1

അച്ചുവിന്റെ മണവാട്ടി
       
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸       *PART :1*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എഴുത്തിനോട് വല്ലാത്ത പ്രേമം.....

വലിയ എഴുത്തുകാരൻ ഒന്നുമല്ല  ഞാൻ...

തെറ്റു കുറ്റങ്ങൾ  ഉണ്ടെങ്കിൽ  ക്ഷമിക്കണം....

നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.....

പോകാം   ഈയുള്ളവന്റെ   ഭ്രാന്തമായ ചിന്തയുടെ ലോകത്തേക്ക്......

*******************************
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം....

ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ കഥക്ക് യാതൊരു ബന്ധവും ഇല്ല.....

നിങ്ങളുടെ ആരുടെയെങ്കിലും ജീവിതവുമായി സാമ്യം തോന്നിയാൽ വായിക്കുമ്പോൾ ഒരു പുഞ്ചിരി പാസാക്കിയാൽ മതി..... 

******************************

അപ്പൊ  തുടങ്ങാം.....

നീണ്ട ചൂളംവിളിയുടെ ശബ്ദത്തോടെ ട്രെയിൻ നീങ്ങി തുടങ്ങി....

ജനലിലൂടെ  പുറത്തേക്കു  നോക്കിയാൽ  കാണാം  കെട്ടിടങ്ങളും  ആളുകളുമൊക്കെ  പിറകോട്ടു  നീങ്ങുന്ന  പോലെ....

പാത്തു  എന്റെ  തോളിൽ  തല ചായിചിരിക്കാണ്....

എങ്ങോട്ടാ പോകുന്നതെന്ന് പോലും പാവം അവളോട്‌ പറഞ്ഞിട്ടില്ല....

ഇക്കാ നമ്മൾ എങ്ങോട്ടാ പോണത്?... ഒന്നും പറയാതെയല്ലേ ഈ ബാഗും ചുമന്നു നിങ്ങൾ  എന്നേം  കൊണ്ട്  വീട്ടീന്ന്  പോന്നത്....

പാത്തൂ  നമ്മള് മലപ്പുറത്തേക്കാ  പോണത്....

അള്ളോഹ്  മലപ്പുറത്തോ....   എന്തിന്?...

അത്  ഒരു  കൂട്ടുകാരന്റെ  കല്യാണത്തിന്.....

കൂട്ടുകാരനോ  മലപ്പുറത്തോ?... 

ആഹ്......   എന്തേയ്?...

അല്ല  നിങ്ങക്ക് എവിടന്നാ  ഇക്കാ  മലപ്പുറത്ത്‌  കൂട്ടുകാരൻ...?

അതോ....  മുമ്പ് ഒരിക്കൽ  നിന്നേം കൊണ്ട്  കോഴിക്കോട്  കറങ്ങാൻ  പോയത്  ഓർമ്മയുണ്ടോ.....?

അഹ്....

അന്ന്  കോഴിക്കോട്  ബീച്ചിൽ  വെച്ച്  പരിചയപെട്ടതാ  ഒരു  മലപ്പുറത്ത്‌കാരനെ... പിന്നീട്  ഫോൺ  വിളിയും  ചാറ്റുമൊക്കെയായി  അങ്ങ്  കൂട്ടായി....

എന്താണ്  അവന്റെ  പേര്...?

അജ്മൽ....

എങ്ങനാ  നമ്മളെപ്പോലെയാണോ...?

എന്ത്.....?

അല്ലാ  അവനും  നമ്മളെപോലെ  ലവ്  മാരേജ്  ആണോന്ന്....?

ആഹ്...

ആണോ  ഇക്കാ..?

ആണ്  മുത്തേ....

ഇക്കാ  നിങ്ങക്ക്  അവന്റെ  കഥ  അറിയോ  ഇക്കാ...?

ആഹ് അവൻ പറഞ്ഞിട്ടുണ്ട്....  ഏതാണ്ട്  നമ്മളെ  പോലത്തെ  തന്നെയാ അവന്റെ  കഥയും.....

ആണോ  ഇക്കാ... എന്നാ  നിങ്ങൾ  പറയീ  ഇക്കാ  അവന്റെ  ലവ് സ്റ്റോറി....

അത് വേണോ  പാത്തൂ  ഞാൻ നിനക്ക്  വേറെ  ഒരുപാട്  കഥ  പറഞ്ഞു  തന്നിട്ടില്ലേ...?

ഇക്കാ  പ്ലീസ്..

വേണ്ട  പാത്തൂ.....

നല്ല മോനല്ലേ പറ....

ഓഹ് ഇനി  ചിണ്ങ്ങണ്ട  പറയാം....

ഹ്മ്മ്... മുത്താണ്  എന്റെ  ഇക്ക....

ഓഹ്  മതി  മതി.... സുഖിപ്പിച്ചതു  ഞാൻ പറയാം....

പറ  ഇക്കാ...

പാത്തു ഇങ്ങനാ  ഞാൻ  കഥ  പറഞ്ഞു  കൊടുക്കുന്നത്  പെണ്ണിന്  ഭയങ്കര  ഇഷ്ടാ....

പാവമാണ്...

നമ്മള്  അഞ്ചാറു  കൊല്ലം  പ്രേമിച്ചു  നടന്നതാ...
പിന്നെ അങ്ങ് കെട്ടി....

ന്തായാലും  പാത്തൂനോട്  ഞാൻ  കഥ  പറയാൻ പോവാണ് ..... നിങ്ങളും  കേട്ടോളൂ.....

രണ്ടു  വർഷം  മുമ്പാണ്  ഞാൻ  അജ്മലിനെ  പരിചയപ്പെട്ടത്....

നാട്ടിലെ  പ്രമാണിയായ  ഒരു  ഹാജിയാരുടെ  മൂത്ത  മകൻ...
അവനൊരു   അനുജത്തിയും  ഉണ്ട്...

എല്ലാരും  അവനെ  അച്ചു  എന്നാ  വിളിക്കാറ്...

ഇനി  ഞാൻ  കഥ പറഞ്ഞു  നിങ്ങളെ  ബോറടിപ്പിക്കുന്നില്ല....
അവന്റെ  കഥ  അവൻ  തന്നെ  പറയട്ടെ.....

******************

ഹാ.... ഞമ്മള്  അജ്മൽ...

ഇനി  പറയാം  എന്റെ  കഥ....

സൗഹൃദങ്ങളും  പഠനവും  രാഷ്ട്രീയവും  കാൽപ്പന്ത്‌  കളിയുമൊക്കെയായി  ഞമ്മള്  കോളേജിൽ  മൂന്നാം  വർഷം  ഡിഗ്രി  പഠിക്കുന്ന  കാലം....

ഞമ്മള്  അല്പം  തല്ലിപ്പൊളിയൊക്കെ  ആണെങ്കിലും  സാറമ്മാർക്കിടയിൽ  ഒരു  വിലയൊക്കെ  ഉണ്ട്.....

നാളെയാണ്  കോളേജിൽ  ഒന്നാം  വർഷ പുതിയ  കുട്ടികളുടെ  അഡ്മിഷൻ  തുടങ്ങുന്നത്....

നാളെ  കുറേ  മൊഞ്ചത്തിക്കുട്ടികളെ  കാണാമല്ലോ  എന്നുള്ള  ആകാംക്ഷയിലാണ്  ഞമ്മള്....

ഓരോന്ന്  ആലോചിച്ചു  അങ്ങനെ  കിടന്നു....

രാവിലെ...

കോളേജിലേക്ക്  ഒരു  80 മൈൽ  സ്പീഡിൽ  ഞാൻ  എന്റെ  സ്വിഫ്റ്റ്  കാർ  പറപ്പിച്ചു  വിട്ടു...

ഗേറ്റിനു  മുന്നിൽ  കൊണ്ട്  ചവിട്ടി  നിർത്തി...

ഡോർ  തുറന്ന്  ഇറങ്ങി  കൂളിംഗ്  ഗ്ലാസും  വെച്ച്  മുണ്ടും മടക്കി  കുത്തി   CIA  ദുൽകർ സൽമാന്റെ  വരവായിരുന്നു  ഗേറ്റും  കടന്ന്....

നടന്നു  വന്ന  എന്നെ  പിന്നിൽ നിന്ന്  ആരോ  ഒറ്റ ചവിട്ട്....

അള്ളോഹ്...

ഞാൻ  ദേ  കിടക്കുന്നു  താഴത്ത്....

കണ്ണ്  തുറന്ന്  നോക്കുമ്പോ....
കട്ടിലിൽ  നിന്ന്  എന്നെ തള്ളി  തറയിലിട്ട്  നെളിഞ്ഞ്  നിക്കുന്ന  കുഞ്ഞോളെയാണ്  കണ്ടത്....

അസത്തേ  നല്ല  ഒരു  സ്വപ്നം  കണ്ടു  വന്നതാ  നശിപ്പിച്ചു.....

എണീക്ക്  ബലാലെ .... നേരം  വെളുത്ത്ക്ക്ണ്....

ക്ലോക്കിലേക്ക്  നോക്കുമ്പോ  സമയം  9. 00 മണി...

അപ്പോഴാ  ഓർത്തത്....

പടച്ചോനെ  ഇന്ന് അഡ്മിഷൻ ഡേ ആണല്ലോ.....

കുഞ്ഞോൾ  മുറിയിൽ  നിന്ന്  പോയി...

ഞാൻ  വേഗം  എണീറ്റ്‌  ഫ്രഷ്  ആയി  താഴോട്ട്  ഇറങ്ങി  ചെന്നു....

നാസ്ത  കഴിച്ചു   ഞാൻ പുറത്തേക്ക്  ഇറങ്ങി....

എന്നെയും കാത്ത്  എന്റെ  കാമുകി  മുറ്റത്ത്  നിൽപ്പുണ്ട്...

ROYAL  ENFIELD

അതെ  ഓള്  ഇപ്പഴും മ്മടെ  കാമുകി  തന്നെയാണ്....

പ്ലസ് ടു  പഠിക്കുമ്പോ തൊട്ടേ  തൊടങ്ങീതാ  ഓളോട്  പ്രേമം...

പ്ലസ്  ടു  ജയിച്ചപ്പോ  ഉപ്പാന്റെ  കൈയും  കാലും  പിടിച്ചു  വാങ്ങീതാ....

ഞാൻ ഓളെയും  കൊണ്ട്  കുന്നിൽ  തറവാടിന്റെ  ഗേറ്റ്  കടന്നു

വൈകാതെ  കോളേജിന്റെ  ഗേറ്റും  കടന്നു...

വണ്ടി  പാർക്ക്‌  ചെയ്ത്  മുണ്ടും  മടക്കി  കുത്തി  നേരെ  വിട്ടു  ക്ലാസ്സിലേക്ക്....

സ്ഥിരം  കോഴികൾ  നേരത്തെ  എത്തി  കലാപരിപാടികൾ  തുടങ്ങീട്ടുണ്ടാകും  ക്ലാസ്സിൽ....

ക്ലാസ്സിലേക്കുള്ള  സ്റ്റെപ്  ഓടി  കേറിയതും....

എതിരെ  വരുന്ന ആളെ  ഞാൻ  ശ്രദ്ധിച്ചില്ല....

ഒറ്റ  ഇടിയായിരുന്നു... രണ്ടും  കൂടെ  കൂട്ടി  മുട്ടി....

ദേ  കിടക്കുന്നു  ഓള കൈയ്യിൽ  ഇരുന്ന  ബുക്ക്‌ എല്ലാംകൂടി  നിലത്ത്...

എവടെ നോക്കിയാടാ  ഓടുന്നെ  ഹംക്കേ....

sorry  dear....

ഓന്റെ  ഒരു സോറി..... മ്മ്മ്.....

വേറെ  ആരും  അല്ലാട്ടോ  മ്മള ചങ്ക്  സുമിയാണ്....

ക്ലാസ്സിലെത്തി...

എന്താ  സംശയം  വിചാരിച്ചത്  പോലെ  തന്നെ....

അനീസും  മുഹമ്മദും  സ്ഥിരം  കോഴിയടി  തുടങ്ങീട്ടുണ്ട്....

ആഹ്  അച്ചൂ  ഇയ്യ്  വന്നാ...
അന്നെ  ഹക്കീം  സാർ  തിരക്കിയാർന്നു....

അന്നെ  മൂപ്പരെ  ചെന്ന്  കാണാൻ  പറഞ്ഞു....

പടച്ചോനെ  എന്നെ  എന്തിനാ  മൂപ്പര്  അന്നേഷിക്കണേ.....

                   

                                             തുടരും......

============================

പ്രിയപ്പെട്ട  വായനക്കാരെ

കഥ  എത്രത്തോളം  നിങ്ങൾക്ക്  ഇഷ്ടപ്പെട്ടു  എന്ന്  അറിയില്ല....

നിങ്ങളുടെ  അഭിപ്രായങ്ങളും , വിമർശനങ്ങളും,നിർദേശങ്ങളും  പ്രതീക്ഷിക്കുന്നു....

പരിമിതമായ സമയത്തിനുള്ളിൽ  എഴുതി  തീർത്തതാണ്
അക്ഷരതെറ്റുകൾ  ഉണ്ടെങ്കിൽ  തിരുത്തി  വായിക്കുക.......

  എന്ന്  നിങ്ങളുടെ   കൂട്ടുകാരൻ

Bạn đang đọc truyện trên: AzTruyen.Top