58
Epilogue:-
2years later
"ആ അങ്കിൾ, ഞങ്ങൾ ഈവനിംഗ് പുറപ്പെടും" അങ്കിളിന് ഉറപ്പ് നൽകി കോൾ കട്ട് ചെയ്ത് ലാപ്പ് ബാഗിലാക്കി സമയം ഒന്നുകൂടെ നോക്കി ഞാൻ ഓഫീസിൽ നിന്നും പുറത്തിറങ്ങി. പാർക്കിങ് ഏരിയയിലേക്കുള്ള വഴിയിൽ കണ്ട കോ-വർക്കേഴ്സിനെ വിഷ് ചെയ്തു. വീക്കെൻഡ് ആയത് കൊണ്ട് എല്ലാവരും പെട്ടെന്ന് പോകാനുള്ള തിരക്കിലാണ്. പലർക്കും പല പ്ലാനുകളും ഉണ്ടാകും.
കാർ ഹൈവേയിലേക്ക് തിരിഞ്ഞില്ല അപ്പോഴേക്കും ബ്ലോക്കിൽ പെട്ടു. അല്ലെങ്കിലും കൊച്ചിയിൽ ഇത് സാധാരണയണല്ലോ.
ത്രിമൂർത്തികൾ ഞങ്ങൾക്കിടയിലേക്ക് വന്നതിന് ശേഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്. ചെന്നൈയിലെ അപ്പാർട്മെന്റ് ഒന്നും ചെയ്തില്ല, ഉപ്പാന്റെ കൂടെയുള്ള എന്റെ ലൈഫ് അവിടെയായിരുന്നല്ലോ പിന്നെ ഓർക്കാൻ കുട്ടൂസിനൊപ്പം ഒരുപാട് നല്ല നിമിഷങ്ങളും കുറച്ച് തലതിരിഞ്ഞ നിമിഷങ്ങളുമുണ്ട് അവിടെ.
അത് കൊണ്ട് ആ അപ്പാർട്മെന്റ് വിൽക്കാൻ തോന്നിയില്ല.
ഞങ്ങളുടെ ഇപ്പോഴത്തെ ജനസംഖ്യ വെച്ച് ആ അപ്പാർട്മെന്റ് മതിയാവുകയുമില്ല. അതോർത്തപ്പോൾ ചിരിയാണ് വന്നത്. കുട്ടിപട്ടാളങ്ങൾ റെഡിയായി ഞാൻ വരുന്നതും കാത്തിരിപ്പുണ്ടാകും. ഇന്നലെ അങ്കിൾ വിളിച്ചപ്പോൾ അവരും കൂടെ ഉണ്ടായിരുന്നതാ, കണ്ണൂരിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ തുടങ്ങിയിട്ടുണ്ട് അവരുടെ ബാഗിൽ ഓരോന്നും കുത്തി നിറക്കാൻ.
വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടു തന്നെ അറിയണം. കുട്ടൂസിനെ നല്ലോണം വെറുപ്പിക്കുന്നുണ്ടാകും എല്ലാരും കൂടെ.
വെറുപ്പിക്കുന്നത് പോലെ തന്നെ അവർക്ക് കുട്ടൂസില്ലാതെ പറ്റുകയുമില്ല. ഒരൊറ്റ കാര്യം ഒഴിച്ച് കുട്ടൂസിന്റെ കുക്കിംഗ് അവർക്കും സഹിക്കാൻ കഴിയില്ല. ആ കാര്യത്തിൽ അവരും ഞാനും ഒറ്റക്കെട്ടാ...
വീടു പണികളിൽ ഹെല്പ് ചെയ്യാൻ ദിവസവും ഒരു ഹെല്പേർ വരുന്നുണ്ട്. അല്ലാതെ കുട്ടിപ്പട്ടാളങ്ങളെയും വീട്ടുപണിയും രണ്ടും കുട്ടൂസിന് നടക്കില്ല.
ത്രിമൂർത്തികൾ kindergartenൽ പോകാൻ തുടങ്ങിയത് കൊണ്ട് പകുതി പണി കുട്ടൂസിന് കുറഞ്ഞു കിട്ടിയിട്ടുണ്ട്. എന്നാലും വിശ്വസിക്കാൻ പറ്റാത്തത് അവരെത്ര പെട്ടെന്നാ വലുതാകുന്നതെന്നാ...
ഹൈവേയിൽ നിന്നും കട്ട് ചെയ്ത് ഡ്രൈവിങ് തുടർന്നു. പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട്. ത്രിമൂർത്തികളോ കുട്ടൂസോ ആയിരിക്കും. ഈ കോൾ ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണ്. വീടിനടുത്ത് എത്താനായത് കൊണ്ട് ഞാൻ ഫോൺ എടുത്തില്ല.
വീടിന് മുന്നിൽ കാർ പാർക്ക് ചെയ്തപ്പോൾ തന്നെ ഫ്രണ്ട് ഡോറിനടുത്ത് നിന്നും ശബ്ദങ്ങൾ കേൾക്കാം. ഞാൻ ഡോറിനടൂത്ത് എത്തിയില്ല അപ്പോഴേക്കും ഡോർ തുറന്ന് ത്രിമൂർത്തികൾ എന്റെയടുത്തേക്ക് ഓടി വന്നു.
"അബ്ബാ..." ഞാൻ മുട്ടുകുത്തിയിരുന്ന് മൂന്ന് പേരെയും കെട്ടിപ്പിടിച്ചു. എന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന മൂന്ന് പേരെയും പൊക്കിയെടുത്ത് ഞാൻ ഡോറിന് നേരെ നോക്കി. ഞങ്ങളെ നോക്കി ചിരിച്ചു നിൽപ്പാണ് കുട്ടൂസ്.
"പാക്കിങ് എല്ലാം കഴിഞ്ഞില്ലേ???"
"ആ.. ഇനി പോവാം..." ചോദിച്ചത് കുട്ടൂസിനോടാണെങ്കിലും മറുപടി കിട്ടിയത് ത്രിമൂർത്തികളിൽ നിന്നാണ്.
"ആ നമുക്ക് പോകാം... അബ്ബ വേഗം കുളിച്ച് വരാം എന്നിട്ട് നമുക്ക് പോകാം" മൂന്നു പേരും തലയാട്ടി താഴെയിറങ്ങി അകത്തേക്കോടി. വേഗം കുളിച്ചു വരാൻ അവരെനിക്ക് തന്ന അവസരമാണ് ഇത്.
"അവര് ഉറക്കമാണോ???"
"ആ... നല്ല ഉറക്കമാണ് എന്നാലല്ലേ രാത്രി നമ്മുടെ ഉറക്കം കെടുത്താൻ കഴിയൂ..." കുട്ടൂസ് ത്രിമൂർത്തികളെ എടുക്കാൻ ഞാൻ താഴെ വെച്ച ബാഗെടുത്ത് അകത്തേക്ക് നടന്നു.
●●●
ബാഗെല്ലാം ഡിക്കിയിൽ വെച്ച് ഞാൻ ത്രിമൂർത്തികളെ ബാക്ക് സീറ്റിൽ ഇരുത്തി.
"വാവനെ ഞാൻ നോക്കിക്കോളാം അബ്ബാ..." Ahyan ആണ് ഇവരിൽ പ്രൊട്ടക്ടിവ് ബിഗ് ബ്രദർ.
"വാവക്ക് അവരുടെ സീറ്റ് ഉണ്ടല്ലോ" പുറത്ത് നിന്നും ബേബി കാർ സീറ്റ് എടുത്ത് ഞാൻ ഫിറ്റ് ചെയ്ത് Faekah യെ ഇരുത്തി ബെൽറ്റ് ഫിറ്റ് ചെയ്ത ശേഷം Fayruz നെയും സീറ്റിൽ ഇരുത്തി. എനിക്ക് പിന്നിൽ നിന്നും കുട്ടൂസിന്റെ ചിരി കേട്ടപ്പോൾ ഞാൻ സംശയഭാവത്തോടെ അവളെ നോക്കി.
"ഒന്നുമല്ല, ഇനി ഇവരു കൂടെ വലുതായാൽ ഒരു ബസ്സ് വാങ്ങുന്നതാ നമുക്ക് നല്ലത്" ഞാൻ ചിരിച്ചു കൊണ്ട് അവളെയും പൊക്കിയെടുത്ത് സീറ്റിലിരുത്തി സീറ്റ് ബെൽറ്റ് ഇട്ടു. അപ്പോഴേക്കും പിന്നിൽ നിന്നും ത്രിമൂർത്തികൾ ശബ്ദമുണ്ടാക്കാൻ തുടങ്ങിയിരുന്നു.
അല്ലെങ്കിലും ഇതിവിടെ പതിവാ, ഞാൻ കുട്ടൂസിനെ അധിക നേരം നോക്കാൻ പാടില്ല, ഇത് പോലെ എടുക്കാൻ പാടില്ല അപ്പൊ തുടങ്ങും അവരുടെയാണ് കുട്ടൂസെന്നും പറഞ്ഞ്. ഞാൻ അവരെ നോക്കി നാവ് പുറത്തിട്ട് കോപ്രായം കാണിച്ച് ഡ്രൈവിങ് സീറ്റിലേക്ക് കയറി. കുട്ടൂസിനെപ്പോലെ വാ കൊണ്ട് കോപ്രായങ്ങൾ കാണിക്കുന്ന കൂട്ടത്തിൽ ഞാനും ഇപ്പോൾ മോശമൊന്നുമല്ല. പണ്ടൊരു ചൊല്ലില്ലേ ചന്ദനം ചാരിയാൽ ചന്ദനം മണക്കുമെന്ന്...
ഇത് ചന്ദനമൊന്നുമല്ലെങ്കിലും എന്റെ കൂടെക്കൂടി...
മിററിലൂടെ നോക്കിയപ്പോൾ കുട്ടൂസ് പറഞ്ഞത് ശേരിയാണെന്ന് എനിക്കും തോന്നിയത് വൈകാതെ ബസ്സ് വാങ്ങേണ്ടി വരും....
ലേറ്റ് സ്കാനിംഗിലാണ് രണ്ടാമത്തേത് ട്വിൻസ് ആണെന്ന് ഞങ്ങളറിഞ്ഞത്. ഞങ്ങൾക്ക് അത്ഭുതം തോന്നിയെങ്കിലും കേൾക്കുന്നവർക്ക് ഒന്നും തോന്നിയില്ല. ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചിരുന്നത് എന്ന മട്ടിലായിരുന്നു എല്ലാവരും. Faekah യും Fayruz ഉം കുട്ടൂസിനെ പോലെ തന്നെയാ...
ചുരുണ്ട മുടിയും അതെ കണ്ണും...
ചെറിയ രണ്ടു കുട്ടൂസിനെ അവരിലൂടെ ഞങ്ങൾക്ക് കിട്ടി.
പടച്ചോൻ ഞങ്ങൾക്ക് വാരി കോരി തന്നത് കൊണ്ട് ഇവരു മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു.
ഉപ്പയും ഞാനും മാത്രമായിരുന്ന എന്റെ ഫാമിലി ഇപ്പോൾ വലുതാണ്. അൽഹംദുലില്ലാഹ്, പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാകില്ല.
പിന്നിൽ നിന്നും ഹോണടിക്കുന്ന ശബ്ദവും കാറോടിക്കുന്ന ശബ്ദവും ത്രിമൂർത്തികൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഡ്രൈവ് സ്റ്റാർട്ട് ചെയ്തു.
ഈ ജീവിതത്തിൽ എനിക്ക് എല്ലാ സൗഭാഗ്യവും പടച്ചോൻ ഒരുമിച്ച് തന്നു. എന്റുപ്പ, എന്റെ കുട്ടൂസ് എന്റെ കുട്ടിപട്ടാളങ്ങൾ, ശഹബാസും ഫാമിലിയും, അങ്കിളും ആന്റിയും, അയ്‌ലീൻ, അസ്‌ലാൻ അങ്ങനെ പറഞ്ഞാൽ ലിസ്റ്റ് ഇപ്പോഴൊന്നും തീരില്ല.
ഹൈവേയിലേക്ക് കടന്നില്ല പിന്നിൽ നിന്നും പാട്ടും കൂത്തുമായി പിന്നെ.
ഇടയ്ക്കിടയ്ക്ക് ഓരോ ചോദ്യങ്ങളും സംശയങ്ങളുമായി ഞങ്ങൾ കണ്ണൂരിലേക്ക് യാത്ര തുടങ്ങി...
Tada!!!!
Second Epilogue ഒട്ടും പ്രതീക്ഷിക്കാത്തതാണ് പിന്നെ _Reader_at_Heart_ ന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാനീ epilogue എഴുതിയത്. രണ്ടാമത് എത്ര കുട്ടികൾ ഉണ്ടായെന്ന് അറിയണം എന്ന് പറഞ്ഞു. ആഗ്രഹമല്ലേ എഴുതിക്കളയാം എന്ന് വെച്ചു.
THankyou Umma❤❤❤
സ്റ്റോറി ഇവിടെ ശെരിക്കും അവസാനിച്ചു.😝😝😝
ഇതിനിടയിൽ എഴുതിക്കൂട്ടിയ 54, 55, 56 എല്ലാര്ക്കും ഇഷ്ടമായെന്ന് കരുതുന്നു😊😊
എല്ലാവരുടെ സപ്പോർട്ടിനും ഒരിക്കൽ കൂടെ ബിഗ് താങ്ക്സ് പറയാണ്😍😍 thankYou😘😘😘
Bạn đang đọc truyện trên: AzTruyen.Top