3

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸       *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸         *Part* 3

*ആഗ്രഹത്തിൻ  ചിറകിലേറി നടക്കുമീ  എന്നിലെ  അനന്തമാo*
*സ്വപ്ന ലോകത്തിൻ  പടവുകൾ  കയറി  വന്ന  ഹൂറിയാണ്....*

   *നീ.......*

*************************************

കഥ  തുടരുന്നു....

ഓഫീസിന്  അകത്തു  നിന്ന്  വലിയ  ഒച്ചയും  ബഹളവുമൊക്കെ  കേൾക്കുന്നു...

പുറത്ത്  ആളുകൾ  കൂടി  നിൽപ്പുണ്ട്...

ഒരു  പുരുഷശബ്ദമാണ്  ഉയർന്ന്‌  കേൾക്കുന്നത്....

സ്വരം  കേട്ടാലറിയാം  ഓഫീസിൽ  ഇരിക്കുന്ന  ടീച്ചറിനോടാണ്  അയാൾ  ചൂടാകുന്നത്....

ഞാൻ  നോക്കിയപ്പോ  മൂപ്പര്  എനിക്ക്  അറിയാവുന്ന  ആളാണ്‌...

ആളുകളെ  വകഞ്ഞ്മാറ്റി  ഞാൻ  ഓഫീസിന്  ഉള്ളിൽ  ചെന്ന്  മൂപ്പരോട്  നൈസ്  ആയിട്ട്  ഇടപെട്ട്  കാര്യങ്ങൾ  സോൾവ്  ആക്കി  കൊടുത്തു....

ഓഫീസ്  റൂമിൽ  നിന്ന്  പുറത്തിറങ്ങിയ 
എന്റെ  തോളിലേക്ക്  ഒരു കൈ  വന്നു  പതിഞ്ഞു....

തിരിഞ്ഞു  നോക്കുമ്പോ  പ്രിൻസിപ്പൽ  സാർ  ആണ്...

Thank you Ajmal
well done....

എന്തിനാ  സാർ  താങ്ക്സ്  ഒക്കെ....

ഇയ്യ്  ഇടപെട്ടത്  കൊണ്ട്  കാര്യങ്ങൾ  സോൾവ്  ആയി...

ഇല്ലാരുന്നേൽ  ഓഫീസിൽ  അതൊരു  വലിയ  ഇഷ്യൂ  ആയേനെ....

അതിന്  താങ്ക്സ് ഒക്കെ  എന്തിനാ  സാർ...

മൂപ്പര്  എനിക്ക്  അറിയാവുന്ന  ആളാ...
ഇനി  ഒന്നും  ഉണ്ടാവില്ല  സാർ...

ok  അജ്മൽ...

പിന്നീട്  അഡ്മിഷൻ  കാര്യങ്ങളൊക്കെ  ഭംഗിയായി  നടന്നു...

ക്ലാസ്സിലെ  കുട്ടിയോളൊക്കെ  ഉച്ചക്ക്  വീട്ടിൽ  പോയിരുന്നു...

ഓഫീസിലെ  കാര്യങ്ങളൊക്കെ  കഴിഞ്ഞ്  വൈകിട്ട്  വീട്ടിലേക്ക്  പോകാനിറങ്ങി...

ചെറിയ  ചാറ്റൽമഴ  ഉണ്ടായിരുന്നു..

അത്  കാര്യമാക്കിയില്ല  വണ്ടിയെടുത്ത്  വീട്ടിലേക്ക്  പാഞ്ഞു...

വീട്ടിലെത്തി...

നനഞ്ഞ്  വന്നതല്ലേ  ഉമ്മാന്റെ  വക  വഴക്കും  കൂടെയൊരു  സുലൈമാനിയും  കിട്ടി...

അതും കുടിച്ച്  ബൂട്ടും  എടുത്തിട്ട്  ഇറങ്ങി...

കളിക്കാൻ  പോയി  കളിയും  കഴിഞ്ഞ്   വന്നപ്പോഴേക്കും ....

ഉമ്മ  ഉമ്മറത്ത്  കരഞ്ഞോണ്ടിരിക്കാണ്...

നേരം  സദ്യ  ആയിട്ടുണ്ട്...

എന്താ  ഉമ്മാ ...  എന്തിനാ  കരയണേ    
ങ്ങള്...
കുഞ്ഞോള്   എവിടെ...?

ഉമ്മാന്റെ  കരച്ചില്  കണ്ട്  എനിക്കും എന്തോ  ഒരു  പേടി  പോലെ...

കുഞ്ഞോള്  ഇതുവരെ  വന്നിട്ടില്ല  അച്ചൂ...

സാധാരണ  എന്നും  വരണ നേരം  കയിഞ്ഞ്ക്ക്ണ്...

ഓളെ  കാണാണ്ട് നിക്ക്  പേടിയാവണ്  അച്ചൂ....

കേട്ട  പാതി  കേക്കാത്ത പാതി.... 
വണ്ടിയെടുത്ത്  ഒറ്റ  പോക്കായിരുന്നു...

ഓളെന്താ  ഇതൊരെ  വരാത്തെ...

സാധാരണ  ഞാൻ  കളി  കഴിഞ്ഞ് വരുമ്പൽതേനും  ഓള്  വീട്ടിൽ  ഇണ്ടാവണതാണല്ലോ...

ഇനി  എന്തെങ്കിലും  പ്രശ്നത്തിൽ  ചെന്ന്  ചാടിയോ...?

പടച്ചോനെ  ഓൾക്ക്  ന്തെങ്കിലും  അപകടം  പറ്റിയോ....?

മനസ്സിൽ  നൂറു  ചിന്തകൾ  ഇരച്ചു  കയറി....

ഓള്  പഠിക്കണ സ്കൂളിൽ  പോയി  നോക്കി  അവിടെ  കാണുന്നില്ല...

അപ്പോഴാ  ഓർത്തത്  ഓള്  psc  ക്ലാസ്സിന്  പോകുന്നുണ്ട്...

സ്കൂളിൽ  നിന്ന്  കുറച്ച്  ദൂരെ  ആണ്....

നേരെ  അങ്ങോടേക്ക്  വിട്ടു...

നോക്കുമ്പോ  ഓള് അവിടെ  ഉണ്ട്...

ഞാൻ  ഓളെ  അടുത്ത്  വണ്ടി  നിർത്തി..

കൂടെ  ഫ്രണ്ട്‌സ്  ആരുമില്ല...

എന്താ  കുഞ്ഞോ  ഇയ്യ്  ഇതോരെ  പൊരക്ക്  വരാത്തെ...?

അന്നെ  കാണാഞ്ഞിട്ട്  ഉമ്മ  ആക ബേജാറിലാണ്...

ഓളെ  മുഖം  വല്ലാണ്ടിരിക്കാണ്...

എന്തോ  പന്തികേട്  തോന്നുന്നുണ്ട്...

ബസ്  മിസ്സായതാണ്  എന്നും  പറഞ്ഞ്  ഓള്  വണ്ടിയിൽ  കേറി...

ഞാൻ  ഓളോട്  ഒന്നും  ചോയിക്കാൻ  നിന്നില്ല...

വണ്ടി  നേരെ  വീട്ടിലേക്ക്  വിട്ടു...

വീട്ടിൽ  എത്തിയപ്പോ   നേരത്തെ  വരാത്തതെന്താന്നും  ചോയ്ചോണ്ട്  ഉമ്മ  ഓളോട്  ചൂടാവുന്നുണ്ട്....

ഞാൻ  റൂമിലേക്ക്‌  പോയി...

മഗ്‌രിബിന്  പള്ളീൽ  പോയി....
നിസ്കാരോo   കഴിഞ്ഞ്  ചങ്ങായിമാരൊപ്പം  അങ്ങാടീലും കൊറചേരo  ഇരുന്നിട്ടാണ് വീട്ടിലേക്ക്  വന്നത്....

റൂമിലിരുന്ന്  ഫോണിൽ  കുത്തി  കുത്തി ഇരുന്നപ്പോഴാണ്...

കുഞ്ഞോള്  മുറിയിലേക്ക്  വന്നത്...

കട്ടിലിന്റെ  അറ്റത്ത്  വന്നിരുന്നു...

പെണ്ണിന്റെ  മോന്ത  ഇപ്പോഴും  ഒരു  വല്ലായ്മയിൽ  തന്നെയാണ്...

ഞാൻ  തെല്ലൊന്ന്‌  ഞെട്ടി.... ഇതിന്  മുമ്പ്  കുഞ്ഞോളെ  ഇങ്ങനെ  മുഖംവാടി  കണ്ടിട്ടില്ല...

എന്താ  കുഞ്ഞോ  അന്റെ  മോന്ത 
എന്താ  ഇങ്ങനെ  വല്ലാണ്ടിരിക്കണെ...?
എന്ത്  പറ്റി..?

വിഷമത്തോടെയും  പിന്നൊരു ഭീതിയോടെയുമാണ്  കുഞ്ഞോള്  കാര്യം  പറഞ്ഞത്...

ഓള്  പറഞ്ഞ  കാര്യം  കേട്ട്  എനിക്ക്  ദേഷ്യം  അടക്കാൻ  കഴിഞ്ഞില്ല ...
ഞാൻ  പല്ല്  കറുമ്പി...

പറഞ്ഞ്  തീർന്നപ്പോഴും  കുഞ്ഞോൾടെ മുഖത്തൂന്ന്  ആ വിഷമഭാവം  മാറീട്ടില്ല...
 
നാളെയാകട്ടെ  പരിഹാരം  ഉണ്ടാക്കാം  എന്നും  പറഞ്ഞ്  സമാധാനിപ്പിച്ച്    വിട്ടു...

ഉമ്മാനോട്  ഒന്നും  പറയണ്ടാ  പറഞ്ഞു...

രാവിലെ  സ്കൂളിൽ  പോകാൻ  റെഡി  ആയി  ഇറങ്ങിയ  കുഞ്ഞോളെയും കൂട്ടി  നേരെ  വിട്ടു...

ബസ് സ്റ്റാൻഡിൽ  എത്തി...

കുഞ്ഞോ  ഏതാ  ആ  ഹറാംപിറന്നൊൻ ...?

ദേ  ആ  നിക്കുന്ന  നീല  ടി  ഷർട്ട്‌  ഇട്ടോനാ...

എനിക്ക്  ദേഷ്യം  അടക്കാനായില്ല....

നേരെ  പോയി  ഓനെ  കോളറിൽ  തൂക്കിയെടുത്ത്  രണ്ടെണ്ണം  പൊട്ടിച്ചു...

കുഞ്ഞോളെ  പിടിച്ച്  മുമ്പിൽ  നിർത്തി...

ഇനി  ഇയ്യ്  ഒന്നൂടെ  ഫോട്ടോ  എടുക്കടാ  നായെ....

ഓരോ  ഹറാംപിറന്നോമ്മാര്  ഇറങ്ങിക്കോളും  പെൺകുട്ടിയോളെ  ഇടങ്ങേറാക്കാൻ....

ദേഷ്യം  സഹിക്ക  വയ്യാതെ  ഓനിട്ട്  ഒരു  ചവിട്ടും  കൂടി  കൊടുത്തു....

കുഞ്ഞോളെയും കൈപിടിച്ച്   തിരിച്ച്  നടന്നു...

ഓൾടെ  മുഖത്ത്  ഇപ്പൊ  ഒരു  തെളിചോക്കെ  വന്നു...

കുഞ്ഞോളെ  കൊണ്ടോയി  സ്കൂളിൽ  ആക്കീട്ട്  നേരെ  കോളേജിൽ  എത്തി...

സമയം  10 30  കഴിഞ്ഞിരുന്നു...

നേരെ  പോയത്  ഓഫീസിലേക്കാ....

മൂന്നാം  ദിവസം  അഡ്മിഷന്  ആള്  കുറവായിരുന്നു...

ഹാ... അജ്മൽ  എന്താ  ലേറ്റ്  ആയത്...?

ഹക്കീം  സാർ  ആണ്....

പെങ്ങള്ടെ  സ്കൂൾ  വരെ  പോയിരുന്നു  സാർ...

ആഹ്  ok...  ഇന്ന്  മ്മക്ക്  വേഗം  കാര്യങ്ങൾ  നീക്കണം ട്ടോ....

ഓഹ്  ok  സാർ....

അഡ്മിഷൻ  കാര്യങ്ങൾ  രണ്ട്  മണിയോടെ  തീർന്നു....

ക്ലാസ്സിലേക്ക്  ചെന്നപ്പോ  ചങ്കോള്  എല്ലാരുംകൂടെ  സൊറ  പറഞ്ഞിരിക്കാണ്....

ഞാനും  അവരോടൊപ്പം  കൂടി...

അച്ചൂ  ഇയ്യ്  ആരെയോ  ആത്മാർത്ഥമായി  സഹായിച്ചെന്നൊക്കെ  കേട്ട്ക്ക്ണ്...

മ്മളൊക്കെ  ഒരു  ഹെൽപ്  പറഞ്ഞാ  മൈൻഡ്  ആക്കാത്തോനാ...

ന്താണ്  മോനെ  ഒരു  ചുറ്റിക്കളി...?

സുമിയാണ്....

ഞാൻ  അവന്മാരുടെ  മുഖത്തേക്ക്  നോക്കി  രണ്ടെണ്ണോo  വാപൊത്തി  ചിരിക്കുന്നുണ്ട്...

സുമീ  ഇവന്മാര്  വെർതെ  പറയണതാ...

ഞാൻ  ഒരു  വളണ്ടിയർ  ആയത്കൊണ്ട്  ഒരു  ഹെൽപ്  ചെയ്തു  അത്രന്നെ....

ഞാനും  അങ്ങനെ  സമ്മതിച്ച്  കൊടുക്കാൻ  നിന്നില്ല...

മ്മ്മ്.... മ്മ്മ്.. . നടക്കട്ടെ   നടക്കട്ടെ...

സുമി  ഒരു  കള്ളച്ചിരിയും  പാസ്സാക്കി...

സുമീ  ഇയ്യും.........

ഞാൻ  ഞാനൊരു  വിഷമഭാവത്തോടെ   അവള്ടെ  മുഖത്ത്  നോക്കി...

ഞാൻ  ചുമ്മാ  പറഞ്ഞതാടാ...

ഇയ്യ്  കാര്യാക്കിയോ...

ഇനി  അങ്ങന  വല്ല  ചുറ്റിക്കളിയും  ഒണ്ടേൽ  ന്റെ  ഹെൽപ്  വേണേൽ  പറഞ്ഞാ മതീ  ട്ടാ..

ഉവ്വ് മാഡം  ഞാൻ  ചോയ്ക്കണ്ട്....

നാല്  മണിവരെ  അങ്ങനെ  സൊറയും  പറഞ്ഞ്  ഇരുന്നു...

വൈകിട്ട്  വീട്ടിലെത്തി...

ഉമ്മ  നല്ല  സന്തോഷത്തിൽ  ആരോടോ  ഫോണിൽ  സംസാരിക്കാണ്...

കുഞ്ഞോൾ  എത്തിയിട്ടുണ്ട്...

കുഞ്ഞോ  ഇന്ന്  ഓൻ  വല്ല  പ്രശ്നോം  ണ്ടാക്കിയാ...?

ഉമ്മ  കേൾക്കാതെ  കുഞ്ഞോളോട്  ഞാൻ  രഹസ്യമായി  ചോദിച്ചു...

ഇല്ല  കാക്കോ....

കുഞ്ഞോളും  ഹാപ്പിയാണ്...

ദിവസങ്ങൾ  കടന്ന്  പോയി...

ഇന്ന്  കുഞ്ഞോൾടെ  പിറന്നാൾ  ആണ്...

കോളേജ്  അവധിയായിരുന്നു....

വെള്ളിയാഴ്ച  ആയത്കൊണ്ട്  പള്ളീൽ  പോവാനായി ഇറങ്ങി...

അച്ചൂ  പള്ളീന്ന്  പോരുമ്പോ  അനീസിനേം  മുഹമ്മദിനേം  കൂടി  കൂട്ടിക്കോ...

ഇന്ന്  ഇവ്ടന്ന്  കയ്ചാന്ന്  പറ...

അടുക്കളേന്ന്  ഉമ്മാന്റെ  ശബ്ദാണ്...

നല്ല  ബിരിയാണിന്റെ  മണം  മൂക്കിൽ  അടിച്ച്  കേറുന്നുണ്ട്...

ബിരിയാണി  വെക്കുന്ന  തിരക്കിലാണ്  ഉമ്മ....

പള്ളീന്ന്  മടങ്ങി  പോരുമ്പോ  എന്റെ  പിറകെ  ബൈക്കിൽ  അവന്മാരും  ഉണ്ടായിരുന്നു...
കുഞ്ഞോൾക്ക്  ഉള്ള  കേക്കുമായി...

വീട്ടിലെത്തി...

കേക്കൊക്കെ  കണ്ടപ്പോ  പെണ്ണ്  പെര്ത്ത്  ഹാപ്പിയാണ്...

കേക്ക്  ഒക്കെ  മുറിച്ച് .... ബർത്ത്ടെ  ആഘോഷിച്ചു...

ബിരിയാണിയും  കഴിച്ച്  അവന്മാർ  പോയി...

കുഞ്ഞോൾക്ക്  ഡ്രസ്സ്‌  എടുക്കലും  കറക്കവുമായി  രണ്ട്  ദിവസം  പോയി...

നാളെ  കോളേജ്  ഫസ്റ്റ്  ഇയേർസ്  ഓപ്പണിങ്  ആണ്...

ഖൽബിൽ  മുഹബത്തിന്റെ  മുന്തിരിത്തേനൂറുന്നത്  കൊണ്ടാകാം...

വല്ലാത്ത  സന്തോഷം...

നാളെ  ഓളെ  കാണാലോ...

കറക്കൊക്കെ  കഴിഞ്ഞ് വീട്ടിലെത്തി...

വൈകിട്ട്  കളിക്കാൻ  ഗ്രൗണ്ടിൽ  പോയി...

അച്ചൂ  നാളെ  ഓപ്പണിങ്  അല്ലേ....

അനീസാണ്....

ആഹ്  ടാ... നാളെ  പൊളിക്കണ്ടേ....

പിന്നല്ലാതെ...

അപ്പൊ  നാളെ  നേരത്തെ  പോവല്ലേ...

പിന്നല്ല...

കളിയും  കഴിഞ്ഞ്  വീട്ടിലെത്തി... പള്ളീൽ  പോയി വന്നു...

കളിച്ചതിന്റെ  ക്ഷീണവും  യാത്രയുടെ  ക്ഷീണവും ...

ഞാൻ  നേരത്തെ  കിടന്നു...

നാളെ  എന്റെ   മൊഞ്ചത്തിയെ  കാണാല്ലോ  എന്നുള്ള  ചിന്തയായിരുന്നു  മനസ്സിൽ  മുഴുവൻ...

തട്ടംചുറ്റി  വരുന്ന  ഓളുടെ  മൊഞ്ചുള്ള  മുഖവും  കിനാവ്കണ്ട്  ഞാനങ്ങനെ  കിടന്നു...

എപ്പോഴോ  നിദ്ര  എന്നെ  പുൽകിയിരുന്നു...

രാവിലെ  ഉമ്മായാണ്  വിളിച്ചുണർത്തിയത്...

വേഗം ഫ്രഷ്  ആയി  മുഖവും  ഹെയർസ്റ്റൈലുമൊക്കെ  കുറച്ച്  മിനുക്ക്  പണികൾ  നടത്തി  വേഗം  ഒരുങ്ങി  ഇറങ്ങി...

ഭക്ഷണം  കഴിക്കാൻ  ചെന്നു...

ഉപ്പാന്റെ  മുണ്ടും  അടിച്ചുമാറ്റി  ഉടുത്ത്  ഇത്  എങ്ങോട്ടാ...?

ഉമ്മ  ഒരു  ആക്കിചിരിയോടെ  ചോദിച്ചു...

അതൊക്കെ  ഇണ്ട് ...  ഞാൻ  ഒന്ന്  കണ്ണിറുക്കി...

വല്ല  പെൺകുട്ടിയോളേo  വായിനോക്കാനായിരിക്കും...

കുഞ്ഞോൾടെ  വകയായിരുന്നു  ഡയലോഗ്...

അനക്ക്  കൊറച്ച്  കൂടുന്നുണ്ട്  അസത്തേ...

ഞാൻ  ഓൾടെ  തലക്ക്  ഒരു  കൊട്ട് കൊടുത്തു...

ഭക്ഷണം  കഴിച്ച്  പുറത്തിറങ്ങി  വണ്ടിയെടുത്ത്  നേരെ  കോളേജിലേക്ക്  വിട്ടു...

പുറത്ത്  പാർട്ടി  കോടികളും  അകത്ത്  വർണ്ണക്കൊടികളും  കൊണ്ട്  അലങ്കരിച്ച  ക്യാമ്പസ്സിന്  ഉള്ളിലേക്ക്  എന്റെ  ബുള്ളറ്റ്  ഗേറ്റ്  കടന്നു....

വണ്ടി  പാർക്ക്‌  ചെയ്ത്  മിററിൽ  ഒന്നൂടെ  നോക്കി...

ബാർബർ  ഷോപ്പിൽ  പോയതിന്  ഗുണമുണ്ടായിട്ടുണ്ട്...

മോന്ത  ഒന്നുടെ  ചൊർക്കായിട്ടുണ്ട്...

അല്ലെങ്കിലും  മ്മള്  മൊഞ്ചൻ  തന്നാ....

അനീസും  മുഹമ്മദും  നേരത്തെ  എത്തി...

പുതിയ  പിള്ളേരെ  റാഗിങ്ങും  മറ്റ്  കലാപരിപാടികളുമായി  മരച്ചുവട്ടിലെ ബെഞ്ചിൽ  ഉണ്ട്  രണ്ടാളും...

നേരെ  പോയി  അവന്മാർക്കൊപ്പം  കൂടി...

ദിയാന  വന്നിട്ടില്ലന്ന്  തോന്നുന്നു...

അവിടെങ്ങും  കാണുന്നില്ല...

അല്പസമയം  കാത്തുനിന്ന്   വീക്ഷിച്ചു...

നിരാശയായിരുന്നു  ഫലം...

ക്ലാസ്സിലേക്ക്  പോകാൻ  തിരിയാൻ തുടങ്ങുമ്പോഴേക്കും...

അതാ  വരുന്നു  കൂട്ടുകാരിക്കൊപ്പം  എന്റെ  മൊഞ്ചത്തി...

പടച്ചോനെ  ഞാൻ  ഇങ്ങനെ  റാഗിങ്ങുമായി  നിക്കണ  കണ്ടാൽ  മോശല്ലേ...

വില  പോകും...

അച്ചുവേ  മാറി  നിന്നാള  ചിലപ്പോ  വില  പോകും...

എന്റെ  പരുങ്ങല്  കണ്ടിട്ടാകും  മുഹമ്മദ്‌  അങ്ങനെ  പറഞ്ഞത്...

ഞാൻ  അല്പം  മാറി  നിന്നു...

ഇട്ടിരിക്കുന്ന  ഡ്രസ്സ്‌  നന്നായി  മാച്ച്  ആകുന്നത്  കൊണ്ടാവാം  പെണ്ണ്  ഒന്നൂടെ  മൊഞ്ചത്തി  ആയിട്ടുണ്ട്...

അന്ന്  കണ്ടപ്പോ  മുതലേ  ഖൽബിൽ  ഓളോട്  ഒരു  ഇതാണ്...

അവൾ  കൂട്ടുകാരിയുടെ  ചെവിയിൽ  എന്തോ  രഹസ്യം  പറയുന്നുണ്ട്...

കൂടെ  വന്ന  കൂട്ടുകാരി  അവക്ക്  മുമ്പേ   വേഗത്തിൽ  നടന്ന്  പോകുന്നുണ്ട്...

എനിക്ക്  വിശ്വസിക്കാനായില്ല  പിന്നീട്  നടന്നത്...

                                  തുടരും......

***************************************
    

പ്രിയപ്പെട്ട  കൂട്ടുകാരെ

കഥ  എത്രത്തോളം  നിങ്ങൾക്ക്  ഇഷ്ടമായി  എന്ന്  അറിയില്ല....

നിങ്ങളുടെ  അഭിപ്രായങ്ങളും, നിർദേശങ്ങളും, വിമർശനങ്ങളും അറീക്കുക...

പരിമിതമായ  സമയത്തിനുള്ളിൽ  എഴുതി  തീർത്തതാണ്... അക്ഷരത്തെറ്റുകൾ  ഉണ്ടെങ്കിൽ  തിരുത്തി  വായിക്കുക....

Bạn đang đọc truyện trên: AzTruyen.Top