14
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *PART:14*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പരിജയമില്ലാത്ത വണ്ടിയാണ്....
പടച്ചോനെ ഇതാരാ.... വണ്ടിയൊക്കെ തടഞ്ഞു നിർത്താൻ....
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ ഇറങ്ങി....
വണ്ടിയിൽ അയാൾ ഒറ്റക്കെ ഉണ്ടായിരുന്നുള്ളു എന്ന് മനസിലായി....
മുഖം കണ്ടിട്ട് എവിടെയോ കണ്ട നല്ല പരിചയം...
ആരാണെന്ന് മനസ്സിലാകുന്നില്ല....
അയാൾ എന്റെടുത്തേക്ക് നടന്നു വന്നു....
അടുത്ത് എത്തീട്ടും എനിക്ക് ആളെ പിടികിട്ടിയില്ല...
അസ്സലാമുഅലൈക്കും....
വഅലൈകും സലാം....
അജ്മൽ അല്ലേ....?
അതേ ആരാ മനസിലായില്ല....
വിരോധമില്ലെങ്കിൽ നമുക്ക് അല്പം മാറി നിന്ന് സംസാരിക്കാം....
ഒരു പുഞ്ചിരിയോടെ അയാൾ എന്നോട് പറഞ്ഞു....
ഓഹ് അതിനെന്താ...
ഞങ്ങൾ വണ്ടി അവിടെ വെച്ച് നടന്ന് അല്പം മാറി നിന്നു...
അല്ലാ നിക്ക് ആരാന്നു മനസിലായില്ല...
ഞാൻ മുഖത്ത് സംശയഭാവത്തോടെ അയാളോട് ചോദിച്ചു....
ഓഹ് ഞാൻ നിസാർ..... നിസാർ ഹാജി എന്ന് പറഞ്ഞാൽ നാട്ടിലറിയും...
പുഞ്ചിരിച്ചു കൊണ്ട് അയാൾ എനിക്ക് ഹസ്ത ദാനം നൽകി....
ഓഹ്...
ആരാണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ഞാനും നിറപുഞ്ചിരി നൽകിക്കൊണ്ട് അയാളുടെ ഹസ്തദാനം സ്വീകരിച്ചു...
മോനെ ഞാൻ ദിയാനാന്റെ ഉപ്പയാണ്...
അത് കേട്ടപ്പോ ഞാനൊന്നു ഞെട്ടി....
ഉപ്പ നാട്ടിൽ എത്തി എന്ന് ദിയ എന്നോട് വിളിച്ചു പറഞ്ഞതും....
മുമ്പ് ഒരിക്കൽ ഉപ്പയാണെന്ന് പറഞ്ഞ് എനിക്ക് ഒരു ഫോട്ടോ അയച്ചു തന്നതും....
ഉപ്പ എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ദിയാന്റെ മുഖത്ത് വിരിയുന്ന ചിരിയും ....
എല്ലാം ഒരു നിമിഷം മനസ്സിലൂടെ മിന്നി മറഞ്ഞു....
പെട്ടന്ന് ബോധം വന്നത് പോലെ ഞാൻ ധൈര്യം സംഭരിച്ച് അയാളോട് പറഞ്ഞു....
ആഹ് ഇങ്ങളെ ഞാൻ അങ്ങട് വന്ന് കാണാനിരിക്കാർന്നു.... അപ്പോഴാ ഇങ്ങള് ഇങ്ങട്ട് വന്നത്....
അദ്ദേഹത്തോട് സംസാരിക്കാൻ ഉള്ളിൽ തികഞ്ഞ ഭയമുണ്ടെങ്കിലും...
അതിന് ഒരു മുഖംമൂടി എന്നോണം ഞാൻ ഒരു നിറഞ്ഞ ചിരി ചുണ്ടിൽ ഫിറ്റ് ചെയ്തിട്ടുണ്ട്...
പിന്നീട് അദ്ദേഹം എന്നോട് സംസാരിച്ചപ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി അത് പോലെ തന്നെ ഉണ്ടായിരുന്നു...
മോനേ ദിയ എന്നോട് എല്ലാം പറഞ്ഞു...
നിങ്ങൾ തമ്മിലുള്ള ഇഷ്ടവും അനക്ക് ജോലി കിട്ടിയതും ഒക്കെ...
പ്രതീക്ഷയുടെ വെളിച്ചത്തോടെയുള്ള ഒരു നോട്ടം ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി...
അദ്ദേഹം തുടർന്നു...
മോനേ ദിയ എന്റെ ഒറ്റ മോളാണ്...
ഉമ്മയില്ലാതെ വളർന്ന കുട്ടിയാ....
ഞാനായിരുന്നു ഓൾക് എല്ലാം...
ഓളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ നിക്ക് ആഗ്രഹണ്ട്...
അത് കേട്ടപ്പോ ഞമ്മള മനസ്സിൽ ഒരു കുളിർമഴ പെയ്തു....
പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞ വാക്കുകൾ ആ മഴയുടെ ആയുസിനെ തകർത്തെറിഞ്ഞു....
മോനേ നിക്ക് ഓളെ അനക്ക് നിക്കാഹ് ചെയ്ത് തരാൻ കയ്യൂല....
അത് കേട്ടപ്പോ മനസ്സിൽ ഒരു ഇടിമിന്നല് പാഞ്ഞു...
മനസ്സിൽ ഒരു അമ്പു തറച്ചു കയറിയ പോലെ....
അദ്ദേഹം തുടർന്നു....
മോനേ ദുബായിലാണ് ഞാൻ ജോലി ചെയ്യുന്നത്...
അവിടത്തെ ന്റെ ഉറ്റ സുഹൃത്തിന്റെ മകനുമായി ദിയാന്റെ നിക്കാഹ് ഞാൻ മുമ്പേ തീരുമാനിച്ചതാ....
മൂപ്പർക്ക് ഞാൻ വാക്ക് കൊടുത്തു....
അദ്ദേഹം പറയുന്ന വാക്കുകൾ മൂർച്ച കൂടിയ ആയുധം പോലെ എന്റെ മനസ്സിൽ തറച്ചു കയറുന്നുണ്ട്....
നിൽക്കുന്നിടം ഭൂമി പിളർന്നു താഴേക്കു പോകുന്നപോലെയുള്ള ഫീലിംഗ്...
മോൻ എന്നോട് ക്ഷെമിക്കണം....
മൂപ്പർക്ക് ഞാൻ വാക്ക് കൊടുത്തുപോയതാണ് നിക്കാഹിന്....
അത് നിക്ക് നടത്തിയേ പറ്റു....
അത് ഉപേക്ഷിച്ച് നിങ്ങളുടെ നിക്കാഹ് ഞാൻ നടത്തിയാൽ....
അത് എന്റെ അഭിമാനത്തിന് മാത്രമല്ല ഞങ്ങൾക്കിടയിലെ സൗഹൃദത്തിന് പോലും ക്ഷെധo വരുത്തിയേക്കാം....
എന്നെ ഒരുപാട് സഹായിച്ച വെക്തിയാണ് അദ്ദേഹം....
അദ്ദേഹത്തിന് കൊടുത്ത വാക്ക് ഞാൻ തെറ്റിക്കില്ല...
മോൻ ദിയാനെ മറക്കണം... ഇനി ഓളുമായി അടുക്കരുത്...
എന്നാൽ ചിലപ്പോ നിക്ക് ഓളുടെ നിക്കാഹ് നടത്താൻ കഴിഞ്ഞൂന്ന് വരില്ല....
ഇത് പറയുമ്പോ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...
അദ്ദേഹം എന്റെ അടുത്ത് വന്ന് എന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു....
മോനേ ഇയ്യും നാളെ ഒരു ഉപ്പ ആകേണ്ടവനാണ്....
അനക്കും ഇങ്ങനൊരു അവസ്ഥ വന്നാൽ..........
മോൻ മനസ്സിലാക്കുമെന്ന് കരുതുന്നു....
ന്നോട് മോൻ ക്ഷമിക്കണം....
ഇതും പറഞ്ഞ് മൂപ്പര് വണ്ടിയെടുത്ത് പോയി....
എന്ത് ചെയ്യണമെന്നറിയാതെ വല്ലാത്തൊരു അവസ്ഥയിൽ ഞാൻ നിന്നു..
ഒരുതരം മരവിപ്പ്...
കണ്ണിൽ ഇരുട്ട് കയറുന്നപോലെ....
ശരീരം തളരുന്ന പോലെ....
മനസ്സിന്റെ ശക്തിയില്ലായിമ കൊണ്ടാകാം കൈക്കും കാലിനും ശക്തിയില്ല...
ദിയാനോടൊത്തുള്ള സന്തോഷം നിറഞ്ഞ സുന്ദര നിമിഷങ്ങൾ ചിന്തകളിലപ്പോൾ കടന്നു പോയി....
ഓളോട് സംസാരിച്ചിരുന്ന നിമിഷങ്ങളും...
ചിരിയോടെയുള്ള തിളക്കമാർന്ന മൊഞ്ചുള്ള ഓളുടെ മുഖവും...
കാക്കോ കാക്കോ എന്ന് വിളിച്ചോണ്ട് ഓള് പിറകെ നടന്നതും...
ബുള്ളെറ്റിൽ ഓളും ഞാനും ഒരുമിച്ച് പോയതും...
എല്ലാം എന്നെ കുത്തി നോവിക്കുന്നുണ്ടായിരുന്നു....
ഉള്ളിലെ വേദന എനിക്ക് അധികനേരം പിടിച്ചുനിർത്താനായില്ല....
അത് പുറത്തേക്ക് അണപൊട്ടിഒഴുകി...
ഖൽബിൽ ഓൾക് വേണ്ടി നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വീണുടഞ്ഞ പോലെ....
കുറേ നേരം അവിടെ ഇരുന്നു...
പള്ളിയിൽ നിന്ന് ബാങ്കിന്റെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്....
വേഗം വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു...
വണ്ടിയോടിക്കുന്നതിനിടയിൽ ചിന്ത മുഴുവൻ അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു...
അതൊക്കെ ഒരു ഉപ്പാന്റെ വിഷമമാണ്....
അതെ....
ഞാനും നാളെ ഒരു ഉപ്പയാകേണ്ടവനാണ്....
അദ്ദേഹം പറഞ്ഞത് ഞാൻ അംഗീകരിച്ചേമതിയാകു...
പ്രണയമെന്നാൽ നേടുക മാത്രമല്ലല്ലോ... ത്യാഗവും കൂടിയല്ലേ...
മകൾക്കും സ്വന്തം സുഹൃത്തിനും വേണ്ടി എന്റെ മുമ്പിൽ കണ്ണീർ വാർത്ത ഒരു ഉപ്പാന്റെ മുന്നിൽ ഞാൻ എന്റെ പ്രണയം ത്യാഗം ചെയ്തേ മതിയാകൂ....
വീട്ടിലെത്തി....
രാത്രി അനീസ് വീട്ടിലേക്ക് വന്നു...
പാവം അവനും വിഷമണ്ടാവും....
മുഹമ്മദ് പോയി ഇനി ഞാനും....
ചെറുപ്പം മുതൽക്കേ ഒരുമിച്ച് നടന്നവർ ഇന്ന് പല വഴിക്കാവുന്നു....
മുഹമ്മദിന്റെ ഉമ്മയും എത്തീട്ടുണ്ട്...
എല്ലാവരും അവരുടേതായ സന്തോഷത്തിലാണ്...
എന്റെ മനസ്സിൽ ഇപ്പോഴും ദിയാന്റെ ഉപ്പ പറഞ്ഞ വാക്കുകളും പിന്നെ ദിയാനെക്കുറിച്ചുള്ള ചിന്തകളും മാത്രം....
ഞാനും അനീസും കൂടിയാണ് ബാഗ് പാക്ക് ചെയ്തത്...
അതിനിടയിൽ ഓൻ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്....
മനസ്സിലെ വേദന നിറഞ്ഞ ചിന്തകക്കിടയിൽ ഞാൻ ഓന്റെ വാക്കുകൾ ഒന്നും കേട്ടില്ല....
ബാഗ് പാക്ക് ചെയ്തിട്ട് ഞാനും അനീസും താഴേക്ക് ഇറങ്ങി എല്ലാരുടേം ഇടയിലേക്ക് ചെന്നു...
എന്റെ മൗനഭാവം കണ്ടിട്ടാവാം...
ഉമ്മ ചോയിച്ചു അന്റെ മോന്ത എന്താ വല്ലാണ്ടിരിക്കണേന്ന്....
ഇവിടം വിട്ട് പോകുന്നതിലുള്ള സങ്കടാണെന്ന് പറഞ്ഞു ഒതുക്കി...
അന്നേരം എല്ലാരും എന്നെ കളിയാക്കിച്ചിരിച്ചു...
ഉള്ളിൽ എരിയുന്ന തീക്കനലിന്റെ ചൂട് എനിക്ക് മാത്രമല്ലേ അറിയു.....
കുറിച്ച് കഴിഞ്ഞ് അനീസ് ഓന്റെ വീട്ടിലേക്ക് പോയി...
ഞാൻ പോകുന്ന വിഷമം കൊണ്ടാകാം ഓനും വല്ലാത്തൊരു ഹാലിലാണ് പോയത്....
ഞാൻ റൂമിലേക്ക് പോയി...
കിടക്കാന്നേരം ദിയ വിളിച്ചു...
എടുക്കണ്ട എന്ന് കരുതിയെങ്കിലും എടുത്തു പോയി...
ഹലോ കാക്കോ സുഖല്ലേ...?
പോകാനുള്ളതൊക്കെ റെഡിയാക്കിയോ....?
മ്മ്മ് ആക്കീക്ക്ണ്...
ന്താ കാക്കോ ഇങ്ങള് ഒന്നും മിണ്ടാത്തെ...
ഓളുടെ സ്വരം മാറി....
ഞാൻ പോകുന്നതിൽ ഓൾക്ക് വല്ലാത്ത വിഷമം ഉണ്ട്...
എന്റെ മൗനം കൊണ്ടാകാം .... പെണ്ണ് കരയാനുള്ള പുറപ്പാടിലാണ്....
എനിക്ക് സങ്കടം സഹിക്കാനായില്ല...
ഞാൻ ഫോൺ കട്ട് ചെയ്തു...
ഓളുടെ ഉപ്പ പറഞ്ഞത് പാലിക്കണം എന്നുള്ളത് കൊണ്ടാവാം....
പിന്നീട് ഒരുപാട് തവണ ദിയ വിളിച്ചെങ്കിലും...
ഞാൻ ഫോൺ എടുത്തില്ല....
എന്തോ ഞാൻ വല്ലാത്തൊരു ഹാലിലായിരുന്നു...
എന്റെ കണ്ണുകൾ എന്റെ അനുവാദമില്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങി.....
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു....
എല്ലാരും എന്നെ യാത്രയാക്കാൻ നിക്കാണ്....
അനീസാണ് എന്നെ കൊണ്ട് വിടാൻ വരുന്നത്...
ഇറങ്ങാൻനേരം ഉമ്മ എന്നെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു സ്നേഹചുംബനം തന്നു....
ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്....
അത് കണ്ട് എന്റെ കണ്ണും നിറയാൻ തുടങ്ങി....
എല്ലാരോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി....
വണ്ടി ഗേറ്റ് കടക്കുന്നത് വരെ ഞാൻ മുറ്റത്തേക്ക് തിരിഞ്ഞു നോക്കി...
നിൽക്കുന്ന എല്ലാർക്കും സന്തോഷമുണ്ടെങ്കിലും ഉമ്മ മാത്രം നിറകണ്ണുകളോടെ നിക്കുന്നുണ്ട്....
നാഥാ ഉമ്മാക്ക് ഇയ്യ് കാവലുണ്ടാവണേ......
കാറിൽ യാത്ര ചെയ്യുമ്പോഴും ദിയാന്റെ കാളുകൾ ഒരുപാട് വന്നു....
ഞാൻ ഒന്നും എടുത്തില്ല...
എല്ലാം സഹിച്ച് ഞാൻ ഇരുന്നു....
ജോലിക്ക് ഇന്റർവ്യൂ സെലെക്ഷൻ ആയിരുന്നതു കൊണ്ട് ബാംഗ്ലൂർ അവരുടെ ഓഫീസിൽ പോയിട്ട് അവിടെന്നാണ് സൗദിയിലേക്ക് യാത്ര...
അങ്ങനെ സകല സങ്കടങ്ങളും കടിച്ചമർത്തി മുറിവേറ്റ മനസ്സുമായി ഞാൻ നാട്ടിൽ നിന്ന് ബാംഗ്ലൂരേക്ക് വണ്ടി കേറി....
അവിടെ നിന്നും ജോലിക്കായി സൗദിയിലേക്ക്....
പിന്നീട് ദിയയുമായി ഒരു കോൺടാക്ടും ഇല്ല....
പിന്നീടങ്ങോട്ട് വല്ലാത്തൊരു ജീവിതമായിരുന്നു....
വേദനകൾ കടിച്ചമർത്തി ഉള്ളിൽ കരഞ്ഞുകൊണ്ട് പുറത്ത് ചിരിച്ചു കാട്ടി കൊണ്ട് ജോലി ചെയ്ത പ്രവാസത്തിന്റെ രണ്ട് വർഷങ്ങൾ എങ്ങനെയൊക്കെയോ തള്ളി നീക്കി....
ഒരേയൊരു പെങ്ങളായ കുഞ്ഞോൾടെ കല്യാണമാണ് അടുത്താഴ്ച...
എനിക്ക് ലീവ് കിട്ടിയത് ഇപ്പോഴാണ്....
പ്രവാസിയുടെ കാര്യമല്ലേ പറയണ്ടല്ലോ...
ലീവ് കിട്ടിയാൽ കിട്ടിയത് തന്നെ...
രണ്ട് വർഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി....
ദിയാന്റെ ഓർമ്മകളുള്ള നാട്ടിൽ....
നാട് ഇന്നും പഴയപോലെ തന്നെ....
എയർപോർട്ടിൽ എന്നെ കൂട്ടാൻ വന്നത് അനീസായിരുന്നു...
ഓൻ ഇപ്പൊ ഓന്റെ ഉപ്പാന്റെ കൂടെ കൂടി നാട്ടിൽ ബിസിനസ് ഒക്കെയാണ്...
ഉപ്പായും മുഹമ്മദും ഒരു മാസം മുമ്പേ നാട്ടിൽ എത്തിയിരുന്നു....
നിക്കാഹ് നടത്തികഴിഞ്ഞിരുന്നു...
ഞാൻ നാട്ടിൽ എത്തിയതിൽ വീട്ടിൽ എല്ലാർക്കും സന്തോഷം...
കുഞ്ഞോൾടെ കല്യാണക്കുറി കണ്ടു....
*Shahana*
*Weds*
*Muhammed*
കല്യാണം ക്ഷണിക്കലൊക്കെ കഴിഞ്ഞിരുന്നു....
ഞാനും അനീസും കൂടി മുഹമ്മദിനെ കാണാൻ ഓന്റെ വീട്ടിലേക്ക് പോയി...
എന്റെ ഭാവി അളിയനെ കാണാൻ...
പിന്നീടങ്ങോട്ട്...
എല്ലാർക്കും ഡ്രസ്സ് വാങ്ങലും പന്തൽ ഒരിക്കലും കല്യാണത്തിന്റെ മറ്റു തിരക്കുകളുമായി ഒരാഴ്ച നീങ്ങി...
നാളെ കുഞ്ഞോൾടെ കല്യാണമാണ്....
ഇന്ന് മൈലാഞ്ചിരാവാണ്....
പാചകപ്പുരയിലും ആളുകൾക്ക് ഭക്ഷണം വിളമ്പുന്നിടത്തുള്ള തിരക്കിനിടയിലായിരുന്നു ഞാനും അനീസും....
കുഞ്ഞോൾക്ക് മൈലാഞ്ചി ഇടാൻ ഓൾടെ കൂട്ടുകാരി വരുമെന്നാ ഓള് പറഞ്ഞത്...
അകത്ത് മൈലാഞ്ചിയിടൽ തുടങ്ങി...
കുറിച്ച് കഴിഞ്ഞപ്പോ അനീസ് മുഹമ്മദിന്റെ വീട്ടിലേക്ക് പോയി...
കുഞ്ഞോളെ കാണാം എന്ന് കരുതി ഞാൻ അകത്തേക്ക് കയറി...
കുഞ്ഞോൾ എവടാന്ന് വല്ലുമ്മാനോട് ചോദിച്ചപ്പോൾ ഓള് മുറിയിൽ ഉണ്ടെന്ന് പറഞ്ഞു...
ഞാൻ കുഞ്ഞോൾടെ മുറിയിലേക്ക് നടന്നു...
കുഞ്ഞോൾക്ക് മൈലാഞ്ചി ഇടുന്ന ആളെ കണ്ടു ഞാൻ ഞെട്ടി...
രണ്ട് വർഷമായി ഞാൻ മറക്കാൻ ശ്രമിച്ച മുഖം...
മറക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും ഖൽബിൽ നിന്ന് പടിയിറങ്ങാത്ത മുഖം...
അതെ എന്റെ ജീവന്റെ പാതിയായി ഞാൻ സ്നേഹിച്ച എന്റെ ദിയ...
എന്നെ കണ്ടതും ദിയ എഴുനേറ്റു...
എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ....
ശരീരമൊക്കെ ഒരു മരവിപ്പ് പടർന്നപോലെ...
ഞാൻ വിയർക്കുന്നുണ്ട്...
പിന്നെ അവിടെ നിന്നില്ല വേഗം വീടിന്റെ പുറത്തിറങ്ങി....
ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് മാറി നിന്നു....
കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്....
വീണ്ടും പഴയ ചിന്തകൾ മനസ്സിൽ കടന്നു കൂടി....
ഓളുടെ ഉപ്പ പറഞ്ഞ വാക്കുകളും...
അതിനു ശേഷം ഞാൻ ഓളോട് കാണിച്ച അകൽച്ചയും...
എല്ലാ ചിന്തകളും എന്നെ തളർത്തിക്കൊണ്ടിരുന്നു.....
അച്ചൂ ഇയ്യ് ഈടെ നിക്കാ....
അനീസിന്റെ ശബ്ദം കേട്ടാണ് ചിന്തകളിൽ നിന്ന് ഉണർന്നത്....
എന്താടാ....
അന്നെ കുഞ്ഞോൾ അകത്തേക്ക് വിളിക്കണ്ട്....
അത് പറയുമ്പോ ഓന്റെ മുഖത്ത് ഒരു ആക്കിചിരി ഉണ്ടായിരുന്നു....
അതിന്റെ അർത്ഥം എനിക്ക് പിടികിട്ടി...
ഓൻ ദിയാനെ കണ്ടിട്ടുണ്ട്....
പാവം ഓനറിയില്ലല്ലോ നടന്നതൊന്നും....
ദിയാന്റെ ഉപ്പാക്ക് വേണ്ടി ഞാൻ എല്ലാം മറച്ചു വെച്ചില്ലേ...
ദിയാന്റെ മുന്നിൽ ഓളെ ഒഴിവാക്കി പോയ ഒരു ചതിയനായി ഞാൻ....
ഞാൻ മെല്ലെ അകത്തേക്ക് ചെന്നു...
കുഞ്ഞോൾ ആരോടോ സംസാരിച്ചോണ്ട് നിക്കാണ്...
ഞാൻ ഓളുടെ അടുത്തേക്ക് പോയി....
കുഞ്ഞോ ഇയ്യെന്താ വിളിച്ചേ...
കാക്കു കാക്കൂന്റെ റൂമിലേക്ക് പൊയ്ക്കോ ഞാൻ വന്നോളാ....
മ്മ്മ്....
ഞാൻ റൂമിലേക്ക് നടന്നു...
റൂമിന്റെ വാതിൽ തുറന്നപ്പോ കണ്ട കഴിച്ച കണ്ട് ഞാൻ ഒന്ന് ഞെട്ടി....
പടച്ചോനെ ഈ കാഴ്ച്ച കാണാനായിരുന്നോ കുഞ്ഞോള് എന്നെ വിളിച്ചത്....
തുടരും......
Bạn đang đọc truyện trên: AzTruyen.Top