Part 1
Afeeha :
"ഉമ്മീ..... ഉപ്പാക്കെന്താ പറ്റിയേ.... നല്ല ഗൗരവത്തിലാണല്ലോ ഇരിക്കുന്നത് " കോളേജ് വിട്ടു വന്നപാടെ ഉമ്മാന്റെ അടുത്ത് പോയി ഉപ്പാനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഉമ്മനെ ഞാൻ ശ്രദ്ധിച്ചത്... ഉമ്മയും ഗൗരവത്തിലാണ്
" എന്തെ എന്റെ ഉമ്മിക്കും ഉപ്പാക്കും പറ്റിയത്...??" ഉമ്മയെ കെട്ടിപ്പിടിച്ച് ഞാൻ അതു ചോദിച്ചപ്പോൾ ഉമ്മ എന്നോട് പറഞ്ഞത് എന്നെ ഞെട്ടിച്ചു....
" അഫീ ;നിനക്കൊരു നല്ല ആലോചന വന്നിട്ടുണ്ട്.... ഉപ്പാക്കും എനിക്കും ഇഷ്ടായി... നീ സമ്മതിക്കോ...?"
"എന്താ ഉമ്മ ഈ പറയുന്നെ.... എന്റെ Degree Complete ആക്കിയിട്ടു മാത്രേ കല്യാണം ആലോചിക്കൂ എന്ന് പണ്ടേ തീരുമാനിച്ചതല്ലേ... പിന്നെ ഇപ്പോഴെന്താ.. "
ഞാൻ പറഞ്ഞത് കേട്ടിട്ട് ഉമ്മന്റെ ഭാഗത്ത് നിന്ന് ഒരു Reponseഉം ഇല്ല...
" ഉം.. അപ്പൊ ഇത് ഉമ്മാന്റെ മാത്രം തിടുക്കമാണല്ലെ... എന്നിട്ട് എന്റെ ഉപ്പാന്റെ പേര് പറയുന്നോക്ക്.... "
" ഞാൻ ആണ് പറഞ്ഞത്... നിനക്ക് സമ്മതാണോ...?" ഉപ്പയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി......
''ഉപ്പയല്ലെ പറഞ്ഞത് ഞാൻ പറയുന്നത് വരെ ഉപ്പ എന്നെ കല്യാണത്തിനൊന്നും നിർബന്ധിക്കില്ല... പിന്നെ ഇപ്പോളെന്താ..?"
" അത് അന്നത്തെ സാഹചര്യം... ഇന്ന് അതല്ല.... പലതും മാറി അഫി... മോള് ഈ കല്യാണത്തിനു സമ്മതിക്കണം.... "
" അന്ന് ഇല്ലാത്ത എന്ത് മാറ്റാണ് നമ്മുക്കിടയിൽ ഇന്ന് വന്നത്.... ഉപ്പ അതു പറ.... " എന്റെ ശബ്ദത്തിൽ ചെറിയൊരു അടർച്ച വന്നത് എനിക്കു മനസ്സിലായി...
" അത് ഇപ്പൊ എനിക്ക് പറയാൻ ആവില്ല... നീ ചെറിയ കുട്ടിയൊന്നുമല്ലല്ലോ.... ഇനി ഒരു വർഷം കൂടിയല്ലെ നിന്റെ പഠിത്തം Complete ആകാൻ വേണ്ടു... അത് അവർക്ക് സമ്മതമാണ്...." ഉപ്പ പറഞ്ഞത് കേട്ടപ്പോൾ എന്റെ ദേഷ്യം കൂടി വന്നു
" അപ്പൊ എല്ലാം ഉറപ്പിച്ചു കഴിഞ്ഞല്ലേ... പിന്നെ എന്തിനാ എന്നോട് ചോദിക്കുന്ന്... ഇത്ര കാലം നമ്മൾ എല്ലാ കാര്യങ്ങളും ഒരുമിച്ചല്ലേ തീരുമാനിച്ചിരുന്നത്... ഇതിൽ മാത്രം എന്താ മാറ്റം...?"
" അഫി... ഒച്ചകുറച്ച് സംസാരിക്ക്... നിന്നോട് ചോദിക്കാതെ തീരുമാനം എടുത്തിട്ടില്ല.... ഞങ്ങൾക്ക് ഇത് ഇഷ്ട്ടായി എന്നെ പറഞ്ഞുള്ളു....നിനക്ക് ഇഷ്ട്ടയില്ലേൽ ഇത് ഒഴിവാക്കാം... പക്ഷേ... " ഉപ്പയുടെ വാക്ക് മുഴുവനാക്കാൻ ഞാൻ മിണ്ടാതെ നിന്നു
" ഈ വർഷത്തിനുള്ളിൽ നിന്റെ കല്യാണം ഞാൻ നടത്തിയിരിക്കും... "
എന്റെ ഉളള് നീരാൻ തുടങ്ങി
" I hate you uppa.... I really hate you" ഇതും പറഞ്ഞ് ഞാനെന്റെ റൂമിലേക്ക് ഓടി ലോക്ക് ചെയ്തു...
" എന്താണ് അള്ളാ ഇതൊക്കെ... ഞാൻ എന്ത് തെറ്റാണ് അതിനു മാത്രം ചെയ്തത്... എന്തു കാര്യത്തിലും എന്റെ കൂടെ നിന്നിരുന്ന എന്റെ ഉപ്പ ഇന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ മാത്രം എന്തു സാഹചര്യമാണ് വന്നത്....? അത് എന്നോട് പറയാൻ എന്താണ് ഉപ്പ തയ്യാറാവത്തത്....? എനിക്ക് ഇതൊന്നും സഹിക്കാൻ ആവുന്നില്ല..."
കരയാൻ മാത്രമേ ഇപ്പോൾ എനിക്ക് സാധിക്കുന്നുള്ളു... ഞാൻ ഇനി എന്ത് ചെയ്യണം.....?
Shayin :
" ഉമ്മ.. ഞാൻ പറഞ്ഞല്ലൊ എനിക്ക് ഇപ്പോൾ ഒരു കല്യാണം വേണ്ടാന്ന്..." ഉമ്മ വീണ്ടും ആ വിഷയവുമായിട്ട് വന്നിരിക്കുകയാണ്....
" അങ്ങനെ പറഞ്ഞാൽ എങ്ങനെയ ശരിയാവ.... ഉപ്പ നിനക്ക് 5 ദിവസത്തെ സമയം തന്നിരിക്കുകയാണ്... തീരുമാനം മാറ്റണം മോനെ... "
" ഇതെന്തോന്ന് പരിപാടി... 5 ദിവസത്തിനുള്ളിൽ തീരുമാനം മാറ്റണം പോലും... എന്നാ പിന്നെ ഇപ്പൊ തന്നെ മാറ്റിയപ്പോരെ "
" അങ്ങനെയായലും മതി.. " ഉമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു
" ഉമ്മ ചളിയായിട്ട് ഇറങ്ങിയതാണോ... പോയെ പോയെ.... "ഈ വിഷയം ഇവിടെ തീർക്കാനായി ഞാൻ ഉമ്മയെ ഓടിച്ചു
" ഷായി... നിന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാകുമല്ലോ അല്ലെ? " ഉമ്മ വീണ്ടും അതെ ചോദ്യം... ഇത് ഒരു കണക്കിന്നു തീരുന്ന ലക്ഷണമില്ല....
" ഞാനെന്തു അറിഞ്ഞിട്ടാണ് തീരുമാനം മാറ്റണ്ടെ... എനിക്ക് ആരാ ആളെന്നു പോലും അറീല്ല...."
" അപ്പോ അതാണ് കാര്യം... കള്ളാ... ഇത് നേരത്തെ അങ്ങ് പറഞ്ഞപ്പോരെ.... " പുറകിൽ നിന്ന് വന്ന ആ അവശബ്ദം തിരിച്ചറിയാൻ ഒരുപാട് നേരമൊന്നും വേണ്ടി വന്നില്ല
" ആ... Aflahഎ നിനക്ക് മനസ്സിലായല്ലോ... സന്തോഷായി.. ഈ ഏട്ടന് സന്തോഷായി... " ഞാൻ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു..
" അതാണ് ഇകാക്ക ഈ നെഞ്ചില്ലുള്ളിലെ സ്നേഹം.. " അവൻ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു
" മെല്ലെ അടിക്ക്... ഒരുപാട് ആളുള്ളതല്ലേ... എന്തെങ്കിലും സംഭവിച്ചാലോ..."
" ഷായി... അവൾ നല്ലൊരു കുട്ടിയാ... ഒരു മൊഞ്ചത്തി കുട്ടി... " ഉമ്മ അവളെ കുറിച്ച് പറയാൻ തുടങ്ങി... അപ്പൊ ഇത് ഊരി പോരാൻ കഴിയുന്നതല്ല
" അപ്പൊ ഇകാക്ക് Match ആവൂലാല്ലേ.. "Aflah പണ്ടെ Counter അടിക്കാൻ മിടുക്കനാണ്... പ്രത്യേകിച്ച് എനിക്കിട്ട് ആവുമ്പോ.....!!!
" എന്താടാ എനിക്കൊരു കുഴപ്പം..."
"ഏയ്... ഒരു കുഴപ്പവുമില്ല... ഇങ്ങള് ഉട്ക്കത്ത ഗ്ലാമർ അല്ലേ.. " ഞാൻ വേഗം എന്റെ മുടിയെല്ലാം ഒന്ന് ശരിയാക്കി ഇരുന്നു....
" രണ്ടാൾക്കും ഇപ്പൊ കിട്ടും... ഞാൻ പറീന്നത് കേൾക്ക്.... " ഉമ്മന്റെ ഒരു ദേഷ്യം നോക്കറ...
" ആ.. എന്ന പറ "
" അവൾ 2nd ഇയർ ഡിഗ്രിക്ക് പഠിക്കുന്ന്.. ഒറ്റ മോളാണ്... നല്ല കുടുംബവും തറവാട്ടു മാണ്.... എല്ലാം കൊണ്ടും നല്ല ആലോചനയാണ്... അവളെ പഠിപ്പിക്കണം... അത് മാത്രേ അവർക്ക് വേണ്ടു... "
" എന്നാപ്പിന്നെ അവർക്ക് തന്നെ പഠിപ്പിച്ചൂടെ....? "
" അവർക്ക് ഇപ്പൊ അതിനു സാധിക്കില്ല..."
" എന്തുകൊണ്ട്....?"
" അതു നീയിപ്പൊ അറിയണ്ട... നിനക്ക് സമ്മതാണോ...?"
'' അതെ " Aflah ആയിരുന്നു അത്
"ടാ പൊട്ട.. എനിക്കാണ് കല്യാണം... വേഗം അങ്ങ് സമ്മതം പറയാൻ ഇതെന്താ..? "
" ഞാൻ എനിക്ക് സമ്മതാണെന്ന പറഞ്ഞെ.." Aflah നെ കൊണ്ട് ഒരു രക്ഷയുമില്ല.
''ഞാൻ നോക്കിട്ട് പറയാ ഉമ്മാ... 5 ദിവസം ഇനിയുമില്ലേ...."
" എന്നിട്ടു നിനക്ക് അവളുടെ Photo കാണിച്ചെരാട്ടാ... "
"ഇപ്പോഴെ കാണിച്ചന്നാൽ എനിക്ക് കുഴപ്പോന്നില്ല ഉമ്മ..." ഞാൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി
" പക്ഷെ എനിക്ക് കുഴപ്പിണ്ട്..." ഇതും പറഞ്ഞ് ഉമ്മ പോയി
" ഉമ്മീ ... എനിക്ക് കാണിച്ച Bhabhi ന്റെ ഫോട്ടൊ.." Aflah ഉമ്മന്റെ പിറകീന്ന് പറയുന്നത് ഞാൻ കേട്ടു...
" ഉമ്മ...അബദ്ധമൊന്നും കാണിച്ചേക്കല്ലേ.. " ഞാൻ വെറുതെ അവനെ ഒന്നു ചൂടാക്കി.. ഒരാളെ ചൂടാക്കുമ്പോൾ എന്തൊരു സുഖാല്ലേ.....
ഇനി ഞാൻ എന്താ ചെയ്യാ....?
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
അങ്ങനെ ഞാനൊരു പാർട്ട് കൂടി Update ചെയ്തു... ✌ഞാൻ വിചാരിച്ചതിനെക്കാൾ കൂടുതൽ Support എനിക്ക് Prologue ൽ തന്ന എല്ലാവർക്കും ഒരുപാട് നന്ദിയുണ്ടെട്ടോ...😘😘😘😘😘
എങ്ങനെയുണ്ട് ഈ Part..? ഇഷ്ട്ടായിനോ...?😕
എന്തായലും വായിച്ചതല്ലേ ഒരു Voteഉം ഒരുപാട് Commentഉം ഇട്ടിട്ട് പോയ്ക്കോ..😎
എന്ന പിന്നെ അടുത്ത Update ൽ കാണാട്ടോ...😍
Bye Bye.....❤❤
Bạn đang đọc truyện trên: AzTruyen.Top