Afeeha :
'എന്റെ ഉപ്പ എന്നോട് എന്തായാലും തുറന്നു പറയും... എന്റെ നല്ലതിനു മാത്രേ അവർ എന്തും ചെയ്യു... പക്ഷേ എനിക്കറിയണം ഉപ്പ...' മനസ്സിൽ ഒരോന്നും പിറുപിറുത്തു കൊണ്ട് ഞാൻ ഉപ്പയുടെ മുറിയുടെ വാതിലിൽ മുട്ടി...😐
" Afi... ഉള്ളിലേക്ക് വാ..." ഉപ്പയുടെ സ്നേഹത്തോടെയുള്ള വിളി എന്നെ അകത്തേക്ക് ഊറി വിളിച്ചു
" ഉമ്മ ഉപ്പ... എന്നോട് പറ... എന്താണ് ഇപ്പൊ ഇങ്ങനെയൊരു തീരുമാനം.? " ഞാൻ എന്റെ കണ്ണുനീർ അടുക്കി വെച്ചു ചോദിച്ചു😧
" മോളെ... ഉപ്പാന്റെ ഒരു ആഗ്രഹാണിത്... എന്റെ മോളിതിനു സമ്മദിക്കണം... കാരണം മോള് വഴിയെ അറിയും.. ഇപ്പൊ അതൊന്നും ചിന്തിക്കണ്ട.... മോൾക്ക് ഈ ഉപ്പാനെ വിശ്വാസില്ലേ....?" ഉപ്പ എന്നെക്കാൾ ദുഃഖിതനാണ് എന്ന് എനിക്ക് മനസ്സിലായി... അതിനു മാത്രം എന്താണ് സംഭവിച്ചെ....?😥
" എനിക്ക് ഉപ്പയെ വിശ്വാസില്ലാഞ്ഞിട്ടല്ല... നിങ്ങൾ അല്ലാതെ എനിക്ക് ഈ ലോകത്ത് ആരാ ഉളളത്😩.... പക്ഷേ ഉപ്പ എന്നോട് അതിന്റെ കാരണം വ്യക്തമാക്കി തരണം എങ്കിൽ ഉപ്പ പറയുന്നത് എന്തായലും എനിക്ക് സമ്മദമാണ്...😭" ഞാൻ ഉപ്പയുടെ മടിയിൽ കിടന്നു വിതുമ്പി😢
" അയ്യേ.. ഉപ്പാന്റെ അഫി ഇത്രയേയുള്ളു അല്ലേ.. എന്റെ മോൾ അതു ഓർത്ത് കരയണ്ട... അത് അത്ര വലിയ കാര്യമൊന്നുമല്ല... ബിസിനസ്സ് പ്രൊബ്ലമാണ്...." ഉപ്പ എന്നെ തലോടികൊണ്ട് പറയുന്നതു കേട്ട് ഞാൻ എഴുന്നേറ്റു...😍
"സത്യം ചെയ്യ് "😔
"സത്യം..." ഉപ്പയുടെ വാക്കുകളിൽ എന്തെങ്കിലും ഒളിപ്പിച്ചു വെക്കുന്നുണ്ടോ...?
" മോൾക്ക് ഈ ആലോചനയ്ക്ക് സമ്മ ദമാണോ..?"
" എനിക്ക് പഠിക്കണം ഉപ്പാ..."
" അവർ മോളേ എത്ര വേണെലും പഠിപ്പിക്കും.. അത് ഈ ഉപ്പ തരുന്ന വാക്കാണ്..."
" ഉപ്പാന്റെ ഇഷ്ട്ടം പോലെ " ഞാൻ അവസാനം പറഞ്ഞു
" ഉപ്പാന്റെ ഇഷ്ട്ടമല്ല.. മോൾടെ ഇഷട്ടമാണ് വേണ്ടത്.. ചെക്കനെ ഉപ്പാക്ക് അറിയാം.."
" ആരാണുപ്പാ ആ ഭാഗ്യവാൻ....?" ഞാൻ കണ്ണിറുക്കി ചോദിച്ചു😉
" ഏതാ ആ നിർഭാഗ്യവാൻ എന്ന് ചോദിക്ക് അഫീ " ഇത്രയും നേരം Silent ആയി നിന്ന ഉമ്മച്ചി മിണ്ടി😅
" ഓഹോ... എനിക്കെന്താ ഒരു കുഴപ്പം " കൈകൾ നെഞ്ചിൽ കെട്ടിക്കൊണ്ട് ഞാൻ ചോദിച്ചു
" ഒരു കുഴപ്പവുമില്ല എന്റെ മോളെ... നീ ഒരു കല്ലല്ലെ..." ഉമ്മീ എന്റെ അടുത്ത് വന്ന് പറഞ്ഞ്
" എന്ത് കല്ല്... ??" ഞാൻ പുരികം പൊക്കി ഒന്നൂടി ചോദിച്ചു
" പാറ കല്ല് " ഉപ്പാന്റെ സൈഡിന്ന് എന്തോ ശബ്ദം കേട്ടപ്പോലെ എനിക്ക് തോന്നി... ഞാൻ അങ്ങോട്ടേക്ക് നോക്കി
" വല്ലതും പറഞ്ഞോ..?" ഞാൻ ഉപ്പയോട് ചോദിച്ചു
" ഏയ്... തോന്നിയതായിരിക്കും.."
" മമ്... ആണ് ആണ്.. " ഞാൻ ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു
" നിനക്ക് ഉപ്പാന്റെ ഫ്രണ്ടിനെ ഓർമ്മയിണ്ടോ....???" ഉമ്മ എന്നോട് ചോദിച്ചു
" എന്റെ ഉമ്മീ.... ദുൽഖർനെത്ര ഫാൻസുണ്ടെന്ന് ചോദിച്ചാൽ പറയാൻ പറ്റോ...??😂"
ഉമ്മ എന്റെ മറുപടിക്ക് തലയ്ക്ക് ഒരു കൊട്ട് തന്നു" എടീ... ഷാർജയിൽ Settled ആയിരുന്ന Ibrahim Uncle നെ നിനക്ക് അറിയോ..?"
" ഇല്ല... അറീല്ല.. "
"അവന്റെ മോൻ Sheyin ആണ് നിന്റെ ...." ഉപ്പ പറയുന്നത് ഞാൻ ഇടയ്ക്ക് കയറി full stop ഇട്ടു.
"Oyy Hloo ... എന്റേതല്ല.... ''
" നിന്റെതാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ😄.. " ഉപ്പ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു
"പിന്നെ പറയാതെ... Sheyin ആണ് എന്റെന്ന് ഉപ്പ....😉 "
*അയ്യോ.. ചമ്മി പോയല്ലോ... ഇനി എന്നാ ചെയ്യാ...?*
ഉമ്മയും ഉപ്പയും ചിരിക്കുന്നത് എന്റെ കാതുകളിൽ Siren പോലെ മുഴുകി കൊണ്ടിരിക്കുന്നു..😬
* അടങ്ങ്.. അടങ്ങ് * ഞാൻ എന്റെ കാതുകളിൽ നല്ല ഒരു ചൊട്ട് കൊടുത്തു
" ഇത്ര നേരം കല്യാണം വേണ്ടാന്ന് പറഞ്ഞ ആളാണ്... ഇപ്പൊ നോക്കിയേ ഇക്കാ..." ഉമ്മ എന്നെ തിരി കയറ്റി വിടുന്നത് എനിക്ക് മനസ്സിലായി..
" ഇപ്പോഴെ ഇവൾ ഇങ്ങനെയായൽ പിന്നെ കെട്ടിച്ചയച്ചാൽ നമ്മളെ ഓർമ്മയിണ്ടാകോ ആകോ.?" ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞത് എനിക്ക് ശരിക്കും കൊണ്ട്...
" അധികം പറയണ്ട... എനിക്ക് ദേഷ്യം വരുന്നിണ്ട്..." ഞാൻ ബെഡിൽ രണ്ടു കൈയ്യും താടിയിൽ വെച്ചിരുന്നു..
"മമ്ബ്... ദേഷ്യം പിടിച്ചല്ലോ ആപ്പിക്ക് " ഉപ്പ എന്റെ അടുത്തിരുന്നു
" ഉപ്പ....ആപ്പിന്ന് വിളിക്കല്ലാന്ന് എത്ര പറഞ്ഞിന്.... "
"അള്ളോ... മറന്നു പോയെടി... "
" ആ ... മറക്കും മറക്കും"
" നീ Okay പറഞ്ഞ സ്ഥിതിക്ക് അവരുടെ Respose ചോദിക്കാല്ലേ..? "
" ആ ... നാളെ നിങ്ങളൊന്ന് വിളിച്ചോക്ക്.. " ഉമ്മ ഉപ്പയോട് പറഞ്ഞു
" മോൾക്ക് ചെക്കന്റെ ഫോട്ടൊ കാണണോ.?"
" വേണ്ട ഉപ്പ..."
" അതെന്താ..?"
" എനിക്കൊന്നും കാണണ്ട ആ മരമാക്രിയെ... ആര് നോക്കുന്ന്..."
" ശരിയാ... കാണത്തത് തന്നെയാ നല്ലെ.. കാണാൻ അത്ര മൊഞ്ചുന്നില്ല" ഉമ്മ എന്ന നോക്കി പറഞ്ഞു
" ങേ.... ശരിക്കും പറ " ഞാൻ ഉടനെ എഴുന്നേറ്റു
" ആ.... നീയല്ലെ പറഞ്ഞ ലുക്കൊകെ ആര് നോക്കുന്നു എന്ന് " ഉപ്പ എനിക്ക് മുന്നിൽ അടുത്ത ചോദ്യം
" ആ ... ശരിയാല്ലെ " ഞാൻ ആകെ നായ്ക്കോലം കെട്ടിയത് പോലെയായല്ലൊ പടച്ചോനെ...ഇനിയിപ്പൊ ഇവിട്ന്ന് പോകുന്നതാണ് നല്ലത്
" എന്താന്ന് അഫി ഇങ്ങനെ തല പൊകയ്ക്കന്ന്... ?" ഉമ്മ എന്നെ കളിയാക്കി ചോദിച്ചു
"ഉറങ്ങിയാലൊന്ന് ചിന്തിക്കലാണുമ്മ.. "
" അതിനു മാത്രം എന്റെ മോൾ പണ്ടെ ചിന്തിക്കലില്ലാലോ.... "
" ആ ... ഇന്ന് മുതൽ ഞാൻ ചിന്തിക്കാൻ തുടങ്ങി... "
" ഒന്ന് പോയി കിടന്നുറങ്ങ് കൊച്ചെ" ഉപ്പ പൊതപ്പും മൂടി എന്നോട് പറഞ്ഞു
ഞാൻ ഉപ്പാന്റെ അടുത്ത് പോയി എല്ലാ Switch ഉം ഓൺ ആക്കിയിട്ട് ഒറ്റ ഓട്ടം.
''അവിടെ നിൽക്കെടി... " ഉപ്പാന്റെ അലർച്ച എന്റെ കാതുകളിൽ മുഴുകി... ഞാൻ എന്റെ റൂമിൽ കയറി ഫോൺ ചെക്ക് ചെയ്യാൻ തുടങ്ങി...
Whatsppലൂടെ ഒന്ന് കറങ്ങിയ ശേഷം Fb യിൽ ഒന്ന് കണ്ണോടിച്ചു... അപ്പോഴാണ് എനിക്ക് ഒരു New Request കണ്ടത്... ഞാൻ അത് Click ചെയ്തു....
Sheyin :
" ഉപ്പ... ഭക്ഷണം കഴിക്കുമ്പോൾ എങ്കിലും ഈ Topic പറയാതിരുന്നൂടെ " രാവിലെ മുതലെ ഇതെന്നെ ഓരോരാളായി മാറി മാറി ചോദിച്ചു വെറുപ്പിച്ചു... ഇവിടെ ഉപ്പയും...!!
'' എങ്ങനെ പറയാതിരിക്കും.... അവരുടെ Response അറിഞ്ഞ സ്ഥിതിക്ക് നമ്മൾടെതും പെട്ടെന്ന് പറയണ്ടെ...? "ഉമ്മി ചൂടായി
" നീ എന്താ ഒന്നും പറയാത്തെ....?" ഉപ്പ എന്നോട് ചോദിച്ചു
" ഞാൻ എന്തായിപ്പൊ പറയേണ്ടെ....?"
" മറുപടി "
*ഇതിൽ നിന്ന് എങ്ങനെയാ റബ്ബെ ഒന്നു ഊരി പോക എന്നു ചിന്തിക്കുന്ന എന്നോട് തന്നെ മറുപടിക്ക് ചോദിക്കുന്നത് നോക്കറ...*
"എന്താ നിനക്ക് എന്തെങ്കിലും പറയാനിണ്ടോ...?"
" എനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണ് "😲
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തപ്പോഴെക്കും ബാക്കിയെല്ലാരും ശ്വാസം കിട്ടാതെ നിന്നു.😒
ഞാൻ ഓരോ മുഖത്തേക്കും മാറി മാറി നോക്കി... Aflah അവന്റെ കണ്ണിൽ മുളകു തേച്ചു പോലെ തിരുമ്മി തിരുമ്മി എന്നെ നോക്കുന്നു.. Aysha സ്വയം നുള്ളുന്നു.. ഉമ്മ അണ്ടി പോയ അണ്ണാനെ പോലെ എന്നെ തുറിച്ചു നോക്കുന്നു. എന്നാൽ ഉപ്പാക്ക് ഒരു Changeമില്ല. മൂപ്പർ Food ൽ തന്നെയാണ് Concentration...
*ഇനി ഞാൻ പറഞ്ഞതു കേട്ടില്ലെ..? ഏയ് എല്ലാവരും കേട്ടിനല്ലൊ പിന്നെ ഉപ്പ മാത്രം കേൾക്കാതിരിക്കൂലല്ലോ...?*
" എന്നാൽ പിന്നെ ഈ Proposal Cancel ആക്കാം " ഉപ്പാന്റെ വാക്കുകൾ കേട്ടപ്പോൾ തുള്ളി ചാടാനാണ് തോന്നിയത്.. അങ്ങനെ തേടിയ വള്ളി കാലിൽ ചുറ്റി
" നീ അവളുടെ വീട്ടിലെ No. ഇങ്ങ് താ... ഞാൻ വിളിച്ചു സംസാരിച്ച് അത് Fix ആക്കാം." ഉപ്പ എന്നോട് പറഞ്ഞു
" അവളോ..?ഏതവൾ..? ''
" നീ പിന്നെ ആണിനെയാണോ സ്നേഹിക്കുന്നെ....? "😜
* പടച്ചോനെ ഇത് ഏണിയായല്ലോ *
" എന്താടാ...? ഇനി അതിൽ എന്തെങ്കിലും പ്രശനമിണ്ടോ ആവോ.? " ഉപ്പ നല്ല ഗൗരവത്തിൽ എന്നെ നോക്കി
"ഏയ് പ്രശ്നോന്നില്ല..... പക്ഷേ.... "
" പക്ഷേ...?"
* എന്തേലും ഒരു ഐഡിയ കത്തിക്ക് മോനെ..... *
" അവൾ ഇപ്പോ +2 ആയുള്ളു.... ഇനിയും ഒരു Year ഉണ്ട്..." വായിൽ വന്നത് ഞാൻ അങ്ങ് കാച്ചി😎
" അയ്യേ.... ഇക്ക മോളെന്ന് വിളിക്കാൻ ആണോ കെട്ട്ന്നെ...? " Aflah ചിരിച്ച് കൊണ്ട് പറഞ്ഞു
" എന്താടാ നീ അങ്ങനെ പറഞ്ഞെ...? "
" പിന്നെ ഞാൻ എന്താ പറയ... 10 വയസ്സ് വ്യത്യാസം വന്നില്ലെ...?? "
" 10 ഓ.... അതെങ്ങനെ...?"
" ഇങ്ങൾക്ക് ഇപ്പോ 27 ഓൾക്ക് ഇപ്പൊ 17... അപ്പൊ 27 - 17 = 10 "
" അപ്പൊ നിനക്ക് 24 വയസ്സായല്ലെ.. എന്നിട്ടെന്താടാ നിന്റെ Degree കഴിയാത്തെ... മൊത്തം സപ്ലി ആണല്ലെ.." ഞാനും വിട്ടു കൊടുത്തില്ല..അല്ല പിന്നെ വയസ്സ് കൂട്ടി പറയുന്നതിൽ ഒരു അതിരൊക്കെ വേണ്ടെ...
അവൻ എന്റെ മറുപടി കേട്ട് ചിരിക്കുന്നത് ഞാൻ കണ്ടു.... അവൻ മാത്രല്ല... എല്ലാവരും ചിരിക്കുന്നുണ്ട്.... അതിനു മാത്രം ഞാൻ എന്താ പറഞ്ഞെ...?
" എന്റെ ഇക്കാ.... Aflu 2 വയസ്സ് കൂട്ടി പറഞ്ഞെപ്പൊ ഇങ്ങള് ഓന്റെ 4 വയസ്സ് കൂട്ടി പറഞ്ഞല്ലോ.... " Aysha പൊട്ടി ചിരിച്ചോണ്ട് പറഞ്ഞു
" ഇത് ഇവൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല Ayshu.... എപ്പോഴും എന്റെ ഒന്നോ രണ്ടോ വയസ്സ് ഈ ശയ്ത്താൻ കൂട്ടി പറയും... അന്ന് എന്നെ ഇവൻ കുടുംബത്തിലെ ജൂനിയർ Group ന്ന് Remove ആക്കിയത് നീ മറന്നോ...?"
" അതിനെന്താ...ഇക്കാക്കനെ Kids Groupൽ Add ചെയ്യാൻ ഞാൻ Recomment ചെയ്തിനല്ലോ.. അവർ ചെയ്തില്ലേ..? "
" ഇല്ലാടാ... നീയല്ലെ അതിന്റെ Admin.. ഇന്ന് കയറ്റണെ.... 😆''
" നീ ഓൾടെ വീട് എനിക്ക് കാണിച്ചാ .... എനിക്ക് എന്തായാലും ഓൾടെ ഉപ്പാനെ ഒന്ന് കാണണം... അല്ലേൽ വാ ഇപ്പോ തന്നെ വാ " ഉപ്പ വീണ്ടും തുടങ്ങിയല്ലോ... ഇന കുരുക്ക് അഴിക്കും തോറും മുറുകുന്നല്ലോ
" അത് പിന്നെ ....." ഞാൻ ഉരുണ്ടു കളിച്ചു
" എന്തേ....? "
" പിന്നെ കാണിച്ചന്നാൽ പോരെ ഉപ്പാ..."
ഉപ്പ അവിട്ന്ന് എഴുന്നേറ്റ് എന്റെ മുന്നിൽ വന്ന് നിന്നു
" നീ പറയുന്നത് അങ്ങനെ തന്നെ വിശ്വസിക്കാൻ ഞാനല്ല നിന്റെ മോൻ... നീയാണ് എന്റെ മോൻ... ഇനി പറയുമ്പോൾ അത് ഓർക്കണം... അല്ല പിന്നെ.... നിനക്ക് മറ്റൊരു കാരണവും പറയാൻ ഇല്ലാത്തോണ്ടു ഞാൻ അവരെ വിളിച്ച് Okay പറയാൻ പോക്കാണ്...." അട്ടഹാസത്തിന്റെ Button അമർത്തി ഉപ്പ അവിടന്ന് പോയി
ഐഡിയ ഏറ്റില്ലെന്ന് മാത്രല്ല ഉപ്പ തന്ന Time കൂടി ഇല്ലാതായി... ഇനി സമ്മദിക്കൽ അല്ലാതെ വേറൊരു നിവർത്തിയുമില്ല. അല്ല പറഞ്ഞത് പോലെ ഇനി സമ്മദിക്കേണ്ട ആവിശ്യവും ഇല്ല... ഉപ്പ പോയില്ലെ..
" വല്ല ആവിശ്യയിണ്ടായിന മോനെ. വെറുതെ ഉള്ള സമയവും കളഞ്ഞില്ലെ..." Aflah എന്റെ നേർക്ക് വീണ്ടും....!!
" വെറുതെ ആയി പോയി അല്ലേ.. ഛെ.... നീയാ മറ്റൊ ആയി ജനിച്ച മതിയേനു"
" മമ്ബ്.... ഇകാക്ക Afluആയി ജനിക്കാൻ പറയാനാ.... ഉമ്മീ... കാക്കയെങ്ങാനും മലർന്ന് പറക്കുന്നിണ്ടാന്ന് നോക്കിയെ... " Ayshu അത്ഭുതത്തോടെ അലറി
" എന്താടി എനിക്കൊരു കുഴപ്പം.. ഇതൊക്കെ എന്നോട് പലരും പറയിലിണ്ട്... പിന്നെ പണ്ടേ എനിക്ക് പബ്ലിസ്റ്റി ഇഷ്ട്ടലാത്തോണ്ട് ഞാൻ പറയാഞ്ഞിട്ടാ.... പുറത്തുള്ള ഫാൻസ് പോരാഞ്ഞിട്ട് വീട്ടിലും ആയാൽ പിന്നെ ഞാൻ എന്താ ചെയ്യാ....😲😔 "Aflu സ്വയം പൊക്കി പൊക്കി അങ്ങ് ആകാശത്തേക്ക് എത്തും മുമ്പ് ഞാൻ മറുപടി കൊടുത്തു😖
" അന്റെ അമ്മോ... എന്ത് തള്ളാടാ നീ തളളുന്ന്.... നീയാണ് ഇങ്ങനെ പറഞ്ഞിനെങ്കിൽ ഉപ്പ എത്ര പെട്ടെന്ന് വിശ്വസിക്കൂ... അങ്ങനെയല്ലെ കയ്യിലിരിപ്പ്... ഞാൻ അതേ ഉദ്ദേശിച്ചുള്ളു.."😎😎😎😎😎
" കല്യാണ ചെറുക്കൻ നല്ല ഫോമിലാണല്ലേ..." അവൻ ഇതും പറഞ്ഞ് ഒറ്റ പോക്ക്
നീയൊന്നും രക്ഷപ്പെട്ടെന്ന് കരുതണ്ടടാ... നിന്നെ എന്റെ കയ്യിൽ കിട്ടും..!!
-()-()-()-()-()-()-()-()-()-()-()-()-()-()-()-()-()-()-
നമസ്കാരം....!!👐
ഞാനിതാ ഒരു ഒന്നൊന്നര ചളി പാർട്ടുമായി വീണ്ടും വന്നിരിക്കുന്നു.😎.. Its a long Part too.😇.. Bore അടിച്ചെങ്കിൽ എന്നെ പറഞ്ഞിട്ടു കാര്യമില്ല മക്കളെ... നിങ്ങളാണ് അതിന്റെ ഉത്തരവാദി...!😈
ആദ്യേ നിങ്ങളോട് ഞാൻ പറഞ്ഞില്ലേ എന്നെ ഒന്ന് നിരുത്സാഹപ്പെടുത്തിയാൽ ഞാൻ പോകൂന്ന്... ഇനി No രക്ഷ.. പെട്ടു പോയില്ലേ...😁
എന്തായാലും വായിച്ചതല്ലേ നല്ല ഒരു കമന്റും ഒരു അടിപൊളി Star ഉം തന്നേക്ക്...❤
അടുത്ത Updateവരേക്ക് ടാ ടാ🙈🙉🙊
Bye Bye✋💓❤❤❤
Bạn đang đọc truyện trên: AzTruyen.Top