pinky യും കുഞ്ഞി യും

A real story with bit of  exaguration. 

ഇത് എന്റെ വീട്ടിൽ ഉണ്ടായിരുന്ന  ആടിന്റെ യും കോഴിയുടെയും കഥയാണ്.

-----------------

Pinky  ആ വീട്ടിലെ ഏക ആട്ടിൻകുട്ടി, ഒറ്റക്കായതിനാലാവണം ആൾ വലിയ വിഷമത്തിൽ ആയിരുന്നു. തനിക്ക് ഒരു കൂട്ട് വേണമെന്ന് അവൾ പ്രാർത്ഥിച്ചു. അങ്ങനെ pinky ക്ക് കിട്ടിയ കൂട്ടാണ് കുഞ്ഞി. Pinky യുടെ അടുത്ത കൂട്ടുകാരി.

                    ഗൃഹനാഥൻ  പൂവന്മാർ എന്ന് കരുതി വാങ്ങിയതിലെ യേക പിടക്കോഴി ആയിരിന്നു കുഞ്ഞി. പിടക്കോഴി ആയതിനാൽ അവളെ പൂവന്കോഴിയുടെ കൂട്ടിൽ നിന്ന് പുറത്താക്കി. ഇത്രയും നാൾ ആങ്ങളമാരോടൊപ്പം കഴിഞ്ഞ അവൾക്ക് പുറത്തിറങ്ങിയപ്പോൾ കൂട്ടിനു ആരും ഉണ്ടായിരുന്നില്ല അവളുടെ വിഭാഗത്തിൽ നിന്ന്.

            അന്ന് പുള്ളിപ്പൂവന്റെ ഭരണം ആയിരുന്നു പുറത്ത്. പൂവൻ ആയി അവന്റെ മാത്രമല്ല,  വെള്ളപൂവൻ (V.P) യും ഉണ്ടായിരുന്നു.  അവർ രണ്ട് പേരും ഒരു തള്ളയിൽ അടവിരിഞ്ഞ ഉണ്ടായ മക്കളായിരുന്നു. പക്ഷെ പ്രകൃതി നിയമം മൂത്തായതിനാൽ പുള്ളിപ്പൂവൻ ആ സാമ്രാജ്യം ഏറ്റെടുത്തു.VP യെ ഓടിച്ചു വിട്ടു. അതിനാൽ VP മറ്റു വീടുകളിലിൽ പോകുമായിരുന്നു.അവിടത്തെ ഭരണം അവനായിരുന്നു.എപ്പോഴും പുറത്തായിരുന്നതിനാൽ വീട്ടുകാർ അവന് 'നാടോടി ' എന്ന് പേര് നൽകി,  VP ക്ക് പുറമെ.

             കുഞ്ഞി പുറത്തെത്തി, പക്ഷെ ആങ്ങളമാരിൽ നിന്ന് മാറിയില്ല. പുറത്തെ അന്തരീക്ഷവുമായി ഉൾക്കൊണ്ട്‌ വരാൻ അവൾക്ക് സമയമെടുത്തു. മാത്രമല്ല പുറത്തുള്ളവർ അവളിൽ മൂത്തതായിരുന്നു, എല്ലാവരും അവളെ ഓടിക്കാനും കൊത്താനും തുടങ്ങി. പക്ഷെ പുള്ളിപ്പൂവൻ അവളെ ഓടിച്ചിട്ടില്ല. പുള്ളിയെ അവൾക്ക് പേടി ആയിരുന്നു. VP അവളെ ഇപ്പോൾ കണ്ടാലും ഓടിക്കും,  VP യുടെ കൂട്ടുകാരി 'തോഴി ' യുടെ വാക്ക് കേട്ട്.

       VP, തോഴി, പുള്ളിപ്പൂവൻ സഹോദരങ്ങൾ ആയിരുന്നു. പുള്ളി ഭരണം ഏറ്റെടുത്തപ്പോൾ VP ക്ക് ഉണ്ടായിരുന്ന ഒരേഒരു കൂട്ട് തോഴി ആയിരുന്നു. അതാണ് അവൾക്ക് ആ പേര് കിട്ടിയത്.
   
           ഒരു ദിവസം കുഞ്ഞി ബാക്കി ഉള്ളവരെ പേടിച് pinky യുടെ കൂട്ടിൽ കയറി. അന്നാവണം അവർ ആദ്യമായി കണ്ടുമുട്ടിയത്. Pinky ഒന്നും പറഞ്ഞില്ല. Pinky യെ പേടിച് ബാക്കി ഉള്ളവർ അകത്തു കയറിയില്ല.  അങ്ങനെ കുഞ്ഞിയുടെ സംരക്ഷണം pinky ഏറ്റെടുത്തു. കുഞ്ഞിയും pinky യും ഒരുമിച്ച് ആ ദിവസം കഴിഞ്ഞുകൂടി. വൈകുന്നേരം കുഞ്ഞിക്ക് കോഴികളുടെ കൂട്ടിൽ കയറണം പക്ഷെ അവൾ കയറിയില്ല. അവൾ അവിടെ തന്നെ രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന്  pinky ക്ക്  തീറ്റി കൊണ്ട് വെച്ച കൊടുത്തുത്തപ്പോൾ അവൾ ആദ്യം മടിച്ചെങ്കിലും പിന്നെ കുഞ്ഞി യും pinky യും ഒരുമിച്ച് കഴിച്ചു. Pinky ഒരിക്കലും കുഞ്ഞി യെ ഇടിക്കാൻ ശ്രെമിച്ചിട്ടില്ല. കുഞ്ഞി തന്റെ പത്രത്തിൽ കഴിക്കുന്നതിൽ pinky ക്ക് വിരോധമില്ലായിരുന്നു. അങ്ങനെ നാളുകൾ കഴിഞ്ഞു.  കുഞ്ഞി ഏത് സമയവും pinky യുടെ കൂട്ടിൽ തന്നെ. Pinky ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും. ചില രാത്രികളിൽ കുഞ്ഞി യെ കോഴിക്കൂട്ടിൽ അടക്കാറുണ്ട്. ചില ദിവസങ്ങളിൽ pinky യെ അഴിച് കൂട്ടിൽ കൊണ്ട് വരാൻ വേണ്ടി വീട്ടുകാർ പോകുമ്പോൾ കുഞ്ഞി യും കൂടെ പോകുമായിരുന്നു.

             Pinky വളരെ വികൃതി ആയിരുന്നു. അവൾ ഇടക്ക് കുഞ്ഞി യെ തിന്നാൻ പോകുന്നു എന്നാ രീതിയിൽ കുഞ്ഞി യുടെ വാലിൽ കടിക്കുമായിരുന്നു അതും തനിക്ക് വിശക്കുന്നു എനിക്ക് ഒന്നും തന്നില്ലേൽ ഞാൻ കുഞ്ഞിയെ തിന്നും എന്നാ അർത്ഥത്തിൽ വീട്ടുകാർ ഉള്ളപ്പോൾ മാത്രം. അവരുടെ സൗഹൃദം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു.  കോഴിയും ആടും കൂട്ടുകാരോ? 

     അങ്ങനെ ആ നാലെത്തി,  pinky യെ വീട്ടുകാർക്ക് വിൽക്കേണ്ടി വന്നു. അന്ന് കുഞ്ഞി കോഴികളുടെ കൂട്ടിലായിരുന്നു. അതിനാൽ pinky യെ കൊണ്ട് പോയത് അവൾ അറിഞ്ഞില്ല. Pinky ക്ക് പകരമായി വന്നത് ' റിമി ' എന്നാ ആട്  ആണ്.  കുഞ്ഞിയെ ആ സമയത്തോ മറ്റോ ആണ് തുറന്ന് വിട്ടത്,  അവൾ ഓടി വന്നു റിമിയോടൊപ്പം തീറ്റി തിന്നാൻ നോക്കി.  പക്ഷെ റിമി ഓടിച്ചു. കുഞ്ഞി വിട്ടില്ല,  അവൾ വീണ്ടും ചെന്ന്. Pinky ഇടക്ക് എങ്ങനെ കളിക്കുമായിരുന്നു വീട്ടുകാർ ഉള്ളപ്പോൾ. പക്ഷെ റിമി കുഞ്ഞിയെ അടുപ്പിച്ചില്ല. കുഞ്ഞി കുറെ പ്രാവശ്യം ശ്രെമിച്ചു. റിമി അടുത്ത് കൂടി ചെല്ലാൻ സമ്മതിച്ചില്ല.

       നാളുകൾ കഴിഞ്ഞു, pinky ഉള്ളപ്പോൾ അവൾക്ക് വേറെ ആരും വേണ്ടായിരുന്നു കൂട്ടിനും കളിക്കാനും ഭക്ഷണം പങ്കിടാനും pinky ഉണ്ടായിരുന്നു. Pinky പോയ ശേഷം അവൾ മറ്റു കോഴികളുമായി കൂട്ടുകൂടാൻ നോക്കി. പക്ഷെ ആരുമായും pinky യുമായുള്ള സൗഹൃദം  തോന്നിയില്ല.  അങ്ങനെ അവൾ വീണ്ടും എക ആയി.  എല്ലാവരും ചുറ്റുമുണ്ടായിരിക്കെ.....       

--------------------------

Pinky യെയും കുഞ്ഞി യെയും നേരിൽ കാണാൻ ആഗ്രഹമുണ്ടോ?  Pinky ടാ ഫോട്ടോ ഇല്ല പക്ഷെ കുഞ്ഞിയുടെ ഉണ്ട്.

കുഞ്ഞി

റിമി യും അവൾടെ കുട്ടികളും.

------------------

ഇഷ്ട്ടായി എന്ന് കരുതുന്നു.  ഇഷ്ടയാൽ vote  ഇടാൻ മറക്കരുത്.

Bạn đang đọc truyện trên: AzTruyen.Top