7
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *PART:7*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*വിജയത്തിന്റെ കൊടുമുടികൾ കയറുമ്പോഴും...*
*ചില പരാജയത്തിന്റെ പടുകുഴിയിലേക്ക് എടുത്ത് ചാടുമ്പോഴും...*
*ആലോചിക്കാറുണ്ട്....*
*എന്തിനു വേണ്ടി...*
*ആർക്കു വേണ്ടി....*
************************************
ഞാൻ ഓളുടെ അടുത്തെത്തി...
എന്റെ ചങ്കിടിപ്പ് വല്ലാണ്ട് കൂടുന്നുണ്ട്...
പെണ്ണ് എന്റെ മുന്നിൽ തല കുനിച്ചു നിക്കാണ്...
പുറത്ത് മഴ തിമിർത്ത് പെയ്യുന്നുണ്ട്...
അല്പം വിറയലോടെയാണെങ്കിലും ഞാൻ ചോദിച്ചു...
എന്താ ദിയ വിളിച്ചത്...
പെണ്ണ് ഒന്നും മിണ്ടുന്നില്ല...
എന്ത് പറ്റി ദിയ നീയെന്താ വിയർക്കുന്നൊക്കെ ഉണ്ടല്ലോ...
പെണ്ണ് മറുപടി ഒന്നും പറയുന്നില്ല...
അങ്ങനെ തന്നെ നിക്കാണ്...
തെല്ലൊരു നിമിഷം ഞാൻ ഞെട്ടിപ്പോയി...
നടന്ന സംഭവം എനിക്ക് വിശോസിക്കാനായില്ല...
പെണ്ണ് എന്നെ കെട്ടിയൊരു പിടുത്തം...
എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിക്കാണ് ഞാൻ...
പെണ്ണ് എന്നെ മുറുക്കെ പിടിച്ചിട്ടുണ്ട്...
അവളുടെ ചുടുനിശ്വാസം എന്റെ നെഞ്ചിൽ പതിക്കുന്നുണ്ട്...
എനിക്ക് ഒന്നും പറയാൻ പോലും പറ്റുന്നില്ല...
തൊണ്ട വരണ്ടു...
അല്പ നേരം അങ്ങനെ നിന്നു...
നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് ഓള് പറഞ്ഞു...
കാക്കോ നിക്ക് എങ്ങനെ പറയണം എന്നൊന്നും അറിയില്ല....
നിക്ക് ഇങ്ങളെ ഒരുപാട് ഇഷ്ടാണ്...
നിങ്ങളോട് തുറന്ന് പറയാനുള്ള ധൈര്യം കിട്ടീല അതാ ഞാൻ ഇങ്ങനൊരു വഴി.......
പെണ്ണ് പറഞ്ഞ് മുഴുപ്പിച്ചില്ല...
ഞാൻ എന്റെ ഇരുകരങ്ങളും കൊണ്ട് ഓളെ ചേർത്തുപിടിച്ചു...
ഓളുടെ വാക്കുകൾ കേട്ടപ്പോ മനസ്സിൽ സന്തോഷത്തിന്റെ തിരമാലകൾ ആർത്തിരമ്പി അലയടിച്ചുയർന്നു...
ആഹ്ലാദത്തിന്റെ പേമാരി പെയ്തു...
മനസിൽ ശെരിക്കും ലഡു പൊട്ടി...
പറഞ്ഞറിയിക്കാനാകാത്ത സന്തോഷം...
ചുറ്റും ഒരായിരം പൂക്കൾ വിരിഞ്ഞ ഗന്ധം പരക്കുന്ന പ്രതീതി...
എന്റെ നെഞ്ചിൽ നനവ് തട്ടിയപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത്...
നോക്കുമ്പോ പെണ്ണിന്റെ കണ്ണ് നിറഞ്ഞൊഴുകാണ്...
തെല്ലൊരു നിമിഷം ഞാൻ ഭയന്നു...
ഞാൻ പിടിവിട്ട് ചോദിച്ചു...
എന്താ ദിയ കരയുന്നെ...?
കണ്ണ് തുടച്ചുകൊണ്ടാവൾ പറഞ്ഞു...
ഏയ് ഒന്നുല്ല കാക്കോ...
അതും പറഞ്ഞ് ഓള് ബാഗുമെടുത്ത് പോയി...
വരാന്തയിലൂടെ ഓള് നടക്കുന്നതും നോക്കി ഞാൻ നിന്നു...
പെണ്ണിന്റെ ആ നടത്തത്തിനുമുണ്ട് മൊഞ്ച്....
മനസ്സിൽ ഞാൻ ഒന്നു കുറിച്ചിട്ടു...
ഒരു മഹർ ചാർത്തുന്നുണ്ടെങ്കിൽ അത് ഈ ഉമ്മച്ചിക്കുട്ടീന്റെ കഴുത്തിലായിരിക്കണം...
സന്തോഷംകൊണ്ട് എനിക്ക് തുള്ളിച്ചാടാനാണ് തോന്നീത്...
ഏതോ സ്വപ്നലോകത്തേക്ക് മനസ്സ് പാറിപറന്ന് പോയി...
ചുറ്റും പെയ്യുന്ന മഴക്ക് ഭംഗി കൂടുതലായി തോന്നി...
കാറ്റിനെങ്ങും മുഹബത്തിന്റെ സുഗന്ധം...
ഫോണിലെ മിസ്കാൾ വന്നപ്പോഴാണ് ഞാൻ ഉണർന്നത്...
മുഹമ്മദാണ്...
അപ്പോഴാ ഓർത്തത് അവന്മാര് എന്നെ കാത്തുനിക്കാവും...
മഴ ചെറുതായി തോർന്നു...
ഞാനെന്റെ ക്ലാസിനടുത്തേക്ക് നടന്നു...
അനീസും മുഹമ്മദും അവിടെ തന്നെ ഉണ്ട്...
എന്താടാ അച്ചൂ എവിടെ പോയതാ ഇയ്യ് ഒന്നും പറയാതെ...
പറയാതെ പോയോണ്ടായിരിക്കും അല്പം കനപ്പിച്ചാണ് മുഹമ്മദ് ചോദിച്ചത്...
അതൊക്കെ ഇണ്ട് മോനേ....
ഞാനൊന്ന് കണ്ണിറുക്കി...
എന്താടാ കാര്യം പറ...
അതൊക്കെ പറയണ്ട് .... മ്മക്ക് പോയാലോ...
ഈ മഴയത്തൊ...നല്ല കഥയായി...
അതിനെന്താ ഒന്ന് നനയാം...
എന്നാ പിന്നെ പോയേക്കാം അല്ലേ...
ആ മഴ നനയാൻ ഒരു പ്രേത്യേക സുഖായിരുന്നു...
വണ്ടി എടുത്ത് വീട്ടിലേക്ക് ഗേറ്റിന് പുറത്തിറങ്ങി...
ബസ്റ്റോപ്പിൽ നിന്ന് ഓളുടെ ആ ഒളികണ്ണിട്ടുള്ള നോട്ടവും ചിരിയും ....
ന്റെ സാറേ ..... ഒരു വല്ലാത്ത ജാതി ഫീലന്നെ...
വീട്ടിലെത്തിപ്പോഴേക്കും മഴ തോർന്നു...
ഒരു സുലൈമാനീം കുടിച്ച് കളിക്കാൻ ഗ്രൗണ്ടിൽ എത്തിയപ്പോ അവന്മാരോട് ഇന്ന് നടന്ന കാര്യം പറഞ്ഞു...
ലോട്ടറി അടിച്ചല്ലോ അച്ചൂ ...
ചെലവിണ്ട് മോനേ...
രണ്ടാളും ചിരിചോണ്ട് ഒരുമിച്ച് പറഞ്ഞു...
അത് കേട്ട് ഞാൻ ചിരിചോണ്ട് കണ്ണിറുക്കി...
രാത്രി കിടന്നിട്ട് ഉറക്കമേ വരുന്നില്ല...
മനസ്സിൽ മുഴുവൻ ഓളുടെ മുഖമാണ്...
നാണത്താൽ ചുവന്ന പുഞ്ചിരിയോടെയുള്ള ഓളുടെ മുഖം...
മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം....
ഇതിനെയായിരിക്കും ചിലപ്പോ ഈ കിസ്മത്ത്ന്ന് പറയാ... ല്ലേ...
എപ്പോഴോ നിദ്രയിലേക്ക് വഴുതിവീണു...
പിറ്റേന്ന് കോളേജിലെത്തി...
എന്നും കോളേജിൽ വരുന്നതിനെക്കാളും എന്തോ വലിയ പ്രത്യേകത ഇന്നത്തേക്ക്...
എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് തിളക്കമാർന്ന മറ്റ് രണ്ട് മിഴികളെയായിരുന്നു...
ക്ലാസ്സ് വരാന്തയിൽ ചങ്ങായിച്ചികളോട് സംസാരിച്ചു നിക്കുന്ന എന്റെ മൊഞ്ചത്തീനെ ഞാൻ കണ്ടു...
ഞാൻ അങ്ങോടേക്ക് നടന്നു...
എന്നെ കണ്ടതും പെണ്ണ് ചിരിച്ചോണ്ട് ഓടി അടുത്ത് വന്നു...
പെണ്ണിന്റെ മുഖത്തിന് ഇന്നൊരു വല്ലാത്ത ജാതി മൊഞ്ചാ...
കാക്കോ സുഖല്ലേ ങ്ങക്ക്...?
ഓള് പുഞ്ചിരിയോടെ ചോദിച്ചു...
ആഹ്... സുഖാണ് മുത്തേ...
എന്താ വിളിച്ചേ...
ഒന്നുല്ല...
മ്മ്മ്.. മ്മ്മ്... ഇഷ്ടായിട്ടാ...
എന്ത് ..
അല്ല കാക്കു ആ വിളിച്ചതേ...
പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു...
ആഹ്.. അല്ലടോ ഇയ്യെന്താ ഇന്നലെ കരഞ്ഞേ...
ഒന്നുല്ല കാക്കോ...
ഹ... പറ മുത്തേ...
എന്നോട് പറയാൻ പാടില്ലേ...
ഒരു മങ്ങിയ മുഖഭാവത്തോടെ അവൾ പറഞ്ഞു...
കാക്കോ ഒരു ഉമ്മാന്റെ സ്നേഹം നിക്ക് കിട്ടീട്ടില്ല... ഉപ്പയാണ് എന്നെ ഇങ്ങനെ ചേർത്ത് പിടിക്കാറുള്ളത്...
ഇന്നലെ ഇങ്ങള് എന്നെ ചേർത്ത്പിടിച്ചു...
ഞാൻ ഇഷ്ടപ്പെട്ടത് പോലെ ഇങ്ങക്ക് എന്നെ ഇഷ്ടാന്ന് അറിഞ്ഞപ്പോ... സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞ് പോയി...
ഓളുടെ വാക്കുകൾ കേട്ടപ്പോ എനിക്കും വിഷമായി...
ദിയാന്റെ കണ്ണ് നിറയുന്നുണ്ട്...
മുത്തേ ഇയ്യ് വിഷമിക്കണ്ട...
ഒരുപാട് സ്നേഹം തരാൻ ഒരു സ്നേഹനിധിയായ ഉമ്മ എന്റെ പോരേൽ ഇണ്ട്...
ഞാനൊരു പുഞ്ചിരിയോടെ ഓൾടെ കണ്ണിൽ നോക്കി പറഞ്ഞു...
അത് കേട്ടപ്പോ ഓളുടെ മുഖം വിടർന്നു...
ഞങ്ങളുടെ പ്രണയത്തെ വരവേറ്റ സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്...
കോളേജ് വരാന്തയിലും, ചെമ്പകമരച്ചുവട്ടിലും ക്ലാസ്സ്‌മുറികളിലുമൊക്കെയായി ന്റെയും ന്റെ മൊഞ്ചത്തീന്റെയും പ്രണയം പൂത്തുലഞ്ഞു...
ഫോൺവിളികളും ചാറ്റിങ്ങുമായി രാത്രിയുടെ യാമങ്ങൾ തള്ളി നീക്കി...
എനിക്ക് എക്സാം അടുത്തു...
അസൈൻമെന്റും മറ്റുമൊക്കെയായി കുറേ ദിവസങ്ങൾ കടന്ന് പോയി...
അപ്പോഴൊക്കെ കോളേജിൽ വെച്ച് ദിയാനെ നേരിൽ കാണാനും സംസാരിക്കാനും സമയം കിട്ടാറില്ലായിരുന്നു...
അതിൽ അതിയായ വിഷമം എനിക്കുണ്ടായിരുന്നു...
ഓളുടെ സങ്കടം രാത്രി ചാറ്റിങ്ങിലും ഫോൺവിളിയിലുമൊക്കെ പ്രതിഫലിക്കുന്നുണ്ടായിരുന്നു...
ഒരീസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോ...
ഉമ്മ ഉമ്മറത്തിരുന്ന് സന്തോഷത്തിൽ ഫോണിൽ സംസാരിക്കുന്നുണ്ട്...
ഫോൺവിളി കഴിഞ്ഞപ്പോഴാ അറിഞ്ഞത്...
ഉപ്പയായിരുന്നു വിളിച്ചത്... ഉപ്പാക്ക് ലീവ് കിട്ടീക്ക്ണ്...
അടുത്ത മാസം വരുന്നുണ്ടെന്ന്...
കേട്ടപ്പോ എനിക്കും വല്ലാത്ത സന്തോഷം തോന്നി...
കാരണം വേറൊന്നല്ലാട്ടോ...
ഉപ്പാനോട് വരുമ്പോ ഞാനൊരു പുതിയ ഫോൺ കൊണ്ട് വരാൻ പറഞ്ഞിണ്ടാർന്നേ...
കുഞ്ഞോൾ പറഞ്ഞ സ്ഥലത്തിലും തുകയിലും വെത്യാസം വരുത്തി ഉമ്മാനോട് പറഞ്ഞ് ഞാൻ കുഞ്ഞോൾടെ ടൂറിന്റെ കാര്യം ok ആക്കിയിരുന്നു...
ബാക്കി തുക ഞാനും കൊടുത്തു...
ആ ടൂർ കഴിഞ്ഞു വന്ന സന്തോഷത്തിലാണ് മൂപ്പത്തി...
കോളേജിൽ എക്സാം തുടങ്ങി...
ആഴ്ചയിൽ രണ്ട് എക്സാമെ ഉണ്ടായിരുന്നുള്ളൂ...
ബാക്കിയുള്ള ദിവസം ലീവ് ആയിരുന്നു...
ദിയാനെ കാണാൻ കഴിയാത്തതിൽ വലിയ സങ്കടം ഉണ്ടാർന്നു...
പരീക്ഷത്തലേന്ന് പഠിക്കാൻ വേണ്ടി ചാറ്റിങ്ങും ഫോൺ വിളിയുമൊക്കെ ഒഴിവാക്കി....
അൽഹംദുലില്ലാഹ് പടച്ചോൻ സഹായിച്ച് എക്സാം ഭംഗിയായി കഴിഞ്ഞു...
എനിക്ക് അവസാന സെമസ്റ്റർ ക്ലാസ്സ് തുടങ്ങി...
പഴയപോലെ ഓളെ കണ്ടു സംസാരിക്കാൻ പറ്റി...
കുറച്ച് നാൾ സംസാരിക്കാതിരുന്നതിന്റെ പരാതിയും പരിഭവവുമൊക്കെ ഉണ്ടായിരുന്നു ഓൾക്ക്...
വിശേഷം പറച്ചിലും ഇണക്കവും പിണക്കവും ഒക്കെയായി ദിനങ്ങൾ പലതും കടന്ന് പോയി...
പിരിയാൻ കഴിയാത്ത വിധം ഓളോട് ഞാൻ അലിഞ്ഞു ചേരുകയായിരുന്നു...
ഒരീസം ഞാനും ഓളും സ്ഥിരം സംസാരിക്കാറുള്ള ചെമ്പകമരചോട്ടിൽ ഇരിക്കുമ്പോ.....
തുടരും...
Bạn đang đọc truyện trên: AzTruyen.Top