35
Zaib's pov:-
കുട്ടൂസ് ചെയിൻ കഴുത്തിലിടാൻ കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ അവളുടെ കൈയിൽ നിന്നും അത് വാങ്ങി. എനിക്ക് എളുപ്പമാക്കാൻ വേണ്ടി അവൾ ഹിജാബിന്റെ ഒരു ഭാഗം കൈ കൊണ്ട് മാറ്റി പിടിച്ചിരുന്നു. ചെയ്നിന്റെ കൊളുത്തിടുമ്പോൾ എന്റെ കൈയും കുട്ടൂസിന്റെ ശരീരവുമായി ചെറിയ രീതിയിൽ കോൺടാക്‌ട് ഉണ്ടായി. ആ ചെറിയ കോൺടാക്ടിൽ തോന്നിയ സ്പാർക് ഒഴിവാക്കാൻ ഞാൻ വേഗം കൈ പിൻവലിച്ചു. എനിക്ക് മാത്രമാണോ അതോ കുട്ടൂസിനും അതെ ഫീലിങ് ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ഞാൻ മിററിലൂടെ അവളെ നോക്കി. അവളും എന്നെ തന്നെ നോക്കുകയാണ് പക്ഷെ അവളീ ലോകത്തൊന്നുമല്ലെന്നാണ് ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായത്. ഞാൻ അവളുടെ ഷോൾഡറിൽ തട്ടി.
"Ummmm...
ഇപ്പോൾ തന്നെ ലേറ്റായി" ഞാൻ പറഞ്ഞതും അവളെന്തോ മറുപടി പറഞ്ഞ് ഗൗണിലേക്ക് മാച്ച് ചെയ്യുന്ന വൈറ്റ് ഹീൽസ് എടുത്ത് കാലിലിട്ടു.
ഈ പെണ്ണുങ്ങൾക്ക് ഒരു വല്ലാത്ത കഴിവ് തന്നെയാണ്, ഈർക്കിൾ പോലെയുള്ള ഓരോന്നും കാലിൽ വലിച്ചു കെട്ടി നടന്നിട്ടും വീഴുന്നില്ലല്ലോ....
അവരെ സമ്മതിക്കണം.
എന്നാലും കുട്ടൂസും അങ്ങനെ ഒക്കെ ഇഷ്ട്ടമുള്ള ടൈപ്പാണെന്ന് ഞാൻ വിചാരിച്ചില്ല. അവളുടെ ടേസ്റ്റ് ടോട്ടലി മറ്റുള്ളവരിൽ നിന്നും വ്യത്യാസം ഉള്ളത്കൊണ്ട് ഞാനങ്ങനെ കരുതി.
അപ്പാർട്മെന്റിന്റെ ഡോർ ലോക്ക് ചെയ്ത് ഞങ്ങൾ രണ്ടു പേരും ലിഫ്റ്റിന് നേരെ നടന്നു. എന്തോ ആലോചിച്ച് വളരെ പതുക്കെയാണ് കുട്ടൂസ് നടന്നത്. ആലോചന എന്തായാലും ആ സമയമത്രയും അവൾ കഴുത്തിൽ കിടക്കുന്ന ചെയിനിന്റെ ലോക്കറ്റിൽ വിരലുകൊണ്ട് എന്തൊക്കെയോ കളിച്ചു കൊണ്ടാണ് നടപ്പ്.
എന്താണെന്നറിയില്ല ആ രംഗം എന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി ഒരു കാരണവുമില്ലാതെ...
അങ്ങനെ നോക്കി നില്ക്കാൻ മാത്രം ഒന്നും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ഞാൻ അവളെ തന്നെ നോക്കി നിന്നു. പക്ഷെ കിട്ടൂസിന്റെ മുഖത്ത് എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നി. ചിലപ്പോൾ പാർട്ടിയെ കുറിച്ചാലോചിച്ചിട്ടായിരിക്കാം. അറിയാത്ത ഇതുവരെ കണ്ടിട്ടില്ലാത്തവരുടെ ഇടയിലേക്കല്ലേ പോകാൻ പോകുന്നത്.
യാത്രയിലുടനീളം ഞാനവളെ ശ്രദ്ധിക്കുന്ന സമയത്തെല്ലാം അവളുടെ മുഖത്ത് ടെൻഷൻ പ്രകടമായിരുന്നു. ടെൻഷൻ കുറക്കാൻ എന്നത് പോലെ അവൾ വീണ്ടും ലോക്കററ്റിന്റെ മേൽ കളി തുടങ്ങി.
8.30 നോടടുത്ത് ഞങ്ങൾ ഷുഹൈബ്, എന്റെ കോ വർക്കറിന്റെ വീട്ടിൽ എത്തി. പാർട്ടി നടത്താൻ എല്ലാവരും കൂടെ തീരുമാനിച്ചതാണ് ഇവിടെ. അന്തരീക്ഷം കണ്ടിട്ട് ആരും എതിയിട്ടില്ലെന്ന് തോന്നുന്നു. കാർ പാർക്ക് ചെയ്ത് ഞാൻ ഇറങ്ങി. കുറച്ചു സമയമെടുത്താണ് കുട്ടൂസ് ഇറങ്ങിയത്.
ഞങ്ങളൊരുമിച്ച് വീടിന് നേരെ നടന്നു.
നടത്തത്തിനിടയിൽ കുട്ടൂസ് അവളുടെ ഗൗൺ തടഞ്ഞ് സ്ലിപ്പായതും വീഴാതിരിക്കാൻ എന്റെ കയ്യിൽ പിടി മുറുക്കിയതും ഞങൾ രണ്ടു പേരും പരസ്പരം നോക്കിയതും വളരെ പെട്ടെന്നായിരുന്നു. ഞാൻ നോക്കിയതും അവൾ മുഖം തിരിച്ചു. പക്ഷെ അപ്പോഴും അവളുടെ കൈകൾ എന്റെ കൈകളിൽ പിടി മുറുക്കിയിരുന്നു.
കുട്ടൂസ് ഇടം കണ്ണിട്ട് ഇടക്കിടക്ക് എന്നെ നോക്കി. എന്റെ ശ്രദ്ധ മുഴുവൻ എന്റെ കൈയിൽ പിടി മുറുക്കിയ അവളുടെ കൈകളിലാണെന്ന കാര്യം മനസ്സിലാക്കിയ ഉടനെ അവൾ കൈ പിൻവലിച്ചു.
"സ്ലിപ്പായതാ" അവൾ പറഞ്ഞു തീരും മുൻപേ ഞാനവളുടെ കൈ പിടിച്ച് പഴയ പോലെ എന്റെ കൈകളിൽ ചേർത്ത് പിടിച്ചു.
"ശ്രദ്ധിക്ക്" അവളെനിക്ക് ചെറു പുഞ്ചിരി സമ്മാനിച്ചു.
അവളുടെ കൈകൾ എന്റെ കൈകളോട് ചേർന്ന് നിന്നപ്പോൾ ഞാനവളുടെ ഇടം കൈയിലെ മോതിരവിരലിലെ റിങ് നോക്കി. ഞാനത് അവളുടെ കൈയിൽ അണിയിച്ച ആ ദിവസത്തെ കുറിച്ചോർത്തപ്പോൾ ഞാൻ പുഞ്ചിരിച്ചു.
ഷുഹൈബും മറ്റു രണ്ട് കോ വർക്കേഴ്സും സംസാരിച്ചിരിക്കുമ്പോഴാണ് ഞങ്ങൾ കയറി ചെന്നത്. ഞാൻ അവരോട് സംസാരിക്കുമ്പോഴും അവളെ പരിചയപ്പെടുത്തുമ്പോഴും അവളുടെ കൈകൾ എന്റെ കൈകൾക്ക് മേൽ തന്നെയായിരുന്നു.
ഷുഹൈബിന്റെ വൈഫ് കുട്ടൂസിനെ കണ്ടതും മുൻപേ പരിചയം ഉള്ളത് പോലെ സംസാരം തുടങ്ങി. പിന്നെ കുട്ടൂസിനെ കാണാനേ എനിക്ക് കിട്ടിയില്ല അവര് അവരുടേതായ കാര്യങ്ങൾ പറഞ്ഞ് അകത്തേക്ക് പോയി.
*****
Falak's pov:-
പാർട്ടിയെന്ന് zaib പറഞ്ഞെങ്കിലും എനിക്കിത് കൂടുതൽ ഫാമിലി ഗെറ്റുഗതർ എന്ന് പറയാനാ തോന്നുന്നത്. എല്ലാവരും എന്നെ മുൻപേ പരിചയം ഉള്ളത് പോലെയാണ് പെരുമാറുന്നത്. പ്രത്യേകിച്ച് നാദിയ. Zaib ന്റെ കോ വർക്കർ ഷുഹൈബിന്റെ വൈഫാണ്. വന്നത് മുതൽ എന്നോട് വാ തോരാതെ സംസാരിച്ചു കൊണ്ട് നിൽക്കാണ് കക്ഷി. എനിക്കതിൽ പരം സന്തോഷം വേറെ കിട്ടാനുണ്ടോ???? ഇങ്ങനെ ഒരാളെ സംസാരിക്കാൻ കിട്ടാൻ കാത്തു നിൽക്കായിരുന്നില്ലേ ഞാൻ.
ആകെ വിരലിലെണ്ണാവുന്ന ആളുകളെ ഉണ്ടായിരുന്നുള്ളൂ അവർക്കിടയിൽ വെച്ച് എന്നെ നോക്കുമ്പോൾ ഞാൻ കുറച്ച് ഓവറായി ഡ്രസ്സ് ചെയ്ത പോലെ തോന്നി. പക്ഷെ നാദിയ പറഞ്ഞു എന്നെ ഈ ഗൗണിൽ കാണാൻ നല്ല ഭംഗിയുണ്ടെന്ന്.....
എല്ലാവരെക്കാളും കൂടുതൽ അടുപ്പം നാദിയയോട് തോന്നിയത് കൊണ്ട് മറ്റുള്ളവർക്കൊപ്പം സംസാരിച്ചിരിക്കാതെ നാദിയയെ സഹായിക്കാൻ ഞാൻ കിച്ചനിലേക്ക് ചെന്നു. കുറച്ചു മുൻപ് വന്നവർക്കുള്ള ഡ്രിങ്ക്സ് എടുക്കുന്ന തിരക്കിലായിരുന്നു നാദിയ.
എല്ലാം നാദിയ തന്നെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. കുറച്ച് നേരത്തെ വന്നിട്ടുണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ഹെല്പ് ചെയ്ത് കൊടുക്കാമായിരുന്നു.
"ഞങ്ങൾ വന്നത് ലേറ്റായല്ലേ..." zaib എനിക്ക് ഗിഫ്റ്റ് വാങ്ങാൻ നിന്നത് കാരണമല്ലേ ഞങൾ വരാൻ വൈകിയത്, അതാലോചിക്കുമ്പോൾ എന്തോ കുറ്റബോധം തോന്നുന്നു.
"ഹേയ്... നിങ്ങൾ ലേറ്റ് ആയിട്ടൊന്നുമില്ല, പാർട്ടി ഒൻപത് മണിക്കാണെന്നല്ലേ പറഞ്ഞത്. എന്നിട്ടും കണ്ടില്ലേ എല്ലാരും എത്തിയിട്ട് തന്നെയില്ല. " വന്നവർക്ക് നേരെ നോക്കി നാദിയ പറഞ്ഞു.
ഞാൻ മറുപടിയായി മൂളുക മാത്രം ചെയ്തു. അത് കഴിഞ്ഞാണ് ഒരു കാര്യം കത്തിയത്. പാർട്ടി ഒൻപത് മണിക്കാണെന്ന കാര്യം നാദിയ പറഞ്ഞത്. പക്ഷെ Zaib പറഞ്ഞത് ആറുമണിക്ക് റെഡിയായി നിൽക്കാനല്ലേ.....
അത് പിന്നെയെന്തിനാ????
"കുക്കിംഗ് ഒക്കെ എങ്ങനെയാ????" എന്റെ ഷോൾഡറിൽ തട്ടി വിളിച്ച് നാദിയ ചോദിച്ചു.
നല്ല ബെസ്റ്റ് ചോദ്യം....
"കുക്കിംഗ്...... കുഴപ്പമില്ല...." എന്റെ പരുങ്ങിക്കളി കണ്ടപ്പോഴെ ആൾക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു നാദിയ പുഞ്ചിരിയോടെ എന്നെ നോക്കി.
"ഞാനും അങ്ങനെയൊക്കെ തന്നെയായിരുന്നു. ഇപ്പഴാ എക്സ്പേർട്ട് ആയത്. ആദ്യമൊക്കെ ഷുഹൈബ്ക്ക കളിയാക്കുമായിരുന്നു. ഞാനാ വാശിക്ക് പഠിച്ചതാ.... പിന്നെ കുറ്റം പറയാൻ പറ്റില്ല മൂപ്പര് നല്ല കുക്കാ....
പ്രത്യേകിച്ച് ഇപ്പോൾ ഡോക്ടർ റെസ്റ്റ് കൂടെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇക്കാനെ കുറച്ച് കഷ്ട്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ഈ സമയത്തെ നമുക്ക് പ്രതികാരം ചെയ്യാൻ കഴിയൂ...."
"Are You Pregnent???" പറഞ്ഞത് വെച്ചു കിട്ടിയ കാര്യങ്ങൾ കൊണ്ട് കൂട്ടി ചേർത്ത് ഞാൻ ചോദിച്ചു.
"ആ.... ഞാനത് പറയാൻ മറന്നു. മൂന്ന് മാസം" ഇത് വരെ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ സന്തോഷത്തോടെ നാദിയ തന്റെ കൈ വയറിന് മുകളിൽ വെച്ചു.
"കല്യാണം കഴിഞ്ഞിട്ട് മൂന്നാമത്തെ വർഷമാ... ഞങ്ങൾ കരുതി ഞങ്ങൾക്കീ ഭാഗ്യം ഉണ്ടാകില്ലെന്ന്. പക്ഷെ പടച്ചോൻ വലിയവനാ വൈകിയായാലും ഞങ്ങൾക്ക് ഇങ്ങനെയൊരു ഭാഗ്യം തന്നു."
സത്യം പറയാലോ നാദിയ അവരുടെ ലൈഫിനെ പറ്റി ഓരോന്നും പറയുമ്പോൾ ചെറുതായി അസൂയ തോന്നാതിരുന്നില്ല. പരസ്പരം മനസ്സിലാക്കിയവർ തമ്മിൽ വിവാഹം കയിക്കുക എന്ന് പറയുന്നത് വളരെ വലിയ ഭാഗ്യം തന്നെയാണ്. ഏതൊരു പെണ്ണിന്റെയും സ്വപ്നവും തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നതാണ്.
ഡ്രിങ്ക്സുമായി ഞങ്ങൾ തിരികെ പോയപ്പോഴേക്കും ആളുകളുടെയെണ്ണം കൂടിയിരുന്നു. എല്ലാവരും പരിചയപ്പെടാനായി എനിക്കരികിലേക്ക് വന്നു. നാദിയ എന്നെ കുറിച്ച് ഒരുപാട് അറിയുന്നത് പോലെ അവരോടെല്ലാം പറഞ്ഞു. ചെന്നൈ വന്നതിന് ശേഷമുള്ള ബെസ്റ്റ് ഡേ എന്ന് പറയുന്നത് ഇന്ന് തന്നെയാണ്. ഒരുപാട് കളിയും ചിരിയുമായി എല്ലാവരിലും ഒരാളായി ഞാനും മാറി.
ഓരോന്നും പറഞ്ഞു പറഞ്ഞ് എല്ലാവരുടെയും സംസാരം എന്റെയും Zaib ന്റെയും നിക്കാഹിലെത്തി. പിന്നെ കുഞ്ഞിപ്പയിലും. എല്ലാര്ക്കും zaib നെ പറ്റി പറയാൻ ഒരുപാടുണ്ടായിരുന്നു. അവരോരോന്നും പറയുന്നത് ഞാൻ കേട്ടിരുന്നു.
അവരിൽ ഏറ്റവും പ്രായം തോന്നിക്കുന്ന ഒരു ചേച്ചി എന്റെ കഴുത്തിൽ കിടക്കുന്ന ചെയിൻ നോക്കി അതിന്റെ ഭംഗിയെ കുറിച്ച് വിവരിച്ചു. പക്ഷെ അവർക്കറിയില്ലല്ലോ എനിക്കതിനെക്കാൾ പ്രിയപ്പെട്ടത് എന്റെ ഇടം കൈയിലെ റിങാണെന്ന്.
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്നെ സൽക്കരിക്കാനായിരുന്നു എല്ലാവര്ക്കും തിടുക്കം. അതും ഈ എന്നേയൊക്കെ......
ഫുഡ് കണ്ടാൽ കമന്നടിച്ചു വീഴുന്ന എന്നേയൊക്കെ സൽക്കരിക്കേണ്ട ആവശ്യം ഉണ്ടോ....
അതിനിടയ്ക്ക് അവരുടെ സൽക്കാരം കൂടെയായപ്പോൾ പറയുകയെ വേണ്ട വയറ് ഇപ്പൊ പൊട്ടും എന്ന അവസ്ഥയിലായി. അല്ലെങ്കിലെ ഒരീർക്കിളിന്റെ മേൽ കേറി നിൽക്കുന്നത് പോലെ കഷ്ട്ടപ്പെട്ട് നിലക്കാണ് ഈ ഹീൽസിന്റെ മേലെ അതിനിടക്ക് വയർ കൂടുതൽ നിറഞ്ഞപ്പോൾ ബാലൻസ് കിട്ടാത്ത പോലെ തോന്നി നടത്തത്തിന്.
ഇത് വരെ ഹീൽസ് ഇട്ടിട്ട് പരിചയം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല കാല് നന്നായി വേദനിക്കുന്നുണ്ട്. ഇത്ര നേരം വീഴാതെ എങ്ങനെയാ പിടിച്ചു നിന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.
പന്ത്രണ്ട് മണിയോടടുത്തപ്പോഴേക്കും എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. ക്ലീൻ ചെയ്യാൻ ഹെല്പ് ഓഫർ ചെയ്‌തെങ്കിലും നാദിയയും ഹസ്ബന്റും അതിന് സമ്മതിക്കാതെ ഞങ്ങളെ പറഞ്ഞയച്ചു. ഒരു കാര്യം കൊണ്ട് നാദിയ എന്റെ ഓഫർ നിരസിച്ചതിനോട് എനിക്ക് സന്തോഷം തോന്നി. ഞാൻ നല്ല പോലെ ക്ഷീണിച്ചിട്ടുണ്ട് ഒന്ന് കിടന്നാൽ മതി എന്ന അവസ്ഥയിലാണ് ഇപ്പോൾ.
കാറിലെ തിരിച്ചുള്ള യാത്ര വളരെ സൈലന്റായത് കാരണം ഞാൻ രണ്ട് മൂന്ന് തവണ ചെറുതായൊന്ന് ഉറങ്ങിപ്പോയി. ഉറങ്ങി എന്ന് പറയുമ്പോയേക്കും ഞെട്ടി എഴുന്നേക്കുന്നത് കാരണം കഴുത്ത് വേദനയാകാൻ തുടങ്ങിയപ്പോൾ ഉറങ്ങാതിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ ഇത്ര വൈകിയിട്ട് ഉറങ്ങാതിരിക്കാൻ ശ്രമിക്കുന്നത് എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. അവസാനം ഞാനൊരു മാർഗം കണ്ടെത്തി....
Zaib നോട് സംസാരിക്കുക. സംസാരിച്ചാൽ ഉറക്കം വരില്ലല്ലോ....
എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്നൊന്നും ആലോചിക്കാൻ എന്റെ കൈയിൽ സമയം ഇല്ലായിരുന്നു, ഉറക്കം അത്രമാത്രം എന്റെ കണ്ണുകളെ പിടി കൂടിയിരുന്നു. അത് കൊണ്ട് ഇന്നത്തെ ദിവസം ഞാൻ എത്ര മാത്രം എന്ജോയ് ചെയ്‌തെന്നും നാദിയയെ കുറിച്ചും ഞാനും അവളും സംസാരിച്ച കാര്യങ്ങളും അങ്ങനെ തുടങ്ങി ഇമ്പോര്ടന്റ്റ് അല്ലാത്ത ചെറിയ കാര്യങ്ങൾ വരെ ഞാൻ വാ തോരാതെ സംസാരിക്കാൻ തുടങ്ങി. Zaibന് തിരിച്ചെന്തെങ്കിലും പറയാനോ മൂളാനോ ഞാൻ സമയം കൊടുത്തില്ല. എന്റെ ലക്ഷ്യം ഞാൻ ഉറങ്ങാൻ പാടില്ല എന്നതാണല്ലോ....
ഓരോന്നും സംസാരിക്കുന്നതിനിടയിലാണ് നാദിയ പാർട്ടി തുടങ്ങുന്ന സമയത്തിന്റെ കാര്യം പറഞ്ഞത് ഓർമ്മ വന്നത്. അതോടെ ഞാൻ സംസാരം നിർത്തി. എന്നാലും എന്തിനായിരിക്കും zaib എന്നോട് കള്ളം പറഞ്ഞത്?????
അല്ലെങ്കിൽ പാർട്ടിയുടെ സമയം മാറ്റിയ വിവരം zaib ന് എന്നോട് പറയാൻ മറന്നതാണെങ്കിലോ????
അതെങ്ങനെ മറക്കാനാ, ഞാൻ വെയിറ്റ് ചെയ്യുന്ന കാര്യം zaib ന് അറിയുന്നതല്ലേ....
അതോടെ ഞാൻ മൗനം പാലിച്ചു. ഭാഗ്യത്തിന് അപ്പോഴേക്കും കാർ അപ്പാർട്മെന്റിന്റെ പാർക്കിങ്ങിൽ എത്തി. കാർ നിർത്തിയ ഉടനെ ഞാൻ ഇറങ്ങി. അതികം വൈകാതെ zaib ഉം.
കാല് വേദനികുന്നത് കാരണം ഹീൽസ് അഴിച്ച് കയ്യിൽ പിടിച്ചു. ഇനി എന്ത് വന്നാലും ഈ സാധനം ഞാനിനി ഇടില്ല. ഒരു കൈയിൽ ഗൗൺ കൂട്ടി പിടിച്ച് മറ്റേ കൈയിൽ ഹീൽസും പിടിച്ച്, എന്നാലും zaib എന്നോട് എന്തിനാ കളവ് പറഞ്ഞതെന്നാലോചിച്ച് ഞാൻ നടന്നു.
ലിഫ്റ്റിന്റെ അടുത്ത് എത്തും മുൻപേ പിന്നിൽ നിന്നും രണ്ടു കൈകൾ എന്നെ പിടിച്ചു. ഞാൻ എന്തെങ്കിലും റീയാക്റ്റ് ചെയ്യും മുൻപേ zaib എന്നെ ബ്രൈഡൽ സ്റ്റൈലിൽ ചേർത്തു പിടിച്ചിരുന്നു. Zaib എന്താണ് ചെയ്യുന്നത് എന്ന് ചോദിയ്ക്കാൻ ഞാൻ മുഖം ഉയർത്തി നോക്കിയതെ ഓർമ്മയുള്ളൂ അതെ സ്പീഡിൽ ഞാൻ മുഖം തിരിച്ചു. ഞാൻ zaib ന്റെ നെഞ്ചിലേക്ക് ചേർന്നു കിടക്കുന്നത് കാരണം മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെയും zaib ന്റെയും ഫേസ് തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതെന്റെ ബ്ലഡ് സർക്കുലേഷൻ കൂട്ടിയത് പോലെയും മുഖം ഒന്നാകെ ചൂട് പിടിച്ചത് പോലെയും തോന്നി. ഞാനിപ്പോഴും കാറിലാണെന്നും ഉറക്കത്തിൽ കാണുന്ന സ്വപ്നമാണിതെന്നും ഞാനെന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അല്ലാതെ പെട്ടെന്ന് zaib ഇങ്ങനെ ചെയ്യാൻ വട്ടൊന്നുമില്ലല്ലോ.....
ഉറക്കത്തിൽ നിന്നും പെട്ടെന്ന് എഴുന്നേക്കാൻ ദുആ ചെയ്ത് ഞാൻ ഹീൽസ് zaib ന്റെ ദേഹത്ത് തട്ടാത്ത രീതിയിൽ നീക്കി പിടിച്ച് മറ്റേ കൈ കൊണ്ട് zaib ന്റെ ഷർട്ടിൽ പിടി മുറുക്കി. Zaib ന്റെ ഹാർട്ട് ബീറ്റ് എന്റെ കൈകളിലൂടെ എനിക്ക് ഫീൽ ചെയ്യാൻ കഴിഞ്ഞു. അത് കൂടെയായപ്പോൾ എന്റെ ഹാർട്ട് ഇപ്പൊ explode ചെയ്യും എന്ന രീതിയിൽ മിടിക്കാൻ തുടങ്ങി. ഈ സ്വപ്നത്തിനെന്താ ഇത്ര മാത്രം റിയലിസ്റ്റിക് ഫീൽ ഉള്ളത് എന്നാലോചിച്ച് ലിഫ്റ്റ് ഞങ്ങളുടെ ഫ്ലോറിൽ വേഗമെത്താൻ ദുആ ചെയ്തു.
ലിഫ്റ്റ് ഞങ്ങളുടെ ഫ്ലോറിൽ എത്തിയതും എനിക്ക് കുറച്ചാശ്വാസം തോന്നി. പക്ഷെ ആ ആശ്വാസം മുന്നിലുള്ള ആളെ കണ്ടപ്പോൾ വന്ന വഴി തിരിച്ചോടി.
'ഷഹബാസ്, ഇവനെന്താ ഉറക്കവുമില്ലേ' സ്വയം പിറുപിറുത്ത് zaib ന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് ഉറക്കം അഭിനയിച്ചു.
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top