Part 7

Afeeha :

" Aunty Gown എവിടെയാ വെച്ചതെന്ന് അറിയോ...? " താഴേക്ക് പോകുന്ന ഉമ്മയോട് സന ചോദിച്ചു...

" Afi യുടെ 2nd Shelfലുണ്ടാകും...'' ഉമ്മ  അതും പറഞ്ഞ് താഴേക്ക് പോയി..

" നിന്റെ Chain ഒക്കെ എടുത്തിട് എന്റെ അഫി " സന എന്നോട് ചൂടായി

*ഇന്ന് എന്റെ മൈലാഞ്ചിയാണ്.. അതിന്റെ തിരക്കിലാണ് എല്ലാവരും... ഞാൻ Casual ആണ്... അടുത്ത ബന്ധുക്കൾ മാത്രമേ ഇന്ന് ഇവിടെയുള്ളു... ഉപ്പ Grand പരിപാടിയാക്കുന്നത് ഉമ്മ തടഞ്ഞിരുന്നു... കല്യാണത്തിന്റെ അന്ന് അതൊക്കെ മതിയെന്ന് ഉമ്മ നിർബന്ധം പിടിച്ചു.. എന്റെ മനസ്സും അങ്ങനെ തന്നെയാണ് പറഞ്ഞത്... എന്തോ മോശമായി നടക്കാൻ പോകുന്നുവെന്ന് Feel ആണെനിക്ക്... സനയോട് പറഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കി...*

" Afi.. നിന്നോടാണ് ഞാൻ പറയുന്നേ..'' സന വീണ്ടും ചൂടായി.. ഞാൻ വേഗം Dress മാറ്റി വന്നു... Simple White Frock ആണെന്റെ ഇന്നത്തെ വേഷം.. അതിന് Match ആയ ഒരു Simple Chainഉം..

" മൊഞ്ചത്തി ആയിട്ടുണ്ട് " Sana അതു പറഞ്ഞപ്പോഴേക്കും എന്റെ ഉമ്മിയും ഉപ്പിയും കയറി വന്നു..

" Masha Allah.." അവർ ഒരുമിച്ച് പറഞ്ഞു...

" ആരുടെയാ മോൾ.. പിന്നെ മൊഞ്ചത്തിയല്ലാതിരിക്കോ.. " ഉപ്പ കിട്ടിയ അവസരത്തിന് സ്വയം പൊക്കി

" ആ ഒറ്റൊരു കുറവ് മാത്രേ അവൾക്കുള്ളു" ഉമ്മ വിട്ടു കൊടുത്തില്ല

" എന്നാൽ പിന്നെ അതെങ്ങ് നികറ്റാം... ഇവൾക്കൊപ്പം നിനക്കും കൂടി ഒരാളെ നോക്കാം.. എന്തേ...?" ഉപ്പ ഉമ്മയെ കളിയാക്കി

" Aunty ലോട്ടറി അടിച്ചിട്ടാ... വേഗം Yes പറഞ്ഞോ " സനയായിരുന്നു അത്

" ഉമ്മീന്റെ ഒരു ഭാഗ്യം നോക്കറ... രക്ഷപ്പെടാനുള്ള അവസരം തരുന്നയാളാരാന്ന്.... അടിപൊളി Hubby " ഞാനും വിട്ടു കൊടുത്തില്ല.

" Afi നിനക്ക് തെറ്റി... ഞാനെനിക്ക് രക്ഷപ്പെടാലോ എന്നു കരുതി പറഞ്ഞതാ.." ഉപ്പയുടെ കമന്റ് കേട്ട് ഉമ്മ തുറിച്ചു നോക്കി...

" അങ്ങനെ രക്ഷപ്പെട്ടുന്ന് കരുതണ്ടാ..." ഉമ്മി ഇതും പറഞ്ഞ് താഴേക്ക് പോയി..

പിന്നെ പാട്ടും ഡാൻസും മെഹന്തിയിടുന്ന തിരക്കിലായിരുന്നു... ഒരുപാട് രസകരമായ അനുഭവങ്ങൾ നൽകി ആ ദിവസം കടന്നു പോയി..

Aflah :

തിരക്കൊക്കെ ഒന്നു കുറഞ്ഞു വന്നപ്പോഴാണ് ഉപ്പ നേരത്തെ എന്നെ വിളിച്ചത് എനിക്ക് ഓർമ്മ വന്നത്... ഇകാക്ക ഇല്ലാത്തതിന്റെ കുറവ് നല്ലോണം ഇവിടെ Feel ചെയ്യുന്നുണ്ട്... ഞാൻ ഉപ്പാന്റെ അടുത്തേക്ക് പോയി

" Aflu.. Shayi വിളിച്ചില്ലെ..? " ഉപ്പ എന്നെ കണ്ടയുടനെ ചോദിച്ചു

" ആ ഉപ്പ... Flight കയറിക്കാണും.. "

" നീ എപ്പോഴാ കൂട്ടാൻ പോകുന്നേ...?"

" ഇവിടെ 1 മണിയാകുമ്പോഴാണ് Land ആവ... ഞാൻ ഒരു 1:30യാകുമ്പോഴേക്കും അവിടെ എത്തും.."

" ഇപ്പൊ Land ചെയ്തു കാണുമല്ലോ..." ഉപ്പ അതു പറഞ്ഞപ്പോഴാണ് ഞാൻ Time നോക്കിയത്... Its already 1:00

" സമയം പോയതറിഞ്ഞില്ല... ഞാൻ ഇപ്പൊ തന്നെ പോകാം " ഞാൻ ഇതും പറഞ്ഞ് Airportലേക്ക് വണ്ടിയെടുത്തു..

1:40 ആകുമ്പോഴേക്കും ഞാൻ അവിടെയെത്തി... പക്ഷേ ഇകാക്കയെ കണ്ടില്ല... എല്ലാവരും ഇറങ്ങിയിട്ടും ഇകാക്കയെ കണ്ടില്ല... ഞാൻ Phone എടുത്ത് നോക്കുമ്പോഴേക്കും 4 MissCall... ഞാനുടനെ തിരിച്ചു വിളിച്ചു പക്ഷേ ഫോൺ Attent ചെയ്തില്ല..

ഞാനുപ്പാനെ വിളിച്ചു... ഉപ്പ ഉടനെ ഫോൺ എടുത്തു

" നീയിത് എവിടെയായിരുന്നു..?Shayi ഇറങ്ങീട്ട് നിന്നെ കണ്ടില്ലാന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു.. "

" ഞാൻ ഇവിടെ എത്തിയിട്ട് ഇക്കാകനെ കാണുന്നില്ല "

" കാണുന്നില്ലേ..? നീ ശരിക്കും നോക്ക്..." ഉപ്പ ഗൗരവത്തിൽ പറഞ്ഞു

" ഞാൻ നോക്കിയുപ്പാ... ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ലാ"

" എന്നാൽ പിന്നെ അവൻ Taxi പിടിച്ച് വന്നു കാണും " ഞാൻ ഫോൺ കട്ടാക്കി വീട്ടിലേക്ക് പോയി

" എവിടെ ആ പഹയൻ..? " ഞാൻ വീട്ടിൽ കയറി ചുറ്റും നോക്കി

" അവൻ ഇതുവരെ വന്നിട്ടില്ല... അവനിതെവിടെയാ പോയെ " ഉപ്പ എന്നെ കണ്ടതും പറഞ്ഞു

ഞാനുടനെ Phone വിളിച്ചു.. Switch Off ആണിപ്പോൾ...! എന്താ ചെയ്യണമെന്ന് യാതൊരു പിടിയുമില്ല... എല്ലാവരും Tensionലാണ്....രാവിലെയാകാൻ മിനിറ്റുകളുടെ വ്യത്യാസം മാത്രം.... എന്റെ ഇകാക്ക് എന്താ പറ്റിയത്...? കാക്കണെ റബ്ബേ

കല്യാണ വീടെന്ന അന്തരീക്ഷമല്ല ഞങ്ങളുടെ വീട്ടിൽ...കൂടെയുള്ളവർ തന്നെ പലതും പറഞ്ഞു പരത്തുന്നത് കേട്ടപ്പോൾ ഉമ്മയാകെ പേടിച്ചു പോയി...

ഞാൻ മൊത്തത്തിൽ ഒരു അന്വേഷണം നടത്തി... ഇക്കാന്റെയൊരു വിവരവുമില്ല..

" എന്തെങ്കിലും ഇക്കാനെ കുറിച്ച് അറിഞ്ഞോ...?" Ayshu എന്നെ കണ്ടയുടനെ ഓടി വന്ന് ചോദിച്ചു.

" ഇല്ല... ഉമ്മയെവിടെ..?"

" അവിടെ കിടക്കുന്നുണ്ട് " കണ്ണീരോടെ അവൾ അത് പറഞ്ഞു.. ഇനി ഇവിടെ നിന്നാൽ എനിക്ക് സഹിക്കാനാവില്ല... ഞാൻ മുകളിലേക്ക് പോകാൻ നോക്കുമ്പോൾ പെട്ടെന്ന് കുറെയാളുകൾ കയറി വന്നു

" അസ്സലാമു അലൈക്കും Aflah... " Afeehaന്റെ ഉപ്പയുടെ സലാം ഞാൻ മടക്കിയപ്പോഴേക്കും ഉപ്പ വന്നു

" Sheyinന്റെ എന്തെങ്കിലും വിവരം...? "

" ഇതുവരെയില്ല..." ഉപ്പ തലക്കുനിച്ച് കൊണ്ട് പറഞ്ഞു. ഉപ്പയുടെ സങ്കടം ആ മുഖത്ത് വ്യക്തമായിരുന്നു....

" നീ വിഷമിക്കണ്ട... പടച്ചോൻ അവൻക്ക് ഒരു ആപത്തും വരാതെ ഇവിടെയെത്തിക്കും " Hashim Uncle ഉപ്പാനെ ആശ്വസിപ്പിച്ചു

" ഇങ്ങനെയൊക്കെ സംഭവിക്കുന്ന് ഞാൻ കരുതിയില്ല Hashim... ഇതിപ്പോ ഞങ്ങൾ കാരണം.. " ഉപ്പ സങ്കടത്തോടെ അത് പറയുമ്പോൾ Hashim Uncle തടഞ്ഞു

" നീയിത് എന്തൊക്കെയാണ് പറയുന്നത്...? അവൻ  കല്യാണം വേണ്ടാന്ന് വെച്ച് പോയതൊന്നുമല്ലല്ലോ.... ഒന്നും പറ്റാതെ അവൻ ഇവിടേക്ക് വന്ന മതി "

''എന്റെ ഇകാക്ക ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കാതെ ഒന്നു പെട്ടെന്നു ഇങ്ങ് വാ " Ayshuവിന്റെ ശബ്ദം കേട്ട് ഞാൻ അങ്ങോട്ടേക്ക് പോയി...

അവിടെ നിന്ന് പൊട്ടി കരയുന്ന Ayshuനെ കൂടി കണ്ടപ്പോൾ എന്റെ മനോധൈര്യമെല്ലാം ചോർന്നില്ലാതായി..    "ഇകാക്കയ്ക്ക് ഒന്നും പറ്റില്ല " ഞാൻ അവളൊപ്പം ഇരുന്നു...

ഞാൻ അവളെ ഉമ്മയ്ക്കൊപ്പം ഇരുത്തി പുറത്തിറങ്ങിയപ്പോൾ എന്റെ ഫോൺ റിംങ് ചെയ്തു... എന്റെ കണ്ണുകൾക്കുപരി പല കണ്ണുകളും ഫോൺ പിൻതുടർന്നു

" Aflu ഞങ്ങളിവിടെ Beach റോഡിലാണുള്ളത്... ഇവിടെ ഒരു Accident നടന്നിട്ടുണ്ട്.... " Danish അത് പറഞ്ഞപ്പോഴേക്കും ബാക്കി കേൾക്കാൻ എന്റെ കാതുകൾക്ക് ശക്തിയില്ലാതായി.

" ആളെ തിരിച്ചറിഞ്ഞില്ല...പക്ഷേ... " അവൻ പറഞ്ഞതിനു മറുപടി എന്റെ കണ്ണുകളാണ് പറഞ്ഞത്

" ഇവിടെ നിന്ന് SheyinKaന്റെ ഫോൺ കിട്ടി " അവന്റെ വാക്കുകൾ എന്റെ കാതുകളിൽ മുഴുകി... കണ്ണു നിറയുന്നതായി തോന്നിയെനിക്ക്...

ഉപ്പ എന്റെ അടുക്കൽ വന്നു

" എന്താടാ...? " ഭയത്തോടെയാണെങ്കിലും ഉപ്പ എന്റെ ഫോൺ വാങ്ങി Loudspeaker On ചെയ്തു

" ആൾ മരിച്ചെന്നാണ്. കേട്ടത് "

      **************************

ഞാൻ വീണ്ടും വന്നല്ലോ...!😎

Sad Update ആദ്യയായിട്ടാണ് എഴുതുന്നത്😶.. ബോറടിച്ചേൽ ക്ഷമിച്ചേക്ക്..!😨

എങ്ങനെയുണ്ട്..? ഇഷ്ട്ടായിനോ..?😕
വോട്ടും കമന്റും മറക്കരുതേ....😍😚

Bye Bye....✋✌

Bạn đang đọc truyện trên: AzTruyen.Top