Part 10
Afeeha :
* ഇന്നേക്ക് ഒരാഴ്ച്ചയായി കഴിഞ്ഞിരിക്കുന്നു... മനസ്സുകൊണ്ട് ഞാൻ ഇന്ന് മുന്നേറിയിരിക്കുന്നു... യാതൊരു തെറ്റും ചെയ്യാതെ ഞാനെന്തിന് സ്വയം ശിക്ഷിക്കുന്നു...? എന്തിന് എനിക്ക് വേണ്ടി ജീവിക്കുന്ന എന്റെ ഉമ്മിയെയും ഉപ്പയെയും ഞാൻ വേദനിപ്പിക്കുന്നു...? ഇല്ല... പഴയ Afiയായി ഞാൻ മാറി... അല്ലേൽ മാറും...!*
പലതും ആലോചിച്ച് താഴേയെത്തിയത് ഞാൻ അറിഞ്ഞില്ല... ചായ കുടിക്കുന്ന ഉപ്പയെ കണ്ടപ്പോൾ ഒന്നു പേടിപ്പിച്ചേക്കാമെന്ന് കരുതി... പതിയെ പുറകിൽ പോയി ഒച്ചയാക്കാൻ ഒരുങ്ങിയപ്പോൾ " ട്ടോ " എന്ന് പുറകിലെ ശബ്ദം കേട്ട് ഞാൻ നിലവിളിച്ചു....
" ആ......" എന്റെ നിലവിളി കേട്ട ഉപ്പയും ഞെട്ടി.. കയ്യിലുള്ള ചായ ഡ്രസ്സിലേക്കും മറിഞ്ഞു
" ഞാനല്ല ഞാനല്ല ഞാനല്ല...ഈ ഉമ്മയാണ് ഒച്ചയാക്കിയത് " വഴക്കു പറയാനൊരുങ്ങുന്ന ഉപ്പയുടെ മുന്നിൽ ഞാൻ ആദ്യേ മുൻകൂർ ജാമ്യം എടുത്തു നിന്നു
" അപ്പൊ നീ ഉപ്പയെ പേടിപ്പിക്കാൻ നോക്കിയതോ...?" ഉമ്മ പുരികമുയർത്തിയെന്നോട് ചോദിച്ചു
" എപ്പോ..? ഞാനുപ്പാനെ Hug ചെയ്യാനാണ് വന്നേ...'' ഞാൻ ഒന്നും അറിയാത്ത രീതിയിൽ പറഞ്ഞു
" Hug ചെയ്യാൻ ആകാശത്തേക്ക് എന്തിനാ കൈ പൊക്കി പിടിക്കുന്നെ Miss.Afeeha Hashim.. " ഉമ്മ വിടുന്ന ലക്ഷണമില്ല
" അതെന്റെ Style ആണ് Mrs. Hashim " ഞാനും വിട്ടു കൊടുത്തില്ല
" മതി.. ഉമ്മയും മോളും കൂടി എന്റെ ചായയും കളഞ്ഞു Dressഉം നശിപ്പിച്ചു.... " ഉപ്പ ചൂടോടെ ഞങ്ങളെ നോക്കി
" അതിനെന്താ...?ഉപ്പ പോയി Shirt മാറ്റീട്ട് വാ.. ഉമ്മീ ഒരു കപ്പ് ചായ കൂടി... നമുക്ക് ഒരു അടിപൊളി പെണ്ണ്കാണലാക്കാം... എന്തേ..?"
" ഒരിക്കൽ പെട്ടതാണ്.. ഇനി രക്ഷപ്പെടാനെ ഞാൻ നോക്കൂ...'' ഉപ്പ അതു പറഞ്ഞപ്പോഴേക്കും ഉമ്മ തുറിച്ചു നോക്കി
" ഇനി നിങ്ങൾക്ക് ചായയില്ല " ഉമ്മി ഉപ്പാന്റെ Weaknessൽ കയറിപ്പറ്റി... Morning ചായ ഉപ്പയ്ക്ക് നിർബന്ധമാണ്
" ഞാൻ വെറുതെ പറഞ്ഞതാണ്... കളിക്കല്ലേ.. വേഗം ചായ കൊണ്ടുവാ..." ഉപ്പ പറയുന്നതിനു ഉമ്മ ഇല്ലായെന്നർത്ഥത്തിൽ കൈ വീശി
" എന്നാ പിന്നെ ഞാനങ്ങ്ട് പോയി ഒരു ചായ കുടിക്കട്ട്.. എന്തേ ഇങ്ങടെ അഭിപ്രായം ...?" നമ്പൂതിരി Slangൽ പറയാൻ നോക്കിയതാണെങ്കിലും ഏറ്റില്ല.
" പോയി എനിക്ക് കൂടി എടുത്തോണ്ട് വാ " ഉപ്പ എന്നോട് ആജ്ഞനാഭിച്ചു
" എന്തോ....?എങ്ങനെ...? " അപേക്ഷയാണ് വേണ്ടതെന്നർത്ഥത്തിൽ ഞാൻ ചിരിച്ചു
" പ്ലീസ്... ഒരു ചായ എടുത്തോണ്ട് വാടി... " ഉപ്പ വീണ്ടും പത്രവായനയിലേക്ക് പോയി...
ക്ലാസിൽ കയറിയതു മുതൽ എന്നെ ഒരു നിരീക്ഷണ വസ്തുവിനെ പോലെ പലരും ശ്രദ്ധിക്കുന്നത്... സിംപതിയോടും ഈർഷ്യത്തോടും നോക്കുന്നു... ഒരാളൊഴികെ... എന്റെ സന... ഞാനവളുടെ അടുത്തേക്ക് ഒരു ചിരിയോടു കൂടി പോയി...
" ഏതാടാ First hour...?" അവളുടെ തൊട്ടരികിൽ ഇരുന്നതിനു ശേഷം ചോദിച്ചു
" As Usual....Maths "
" അപ്പൊ ഇന്നത്തെ ദിവസം പോയി... " നിരാശഭാവത്തിൽ അത് പറഞ്ഞുതീരുമ്പോഴേക്കും Dilnaയെന്ന എന്റെ ക്ലാസ്മേറ്റും അവരുടെ Gangഉം അവിടേക്ക് വന്നു
" Hy Afeeha " പ്രതിക്ഷിക്കാതെയുള്ള ഇവരുടെ ഇടപെടൽ കണ്ടപ്പോഴേക്കും കാര്യം എനിക്ക് മനസ്സിലായി
" Hy... " ഒട്ടും താൽപര്യമില്ലാഞ്ഞിട്ടും ഞാൻ Wish ചെയ്തു
" How are you...?"
" Fine " ഇത്തിരി ദേഷ്യത്തോടെ ഞാൻ പറഞ്ഞു
" We know നിനക്ക് എത്രമാത്രം feel ആയിട്ടുണ്ടാകും... Even We felt bad for you... കഴിഞ്ഞതൊക്കെ നീ..." അവൾ പറയുന്നതിനടയിൽ സന തടഞ്ഞു
" അവൾക്ക് ഒരു Bad feelമില്ല... അവൾ തെറ്റു ചെയ്തിനെങ്കിലല്ലേ അതിന്റെ ആവിശ്യമുള്ളു... " ദേഷ്യത്തോടെ സന അതു പറഞ്ഞു നിർത്തി
" അതിന് ഞാൻ ഒന്നും പറഞ്ഞില്ല സന... cool down... നീയിങ്ങനെ React ചെയ്യേണ്ട ആവിശ്യമൊന്നുമില്ല..." Dilna Sanaയോട് പറഞ്ഞു
" Reaction...? അത് ഞാനല്ല ചെയ്തത്... ഇത്രക്കാലം ഒന്നു സംസാരിക്കാറു പോലുമില്ലാത്ത നിങ്ങൾ ഇന്നു Sympathyയുമായി വന്നതിന്റെ ഉദ്ദേശമെന്താണ്...?" സനയുടെ ദേഷ്യം കൂടുന്നതിലുപരി എനിക്ക് നേരെയുള്ള കണ്ണുകളും കൂടി.. ഞാൻ ബാഗുമെടുത്ത് ക്ലാസിന്നു പോയി
" Afee... " എന്റെ പുറകിൽ ബാഗുമെടുത്ത് വരുന്ന സനയെ കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ മരത്തിനു കിഴേ നിന്നു
" നീയെന്തിനാ React ചെയ്തെ സന.. അവർ പറയാനുള്ളത് പറഞ്ഞു പോകില്ലെ... ഇതൊക്കെ എനിക്കിപ്പോൾ ശീലാണ്... സഹതാപമായും കുറ്റപ്പെടുത്താനായും വരുന്നവരുടെ മുന്നിൽ നിൽക്കാൻ ഇപ്പോ ഞാൻ പഠിച്ചു" സങ്കടത്തോടെ ഞാൻ പറഞ്ഞു നിർത്തി
" Sorry... ഇതുവരെയില്ലാത്ത ആ സ്നേഹം കണ്ടപ്പോൾ എന്റെ നാവ് അനങ്ങി പോയി... " Care ചെയ്യുന്നത് അവളുടെ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായി
" Afeeha " പുറകിൽ നിന്ന് വന്ന ആ ശബ്ദത്തിനുടമയെ കണ്ടപ്പോൾ ഞാൻ നിശ്ചലമായി
" Ameen " എനിക്ക് പകരം സംസാരിച്ചത് സനയായിരുന്നു... അന്നത്തെ സംഭവത്തിനു ശേഷം അവൻ മുന്നിലേക്കു വന്നപ്പോഴേക്കും ഭയം എന്നിൽ കയറി കൂടി
" പേടിക്കണ്ട... കുഴപ്പാക്കനൊന്നുമല്ല..." ചിരിയോടെ ഞങ്ങളുടെ മുന്നിൽ വന്ന Ameenന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് യാതൊരു പിടിയുമില്ല..
" നിന്റെ കാര്യം ഞാനറിഞ്ഞു " സഹതാപത്തോടെയുള്ള ആ വാക്കുകൾ എന്റെ ദേഷ്യം കൂട്ടിയതെയുള്ളു
" തന്നെ വിഷമിപ്പിക്കാനല്ല എങ്കിലും അറിയണം എന്നുള്ളത് കൊണ്ട് ചോദിക്കുന്നതാണ് എന്തിനാണ് Sheyin... " അവൻ അതു പൂർത്തികരിക്കുന്നതിനു മുമ്പ് ഞാനെന്റെ കൈകൾ മതിയെന്ന അർത്ഥത്തിൽ ഉയർത്തി
" ആ പേര് എനിക്ക് കേൾക്കണ്ട.. എനിക്കറിയില്ല ഒന്നും " ഇതും പറഞ്ഞു ഞാൻ അവിടെ നിന്ന് ഓടി..
Aflah :
പെട്ടെന്നാണ് Afeehaയും Sanaയും മരത്തിനു താഴെ നിന്നു സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്... Afeehaയുടെ ആ Happy face അല്ല ഇന്ന്
അവരെന്നെ കാണാൻ ഇടവരുത്തണ്ടയെന്ന് കരുതി മാറാൻ ഒരുങ്ങുമ്പോഴാണ് അവിടെ വില്ലന്റെ Entry... Ameen...!
അവനെന്തൊക്കെയോ പറഞ്ഞപ്പോഴേക്കും Afeeha അവിടെ നിന്ന് കരഞ്ഞുകൊണ്ട് പോയി... എന്താണ് അവൾക്ക് പറ്റിയത്... ഞാൻ താഴേക്ക് ഓടി..!
ഗ്രൗണ്ടിന്റെ ചുറ്റും നോക്കുന്ന സനയെ മാത്രേ ഞാൻ കണ്ടുള്ളു.... ഞാനവളുടെ അടുത്തേക്ക് പോയി...
" Sana Afeehaയെവിടെ..? " നിറകണ്ണുകളോടെ നിന്ന സനയുടെ മുഖം പെട്ടെന്ന് ദേഷ്യ ഭാവത്തിലേക്ക് മാറി
" നീയോ..? നിനക്കെന്തിനാ അവളെ.?" ദേഷ്യത്തോടെ അവൾ പറഞ്ഞു നിർത്തി
" ഒന്നിനുമല്ല.... കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടു... അവളെവി.." ഞാൻ പറയുന്നതിനു ഇടയിൽ സന കയറി
" നിങ്ങൾക്ക് വേണ്ടതും അത് തന്നെയായിരുന്നില്ലെ... അതിനു വേണ്ടിയല്ലെ ആ പാവത്തിനെ കല്യാണത്തിന്റെ അന്ന്..." അവൾ അത് പൂർത്തിയാക്കാതെ അവിടെ നിന്ന് പോകാനൊരുങ്ങി...
" Afeeha എവിടെ...? " ഞാൻ അവളെ തടയാനായി മുന്നിൽ കയറി നിന്നു
" മാറി നിൽക്ക് Aflah.... നിന്നോട് ഞാൻ അവളെ കുറിച്ച് പറയില്ല " ദേഷ്യത്തോടെ അവൾ അത് വീണ്ടും ആവർത്തിച്ചപ്പോൾ ഞാൻ അറിയാതെ ചൂടായി
" പറയെടി പുല്ലെ..." എന്റെ ദേഷ്യം കണ്ടപ്പോൾ അവളൊന്ന് ഞെട്ടി.. എന്നെ തട്ടി മാറ്റി അവൾ നടന്നു പോയി...
വീട്ടിലെത്തിയപ്പോഴും എന്റെ മനസ്സിൽ Ameen എന്തായിരിക്കും പറഞ്ഞു കാണുകയെന്നായിരുന്നു... ഞാൻ മുകളിൽ പോയപ്പോഴേക്കും പുറത്ത് നോക്കി നിൽക്കുന്ന ഇകാക്കയെ കണ്ടു.. ഞാനവിടയ്ക്ക് പോയി
" എന്താണ് Sheksphere ആവാൻ വല്ല ഉദ്ദേശവുമുണ്ടോ...?" ചിന്തയിൽ മുഴുകിയ ഇകാക്കയെ ഞാൻ ഒന്നു തട്ടി.. ഒന്നു ചിരിക്കുക മാത്രം ചെയ്തു
" ഞാൻ ഇന്ന് Afeehaയെ കണ്ടിരുന്നു" ഞാനതു പറഞ്ഞപ്പോഴേക്കും ഇകാക്കയുടെ കണ്ണുകൾ ആകാംശയോടെ എനിക്ക് നേർക്കായി... ഞാൻ സംഭവിച്ചതൊക്കെ വിശദീകരിച്ചു..
" അവനെന്തായിരിക്കും പറഞ്ഞത്..?" സംശയത്തോടെ ഇകാക്ക എന്നോട് ചോദിച്ചു
" ഞാൻ ചോദിച്ചില്ല... ഇപ്പോ വിളിച്ച് ചോദിക്കണോ...?" കളിയാക്കി കൊണ്ട് പറഞ്ഞതാണെങ്കിലും ഇകാക്ക ചൂടോടെ എന്നെ നോക്കി
" ഇനി എന്താ ചെയ്യാ...?" ഇകാക്കയുടെ മനസ്സിൽ അവളെയോർത്ത് വേവലാതിയുണ്ടെന്ന് എനിക്ക് മനസ്സിലായി..
"ഞാനൊരു Idea പറയട്ടെ...?" എന്റെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞ ഒന്ന്...!
《》 《》 《》 《》 《》 《》 《》 《》
ഞാൻ വീണ്ടും വന്നേ....✌ Ameen ഒരു Suspence ആണല്ലെ...!വലിയ Twist ഒന്നുമല്ല ഈ Ameen😇.... ഒരുപാട് Expect ചെയ്തേക്കല്ലേ..
എങ്ങനെയുണ്ട് ഈ Part...?😯 ഇഷ്ട്ടായിനോ...?😕
വോട്ടും കമന്റും നിങ്ങൾ മറക്കൂലാലോ....🙇🙇
Bye bye....✋✌
Bạn đang đọc truyện trên: AzTruyen.Top