Part 16

Sheyin :

" അവിടെ വെച്ച് ഒരു Scene Create ചെയ്യണ്ടയെന്ന് ഇനി പ്രത്യേകിച്ച് പറയണ്ടാലോ..?" Carൽ കരഞ്ഞ കണ്ണുകളോട് കൂടിയിരിക്കുന്ന അവളെ നോക്കി ഞാൻ ക്രൂരമായി ചിരിച്ചു.. ഞാൻ പറഞ്ഞതിനു എന്നെ ഒന്നു ദേഷ്യത്തോടെ നോക്കുകയല്ലാതെ അവൾ തിരിച്ചൊന്നും പറഞ്ഞില്ല

" എനിക്ക് കുഴപ്പൊന്നില്ല... ഇനി നീ അവിടെ പോയി കരഞ്ഞ് Marriage Cancel ആകിയാലും അത് ..."

" Stop... എനിക്കറിയാം തന്നെ പോലെയുള്ള ഒരാൾക്ക് ഒന്നും ബാധിക്കില്ലയെന്ന്.. തനിക്ക് തന്റെ ആഗ്ര..." എന്നെ തടഞ്ഞു അവൾ പറഞ്ഞതിനിടയിൽ ഞാനും വിലങ്ങിട്ടു

" ഇനി പറയാൻ പോകുന്ന Dialogue ഞാൻ നിന്നെ കണ്ട അന്നു തൊട്ടെ നീ എന്നോട് പറയുന്നതാ... ഇനിയും അതു Repeat അടിക്കാതെ New Dialogue ആകുമ്പോ പറ " തമാശരൂപേണ ഞാൻ പറഞ്ഞതു അവളുടെ ദഹിപ്പിക്കുന്ന നേട്ടത്തിലൂടെ ഏറ്റില്ലയെന്ന് എനിക്ക് മനസ്സിലായി....

" അഫീ.. " Hashimക്കാന്റെ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും അങ്ങോട്ട് നോക്കി.. ഞങ്ങളെന്നു പറയുമ്പോ Aflah, Sana പിന്നെ ഞാൻ Blackmail ചെയ്തു വെച്ചവളും...

'' ഉപ്പാ..." കരഞ്ഞുകൊണ്ട് അവൾ Hashimക്കയുടെ നെഞ്ചിലേക്ക് വീണു...

* മനസ്സിൽ അതു കണ്ടപ്പോൾ എന്തോ ഒരു നീറ്റൽ... ഞാൻ അവളെ ഇത്രയ്ക്ക് വേദനിപ്പിക്കുന്നത്... എന്തിനാ...? *

" പടച്ചോനെ പണി പാളോ... " ചെവിക്കരികിൽ Aflu വന്ന് ചോദിച്ചത് കേട്ട് ഞാൻ അവനെ സംശയത്തോടെ നോക്കി

" Bhabhi എങ്ങനെയാ ഇവിടെ വരെ കൊണ്ടുവന്നതെങ്ങാനും Uncle ചോദിച്ചാൽ പിന്നെ നമ്മളെ ഒരുമിച്ച് വെട്ടിയിടും... " അവൻ ചെറിയ പേടിയോടെ എന്നോട് പറഞ്ഞു

" ഏയ്... Uncle ചോദിക്കൂല്ലാടാ..." ചിരിച്ചു കൊണ്ട് പറഞ്ഞു തിർത്തെങ്കിലും എനിക്കും ചെറിയ ഒരു പേടി പൊട്ടി മുളച്ചെന്ന് പറയുന്നതിൽ തെറ്റില്ലല്ലേ...

" ഇനി ചോദിക്കോ...?"

" ചോദിച്ചാൽ ...." അവൻ പറയുന്നത് കേൾക്കാനായി തിരിഞ്ഞപ്പോഴേക്കും....

" ഉപ്പാ... എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.... " Afeeha അതു പറഞ്ഞപ്പോഴേക്കും എന്റെ പകുതി ജീവൻ ഇല്ലാതായി

" എന്താ മോളെ..?" Hashim Uncle വത്സല്യത്തോടെ അവളുടെ തല തടവി

" അത് ഉപ്പ.... " വിതുമ്പി അവൾ പറഞ്ഞു തീരുന്നതിനു മുമ്പേ Aflu എന്റെ ചെവിയിൽ വന്ന് എന്തോ പറഞ്ഞു

" ഇക്കാക അവളിതാ പറയാൻ പോകുന്ന... ഇകാക്ക തടയ് അവളെ.. വേഗം ചെല്ല്.. " ഇതും പറഞ്ഞ് എന്നെ അവൻ ആ കടുവ കൂട്ടിലേക്ക് തള്ളിയിട്ടു.

" Uncle Time ആയെന്ന് ഉപ്പ പറഞ്ഞു.. " Afluന്റെ തള്ള് കാരണം അവരുടെ മുന്നിൽ പെട്ടപ്പോൾ അതാണ് പറയാൻ തോന്നിയത്

" ആ പറഞ്ഞ പോലെ സമയമായല്ലേ... മോളെ ഇവിടെ കൊണ്ടുവരാമെന്ന് Sheyin പറഞ്ഞപ്പോ ഉപ്പാക്ക് പേടിയായിരുന്നു.. എന്റെ മോൾ ഇതിനു സമ്മതിച്ചിലെങ്കിലോന്ന്.. Sheyinന്റെ അന്നത്തെ സാഹചര്യം കാരണമാണ് അന്ന്......... അതൊക്കെ ഇനി പറയേണ്ടിയിലാല്ലോ.... മോളെ ഉപ്പ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ഏൽപ്പിക്കുന്നതെന്ന് എനിക്കുറപ്പുണ്ട്... ഇനി എന്റെ മോൾടെ ഇഷ്ട്ടം പോലെ... മോൾക്ക് ഈ നിക്കാഹിനു സമ്മതമാണോ...?"Hashim Uncle നിറഞ്ഞ കണ്ണുകളോടെ പറയുന്നതെല്ലാം കേൾക്കുമ്പോഴും അവൾ എന്നെ തുറിച്ചു നോക്കുന്നത് എനിക്ക് മനസ്സിലായി.. എനിക്കൊപ്പം തന്നെ എല്ലാ കണ്ണുകളും അവളുടെ മറുപടിയ്ക്കായി നീങ്ങി

" സമ്മതം....." അവൾ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഞാൻ അറിയാതെ ഒന്നു അവളെ നോക്കി.. ചിരിച്ചു കൊണ്ട് അകത്തേക്ക് പോയെങ്കിലും അവൾ മനസ്സിൽ കരയാലാണെന്ന് ആ കണ്ണുകൾ വ്യക്തമാക്കി

* ഒരു പെണ്ണിന്റെ കണ്ണീരിന്റെ ശാപം ഞാൻ ഈ ജീവിതം മൊത്തം ഏൽക്കേണ്ടി വരോ റബ്ബേ...?*

" മോനെ ഇപ്പോഴാ എനിക്ക് സമാധാനായത്.. എന്റെ മോൾടെ സമ്മതപ്രകാരമാണല്ലോ ഈ നിക്കാഹ്... " ഒരു പുഞ്ചിരിയോടെ Uncle പറഞ്ഞു തീർന്നപ്പോഴേക്കും ഞാനും Afluവും " അതേ " എന്നർത്ഥത്തിൽ തലയാട്ടി പരസ്പരം പല്ല്കാട്ടി ചിരിച്ചു

" എന്നാലും എങ്ങനെയാ അവൾ സമ്മതിച്ചെ...?" അതിയായ ആഗ്രഹത്തോടെ Uncle അതു ചോദിച്ചപ്പോഴേക്കും എന്റെ അടുത്തുണ്ടായ Aflu വാ തുറന്നോണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ...!!

" ഇകാക്കയോട് ഉപ്പ റെഡിയാവാൻ പറയന്നുണ്ട്... "

" എന്നാ മോൻ പോയി റെഡിയാവ്..." Uncle അതും പറഞ്ഞ് അതിഥികളെ വരവേൽക്കാനായി ഉപ്പാക്കൊപ്പം നിന്നു.. ഞങ്ങൾ Ready ആവാനും

" നമ്മൾ വിചരിച്ചത് പോലെ എല്ലാം നടന്നല്ലെ..." Afluനെ നോക്കി അത് പറഞ്ഞപ്പോഴേക്കും അവൻ ഒന്ന് കോളറെല്ലാം ശരിയാക്കി

" അത് പിന്നെ എന്റെയല്ലെ Idea " അഭിമാനത്തോടെ അവൻ പറഞ്ഞത് കേട്ടപ്പോ ഒരു കുത്ത് കൊടുക്കാനാ തോന്നിയെ...!

" ഇതിപ്പോ അവളെ കെട്ടിയാലും അവൾടെ പ്രാക്ക് ഏൽക്കണ്ടെ.."

" സന്തോഷത്തോടെ അവളെ ഈ കല്യാണത്തിന് സമ്മധിപ്പിക്കാനൊന്നും ഞാൻ പറഞ്ഞിട്ടില്ല.. പറഞ്ഞിനാ..?" കലിപ്പോടെ അവൻ എന്റെ നേർക്ക് തിരിഞ്ഞു

" എന്നാലും ഇതിപ്പോ..." ഒന്നും പറയാനാവാതെ ഞാൻ അവിടെ നിന്നു

" ബബ്ബബ ആക്കണ്ട.. ഇങ്ങള് ആള് കൊള്ളാലോ.. കാര്യം കഴിഞ്ഞപ്പോ കിണകിന്നാക്കന്ന്..." ദേഷ്യത്തോടെ അവൻ എന്നെ നോക്കി.

" എടാ അതല്ല... നിക്കാഹിനു ശേഷം എല്ലാരും എങ്ങനെയാ അവളെ ഇവിടെ എത്തിച്ചതെന്ന് ചോദിച്ചാൽ.. എന്റമ്മോ.. ആലോചിക്കാൻ വയ്യ.. "

" ഏയ് അവരൊന്നും ഒന്നും പറയൂലായിരിക്കും.." സ്വയം പിറുപിറക്കുന്ന അവനെ കണ്ടാൽ തിരിയും അവന്റെ ഉള്ളിൽ പുകയാണെന്ന്

'' ഇനി ഇപ്പൊ അതൊന്നും പറയണ്ട... വരുന്നിടത്ത് വെച്ച് കാണാം... ഇങ്ങള് റെഡിയാവ്.. ആദ്യത്തെയും അവസാനത്തെയും നിക്കാഹാ.." ആക്കിയ ചിരിയോടെ അവൻ അതു പറഞ്ഞപ്പോ എനിക്ക് കാര്യം പിടികിട്ടിയില്ല

" അതെന്ത..? ഇതിനു ശേഷം എന്നെ ആരേലും കൊല്ലോ..?"

" ങേ... എന്ത്ന്നാ ഇങ്ങള് പറയുന്ന്... ഇത് പിന്നെ അവസാനത്തെ നിക്കാഹല്ലേ..."

" ഉം.. അങ്ങനെ... ഞാൻ അവസാനത്തെ എന്നു പറഞ്ഞപ്പോ പെട്ടെന്ന്..." ചമ്മിയ ചിരിയോടെ അവനെ നോക്കി

" ഇനിയും കെട്ടാനുള്ള Plan ഉണ്ടെങ്കിൽ അത് അങ്ങ് മറന്നേക്ക്.. എനിക്ക് കയ്യൂല ഇനി ആ Jhansi Ki Raniന്റെ തെറി കേൾക്കാൻ.." അവൻ കണ്ണിറുക്കി അതും പറഞ്ഞ് പോയി

* കുറച്ച് നാളുകളായുള്ള എന്റെ ഒരു മോഹം ഇന്ന് പൂർണ്ണമാകുന്നു.. ഞാൻ കാരണം അന്നും ഇന്നും അവർ വേദനിക്കുന്നു.. ഇനി അതിനു ഞാൻ ഇടവരുത്തില്ല Afeeha... ഇന്ന് നമ്മുടെ നിക്കാഹ് നിന്റെ സമ്മതമില്ലാതെയാണ്... നിന്റെ സമ്മതപ്പൂർവ്വമെ കല്ല്യാണമുണ്ടാകു... Insha Allah ഇനി നിന്നെ ഞാൻ അറിഞ്ഞുകൊണ്ടും അറിയാതെയും വേദനിപ്പിക്കില്ല... ജീവിതകാലം മുഴുവൻ നിന്നെ സംരക്ഷിക്കാൻ ഞാനുണ്ടാകും... Insha Allah "

" Sheyin Ready ആയില്ലെ..?" ഉപ്പ പെട്ടെന്ന് അകത്തേക്ക് വന്നു

" അവൻ നേരത്തെ Ready ആയി Uncle... പക്ഷേ ഇറങ്ങി വരണ്ടെ.." Atif എന്റെ Suit ഒന്നൂടി ശരിയാക്കി കൊണ്ട് പറഞ്ഞു

" വേഗം താഴേക്ക് വാ..."

അങ്ങനെ ഞാനും എന്റെ Friendsഉം Hallലേക്ക് നടന്നു.. നിക്കാഹിനു വേണ്ടി Hashim Uncleഉം ഉപ്പയും എല്ലാവരും ഇരുന്നിട്ടുണ്ട്.. ഞാൻ പോലും അറിയാതെ എന്റെ ഹൃദയം അടിക്കാൻ തുടങ്ങി

ഒരുപാട് Duaകളും കഴിഞ്ഞ് Hashim Uncle നിറഞ്ഞ കണ്ണുകളോടെ എന്റെ കണ്ണിലേക്ക് നോക്കി... ഒരു ഉപ്പയുടെ പ്രതീക്ഷയും Careഉം എല്ലാം എനിക്ക് Uncleടെ മുഖത്ത് കാണാൻ പറ്റി.. മനസ്സുകൊണ്ട് ഞാൻ അത് ഉൾക്കൊണ്ടു... അങ്ങനെ അവിടെ എന്റെ നിക്കാഹ് പൂർണമായി...!

" ഇനി Afeeha Bhabhiയെ കൊണ്ടുവരട്ടെ " Ayshu അതും പറഞ്ഞ് അകത്തേക്ക് പോയി.. എന്നെ എല്ലാവരും കൂടി ഒരു Chairൽ ഇരുത്തി... മുന്നിൽ ഒരു തട്ടം മറയായി വെച്ചു.... എല്ലാവരും പാട്ട് പാടുന്നത് കേട്ടപ്പോൾ എനിക്ക് Mrs.Sheyin വരുന്നത് മനസ്സിലായി

" Masha Allah " Red Gownൽ Hijabമായി അവൾ വരുന്നത് കണ്ടപ്പോ മനസ്സിൽ എന്തോ ഒരു സന്തോഷം.. .

അവളുടെ മുഖത്ത് ഞാൻ കാണാനഗ്രഹിക്കുന്ന ആ ചിരി ഇന്നും അവിടെയില്ല.. അവളെ എന്റെ opposite ആയി ഇരുത്തി.. ആ Net Shawlലൂടെ അവളോട് ഞാൻ ചിരിച്ചെങ്കിലും എന്നെ ദേഷ്യത്തോടെ നോക്കുക മാത്രം ചെയ്തു

" Brideനും Yes/No പറയാനുള്ള അവസരം വേണ്ടെ..So ഇപ്പൊ നമ്മൾ നേരത്തെ പറഞ്ഞതുപോലെ ഇവിടെയും പറയും... രണ്ടാളും Qubool Hein (സമ്മതമാണ്) എന്നു പറഞ്ഞാൽ മതി..

" Hashimന്റെയും Fareedaയുടെയും മകളായ Miss.Afeehaയെ ഭാര്യയാക്കാൻ സമ്മതമാണോ..?"

" Qubool Hein.. " മനസ്സിൽ സന്തോഷത്തോടെ ഞാൻ ഒന്നൂടി അത് ആവർത്തിച്ചു

" Ibrahim ന്റെയും Hadiyaയുടെയും മകനായ Mr.Sheyinനെ Husbandയി സ്വീകരിക്കാൻ സമ്മതമാണോ...?"

" Qubool Hein" തല കുനിച്ച് അവൾ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണീർ വീഴുന്നത് ഞാൻ കണ്ടു...!


* * * * * * * * * * * * * * * *

അവസാനം അതങ്ങ് കഴിഞ്ഞു.... കുറേ തെറ്റുണ്ടാകും.. Sorry....

എങ്ങനെയുണ്ട്..? ഇഷ്ട്ടായോ..?

Uptate Long ആയതു കൊണ്ട് എന്നെ Next Update Late ആക്കുമെന്ന് പറയേണ്ട ആവിശ്യലാല്ലോ..!

Dedication ഒരുപാട് പേർക്ക് തരാനുണ്ട്... എന്നാലും ഇത്തവണ ഇവൾക്കിരിക്കട്ട് shabaa__mehwiii

Vote and Comment പോലെയാകും അടുത്ത Chapter... നിങ്ങൾടെ suggestion പറയാട്ടോ...

എന്നാ അടുത്ത Update വരേക്കും ലാൽ സലാം...!!

Bạn đang đọc truyện trên: AzTruyen.Top