1
"Falak.... Falak...."
എന്റെ കാലിൽ തട്ടി വിളിക്കുന്നത് അറിയുന്നുണ്ടായിരുന്നെങ്കിലും എനിക്ക് എഴുന്നേക്കാൻ തോന്നിയില്ല.
"എടീ ഉണ്ടക്കണ്ണീ... നീ എഴുന്നേൽക്കുന്നുണ്ടോ???"
"ആഹ്... ഇപ്പൊ എഴുന്നേൽക്കാ... "
പുതപ്പിനുള്ളിലേക്ക് ഒന്നു കൂടെ ഞാൻ ഉൾവലിഞ്ഞു.
"നീ എഴുന്നേറ്റാലെ ഞാൻ പോകൂ..."
"ഞാൻ എഴുന്നേൽക്കും നീ പൊയ്ക്കോ..."
"Falak, നീ എഴുന്നേറ്റേ... ലേറ്റായാൽ ട്രെയിൻ അതിന്റെ പാട്ടിനു പോകും"
"നമുക്ക് വേറെ ട്രെയിൻ നോക്കാം...
അല്ലേലും ഒരാഴ്ച്ച അവധിയില്ലേ, പെട്ടെന്ന് പോയിട്ട് എന്തിനാ..."
"എന്നാ നീ ഒറ്റക്ക് പൊയ്ക്കോ, ഞങ്ങൾ പോകുവാ...
ഇനി നിന്നെ വിളിച്ചില്ല എന്ന പരാതി പറയരുത്"
"Becca... അഞ്ചുമിനിട്ട് ഞാൻ എഴുന്നേൽക്കും ഉറപ്പാ..."
"നീ വേണമെങ്കിൽ എഴുന്നേറ്റോ"
ഞാൻ കുറച്ചു നേരം കൂടെ അങ്ങനെ തന്നെ കിടന്നു. പിന്നെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ പുതപ്പ് മാറ്റി എഴുന്നേറ്റു.
"ഗുഡ് മോർണിംഗ്"
"ഓഹ്!!! എഴുന്നേറ്റോ???" ബെക്ക എന്നെ നോക്കാതെ തന്നെ ചോദിച്ചു.
"ഇങ്ങനെ വെറുപ്പിച്ചാൽ ആരാ എഴുന്നേൽക്കാത്തെ"
ഞാൻ ടൂത്ത്പേസ്റ്റും ബ്രഷുമായി ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു.
അങ്കിത എനിക്കു മുൻപേ മിററിനു മുന്നിൽ സ്ഥാനം പിടിച്ചിരുന്നു. അവൾക്കറിയാം ഞാൻ വന്നാൽ മിററിനു വേണ്ടി തല്ലു കൂടാനെ സമയം ഉണ്ടാകൂ എന്ന്.
"മോർണിംഗ് അങ്കീ....."
ഞാൻ പിന്നിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
"പോയി ബ്രഷ് ചെയ്തു വാ..."
"ഓഹ്, പിന്നെ ബ്രഷ് ചെയ്തിട്ട് ആരാ നന്നായെ..."
അങ്കി എന്റെ തലയ്ക്കിട്ട് രണ്ടെണ്ണം വെച്ച് തന്നു.
"Ufff, വേദനിക്കുന്നുണ്ട്ട്ടോ"
"വേദനിക്കാനാണല്ലോ അടിക്കുന്നെ"
"ആണോ... ഞാൻ അറിഞ്ഞില്ല"
ഞാൻ അവളെ നോക്കി മുഖം കൊണ്ട് ഓരോ കോപ്രായങ്ങൾ കാണിച്ചു, ആ കാര്യത്തിൽ അവളും ഒട്ടും മോശമല്ലാത്തത് കൊണ്ട് അതൊരു മത്സരമായി മാറി.
"നീ ഇത് വരെ ബ്രഷ് ചെയ്തില്ലേ..."
ബെക്കയുടെ ശബ്ദം കേട്ട ഉടനെ ഞാൻ ബാത്റൂമിലേക്ക് ഓടിക്കയറി.
ബെക്ക, മുഴുവൻ പേര് റെബേക്ക... ആളൊരു അച്ചായത്തിയാണ്, നമ്മുടെ സ്വന്തം കോട്ടയംകാരി. കോളേജിലെ ആദ്യ ദിവസം തന്നെ എനിക്ക് കിട്ടിയ കൂട്ട്.
പിന്നെ അങ്കിത, കാണാൻ നല്ല അടിപൊളി ചൈനീസ് ലുക്ക് ഒക്കെ ഉണ്ടെങ്കിലും ആള് തൃശ്ശൂരാണ്.
പഠിക്കുന്ന കോഴ്സ് വേറെ ആണെങ്കിലും എന്റെയും ബെക്കയുടെയും കൂടെ എപ്പോഴും ഉണ്ടാകും.
ആദ്യം ഞങ്ങൾ വെറും റൂംമേറ്റ്സ് മാത്രമായിരുന്നു. പിന്നെ ഇതാ ഇങ്ങനെ ചങ്ക്സ് ആയിമാറി. വായ കൊണ്ട് നിർത്താതെ സംസാരിക്കാൻ പറ്റുമെങ്കിൽ സ്പോട്ടിൽ ചളി പറഞ്ഞു പിടിച്ച് നില്ക്കാൻ പറ്റുമെങ്കിൽ ഇതിനെ ഒക്കെ കൂടെ നിർത്താം അല്ലെങ്കിൽ നമ്മളെ എപ്പോ കൊന്നെന്ന് ചോദിച്ചാൽ മതി.
"Falak....."
ബാത്റൂമിന്റെ ഡോറിൽ തുടർച്ചയായി തട്ടികൊണ്ടിരുന്നു.
ഇതാ കണ്ടില്ലേ, ഇവിടെയും പ്രൈവസി തരില്ല.
"ഇതാ വരുന്നൂ..." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
പുറത്ത് നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ചെവികൊണ്ടില്ല.അല്ലെങ്കിൽ അതിനെ സമയം ഉണ്ടാകൂ.
ഞാൻ ബാത്‌റൂമിൽ നിന്നും പുറത്ത് വന്നപ്പോഴേക്കും രണ്ടു പേരും റെഡിയായിക്കഴിഞ്ഞിരുന്നു.
"ഞാൻ പെട്ടെന്ന് റെഡിയാകും"
അവരുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ വേഗം ഷെല്ഫിനു നേരെ നടന്നു.
"ആരേലും എന്റെ ബ്ലാക്ക് ദുപ്പട്ട കണ്ടോ???"
ഞാൻ ഷെൽഫ് തുറന്ന് കൊണ്ട് ചോദിച്ചു.
"നിന്നോട് ഞാൻ ഇന്നലെത്തന്നെ എല്ലാം എടുത്ത് വെക്കാൻ പറഞ്ഞതാണ്, നിന്റെ ഈ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ"
ബെക്ക നല്ല ചൂടിൽ ആയിരുന്നു.
"ചൂടാകല്ലേ ആശാനേ...
ഞാൻ ഇപ്പൊ റെഡിയാകും"
ഞാൻ റെഡിയായി കണ്ണെഴുതി എല്ലാം കഴിഞ്ഞപ്പോഴേക്ക് സമയം ഒരുപാട് കഴിഞ്ഞിരുന്നു.
"ഞാൻ റെഡി... നമുക്ക് പോകാം"
തലേ ദിവസം പായ്ക്ക് ചെയ്ത് വെച്ച ബാഗ് കയ്യിലെടുത്ത് ഞാൻ അവരെ നോക്കി.
"എന്തെ ആരും എഴുന്നേൽക്കുന്നില്ലേ... ഇവിടെ ഇങ്ങനെ ഇരിക്കാണോ?? ലേറ്റായാൽ ട്രെയിൻ പോകും"
ഞാൻ ഓർമ്മപ്പെടുത്തുന്നത് പോലെ പറഞ്ഞു.
എന്റെ ആ സംസാരം കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി ഇത്ര നേരവും ഞാൻ അവർ റെഡിയാകുന്നതും കാത്തു നിൽക്കുകയായിരുന്നെന്ന്.
"ഇപ്പൊ പോയിട്ട് ഏത് ട്രെയിൻ കിട്ടാനാ..."
അങ്കി എന്നെ ദേഷ്യത്തോടെ നോക്കി.
ഞാൻ അവരെ നോക്കി ഇളിച്ചു.
"ട്രെയിൻ പോയല്ലേ..."
അവർക്ക് എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.
"ഞാൻ മനഃപൂർവം ലേറ്റാക്കിയതല്ലേ, നിങ്ങളെ പിരിഞ്ഞു പോകാൻ പറ്റാത്തത് കൊണ്ട്"
ഞാൻ അങ്കിയെ കെട്ടിപ്പിടിച്ചു, കാരണം എനിക്കറിയാം ഇങ്ങനെ സെന്റി ഡയലോഗിൽ അങ്കി മാത്രമേ വീഴൂ...
"ഉം!!! ഇനി അത് പറ"ബെക്കയെന്നെ തറപ്പിച്ചൊരു നോട്ടം നോക്കി.
ബൈക്കയെ ഒന്ന് സമധാനിപ്പിച്ചു സോപ്പിട്ടു എടുക്കാൻ നല്ല പണിയാണ്.
ആ സ്ഥാനത്ത് അങ്കി തിരിച്ചാണ്.
പിന്നെ ഒരു വിധം സെന്റി ഒക്കെ അടിച്ച്
ആലുവ സ്റ്റേഷനിലേക്ക് ഓട്ടോയിൽ കയറി.
..... ആഹ് ഇപ്പഴാ ഓർത്തെ ഞങ്ങൾ എവിടെയാ പഠിക്കുന്നെ എന്ന് പറഞ്ഞില്ല അല്ലെ, MES College Marampally, Aluva.
ഞാനും ബെക്കയും BSc. Electronics, അങ്കി ആണെങ്കിൽ BSc. Physics ഉം.
വെറും physics അല്ല with Computer applications.
എല്ലാവരും ചോദിക്കുമായിരുന്നു electronics എടുക്കാനുള്ള കാരണം. പെൺകുട്ടികൾക്ക് പറ്റിയ എന്തൊക്കെ കോഴ്സ് ഉണ്ട് എന്നിട്ട് എന്തിനാ electronics എടുത്തേ എന്ന്.
ചെറുപ്പത്തിലേ എന്റെ ഒരു സ്വഭാവം ആയിരുന്നു എന്ത് കിട്ടിയാലും അതിന്റെ പരിപ്പിളക്കുന്നത്, അന്നൊക്കെ വാപ്പച്ചി പറയാറുണ്ട് ഇവൾക്ക് വല്ല റിപ്പയർ ഷോപ്പ് ഉണ്ടാക്കി കൊടുക്കണം എന്ന്, അങ്ങനെ പറഞ്ഞു കളിയാക്കി-കളിയാക്കി എന്തോ അതങ്ങ് ഇഷ്ട്ടപ്പെട്ടു.
Electronics പഠിക്കണം എന്ന് പറഞ്ഞപ്പോൾ വാപ്പച്ചിക്ക് വല്യ അത്ഭുതം ഒന്നും തോന്നിയില്ല. പക്ഷെ അമ്മി അങ്ങനെ അല്ലായിരുന്നു. അറ്റാക്ക് വന്നില്ലെന്നെ ഉള്ളൂ.
"അല്ലെങ്കിലേ മരം കേറി പെണ്ണെന്ന പേരുണ്ട് ഇനി ഇതും കൂടെ മതി" എന്റെ അനിയത്തിക്കുട്ടിയുടെ പ്രശംസ ഇങ്ങനെയും.
ഒന്നാമത്തെ പ്ലാറ്ഫോമിൽ കണ്ണൂരിലേക്കുള്ള ട്രെയിൻ വന്ന് നില്ക്കാൻ തുടങ്ങിയിട്ട് അഞ്ചു മിനിട്ടാവാറായി ബെക്കയാണെങ്കിൽ അവരുടെ ട്രെയിൻ വന്നിട്ടെ എന്നെ വിടൂ എന്ന വാശിയിലും...
"ഞാൻ പൊയ്ക്കോട്ടേ, നിങ്ങളുടെ ട്രെയിൻ പത്തുമിനിറ്റിനുള്ളിൽ വരില്ലേ...."
ഞാൻ അവളോടാണ് പറയുന്നത് എന്ന മൈൻഡ്പോലും അവൾക്കില്ല.
"പത്തുമിനിറ്റ് കഴിഞ്ഞാൽ ഞങ്ങളുടെ ട്രെയിൻ വരും അത് കഴിഞ്ഞിട്ട് നീ പോയാൽ മതി."
അങ്കിയും ബെക്കയ്ക്കൊപ്പം ചേർന്നു.
"അതിന് അപ്പോഴേക്കും എന്റെ ട്രെയിൻ പോകില്ലേ..."
"പൊയ്ക്കോട്ടേ അതിനെന്താ വേറെ ട്രെയിൻ വന്നോളും..."
"അങ്കീ... "
"സോറി"
ഞാൻ ബൈക്കയെ നോക്കി, കാര്യമുണ്ടായില്ല.
"നോക്കിയിട്ട് കാര്യം ഇല്ല, നീ കാരണമാണ് ഞങളുടെ ട്രെയിൻ അതിന്റെ പാട്ടിന് പോയത്, ഇനിയെങ്കിലും എവിടെ പോകുമ്പോഴും ഉള്ള നിന്റെ ഈ ലേറ്റാകുന്ന സ്വഭാവം ഒന്ന് മാറട്ടെ അതിന് ഇടക്ക് ഇങ്ങനെ ചെറിയ പണിഷ്മെന്റ് ഒക്കെ നല്ലതാ"
"ബെക്കാ... ഞാനിനി ലേറ്റാകില്ല, നീയാണെ, അല്ലേൽ വേണ്ട ഞാനാണെ സത്യം"
"നിന്റെ സത്യമിടൽ കഴിഞ്ഞെങ്കിൽ സന്തോഷം, Becca... നീ വീഴല്ലേ ഇവളുടെ വാക്കിൽ... ഇത് എത്രാമത്തെ തവണയാണെന്ന് ഓർമ്മ ഉണ്ടല്ലോ"
ഇത്തവണ അങ്കിയും എന്നെ ചതിച്ചു.
"അങ്കീ... ഒരു കാര്യം നിങ്ങൾ ആലോചിക്കണം, ഞാൻ ഒറ്റക്കാ പോകുന്നത്, അധികം വൈകിയാൽ പോകുന്ന വഴിയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ..."
എന്നാൽ പറഞ്ഞു മുഴുവൻ ആക്കാൻ ബെക്ക സമ്മതിച്ചില്ല.
"നിനക്ക് എന്ത് പറ്റാൻ, നിന്റെ കൂടെ ഉള്ളവരാ സൂക്ഷിക്കേണ്ടത്"
പിന്നെ കുറച്ചു നേരത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ ട്രെയിൻ പോയിക്കഴിഞ്ഞപ്പോൾ ബെക്ക എന്റെ കൈ വിട്ടു.
"എന്തിനാ കൈ വിട്ടത് മുറുക്കി പിടിച്ചോ" അവർ ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ നിന്നു.
"ഞങ്ങളുടെ ട്രെയിൻ ഇപ്പോൾ വരും"അങ്കി ഓർമ്മപ്പെടുത്തി.
"അയ്യോ അങ്കീ പോകല്ലേ... അയ്യോ അങ്കീ പോകല്ലേ..." ഞാൻ അങ്കിയെ കെട്ടിപ്പിടിച്ചു. എന്റെ ശബ്ദവും കളിയും കണ്ടിട്ടാകണം എല്ലാവരുടെയും തല ഞങ്ങൾക്ക് നേരെ തിരിഞ്ഞു.
അങ്കി ചിരിച്ചു.
"എന്തെ എനിക്കില്ലേ???"
ബെക്ക എന്നെ നോക്കി.
" ഇല്ല, നിനക്ക് ഇല്ല... നിനക്ക് എന്നോട് സ്നേഹം കുറവാ... "
"ഓഹ്, അങ്ങനെയാണെങ്കിൽ മമ്മിയുടെ കണ്ണി മാങ്ങ അച്ചാർ നിനക്ക് തരേണ്ടല്ലോ,"
"പടച്ചോനെ...
അച്ചായത്തി ചതിക്കല്ലേ ആ ഒരൊറ്റ പ്രതീക്ഷകൊണ്ടാ പിന്നെയും ഈ നരകത്തിലേക്ക് വരുന്നത്"
"എനിക്ക് ഇഷ്ട്ടമില്ലല്ലോ നിന്നെ പിന്നെ എന്തിനാ നിനക്ക് തരുന്നെ, ഞാൻ എനിക്ക് ഇഷ്ട്ടമില്ലത്തവർക്ക് ഒന്നും കൊടുക്കാറില്ല"
"നീ തരണ്ട, ഞാൻ ത്രേസ്യകൊച്ചിനെ വിളിച്ചു പറയും. ത്രേസ്യകൊച്ചു പറയട്ടെ എനിക്ക് തരണ്ടെന്ന്"
ത്രേസ്യമ്മ ബേക്കയുടെ വല്യമ്മച്ചിയാണ്, ഒരിക്കൽ ഒരു പള്ളിപ്പെരുന്നാളിന് കോട്ടയത്ത് ചെന്നപ്പോൾ പരിചയപെട്ടു. എന്നെ ഒരുപാട് ഇഷ്ടമാണ്... എനിക്കും അങ്ങനെ തന്നെ... ഞാൻ ത്രേസ്യകൊച്ചെന്നാ വിളിക്കാറ്,
ഔസേപ്പച്ചൻ അതായത് ത്രേസ്യക്കൊച്ചിന്റെ പഴയ പ്രണയ കഥയിലെ നായകൻ ത്രേസ്യകൊച്ചെന്നാ വിളിക്കാറ്, അത് കൊണ്ട് ഞാൻ അങ്ങനെ വിളിക്കുമ്പോൾ ഒരു പ്രത്യേക പുഞ്ചിരിയാ ആ ചുണ്ടിൽ വിരിയാറ്.
"ദേ, ട്രെയിൻ വരുന്നു. ഞങ്ങൾ പോകാ... വീട്ടിലെത്തിയാ വിളിക്കണെ"
"ഞാൻ എത്തിയാലല്ലേ... ഒറ്റയ്ക്കാ പോകുന്നത് വഴിയിൽ എന്തേലും പറ്റിയാലോ"
"ഞങ്ങളങ്ങു സാഹിച്ചോളാം എന്തെ"
അങ്കിയായിരുന്നു പറഞ്ഞത്.
"നീയും കണക്കാ... ബെക്കാ, ഞാൻ പറഞ്ഞത് തിരിച്ചെടുത്തു നിനക്കാടീ എന്നോട് ഇവളേക്കാൾ സ്നേഹം"
"ആര് പറഞ്ഞു? എനിക്ക് നിന്നോട് തീരെ സ്നേഹമില്ല "
ട്രെയിൻ നിന്ന ഉടനെ അവർ കയറി.
"എത്തിയാ വിളിക്കണേ ഉണ്ടക്കണ്ണീ..."
"ആഹ് വിളിക്കാം...
അതെ വരുംമ്പോൾ കഴിക്കാൻ വല്ലതും കൊണ്ട് വരണേ"
"കൊണ്ട് വരാം നുണച്ചീ..."
ട്രെയിൻ സ്റ്റേഷൻ വിടുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. ശേഷം ഞാൻ പ്ലാറ്ഫോം ഒന്നിലേക്ക് നടന്നു. ഇനിയുള്ള ട്രെയിൻ അവിടെയാ നിർത്തുന്നത്.
കയ്യിൽ ബാഗ് ഉണ്ടായിരുന്നത് കൊണ്ട് നടത്തം വളരെ പതുക്കെ ആയിരുന്നു. പെട്ടെന്ന് പോയിട്ടും കാര്യമില്ല, ഇനിയുള്ള ട്രെയിനിന് ഒരു മണിക്കൂർ സമയമുണ്ട്.
ആളില്ലാത്ത ഒരു സീറ്റിനടുത്തു ചെന്ന് ബാഗ് താഴെ വെച്ച് ഫോൺ പുറത്തെടുത്തു. ഇനിയുള്ള സമയം ഫോണിൽ കുത്തിയിരിക്കണം അല്ലാതെ വേറെ എന്ത് ചെയ്യാനാ...
ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വെറുതെ ചുറ്റും നോക്കി, എന്റെ അടുത്തുള്ള സീറ്റിൽ ഒരു ഫാമിലി വന്നിരുന്നതുപോലും ഞാൻ അറിഞ്ഞിട്ടില്ല.
അവർക്കൊപ്പം ഒരു ചെറിയ കുട്ടി ഉണ്ടായിരുന്നു. കുഞ്ഞി മുടി ക്ലിപ്പ് ചെയ്ത്, നീല നിറത്തിലുള്ള ഉടുപ്പണിഞ്ഞ ഒരു സുന്ദരിക്കുട്ടി.
അതിന്റെ കളി കണ്ടു നിൽക്കാൻ നല്ല രസമുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് കാണിക്കുന്ന കോപ്രായങ്ങൾ അത് തിരിച്ചു എന്നോടും കാണിക്കുന്നു.
ആഹാ....
ഇത് നല്ല കളിയണല്ലോ....
ഞാനും വിട്ടു കൊടുത്തില്ല
അതിനിടയിൽ എപ്പോഴാണ് എന്റെ ശ്രദ്ധ അവനിൽ പതിഞ്ഞത് എന്ന് കൃത്യമായി എനിക്ക് തന്നെ അറിയില്ല.
ഞാൻ ഉടനെ നോട്ടം പിൻവലിച്ചു.
എന്നാലും അവൻ എന്തിനാ എന്നെ നോക്കിയത്???
ഇനി എന്നെ തന്നെ ആണോ നോക്കിയേ...
ഞാൻ ഒന്നുകൂടെ ആ ഭാഗത്തേക്ക് നോക്കി. അവൻ ചുണ്ടിൽ നേർത്ത പുഞ്ചിരിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
Bạn đang đọc truyện trên: AzTruyen.Top