11

രാവിലെ ഓഫീസിൽ പോകൻ റെഡി ആയപ്പോൾ ആണ് മാമി വിളിക്കുന്നത്.  കബീറിന് ആക്‌സിഡന്റ് പറ്റി എന്ന്.  അവന് എന്റെ കസിൻ ആണ്.  ഇവിടെ അടുത്ത് ഒരു കോളേജിൽ ആണ് പഠിക്കുന്നെ.  ഹോസ്റ്റലിൽ ആണ്. അവിടെ അവന്റെ വീട്ടിൽ ആണേൽ മമ്മിയും ഷഹാന യും മാത്രേ ഉള്ളു.  മാമ ഗൾഫ് ൽ ആണ്. 

ഞാൻ നേരെ ഹോസ്പിറ്റലിൽ ലേക്ക് വിട്ടു.  അവന്റെ കുറച്ചു കൂട്ടുകാർ അവനെ ഹോസ്പിറ്റലിൽ ആക്കി.  റിലേറ്റീവ് ആയിട്ട് ആരെങ്കിലും വേണ്ടേ.  പിന്നെ എന്റെ അനിയൻ അല്ലെ അവന്. 

  ഉപ്പാടെ അനിയത്തിയുടെ മകൻ ആണ് കബീർ.ഉച്ചക്ക് മാമി ഉപ്പയും ആയി വരാം എന്ന് പറഞ്ഞിട്ടുണ്ട്.  ഞാൻ ഹാഫ് ഡേ ലീവ് എടുത്തു. 

ഞാൻ ചെന്നപ്പോളേക്കും അവനെ റൂമിലോട്ട് മാറ്റിയിരുന്നു. അവന്റെ കൂട്ടുകാരോട് കോളേജിലേക്ക് വിടാൻ പറഞ്ഞു. ഇന്ന് എന്തോ പ്രോഗ്രാം ഉണ്ട്,  അവർക്ക് പോയെ പറ്റു.  എന്നാലും അവന് വേണ്ടി അവിടെ നിൽക്കാൻ അവർ തയ്യാർ ആയിരുന്നു.  എങ്കിലും ഞാൻ അവരെ പറഞ്ഞു വിട്ടു. 

അവന്റെ കാലിന് പൊട്ടൽ ഉണ്ട്. വൈകിട്ട് ഡിസ്ചാർജ് ചെയ്യാം എന്നാണ് പറഞ്ഞത്.  ഇന്ന് ഉപ്പാ വരുമ്പോൾ അവനെ കൊണ്ട് പോകും.  ഹാഫ് ലീവ് ഫുൾ ആക്കിയാലോ  എന്ന് ഞാൻ ആലോജിക്കുകയായിരുന്നു.

അവന് നല്ല മയക്കത്തിൽ ആണ്.  ഗുളികയുടെ effect ആണ്.  ഞാൻ അവിടെ ഇരുന്നു. 

ഫോണേൽ കുത്താൻ തോന്നിയില്ല.  താഴേക്ക് ഒന്ന് പോയാലോ ഇന്ന് കരുതി റൂം ഇൽ നിന്ന് പുറത്ത് ഇറങ്ങി.  വരാന്തയിലൂടെ നടന്നു.  സ്റ്റെപ്പിന്റെ അവിടെ എത്തിയപ്പോൾ നല്ല പരിചയമുള്ള ഒരു മുഖം മൂളിപ്പാട്ടും പാടി സ്റ്റെപ് കേറുന്നു. 

അല്ല ഇത് ബിസ്മി അല്ലെ,  ഇവളെന്താ ഇവിടെ.

"ബിസ്മി.....  " ഞാൻ അവളെ വിളിച്ചു. 

അവൾ നിന്ന് എന്നിട്ട് പയ്യെ തിരിഞ്ഞ് എന്നെ നോക്കി. ഞാൻ ചിരിച്ചു.

" നീ എന്താ ഇവിടെ? " ഞാൻ ചോദിച്ചു.ഇനി ആർകെങ്കിലും എന്തെകിലും പറ്റിയോ.

അവൾ എന്തൊക്കെയോ ചിന്തിക്കുന്നുണ്ട് അവളുടെ മുഖം കണ്ടാൽ അറിയാം. 

ഇവൾ എന്താ ഇത്ര ചിന്തിക്കുന്നേ.ഞാൻ അവൾ എന്താ ഇവിടെ എന്നല്ലേ ചോദിച്ചുള്ളൂ.  ഇവൾക്ക് ഇതെന്ത് പറ്റി. എന്താ എങ്ങനെ നോക്കുന്നെ. 

പെട്ടെന്ന് മുകളിൽ നിന്ന് ആരോ എന്തോ പറഞ്ഞു. അവളും മുകളിലേക്ക് നോക്കി,  എനിക്ക് കാണാൻ പറ്റില്ല ആരാണ് എന്ന്. 
ഇവൾക്ക് അറിയാവുന്ന ആരെങ്കിലും ആവും. 

ഒരു കുട്ടി മുകളിൽ നിന്ന് സ്റ്റെപ് ഇറങ്ങി വന്നു. അപ്പോഴേക്കും ബിസ്മി എന്റെ നേരെ തിരിഞ്ഞു. 

" ജുമാ....  അല്ല ജുമാന... അവൾ ഇവിടെ പഠിക്കുന്നെ.  അവളെ കാണാൻ വന്നതാ.." അവൾ പറഞ്ഞു പെട്ടെന്നു എന്തോ ആലോജിച് പറഞ്ഞ പോലെ.

സ്റ്റെപ് ഇറങ്ങി വരുന്ന കുട്ടിയെ ഞാൻ എവിടെയോ  വെച്ച...   അത് അവളുടെ കസിൻ അല്ലെ.  ഹാ ജുമാന. ഓ ഇവളെ കാണാൻ വന്നത് ആണ്. 

" നീ ഏതാ ഇവിടെ തന്നെ നിൽക്കുന്നെ... മുകളിലോട്ട് വരുന്നില്ല.അവിടെ ......"ജുമാന ആണ് ഈ പറയുന്നേ.  അവൾ എന്നെ കണ്ടു. 

അവർ പിന്നെ പരസ്പരം മുഖത്തോടു മുഖം നോക്കി. ഉടനെ ബിസ്മി എന്നെ നോക്കി

"എന്താ ഇവിടെ? " അവൾ ചോദിച്ചു.

"എന്റെ കസിൻ ഒരു ആക്‌സിഡന്റ് അങ്ങനെ " ഞാൻ പറഞ്ഞു.

"സീരിയസ് ആണോ...? " അവൾ ചോദിച്ചു.

" ഇന്ന് ഡിസ്ചാർജ് ചെയ്യാം ഇന്ന് പറഞ്ഞു " ഞാൻ പറഞ്ഞു. 

" ഓ.! വേറെ ആരും ഇല്ലേ? " അവൾ ചോദിച്ചു. 

ഇവളെന്താ എന്നെ question ചെയ്യുന്ന പോലെ കൊടുക്കുന്നെ,  മൊത്തോം  ചോദ്യങ്ങൾ മാത്രം.

" ഇപ്പോ ഞാൻ മാത്രേ ഉള്ളു. " ഞാൻ പറഞ്ഞു. 

എന്തെകിലും ചോദിക്കണം അല്ലോ,  എന്ത് ചോദിക്കും ഞാൻ ആലോജിച്,  ഹാ കിട്ടി.

" ഇന്ന് അവധി ആയിരുന്നോ? " ഞാൻ ചോദിച്ചു.

" ഹാ അതെ.  ഈ ആഴ്ച മൊത്തോം അവധി ആണ് "

അപ്പോഴേക്കും ഇവിടെ നിന്നോ ഒരു കുട്ടി ജുമാന യുടെ അടുക്കൽ എത്തി എന്തോ പറഞ്ഞു എന്നിട്ട് ആ കുട്ടി പോയി.  അവൾ ബിസ്മിയോട് എന്തോ പറഞ്ഞു. 

"ശെരി...  എങ്കിൽ...  കാണാം " ഇതും പറഞ്ഞു ബിസ്മി ജുമാനയേം കുട്ടി മുകളിലേക്ക് പോയി. 

ഞാൻ നേരേ താഴേക്ക് നടന്നു.  സംസാരിക്കാൻ ഒരാളെ കിട്ടി എന്നാ കരുതിയെ.  പക്ഷെ അവൾ പോയി. ഞാൻ അവിടെ ഒന്ന് ചെറുതായി ചുറ്റിയിട്ട് പെട്ടെന്ന് തന്നെ റൂമിലേക്ക് ചെന്നു.  അവന് ഉണർന്നിട്ടില്ല. 

ചിലപ്പോൾ ഞാൻ മാത്രം ആയത് കൊണ്ടാവാം അവൾ അവനെ കാണാൻ വൻരഞ്ഞെ. ഞങ്ങൾ ഇപ്പോൾ ബന്ധുക്കൾ അല്ലെ അപ്പോൾ അവൾക്ക് ഇവനും റിലേറ്റീവ് ആകും. 

നീ എന്ത് മണ്ടത്തരമാ പറയുന്നേ.  അവൾക്ക് ഇവനെ അറിയുക കൂടി ഇല്ല. പിന്നെ എങ്ങനാ വരുന്നേ. 

റൂമിൽ ഇരുന്നിട്ട് വീണ്ടും ബോർ അടി തന്നെ, ഞാൻ വീണ്ടും റൂമിൽ നിന്ന് ഇറങ്ങി.  ഇനി മുകളിലേക്ക് പോകാം.  ഞാൻ സ്റ്റെപ് കേറി.  മൊത്തോം നോക്കി ചുറ്റിയാണ് നടക്കുന്നത്. 

അപ്പോൾ ആണ് അവളെ കണ്ടത്.  അവൾ അവിടെ ഇരിക്കുന്നു.  ഫോണേൽ കുത്തുകയാണ്. കസിൻ ഇവിടെ.  അല്ല.. ഇവിടെ പടിക്കുകയാണോ എന്നല്ലേ പറഞ്ഞത്.  ചിലപ്പോൾ ആ കുട്ടിക്ക് വല്ല വർക്ക്‌ ഉം വന്നു കാണും. 

ഹാ എന്തായാലും കിട്ടിയ അവസരം ആണ്.  ചെന്ന് സംസാരിക്കാം.

ഞാൻ അവളുടെ നേർക്ക് നടന്നു

--------------------

ഇഷ്ടയാൽ vote ഇടാൻ മറക്കരുത് 😊😊

Bạn đang đọc truyện trên: AzTruyen.Top