്കോളും... " സഫിയാന്റി zaib ന്റെ ഷോൾഡറിൽ കൈകൾ കൊണ്ട് തട്ടി.
"ഷാഹ്, നീ ഇവിടെ ഉണ്ടാകണം... zaibന് എന്തേലും ആവശ്യം വന്നാൽ എന്നെ വിളിക്കാനും മറക്കണ്ട". സഫിയാന്റി ശഹബാസിനോടായി പറഞ്ഞു കൊണ്ട് എന്നെ നോക്കി.
"കുട്ടൂസ് എന്റെ കൂടെ വാ"
ഞാൻ എന്തെങ്കിലും പറയും മുൻപ് സഫിയാന്റി എന്റെ കൈ പിടിച്ച് ഡോറിനു നേരെ നടന്നിരുന്നു.
ഞങ്ങൾ ഫ്ലാറ്റിന്റെ വരാന്തയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മുഖത്തോട് മുഖം നോക്കി നിന്നു എന്നല്ലാതെ സഫിയാന്റി എന്നോട് ഒന്നും പറഞ്ഞില്ല.
സഫിയാന്റിയുടെ പെരുമാറ്റത്തിൽ എന്തോ ഒരു വ്യത്യാസം അനുഭവപ്പെട്ടിരുന്നു.
"മോൾക്ക് ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്".
സഫിയാന്റിയുടെ ആദ്യത്തെ മുഖവുര തന്നെ എന്നെ വല്ലാതെ ടെന്ഷനാക്കി. ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങുന്നത് കേൾക്കുമ്പോൾ എന്തോ വലിയ കാര്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
"മോൾക്ക് കുഞ്ഞിപ്പാന്റെ അവസ്‌ഥ അറിയാമല്ലോ??? ആ ചുണ്ടിലെ ചിരി മാത്രമുള്ളൂ ഉള്ളിലും പുറത്തും ആളാകെ തകർന്നിരിക്കാ...
ഇന്ന് മോള് എന്താ സംസാരിച്ചത് എന്നൊന്നും എനിക്കറിയില്ല, അതിന് ശേഷം വേറെ ആരും കുഞ്ഞിപ്പയോട് സംസാരിച്ചിട്ടുമില്ല. എനിക്ക് തോന്നുന്നത് മോള് സംസാരിച്ച എന്തോ ഒരു വിഷയം കുഞ്ഞിപ്പാനെ വല്ലാതെ സങ്കടപ്പെടുത്തിയിട്ടുണ്ട്. "
"ഞാനോ??". എനിക്ക് വിശ്വാസം വന്നില്ല. കുഞ്ഞിപ്പാനെ സങ്കടപ്പെടുത്താൻ മാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ല. കുഞ്ഞിപ്പയാണ് ആ മനസ്സിനുള്ളിലെ സങ്കടങ്ങൾ എന്നോട് പറഞ്ഞത്.
"എനിക്കറിയാം മോള് അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ട് പറഞ്ഞതാകില്ല. പക്ഷെ ആ ശരീരത്തിനോ മനസ്സിനോ അതികം സങ്കടങ്ങളോ വേദനിപ്പിക്കുന്ന വാക്കുകളോ താങ്ങാൻ കഴിയില്ല...
ആ ജീവൻ നിലനിർത്തുന്നതെ ആന്റിബയോട്ടിക്സാ അത് എത്ര ദിവസം വരെ എന്ന് പോലും ആർക്കും പറയാൻ പറ്റില്ല.
നമ്മളാണെങ്കിൽ ചിലതൊക്കെ സഹിക്കും, ആ ശരീരത്തിന് സഹന ശേഷിയില്ല. അത് മറ്റെന്തെങ്കിലും രീതിയിൽ ശരീരത്തിനെ ബാധിക്കും." സഫിയാന്റി പറഞ്ഞു നിർത്തി.
സഫിയാന്റി പറഞ്ഞത് വെച്ച് ഇവിടെ തെറ്റുകാരി ഞാനാണ്...
അങ്ങനെയല്ല എന്നത് എനിക്ക് നന്നായി അറിയാം. പക്ഷെ ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്നു.
"മോളുടെ ഭാഗത്ത് നിന്ന് അറിയാതെ പറ്റി പോയതായിരിക്കാം അതാ ഞാൻ ഇങ്ങോട്ട് വിളിച്ചത്. എന്നോട് ഒന്നും തോന്നരുത്, ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നെയുള്ളൂ...
മോൾക്ക് ഇനി അങ്ങോട്ട് ശ്രദ്ധിക്കാമല്ലോ..."
സഫിയാന്റി എന്റെ തട്ടത്തിന് മുകളിലൂടെ മുടിയിയകളെ തൊട്ട് തലോടി ഒരു പുഞ്ചിരി സമ്മാനിച്ച് അവിടെ നിന്നും പോയി.
ഇവിടെ ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. മറ്റാരെങ്കിലും കാണും മുൻപ് ചാലിട്ടൊഴുകുന്ന കണ്ണുനീർ ഷാളിന്റെ അറ്റം കൊണ്ട് തുടച്ചെടുത്തു.
ഞാൻ കരയുന്നത് മറ്റൊരാൾ കാണുന്നത് എനിക്കിഷ്ട്ടമല്ലാത്തൊരു കാര്യമാണ്. ഞാൻ എത്ര മാത്രം വീക്കാണെന്നു മറ്റൊരാൾ എന്തിനാ അറിയുന്നത്??? അത് അമ്മിയും ഉപ്പയുമായാൽ പോലും....
കണ്ണുകൾ തുടച്ച് ഞാൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും മുന്നിൽ ഒരാൾ നിൽക്കുന്നത് കണ്ടു.
"Zaib!!!!"
അവന്റെ മുഖം അത്ര തെളിവുള്ളതായിരുന്നില്ല. ഇനി സഫിയാന്റി പറഞ്ഞതൊക്കെ ഇവൻ കേട്ട് കാണുമോ???
"അവിടെ ഒരാൾ അങ്ങനെ കിടക്കുമ്പോൾ നിനക്കെങ്ങനാ ചിരിക്കാൻ തോന്നുന്നത്???" Zaib ന്റെ ശബ്ദം ഉയർന്നതും ഉറച്ചതുമായിരുന്നു.
പ്രതീക്ഷിക്കാതെ Zaib നെ കണ്ടതും പെട്ടെന്ന് ശബ്‌ദമുയർത്തി സംസാരിച്ചതും കൊണ്ടാകാം എനിക്ക് തിരിച്ചൊന്നും പറയാൻ പറ്റിയില്ല.
"നീ എന്ത് കാര്യമാ ഉപ്പാനോട് സംസാരിച്ചത്???"
ഞാൻ ഒന്നും പറയാതെ zaib നെ തന്നെ നോക്കി നിന്നു.
"ഉപ്പനോട് പറഞ്ഞ കാര്യം എന്നോട് പറയുന്നതിൽ എന്താ ബുദ്ധിമുട്ട്??? നിനക്കൊന്നും തീരെ ബുദ്ധിയില്ലേ ഇങ്ങനെ കിടക്കുന്ന ഒരാളോടാണോ ഇമോഷണൽ ആയിട്ടുള്ള കാര്യങ്ങൾ സംസാരിക്കുന്നത്??? ഈ അവസ്ഥയിൽ ഉള്ള ഒരു പേഷിയന്റിന് അതൊക്കെ റ്റോളെറേറ്റ് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന് ആർക്കും ആലോചിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതെയുള്ളൂ...
അതെങ്ങെനാ... നമുക്ക് വേണ്ടപെട്ടവർക്ക് എന്തെങ്കിലും പറ്റിയാലെ അതിന്റെ വേദന മനസ്സിലാകൂ...".
അത് പറയുമ്പോൾ zaib ന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്നാലും ഞാൻ ചെയ്ത തെറ്റെന്താ...???
തിരികെ നടക്കാൻ തുടങ്ങിയ zaib നെ തടഞ്ഞത് എന്റെ വാക്കുകളായിരുന്നു.
"ഞാൻ ഒന്നും പറഞ്ഞിട്ടില്ല". എന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന കാര്യം zaib ന് മുന്നിൽ ക്ലിയർ ചെയ്യണമെന്നെനിക്ക് തോന്നി.
"നീ ഒരാളാ അവസാനമായി ഉപ്പാനോട് സംസാരിച്ചത് എന്നിട്ട് നീ ഒന്നും പറഞ്ഞില്ലെന്നു പറയുന്നതിൽ എന്താ കാര്യം???
നിനക്ക് ഈ അവസ്ഥ പറഞ്ഞാൽ മനസ്സിലാകില്ല. നിനക്ക് ഇങ്ങനെ ചെയ്യാനും കഴിയും നിന്റെ സ്വഭാവവും പ്രവർത്തികളും ഞാൻ കണ്ടതല്ലേ... അത് കൊണ്ട് അതികം എക്സ്പ്ലെയിൻ ചെയ്യാൻ നിൽക്കേണ്ട. ദയവ് ചെയ്ത് ഇനി ഉപ്പനോട് സംസാരിക്കാൻ നിൽക്കരുത്. അവിടെ കിടക്കുന്നത് ഒരു കളിപ്പാട്ടമല്ല ജീവനുള്ള മനുഷ്യനാ..."
"ഞാൻ ഒന്നും പറഞ്ഞിട്ടില്ല അല്ലെങ്കിൽ തന്നെ ഞാൻ എന്ത് പറയാനാ... എനിക്കെങ്ങനെ അറിയാം എന്തൊക്കെയാണ് കുഞ്ഞിപ്പാനെ സങ്കടപ്പെടുത്തുന്ന കാര്യങ്ങളെന്ന്"
ഞാൻ പറഞ്ഞു തീരും മുൻപ് അവന്റെ കൈ എന്റെ കൈയിൽ പിടിത്തം മുറുക്കിയിരുന്നു. നന്നായി മുറുകെ പിടിച്ചത് കാരണം നല്ല വേദന അനുഭവപ്പെട്ടു. ഞാൻ കൈ തിരികെ വലിച്ചെങ്കിലും അവൻ കൈ ഒന്ന് കൂടെ മുറുക്കി.
"ഉപ്പാന്റെ മുറിയിൽ നീ ഇനി കയറി പോകരുത്" അതവന്റെ വാണിംഗ് ആയിരുന്നു.
"എന്റെ ഭാഗത്ത് തെറ്റില്ല, ഞാൻ കുഞ്ഞിപ്പനോട് ഒന്നും പറഞ്ഞിട്ടുമില്ല". ഞാൻ വീണ്ടും പറഞ്ഞു.
എന്റെ കൈയിലെ പിടുത്തം മുറുക്കി, മറ്റേ കൈ കൊണ്ട് അവൻ എന്നെ പിന്നിലേക്ക് തള്ളി. പിന്നിലെ മതിൽ ഇല്ലായിരുന്നെങ്കിൽ ഞാൻ തെറിച്ചു വീണേനെ...
ഞാൻ വേദനയോടെ അവനെ നോക്കി.
അവന്റെ കണ്ണുകളിൽ എനിക്കെന്നോടുള്ള ദേഷ്യം കാണാമായിരുന്നു. ഞാൻ ഇത്ര നേരവും കണ്ട zaibൽ നിന്നും വല്ലാത്തൊരു മാറ്റമായിരുന്നു അവന്...
"Zaib!!!!" പിന്നിൽ നിന്നും ശഹബാസിന്റെ ശബ്ദം കേട്ടപ്പോൾ അവൻ പിടി വിട്ട് തിരിഞ്ഞു.
എന്നെ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി അവൻ നടന്നു.
"ആർ യു ഓക്കേ???" ശഹബാസ് എന്റെ അടുത്തേക്ക് വന്ന് zaib ന്റെ പിടുത്തത്തിൽ ചുവന്ന കൈയിൽ അവന്റെ കൈ ചേർത്ത് തടവി.
"Zaib.........!!!!!!!!!!!
നീ ഒരാൾ മാത്രമാണ് കുഞ്ഞിപ്പയുടെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ".
ഞാൻ ശഹബാസിനെ അവഗണിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്ന zaib നെ നോക്കി വിളിച്ചു പറഞ്ഞു.
എന്റെ വാക്കുകൾ കേട്ടതും നടത്തം അവസാനിപ്പിച്ച് അവൻ നിന്നു......
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top