Part 13
Sheyin :
" നീ പറയുന്നതു പോലെയൊന്നും ശരിയാവൂല.. ഇത് സിനിമയൊന്നുമല്ല..." ഉപ്പ ദേഷ്യത്തോടെ പറഞ്ഞു നിർത്തി
" വേറെ നിവർത്തിയൊന്നുമില്ല ഉപ്പാ.. " നിസ്സഹായ ഭാവത്തോടെ ഞാൻ പറഞ്ഞു നിർത്തി
" എടാ... ഒരുത്തവണ നാണം കെട്ടത് പോരാഞ്ഞിട്ടാണോ വീണ്ടും...!" ഉമ്മയും ഉപ്പയുടെ ഭാഗത്ത് നിന്ന് സംസാരിച്ചു
" ഇത്തവണ അങ്ങനെയൊന്നും സംഭവിക്കൂല... എനിക്കുറപ്പാ...'' പ്രതീക്ഷയോടെ Aflu പറഞ്ഞതു കേട്ടപ്പോൾ ആശ്വാസായി
" ഇത് നിന്റെ ldea ആണല്ലേ...?" ഉപ്പ രൂക്ഷമമായി ചോദിച്ചതിനു Aflu 100 Voltന്റെ ചിരി ചിരിച്ചു
" അതെ ഉപ്പാക്ക് എങ്ങനെയാ മനസ്സിലായെ...?"
" ഇത്രയ്ക്കും കുരുട്ട് ബുദ്ധി നിന്റെ തലയിലെ തെളിയൂന്ന് അറിഞ്ഞിലേൽ നിന്റെ ഉപ്പായാന്ന് പറഞ്ഞ് നടക്കുന്നതിലെന്താ അർത്ഥം..?"
" ഊതിയതാണല്ലേ..." ചെറിയ ദേഷ്യത്തോടെ പറഞ്ഞതിനു ശേഷം എന്റെ നേർക്ക് തിരിഞ്ഞു
" ഞാനും ഇക്കയും Full confident ആണ്.. " ഞാനും Thumbs up കൊടുത്തു
" ഇതൊന്നും നടക്കൂന്ന് എനിക്ക് തോന്നുന്നില്ല..." പ്രതീക്ഷയില്ലാതെ ഉപ്പ വീണ്ടും ഉമ്മയെ നോക്കി
" ഉപ്പാ ഇതല്ലാതെ നമ്മൾക്ക് ഒന്നും ചെയ്യാനാവില്ല..." ഉപ്പയെ സമ്മദിപ്പിക്കാനുള്ള അവസാന മാർഗ്ഗം
" നീ രണ്ടു രീതിയിലും ചിന്തിച്ചുനോക്ക് Sheyin "
" ഉപ്പാ ഇതിൽ +ve മാത്രേയുളളു.. ഞാൻ ഗാരണ്ടി... " Afluന്റെ Confidence കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്
" മറിച്ച് സംഭവിച്ചാൽ നിന്റെ ഗാരണ്ടി കടലാസ് ഞാൻ അങ്ങ് കീറും..." ഉപ്പ ഇതും പറഞ്ഞ് മുകളിലേക്ക് പോയി
" എന്നെ കൊലൂന്നൊന്നുമല്ലാലോ ഉപ്പ പറഞ്ഞെ. " സംശയത്തോടെ എന്നെ Aflu നോക്കി
" ഏയ്.. അങ്ങനെയെല്ലാം പറയോ...'' ചിരി Max. അടക്കിവെച്ച് അവന്റെ അടുത്തേക്ക് പോയി
" ചെറിയൊരു ഭീഷണിയുടെ സ്വരം Feel ചെയ്തില്ലാലോ.. " സംശയത്തോടെ വീണ്ടും എന്നോട് ചോദിച്ചപ്പോൾ നല്ല രീതിയിൽ ഞാൻ ചിരിച്ചു കൊടുത്തു
" നിങ്ങളെന്തെങ്കിലും ചെയ്യ്... എനിക്കൊന്നും അറീല്ല.. " ഉമ്മ പോവേണ്ട താമസം Ayshu ഞങ്ങൾക്കരികിലേക്ക് ഓടി വന്നു
" ഈ കല്യാണം പൊളിക്കും " ഒത്തിരി ആകാംശയോടെ അവൾ പറഞ്ഞു
" അവസാനം പൊളിയാതിരുന്നാ മതിയായിരുന്നു '' Afluന്റെ മറുപടിക്ക് ഞാൻ ഒരു കൊട്ട് കൊടുത്തു
" കളിനാക്ക് വളക്കല്ലാടാ.." ഉപ്പുയുടെ മുന്നിൽ നല്ല ധൈര്യത്തോടെ നിന്നെങ്കിലും എവിടെയൊക്കെയോ ചെറുതായിട്ട് എനിക്കും പേടിയുണ്ടായിരുന്നു
" അങ്ങനെയെങ്ങാനും സംഭവിച്ചാൽ എന്റെ മയ്യിത്ത് പോലും കിട്ടീന്ന് വരൂല.. ഒന്നെങ്കിൽ ഉപ്പ അല്ലെങ്കിൽ Hashim Uncle " ഭയത്തോടെ Aflu പറഞ്ഞു നിർത്തി
" എനിക്ക് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാവായി നിന്നെ ഞാൻ ഓർത്തിരിക്കും.." കളിയാക്കി കൊണ്ട് ഞാൻ മുകളിലേക്ക് പോയി
" അപ്പൊ ഇങ്ങള് മനഃപ്പൂർവ്വം എന്നെ കുടുക്കിയതാണല്ലേ..." ദേഷ്യത്തോടെ Aflu പറഞ്ഞതിനു ഞാൻ കണ്ണിറുക്കി മുകളിൽ പോയി
" ഇകാക്ക... എണീക്ക്.. " ഉറങ്ങികൊണ്ടിരുന്ന എന്നെ Aflu ഒറ്റ ചവിട്ട്.. ഞാൻ നിലത്തേക്ക് വീണു..
" എന്താടാ പൊട്ടാ.." നടുവിൽ കൈവെച്ച് കൊണ്ട് ഉറക്കചവടോടെ ഞാൻ അവിടെ ഇരുന്നു
" എത്ര സമയായി വിളിക്കുന്ന്.." ദേഷ്യത്തോടെ അവൻ പല്ലിരുമ്പി
" അതിന് ഇങ്ങനെ ചവിട്ടാണോ വേണ്ടെ.." പരമാവധി Seriousness മുഖത്ത് വരുത്തി കൊണ്ട് ഞാൻ ചോദിച്ചു
" ആ എനിക്കപ്പൊ അങ്ങനെ ചെയ്യാനാണ് തോന്നിയത്... നിങ്ങൾ ഇവിടെ കിടന്നുറങ്ങിക്കോ താഴേ ഉപ്പാന്റെ വായിലുള്ളത് മൊത്തം ഞാനാണ് കേട്ടത്.." പുരികം ചുളിച്ചുള്ള അവന്റെ പറച്ചിൽ കേട്ടപ്പോൾ വീണ്ടും പണി കിട്ടീന്ന് എനിക്ക് മനസ്സിലായി
" എന്താടാ ഇപ്പോഴത്തെ Problem..?" അവന്റെ അടുത്തിരുന്ന് ഞാൻ ചോദിച്ചു
" Hashim Uncleന് ഇന്നൊന്ന് കാണണം പോലും " ഇത്തിരി കലിപ്പോടെ അവൻ അതു പറഞ്ഞപ്പോഴേക്കും എന്റെ കാറ്റ് പോയി
" എന്തിന്..?"
" ആ.. എനിക്കറിയില്ല.. പെട്ടെന്ന് Ready ആക്.... ഉപ്പ എന്നോടും കൂടെ വരാൻ പറഞ്ഞ് " താൽപര്യമില്ലാതെയുള്ള അവന്റെ മുഖം കണ്ടപ്പോഴെ ഉപ്പയ്ക്കൊപ്പം അടിയാക്കിയിട്ടുള്ള വരവാണിതെന്ന് എനിക്ക് മനസ്സിലായി
'' നിന്നെ എന്താ ഉപ്പ പറഞ്ഞെ " മുഖത്ത് നല്ല ചിരിയോട് കൂടി ഞാൻ ചോദിച്ചു
" അധികം ചിരിക്കണ്ടാട്ടാ... " ദേഷ്യത്തോടെ അവനതു പറഞ്ഞപ്പോൾ ഉറങ്ങി പോയതിനു ഞാൻ സ്വയം പഴിച്ചു
" കാര്യം പറയെടാ..''
" Bike തന്നെ " തല കുനിച്ചുള്ള അവന്റെ ആ ഇരുപ്പ് കണ്ടപ്പോൾ കാര്യം എനിക്ക് പിടി കിട്ടി
'' ഇത്തവണ ആരാ നിനക്കിട്ട് പണിഞ്ഞത്..?" ചിരിച്ചു കൊണ്ട് ഞാൻ അതു ചോദിച്ചപ്പോൾ ഗൗരവത്തിലൊരു നോട്ടം എന്റെ നേർക്ക് എറിഞ്ഞു
" നിനക്ക് മര്യാദിക്ക് ഓടിച്ചാൽ പോരെ... Over Speed ആക്കുന്നതു കൊണ്ടല്ലേ ഉപ്പാന്റെ കയ്യിന്ന് ഇങ്ങനെ കിട്ടുന്നെ... " മനസ്സിലാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലാന്ന് അറിഞ്ഞിട്ടും ഞാൻ വെറുതെ പറഞ്ഞു കൊടുത്തു..
" ഞാൻ Over Speed ഒന്നുമല്ലായിരുന്നു." ചെറിയ കുട്ടിയെ പോലെ അവൻ പരാതി പറഞ്ഞു
" Sheyinക്കാ... ഉപ്പ വിളിക്കുന്ന..." താഴെ നിന്ന് Ayshu അലറുന്നത് കേട്ട് ഞാൻ തലയിൽ കൈ വെച്ചിരുന്നു
" എനിക്കുള്ളത് വാങ്ങിയിട്ട് വരാട്ടാ.." നിരാശയോടെയുള്ള ഒരു ചിരിയും സമ്മാനിച്ച് ഞാൻ താഴേക്ക് പോയി.. കയ്യിൽ ഒരു കവറും പിടിച്ചു ഗൗരവത്തിൽ നിൽക്കുന്ന ഉപ്പയെ കണ്ടതും ഞാൻ ഒന്ന് ചിരിച്ചു
" നീ ഒറ്റൊരുത്തനാണ് അവന് വളം വെച്ചു കൊടുക്കുന്നെ... " ദേഷ്യത്തോടെ ഉപ്പ പറഞ്ഞപ്പോഴാ കാര്യം പിടികിട്ടിയത്
" അവൻ Over Speedൽ പോയിട്ടോന്നില്ല ഉപ്പാ... ആരോ അവൻക്കിട്ട് പണിഞ്ഞതോ." എപ്പോഴത്തെയും പോലെ അവന്റെ ഭാഗം പിടിച്ചു നിന്നു.. അതിനു പിന്നിൽ മറ്റൊരു കാരണവും കുടിയുണ്ട്...!
" അപ്പൊ പിന്നെ ഇതെന്താ.?" കൈയിലുള്ള കവർ ഉപ്പ എനിക്ക് നേരെ നീട്ടി... അതു തുറന്നുനോക്കിയപ്പോഴല്ലെ കാര്യം പിടികിട്ടിയത്...Fine Paper...!
" Speedന്റെ Recording പ്രകാരം Courtന്ന് വന്ന Fine paper... ഇനിയെന്താ നീ പറയാൻ പോകുന്നെ..?Cameraയ്ക്ക് തെറ്റിയെന്നാണോ....?" രൂക്ഷമമായ ഉപ്പയുടെ നോട്ടം കണ്ടപ്പോൾ അവനെ കൊല്ലാനാണ് തോന്നിയത്.. ഞാൻ വെറുതെയൊന്ന് മുകളിലേക്ക് നോക്കിയപ്പോൾ എന്നെ നോക്കി പല്ലിളിക്കുന്ന Afluനെ കണ്ടു.. നിന്റെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെ...!
" മനുഷ്യനായാൽ വകതിരവ് വേണം.. അവൻക്ക് Bike ശരിയാവൂലയെന്ന് ആദ്യേ നിന്നോട് പറഞ്ഞിരുന്നില്ലെ... കേൾക്കൂലാലോ...Bike അവൻക്ക് വാങ്ങിച്ചു കൊടുത്തത് നീയല്ലെ നീ തന്നെ Fine അടച്ചോ... " ഗൗരവത്തോടെയുള്ള ഉപ്പയുടെ വാക്കുകൾ ഞാൻ അനുസരണയുള്ള കുട്ടിയെ പോലെ കേട്ട് നിന്നു.. കലാപരിപാടിക്ക് ശേഷം കവറും കയ്യിൽ പിടിച്ച് ഞാൻ മുകളിലേക്ക് പോയി
" എടാ... നിനക്ക് എന്നെ ഇതിനാണ് വിളിക്കുന്നതെന്ന് അറിയായിരുന്നല്ലെ.. എന്നിട്ട് ഇവിടെ വന്നിട്ട് Acting... " ദേഷ്യത്തോടെ കിട്ടിയ സാധനം കൊണ്ട് ഞാൻ അവനെ എറിഞ്ഞു
" അങ്ങനെ പറഞ്ഞാൽ ഇങ്ങളിവ്ടിന്ന് തുടങ്ങൂലേ."
" ഉപ്പയോട് നിന്നെ Support ചെയ്ത് പറയുകയും ചെയ്തു.. ഇനി നീ Bike തൊട്ടു പോവരുത് " പുച്ഛത്തോടെ അവൻ മുഖം തിരിച്ചു
" ഇനി ഞാൻ ശ്രദ്ധിച്ചോളാ." ദേഷ്യത്തോടെ നോക്കുന്ന എന്നോട് അവൻ പറഞ്ഞു
" ഇത് നിന്റെ പൊതു പല്ലവിയല്ലെ..." ചിരി മാത്രം നൽകി അവൻ വിഷയം മാറ്റി
" വേഗം റെഡിയാവ്... നമ്മുക്ക് പോവണ്ടെ.." ചിരിയും പാസ്സാക്കി അവൻ പോയി
" എടാ...Uncle പുറത്തു തന്നെയുണ്ടല്ലോ.." Afeehaയുടെ മുന്നിൽ ഞങ്ങളെ കാത്തു നിൽക്കുന്ന Hashim Uncleനെ നോക്കി Afluനോട് പറഞ്ഞു
" മോനെ.. നിങ്ങളുടെ Plan എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല... നടക്കുന്ന് നിങ്ങൾ പറയുന്നതല്ലാതെ എന്താണെന്ന് പറയുന്നിലാലോ.. എനിക്ക് നിന്നെ വിശ്വാസാണ്.... എന്തായാലും ഇത് ഒരു മൊടക്കവും കൂടാതെ നടക്കുമെന്ന് നീ എനിക്ക് വാക്ക് തരണം..." പ്രതീക്ഷയോടെ ആ ഉപ്പ എന്റെ നേർക്ക് കൈ നീട്ടിയപ്പോൾ ചിരിച്ചു കൊണ്ട് ആ കൈകളിൽ ഞാനെന്റെ വാക്ക് നൽകി
" നടക്കുമെല്ലാം... അവളുടെ Life സുരക്ഷിതമാക്കും.."
" ഉപ്പാ.... ഞാനൊ..." പെട്ടെന്ന് പുറത്തേക്ക് വന്ന അവൾ ഞങ്ങളെ കണ്ടപ്പോൾ ഞെട്ടി... എന്റെ കാര്യം പിന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ... Uncleടെ മുന്നിലെങ്ങാനും വെച്ച് എന്നെ തെറി പറഞ്ഞാൽ പിന്നെ...... :( :( *_*
അവളെ കണ്ടയുടനെ Aflu കാറിലേക്ക് പോകാൻ നോക്കുന്നത് കണ്ട് ഞാൻ അവന്റെ കൈ പിടിച്ചു വെച്ചു.. രൂക്ഷമമായി എന്നെ നോക്കിയതിനു ശേഷം ഞങ്ങൾ Uncleടെ മുഖത്തേക്ക് നോക്കിയപ്പോൾ സഹതാപപൂർവ്വമുള്ള ചിരിയുമായി അദ്ദേഹം ഞങ്ങളെ നോക്കുന്നത് കണ്ടു... മോളുടെ സ്വഭാവം Uncleന് നല്ലോണം അറിയാന്ന് മനസ്സിലായി...!
" ഇയാളെന്താ ഇവിടെ...?" ഞങ്ങർക്കരികിൽ ദേഷ്യത്തോടെ വന്ന് എനിക്ക് നേരെ ചൂണ്ടി കാണിച്ചു
" അത്.... അവർ....." വാക്കുകൾക്ക് തിരയുന്ന ആ ഉപ്പയെ വിട്ട് അവൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞു
" എന്താണ് നിനക്ക് വേണ്ടത്..?" Afluനെ നോക്കിയാണ് അവളുടെ ചോദ്യം... അന്തം വിട്ട് Aflu അവളോട് ചിരിച്ചു
" കുന്തം..." അവളെ കളിയാക്കിയുള്ള ആ Reply അവർക്കൊട്ടും പിടിച്ചില്ല... ഞാനും Uncleഉം അറിയാതെ ചിരിക്കുകയും ചെയ്തു... ഞങ്ങളെ രൂക്ഷ്മമായി ഒന്നു നോക്കിയതിനു ശേഷം Afluന്റെ നേർക്ക് വിണ്ടും തിരിഞ്ഞു
" എന്തിനാ നിനക്ക്...? മായാവിയെ പിടിക്കാനാണോ...?" ദേഷ്യത്തോടെയുള്ള അവളുടെ സംസാരം Aflu ഒരു ആക്കിയ ചിരിയോട് കൂടി സ്വീകരിച്ചു
" അല്ലടീ...കുട്ടൂസനവിടെ കാത്തു നിൽക്കുന്നിണ്ട്... കൂട്ടാൻ പോകാനാ... നിന്റെ കയ്യിലുണ്ടോ ഒരണ്ണം..?" ഇവനിതെന്തിന്നുള്ള പുറപ്പെടാണെന്ന മട്ടിൽ ഞാൻ അവനെ നോക്കുമ്പോൾ Uncle അവളെയും അടക്കാൻ ശ്രമിച്ചു
" എന്നാ പിന്നെ ഉപ്പ പറ ഇവരെന്തിനാ ഇവിടെ വന്നതെന്ന്...?" ദേഷ്യത്തോടെ അവൾ Uncleനോട് ചോദിച്ചു
" ഞാൻ പറയാം.. " Afluന്റെ ശബ്ദം കേട്ട് ഞാൻ അവൻക്ക് നേരെ തിരിഞ്ഞു.. കൂടെ അവളും...!
" എന്റെ ഇക്കയുടെ Nikkah ആണു ഈ വരുന്ന 25ന്... ക്ഷണിക്കാൻ വന്നതാണ് " ഞെട്ടലോടെ അവൻ പറഞ്ഞതു കേട്ട അവൾ എന്നെ തുറിച്ചു നോക്കി... അവൾടെ കൈയ്യിൽ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നെ അവൾ എന്തായാലും കൊന്നിട്ടുണ്ടാക്കുമായിരുന്നു..!
" നീയും എന്തായാലും വരണം.... " Aflu അത് പറഞ്ഞു തീരും മുമ്പ് അവൾ അകത്തേക്ക് കയറി പോയി
" വേഗം വന്ന് കാറിൽ കയറ്... അവൾ വെട്ടുകത്തിയെടുത്ത് വരും മുമ്പ് രക്ഷപ്പെടാം..." Aflu ഇതും പറഞ്ഞു കാറിൽ കയറി... Uncleനു ഒരു ചമ്മിയ ചിരി പാസ്സാക്കി ഞാനും പോയി...!
*ഇനിയെന്താ നടക്കാൻ പോകുന്നെയെന്ന് എനിക്കൊരു നിശ്ചയവുമില്ല... ഒരു പെണ്ണിന്റെ എതിർപ്പോടെയുള്ള ഈ വിവാഹം തെറ്റാണെന്ന് എനിക്കറിയാം.. ശരിയായ മാർഗ്ഗമല്ല ഇനി ഞങ്ങൾ സ്വീകരിക്കുന്നത്.. ചതിയാണൊരർഥത്തിൽ...! നല്ലതിനാണെന്ന് ഓർക്കുമ്പോഴാണ് ആകെയുള്ള സമാധാനം... എല്ലാം നല്ലതായി അവസാനിക്കട്ടെ....! *
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
ഞാൻ അങ്ങനെ അടുത്ത Chapterമായി വന്നിരിക്കുന്നു...ഇഷ്ട്ടായിനോ...?😕
Afeehaയുടെ Character സാധാരണ ഒരു പെൺകുട്ടിയുടേതല്ലയെന്ന് ഞാൻ ആദ്യേ പറഞ്ഞിട്ടുണ്ടായിരുന്നു... തന്റേടമുള്ള Character ആണെന്ന് നിങ്ങൾക്ക് മനസ്സിലാക്കി തരാനാണ് ആദ്യേ ഒരുപാട് സൂചന തന്നത്... എന്തായാലും അവളെ ഇഷ്ട്ടായിനോ...?😯
Favourite Character ആരാണ്...?Comment ചെയ്യ്..😞😞😞
Vote and Comment😍😍😍
അടുത്ത Update നേരത്തെയാക്കാൻ ശ്രമിക്കാട്ടോ...!😍✌
Bạn đang đọc truyện trên: AzTruyen.Top