10

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸    *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸     *PART:10*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

*മറയുന്ന  പകലിലും...*

*മായുന്ന  സന്ധ്യകളിലും...*

*ഇരുൾ  നിറഞ്ഞ  രാവുകളിലും...*

*നിന്നോർമ്മകൾ....*

*എൻ  നയനങ്ങളെ  നനയിച്ചിരുന്നു...*

*********************************

ഞാൻ  ബാൽകണിയിലേക്ക്  നടന്നു... 

ബാൽകണിയിൽ  നോക്കുമ്പോ  അവിടെ  നിക്കാ പെണ്ണ്...

ഞാൻ  മെല്ലെ  ഓൾടെ  ഓരത്ത്  പോയി   നിന്നു....

അല്പം  മൗനത്തിന്  ശേഷം  ഞാൻ  സംസാരിച്ച്  തുടങ്ങി...

കുഞ്ഞോ...

മ്മ്മ് ... ന്താ....

ഒരു  ഗൗരവമായിരുന്നു  പെണ്ണിന്...

അന്നോട്  ഉമ്മ  വല്ലോം  പറഞ്ഞീന്നോ....?

എന്ത്....?

ഓള്  എന്റെ  മുഖത്തേക്ക്  നോക്കി...

അന്റെ  നിക്കാഹിന്റെ  കാര്യം  വല്ലോം  പറഞ്ഞിനോ...?

ഞാൻ  ഒരു  ചെറുപുഞ്ചിരിയോടെയാണ്  ചോദിച്ചത്...

അത്  കേട്ടപ്പോ  കുഞ്ഞോൾടെ  മുഖം  ഒന്ന്  വാടി...

ഓള്  വീണ്ടും  വിദൂരതയിലേക്ക്  നോക്കി  നിന്നു....

ഞാൻ  ഓൾടെ  അടുത്തേക്ക്  നീങ്ങി  ഓളെ  എന്നോട്  ചേർത്ത്  നിർത്തി പുറത്തേക്ക്  നോക്കി  നിന്ന് കൊണ്ട്  പറഞ്ഞു.....

കുഞ്ഞോ... അനക്ക്  സമ്മതാണെങ്കി മാത്രം  മതി...

അല്ലാതെ  അന്നെ  നിർബന്ധിക്കൊന്നുല്ല്യ....

മുഹമ്മദിന്റെ  ഉമ്മ  ഒരു  ആഗ്രഹം  പറഞ്ഞൂന്നേ  ഉള്ളൂ....

അന്നെ  ഓല്ക്ക്  പെര്ത്ത്  ഇഷ്ടായിക്കണ്...

അൻക്ക്  അറിയാവുന്നതല്ലേ  ഓനീം  ഓന്റെ  ഉമ്മാനേം...

അനക്ക്  സമ്മതാണെങ്കി  മാത്രം...

ഞാൻ  ഉപ്പാനോട്  സംസാരിക്കാം...

എന്തേയ്...

അന്റെ  സമ്മതം  അറിയാത്തോണ്ട്  ഞാൻ  മമ്മൂനോട്  പോലും  ഇതിനെപ്പറ്റി   ഒന്നും  സംസാരിച്ചിട്ടില്ല....

ഞാൻ  പറഞ്ഞ്  നിർത്തി...

അല്പനേരത്തെ  മൗനത്തിനു വിരാമമിട്ട്   കുഞ്ഞോള്  പറഞ്ഞു...

കാക്കോ....മുഹമ്മദിക്കാന്റെ  ഉമ്മ  ഒരു  പാവാണ്‌.....

ഒരു  മകളില്ലാത്തതിന്റെ  വിഷമം  എപ്പോഴും  ഉണ്ട്  ആ  സ്ത്രീക്ക്...

ഞാനായിട്ട്  ആ  വിഷമം  തീർക്കാൻ  കഴിഞ്ഞാൽ...

എന്നെ  ഒരു  മകളായി കണ്ട്  അവർക്ക്  സന്തോഷിക്കാൻ കഴിഞ്ഞാൽ...

അത്  ഞാൻ  ചെയ്യുന്ന വലിയൊരു  പുണ്യമായിരിക്കില്ലേ  കാക്കോ...

പിന്നെ  മുഹമ്മദ്‌  കാക്കയും  ഒരു  പാവല്ലേ.... കാക്കോ....

നിക്ക്  ഇഷ്‌ടക്കൊറവൊന്നുല്ല്യ  കാക്കോ...

ഇങ്ങള്  ഉപ്പാനോട്  പറഞ്ഞോളീ....

അത്  പറയുമ്പോ  കുഞ്ഞോൾടെ  കണ്ണ്  നിറഞ്ഞിട്ടുണ്ട്...

ഓള്  എന്നെ  ചേർത്ത്  പിടിച്ചെക്കാണ്....

ഇതൊക്കെ  കണ്ട്    ബാല്കണിയിലേക്ക് ഇറങ്ങുന്ന  വാതിൽക്കൽ  നിപ്പുണ്ടായിരുന്നു  ഉമ്മ....

ഞാൻ  തിരിഞ്ഞു നോക്കി...

സന്തോഷം കൊണ്ടാകാം  ഉമ്മാന്റെ  കണ്ണ്  നിറഞ്ഞിട്ടുണ്ട്...

പിറ്റേന്ന്  കോളേജിൽ വെച്ച്  ഞാൻ  മമ്മൂനോട്  കാര്യം  പറഞ്ഞു....

രണ്ട്  ചങ്കോളോടും  പറഞ്ഞു...

സുമിയും  അനീസും ഇങ്ങനൊരു  സംഭവം നടന്നോ  എന്നുള്ള  അതിശയത്തിലാണ്....

മുഹമ്മദ്‌  വല്ലാത്തൊരു  ഹാലിലാണ്...

ഒന്നും  മിണ്ടാതെ  തല കുനിചിരിക്കാണ്  ചെക്കൻ...

അച്ചൂ  ഇയ്യ്  എന്താടാ  ഈ  പറയുന്നേ  കുഞ്ഞോളെ  ഞാൻ  നിക്കാഹ്  ചെയ്യാനോ.....

ഓളെ  ഞാൻ  സ്വന്തം  പെങ്ങളെ പോലെ  അല്ലേടാ  കാണുന്നത്....

ഓളെ  ഞാൻ  എങ്ങനാടാ  നിക്കാഹ്  ചെയ്യുന്നേ...?

ഉമ്മ  എന്തെങ്കിലും   പറഞ്ഞൂന്നു വെച്ച് ഇയ്യും  അതിനു  കൂട്ട്  നിക്കണോ...?

പെട്ടന്ന്  മുഹമ്മദ്‌   എന്നോട് പൊട്ടിതെറിച്ചു...

ഞങ്ങൾ  മൂന്നാളും  ഒന്ന്  ഞെട്ടി...

പിന്നീട്  ഓനെ  പറഞ്ഞു  സമ്മതിപ്പിക്കാൻ  നോക്കി  ഞാൻ...

സംഭവം  നല്ലൊരു  കാര്യമായത്  കൊണ്ടാവാം  സുമിയും  അനീസും  എനിക്ക്  സപ്പോർട്ട്  ചെയ്തു...

ആദ്യം  മുഹമ്മദ്‌   എതിർത്തെങ്കിലും....

ഉമ്മാന്റെ  ആഗ്രഹം  അതാണെങ്കിൽ, ഉമ്മാന്റെ  സന്തോഷം  അല്ലെ  വലുത്  എന്ന്  മ്മള്  മൂന്നാളും   ഒരുപോലെ  പറഞ്ഞപ്പോ  ഓൻ  സമ്മതം മൂളി....

കുറച്ചു  ദിവസങ്ങൾ  കഴിഞ്ഞ്...

ഉപ്പ  നാട്ടിൽ  എത്തി...

ഉപ്പക്കും  ഇക്കാര്യത്തിൽ  എതിർപ്പുകൾ  ഇല്ലായിരുന്നു...

എന്നായാലും  കുഞ്ഞോളെ കാര്യത്തിൽ  ഒരു  തീരുമാനം  എടുക്കേണ്ടതല്ലേ...

ഇപ്പൊ  ഒന്ന്  സംസാരിച്ചു വെക്കാം  എന്ന്  ഉപ്പ  പറഞ്ഞു...

ബാക്കിയൊക്കെ  പിന്നെ  നോക്കാം....

ഇതായിരുന്നു  ഉപ്പാന്റെ  മറുപടി...

വീട്ടിൽ  എല്ലാർക്കും  സന്തോഷായി...

ഉപ്പനെയും  കൂട്ടി  മമ്മൂന്റെ  വീട്ടിൽ  പോയി  സംസാരിച്ചു...

ഉപ്പ ലീവ്  കഴിഞ്ഞ്  തിരിച്ചു പോകുന്നതിന്  മുമ്പ്  നിക്കാഹ് ഒറപ്പിക്കൽ   നടത്താമെന്ന്  തീരുമാനിച്ചു....

എല്ലാം  ഭംഗിയായി...

മുഹമ്മദിന്റെ  ഉമ്മാന്റെ  സന്തോഷം  അത്  പറഞ്ഞറിയിക്കാൻ  പറ്റാത്തതായിരുന്നു...

എനിക്ക്  എന്റെ  പെങ്ങളുട്ടിയെ  എന്റെ  ചങ്ക്  ചങ്ങായിക്ക്  നിക്കാഹ്  ചെയ്ത്  കൊടുക്കുന്നതിന്റെ  സന്തോഷം  വേറെയും...

ഇതൊക്കെ  അറിഞ്ഞ്  ഞമ്മള  മൊഞ്ചത്തിക്കും   പെര്ത്ത്   സന്തോഷം  ആയി.... 

ഇത് പോലൊരു  നിക്കാഹ് ഒറപ്പിക്കലും  സ്വപ്നം കണ്ട്  ഞാനും  ന്റെ  ഹൂറിയും  പ്രണയം  പങ്കിട്ടു...

അടുത്താഴ്ച  കോളേജ്  കലോത്സവം  ആണ്...

ആർട്സ്  സെക്രട്ടറിയായ  അനീസ്  വേണം  പരിപാടിയുടെ  എല്ലാ  കാര്യങ്ങളും  നോക്കാൻ...

ഓന്റെ  കൂടെ  എല്ലാത്തിനും  ഞാനും  മമ്മുവും  ഓടി  നടന്നു...

മൂന്നു  ദിവസത്തെ  കലോത്സവം  ആണ്...

എല്ലാവരും  നല്ല  സന്തോഷത്തിലാണ്  കോളേജിൽ....

കോളേജിലെ  ഞങ്ങളുടെ  അവസാന കലോത്സവം...

മ്മള  പെണ്ണും  ചേർന്നിട്ടുണ്ട്  ഒപ്പനക്കും  പാട്ടിനുമൊക്കെ...

ഓൾടെ  ആഗ്രഹത്തിന്  ഞാൻ  കട്ട  സപ്പോർട്ട്  കൊടുത്തതിൽ  പെര്ത്ത്  ഹാപ്പിയാണ്  മൂപ്പത്തി...

ആ വകയിൽ  ഞമ്മള്  കൊറേ  പഞ്ചാര വാക്ക്  കേട്ട്  ഓള  നാവീന്ന്.....

രണ്ട്  ദിവസം  ഉപ്പാനേം കൊണ്ട്   ചില  ബന്ധുവീടുകളിൽ  പോകലും  ബന്ധം  പുതുക്കലുമൊക്കെയായി  അങ്ങനെ  പോയി.....

അങ്ങനെ  കലോത്സവത്തിന്റെ  ദിനം  വന്നെത്തി...

ഒന്നാം ദിവസ പരിപാടികൾ  ആരംഭിച്ചു...

ഞങ്ങളുടെ  അവസാന  കലോത്സവം  ആയത്  കൊണ്ട്  ഞങ്ങൾ  നന്നായി  ആസ്വദിച്ചു  അടിച്ചു പൊളിച്ചു.....

ചെറിയ  ചാറ്റൽ  മഴ  ഉണ്ടായിരുന്നു...

വൈകിട്ട്  വീട്ടിലെത്തിയപ്പോ...

ഉമ്മ  റെസ്റ്റിലാണ്...

ചെറിയ  പനിയിണ്ടെന്നാണ്  ഉപ്പ  പറഞ്ഞത്...

രാത്രിയായപ്പോഴേക്കും  പനി  കൂടി...

പെട്ടന്ന്  ഉമ്മാനേം  കൊണ്ട് ആശുപത്രിയിൽ പോയി...

വിവരമറിഞ്ഞ്  മമ്മൂന്റെ  ഉമ്മ  വിളിച്ചിരുന്നു...

ഉമ്മാക്ക്  കുഴപ്പമൊന്നുമില്ല  എന്നറിഞ്ഞിട്ടും  അനീസും  മുഹമ്മദും  ആശുപത്രിയിൽ  എത്തി...

അവന്മാര്  ഇങ്ങനാ...

ഏത്  പാതിരാത്രിക്കും  ഓടി  വരും....

*ചങ്കാണ്  മ്മടെ  ചങ്ങായി........*

ഒരു  ട്രിപ്പ്‌  ഇട്ടിട്ട്  ഉമ്മാനെ  വീട്ടിൽ  കൊണ്ട്  പോയി...

പിറ്റേന്ന്  കലോത്സവത്തിന്റെ  രണ്ടാം  ദിവസം...

ഇന്നാണ്  ഞമ്മള മൊഞ്ചത്തീന്റെ  ഒപ്പനേം  പാട്ടുമൊക്കെ...

രാവിലെ  കോളേജിൽ  എത്തിയപ്പോ...

പെണ്ണ്  എന്റെടുത്ത്  വന്നു...

സ്റ്റേജിൽ  കേറാൻ  പേടിയാവണ്  എന്നൊക്കെ  പറഞ്ഞ്  കുറേ  അലച്ചു....

പേടിക്കണ്ട  മുത്തേ  എല്ലാം  ശെരിയാകും  മ്മള്  കൂടെ  ഇണ്ട്...

എന്നൊക്കെ  പറഞ്ഞ് ഞാൻ   സമാധാനിപ്പിച്ച് വിട്ടു...

ഒരു  പുഞ്ചിരിയും  തന്ന്  പെണ്ണ്  പോയി...

പരിപാടികൾ  തുടങ്ങി...

എന്തോ  ആവശ്യത്തിന്   ഓഫീസിൽ  നിന്നപ്പോഴാണ്  മുഹമ്മദ്‌  ഓടി  വന്ന്  പറഞ്ഞത്...

അടുത്ത്  പാടാൻ  പോകുന്നത്   ദിയാനയാണെന്ന്...

ഒറ്റ  ഓട്ടമായിരുന്നു  സ്റ്റേജിനടുത്തേക്ക്...

പെണ്ണ്  പാടാൻ  തുടങ്ങി...

അപ്പോഴാണ്  ഞാൻ  അറിയുന്നത്  ഓൾക്ക്  ഇത്ര  നന്നായി  പാടാനറിയാമെന്ന്...

മധുരമാർന്ന സ്വരത്തിലുള്ള  പെണ്ണിന്റെ  പാട്ടിൽ  ലയിച്ചു  ഞാനും നിന്നു....

പാട്ട്  കേട്ട്  ഏതോ  സ്വപ്നലോകത്തായി  ഞാൻ....

ഞാനും  ന്റെ  ഹൂറിയും  മാത്രമുള്ള  ഒരു  സ്വപ്നലോകത്ത്....

ഓൾടെ  പാട്ട്  അവസാനിച്ചപ്പോ  വലിയ  കയ്യടി  മുഴങ്ങി...

അപ്പോഴാണ്  എനിക്കും  ബോധം  വന്നത്  നിക്കുന്നത്  കോളേജിലാണെന്ന്....

പരിപാടികൾ  വീണ്ടും  തുടർന്നു...

ഉച്ച  കഴിഞ്ഞു....

ഓൾടെ  ഒപ്പന  കാണാനുള്ള  ത്രില്ലിലാണ്  ഞാൻ...

പെട്ടന്ന്  ഫോണിലേക്ക്  ഒരു  കാൾ  വന്നു...

എടുത്ത്  നോക്കിയപ്പൊ   ദിയ...

പെണ്ണെന്തിനാ  ഇപ്പൊ  വിളിക്കണേ....

പടച്ചോനെ  ഇനി  എന്തെങ്കിലും  എടങ്ങേറ്  കാണുമോ...

ഹലോ...

ഹലോ  കാക്കൂ...

എന്താ  മുത്തേ  ഈ  നേരത്ത്...

കാക്കൂ  ഇങ്ങള്  വേം  ന്റെ  ക്ലാസ്സിനടുത്തേക്ക്  വരീ....

ഒരു  പരവേശത്തോടെയാണ്  പെണ്ണ്  അത്  പറഞ്ഞത്....

എന്താ  മുത്തേ  എന്ത്  പറ്റി...

ഇങ്ങള്  വേം  വരീൻ  കാക്കോ....

വേഗം ഓൾടെ  ക്ലാസ്സിനടുത്തേക്ക്  ഓടി...

ക്ലാസ്സിനടുത്തെത്തി...

അവിടെ  വേറെ  ആരെയും  കാണുന്നില്ല...

എല്ലാരും  സ്റ്റേജിന്റെ  മുന്നിലാണ്...

നോക്കുമ്പോ  ഒപ്പനവേഷത്തിൽ  അണിഞ്ഞ് ഒരുങ്ങി  ഒരു  മൊഞ്ചത്തി ഹൂറിയായി  നിക്കുന്നു  പെണ്ണ്...

ഞാൻ  ഓടി അടുത്ത്  ചെന്നു....

എന്ത്  പറ്റി  മുത്തേ  എന്താ  പെട്ടന്ന്  വരാൻ  പറഞ്ഞേ...

ഞാൻ  കിതപ്പ്  മാറുന്നതിനുമുമ്പേ  ചോദിച്ചു....

പെണ്ണ്  എന്റെ  മുഖത്ത്  നോക്കി  ഒരു  പുളിച്ച  ചിരിയും  ചിരിച്ച്  കണ്ണിറുക്കി...

പറ്റിച്ചേ... ഹ...ഹ... ഹ....

ഒരു  പ്രശ്നോല്ലാ.... ഹ.. ഹ.. ഹ..

കാക്കൂനെ  കാണാൻ  തോന്നിയതോണ്ട്  വിളിച്ചതാ... 

ഇത്  കേട്ട്  എനിക്ക്  ദേഷ്യമോ വിഷമമോ  എന്താന്നറീല  എന്തോ  വികാരങ്ങൾ  ഇരച്ച്  കയറി...

അന്റെ  ഒരു തമാശ.... കുറച്ച്  കൂടുന്നുണ്ട്....

ഞാൻ  പറഞ്ഞത്  അല്പം  കാട്ടിയായിപ്പോയി...

അത്  കേട്ട്  പെണ്ണൊന്നു പേടിച്ചു.... കണ്ണൊക്കെ  നിറഞ്ഞു....

കാക്കോ  ഞാൻ  വെർതെ  കാക്കൂനെകാണാനായിട്ട്.......

സോറി  കാക്കോ....

ഒരു  തമാശകക്ക്  ചെയ്തതാ....

സോറി.....

ഇത്  കണ്ട്  ഞാനും  ഒന്ന്  പതറി...

പടച്ചോനെ  ഇനിപ്പോ  എന്താ  ചെയ്യാ....

ഹാ  നൈസ്  ആയിട്ട്  ഡീൽ  ചെയ്യാം...

അയ്യേ  ന്റെ  ദിയ  ഇത്രേ  ഒള്ളോ...

അന്നെ  പേടിപ്പിക്കാൻ വേണ്ടി   ഞാൻ  വെർതെ  പറഞ്ഞതല്ലേ....

അയ്യേ  അതിന്  ഇയ്യ്  കരയാ....

പെണ്ണിനെ  വലിച്ചടുപ്പിച്ച്  ചേർത്ത്  നിർത്തി....

മുത്തേ  ഒന്ന്  ചിരിച്ചേ...

മ്മക്ക്  ഒരു  ഫോട്ടം  പിടിക്കാം...

കിടിലൻ  ഒരു  സെൽഫി  എടുത്തപ്പോ  കാര്യങ്ങൾ  എല്ലാം  കളറായി....

സ്റ്റേജിൽ  ഓളുടെ  ഒപ്പന  തുടങ്ങി...

കാണാൻ  ചുറ്റും  നിറയെ  ആളുകൾ...

ആൾക്കൂട്ടത്തിന്  പിന്നിൽ  നിന്ന്  എത്തി  നോക്കി  ഒപ്പന  കാണാനേ  എനിക്ക്  കഴിഞ്ഞുള്ളു...

ഒപ്പന  കഴിഞ്ഞ്  വീണ്ടും  ഓള്  എന്നോട്  സംസാരിക്കാൻ  വന്നിരുന്നു...

കുറേ  നേരം  സംസാരിച്ചു....

എന്തോ  ഇന്ന്  വല്ലാത്ത  ഒരു  സന്തോഷം...

പരിപാടിയൊക്കെ  അടിച്ച് പൊളിച്ചു....

വൈകിട്ട്  വീട്ടിലെത്തി...

കോണി  കേറി  റൂമിലേക്ക്  പോവാനും...

ഫോൺ  റിംഗ്  ചെയ്യുന്നുണ്ട്....

എടുത്ത്  നോക്കുമ്പോ...

പരിജയമില്ലാത്ത  നമ്പറാണ്....

അള്ളോഹ്  ആരാ  ഇത്...

പരിജയമില്ലാത്ത  നമ്പർ  ആണല്ലോ...

എന്തായാലും  ഫോൺ  എടുത്തു.....

ഹലോ......
                                       തുടരും.......

Bạn đang đọc truyện trên: AzTruyen.Top