8
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *PART:8*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഓള് എന്നോട് ഒരു നിറപുഞ്ചിരിയോടെ ചോദിച്ചു...
കാക്കോ ഇങ്ങള് എന്നാണ് എന്നെ ആദ്യായിട്ട് കണ്ടത്....?
അത് അന്ന് അഡ്മിഷന് വന്നപ്പോ...അന്ന് അന്റെ ഉപ്പുപ്പായും കൂടെണ്ടാർന്നല്ലോ...
മ്മ്മ്...
എന്താ മുത്തേ ഇയ്യും എന്നെ അന്നല്ലേ കാണണത്...?
ഞാൻ ഒരു സംശയ ഭാവേന ഓളോട് ചോദിച്ചു...
അല്ല ഞാൻ അതിന് മുന്നേ കണ്ടക്ക്ണ്...
ഞാൻ അമ്പരന്നു...
ഒരു ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു...
മുന്നെയോ അതെപ്പോ കണ്ടു...?
ഒരു പുഞ്ചിരിയോടെ ഓള് മറുപടി തന്നു...
ഇങ്ങക്ക് ഓർമെണ്ടൊന്നറിയില്ല....
ഇങ്ങള് ഒരീസം കൊറേ ചെറിയ കുട്ട്യോളീം കൊണ്ട് കോഴിക്കോട് ബീച്ചിൽ കറങ്ങാൻ പോയത് ഓർമെണ്ടൊ....
ആഹ്.... അത് കഴിഞ്ഞ വർഷം അല്ലേ...
ആഹ് അതെന്നെ... അന്നാണ് ഞാൻ കാക്കൂനെ ആദ്യായിട്ട് കണ്ടത്...
ഇത് കേട്ട് ഞാൻ അതിശയത്തോടെ കണ്ണും മിഴിച്ച് ഇരിക്കാണ്...
ഓള് തുടർന്നു...
പിന്നെയാ ഞാൻ അറിഞ്ഞത് കാക്കു കൊണ്ട് വന്നത് ഒരു എത്തീoഖാനയിലെ കുട്ടിയോളാന്ന്...
ഇങ്ങള് ആ കുട്ട്യോളോട് കാണിച്ച സ്നേഹം... അത് ന്നെ വല്ലാതെ ആകർഷിച്ചു...
അന്നേ ഒരു ബഹുമാനം തോന്നിയതാണ് ഇങ്ങളോട്...
പിന്നെ ഇങ്ങളെ കാണാൻ പറ്റിയത് ഇവിടെ അഡ്മിഷന് വന്നപ്പോഴാണ്...
അഡ്മിഷന് വന്നപ്പോ ഇങ്ങള് നിക്ക് കൊറേ ഹെൽപ് ചെയ്തില്ലേ...
അന്ന് തൊടങ്ങീതാ നിങ്ങളോട് ഈ മുഹബ്ബത്ത്...
അത് പറയുമ്പോ പെണ്ണിന് ഒരു ചിരിയുണ്ടായിരുന്നു...
അമ്പടി കള്ളീ അപ്പൊ ഇയ്യ് എന്റെ പിന്നാലെ തന്നെ ഇണ്ടാർന്നല്ലേ...
ഓള് ഒന്ന് ചിരിചോണ്ട് കണ്ണിറുക്കി...
സന്തോഷകരമായ ഞങ്ങളുടെ സംഭാഷണം കുറേ നീണ്ടു പോയി...
വർത്താനം പറഞ്ഞ് പിരിയാന്നേരം ഓള് ഞമ്മക്ക് ഒരു മധുരം തന്നിട്ടാ പോയത്...
ശെരിക്കും മനസ്സിൽ ലഡു പൊട്ടി...
വൈകിട്ട് വീട്ടിൽ വന്ന് കേറിയതും
ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്...
എടുത്ത് നോക്കുമ്പോ മുഹമ്മദാണ്...
ഇവനെന്താ വിളിക്കുന്നേ... ഇപ്പൊ കണ്ട് പിരിഞ്ഞതല്ലേ ഉള്ളു...
ഹലോ എന്താടാ...
ഹലോ അച്ചൂ...
അവന്റെ ശബ്ദം ഇടറുന്നുണ്ട്...
എന്തടാ എന്ത് പറ്റി...
അച്ചൂ...
മുഹമ്മദ് കാരയാണ്...
അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി...
മനസ്സില് ഒരു ഇടിമിന്നല് പാഞ്ഞു....
തുടരും......
Bạn đang đọc truyện trên: AzTruyen.Top