13

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸    *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸     *PART:13*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഏയ്  പ്രശ്നം  ഒന്നുമല്ലടാ...

പിന്നെന്താ  ഉപ്പാ....?

അച്ചൂ...  ന്റെ  കമ്പനിയിൽ  ഒരു  വിസ  ഒഴിവുണ്ട്...

നല്ല  ജോലിയും  നല്ല  ശമ്പളോം  ഒക്കെയാണ്...

അനക്ക്   താല്പര്യണ്ടോന്ന്  ചോദിക്കാനാ ഞാൻ  വിളിച്ചേ....

അനക്ക്  സമ്മതാണെങ്കി  മ്മക്ക്   ഈ  വിസ  തരപ്പെടുത്താം....

എന്തായാലും അന്റെ  പഠിപ്പൊക്കെ  കയിഞ്ഞില്ലേ...

ഇനിയൊരു  ജോലിയൊക്കെ  വേണ്ടേ  അനക്ക്....

ഉപ്പാ  ഞാൻ  ഒരു  കാര്യം  പറഞ്ഞാ  ഇങ്ങള്  വഴക്ക്  പറയല്ല്...

മ്മ്മ്.... എന്താ  കാര്യം....

ഉപ്പ  ഒന്ന്  ഇരുത്തി  മൂളി...

ഞാൻ  അല്പം  പേടിയോടെയാണെങ്കിലും  പറഞ്ഞു...

ഉപ്പാ.... എനിക്ക്  അല്ല  ഇപ്പൊ ഒരു  ജോലിയുടെ  ആവശ്യം....

മ്മക്ക്  ഈ  വിസ  മമ്മൂന്   കൊട്ക്കാ....

ഓനാ  ഇപ്പൊ  ഒരു  ജോലി  വേണ്ടത്...

ഇങ്ങള  അടുത്ത  വരവിന്  കുഞ്ഞോളെ  ഓനെ  എൽപ്പിക്കണ്ടേ....?

അതുമല്ല  എത്രാന്ന്  വെച്ചിട്ടാ  ഓനും   ഓന്റെ  ഉമ്മയും... ഓന്റെ   മാമാന്റെ  ചെലവിൽ  കഴിയാ....

ഇപ്പൊ  ഈ  വിസ  ഓന്  കൊട്ത്താ  അത്  ഒന്നും  ഓന്റെ  ഉമ്മാനും  പിന്നെ  മ്മള കുഞ്ഞോൾക്കും  നല്ലതല്ലേ....

ഇങ്ങക്ക്  സമ്മതാണെങ്കി ഞാൻ  ഓനോട്‌  സംസാരിക്കാ....

ഹ്മ്മ്മ്മ്   ഇയ്യ്  പറഞ്ഞതും  ശെരിയാ  അച്ചൂ....

ഞാനും  അത്  ചിന്തിച്ചില്ല....

ഇയ്യ്  എന്തായാലും  ഓനോട്‌  ഒന്ന്  ചോയ്ചോക്ക്... ട്ടാ...

ഓന്  സമ്മതാണെങ്കി  മ്മക്ക്  അത്  തരപ്പെട്താ....

ശെരി  ഉപ്പാ  ഞാൻ  ഓനോട്‌  ചോയിച്ചിട്ട്  വിളിക്കാ....

ആഹ്  എന്നാ  ശെരി  അസ്സലാമുഅലൈക്കും...

വഅലൈകും സലാം  ഉപ്പാ...

ഞാൻ  ഉമ്മാനോട്  ഒന്നും  പറഞ്ഞില്ല...

മമ്മൂനോട്  സംസാരിച്ചിട്ട്  പറയാന്നു  വെച്ചു...

വൈകിട്ട്  ഞാൻ  ഗ്രൗണ്ടിൽ  വെച്ച് മമ്മൂനോട്  കാര്യം  പറഞ്ഞു...

അച്ചൂ  നിക്ക്  സമ്മതാണ്  ടാ....

പക്ഷേ  ഉമ്മ  വീട്ടിൽ  ഒറ്റക്കല്ലേ  ഉള്ളു...

മമ്മു  ഒരു  ദയനീയതയോടെ  പറഞ്ഞു...

എന്താടാ  മമ്മൂ ഇയ്യ്  ഇങ്ങനെ  പറയുന്നേ...

അന്റെ  ഉമ്മ  മ്മളേം കൂടെ  ഉമ്മ  അല്ലേടാ...

എന്തെങ്കിലും  വന്നാൽ  മ്മള്  രണ്ടാളും  ഈടെ  ഇല്ലേ....

അനീസ്  പൊട്ടിതെറിക്കുന്ന മാതിരി  ഇടക്ക് കേറി  പറഞ്ഞു....

മമ്മു  മാത്രല്ല  ഞാനും  ഞെട്ടി...

കളി  കഴിഞ്ഞ്  മമ്മൂന്റെ  വീട്ടിലേക്ക്  പോയി ....

ഓന്റെ  ഉമ്മാനോട്  കാര്യം  പറഞ്ഞു...

ഉമ്മക്കും  വല്ല്യ  സന്തോഷായി...

രാത്രി  വീട്ടിൽ  വന്നപ്പോ  ഉമ്മായും  കുഞ്ഞോളും  ഇക്കാര്യം എന്നോട്  ഇങ്ങോട്ട്  ചോദിച്ചു....

ഉപ്പ  വിളിച്ചു  പറഞ്ഞിട്ടുണ്ടാകും...

ഉമ്മക്കും  സന്തോഷായി...

അച്ചൂ  ഇയ്യ്  ചെയ്തത്  തന്ന്യാ  ശെരി...

ഓനാണ്  ഇപ്പൊ  ഒരു  ജോലിയുടെ  ആവശ്യം...

കുഞ്ഞോളെ  ഓന്റെ  കയ്യിൽ  ഏല്പിക്കാനുള്ളതല്ലേ....

ഈ  ഡയലോഗ്  ഉമ്മ  എന്നോട്  പറഞ്ഞപ്പോ....

കൂടെ നിന്ന കുഞ്ഞോള്  നാണിച്ച്  മുഖം താഴ്ത്തി  അകത്തേക്ക്  കേറി  പോയി...

പിന്നെ  എല്ലാം   പെട്ടന്നായിരുന്നു...

ഒരു  മാസത്തിനുള്ളിൽ  ഓന്  പോകാനുള്ള  കാര്യങ്ങൾ  റെഡിയായി...

ഉപ്പ  ഓനുള്ള  വിസ  അയച്ചു...

പോകാനുള്ള  ഡേറ്റ്  ആയി...

നാളെയാണ്  മമ്മൂന്റെ  യാത്ര...

ഞാനും  ഉമ്മായും കുഞ്ഞോളും  കൂടി  ഓന്റെ  വീട്ടിലേക്ക്  പോയി...

കുഞ്ഞോൾ  നാണം കൊണ്ട്  മമ്മൂന്റെ  കൺവെട്ടത്തു നിന്ന്  ഒഴിഞ്ഞു  നടക്കാണ്....

അനീസ്  ഇടക്കിടക്ക്  ഓളെ  നോക്കി  ആക്കിച്ചിരിക്കുന്നത്  ഞാനും  കണ്ടു...

എനിക്കും  അപ്പോൾ  ചിരിയാണ്  വന്നത്....

രാത്രി  ബാഗ്  പാക്കിങ്ങും   കഴിഞ്ഞു...

രാവിലെയാണ്  യാത്ര...

ഓനെ  എയർപോർട്ടിൽ കൊണ്ടാക്കിയത്  ഞാനും  അനീസുമായിരുന്നു....

എയർപോർട്ടിന് ഉള്ളിൽ  കേറാൻ നേരം  യാത്ര  പറയുമ്പോ  ഓന്റെ  കണ്ണൊക്കെ  നിറയുന്നുണ്ടായിരുന്നു....

ഓൻ  എന്നേം  അനീസിനേം കെട്ടിപിടിച്ചു യാത്ര  പറഞ്ഞു...

ഞങ്ങടെ  രണ്ടാൾടേം  കണ്ണും  നിറഞ്ഞതോടെ  പിന്നെ  അവിടെ  നിന്നില്ല..

ഓനെ  വേഗം  എയർപോർട്ടിനകത്തേക്ക്  കേറ്റി  വിട്ടിട്ട് ...   തിരിച്ചു പോന്നു...

തിരിച്ചു  വരുന്ന വഴി  അനീസാണ്  വണ്ടി  ഓടിച്ചത്...

ഞാൻ  സൈഡിൽ  ഇരുന്ന്  പുറത്തെ  കാഴ്ചകൾ  കണ്ടിരുന്നു...

പതിനാലു  വർഷം  നിഴല് പോലെ  കൂടെ നടന്ന  ചങ്ങായി...

ഓൻ  പോയപ്പോ  മനസ്സ്  രണ്ടായി  പിളർന്നപോലെയായിരുന്നു....

കാഴ്ചകൾ  കണ്ടിരിക്കുമ്പോഴും...

ഓനോടൊത്തുള്ള കുട്ടിക്കാലം മനസ്സിലൂടെ  മിന്നി  മറഞ്ഞു....

ഒരുമിച്ച്  സ്കൂളിൽ  പോയതും...

കളിക്കളത്തിൽ  മഴയത്തും  വെയിലത്തുമൊക്കെ  ഒരുമിച്ച്  കളിച്ചതും....

ചെറിയ  പ്രശ്നങ്ങൾക്ക്   വഴക്ക്  കൂടിയതും...

പിണങ്ങി  നടന്നതും ....

തല്ലു  കൂടിയതും....

എല്ലാം  ഇന്നലെ  കഴിഞ്ഞ പോലെ....

യാത്ര  കഴിഞ്ഞ്  വീട്ടിൽ  എത്തി...

എന്തോ  മനസ്സ്  വല്ലാതെ അശ്ശോസ്തമായിരുന്നു...

വൈകിട്ട്  കളിക്കാനും  പോയില്ല...

ദിവസങ്ങൾ  പലതും  കഷ്ടപ്പെട്ട്  തള്ളി  നീക്കി...

ഇതിനിടയിൽ  ദിയാന്റെ ഉപ്പ  നാട്ടിൽ  വന്ന വിവരം  ഓള്  എന്നെ  വിളിച്ചു  പറഞ്ഞാർന്നു....

ഒരു  ദിവസം...

രാവിലെ  ഒരു  പത്ത്  മണിയായിക്കാണും...

ഞാൻ  ഉമ്മറത്ത്  ഇരിക്കായിരുന്നു...

പോസ്റ്റുമാൻ  ഒരു  ലെറ്റർ  കൊണ്ട്  തന്നു...

തുറന്നു വായിച്ചു...

എനിക്ക്  സന്തോഷംകൊണ്ട്  തുള്ളിച്ചാടാനാണ്  തോന്നിയത്...

കാര്യം  വേറൊന്നും അല്ലാട്ടോ...

ഞമ്മള്  ബാംഗ്ലൂര്  ഇന്റർവ്യൂന്  പോയില്ലേ..... അത്  പാസ്സായി.....

ഞമ്മക്ക്  സെലെക്ഷൻ  കിട്ടി.... ഹി... ഹി...

അതിന്റെ  ലെറ്ററാ....

ഉടനെ  ഉമ്മാനെ  കൊണ്ടോയി  കാണിച്ചു...

ഉമ്മാക്ക്  സന്തോഷായി...

അൽഹംദുലില്ലാഹ്  ന്റെ  കുട്ടിക്ക്  പടച്ചോൻ  വിധിച്ചത്  കിട്ടി...

അച്ചൂ  ഇയ്യ്  ഉപ്പാനേം  മമ്മൂനേം  വിളിച്ച്  പറഞ്ഞാള...

ശെരി  ഉമ്മാ...

ഞാൻ  ഉപ്പാനേം  മമ്മൂനേം  വിളിച്ച്  പറഞ്ഞു...

അവരൊക്കെ  വല്ല്യ  സന്തോഷത്തിലാണ്...

അനീസിനെ  വിളിച്ചു ....

ഓൻ  ആദ്യം  ചെലവാണ്  ചോദിച്ചത്... ഹി... ഹി...

ദിയാനെ  വിളിച്ചു  കാര്യം  പറഞ്ഞു...

ഓൾക്ക്  എന്നെക്കാളും  സന്തോഷം...

നല്ലൊരു  പോസ്റ്റിലാണ്  ജോലി  കിട്ടിയത്...

അതും  നാട്ടിലല്ല  സൗദിയിൽ...

പക്ഷേ  ജോലിക്ക്  ജോയിൻ ചെയ്യാൻ  ഇനി  മൂന്നു  ആഴ്ചയെ  ബാക്കിയുള്ളു...

ഇത്  കേട്ടപ്പോ  ഉമ്മാക്കും കുഞ്ഞോൾക്കും  സങ്കടായി... 

ദിയാന്റെ  കാര്യം  പറയണ്ടല്ലോ  മൂപ്പത്തികരച്ചിലോട്കരച്ചിൽ...   

അതിലേറെ  വിഷമം  എനിക്കും...

ദിവസങ്ങൾ  കടന്നു...

ഇനി  രണ്ട്  ദിവസമേ  ഉള്ളു  പോകാൻ...

വൈകിട്ട്  കളിക്കാൻ  ഗ്രൗണ്ടിലേക്ക്  പോയപ്പോ  മനസ്സിൽ  ഒരു  വിങ്ങലായിരുന്നു...

പോകുന്ന വഴിക്ക്  ഞാൻ  ചുറ്റും  ഒന്ന്  നന്നായി  വീക്ഷിച്ചു....

എന്തോ  വല്ലാത്ത  ഒരു  ഏകാന്തത  ഫീൽ  ചെയ്യുന്ന പോലെ...

ഗ്രൗണ്ടിൽ  എത്തിയപ്പോ  ഗ്രൗണ്ടിന്റെ  ഓരത്ത്  ഇരുന്ന്  ഞാൻ  ചിന്തിച്ചു..

റബ്ബേ  രണ്ട്  ദിവസം  കൂടി  കഴിഞ്ഞാൽ  ഈ  ഗ്രൗണ്ടും  എനിക്ക്  അന്ന്യമാണ്...

ഈ   നാടും  എനിക്ക്  അന്ന്യമാകും...

ഒരുപക്ഷേ  ഇതേ  വേദനയോടെയാകും  എല്ലാ  പ്രവാസികളും  സ്വന്തം  നാട്  വിട്ട്  പോകുന്നത്....

റബ്ബേ  അപ്പൊ  ന്റെ  ഉപ്പ  ഇത്രേം  നാളും  ഈ  വേദനയല്ലേ  അനുഭവിച്ചിട്ടുണ്ടാവാ...

റബ്ബേ  വല്ലാത്തൊരു  അവസ്ഥ  തന്നെ....

രാത്രി  കിടക്കാൻനേരം  ദിയ  വിളിച്ചു...

പെണ്ണ്  ഭയങ്കര  വിഷമത്തിലാണ്...

ഒരുപാട് കരഞ്ഞു...

കരഞ്ഞുകൊണ്ടാണെങ്കിലും  ഒരുപാട്  സംസാരിച്ചു...

എന്നെ  കാണാതിരിക്കുന്നതിൽ  ഓൾക്ക്  വല്ല്യ  സങ്കടണ്ട്...

അതിനെക്കാൾ  സങ്കടണ്ട്  എനിക്ക്...

നാഥാ  നീ  ഓളെ  ഈ  *അച്ചൂന്റെ  മണവാട്ടി* യായി  തരണേ....

ഞാൻ  മനസ്സാലെ  പടച്ചോനോട്  തേടി...

ഓൾടെ  കരച്ചിൽ കേട്ട്  അറിയാതെ  എന്റെ  കണ്ണും  നിറഞ്ഞു...

പിറ്റേന്ന്  ടൗണിൽ  പോയി...

യാത്രക്കായി  കുറച്ച്  സാധനങ്ങൾ  വേടിക്കാനുണ്ടായിരുന്നു...

ടൗണിൽ പോയി  സാധനങ്ങൾ  വാങ്ങി  തിരിച്ചു  വരികയായിരുന്നു...

ഉച്ചയായത്കൊണ്ട്   റോഡിൽ  അധികം  വണ്ടികൾ  ഇല്ല...

ആളൊഴിഞ്ഞ ഒരു  സഥലത്ത്  കൂടി  വണ്ടി  ഓടിച്ചു  വരികയായിരുന്നു...

പെട്ടന്ന്  ഒരു ചുമന്ന  സ്വിഫ്റ്റ്  കാർ  എന്റെ  വണ്ടിയെ  ഓവർ ടേക്ക്  ചെയ്തു   തടഞ്ഞു  നിർത്തി.....

                                          തുടരും.....

Bạn đang đọc truyện trên: AzTruyen.Top