2

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *PART:2*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം....

***************************
*ഓർമ്മകളുടെ ഒരു പൂക്കാലം മനസ്സിലുണ്ട്...*

*ഓർക്കാൻ ഇഷ്ടമില്ലെങ്കിലും...*

*എന്നും ഓർത്തു പോകുന്ന ഒരുപിടി ഓർമ്മകൾ...*

*പലവട്ടം മറക്കാൻ ശ്രമിച്ചങ്കിലും...*

*അതിനേക്കാളേറെ ഓർത്തു പോയ ചില ഓർമ്മകൾ...*

****************************
കഥ തുടരുന്നു.....

പടച്ചോനെ എന്നെ എന്തിനാ ഹക്കീം സാർ തിരക്കുന്നേ.....

ആഹ് എന്തായാലും പൊയ്നോക്കാം മൂപ്പര് മ്മള സാർ മാത്രമല്ലല്ലോ.... മ്മള ചങ്ങായികൂടി ആണേ....

Good morning sir....
may I come in....

ആഹ് അജ്മൽ...

അന്നെ ഞാൻ വിളിപ്പിച്ചത് ഒരു കാര്യം പറയാനാ...

എന്താ സാർ..

ഡിസിപ്ലിൻ കമ്മിറ്റിയിൽ അന്നെയും ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്....

എല്ലാ കാര്യങ്ങളും ഇയ്യും കൂടി ഒന്ന് ശ്രദ്ധിക്കണം ട്ടോ....
വാളണ്ടിയർമാർ ഉണ്ടെങ്കിലും ഇയ്യും കൂടെ വേണം...

ശെരി സാർ.... ഞാൻ നോക്കോണ്ട്...

സാറിന്റെ വാക്കുകൾ കേട്ടതിന്റെ ഗമയിൽ പുറത്തേക്ക് ഇറങ്ങിയതും...

ദേ വരുന്നു പ്രിൻസിപ്പൽ സാർ...

Good morning sir...

ആഹ് അജ്മൽ.. ഹക്കീം സാറിനെ കണ്ടീന്നോ.... ഇയ്യ്...

ആഹ് കണ്ട്ക്ക്ണ് .....

ആഹ് സാർ പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ....

ഉണ്ട് സാർ...

ആഹ് ... എല്ലാം ഒന്ന് നോയ്ക്കോണം...

പ്രിൻസിപ്പൽ സാറിന്റെ വാക്കുകൾ കൂടി കേട്ടപ്പോ ഗമ ഒന്നൂടെ ഇരട്ടിയായി....

അഡ്മിഷൻ ടൈം തുടങ്ങി...

അഡ്മിഷന് വേണ്ടിയുള്ള ക്യൂ നീണ്ടു പോകുന്നുണ്ട്...

അത് കണ്ടപ്പോ എന്റെ അഡ്മിഷൻ ഡേ ആണ് ഓർമ്മ വന്നത്....

ഞാൻ ഓഫീസിൽ നിന്നും കോളേജിന്റെ മുൻവശത്തേക്ക് നടന്നു.....

വണ്ടികളുടെ എണ്ണം കൂടി വരുന്നുണ്ട്...

ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി...

അഡ്മിഷൻ ഡേ ആയത്കൊണ്ട് ക്ലാസ്സിൽ പഠിപ്പിക്കലൊന്നും ഇല്ല....

കൊറേ പെൺകുട്ടിയോളൊക്കെ തിരിച്ചു പോയിരുന്നു...

മ്മള ചങ്ക് സുമിയും കൂട്ടരും ക്ലാസ്സിൽ തന്നെ ഇണ്ട്....

ഹാാ ... നല്ല ജോലിയാണല്ലോഡാ അച്ചൂ...?

ഞാൻ ഷിർട്ടിൽ കുത്തി വെച്ച വാളണ്ടിയർ ബാഡ്ജ് കണ്ടിട്ടാണ് സുമി അങ്ങനെ ചോദിച്ചത്....

സുമി അവന്മാർ എവിടെ...?

കുറച്ചു മുമ്പ് ഇവിടന്ന് പോയതാ...

ആഹ്...

ഞാൻ കോളേജിന്റെ മുൻഗേറ്റിൽ എത്തി...

സാധാരണ ക്ലാസ്സിൽ നിന്ന് ഇറങ്ങിയാൽ നമ്മൾ കോളേജിനു മുമ്പിലെ കടയിലേക്കാ പോകാറു...

ഞാൻ കടയിലേക്ക് നോക്കി അവന്മാർ അവിടെ ഇല്ല....

ഞാൻ തിരിഞ്ഞു നടന്നപ്പോഴേക്കും...

ഒരു കാർ ഗേറ്റ് കടന്നുവന്നു...

നമ്പർ നോക്കിയപ്പോ മനസ്സിലായി...

നാട്ടിലെ പ്രമാണിയായ ഹക്കീം ഹാജിയുടെ കാറാണ്....

മൂപ്പര് കോളേജ് മാനേജ്മെന്റിൽ ഒരു അംഗമാണ്....

വണ്ടിയിൽ നിന്നിറങ്ങി മൂപ്പര് നേരെ ഓഫീസിലേക്ക് പൊയി....

പിൻ സീറ്റിൽ നിന്നും കയ്യിൽ ഒരു ഫയലുമായി ഇറങ്ങിയ മൊഞ്ചത്തിയെ കണ്ട് നോക്കി നിന്നപ്പോഴാ...

ഹലോ....

പുറകിൽ നിന്ന് ആരോ എന്നെ വിളിച്ചു ...

ഞാൻ തിരിഞ്ഞു നോക്കി...

ഒരു പെൺകുട്ടിയാണ്....

കൂടെ ഒരു വൃദ്ധനും ഉണ്ട്...

ഇക്കാ ഇവിടെ ഹക്കിം സാറിന്റെ റൂം ഏതാ...?

വരൂ ഞാൻ കാണിച്ചു തരാം...

താങ്ക്സ് ഇക്കാ...

വാളണ്ടിയർ ആയത്കൊണ്ട് ഞാൻ അവരുടെ കൂടെ പോയി സാറിന്റെ റൂം കാണിച്ചു കൊടുക്കാൻ...

ഹാ നിങ്ങൾ എത്തിയോ..? സാറാണ് ചോദിച്ചത്....

വരൂ ഇരിക്കൂ... എല്ലാ ഡോക്യുമെൻസും കൊണ്ട് വന്നല്ലോ അല്ലേ..?

ഉണ്ട് സാർ...

അവളുടെ കിളിനാദം വീണ്ടും ഞാൻ കേട്ടു....

ആഹ് അജ്മൽ ഇയ്യ് ഇവരുടെ കൂടെ വന്നത് നന്നായി....

ഇവർ വന്നിരിക്കുന്നത് ഇവളുടെ അഡ്മിഷനു വേണ്ടിയാണ്....

ഇയ്യ് ഇവരൊപ്പം ഓഫീസിൽ പോയി വേണ്ടത് ചെയ്ത് കൊടുക്കണം...

ഓക്കേ സാർ..

ഞാൻ അവരെയും കൂട്ടി ഓഫീസിലേക്ക് പോയി....

ഹക്കീം സാറിന്റെ റെക്കമെന്റെഷൻ ആയതുകൊണ്ട് കാര്യങ്ങൾ എല്ലാം എളുപ്പമായി...

ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഹക്കീം സാറിനേം കണ്ട് തിരിച്ച് ഇറങ്ങിയപ്പോഴാണ് ഞാൻ ഓളെ ശെരിക്കും നോക്കിയത്....

തട്ടം ചുറ്റി കണ്മഷിയും എഴുതിയ ഒരു ഉമ്മച്ചിക്കുട്ടി....

എന്താ പേര്..?

ദിയാന നസ്രിൻ....

ഇത് ആരാ..?

ഉപ്പുപ്പായാണ്...

ഓഹ്...

ഓള് ചിരിക്കുമ്പോ പതിനാലാം രാവിന്റെ മൊഞ്ചാ....

നല്ല തിളക്കമാർന്ന കണ്ണുകൾ...

സ്റ്റെപ് ഇറങ്ങിയപ്പോഴേക്ക് ഉപ്പുപ്പാന്റെ കാല് സ്ലിപ് ആയി വീഴാൻ പോയി...

ഞാൻ പെട്ടന്ന് അദ്ദേഹത്തെ താങ്ങി പിടിച്ചു....

അദ്ദേഹത്തിന്റെ ഒരു കൈ എന്റെ തോളിലായിരുന്നു...

മറ്റേ കയ്യിൽ അവൾ പിടിച്ചിട്ടുണ്ട്...

നന്ദി രൂപേണയുള്ള ഒരു നോട്ടം ഓള് എന്നെ നോക്കി....

ഞാൻ അവരെയും കൊണ്ട് അവർ വന്ന ഓട്ടോയുടെ അടുത്തേക്ക് പോയി... അവരെ യാത്രയാക്കി....

വണ്ടി ചലിച്ചു കൊണ്ടിരിക്കുമ്പോ ഓള് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ഒരു പുഞ്ചിരിയോടെ....

അതൊരു വല്ലാത്ത ജാതി നോട്ടം തന്നെയായിരുന്നു...

ഓഫീസിലേക്ക് പോകാമെന്നു കരുതി തിരിഞ്ഞതും...

ദേ നിക്കുന്നു

നേരത്തെ തേടി നടന്ന രണ്ട് ഹംക്കോള്...

എവടായിരുന്നു രണ്ടാളും..?

ഹാ.. അതൊക്കെ പോട്ടെ ഏതാ ആ ഓട്ടോയിൽ കേറി പോയ പെണ്ണ്...?

കണ്ടിട്ട് എന്തോ പന്തികേട് ഉണ്ടല്ലോ...

ഒന്ന് പോടാ ഞാൻ ഒരു ഹെൽപ് ചെയ്തതാ...

മ്മ്മ്... മ്മ്മ്... ഹെൽപ്...

ഇനി അതും പറഞ്ഞ് ഓള പിന്നാലെ കൂടാല്ലോ...

ഒന്ന് മുണ്ടാണ്ടിരിക്ക് ബലാലെ...

മ്മ്മ്... മ്മ്മ്... മ്മള് മുണ്ടാണ്ടിരുന്നോളാവേ...

ന്നാ മ്മക്ക് ഓരോ സർബത്ത് അങ്ങട് കാച്ചിയാലോ....?

ആഹ്... ന്നാ പോവാം...

തമാശയാണെങ്കിലും ഓൻ പറഞ്ഞത് നേരാ...

ഓള് ഞമ്മള മനസ്സിൽ ഒന്ന് ഉടക്കീട്ടുണ്ട്.....

സർബത്തും കുടിച്ച് കടയിൽ നിന്നിറങ്ങി നേരെ കോളേജിലെത്തി...

അവന്മാര് ക്ലാസ്സിലേക്കും ഞാൻ അഡ്മിഷൻ ഓഫീസിലേക്കും പോയി...

ഫസ്റ്റ് ഡേ അഡ്മിഷൻ പരിപാടികൾ ഒക്കെ തീർന്നപ്പോ മണി നാലര കഴിഞ്ഞു....

അവന്മാര് നേരത്തെ പോകും എന്ന് പറഞ്ഞിരുന്നത്കൊണ്ട് അവന്മാരെ നോക്കാൻ നിന്നില്ല ...

ഞാൻ വണ്ടിയെടുത്തു നേരെ വീട്ടിലേക്കു വിട്ടു...

വീട്ടിലെത്തി...

ചായ കുടിയും കഴിഞ്ഞ് ജേഴ്‌സിയും, ഷോർട്ട്സും, ഷൂവും എടുത്തിട്ട് കളിക്കാൻ പോകാനായി ഇറങ്ങുമ്പോ ഉമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.....

അച്ചൂ തിരിച്ച് പോരുമ്പോ ആ ജമാൽ കാക്കാന്റെ കടയിൽ കേറിക്കോ ...
ഞാൻ കൊറച്ച് സാധനങ്ങൾ എടുത്തു വെക്കാൻ വിളിച്ച് പറഞ്ഞിക്ക്ണ് അതും വാങ്ങി പോര്...

ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു...

അനീസും മുഹമ്മദും അവിടെ ഉണ്ടായിരുന്നു...

കളിയും കഴിഞ്ഞു ജമാലിക്കന്റെ കടയിലും കേറി വീട്ടിലേക്കു വന്നപ്പോ മഗ്‌രിബ് ബാങ്കിന് സമയായി...

കുളിച്ചു പള്ളീൽ പോയിവന്നു...

രാത്രി അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോ മനസ്സിൽ മുഴുവൻ ഓളുടെ മുഖമായിരുന്നു...

തിളക്കമാർന്ന ഓളുടെ മിഴികളായിരുന്നു...

പതിനാലാം രാവിന്റെ മൊഞ്ചുള്ള ഓളുടെ ചിരിയും...

നുണക്കുഴി കവിളും....

ആകെപ്പാടെ ഒരു വല്ലാത്ത ജാതി ഫീലിംഗ്...

ചിന്തകളുടെ ഇടയിൽ എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു....

പിറ്റേന്ന് കോളേജിൽ എത്തി രണ്ടാം ദിവസ അഡ്മിഷനുള്ള ഒരുക്കങ്ങൾ സെറ്റ് ആക്കി...

രാവിലെ മുതൽ അഡ്മിഷൻ ഭംഗിയായി നടന്നു...

നാട്ടിലെ പരിജയക്കാരായ ഒരുപാട് പേരുണ്ടായിരുന്നു അവരുടെയൊക്കെ മക്കളുടെ അഡ്മിഷന് വേണ്ടി...

എല്ലാർക്കും അവരുടെ കൂടെ പോയി വേണ്ടതൊക്കെ ചെയ്ത് കൊടുത്തു...

അവരുടെയൊക്കെ നന്ദി വാക്കുകൾ മനസ്സിനെ വല്ലാതെ സന്തോഷം നൽകി....

എല്ലാം ഓടി നടന്ന് ചെയുന്നുണ്ടെങ്കിലും ...

മനസ്സിലെ ചിന്തകളുടെ മായാലോകത്ത് ഓളുടെ നിലാവുദിച്ച പോലുള്ള മുഖം പാറി നടക്കുന്നുണ്ട്..

ഉച്ചയൂണിന് സമയമായി...

ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് അഡ്മിഷൻ ഓഫീസിന് അടുത്ത് എത്തിയ ഞാൻ ഞെട്ടിപ്പോയി....

തുടരും.....

*************************

*പ്രിയപ്പെട്ട വായനക്കാരെ*

*ഭാഗം കുറഞ്ഞുപോയി എന്നറിയാം...*

*അതിനു ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു...*

*പരിമിതമായ സമയമെ കിട്ടാറുള്ളൂ എഴുതാൻ...*
*അതാണ്‌ ഭാഗം കുറഞ്ഞു പോകുന്നത്....*

*നല്ലൊരു ഭാഗവുമായി വീണ്ടും കാണാം...*

Bạn đang đọc truyện trên: AzTruyen.Top