Part 12

Afeeha :

" എന്റെ മോളെ.. ഇപ്പോഴാ ഒന്നു സമാധാനായത്... ഒരു മാസത്തിനു ശേഷമല്ലേ ഈ Examൽ നിന്ന് മോചനം കിട്ടിയത്..." Exam കഴിഞ്ഞതിന്റെ സന്തോഷം സനയ്ക്കൊപ്പം പങ്കുവെക്കലായിരുന്നു ഞാൻ..

" സത്യം... ഒന്നും പഠിക്കലില്ലെങ്കിലും Exam കഴിഞ്ഞാൽ അതിന്റെ ഫീൽ വേറെ തന്നെയാണ്.. " Sanaയും ഞാനും കോളേജിനു പുറത്തേക്ക് നടക്കുകയായിരുന്നു

" Afeeha... "ആ ശബ്ദത്തിനുടമയെ തിരിച്ചറിയാൻ ഞാൻ തിരിഞ്ഞു നോക്കി.. എപ്പോഴും എന്നെ കാണുമ്പോൾ മാറി നടക്കുന്ന ആ വ്യക്തി....

" Aflah.. " സന അതു പറഞ്ഞു തീരുമ്പോഴേക്കും ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി... പക്ഷേ അവന്റെ തൊട്ടിപ്പുറത്തുള്ള ആ രൂപം...!

" Sheyin... " ഞാൻ സ്വയം പറയുന്നതു കേട്ടു സന എന്റെ കൈകൾ പിടിച്ചു... അവർ ഞങ്ങളുടെ അടുത്തേക്ക് വരുന്നതു കണ്ട് ഞാൻ പോകാനൊരുങ്ങി

" Afeeha... I am Sorry " അത് പറഞ്ഞയാളുടെ നേർക്ക് ഞാൻ തിരിഞ്ഞു.

" For what..?" അയാളുടെ കണ്ണുകളിൽ നോക്കി അത് ചോദിച്ചപ്പോൾ മനസ്സിൽ ഒരു സമാധാനം

" For.... " വാക്കുകൾക്കായി അയാൾ തിരയുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്

" Mister താനെന്താ വിചാരിച്ചെ കല്യാണത്തിന്റെ അന്ന് വരാതിരുന്നാൽ ഈ Afeeha അവിടെ തീർന്നെന്നോ...? താൻ അങ്ങനെ ചെയ്തത് ഏതായലും നന്നായി... തന്നെ പോലെ ഒരാൾ എന്റെ Lifeൽ വന്നിരുന്നെങ്കിൽ എന്തിനും ഏതിനും ഒളിച്ചോടി കൊണ്ടേയിരിക്കും... കുറച്ച് ആളുകൾ എന്നെ കുറ്റപ്പെടുത്തി കാണും.. അവർ എന്നെ കുറിച്ച് എന്തു പറഞ്ഞപ്പോഴും എനിക്ക് ഒരു കുഴപ്പോമുണ്ടായില്ല... താൻ ഒഴിഞ്ഞു പോയത് ഏതായലും നന്നായിയെന്നെ എനിക്ക് അന്നേരവും ഇപ്പോഴും തോന്നിയിട്ടുള്ളു... പക്ഷേ.. "

ഇത്ര സമയവും ദേഷ്യത്തോടെ പലതും പറഞ്ഞെങ്കിലും പെട്ടെന്ന് എന്റെ ഉപ്പയെ എനിക്കോർമ്മ വന്നു " പക്ഷേ... നിങ്ങൾ അന്ന് ചെയ്തതിനു എന്റെ ഉപ്പ അനുഭവിച്ച സങ്കടം.... അന്നാദ്യമായാണ് എന്റെ ഉപ്പയുടെ കണ്ണ്... അതിനു നിങ്ങൾ അനുഭവിക്കും... എന്റെ ഉപ്പയെ കരയിച്ചതിനു നിങ്ങളെ പടച്ചോൻ വെറുതെ വിടില്ല..." ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാനാവില്ല... ഞാൻ സനയുടെ കൈയും പിടിച്ച് അവിടന്ന് നടന്നു നീങ്ങി

* ഇത്രകാലവും എന്റെ മനസ്സിലുണ്ടായിരുന്ന ആ ദേഷ്യം ഇന്ന് ഞാൻ പുറത്ത് കാട്ടി... അയാളെന്താ വിചാരിച്ചെ...? I hate you Sheyin... *

Sheyin :

അവൾ പോയതിനു ശേഷമാണ് ശരിക്കും എന്റെ ശ്വാസം നേരെ വീണത്.... ഞാൻ Afluനെ നോക്കിയപ്പോൾ അവൻ പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്... ചുറ്റുമുള്ളവരുടെ ശ്രദ്ധ ഞങ്ങൾക്ക് നേർക്കായതു കൊണ്ട് ഞാൻ പെട്ടെന്ന് കാറിൽ കയറി ഇരുന്നു

" ഞാൻ ആദ്യേ പറഞ്ഞില്ലെ അവളുടെ മുന്നിൽ പോയി പെടണ്ടയെന്ന്....നാട്ടിൽ എത്തിയിട്ടില്ല അപ്പോഴേക്കും പണി കിട്ടീലേ... Airportന്ന് ഇവിടെ എത്തും വരെയെന്തൊക്കെയായിരുന്നു... അവളോട് Sorry പറയും കാരണം വ്യക്തമാക്കി കൊടുക്കും മലപ്പുറം കത്തി അമ്പും വില്ലും.. എന്നിട്ടെന്തായി പവനായി ശവമായി.. " Aflu വണ്ടിയിൽ കയറിയതു മുതൽ ചിരിക്കാൻ തുടങ്ങിയതാണ്

" അതിന് ഇങ്ങനെയൊക്കെ സംഭവിക്കൂന്ന് എനിക്കറിയോ...?" നിഷ്കളങ്കതയോടെ ഞാൻ അവനെ നോക്കി

" അപ്പോ ഞാനെന്താ ആദ്യേ പറഞ്ഞത്.. പോവണ്ട അതു ശരിയാവൂല എന്നൊക്കെ ഞാനെത്ര പറഞ്ഞിനു... അപ്പോ എന്താ മോൻ പറഞ്ഞെ " അതിനെന്താ... ഒന്നുമില്ല" ചക്ക മാങ്ങ... എന്തെല്ലാമായിരുന്നു... ഇപ്പോ അത്രയും ആൾക്കാരുടെ മുന്നിൽ നാണം കെട്ടപ്പോ സമാധാനായില്ലേ....?" Afluവിന്റെ വായ് Non- Stop എന്നെ കളിയാക്കലായിരുന്നു

" ഇങ്ങനെയൊക്കെ അവൾ പറയൂന്ന് നിനക്ക് ആദ്യേ അറിയായിരുന്നല്ലേ...?" അല്പം ദേഷ്യത്തോടെ ഞാൻ അവനോട് ചോദിച്ചു

" പിന്നെ അറിയാതെ.... അതല്ലെ അവളെ കാണുമ്പോൾ ഞാൻ മുങ്ങി നടക്കുന്നേ... അവൾടെ മുന്നിലെങ്ങനും പെട്ടാൽ പിന്നെ എന്നെ കോളേജിൽ വെച്ച് നാറ്റിച്ച് ഒന്നിനും കൊള്ളാതാക്കുമായിരുന്നു "

" എന്നിട്ട് നീ ഇതൊന്നും അന്നേരം പറഞ്ഞിലാലോ..?" ദേഷ്യത്തോടെ അവനോടു അതു പറഞ്ഞപ്പോഴും അവന്റെ ഒടുക്കത്തെ അട്ടഹാസം

" ചിലത് കൊണ്ടാലെ പഠിക്കൂ "

" ഇത്ര തന്റേടമുള്ള ഒരു പെണ്ണാണെന്ന് നീ കല്യാണത്തിനു മുന്നും പറഞ്ഞിരുന്നില്ലാലോ...? കെട്ടിയിരുന്നേൽ ഇവൾ എന്റെ തലയിൽ കേറി ഭരിക്കുമായിരുന്നു... കെട്ടാനത് ഭാഗ്യം..." അവൾ പറഞ്ഞതിന്റെ ഷോക്ക് വിട്ടുമാറത്തതുകൊണ്ട് ഞാനൊരു നെടുവീർപ്പോടെ ഇതും പറഞ്ഞ് നിർത്തി

" ആ ഒറ്റൊരു കാരണം കൊണ്ടാണ് ഈ കല്യാണം കഴിയാൻ ഞാൻ അത്രയ്ക്ക് ആശിച്ചത്.." Aflu എനിക്കിട്ട് കുത്തിയതാണെന്ന് എനിക്ക് മനസ്സിലായി

" മനപൂർവ്വം പണിഞ്ഞതാണല്ലെ എരപ്പാ "

" ഏയ്... ഇപ്പൊ എല്ലാമറിയില്ലെ.. വേണ്ടെൽ Afeehaയുടെ ഉപ്പാനെ കാണാൻ പോകാതെ നമ്മുക്ക് വീട്ടിലേക്ക് പോകാം.. എന്തേ..?" Afluക്കറിയാം ഞാനെന്തായലും അതിനു സമ്മദിക്കില്ലായെന്ന്... എന്നിട്ടും അവൻ കളിയാക്കുന്നതാണെന്ന് മനസ്സിലായതു കൊണ്ട് ഞാൻ വിഷയം മാറ്റി

" ഞാൻ വന്നതിനു ശേഷം സംസാരിക്കാന്നല്ലെ ഉപ്പ പറഞ്ഞത്... പിന്നെയെന്താ ആദ്യേ എല്ലാം പോയി പറഞ്ഞെ...?" സംശയഭാവത്തോടെ ഞാൻ Afluനെ നോക്കി

" ഇക്ക അവിടന്ന് Okay പറഞ്ഞതിനു ശേഷം ഉപ്പ Hashim Uncleനെ വിളിച്ചു പറഞ്ഞായിരുന്നു...നഷ്ട്ടപ്പെട്ടു എന്നു കരുതിയ ആ സൗഹൃദം വീണ്ടെടുക്കാനുള്ള തിടുക്കമായിരിക്കും " ചിരിച്ചുകൊണ്ട് Aflu പറഞ്ഞു നിർത്തി

" എന്നാലും എന്തിനായിരിക്കും ഇപ്പൊ ഒരു കൂടിക്കാഴ്ച്ച...?" ഞാൻ സംശയത്തോടെ ചോദിച്ചു

" ദേ എത്തി... വാ പോയി ചോദിക്കാം.. " വണ്ടി നിർത്തി കൊണ്ട് Aflu പറഞ്ഞു.. Beachന്റെ ഒരു Sideൽ Hashim Uncleനെ കണ്ടയുടനെ സലാം പറഞ്ഞു

" Sheyin... മോൻക്ക് ശരിക്കും.." വാക്കുകൾ തേടുന്ന ആ ഉപ്പയുടെ കൈകൾ ഞാൻ പിടിച്ചു

" അതെ Uncle... അന്ന് അങ്ങനെ സംഭവിച്ചെന്ന് കരുതി പേടിച്ചോടാനൊന്നും ഞാനില്ല.. " ഞാൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ആ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഞാൻ കണ്ടു

" അന്ന് മോൻ വീട്ടിൽ വന്ന് സംഭവിച്ചതെല്ലാം പറഞ്ഞപ്പോഴെ എന്റെ മനസ്സിലുള്ള കാര്യമാണ് അന്ന് Ibrahim വിളിച്ചു പറഞ്ഞത്... പക്ഷേ മോൻക്ക് ഇനി ഈ ബന്ധത്തിനു താൽപര്യമില്ലെങ്കിലോ..." Uncle പറഞ്ഞു തീരുന്നതിനു മുമ്പ് ഞാൻ തടഞ്ഞു

" അതല്ല.. Uncleടെ Familyടെ മുന്നിലൊക്കെ എന്റെ Image നല്ലതലാലോ.. അതാ പിന്നെ... "

" എയ്.. അവർക്കൊക്കെ പറഞ്ഞാൽ മനസ്സിലാകും.. അതൊന്നും മോൻ പേടിക്കണ്ട.... " അദ്ദേഹത്തിന്റെ മറുപടിയ്ക്ക് ഞാൻ ചിരിക്കുക മാത്രം ചെയ്തു

" രണ്ടു മാസത്തിനു ശേഷം ഞാനും Afiയുടെ ഉമ്മയും Americaയിലേക്ക് പോകും... അതിനു മുന്നായി എന്റെ മോളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം... " ആ ഉപ്പയുടെ മുഖത്ത് ചെറിയൊരു ഭയം കടന്നുകൂടി

" പക്ഷേ Afiയ്ക്ക് ഒന്നും അറീല്ലാലോ.. അവൾ ഈ കല്യാണത്തിന് സമ്മതിക്കോന്ന് സംശയമാണ് "

" അതിനൊരു സംശയവും വേണ്ട Uncle... എന്തായാലും സമ്മതിക്കൂല..." Uncle പറഞ്ഞു തീരുന്നതിനു മുമ്പ് Aflu മറുപടി പറഞ്ഞു... ഞാൻ Uncleനെ നോക്കി ഒരു ചമ്മിയ ചിരി പാസ്സാക്കി

" അവളോടെല്ലാം പറഞ്ഞാൽ പോരെ...?" Uncle സംശയത്തോടെ എന്നെ നോക്കി

" അങ്ങനെയായാലും Afeeha സമ്മതിക്കുന്ന് എനിക്ക് തോന്നുന്നില്ല... അത്രയ്ക്ക് ദേഷ്യമുണ്ടാക്കും ഇക്കയോട്.." Aflu പറഞ്ഞു തീർന്നപ്പോഴേക്കും ഞാൻ Uncle ശ്രദ്ധിക്കാതെ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു... എനിക്ക് രൂക്ഷമമായ നോട്ടം നൽകി അവൻ Counter അടിക്കൽ നിർത്തി

" പിന്നെയെന്താ ചെയ്യാ...?" നിസ്സഹായ ഭാവത്തോടെ Uncle വീണ്ടും എനിക്ക് നേരെ.

" Uncleന് എന്നെ വിശ്വാസമുണ്ടോ...? " പ്രതീക്ഷയോടെ ഞാൻ അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കി

" 100 % '' എന്നോടുള്ള വിശ്വാസം ആ ചിരിയിലൂടെ എനിക്ക് കാണാൻ സാധിച്ചു.

" എന്നാ പിന്നെ ബാക്കി ഞാനേറ്റു.."

   ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

കഥയുടെ പോക്ക് എങ്ങനെയാണെന്ന് സത്യായിട്ടും എനിക്കറിയില്ല😄... വിചാരിച്ച കാര്യങ്ങളൊക്കെ എങ്ങനെയലോ എവിടെയലോ ആയിട്ട് എത്തുന്നുണ്ട്...😃 അത് നിങ്ങളെ Bore അടിപ്പിക്കുന്നുണ്ടോ...?😕

എന്തായലും Voteഉം Commentലൂടെയും എന്നെ അറിയിക്കുക... ❤

എന്നാ പിന്നെ അടുത്ത Updateവരേക്കും Bye✋✌

Bạn đang đọc truyện trên: AzTruyen.Top