42

Bismi's pov

വീട്ടിൽ നിന്ന് ഫുഡ്‌ കഴിഞ്ഞ് ഉടനെ ഇറങ്ങി. ജുമാ കോളേജ്ൽ നിന്ന് എത്തുന്നതിനു മുന്നേ വീട് എത്തി.

അവൾ ഫുൾ ബിസി ആരുന്നു കാര്യങ്ങൾ ഒക്കെ അവൾ എത്തിയപ്പോൾ ഞാൻ വിശദീകരിച്ച പറഞ്ഞു.

ശെരിക്കും ഇവിടെ ഉള്ള വിഷയം എന്റേത് മാത്രം അല്ല.ഈ മാര്യേജ് cancel അയാൾ ഫയ്സ് നെ വേറെ ആലോചന വരും ആ കുട്ടിക്ക് ഹാന്നയുടെ കാര്യം മനസിലാക്കണം എന്നില്ല. രണ്ട് പേരുടേം കാര്യം നടക്കണം അതാണ് ആവശ്യം.

"നീ പറയുന്ന കാര്യം ഒക്കെ തന്നെ ആണ് പക്ഷെ രണ്ടും കൂടാ നടക്കും എന്ന് തോന്നുന്നില്ല. "കാര്യങ്ങൾ പറഞ്ഞപ്പോൾ ഉള്ള ജുമാ യുടെ മറുപടി ആണ്.

"നിങ്ങൾ മാര്യേജ് ആദ്യം cancel ചെയ്യുന്ന ആവും നല്ലത്...അവസാനം നിനക്ക് അവനെ കെട്ടേണ്ടി വന്നാൽ "

"അത് എന്തായാലും നടക്കില്ല"

"ആദ്യം ഇത് cancel ആകുന്നതിൽ ശ്രെദ്യ്ക്ക് എന്നിട്ട് ബാക്കി നോക്കാം "
ഞാൻ ജുമായെ നോക്കി.

"എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് നീ വെറുതെ ആണ് ടെൻഷൻ അടിക്കുന്നത് എന്നാണ്. നീ നോ യിൽ ഉറച്ച നില്കുന്നിടത്തോളം കാലം പ്രേതേകിച് ഒന്നും സംഭവിക്കില്ല പിന്നെ എന്തിനാണ് വെറുതെ ടെൻഷൻ.."അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. ഉമ്മയും ഉപ്പയും എന്തായാലും ഫോഴ്‌സ് ചെയ്യില്ല എന്ന് ഉറപ്പുണ്ട്.പിന്നെ അലിഫ് ന്റെ കാര്യം... ഹാ അതിന് ഇനിയും ടൈം ഉണ്ട്.

ഞാൻ ഒരു ദീർഘാനിശ്വാദം എടുത്തു.

"രണ്ട് ദിവസമായി ദീർക്ക നിശ്വാദം കൂടുന്നുണ്ട് "ഒരു കള്ള ചിരിയിൽ ജുമാ പറഞ്ഞു.

"അയിന്.."സത്യം പറയാലോ ഒരാൾ കേറി കളിയാക്കിയാൽ എന്ത് തിരിച്ചു പറയണം എന്ന് അറിഞ്ഞൂടാത്ത അവസ്ഥ ആണ്.അയിന് എന്ന വാക്ക് ഉള്ളോണ്ട് മാത്രം ജീവിച്ചു പോകുന്നു.

"പാവം ലി.... ആരാ എങ്ങനാ എന്നൊന്നും അറിയാതെ പെട്ട് പോയില്ലേ...."ജുമാ എന്നെ വിടാൻ ഉദ്ദേശം ഇല്ല.

"ഓഹോ... അത്രക്ക് ബുദ്ധിമുട്ടാണെൽ..."

"ബുദ്ധിമുട്ടാണെൽ..... ലി യോട് നിന്നെ കളയാൻ പറയട്ടെ "ജുമാ ഒരു കള്ള ചിരിയോടെ ചോദിച്ചു.

"പിന്നെ നീ പറയുമ്പോൾ അപ്പോഴേ അങ്ങ് കളയും...."ഞാൻ ഫുൾ പുച്ഛം ഇട്ടു. അവൾ ചിരിയും തുടങ്ങി.

ഇവൾ ശെരി ആവില്ല, ഞാൻ അവിടെന്ന് എണിറ്റു എന്റെ റൂമിൽ പോയി. എന്നിട് ഒരു ദീർക്നിശ്വാസം വിട്ടു.... Ashhh... ഇത് ഇപ്പോൾ....

ആദ്യം ഒരു പ്ലാൻ വേണം, അതിൽ രണ്ട് കാര്യങ്ങൾ നടക്കണം. എന്റേം ഫയാസ് ന്റേം മാരേജ് cancel ആവണം പിന്നെ ഫയാസ് ന്റെ ഹാന്നാടേം മാര്യേജ് സെറ്റ് ആവണം. വീട്ടുകാർ സമ്മതിച്ചു അത് നടക്കും എന്ന് തോന്നുന്നില്ല വേറെ എന്തേലും വഴിയേ ഉള്ളു.

ഞാൻ ബെഡ് ൽ കിടന്നു, ഒന്നും കിട്ടുന്നില്ല... എന്ത് ചെയ്യും..... എല്ലാർക്കും comfortable ആയി ഒന്നും കിട്ടുന്നില്ല... ഞാൻ കുറെ നേരം കൂടി ആലോചിച് അവസാനം ഒരു ഐഡിയ കിട്ടി... But അത് അല്പം scene ആണ്. ശെരി ആവുമോ എന്തോ. But അതല്ലാതെ വേറെ മാർഗം ഒന്നും തോന്നുന്നില്ല.

ഞാൻ ഫോൺ എടുത്ത്, ദേ കിടക്കുന്നു കുറെ മെസ്സേജ് ഉം മിസ്സ്കാള് ഉം. ഇപ്പോൾ ഫോൺ സൈലന്റ് ൽ ഇടാൻ ആണ് ഇഷ്ടം. വേറെ ശബ്ദം ഒന്നും ഇല്ല കാര്യങ്ങളും ഇല്ല. ഫുൾ നിശബ്ദം.

ഞാൻ ചാറ്റ് ഓപ്പൺ ആക്കി, വെയിറ്റ് സ്റ്റാറ്റസ് വല്ലോം ഇട്ടിട്ടുണ്ടോ.  ഡ്രാമറ്റിക് ആയിട്ടൊക്കെ സ്റ്റാറ്റസ് ഇടാറില്ലേ... സ്റ്റാറ്റസ് കാണാം ആദ്യം .. വെയിറ്റ്... സ്റ്റാറ്റസ്  കണ്ടാൽ കണ്ടു എന്ന് അറിയില്ലേ... കുഴപ്പമില്ല...

സ്പെഷ്യൽ ആയിട്ടൊന്നുല്ല സാദാ പോലെ തന്നെ ആണ്. അപ്പോഴേക്കും മെസ്സേജ് ന്റെ നോട്ടിഫിക്കേഷൻ വന്നു.

സ്റ്റാറ്റസ് ഒക്കെ കാണാൻ സമയം ഉണ്ടല്ലോ

സ്റ്റാറ്റസ് വ്യൂ നോക്കികൊണ്ട് ഇരിക്കുവാനോ.... ഷെയ്യ്... ചാറ്റ് ഓപ്പൺ ആക്കാം.

--
04:00 pm

വീടെത്തിയോ?

ഇപ്പോൾ എത്തി?

ഞാൻ ഇവിടെ നിന്ന് ഇറങ്ങി. വീട് എത്തിട്ടോ മെസ്സേജ് ഇടണേ


05:00 pm

ഇതുവരെ എത്തിയില്ലേ🤔

ഇതെന്താ റിപ്ലൈ വരാതെ

നീ എത്തിയില്ലേ ഇതുവരെ

06:40 pm

ഇതുവരെ ഓൺലൈൻ വന്നില്ലേ?

നീ ഇപ്പോൾ എവിടാ🧐

വീട്ടിൽ ആണോ? ഇവിടെ വന്നില്ലേ?

Misscall at 07:00
Misscall at 07:02
Misscall at 07:05
Misscall at 08:00
Misscall at 08:02

ഇതെന്താ നീ കാൾ എടുക്കാതെ?

എന്താ പറ്റിയെ?

എന്തേലും പ്രോബ്ലം ഉണ്ടോ?

ജുമാന ടാ നമ്പർ ഉണ്ട്  but കാൾ പോണില്ല അതിൽ

ബ്ലോക്ക്‌ ആക്കിയേക്കുവാൻ എന്ന് തോനുന്നു

നീ മനപൂർവം മിണ്ടാതെ ഇരിക്കുവാണോ😕

ഫയസുമായുള്ള മാര്യേജ് ഫിക്സ് ആയോ?🤧

09:00 pm

സ്റ്റാറ്റസ് ഒക്കെ കാണാൻ സമയം ഉണ്ടല്ലോ

😒

19 മെസ്സേജ്

എപ്പോഴേലും റിപ്ലൈ ഇടാൻ തോന്നിയല്ലോ

ഫോൺ സൈലന്റ് ആരുന്നു

ഒന്നും അറിഞ്ഞില്ല

😒😏

അല്ല ലാസ്റ്റ് എന്താ ഇട്ടേക്കുന്നെ

ഫയസുമായുള്ള മാര്യേജ് ഉറപ്പിച്ചോ എന്നോ? 😠

ഉറപ്പിച്ചാൽ മാത്രേ ഞാൻ റിപ്ലൈ ഇടാതെ ഇരിക്കോളൂ? 😬😬😬

എന്തൊക്കെ ആലോചിക്കാരുന്നു എന്നിട്ടും അവസാനം അങ്ങനെ തന്നെ ആലോചിച്ചില്ലേ... 😬😬😡😡😠

അല്ല അത് ഞാൻ.... Just അറിയാതെ 🥺.

അറിയാതെയോ... 🤮🤮

ഞാൻ just അങ്ങ് പറഞ്ഞു പോയതാ.. നീ ഷെമിക്ക് 🙂

Just അങ്ങ്  പറഞ്ഞാൽ എല്ലാം ഷെമിക്കണം എന്നാണോ...😖

എന്നാലും ഇങ്ങനെ ഒക്കെ ചിന്തിക്കാൻ തോന്നിയില്ലേ.

😣😣😖

ശെരി ആയില്ല.... ഒട്ടും ശെരിയായില്😠😕

എടാ ഞാൻ just

Sorry!

Sorry!

ഇനി പറയില്ല ഒരിക്കലും പറയില്ല

ശെരിക്കും പറയില്ല

ഞാൻ  പിന്നെ വരാം.. എല്ലാം മൂടും കളഞ്ഞു 😒😒

----

എന്നാലും ലി പറഞ്ഞത് ഒട്ടും ശെരി ആയില്ല. റിപ്ലൈ ഇടാതിരുന്നാൽ അതിന് അർത്ഥം ഉടനെ ആലോചിക്കുന്നത് ഫയസുമായി എന്റെ മാര്യേജ് ഫിക്സ് ആയി എന്നാണ്. കൊള്ളാം എന്തായാലും. ഒട്ടും trust പോലും ഇല്ല.

എല്ലാം മൂടും കൊണ്ട് കളഞ്ഞു. എന്റെ ആ favourite തലയണ എവിടെ. പാവം ഇന്ന് അതിന്റെ കഷ്ട കാലം ആണ്. പറഞ്ഞിട്ട് കരയമില്ല അതിന്റെ വിധി.

-----

രാവിലെ ഓഫീസ് ൽ എത്തിയതും ആദ്യം നോക്കിയത് ഫയാസ് നെ ആണ്. ഇന്നലെ കിട്ടിയ ഐഡിയ അവനോട് പറയണം അത് ഇത്രയും പെട്ടെന്ന് പ്രവർത്തികമാക്കുകയും വേണം. പക്ഷെ അതിനെല്ലാം മുന്നേ ഫയാസ് സമ്മതിക്കോ എന്ന് നോക്കണം.

"ഗുഡ് മോർണിംഗ്.."ശബ്ദം കെട്ട് തിരിഞ്ഞ് നോക്കിയപ്പോൾ, തേടിയ വള്ളി.

"മോർണിംഗ്..."ഫയ്സ് ക്യാബിൻ ലേക്ക് നടക്കാൻ തുടങ്ങി.

"എനിക്ക് ഒരു പ്ലാൻ കിട്ടി..."ഞാൻ പറഞ്ഞത് കെട്ട് ഫയ്സ് തിരിഞ്ഞ് നോക്കി.

"എന്താ "

"ഹാന്നയുമായി ഡിസ്‌കസ് ചെയ്യാം ലഞ്ച് ബ്രേക്ക്‌ ടൈം ൽ...."അവന് തല കുലുക്കി എന്നിട്ട് അകത്തേക്ക് പോയി. ജുമയോട് രാവിലെ തന്നെ കാര്യങ്ങൾ പറഞ്ഞിരുന്നു അവളുടെം അഭിപ്രായം ഫയാസ് ഉം ഹാന്നയും എന്ത് തീരുമാനിക്കുന്നു എന്ന് നോക്കാൻ ആണ്.

ഞാൻ എന്റെ സീറ്റ്‌ൽ പോയി ഇരുന്നു. ഇന്ന് കുറച്ചു വർക്ക്‌ ഉണ്ട്. ഇന്നലെ ഹാഫ് ഡേ ലീവ് ആയത് അല്ലെ, അത് കൂടാ കംപ്ലീറ്റ് ആക്കാൻ ഉണ്ട്. എല്ലാം ഇരുന്ന് പെട്ടെന്നു കംപ്ലീറ്റ് ആക്കണം.

സമയം ഒരു 12 ഒക്കെ ആയപ്പോൾ ഇന്നലത്തെത് കുറെ ഒക്കെ കഴിഞ്ഞു. ഇനി ഒന്ന് രണ്ട് മെയിൽ കൂടാ അയക്കാൻ ഉണ്ട്. ഞാൻ ഒന്ന് നടുനിവർത്തി ഇരുന്നു.

ഇന്നലെ നൈറ്റ്‌ ആ ചാറ്റ് ന് ശേഷം ലി യോട് സംസാരിച്ചിട്ടില്ല. എന്തോ.. ലി അങ്ങനെ പറയും എന്ന് ഞാൻ ഒട്ടും പ്രേതിഷിച്ചില്ല.... എല്ലാം മൂടും കളഞ്ഞു... ഇന്ന് രാവിലെ ലിഫ്റ്റ് ൽ ഉണ്ടാരുന്നു.. മൈൻഡ് പോലും ചെയ്തില്ല... ചെയ്യാൻ തോന്നിയില്ല എന്ന് വേണേൽ പറയാം. എനിക്ക് എന്ത് പ്രശ്നം വന്നാലും ഉൾകൊള്ളാൻ കുറച്ചു ടൈം വേണം. എപ്പോഴും അങ്ങനെ ആണ്. ഇനി ലഞ്ച് ബ്രേക്ക്‌ ന് കാണാം.

ലി യോട് പറയണ്ടേ, ലഞ്ച് ബ്രേക്ക്‌ ന് വരണേ എന്ന്. രാവിലെ സംസാരിക്കാൻ വന്നിരുന്നു ഞാൻ ഒന്നും മിണ്ടിയിലാരുന്നു സൊ വരാതിരിക്കാൻ ചാൻസ് ഉണ്ട്.ഞാൻ ഫോൺ എടുത്തു.

കുറച്ചു മെസ്സേജ് ഉണ്ടല്ലോ

-----
10:00 pm

ഞാൻ അതൊന്നും ആലോചിച് പറഞ്ഞത് അല്ല

ഉറപ്പിച്ചോ എന്ന് just ചോദിച്ചത്  മാത്രേ ഉള്ളു

നീ ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടുന്നത് ആണ് 😒

Today 12:20 pm

ഓഹോ  ഇപ്പോൾ അങ്ങനെ ആയോ

ഇനി എല്ലാം എന്റെ മേൽ ആക്.

അപ്പോൾ ശെരി ആകും

സ്വന്തം തെറ്റ് ഒരിക്കലും അംഗീകരിക്കരുത് കേട്ടോ

നല്ലതാ

എനിക്ക് നിന്നോട് ഇതിനെ പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല

വേണ്ട സംസാരിക്കണ്ട അല്ല ഇപ്പോൾ ആർക്കാണ് ഇവിടെ ഇത്ര നിർബന്ധം

ബിസ്മി, കാര്യം ആകുകയാണ് എല്ലാം.

ഞാൻ ഇവിടെ തമാശ കാണിക്കുവാണ് എന്നാണോ കരുതുന്നെ

ഞാനും കാര്യായിട്ട് തന്നെ ആണ് പറയുന്നേ

നിർത്തി പൊക്കൂടെ

മതി നിർത്തി പോയാൽ മതി ആവുമെങ്കിൽ പോകാം

അത് തന്നെയാ നല്ലതും

---

"ബിസ്മി " വിളിച്ച ശബ്ദം കെട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഫയ്സ് ആണ്.

"കഴിക്കാൻ പോകാം... ടൈം ആയി.."ഞാൻ തല കുലുക്കി ലാപ്ടോപ് അടച്ചു വെച്ച എണിറ്റു.

"അലിഫ് നെ നീ വിളിചിട്ടില്ലേ..."വിളിക്കാൻ പോയത് അല്ലെ. എന്തിന് വിളിക്കണം..

"ഇല്ല വിളിച്ചില്ല, വിളിക്കേണ്ട ആവശ്യം വരും എന്ന് തോന്നുന്നില്ല "ഇതും പറഞ്ഞു ഞാൻ മുന്നേ അങ്ങ് ഇറങ്ങി.

എന്നാലും ലി... കൊള്ളാം... എല്ലാം ഇപ്പോൾ എന്റെ തലേലോട്ട് കൊണ്ട് ഇട്ടേകുന്നു. ഇന്നലെ എന്താരുന്നു sorry പറച്ചിലും അതും ഇതും ഒക്കെ ഇപ്പോഴോ... കള... വെറുതെ ചിന്തിച്ചു മൂഡ് കളയണ്ട.

"എന്താടാ പ്ലാൻ... ഫയാസ് പറഞ്ഞിരുന്നു പ്ലാൻ കിട്ടി എന്ന് "കഴിക്കാൻ ആയി എല്ലാം സെറ്റ് ആയപ്പോൾ ഹന്ന ചോദിച്ചു.

"അത്...."

"വെയിറ്റ്... അലിഫ് കൂടാ വരട്ടെ, ഞാൻ അവനെ വിളിച്ചിട്ടുണ്ട് "ഫയാസ് ഇടക്ക് കയറി പറഞ്ഞു. അതിനെ എന്തിനാ വിളിച്ചേ.

"ദേ വരുന്നു അവന്..."ഹന്ന ആണ് പറഞ്ഞെ, ഞാൻ തിരിഞ്ഞ് കൂടാ നോക്കിയില്ല. എന്റെ അടുത്ത് ആണ് ഇരുന്നത്. വേറെ സീറ്റ്‌ ഇല്ല.

ഞാൻ കാര്യം പറഞ്ഞു.

"പക്ഷെ ഇത്... ഇതല്പം റിസ്ക് അല്ലെ. വീട്ടുകാരുമായി അടിയും ആവില്ലേ "ഹന്ന പറഞ്ഞു.

"പിന്നെ വേറെ എന്ത് ചെയ്യും, ഇതാവുമ്പോൾ ഫയ്സ് ന്റെ മാര്യേജ് അവർ വേറെ നോക്കത്തും ഇല്ല പിന്നെ ഈ മാര്യേജ് ഉം മുടങ്ങും. ഹന്ന ടാ അവിടേം scene ആവില്ല..."

"വീട്ടുകാരെ വെറുപ്പിക്കുന്നത് ആണ് "അലിഫ് പറഞ്ഞു.

"അവർ ഇത്രേം നാൾ വെറുപ്പിക്കുന്നതോ അത് കണക്കിൽ പെടില്ലേ?" ഞാൻ ചോദിച്ചു.

"എനിക്ക് ഓക്കേ ആണ്, ഹന്നാക്കോ?" ഫയ്സ് പറഞ്ഞു.

"ഓക്കേ ആണ് " ഹന്ന യും പറഞ്ഞു.

"നിങ്ങൾ രണ്ടും ഓക്കേ ആണേൽ എല്ലാം സെറ്റ്... നമുക്ക് ഇത് ഉടനെ  ചെയ്യണം but എങ്ങനെ? .. എന്ന്?  "ഞാൻ ചോദിച്ചു

"എൻഗേജ്മെന്റ് ഡേറ്റ് നോക്കുവല്ലേ ഒരു gathering തന്നെ വിളിക്കാൻ. എല്ലാരുടേം മുന്നിൽ ആവുമ്പോൾ... സമാധാനവും ആണ്.. എന്തിനാ ഏതിനാ എന്ന ചോദ്യവും ഇല്ല. പിന്നെ വീട്ടുകാർ മാത്രമേ കാണാത്തും ഉള്ളു " ഫയ്സ് പറഞ്ഞു.

"നല്ലതാ പക്ഷെ പെട്ടെന്നു ഒരു gathering ന് എങ്ങനെ വീട്ടിൽ അവതരിപ്പിക്കും.... ഇത്രേം നാൾ വേണ്ട എന്ന് പറഞ്ഞിട്ട് പെട്ടെന്നു വേണം എന്ന നിലക്ക് അയാൽ സംശയം ആകില്ലേ "ഹന്ന പറഞ്ഞു.

"ഞാൻ വീട്ടിൽ പറയാം ഇപ്പോൾ അതെ പറ്റു "അത് ഞാൻ പറഞ്ഞപ്പോൾ ഒരു ശക്തി ഉള്ള നോട്ടം എന്നിലേക്ക് വന്നതായിരുന്നു തോന്നി.

"അപ്പോൾ എല്ലാം സെറ്റ്. എന്ന്  വേണം ഇത് എന്ന് കൂടാ അയാൾ എല്ലാം ഓക്കേ "ഹന്ന പറഞ്ഞു.

"വരുന്ന സൺ‌ഡേ ജുമാനട തതാടാ എൻഗേജ്മെന്റ് ആണ് സൊ അന്ന് നടക്കില്ല... Saturday ആക്കിയാൽ പെട്ടെന്നു കാര്യങ്ങൾ കഴിയും but അന്ന് വർക്കിംഗ്‌ ആണ് "

"ലീവ് എടുക്കാം... എനിക്ക് ഇത് ഇത്രേം പെട്ടെന്ന് തീർന്നാൽ മതി എന്നാണ്..."ഫയാസ് പറഞ്ഞു.

"എനിക്കും.... ഇതിന്റെ പേരിൽ ഉള്ള സ്‌ട്രെസ് പോരാഞ്ഞിട്ട്.. ഇതിന്റെ പേരും പറഞ്ഞു വേറെയും ഉണ്ട് ഓരോരോ തലവേദനകൾ "ലാസ്റ്റ് വേർഡ്‌സ് ഞാൻ കുറച്ചു നീട്ടി പറഞ്ഞു.

എന്താ കാര്യം എന്നൊക്കെ അവർക്ക് നന്നായി മനസിലായി എന്ന് തോനുന്നു. സംശയത്തിന് പകരം മനസിലായി എന്ന എക്സ്പ്രഷൻ ആണ് ഹാന്നയുടെയും ഫയാസ് ന്റേം മുഖത്തു ഉണ്ടാരുന്നത്.

പെട്ടെന്നു കഴിച്ചിട്ട് ഞാൻ നേരെ കേബിന് ലേക്ക് പോയി

തിരിച്ചു വീട് എത്തിയതും ഞാൻ ഉമ്മയെ വിളിച്ചു. അവരെ വിളിച്ചിട്ട് ഒരു മീറ്റ് up ചെയ്യണം എന്ന്. കാര്യങ്ങൾ മുന്നോട്ടുള്ളത് തീരുമാനിക്കാൻ.

ഇത്രേം നാളെ വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇങ്ങനെ പറഞ്ഞതിൽ ഉമ്മ സംശയം പ്രേകടിപ്പിച്ചു. ഞാൻ കാര്യം ഫുൾ പറഞ്ഞു. അവന്റെ ഭാഗം മാത്രം. താല്പര്യം ഇല്ലാതിരുന്നിട്ടും വിളിക്കണേ എന്ന് ഉമ്മയെ ചെറുതായി ഒന്ന് ഫോഴ്സ് ചെയ്തു.

ഇനി saturday ആണ് എല്ലാം കാര്യങ്ങളും. ലി യോട് സംസാരിക്കണം എന്നുണ്ട് but എന്തോ ഇപ്പോൾ എനിക്ക് വയ്യ. ഈ തലവേദന ആദ്യം എടുത്ത് കളയട്ടെ എന്നിട്ട് ലി യോട് സംസാരിച്ച പ്രശ്നം solve ആക്കാം.

ശെരിക് പറഞ്ഞാൽ ലി യുടെ ഭാഗത്തു മാത്രം അല്ല മിസ്റ്റേക്ക്, ഞാനും അല്പം ഓവർ ആയിട്ടാണ് സംസാരിച്ചത്. ഓവറ് അല്ലേലും കുറച്ചൂടെ ടൈം എങ്കിലും കൊടുക്കാം... എന്തായാലും എല്ലാം ഒന്ന് പെട്ടെന്നു കഴിഞ്ഞാൽ മതി.

Alif's pov

ശെരിക് പറഞ്ഞാൽ ഞാൻ എക്സ്ട്രാ ഒന്നും പ്രെഡിഷിക്കാതെ ആണ് ഇന്നലെ പറഞ്ഞാത്ത. പക്ഷെ ശെരിക്കും അത് ശെരി ആയില്ല. എങ്കിലും അവൾ ഇത്രേം ഇത് കാണിക്കണ്ട... ഇന്നും അവരുടെ എല്ലാം മുന്നേ വെച്ച എന്നെ തലവേദന എന്ന് വരെ പറഞ്ഞില്ലേ. എണിറ്റു പോകൻ ഒരുകിയത് ആണ് പക്ഷെ പോയില്ല. എന്തിനാ അവർക്ക് ഉറപ്പ് കൊടുക്കുന്നത് ബിസ്മി ഉദ്ദേശിക്കുന്നത് ആൾ ഞാൻ ആണ് എന്ന്.

ഈ പ്രശ്നം solve ആക്കണം വീണ്ടും മെസ്സേജ് അയച്ചാലോ എന്ന് ആലോചിച്ചതാ. പിന്നെ വേണ്ട എന്നാക്കി. അവൾ അല്ലെ ഇന്ന് പറഞ്ഞെ അവൾക്ക് സമയം വേണം എന്ന്. സമയം എടുക്കട്ടെ. ഫയാസ് ന്റെ കേസ് അവളുടെ ഐഡിയ വെച്ച ഈ saturday എല്ലാം ഓക്കേ ആകും. ആയാൽ മതിയാരുന്നു.

അത് കഴിഞ്ഞാൽ അവളുടെ കേസ് ഞാൻ വീട്ടിൽ പറയും എനിക്ക് വയ്യ ഇത് . എപ്പോളും ഇങ്ങനെ. ഇപ്പോൾ തന്നെ ഇത്ര വർഷമായി. ഇനിയും വേറെ ഒരാൾ ഇടയിൽ കേറിയാൽ ശെരി ആവില്ല.... അടിയും ആവും പ്രേശ്നങ്ങളും...

പക്ഷെ എന്ത് ചെയ്താലും മുൻപ് അവളോട് പറയണേ ഇല്ലേൽ പിന്നെ അതാവും അടുത്ത പ്രശ്നം.

----

Finally saturday ആയി. അവൾ വീട്ടിൽ പറഞ്ഞു അവർ ഫയാസ് ന്റെ വീട്ടുകാരെ വിളിച്ചു എന്ന് പറഞ്ഞിരുന്നു. എന്തായാലും ഇന്ന് അവർ വരും. എനിക്കും പോകണം എന്ന് ഉണ്ട് പക്ഷെ എന്തെന്ന് പറഞ്ഞു പോകും. ആലിയ ടാ സഹോദരൻ എന്ന് പറഞ്ഞോ. എങ്കിലും അവിടെ ഞാൻ വേറെ ഒരാൾ ആകുകയാണ്. പിന്നെ എന്തേലും പ്രശ്നം അയാൾ അവസാനം പണി എനിക്കും കിട്ടും.
പറയാൻ പറ്റില്ല നല്ല സമയം ആണ് എല്ലാം കൊണ്ടും.

എങ്കിലും കാര്യങ്ങൾ അറിയണ്ടേ, ഒരു ലൈവ് ഫോൺ കാൾ ൻറെ പറ്റി ആലിയ യോട് ചോദിച്ചിട്ടുണ്ട്.

---

Fayas's pov

ബിസ്മി പറഞ്ഞ ഐഡിയ യിൽ ആണ് ഇന്ന് പോകുന്നത് . എന്റടുത്തു വീട്ടുകാർ ഒന്നും പറഞ്ഞിട്ടില്ല പോകുന്നതിനെ പറ്റി. അവർ ഒക്കെ എത്തിയ ശേഷം ഞാൻ അവിടെ എത്തും അതാണ് ആദ്യത്തെ പ്ലാൻ. എല്ലാരെയും മുന്നിൽ നിൽകുമ്പോൾ വേറെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ആമാന ഇല്ല ഇന്ന് അത് ഒരു ഭാഗ്യം ആണ്. ഞങ്ങൾ ഒരുമിച്ച് വർക്ക്‌ ചെയ്യുന്നത്... അത് ചിലപ്പോൾ പ്രശ്നം ആകാൻ ചാൻസ് ഉണ്ട്. ഇവരെ ഒക്കെ ഒന്നും പറയാൻ പറ്റത്തില്ല. ഇന്ന് വേണേൽ പിടിച്ചു നിക്കാഹ് ചെയ്യിപ്പിക്കും.

എല്ലാം സെറ്റ് ആണ്. ഞാൻ ഇവിടെ അവളുടെ വീടിന്റെ അപ്പുറത്തോട്ട് മാറി നില്കുകയാണ്

Bismi's pov

എല്ലാരും എത്തി അകത്തു  കേറിയപ്പോൾ ഞാൻ ഫയാസ് നെ വിളിച്ചു. അവനും എത്തി ഇപ്പോൾ എല്ലാം സെറ്റ് ആണ്. ഇനി ഞങളുടെ പ്ലാൻ.

"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "ഉള്ള ധൈര്യം എല്ലാം സംഭരിച്ചു ഞാൻ നേരെ ചെന്ന് ഉറക്കെ പറഞ്ഞു.

"എന്താണ്... എന്തായാലും നമുക്ക് അത് പിന്നെ തീരുമാനിക്കാം ഇപ്പോൾ ഡേറ്റ് ഫിക്സ് ചെയ്യട്ടെ "വലിയുപ്പ ആണ് ഇങ്ങേരെ ഞാൻ എന്തോ ചെയ്യണം.

"എനിക്കും പറയാൻ ഉണ്ട്.."ഫയാസ് ഉം എണിറ്റു. സത്യം പറയാലോ കുറെ ആളുകൾ ഉണ്ട് ഈ നൂറ്റാണ്ടിലേക്ക് ബസ് കിട്ടാത്തവർ. എന്ന് വെച്ചാൽ ഇപ്പോളും മാര്യേജ് ന് പെണ്ണിന്റെ തീരുമാനം നിർബന്ധമല്ല എന്ന് കരുതുന്നവർ.അങ്ങനെ ഉള്ള ആളുകളുടെ ഇടയിൽ ഇപ്പോളും ബസ് സ്റ്റാൻഡിൽ നിൽക്കുവാണ് വലിയുപ്പ. ബഡ്‌സ്റ്റാന്റ് ൽ നിൽക്കയല്ലേ  എങ്കിൽ പിന്നെ ബസ് വരുമ്പോൾ കേറിക്കൂടെ എന്ന് ചോദിച്ചാൽ.... ഈ ബസ് ശെരി അല്ല.. ഇതൊക്കെ തെറ്റാണ്... പണ്ടൊന്നും ഈ ബസ് ഇല്ലായിരുന്നു എന്ന് പറയും.

"നിനക്ക് എന്താ ഇപ്പോൾ പറയാൻ "ഈ സെയിം വലിയുപ്പ ചോദിച്ചു.ഞാൻ പറഞ്ഞില്ലേ.ഫയാസ് പറഞ്ഞപ്പോൾ അത് കേൾക്കാൻ ഇവർക്ക് ക്ഷമ ഉണ്ട്.

"ഞാനും ഫയാസ് കൂടാ ഒരു തീരുമാനം എടുത്തു..."

"ഫയാസ് ഓ .... അവന്റെ പേര് ആണോ വിളിക്കുന്നത് നീ... പേര് വിളിച്ചൂടാ എന്ന് അറിഞ്ഞൂടെ..."ദേ കിടക്കാൻ. പറയാൻ പോകുന്ന കാര്യത്തിൽ അല്ല പേര് വിളിച്ച ആണ് അവർക്ക് കുഴപ്പം എന്റെ പടച്ചവനെ.

"ഞാൻ ഒന്ന് പറഞ്ഞോട്ടെ, എനിക്കും ഫയാസ് നും ഈ മാര്യേജ് ൽ താല്പര്യം ഇല്ല..." ഞാൻ പറഞ്ഞു നിർത്തി.

"നീ മാത്രം പറഞ്ഞാൽ പോരല്ലോ ഇവൻ കൂടാ പറയട്ടെ "എല്ലാരും ഫയാസ് ണ് നേരെ തിരിഞ്ഞു.

"ബിസ്മി പറഞ്ഞതെ എനിക്കും പറയാൻ ഉള്ളു... ഈ മാര്യേജ് ന് താല്പര്യം ഇല്ല. താല്പര്യം ഇല്ലാത്ത ബന്ധത്തിന് വേണ്ടി ഇനി ആരും സമയം ചിലവാക്കേണ്ട"ഫയാസ് പറഞ്ഞു നിർത്തി

"അങ്ങെനെ പറഞ്ഞാൽ എങ്ങനാ ശെരി ആകുന്നെ. നിങ്ങൾ കാരണം പറ. ഇങ്ങനെ ഒരു തീരുമാനം പറയാൻ. പിന്നെ നിങ്ങളുടെ മാര്യേജ് ഞങ്ങൾ ആണ് തീരുമാനിക്കുന്നത്. നിങ്ങൾ അത് അനുസരിച്ചാൽ മതി ആകും. നിങ്ങളെ കാൾ കൂടുതൽ ലോകം കണ്ടവർ ആണ് ഇവിടെ ഉള്ളത് "ബസ് സ്റ്റാൻഡിൽ നിൽക്കുന്ന വേറെ ഒരാൾ.

"ജീവിക്കേണ്ടത് ഞങ്ങൾ ആണ്. നിങ്ങൾ അല്ല. പറ്റില്ല  അല്ലേൽ ഒരുമിച്ച് പോകില്ല എന്ന് തോന്നിയാൽ അവിടെന്ന് മാറിപോകണം അവിടെ കടിച്ചു പിടിച്ചു നാട്ടുകാർ ബോധ്യപെടുത്തി ജീവിക്കാൻ താല്പര്യം ഇല്ല അതിന്റെ കാര്യവും ഇല്ല "ഞാൻ പറഞ്ഞു. ഉമ്മ എന്നെ നല്ല ദേഷ്യത്തിൽ നോക്കുന്നുണ്ട്. ഉപ്പയും.

"ബിസ്മി.... നീ എന്റെ കൂടെ വന്നേ "ഉമ്മ എന്നെ വിളിച്ചു.

"നിക്ക് ഉമ്മ. എനിക്ക് ശെരിക്കും ഈ മാര്യേജ് വേണ്ട നിങ്ങൾക്കും അറിയാവുന്ന അല്ലെ. നിങ്ങളും എന്നെ സപ്പോർട്ട് ചെയ്തതാണ് പക്ഷെ വലിയുപ്പയോടുള്ള ബഹുമാനം കൊണ്ട് നിങ്ങൾ അത് പറയുന്നില്ല. എന്തിന്? നിങ്ങൾക് അവരോട് റെസ്‌പെക്ട് ഉണ്ടേൽ അത് കാണിക്കേണ്ടത് എന്റെ ജീവിതം വെച്ച അല്ല. കാലം പഴേത് അല്ല. എല്ലാം മാറി. ഇപ്പോൾ എല്ലാർക്കും അവർക്ക് ഇഷ്ടപ്പെട്ടവരുമായി ജീവിക്കാൻ അവകാശവും സൗകര്യവും ഉണ്ട് "

"ഓഹോ അപ്പോൾ നീ പറഞ്ഞു വരുന്നത്. നിനക്ക് വേറെ ഏതോ ഒരുത്തൻറെ ഇഷ്ടമാണ് അത് കൊണ്ടാണ്നാടകങ്ങൾ ഒക്കെ നനടത്തുന്നത് എന്നല്ലേ. കേട്ടല്ലോ നിങ്ങൾ. അന്നേ ഞാൻ പറഞ്ഞതാ പെൺ പുള്ളാരെ അതികം പഠിപ്പിക്കാൻ വിടാതെ ഇരിക്കുന്നതാണ് നല്ലത്. ഇല്ലേൽ നാളെ ഒരു ദിവസം ഇത് പോലെ ഇരിക്കും എന്ന്. മുതിർന്നവരോട് ഒരു ബഹുമാനവും ഇല്ലാത്ത തലതെറിച്ചവർ ആകും എന്ന് " വലിയുപ്പ ആണ്.മാര്യേജ് വേണ്ട എന്ന് പറഞ്ഞാൽ ഇവർക്കൊക്കെ അറിയാവുന്ന ഒരു കാരണം മാത്രേ ഉള്ളു, വേറെ ആരുമായോ ബന്ധം ഉണ്ട്. കഷ്ടം തന്നെ.

"ബഹുമാനം.... എന്താണ് ശെരിക്കും ബഹുമാനം വലിയുപ്പ... എന്താ ബഹുമാനം. പിന്നെ ഈ മുതിർന്നവരോടുള്ള ബഹുമാനത്തെ പറ്റി പറയുന്നല്ലോ... എന്താ ഇളയവരോട് അഭിപ്രായം ബഹുമാനിക്കണ്ട എന്ന് ഉണ്ടോ. അവര്ക് കൊടുക്കേണ്ട റെസ്‌പെക്ട് നിങ്ങൾ കുറച്ചു വർഷം മുന്നേ ജനിച്ചത് കൊണ്ട് കൊടുക്കണ്ട എന്ന് ഉണ്ടോ?... എനിക്ക് എവിടെ ഒരു കുടുംബ പ്രശ്നം ചർച്ച ചെയ്യാൻ താല്പര്യം ഇല്ല. എന്റെ കാര്യം... അത് എനിക്ക് പറയണം.... ഈ മാര്യേജ് ഞങളുടെ രണ്ട് പേരുടേം ഇഷ്ടത്തിന് എതിരായിട്ടാണ് നടക്കുന്നത്...."ഞാൻ പറഞ്ഞു നിർത്തി.

"അല്ലേലും മുതിർന്നവരെ ബഹുമായ്ക്കാൻ പറ്റാത്ത ഒരു പെങ്കൊച്ചിനെ മരുമകൾ ആയി എനിക്കും വേണ്ട...."ഫയാസ് ന്റെ ഉമ്മയാണ്. ഇങ്ങനെ പോയാലും പെണ്ണിന് മാര്യേജ് ഇഷ്ടമല്ലങ്കിൽ അവൾ അഹകാരി, തലതെറിച്ചവൾ. ആണിന് വേണ്ട എന്നാണേൽ... ഉയ്യോ അവന് ഇഷ്ടയില്ല... വല്ലാത്ത കഷ്ടം തന്നെ.

"സ്വന്തം ഇഷ്ടം തുറന്ന് പറയുന്നതാണോ പ്രശ്നം. മുതിർന്നവർ ഇളയവരുടെ വാക്ക് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ തീരുമാനം എടുക്കുന്നതോ.... എന്തോ പണ്ട് തൊട്ടേ ഇളയവരെ ബഹുമാനിക്കാത്തവർ എന്ന് പദം ഇല്ലാത്തോണ്ട് നിങ്ങൾ ഒക്കെ ഞെളിഞ്ഞു ജീവിച്ചത്... ഇനിയും അങ്ങനെ ആവും എന്ന് ആഗ്രഹിക്കണ്ട.. നടക്കില്ല... പിന്നെ ബിസ്മി യെ മാത്രം കുറ്റം പറയണ്ട. ഇത് ഞങ്ങളുടെ തീരുമാനം ആണ്. എനിക്ക് ഈ മാര്യേജ് ന് താല്പര്യാം ഇല്ല. എനിക്ക് വേറെ ഒരു കുട്ടിയെ ഇഷ്ടമാണ്. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു "

"പൂതി നീ മനസിൽ വെച്ചാൽ മതി നടക്കില്ല "ഫയാസ് ന്റെ ഉമ്മ ആണ്.

ഫയാസ് ഒന്ന് ചിരിച്ചു എന്നിട്ട് എന്നെ നോക്കി.ഞാൻ ഒരു ദിര്കാണിശ്വാസം ഇട്ടു. കാര്യങ്ങൾ മുറുകുകയാണ്. ഞാൻ തല കുലുക്കി.

"ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു... "

"സാക്ഷി ആയി ഒപ്പിട്ടത് ഞാൻ ആണ്.."ഞാൻ കൂട്ടിച്ചേർത്ത.

"നീ ഞങ്ങളെ ചതിക്കുവാരുന്നോ? നിനക്ക് എങ്ങനെ ധൈര്യം വന്നു "അവന്റെ ഉമ്മ അവനെ അടിക്കാൻ കയ്യ് ഉയർത്തി.

"ഞാൻ എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്. വേറെ ഒരു ആലോചനയും കൊണ്ട് വരരുത് എനിക്ക് താല്പര്യം ഇല്ല എന്ന് എത്ര തവണ പറഞ്ഞത് ആണ്. എങ്കിലും നിങ്ങൾക്ക് അല്ലെ വാശി.... പിന്നെ... ചതിച്ചു എന്ന് പറയുന്നത്. ഇന്ത്യൻ റൂൾ അനുസരിച് ആണ് ഞങ്ങൾ മാരീഡ് ആയത്... അതും ഇനി നിങ്ങൾ എനിക്ക് വേണ്ടി കല്യാണം ആലോചിക്കാതെ ഇരിക്കാൻ വേണ്ടി... നിങ്ങളെ വിഷമിപ്പിച്ചു ഒരു മാര്യേജ് ജീവിതം എനിക്കും താല്പര്യം illa ഹനാക്കും.... ഇനി ഇവിടെ നിന്നാൽ ശെരി ആവില്ല. ഞാൻ ഇറങ്ങുന്നു "അതും പറഞ്ഞു ഫയാസ് ഇറങ്ങി.

ഞാൻ അകത്തേക്ക് പോയി. സത്യം പറയാലോ എനിക്ക് നല്ല പേടി ഉണ്ട്. വലിയുപ്പയെ എതിർത്തു ആരും അങ്ങനെ സംസാരിച്ചിട്ടില്ല. ഫസ്റ്റ് ടൈം ഞാൻ സംസാരിച്ചു അതും അവരുടെ ഒക്കെ മുന്നിൽ ഇനി എന്ത് നടക്കും എന്ന് കണ്ട് അറിയാം.

ഫോൺ എടുത്ത് നോക്കിയപ്പോൾ ലിയുടെ misscall പിന്നെ മെസ്സേജ് ഉം. എന്തായി എന്ന് അറിയാൻ.

------

Long അപ്ഡേറ്റ് (2300+)

Hi ഞാൻ തിരിച്ചു എത്തി 🙂. സത്യം പറയാലോ എനിക്ക് ബിമി ടാ കാര്യം ആലോചിക്കുമ്പോൾ പാവം തോന്നും. എന്ത് കഷ്ടപ്പാട് ആണല്ലേ.

എന്തായാലും എല്ലാം കഴിഞ്ഞു. അവസാനിച്ചു എന്ന് വേണേൽ പറയാമായിരിക്കാം 🙂. ഇനി എന്താ സംഭവിക്കുന്നെ എന്ന് നോക്കണം🤥.

എന്ത് തോനുന്നു നിങ്ങൾക്ക്? 🤔

ചോദിക്കാൻ വിട്ടു ഇന്നത്തെ അപ്ഡേറ്റ് കൊള്ളാവോ? ഫാസ്റ്റ് ആയി പോയോ?

ഒരു ലാഗ് വന്ന പോലെ എനിക്കും ഫീൽ ആയി. എത്ര എന്ന് വെച്ചാണ് ബിമി യും ലിയും കഷ്ടപെടുന്നേ. അവർക്കും വേണ്ട ഒരു ഹാപ്പിനെസ്സ് 😉.

അവർ അടി ഉണ്ടാക്കി നില്കുവല്ലേ. പെട്ടെന്നു ഒക്കെ ആവുമായിരിക്കും lets see

അപ്പോൾ ശെരി അടുത്ത പാർട്ടിൽ കാണാം. Bie 👋👋

Bạn đang đọc truyện trên: AzTruyen.Top